Tuesday 12 August 2014

ഈസ്റ്റ് ഓഫ് ഡെസലേഷൻ - 2



അങ്ങേയറ്റം ക്ഷീണിതനോ അല്ലെങ്കിൽ വിഷാദമഗ്നനോ ആകുന്ന അവസരങ്ങളിലാണ് സാധാരണയായി ദുഃസ്വപ്നങ്ങൾ എന്നെ തേടിയെത്താറുള്ളത്. എങ്ങനെയായാലും ശരി, അവസാനം അത് എന്നെ കൊണ്ടെത്തിക്കുന്നത് എന്നും ഒരേ അവസ്ഥയിലായിരുന്നു. വിയർപ്പിൽ നനഞ്ഞൊട്ടി ദേഹമാസകലം വിറയ്ക്കുന്ന നിലയിൽസീലിങ്ങിലേക്ക് മിഴിനട്ട് അല്പനേരം കൂടി ഞാൻ കട്ടിലിൽ തന്നെ കിടന്നു. പിന്നെ പുതപ്പ് എടുത്ത് മാറ്റി എഴുന്നേറ്റ് ജനാലയുടെയരികിലേക്ക് നടന്നു. ജാലകച്ചില്ലിലെ ബാഷ്പങ്ങൾ വടിച്ച്മാറ്റി പുറത്തേക്ക് കണ്ണോടിച്ചപ്പോൾ പ്രസന്നമായ പ്രഭാതം എന്നെ വരവേറ്റു.

ഫ്രെഡറിൿസ്ബോർഗിൽ നിന്നും ഗ്രീൻലാന്റിന്റെ തലസ്ഥാനമായ ഗോട്‌ഹാബിലേക്കും തിരിച്ചും ഉള്ള ട്രിപ്പുകളായിരുന്നു ഞാൻ നടത്തിക്കൊണ്ടിരുന്നത്. ആർട്ടിക്ക് വൃത്തത്തിൽ നിന്നും ഏതാണ്ട് ഇരുനൂറ് മൈൽ ദൂരെ ഗ്രീൻലാന്റിന്റെ തെക്ക് പടിഞ്ഞാറൻ തീരത്താണ് ഏറെയൊന്നും വികസിച്ചിട്ടില്ലാത്ത ഗോട്‌ഹാബ് പട്ടണം. ഏറിവന്നാൽ ആയിരത്തിയഞ്ഞൂറ് മാത്രമായിരുന്നു അവിടുത്തെ ജനസംഖ്യ. എന്നാൽ വളരെ ചുരുങ്ങിയ കാലയളവ് മാത്രമുള്ള വേനൽക്കാലത്ത് ഡെന്മാർക്കിൽ നിന്നും നിർമ്മാണത്തൊഴിലാളികൾ എത്തുന്നതോടെ അതൊരു ഇരുനൂറോ മുന്നൂറോ കൂടി കൂടുമായിരുന്നു. ഗവണ്മന്റിന്റെ വികസന പ്രവർത്തനങ്ങളുടെ ഭാഗമായി അത്രയൊന്നും ചന്തമില്ലാത്ത മൂന്ന് നില കോൺക്രീറ്റ് കെട്ടിടങ്ങൾ അവിടെ ഉയർന്നുകൊണ്ടിരുന്നു.

എന്നാൽ ഫ്രെഡറിൿസ്ബോർഗ് ആകട്ടെ ഇതിൽ നിന്നും തികച്ചും വ്യത്യസ്തമായ പ്രദേശമായിരുന്നു. കാര്യമായി ഒരു വികസനവും എത്തിയിട്ടില്ലാത്ത ഇടം. ഒട്ടും നിരപ്പല്ലാത്ത പാതകൾ. പാറക്കല്ലുകളുടെ മുകളിൽ ചിതറിക്കിടക്കുന്ന ഒരു ചെറുപട്ടണം. പലകകളാൽ നിർമ്മിതമായ വീടുകൾ ചുവപ്പും മഞ്ഞയും പച്ചയും പെയിന്റടിച്ച് സുരക്ഷിതമാക്കിയിരിക്കുന്നു. പാറക്കല്ലുകൾ നിറഞ്ഞ പ്രദേശമായതിനാൽ ടെലിഫോൺ ലൈനുകളും ഇലക്ട്രിക്ക് ലൈനുകളും ഭൂമിക്കടിയിലൂടെ ഇടുന്നതിന് പകരം പോസ്റ്റുകൾ വഴിയാണ് വലിച്ചിരിക്കുന്നത്.

അര മൈൽ ദൂരെ റോഡ് അവസാനിക്കുന്നത് തകര ഫാക്ടറിയുടെ അരികിലുള്ള ഹാർബറിലാണ്. ആറോ ഏഴോ മത്സ്യബന്ധന ബോട്ടുകളും ഈസ്റ്റ് കാനഡ എയർവേയ്സ് തീരദേശ സർവീസിന് ഉപയോഗിക്കുന്ന ഒരു കാറ്റലിന സീ പ്ലെയ്നും ഹാർബറിൽ കിടക്കുന്നുണ്ട്. ഞാൻ ഉപയോഗിച്ചു കൊണ്ടിരിക്കുന്ന ഓട്ടർ ആംഫിബിയൻ സീ പ്ലെയ്ൻ സ്ലിപ്പ് വേയുടെ മുകളറ്റത്തായി പാർക്ക് ചെയ്തിരിക്കുന്നു.

