Tuesday 5 August 2014

ഈസ്റ്റ് ഓഫ് ഡെസലേഷൻ - 1



കടലിന് മുകളിലൂടെ പറക്കവെ വിമാനത്തിന്റെ ആൾട്ടിറ്റ്യൂഡ് പതുക്കെ കുറച്ച് ഞാൻ മുവ്വായിരം അടിയിലേക്ക് കൊണ്ടുവന്നു. താഴെ, അൽപ്പം മുന്നിലായി കര പ്രത്യക്ഷപ്പെട്ടു തുടങ്ങിയിരിക്കുന്നു. നിലാവിന്റെ നീല വെളിച്ചത്തിൽ അങ്ങകലെ ഗ്രീൻലാന്റിലെ മഞ്ഞുമലകളുടെ ശൃംഗങ്ങൾ നൂലിൽ കോർത്ത പളുങ്ക് മണികൾ പോലെ തിളങ്ങി.

വിജനമായ മുനമ്പിന് കിഴക്ക് ഭാഗത്തുള്ള ജൂലിയൻഹാബ് ഉൾക്കടലിന് മുകളിൽ പരന്ന് കിടക്കുന്ന  മൂടൽ‌മഞ്ഞിന്റെ ആവരണം, കാറ്റിന്റെ വേഗത അഞ്ച് നോട്ട്സിൽ അധികമാകാൻ തരമില്ല എന്ന് സൂചിപ്പിക്കുന്നു. എങ്കിലും അത് ആശ്വാ‍സം പകരുന്ന വസ്തുതയായിരുന്നു. കുത്തനെയുള്ള മലയിടുക്കുകൾക്കിടയിൽ കയറിക്കിടക്കുന്ന ഉൾക്കടലിനപ്പുറത്തുള്ള താഴ്‌വാരത്തിൽ എവിടെയെങ്കിലും പാരച്യൂട്ടിൽ ഇറങ്ങുവാൻ കഴിയുമെന്ന് തന്നെയാണ് കരുതുന്നത്.

വിള്ളൽ വീണ വിൻഡ് സ്ക്രീനിലൂടെ അടിച്ചുകയറുന്ന ശീതക്കാറ്റ് മൂലം ക്യാബിനുള്ളിൽ അസഹനീയമായ തണുപ്പ് അനുഭവപ്പെട്ടു. ഇൻസ്ട്രുമെന്റ് പാനലിലെ വിവിധ ഡയലുകളിൽ നിന്നും പ്രസരിക്കുന്ന പ്രകാശം പലപ്പോഴും കാഴ്ച്ചയ്ക്ക് മങ്ങലേൽപ്പിക്കുന്നത് പോലെ തോന്നി.

ദൂരെ മഞ്ഞുപുതപ്പിന്റെ ആവരണം അവസാനിക്കുന്നയിടത്ത് നിലാവെളിച്ചം പതിച്ച് ഉൾക്കടലിലെ വെള്ളം രജതവർണ്ണമാർന്ന് വെട്ടിത്തിളങ്ങി. ഒരു പൂന്തോണി കണക്കെ പർവ്വതശിഖരത്തിലേക്ക് നീങ്ങുന്ന തിങ്കൾക്കീറ് എല്ലാം വളരെ വ്യക്തമായി കാണുവാനാകുന്നു ഇപ്പോൾ
    
സമയമായിരിക്കുന്നു വിമാനത്തിന്റെ വേഗത കുറച്ച് നിയന്ത്രണം ഓട്ടോ‍ പൈലറ്റ് മോഡിലേക്ക് മാറ്റിയിട്ട് ഞാൻ സീറ്റ് ബെൽറ്റിന്റെ ബക്കിൾ അഴിച്ചു. കോ-പൈലറ്റിന്റെ സീറ്റിൽ ഇരിക്കുന്ന അയാളെ ഒരു നിമിഷം ഞാൻ നോക്കി. ഇൻസ്ട്രുമെന്റ് പാനലിൽ നിന്നുമുള്ള വെട്ടത്തിൽ അയാളുടെ ചേതനയറ്റ മുഖം ഒരു നോക്ക് ഞാൻ കണ്ടു. അനന്തതയിലേക്ക് നോട്ടമെയ്ത് തുറന്നിരിക്കുന്ന മിഴികൾ

