Wednesday, 30 July 2014

ഈസ്റ്റ് ഓഫ് ഡെസലേഷൻ - മുഖവുരഈസ്റ്റ് ഓഫ് ഡെസലേഷൻ ആദ്യമായി പ്രസിദ്ധീകരിക്കുന്നത് 1968 ൽ ബ്രിട്ടണിലാണ്. ഹോഡർ ആന്റ് സ്റ്റോട്ടൺ ആയിരുന്നു ആദ്യ പ്രസാധകർ. കൊറോണറ്റ് എന്ന പ്രസാധകർ പിന്നീട് ഇതിന്റെ പേപ്പർ ബാക്ക് എഡിഷൻ പ്രിന്റ് ചെയ്തിരുന്നുവെങ്കിലും എണ്ണം പരിമിതമായിരുന്നതിനാൽ അധികം താമസിയാതെ വിപണിയിൽ നിന്നും അപ്രത്യക്ഷമാകുകയായിരുന്നു.

ഇതുപോലെ ഉദ്വേഗജനകമായ ഒരു നോവൽ വായനക്കാരിൽ എത്താതെ പോകുന്നത് ഒരു തീരാനഷ്ടമായിരിക്കുമെന്ന് തിരിച്ചറിഞ്ഞ കഥാകൃത്തും പ്രസാധകരായ ഹാർപ്പർ കോളിൻസും ചേർന്ന് 2006 ൽ ഈസ്റ്റ് ഓഫ് ഡെസലേഷൻ പുനഃപ്രസിദ്ധീകരിക്കുവാൻ തീരുമാനിച്ചു. അങ്ങനെയാണ് പഴയ പതിപ്പ് വായിക്കുവാൻ അവസരം ലഭിച്ചിട്ടില്ലാത്ത ആരാധകരുടെ സ്വീകരണമുറിയിലേക്ക് ജാക്ക് ഹിഗ്ഗിൻസിന്റെ ഈ നോവൽ കടന്നു വരുന്നത്

സ്റ്റോം വാണിങ്ങിന്റെയും അതിന് ശേഷം ദി ഈഗിൾ ഹാസ് ലാന്റഡിന്റെയും വിവർത്തനങ്ങൾ ആകാംക്ഷയോടെ ആസ്വദിക്കുകയും വിജയമാക്കി തീർക്കുകയും ചെയ്ത എന്റെ പ്രിയ സുഹൃത്തുക്കൾക്കായി ജാക്ക് ഹിഗ്ഗിൻസിന്റെ ഈ സസ്പെൻസ് ത്രില്ലർ മലയാളത്തിലേക്ക് മൊഴി മാറ്റുകയാണ് ഞാൻ

പതിവ് പോലെ തന്നെ ഈ യജ്ഞത്തിലും എല്ലാ സഹൃദയരുടെയും സഹകരണവും പ്രോത്സാഹനവും ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.

31 comments:

 1. പ്രിയ കഥാകാരാ....
  കാത്തിരിക്കുന്നു അങ്ങനെ തകര്‍പ്പന്‍ വിവര്‍ത്തനങ്ങള്‍ക്കായി..

  ഒരു കാര്യം ആദ്യേ പറഞ്ഞേക്കാം..
  ഈ തെങ്ങിന്‍ തോട്ടം ഞാന്‍ പാട്ടത്തിനെടുത്തു ( അജിത്തേട്ടന്റെ പ്രത്യേക ശ്രദ്ധയ്ക്ക്....)

  ReplyDelete
  Replies
  1. അപ്പോൾ വീണ്ടും ഞായറാഴ്ച്ച രാത്രികളിൽ പോസ്റ്റ് ചെയ്തു തുടങ്ങാം അല്ലേ? ഓഫീസിൽ നിന്നും ബ്‌‌ളോഗ് വായിക്കുന്നവർക്ക് അതല്ലേ സൌകര്യം...?

   Delete
  2. എപ്പഴായാലും പ്രശ്നമല്ല

   [ഓഫീസീന്നു പറ്റീല്ലെങ്കി മൊബൈലീന്ന് വായിയ്ക്കും, ഹല്ല പിന്നെ!]

   Delete
  3. ദങ്ങനെ പറയരുത് ശ്രീ...
   തേങ്ങയിടുന്നോരുടെ കഷ്ടപ്പാടു കൂടി നോക്കണ്ടേ...
   കൃത്യമായ ഒരു സമയത്തല്ലാതെ പോസ്റ്റിയാല്‍ വീണു കിടക്കുന്ന തേങ്ങയെടുക്കാന്‍ ആ ശ്രീജിത്തിനെപ്പോലെയുള്ളവര്‍ നോക്കിയിരിപ്പല്ലേ..

   Delete
 2. അപ്പഴേയ്ക്കും ഇങ്ങെത്തിയോ?

  ആട്ടെ! എത്ര നാളേയ്ക്കാ കരാർ?

  ReplyDelete
  Replies
  1. ഈഗ്ഗിളിന്റെ കണക്കാണേല്‍.. ഒരു മൂന്ന് മൂന്നരക്കൊല്ലം...
   അനുവാദമില്ലാതെ തേങ്ങയിടുന്നവരുടെ പേരില്‍ ക്രിമിനല്‍ ചട്ടപ്രകാരം കേസെടുക്കുന്നതായിരിയ്ക്കും..