സമയം പത്ത് മണിയായിരിക്കുന്നു. ബാത്ത് റൂമിൽ ചെന്ന് ഷവർ തുറന്ന സമയത്താണ് പുറത്തെ കതകിൽ ആരോ മുട്ടുന്ന ശബ്ദം കേട്ടത്. ടവൽ അരയ്ക്ക് ചുറ്റും വാരിച്ചുറ്റി ഞാൻ ബെഡ്‌റൂമിലേക്ക് തിരിച്ചു കയറി.

മുറിയിലേക്ക് എത്തി നോക്കിക്കൊണ്ട് അവൾ അവിടെ നിൽക്കുന്നുണ്ടായിരുന്നു. ഗൂഡ്രിഡ് റസ്മൂസെൻ

“കാപ്പി കൊണ്ടു വരട്ടേ, മിസ്റ്റർ മാർട്ടിൻ?” ഡാനിഷ് ഭാഷയിൽ അവൾ ആരാഞ്ഞു.

ഏതാണ്ട് ഇരുപത്തിയഞ്ച് വയസ്സ് പ്രാ‍യം മതിക്കുന്ന, അധികം ഉയരമില്ലാത്ത പെൺകുട്ടിയാണ് ഗൂഡ്രിഡ്. ഡാനിഷ് വംശജയാണെങ്കിലും ഗ്രീൻലാന്റിൽ ജനിച്ച് വളർന്നവൾ. സ്വർണ്ണനിറമുള്ള മുടി ഭംഗിയായി മെടഞ്ഞ് ചുറ്റിക്കെട്ടിയിരിക്കുന്നു. എസ്കിമോ വർഗ്ഗക്കാരുടെ പ്രത്യേകതയായ ഉയർന്ന കവിളെല്ലുകളും കുറുകിയ കണ്ണുകളും. ഏതാണ്ട് നൂറ് മൈൽ അകലെ സാൻഡ്‌വിഗ്ഗിലുള്ള മുത്തച്ഛനോടൊപ്പമായിരിക്കും വർഷത്തിന്റെ ഭൂരിഭാഗവും അവൾ കഴിയുന്നതെങ്കിലും വേനൽക്കാലത്ത് ഫ്രെഡറിൿസ്ബോർഗിലെ ഈ ഹോട്ടലിൽ പരിചാരികയുടെ വേഷമിടുകയാണ് പതിവ്.

“ഇന്ന് ചായ ആയിക്കോട്ടെ, ഗൂഡ്രിഡ് വല്ലാത്ത ഗൃഹാതുരത്വം തോന്നുന്നു ഇന്ന്” ഞാൻ പറഞ്ഞു.

“നിങ്ങളുടെ മുഖത്ത് നല്ല ക്ഷീണമുണ്ട് ഇത്രയും കഠിനാദ്ധ്വാനം നല്ലതല്ല” ഒരു ഉപദേശമെന്ന പോലെ അവൾ പറഞ്ഞു.

എന്തെങ്കിലും ഒരു മറുപടി പറയാൻ എനിക്ക് കഴിയുന്നതിന് മുമ്പ്, പറന്നടുക്കുന്ന ഒരു വിമാനത്തിന്റെ ഗർജ്ജനം ആ പ്രഭാ‍തത്തിന്റെ ശാന്തതയെ കീറിമുറിച്ചു. ജാലകത്തിനരികിൽ ഞാൻ എത്തിയതും ഹാർബറിന് മുകളിലൂടെ താഴ്ന്ന് പറന്ന് ഫാക്ടറിയുടെ അപ്പുറത്തെ എയർ സ്ട്രിപ്പിൽ ലാന്റ് ചെയ്യുവാൻ ഒരുങ്ങുന്ന ഒരു എയർമക്കി വിമാനമാണ് ദൃഷ്ടിയിൽ പെട്ടത്.

“ഓ നിന്റെ ബോയ് ഫ്രണ്ട് എത്തിയല്ലോ” ഞാൻ പറഞ്ഞു.

“ആര്, ആർണിയോ?” ജാലകത്തിനരികിലേക്കെത്തിയ അവളുടെ കവിളുകൾ തുടുത്തിരുന്നു. “ലോകത്തെ ഏത് പെണ്ണും ആർണിയുടേതാണ്, മിസ്റ്റർ മാർട്ടിൻ എനിക്കായി പ്രത്യേകിച്ചൊരു ആനുകൂല്യവുമില്ല അക്കാര്യത്തിൽ” അവൾ പറഞ്ഞു.

അങ്ങനെയല്ലെന്ന് അവളെ ബോദ്ധ്യപ്പെടുത്താൻ ശ്രമിക്കുന്നതിൽ അർത്ഥമില്ലെന്ന് എനിക്കറിയാമായിരുന്നു. താഴ്ന്ന് വരുന്ന വിമാനത്തെ വീക്ഷിച്ചുകൊണ്ട് ഞാൻ അവൾക്കരികിൽ മൌനം പാലിച്ച് നിന്നു. വിമാനത്തിൽ ഘടിപ്പിച്ചിരിക്കുന്ന സ്കീയുടെ അടിയിൽ നിന്നും ചക്രങ്ങൾ പുറത്തേക്ക് ഇറങ്ങി വന്നിട്ടുണ്ട്.