പതുക്കെ എഴുന്നേറ്റ് പിറകിലെ ഇരുട്ടിലേക്ക് ഞാൻ നീങ്ങി. എന്തോ ഒന്നിൽ തട്ടി മുന്നോട്ട് ഇടറി വീഴവേ എന്റെ ഒരു കൈ മറ്റേയാളുടെ തണുത്ത മരവിച്ച മുഖത്താണ് സ്പർശിച്ചത്. പതിവ് പോലെ ഗ്രസിച്ച ഭയത്താൽ എനിക്ക് ശ്വാസം മുട്ടുന്നത് പോലെ തോന്നി. എങ്കിലും ഇരുട്ടിലൂടെ തപ്പിത്തടഞ്ഞ് ഒരു വിധം ഞാൻ വിമാനത്തിന്റെ പിൻ‌ഭാഗത്തേക്ക് നീങ്ങി, എക്സിറ്റ് ഹാച്ചിന്റെ റിലീസ് ഹാന്റിലിൽ കൈ വച്ചു.      

തുറന്ന വാതിലിലൂടെ പുറത്തെ ശൂന്യതയിലേക്ക് സംശയലേശമെന്യേ ഞാൻ കാലെടുത്ത് വച്ചു. അന്തരീക്ഷത്തിലെ കൊടുംതണുപ്പിലും ഞാൻ ആ സ്വാതന്ത്ര്യം തിരിച്ചറിഞ്ഞു. സ്ലോ മോഷനിലെന്ന പോലെ കരണം മറിഞ്ഞ് താഴോട്ട് പതിച്ചുകൊണ്ടിരിക്കുന്നതിനിടയിൽ ഒരു നിമിഷം ഞാൻ മുകളിലെ വിമാനത്തിലേക്ക് കണ്ണോടിച്ചു. കറുത്ത ഒരു പ്രേതം കണക്കെ കിഴക്ക് ദിശയിലേക്ക് അത് പ്രയാണം തുടർന്നു കൊണ്ടിരിക്കുന്നു

പാരച്യൂട്ട് നിവർത്തുന്നതിനായി അതിന്റെ റിങ്ങിലേക്ക് എന്റെ വിരലുകൾ നീണ്ടപ്പോഴാണ് ഞെട്ടിക്കുന്ന ആ യാഥാർത്ഥ്യം ഞാൻ തിരിച്ചറിഞ്ഞത്അങ്ങനെയൊരു റിങ്ങ് അവിടെ ഉണ്ടായിരുന്നില്ല! ഇരുളിന്റെ അഗാധ ഗർത്തത്തിലേക്ക് പതിക്കവേ നിസ്സഹായതയിൽ നിന്നും ഉത്ഭവിച്ച എന്റെ ആർത്തനാദം രാത്രിയുടെ വിജനതയിൽ എവിടെയോ ഒഴുകി അപ്രത്യക്ഷമായി.

    
(തുടരും)

67 comments:

  1. അങ്ങനെ നാം ആരംഭിക്കുന്നു... ജാക്ക് ഹിഗ്ഗിൻസിന്റെ മറ്റൊരു സസ്പെൻസ് ത്രില്ലർ...

    ReplyDelete
  2. അങ്ങനെ അടുത്ത യാത്ര ആരംഭിക്കുകയായി...
    വിനുവേട്ടാ...കൂടെയുണ്ട് എപ്പോഴും.
    നന്ദി

    ReplyDelete
    Replies
    1. ആദ്യ കമന്റ്‌ ഉണ്ടാപ്രിയുടെ വക... പരാതി തീർന്നല്ലോ...?

      Delete
    2. വരാന്ന് പറഞ്ഞിട്ട് ചേട്ടന്‍ വരാതിരിക്കല്ലേ
      വരാതിരുന്നാലോ നമ്മുടെ പരാതി തീരൂല്ലാ

      Delete
  3. എന്റെമ്മേ... വമ്പന്‍ ഞെട്ടിക്കല്‍സ് ആണല്ലോ തുടക്കത്തില്‍ തന്നെ..
    ശരിക്കും സസ്പെന്‍സ് ത്രില്ലറിനു പറ്റിയ തുടക്കം.
    പാരച്ചൂട്ട് ഇല്ലാതെ ചാടുന്ന ഈ മിടുക്കന്‍ കഥാകൃത്ത് ആണോ, അതോ നായകനോ ?
    ഏതിനും ഉത്തരം കിട്ടാന്‍ അടുത്ത ആഴ്ച വരെ കാത്തിരിക്കാതെ തരമില്ലല്ലോ..

