Wednesday 30 July 2014

ഈസ്റ്റ് ഓഫ് ഡെസലേഷൻ - മുഖവുര



ഈസ്റ്റ് ഓഫ് ഡെസലേഷൻ ആദ്യമായി പ്രസിദ്ധീകരിക്കുന്നത് 1968 ൽ ബ്രിട്ടണിലാണ്. ഹോഡർ ആന്റ് സ്റ്റോട്ടൺ ആയിരുന്നു ആദ്യ പ്രസാധകർ. കൊറോണറ്റ് എന്ന പ്രസാധകർ പിന്നീട് ഇതിന്റെ പേപ്പർ ബാക്ക് എഡിഷൻ പ്രിന്റ് ചെയ്തിരുന്നുവെങ്കിലും എണ്ണം പരിമിതമായിരുന്നതിനാൽ അധികം താമസിയാതെ വിപണിയിൽ നിന്നും അപ്രത്യക്ഷമാകുകയായിരുന്നു.

ഇതുപോലെ ഉദ്വേഗജനകമായ ഒരു നോവൽ വായനക്കാരിൽ എത്താതെ പോകുന്നത് ഒരു തീരാനഷ്ടമായിരിക്കുമെന്ന് തിരിച്ചറിഞ്ഞ കഥാകൃത്തും പ്രസാധകരായ ഹാർപ്പർ കോളിൻസും ചേർന്ന് 2006 ൽ ഈസ്റ്റ് ഓഫ് ഡെസലേഷൻ പുനഃപ്രസിദ്ധീകരിക്കുവാൻ തീരുമാനിച്ചു. അങ്ങനെയാണ് പഴയ പതിപ്പ് വായിക്കുവാൻ അവസരം ലഭിച്ചിട്ടില്ലാത്ത ആരാധകരുടെ സ്വീകരണമുറിയിലേക്ക് ജാക്ക് ഹിഗ്ഗിൻസിന്റെ ഈ നോവൽ കടന്നു വരുന്നത്

സ്റ്റോം വാണിങ്ങിന്റെയും അതിന് ശേഷം ദി ഈഗിൾ ഹാസ് ലാന്റഡിന്റെയും വിവർത്തനങ്ങൾ ആകാംക്ഷയോടെ ആസ്വദിക്കുകയും വിജയമാക്കി തീർക്കുകയും ചെയ്ത എന്റെ പ്രിയ സുഹൃത്തുക്കൾക്കായി ജാക്ക് ഹിഗ്ഗിൻസിന്റെ ഈ സസ്പെൻസ് ത്രില്ലർ മലയാളത്തിലേക്ക് മൊഴി മാറ്റുകയാണ് ഞാൻ

പതിവ് പോലെ തന്നെ ഈ യജ്ഞത്തിലും എല്ലാ സഹൃദയരുടെയും സഹകരണവും പ്രോത്സാഹനവും ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.