“ഞാൻ വിചാരിച്ചത് അവൻ അത് അഴിച്ച് മാറ്റി വെള്ളത്തിൽ ലാന്റ് ചെയ്യാനുള്ള ഫ്ലോട്ട് ഘടിപ്പിച്ചു കാണുമെന്നായിരുന്നു” ഞാൻ പറഞ്ഞു.

“എന്ത്?... ആ സ്കീയോ?...?” അവൾ തോൾ വെട്ടിച്ചു. “മലാമസ്കിലെ മഞ്ഞുമലയുടെ മുകളിലുള്ള ആ അമേരിക്കൻ മൈനിങ്ങ് കമ്പനിയുമായുള്ള സർവീസ് കോൺ‌ട്രാക്ട് നീട്ടിക്കിട്ടിയിട്ടുണ്ട് അദ്ദേഹത്തിന് മഞ്ഞുപരപ്പിൽ ലാന്റ് ചെയ്യണമെങ്കിൽ സ്കീ ഘടിപ്പിക്കുക മാത്രമല്ലേ മാർഗ്ഗമുള്ളൂ?”

മികച്ചതെന്ന് പറയാൻ കഴിയില്ലെങ്കിലും തരക്കേടില്ലാത്ത ലാന്റിങ്ങ് ആയിരുന്നു ആർണിയുടേത്. കുറ്റം പറയാൻ കഴിയില്ല, കാരണം എല്ലാ പൈലറ്റുമാർക്കും ഇടയ്ക്ക് സംഭവിക്കുന്നത് തന്നെയാണിത്. എയർ‌സ്ട്രിപ്പിലെ ചെറിയ റൺ‌വേയിലൂടെ നീങ്ങിയ എയർമക്കി, ഫാക്ടറിയുടെ അപ്പുറത്ത് അപ്രത്യക്ഷമായി.

ഗൂഡ്രിഡ് ആഹ്ലാദത്തോടെ പുഞ്ചിരിച്ചു. “നിങ്ങൾ കുളിക്കുമ്പോഴേക്കും ഞാൻ ചായ എടുത്തു കൊണ്ടുവരാം ബ്രേക്ക് ഫാസ്റ്റിന് ഓർഡറും കൊടുക്കാം ബെഡ്‌ഷീറ്റൊക്കെ ഞാൻ പിന്നീട് മാറ്റിക്കോളാം

വാതിൽ ചാരിയിട്ട് അവൾ പുറത്തേക്ക് നടന്നു. ബാത്ത്‌റൂമിൽ കയറിയ ഞാൻ ഷവർ തുറന്ന് അടിയിൽ കയറി നിന്നു. ചൂടുവെള്ളത്തിലുള്ള കുളി കഴിഞ്ഞതോടെ തലവേദന പതുക്കെ അപ്രത്യക്ഷമാകുന്നത് ഞാൻ അറിയുന്നുണ്ടായിരുന്നു. അതേതായാലും നന്നായി രണ്ടര മണിക്കൂർ ദൈർഘ്യമുള്ള ഒരു ട്രിപ്പുള്ളതാണ് ഇന്ന്. പഴയ സിൽക്ക് ഗൌൺ എടുത്തണിഞ്ഞ് തല തുവർത്തിക്കൊണ്ട് ഞാൻ ബെഡ്‌റൂമിലേക്ക് നടന്നു.

പറഞ്ഞത് പോലെ ഒരു ട്രേയിൽ ചായ കൊണ്ടുവന്ന് വച്ചിട്ടുണ്ട് ഗൂഡ്രിഡ്. നല്ല ചുടു ചായ ആദ്യ കപ്പ് ആസ്വദിച്ച് അകത്താക്കിയ ശേഷം ഒന്നു കൂടി പകരവേയാണ്‌ വാതിൽ തള്ളിത്തുറന്ന് ആർണി ഫാസ്ബെർഗ് ഉള്ളിലേക്ക് പ്രവേശിച്ചത്.

എന്നെപ്പോലെ തന്നെ ആറടിയിൽ അല്പം താഴെയായിരുന്നു അവന്റെയും ഉയരം. എന്നാൽ ഞങ്ങൾ തമ്മിലുള്ള സാമ്യത അവിടം കൊണ്ട് അവസാനിക്കുന്നു. എന്റെ മുടി കറുത്തതാണെങ്കിൽ അവന്റേത് ഏതാണ്ട് പൂർണ്ണമായും വെളുത്തതാണെന്ന് പറയാം. ജീവിതത്തിലെ പരുപരുത്ത യാഥാർത്ഥ്യങ്ങൾ അനുഭവിച്ച് ഇരുത്തം വന്ന മുഖമാണ്‌ എന്റേതെങ്കിൽ അവന്റേതാകട്ടെ, ഇപ്പോഴും ഉന്മേഷം തുളുമ്പുന്ന കൌമാരക്കാരന്റെ മുഖം. ജന്മം കൊണ്ട് ഐസ്‌ലാന്റ് വംശജൻ ഒരു പക്ഷേ, അവരുടെ സവിശേഷതയാകാം സ്ത്രീകളോടുള്ള അടങ്ങാത്ത അഭിനിവേശം. മറ്റൊരു രാജ്യക്കാരിലും ഞാനിതുവരെ കണ്ടിട്ടില്ലാത്ത സ്വഭാവവിശേഷത. നമ്മെ അത്ഭുതപ്പെടുത്തുന്ന വേഗത്തിലാണ് അവർ സ്ത്രീകളുമായി ബന്ധം സ്ഥാപിക്കുന്നതും അതേപോലെ തന്നെ അകലുന്നതും.