    ReplyDelete
    Replies
    1. കഥാകാരൻ ലവൻ... ലവന്റെ നായകൻ യിവൻ.. മറ്റവന് നേരത്തേ മരിച്ചു.. അവന്റെ ഭാര്യ അതീവ സുന്ദരി.. അപ്പോ എന്റെ ചോദ്യമിതാണ്..

      ആരാണ് ‘ഞാൻ’?

      Delete
    2. ദതാണ്‌ എനിയ്ക്കും ചോയ്ക്കാനുള്ളത്‌!!!

      Delete
    3. അവനാണിവൻ... ഇവനാണവൻ... ലവൻ എന്തായാലും ഞാനല്ല... ആണോ ഉണ്ടാപ്രീ?

      Delete
    4. നീ ആരാണെന്നു നിനക്കറിയാന്‍ മേലങ്കില്‍ നീ ശ്രീയോട് ചോദിക്ക് അപ്പൊ ശ്രീ പറയും വിനുവേട്ടന്‍ ആരാണെന്നു. എന്താ പോരെ.

      Delete
    5. അപ്പോൾ ശ്രീ പറയും ശ്രീജിത്ത്‌ ആരാണെന്നും ലംബൻ ആരാണെന്നും... :)

      Delete
    6. ആരും തല്ല് പിടിക്കരുത്..
      ഈ ലെവന്‍ ലെവന്‍ എന്ന് കേട്ടിട്ടുണ്ടോ...?
      അതീ ഞമ്മളു തന്നാ

      Delete
    7. ഹൊ... സമാധാനമായി... ഇപ്പോഴെങ്കിലും സമ്മതിച്ചല്ലോ... :)

      Delete
    8. അപ്പോ അവസാനം കുറ്റസമ്മതം നടത്തുകയാണ്‌ അല്ലേ?

      Delete
  4. വിനുവേട്ടാ ഗംഭീരം, ബാക്കി ഭാഗങ്ങൾക്കായി കാത്തിരിക്കുന്നു

    ReplyDelete
  5. പണിപ്പുരയിൽ ഇതു തുടങ്ങിയിരുന്നു
    അല്ലേ ?!!

    തുടക്കം ഞെട്ടിച്ചല്ലോ ..ശരി..അടുത്ത
    ലക്കത്തിൽ കാണാം ...

    ReplyDelete
    Replies
    1. തീർച്ചയായും വിൻസന്റ്‌ മാഷേ...

      Delete
  6. ആകാംക്ഷയുടെ മുള്‍മുനയില്‍ വായനക്കാരനെ നിര്‍ത്തുന്ന തുടക്കം. വായനയ്ക്ക് ഒരുങ്ങിക്കഴിഞ്ഞു.

    ReplyDelete
  7. ഇന്ന് മുതല്‍ ഞാനും വായിച്ച് തുടങ്ങുന്നു ,,അടുത്ത ഭാഗം മെയില്‍ വിടാന്‍ മറക്കരുതേ !!.

    ReplyDelete
  8. ഹമ്പടാ... നല്ല എമണ്ടൻ തുടക്കമാണല്ലോ!!


    ജാക്കേട്ടന്റെ പതിവുരീതിയിലുള്ള വിവരണങ്ങളും അതിനുള്ള വിനുവേട്ടന്റെ ‘മലയാളവൽക്കരണവും‘ ഒന്നിനൊന്ന് മെച്ചം.. കഥാസന്ദർഭങ്ങൾ വള്ളിപുള്ളി വിടാതെ വായനക്കാരിലേയ്ക്ക് എത്തിക്കാനുള്ള ഹിഗ്ഗിൻസിന്റെ കഴിവ് അപാരം തന്നെ!

    അടുത്തലക്കം പെട്ടെന്ന് തന്നെ പോന്നോട്ടെ.. പാരച്യൂട്ടിന്റെ റിംഗിന്റെ കാര്യത്തിൽ തീരുമാനം ഉണ്ടാക്കാനുള്ളതാ..

    ReplyDelete
    Replies
    1. ജാക്ക്‌ ഹിഗിൻസ്‌ ഒരു സംഭവം തന്നെയാണെന്ന് ഇപ്പോൾ ഒന്നു കൂടി ഉറപ്പായില്ലേ?