   Delete
  2. വല്ലപ്പോഴുമൊക്കെ കൊതിയ്ക്ക് ഒന്നുടയ്ക്കാനുള്ള തേങ്ങയെടുക്കാന്‍ (ബാക്കി സമയത്തൊക്കെ കറിയ്ക്ക് എടുക്കാനും) ഒരേയൊരു തെങ്ങ് ആ പറമ്പിന്റേ ഏതേലും മൂലയില്‍ ഒഴിച്ചിടാന്‍ പറ്റ്വോ വിനുവേട്ടാ?
   ;)

   Delete
  3. അത് നമുക്ക് ഒപ്പിക്കാം ശ്രീ... അമീബ ഇരപിടിക്കാൻ പാതിരാത്രി ഇറങ്ങുന്നത് പോലെ ഉണ്ടാപ്രി പതുങ്ങി പതുങ്ങി വരുമ്പോൾ കാലിൽ തട്ടി വീഴ്ത്താൻ ജിമ്മിയെ ഏർപ്പാടാക്കാം നമുക്ക്... :)

   Delete
  4. നന്നായി ..എന്റെ കൊച്ചുമുതലാളി ജിമ്മിച്ചനാണേല്‍ ഒരു പ്രശ്നോമില്ല...

   Delete
  5. ഇടയ്ക്കൊക്കെ ഓരോ കരിക്ക്‌ ഇട്ട്‌ കഴിക്കാനുള്ള അനുവാദം തരികയാണെങ്കിൽ കൊച്ചുമുതലാളിയാവാനും അമീബയെ പിടിയ്ക്കാനും എനിക്ക്‌ സമ്മതം!

   Delete
 3. പുതിയ യജ്ഞത്തിന്‌ എല്ലാ ഭാവുകങ്ങളും, വിനുവേട്ടാ...

  ReplyDelete
 4. ഞാനെത്തി... ഹാജര്‍..

  ReplyDelete
 5. ഇത്തവണ ആദ്യം മുതലേ കൂടണം എന്ന് കരുതുന്നു.

  ReplyDelete
  Replies
  1. തീർച്ചയായും ഉണ്ടാവണം റാംജി...

   Delete
 6. ആദ്യ ലക്കം പ്രസിദ്ധീകരിക്കുന്നതിനു് മുൻപെ ഞാനും ഹാജർ വയ്ക്കുന്നു..

  പുതിയ യജ്ഞത്തിന്‌ എല്ലാവിധ ആശംസകളും നേരുന്നു.. ഒപ്പം പുതിയ കഥയെയും കഥാപാത്രങ്ങളെയും പരിചയപ്പെടാൻ ആകാംഷയോടെ കാത്തിരിക്കുന്നു..

  ReplyDelete
 7. വരാന്ന് പറഞ്ഞിട്ട് ചേട്ടന്‍ വരാതിരുന്നതെന്തേ..
  ഞാറാഴ്ച രാതി മുയ്വോന്‍ അടിയന്‍ നോക്കിയിരുന്നതല്ലേ ?

  ReplyDelete
 8. അടുത്ത വാരം എന്നല്ലേ പറഞ്ഞത്‌ ഉണ്ടാപ്രീ? അപ്പോൾ അടുത്ത ഞായറാഴ്ച...

  ReplyDelete
  Replies
  1. 30-താം തീയ്യതി മുതല്‍ കാണുന്നതാ..
   "ഇതാ അടുത്ത വാരം മുതല്‍..."-ന്ന്

   Delete
  2. എന്നാൽ നമുക്ക്‌ ബുധനാഴ്ച്ച ദിവസങ്ങളിൽ ആയാലോ ഉണ്ടാപ്രീ? അതായത്‌ നാളെ രാത്രി?

   Delete
 9. സന്തോഷം കൊണ്ടെനിക്കിരിക്കാന്‍ മേലേ
  ഞാനിപ്പം മാനത്ത് വലിഞ്ഞു കേറും.

  ReplyDelete
  Replies
  1. എങ്കിൽ ശരി., ഇന്ന് രാത്രി...

   Delete
 10. ഒരു ബ്ലോഗ് മാത്രം കണ്ണില്‍
  ഒരു പോസ്റ്റ് മാത്രം കാത്ത്
  ഉറങ്ങുവാന്‍ കഴിഞ്ഞില്ലല്ലോ

  നിറം ചാര്‍ത്തും ഓര്‍മ്മതന്‍ താഴ്‌വരയില്‍
  നിന്റെ മൌന വല്മീകങ്ങള്‍
  തകര്‍ന്നു വീണു (2)

  വിരഹത്തിന്‍ വീണ പാടി വിധിയാരറിഞ്ഞു
  മുഖം മൂടി അണിഞ്ഞിട്ടും മിഴി ചെപ്പിന്‍ മുത്തുകളെ
  മറയ്കുവാന്‍ കഴിഞ്ഞില്ലല്ലോ

  ReplyDelete
 11. ദേ...ലാസ്റ്റവസാനം ഈ ഞാനും എത്തീട്ടാ‍ാ‍ാ‍ാ‍ാ

  ReplyDelete
  Replies
  1. സന്തോഷം മുരളിഭായ്...

   Delete
 12. എപ്പോഴോ നോടിഫിക്കേഷന്‍ കിട്ടി..ഇപ്പോഴാ വന്നതെന്ന് മാത്രം :( . ഇനിയും വൈകാതെ എല്ലാം നോക്കട്ടെ.. ഭാവുകങ്ങള്‍ വിനുവേട്ടാ :)

  ReplyDelete
  Replies
  1. പുതിയ വായനക്കാരിക്ക് സ്വാഗതം... സന്തോഷം...

   Delete
 13. അപ്പോ ഞാന്‍ പിന്നേം ക്ലാസ്സിലു വന്നു വിനുവേട്ടാ. പതിനെട്ട് അധ്യായോം പഠിച്ച് ദേ, ഇപ്പോ ഒന്നാമതായിക്കോളാം. അതിനാ കാലത്തേ കുളിച്ചു തയാറായി ഒന്നേന്ന് വായിക്കണത്..

  ReplyDelete