പഴയ ഒരു ഫ്ലൈയിങ്ങ് ജാക്കറ്റും ബൂട്ട്സും അണിഞ്ഞിരുന്ന അവന് ഒരു നാടക നടന്റെ രൂപഭാവമായിരുന്നു. കൈയിലെ ക്യാൻ‌വാസ് ബാഗ് മുറിയുടെ മൂലയിലേക്ക് എറിഞ്ഞിട്ട് അവൻ മേശയ്ക്കരികിലേക്ക് വന്നു.

“നിങ്ങൾ പോയിക്കാണുമോ എന്നൊരു സംശയമുണ്ടായിരുന്നു എനിക്ക്മുമ്പത്തെ റെക്കോർഡുകൾ സകലതും തകർത്തുകൊണ്ടായിരിക്കും ഒരു പക്ഷേ ഞാനിന്ന് സോന്ദ്രേ സ്ട്രോംജോഡിൽ നിന്നും ഇവിടെ എത്തിയത്” ആർണി പറഞ്ഞു.

“പ്രത്യേകിച്ചെന്തെങ്കിലും കാരണം?”

ട്രേയിൽ വച്ചിരുന്ന കെറ്റ്‌ൽ എടുത്ത് അവൻ കപ്പിലേക്ക് ചായ പകർന്നു. “ആ അമേരിക്കൻ സിനിമാ നടന് ആവശ്യമുള്ള സാധനങ്ങൾ എത്തിച്ചു കൊടുക്കുന്ന ജോലി ഇപ്പോഴും നിങ്ങളല്ലേ ചെയ്യുന്നത്?”

ജാക്ക് ഡെസ്ഫോർജിനെയാണ് അവൻ ഉദ്ദേശിച്ചത്. ജൂൺ ആദ്യവാരം അപ്രതീക്ഷിതമായി സ്റ്റെല്ല എന്ന തന്റെ ബോട്ടുമായി ഗോട്‌ഹാബിൽ എത്തിയതാണ് ഡെസ്ഫോർജ്. മത്സ്യ ബന്ധനവും നായാട്ടുമൊക്കെയായി തീരത്തിനരികിലൂടെ ചുറ്റിക്കറങ്ങുന്ന അദ്ദേഹത്തിന് ആവശ്യമുള്ള വസ്തുക്കൾ കൃത്യമായ ഇടവേളകളിൽ അയാളുടെ ബോട്ടിൽ എത്തിച്ചുകൊടുക്കുന്നത് ഞാനാണ്.

“എന്തേ ചോദിക്കാൻ കാരണം?”

“ഒരു യാത്രക്കാരിയുണ്ട് നിങ്ങൾക്ക്കോപ്പൻഹേഗനിൽ നിന്നും രാത്രി ഫ്ലൈറ്റിന് സോന്ദ്രേയിൽ എത്തിയതാണവർ നേരെ ഡെസ്ഫോർജിനടുത്ത് എത്തിക്കാനാണ് അവരെന്നോട് ആവശ്യപ്പെട്ടത്പക്ഷേ, എനിക്കിന്ന് ഒഴിവില്ല സ്റ്റേറ്റ്സിൽ നിന്നും ഇവിടെയെത്തിച്ച ചില സ്പെയർപാർട്ട്സ് ഉച്ചയോടെ തന്നെ മലാമസ്കിൽ എത്തിച്ചേ തീരൂ ആട്ടെ, എവിടെയാണ് അദ്ദേഹമിപ്പോൾ?”  അവൻ ചോദിച്ചു.

“ഡിസ്കോയുടെ വടക്ക് മാറി നാർക്കസിറ്റ് പ്രദേശത്ത് എവിടെയോ ആണെന്നാണ് അവസാനമായി കേട്ടത് ധ്രുവക്കരടികളെ തേടി ഇറങ്ങിയിരിക്കുകയാണത്രേ

“ഈ സമയത്തോ! നിങ്ങളെന്താ തമാശ പറയുകയാണോ?” അവന്റെ മുഖത്ത് ആശ്ചര്യം വിടർന്നു.
  
“പറയാൻ പറ്റില്ലല്ലോ എപ്പോഴാണ് അദ്ദേഹത്തെ ഭാഗ്യം തുണക്കുക എന്ന് മുമ്പ് ആഗസ്റ്റ് മാസത്തിൽ ഞാൻ തന്നെ നേരിട്ട് കണ്ടിട്ടുണ്ട് അവയെ

“പക്ഷേ, അത്ര സാധാരണമല്ല എന്തായാലും അദ്ദേഹത്തിന്റെ ശ്രമം വിജയിക്കട്ടെ

“ആട്ടെ, എന്താണ് ഈ യാത്രക്കാരിയുടെ പേര്?” ഞാൻ ചോദിച്ചു.