      Delete
  9. Eagle has landed ഇതു വരെ വായിച്ചു കഴിഞ്ഞില്ല.എപ്പൊഴെങ്കിലും വന്നു വായിക്കുന്നതാരിക്കും.. :)

    ReplyDelete
    Replies
    1. പഥികന്‍ ഇപ്പോ യാത്രയൊന്നും ചെയ്യാറില്ലേ? ബ്ലോഗൊക്കെ കാട് പിടിച്ച് കിടക്കുവാണല്ലോ!

      Delete
    2. അത് ശരിയാണല്ലോ അജിത്‌ഭായ്... യൂറോപ്പ് മൊത്തം കറങ്ങി തീർത്തുകാണുമോ ഇനി...!

      Delete
  10. സസ്പെൻസ്‌ ത്രില്ലർ ന്നു പറഞ്ഞപ്പോ തുടക്കത്തിലേ ഇത്രേം പ്രതീക്ഷിച്ചില്ല.

    വിനാനത്തിനും അതിലുള്ളവർക്കും എന്ത്‌ പറ്റി? ഈ ചാടിയ കക്ഷിയ്ക്ക്‌ പണി കിട്ടിയത്‌ എങ്ങനെ?

    അറിയാൻ കാത്തിരിയ്ക്കുന്നു.

    ReplyDelete
    Replies
    1. അടുത്ത ബുധനാഴ്ച്ച ശ്രീ...

      Delete
  11. ഞെട്ടിച്ചുകൊന്ടുള്ള തുടക്കം അതുപോലെ തുടരട്ടെ.

    ReplyDelete
    Replies
    1. ഇടയ്ക്ക്‌ വച്ച്‌ മുങ്ങിക്കളയല്ലേ റാംജി...

      Delete
  12. തുടക്കം തന്നെ ശ്വാസം മുട്ടിച്ചുകളഞ്ഞല്ലൊ വിനുവേട്ടാ...ഏതെങ്കിലും ഇലപ്പടർപ്പുകളിലാവും വീണിട്ടുണ്ടാകുക. ഇല്ലെങ്കിൽ ഇതെഴുതാൻ ഇങ്ങനെ ഒരാൾ ഉണ്ടാവില്ലല്ലൊ.
    അടുത്തതിനായി പതിവു പോലെ കാത്തിരിക്കുന്നു.
    ആശംസകൾ...

    ReplyDelete
    Replies
    1. സ്വാഗതം അശോകൻ മാഷേ... നാട്ടിലാണെങ്കിലും മുടങ്ങാതെ വായിക്കാനെത്തുമല്ലോ...

      Delete
  13. വിനുവേട്ടാ... ഞാന്‍ ഇവിടെത്തന്നെയുണ്ടാകും.

    ReplyDelete
  14. സുസ്വാഗതം സുധീർ...

    ReplyDelete
  15. ഒന്നാം അധ്യായം വായിച്ചു. ബാക്കിക്കായി കാത്തിരുപ്പ്.

    ReplyDelete
    Replies
    1. ബാക്കി അടുത്ത ആഴ്ച്ച മനോജ്‌...

      Delete
  16. വിമാനത്തില്‍ നിന്നും പാരചൂട്ട് എടുക്കാന്‍ മറന്നു പോയ ലവന്‍ ആരെടാ.. വല്ല ആര്മിക്കാരനും ആരിക്കും സാധാരണ യാത്ര വിമാനത്തില്‍ പാരചൂട്ട് ഉണ്ടാവാറില്ല. ഇനിയിപ്പോ ഉണ്ടായാലും അതില്‍ കൂടി ചാടാന്‍ പരിശീലനം വേണം എന്നാ കേട്ടത്. എന്തായാലും ആള് പുലിയാരിക്കും (ജിമ്മിച്ചയാനോളം വരുമോ എന്തോ?)

    ReplyDelete
    Replies
    1. പാരച്യൂട്ട്‌ എടുക്കാൻ മറന്നതല്ല ശ്രീജിത്ത്‌... അത്‌ തുറക്കാനുള്ള റിംഗ്‌ അല്ലേ കാണാനില്ലാത്തത്‌?

      Delete
    2. ഇനിയിപ്പോ ഉണ്ടായാലും അതില്‍ കൂടി ചാടാന്‍ പരിശീലനം വേണം എന്നാ കേട്ടത്.>>>>>>> ആവശ്യം വന്നാല്‍ ആരായാലും ചാടിപ്പോകും മോനേ!