“എയ്ട്ടൺ ഇലാനാ എയ്ട്ടൺ

“ഇസ്രായേലിയാണോ?” ഞാൻ പുരികമുയർത്തി.

“കണ്ടിട്ട് ഇംഗ്‌ളീഷുകാരിയെപ്പോലുണ്ട്...” അവൻ പുഞ്ചിരിച്ചു. “അതിലൊന്നുമല്ല കാര്യം ഏത് നാട്ടുകാരിയായാലും വേണ്ടില്ല, അവർ ഒരു സംഭവം തന്നെയാണ്

“കാണാൻ അഴകുള്ള മുഖമാണോ?”

 അവൻ തലയാട്ടി. “അല്ലേയല്ല പക്ഷേ, അവരെ ഒന്ന് കാണേണ്ടത് തന്നെയാണ്

“അതൊരു അപൂർവ്വ സങ്കലനമായിരിക്കുമല്ലോഎവിടെയുണ്ട് അവർ ഇപ്പോൾ? ”

“താഴെ ബ്രേക്ക്ഫാസ്റ്റ് കഴിച്ചുകൊണ്ടിരിക്കുന്നു

വാതിൽ തുറന്ന് പുതിയ ബെഡ്‌ഷീറ്റുമായി ഗൂഡ്രിഡ് ഉള്ളിലേക്ക് കടന്നു. അതു കണ്ട ആർണി വെട്ടിത്തിരിഞ്ഞ് ആവേശത്തോടെ അവളെ ആലിംഗനം ചെയ്യുവാനായി മുന്നോട്ട് നീങ്ങി.

“ഗൂഡ്രിഡ് മൈ സ്വീറ്റ് ഹാർട്ട്

“പണിയൊന്നുമില്ലെങ്കിൽ ഈ ബെഡ്ഷീറ്റൊന്ന് വിരിയ്ക്ക്” അതിവിദഗ്ദ്ധമായി ഒഴിഞ്ഞ് മാറി ബെഡ്ഷീറ്റ് കട്ടിലിലേക്കിട്ടിട്ട് അവൾ പറഞ്ഞു.

ഫ്ലയിങ്ങ് ജാക്കറ്റിന്റെ ഒരു പോക്കറ്റ് തുറന്ന് ആർണി ഒരു ചുരുൾ കറൻസി നോട്ടുകൾ പുറത്തെടുത്തു. “ഇന്നത്തെ ട്രിപ്പിന്റെ കൂലി കിട്ടി മൈ ഡിയർ ആയിരം ഡോളർ ഈ അമേരിക്കക്കാർ ഇല്ലായിരുന്നെങ്കിൽ നമ്മുടെ കാര്യം എന്തായേനെ...!”

“എന്നിട്ട് ഇതിൽ നിന്നും എത്ര പണം ചീട്ടുകളിക്കാൻ കൊണ്ടുപോയി കളയും?” അവൾ നീരസത്തോടെ ചോദിച്ചു.        

അതിൽ നിന്നും ഇരുനൂറ് ഡോളറിന്റെ നോട്ടുകൾ വലിച്ചെടുത്തിട്ട് ബാക്കി തുക ആർണി അവളുടെ നേർക്ക് നീട്ടി.

“എന്നിൽ നിന്നും എന്നെ രക്ഷിക്കൂ ഗൂഡ്രിഡ് പതിവ് പോലെ നീയാണ് എന്റെ ബാങ്കർ

“എന്നിട്ടെന്ത് ഫലം? നാളെത്തന്നെ ഇതിൽ നിന്നും വീണ്ടും ചോദിക്കാനല്ലേ?”

അവൻ പുഞ്ചിരിച്ചു. “എങ്കിൽ വേണ്ട നീ നിന്റെ പേരിൽ ബാങ്കിലിട്ടേക്കൂ അപ്പോൾ പിന്നെ പെട്ടെന്നൊന്നും എനിക്കെടുക്കാൻ പറ്റില്ലല്ലോ നിന്നെ എനിക്ക് വിശ്വാസമാണ്...”

“എന്നാൽ പിന്നെ ഞാൻ ബാങ്കിൽ ഇട്ടോട്ടെ?” പതിവ് പോലെ അവൾ അവന്റെ കൈയിലെ പാവയായി.

“ആര് പറഞ്ഞു വേണ്ടെന്ന്?” അവൻ അവളുടെ നിതംബത്തിൽ പതുക്കെ ഒരു തട്ട് വച്ചുകൊടുത്തു.  “ഞാനും വരാം എവിടെയാണ് നീയത് നിക്ഷേപിക്കുന്നതെന്ന് അറിഞ്ഞിരിക്കാൻവഴിയിൽ നിനക്കെന്തെങ്കിലും സംഭവിച്ചാലോ

ഇരുവരും കൂടി പുറത്തേക്ക് നടക്കവേ അവൻ തിരിഞ്ഞ് എന്റെ നേർക്ക് കണ്ണിറുക്കി. എന്താണ് അവൻ പറഞ്ഞതിന്റെ അർത്ഥമെന്ന് മനസ്സിലാക്കാൻ അതിന്റെ ആവശ്യമൊന്നുമുണ്ടായിരുന്നില്ല എനിക്ക്. പാവം ഗൂഡ്രിഡ്മറ്റ് പല സ്ത്രീകളുമായുള്ള അവന്റെ ബന്ധങ്ങൾക്കിടയിൽ വീണു കിട്ടുന്ന ഒഴിവ് നികത്താൻ വിധിക്കപ്പെട്ടവൾ വസ്തുത ഇതാണെന്ന് അറിയാമായിരുന്നിട്ടും അവൾക്ക് പരാതിയൊന്നുമില്ല എന്നതാണ് അതിശയകരം. അവന് അവളോട് ഒരു പ്രത്യേക മമത ഉണ്ടെന്നതും വാസ്തവമാണ്. ഒരു ബാങ്കറുടെ റോൾ അവൾ വിശ്വസതതയോടെ കൈകാര്യം ചെയ്തു പോന്നു. അതുകൊണ്ട് മാത്രമാണ് അവന്റെ കൈയിൽ അല്പമെങ്കിലും പണം അവശേഷിച്ചിരുന്നത്.

മറ്റുള്ളവരുടെ കാര്യമോർത്ത് തലപുണ്ണാക്കുന്നതിൽ എന്ത് കാര്യം? എന്റേതായ പ്രശ്നങ്ങൾ തന്നെ ആവശ്യത്തിലധികമുണ്ട്തിടുക്കത്തിൽ വേഷം മാറി ഞാൻ താഴോട്ടുള്ള പടികളിറങ്ങി.      

           
(തുടരും)

55 comments:

  1. അപ്പോൾ അതായിരുന്നു കാര്യം... ഒരാഴ്ച്ച മുഴുവനും മുൾ‌മുനയിൽ നിന്ന വായനക്കാരെല്ലാം അപ്പോൾ ആരായി...? :)

    ReplyDelete
    Replies


    1. ശശി....പാലാരിവട്ടം ശശി ..
      ന്താ പ്പോ സമാധാനമായോ..?

      Delete
    2. ഹല്ല പിന്നെ..

      ഒരാഴ്ച മുഴുവൻ ഞങ്ങളെ P. ശശിയാക്കി നിർത്തിയപ്പോൾ വിനുവേട്ടൻ ആരായി? അത് പറയൂ... അത് പറയൂ..

      Delete
    3. ശശി എന്ന് പേരുള്ള വായനക്കാർ ആരും ഇവിടെയില്ലാത്തത്‌ ഭാഗ്യം...

      Delete
  2. ഓ... ഒരു ലക്കം കൊണ്ടൊന്നും നേരം വെളുക്കുകയില്ല. വായനക്കാരായ ഞങ്ങള്‍ അക്ഷമാപൂര്‍വം കാത്തിരിക്കും!!

    ReplyDelete
    Replies
    1. മുതലാളിയാണെങ്കിലും പാട്ടത്തിനെടുത്ത തോട്ടത്തില്‍ നിന്നും തേങ്ങാ ഇടാമോ ?
      ങ്ങള് ചങ്ങമ്പുഴേന്റെ വാഴക്കുല ഒന്ന് വായിച്ച് നോക്ക്...മ്മടെ വിഷമം അറിയണേല്‍...

      Delete
    2. പാട്ടക്കാരന് ശുഷ്കാന്തിയില്ലെങ്കിൽ ഇങ്ങനെയൊക്കെ സംഭവിക്കും..

      അജിത്തേട്ടാ, ഗൊച്ചു മുതലാളീ.. ചാക്കുമെടുത്ത് കാത്തിരിക്കുവായിരുന്നു അല്ലേ.. :)

      Delete
    3. അതു മാത്രം പറയരുത്... ( ശുഷ്കാന്തി വേണ്ടവോളം ഉണ്ട്..)

      Delete
    4. അതെ അതെ... ഇന്നലെ രാത്രി 11:41 ആയപ്പോൾ ചെറുതായി ഒന്ന് മയങ്ങിപ്പോയി എന്നത്‌ ഒരു കുറ്റമാണോ?

      Delete
  3. വിനുവേട്ടാ ആദ്യ ലക്കത്തിൽ തന്നെ
    പണി മ്മക്ക് തന്നു അല്ലേ ??!!

    സാരമില്ല.അജിതേട്ടൻ പറഞ്ഞ പോലെ
    ഒരു രാത്രി കൊണ്ടൊന്നും സ്വപ്നം തീരില്ല.
    ഞങ്ങൾ കാത്തിരുന്നോളം..ഹ..ഹാ

    ReplyDelete
    Replies
    1. കഴിഞ്ഞ ലക്കത്തിൽ ചർച്ചകൾ കൊഴുക്കുമ്പോൾ ഞാൻ ഊറിച്ചിരിക്കുകയായിരുന്നു വിൻസന്റ്‌ മാഷേ, സത്യം അറിയുമ്പോൾ ഇളിഭ്യരാകുന്ന എല്ലാവരുടെയും മുഖങ്ങൾ ഓർത്ത്‌...

      Delete
    2. വായനക്കാർ ഇളിഭ്യരാകുന്നതോർത്ത് ഊറിച്ചിരിച്ച വിനുവേട്ടന്റെ നടപടി തികച്ചും അപലപനീയമാണ്. മേൽ‌പ്പറഞ്ഞിരിക്കുന്ന മറുപടിക്കെതിരെയുള്ള എന്റെ ശക്തമായ പ്രതിഷേധവും നിരാശയും ഇവിടെ രേഖപ്പെടുത്തുന്നു.