      Delete
    3. അതെ... ആ പരിശീലനം നാം കണ്ടതല്ലേ ഈഗിളിൽ...? സ്റ്റെയ്നർ ട്രെയിനിങ്ങ് കൊടുക്കുന്നതും പ്രെസ്റ്റൺ ചാടാൻ കൂട്ടാക്കാതെ നിൽക്കുന്നതും അവസാനം മുതുകത്ത് ചവിട്ടി പുറത്ത് ചാടിക്കുന്നതും...

      Delete
  17. മൂവായിരം അടി ആള്‍ട്ടിറ്റ്യൂഡില്‍ ആരും ഓട്ടോ പൈലറ്റ് ചെയ്യാറില്ല എന്ന് തോന്നുന്നു. ജാക്ക് ഹിഗിന്‍സിന് തെറ്റു പറ്റുമോ? ഓ അല്ലെങ്കില്‍ ഉപേക്ഷിച്ച വിമാനം ഓട്ടോ ആണെങ്കില്‍ ആര്‍ക്കാ നഷ്ടം. അല്ലേ!!

    ReplyDelete
    Replies
    1. ജാക്ക് ഹിഗ്ഗിൻസിന് അങ്ങനെയൊന്നും തെറ്റ് പറ്റാറില്ല... എന്തെങ്കിലും കാര്യം കാണാതിരിക്കില്ല അജിത്‌ഭായ്, അതിന് പിന്നിൽ...

      Delete
  18. വായിച്ചു തുടങ്ങുന്നു ..വിനുവേട്ടാ

    ReplyDelete
  19. വായിക്കാന്‍ ഞാനും എത്തീട്ടോ.....

    ReplyDelete
    Replies
    1. വളരെ സന്തോഷം മുബി... സ്ഥിര സാന്നിദ്ധ്യം പ്രതീക്ഷിക്കുന്നു...

      Delete
  20. ആദ്യ അദ്ധ്യായം തന്നെ സസ്പെന്‍സും ത്രില്ലിങ്ങും നിറഞ്ഞതായി.

    ReplyDelete
    Replies
    1. സുകന്യാജിയും എത്തിയല്ലോ... സന്തോഷം...

      Delete
  21. 50

    ഒരു അമ്പതടിയ്ക്കാൻ ആരൂല്ലേ ഇവിടെ?

    ReplyDelete
  22. ഒരു കുഞ്ഞാടിനെ പ്രതീക്ഷിച്ചിരുന്നു... പക്ഷേ കൂട്ടം തെറ്റി എങ്ങോ പോയെന്ന് തോന്നുന്നു ശ്രീ... :(

    ReplyDelete
  23. വായിച്ചു തുടങ്ങുകയാണ് ചില തിരക്കുകൾ കാരണം വായിക്കാൻ വൈകി
    എല്ലാ ആശംസകളും

    ReplyDelete
  24. തുടക്കം ഉഷാർ...

    ഞാൻ വരാൻ വൈകി എന്നാലും ഓടി എത്തിക്കൊള്ളാം.. വിനുവേട്ടാ..

    ReplyDelete
    Replies
    1. രണ്ട്‌ നോവലുകളോടെ മതിയാക്കി പോയെന്നാ വിചാരിച്ചത്‌... സ്വാഗതം എച്മു...

      Delete
  25. ബാക്കി ഭാഗങ്ങൾക്കായി കാത്തിരിക്കുന്നു....

    ReplyDelete
  26. എന്തായാലും വായിക്കുന്നു

    ReplyDelete
  27. നായാകൻ ഒരു ചാട്ടക്കാരനാണ് അല്ലിയൊ... (അതോ വില്ലനൊ..?)

    ReplyDelete
    Replies
    1. എന്താ സംശയം മുരളിഭായ്...?

      Delete
  28. തുടക്കം ഗംഭീരം.... :) ബാക്കി സമയം പോലെ ഞാന്‍ ഓടിപ്പിടിച്ച് എത്തുന്നതാണ് ..

    ReplyDelete
  29. ഞാനും തുടങ്ങട്ടെ.

    ReplyDelete
  30. വിനുവേട്ടാ,
    ദാ വായിക്കാൻ തുടങ്ങുകയാണു.

    ReplyDelete
  31. ശ്ശോ!!!!ചാടുകയും ചെയ്തു.

    ReplyDelete
  32. രണ്ടാം ഭാഗം വായിക്കാതിരിക്കുന്നതെങ്ങിനെ... അത്ര ഉദ്വോഗജനകം....

    ReplyDelete