      Delete
    3. ഈ കാരണം പറഞ്ഞ്‌ ഹർത്താലൊന്നും പ്രഖ്യാപിച്ചേക്കല്ലേ ജിം... നാളെ സ്വാതന്ത്ര്യദിനമാ... :)

      Delete

  4. അപ്പോ അതൊരു സ്വപ്നമായിരുന്നോ...
    ഞങ്ങ പാവങ്ങളെ ഇങ്ങനെയൊക്കെ പറ്റിക്കാമോ..
    നമ്മളു നാളേം കാണേണ്ടേ.....

    ReplyDelete
    Replies
    1. ഉള്ളിൽ വിഷമം ഇണ്ട്‌ ട്ടോ...

      Delete
  5. ഞാനങ്ങ് സഹിച്ചു... അല്ല പിന്നെ.

    ReplyDelete
  6. ഇതൊരുമാതിരി...

    ഹും സാരമില്ല. തുടങ്ങീട്ടല്ലേയുള്ളൂ, ഞങ്ങളു വെയ്റ്റാം ...

    ReplyDelete
    Replies
    1. എനിക്ക്‌ ചിരി വന്നിട്ട്‌ വയ്യ... :)

      Delete
    2. ചിരിച്ചൊ ചിരിച്ചോ...

      Delete
  7. സ്വപ്നമായിരുന്നു അല്ലെ :) ആ മണം ആദ്യവായനയില്‍ എനിക്ക് അടിച്ചിരുന്നു. പിന്നെ വിദേശമായതു കൊണ്ട് എന്തും സംഭാവിക്കാലോ അത് കൊണ്ട് മനസ്സില്‍ അത്രക്ക് ഉറപ്പിച്ചതും ഇല്ല ,, എന്തായാലും നോക്കാം എവിടംവരെ പോകും എന്ന് .

    ReplyDelete
    Replies
    1. കടന്ന് ചിന്തിച്ചു അല്ലേ ഫൈസൽ?

      Delete
  8. ഈഗിളിലും ഇതായിരുന്നു അവസ്ഥ. അവസാനത്തെ അധ്യായത്തില്‍ ക്ലിയര്‍ പിക്ചര്‍
    കിട്ടും.

    ReplyDelete
    Replies
    1. എന്നാപ്പിന്നെ അവസാനത്തെ അധ്യായം ആദ്യമിങ്ങ് പോന്നോട്ടെ... പിക്ചർ ക്ലിയറാക്കാല്ലോ... എന്തേ?

      Delete
    2. ചിരിപ്പിക്കല്ലേ ജിം...

      Delete
  9. ഇതൊക്കെ നുമ്മടെ ജാക്കേട്ടന്റെ ഒരു നമ്പറല്ലേ... എന്നാലും ഒരു സ്വപ്നം കാണിച്ച് ഇത്ര ഭയങ്കരമായി തുടങ്ങുമെന്ന് സ്വപ്നത്തിൽ‌പ്പോലും വിചാരിച്ചില്ല.. :)

    അങ്ങനെ കഥാപാത്രങ്ങൾ ഓരോരുത്തരായി രംഗപ്രവേശം ചെയ്ത് തുടങ്ങി.. ജോ മാർട്ടിൻ, ഗൂഡ്രിഡ് റസ്മൂസൻ, ആർണി ഫാസ്ബർഗ്, ജാക്ക് ഡെസ്ഫോർജ്, ഇലാനാ എയ്ട്ടൺ..

    കാണാൻ വല്ല്യ ലുക്കില്ലാത്ത, എന്നാൽ ഒടുക്കത്തെ ‘ലുക്ക്’ ഉള്ള എയ്ട്ടൺ ആണോ നമ്മുടെ നായിക?

    (നായികയുടെ കാര്യത്തിലൊരു തീരുമാനമായാലേ മുന്നോട്ടുള്ള വായനയ്ക്ക് ഉഷാറുണ്ടാവുകയുള്ളു.. ല്ലേ ചാർളിച്ചായാ...?)

    ReplyDelete
    Replies
    1. അദ്ദന്നെ... ഇപ്പോഴേ നായികയുടെ കാര്യം ചോദിച്ച് വിനുവേട്ടനെ ദേഷ്യം പിടിപ്പിക്കേണ്ടന്നു വച്ചാ മിണ്ടാതിരുന്ന

      തല്‍ക്കാലം ഞാന്‍ മറ്റേ പുള്ളിക്കാരിയുള്ളതു കൊണ്ട് ( ഗൂഗിള്‍/ഗൂഡ്രിഡ് ) തൃപ്തിപ്പെട്ടോളാം

      Delete
    2. അതെ... ഇലാന തന്നെ നായിക... ഇനിയുമുണ്ട്‌ വനിതാരത്നങ്ങൾ...

      Delete
  10. വായനക്കാര്‍ പിന്നേം ശശിയായി. എയ്ട്ടൺ ആണോ നായിക ഫാന്‍സ് അസൊസിയേഷന്‍ ഉന്‍ടാക്കി പണപിരിവ് തുടങ്ങാന്‍ ആയിരുന്നു.

    ReplyDelete
    Replies
    1. പിരിവ്‌ തുടങ്ങിക്കോ ശ്രീജിത്തേ...

      Delete
    2. എന്തോ.. എങ്ങനേ..??

      Delete
    3. ഹഹ.
      ശ്രീജിത്തേ, നായികമാർക്കുള്ള പിരിവിനുള്ള ബക്കറ്റിൽ നിന്ന് ജിമ്മിച്ചനും ഉണ്ടാപ്രിച്ചായനും പിടി വിട്ടിട്ടു വേണ്ടേ?

      Delete
    4. ശ്രീജിത്തേ... ബക്കറ്റും കൊണ്ട്‌ അധികം കറങ്ങണ്ട... എബോളയൊക്കെയുള്ളതാ... സൂക്ഷിച്ചോ...

      Delete
  11. മറ്റുള്ളവരുടെ കാര്യമോർത്ത് തലപുണ്ണാക്കുന്നതിൽ എന്ത് കാര്യം…? എന്റേതായ പ്രശ്നങ്ങൾ തന്നെ ആവശ്യത്തിലധികമുണ്ട്...
    അപ്പൊ ഇനി അടുത്തത് നോക്കാം.

    ReplyDelete
    Replies
    1. ജോ മാർട്ടിൻ പറഞ്ഞതല്ലേ? നോക്കാം നമുക്ക്‌ അടുത്ത ലക്കത്തിൽ...

      Delete
  12. അങ്ങനെ ഈ കഥേലെ മ്മ്ടെ ‘മോളി’ വന്നൂല്ലേ....!
    എന്നാലും ഒരു സ്വപ്നം കാണിച്ച് ങ്ങ്നൊരു പണി തരണ്ടായിരുന്നൂട്ടൊ വിനുവേട്ടാ..
    ശ്രീ പറഞ്ഞ പോലെ ഒരു രാത്രികൊണ്ടൊന്നും നേരം വെളുക്കില്ലല്ലൊ... നോക്കാം മ്മ്ക്ക്...

    ReplyDelete
    Replies
    1. അതെ അശോകൻ മാഷേ... എന്ന് പറയാം...

      Delete
  13. ആ സ്വപ്നം മുഴുവനും ന്നെ കൊണ്ട് കണ്ണ് പൂട്ടിക്കാതെ വായിപ്പിച്ചിട്ട് ചിരിക്ക്യാല്ലേ... ഇനി ഏതായാലും മുഴുവനും വായിച്ചിട്ടെന്നെയുള്ളൂ....

    ReplyDelete
    Replies
    1. അതെയോ? സമാധാനമായി... നോവലിന്റെ റേറ്റിങ്ങ്‌ കൂടുന്നതിൽ സന്തോഷം...

      Delete
  14. ഞാനും വന്നു. കേട്ടോ. ഇടയ്ക്കൊക്കെയേ പറ്റുന്നുള്ളു. ക്ഷമിക്കുക.

    ReplyDelete
    Replies
    1. സന്ദർശനത്തിൽ വളരെ സന്തോഷം...

      Delete
  15. ഗൂഡ്രിഡ് ആര്‍ണിയുടെ ബാങ്കറായിട്ട് അവള്‍ക്കെന്തു നേട്ടം. ആത്മാര്‍തത്ഥ കൂടിയാല്‍ ഇങ്ങിനെയാവും 

    ReplyDelete
    Replies
    1. കമിതാക്കളല്ലേ കേരളേട്ടാ...

      Delete
  16. ഏറെ നാളിനു ശേഷം ബ്ലോഗ്‌ വായനയൊക്കെ തുടങ്ങുന്നതേയുള്ളൂ .... ഇനി ഇവിടെയൊക്കെ ഉണ്ടാകും ട്ടോ... :)

    ReplyDelete
    Replies
    1. ഉണ്ടാകണം... വളരെ സന്തോഷം കുഞ്ഞൂസ്‌...

      Delete
  17. മുരളിഭായ്, എച്ച്മു തുടങ്ങിയ പുലികളൊന്നും എത്തിയില്ല ഇതുവരെ... :(

    ReplyDelete
  18. അപ്പോ ഒക്കെ ഒരു സ്വപ്ന ആയിരുന്നു..
    ഉം.. പോട്ടെ.

    എച്മു പുലിയല്ല പശുക്കുട്ടിയാ.. വിനുവേട്ടൻ തെറ്റിച്ചു പറയരുത് ങാ..

    ReplyDelete
  19. ഓ... അത്‌ ശരിയാണല്ലോ... :)

    ReplyDelete
  20. ന്നാലും ഒരു സ്വപ്നം കാണിച്ച് ഇത്ര ഭയങ്കരമായി തുടങ്ങുമെന്ന് സ്വപ്നത്തിൽ‌പ്പോലും വിചാരിച്ചില്ല..

    ReplyDelete
  21. പിന്നേം 50 ഞാന്‍ തന്നെ

    ReplyDelete
  22. നല്ല വായനാസുഖം.

    ReplyDelete
  23. സംഭാഷണങ്ങൾ ശ്രവിച്ച് ഒപ്പം നടക്കുന്നു....

    ReplyDelete