Tuesday 19 August 2014

ഈസ്റ്റ് ഓഫ് ഡെസലേഷൻ - 3



തണുത്ത പ്രഭാതത്തിൽ മിക്കവാറും എല്ലാവരും ഉറക്കത്തിൽ തന്നെയായിരിക്കണം. ജാലകത്തിനോട് ചേർന്നുള്ള മേശക്കരികിലിരുന്ന് തെരുവിലേക്ക് നോക്കി കോഫി നുണയുന്ന ആ യുവതിയെ മാത്രമേ അപ്പോൾ റെസ്റ്റോറന്റിൽ കാണാനുണ്ടായിരുന്നുള്ളൂ. അവളെക്കുറിച്ച് ആർണി എന്താണ് അർത്ഥമാക്കിയതെന്ന് ഒറ്റനോട്ടത്തിൽ തന്നെ എനിക്ക് മനസ്സിലായി. പക്ഷേ, ഒരു കാര്യത്തിൽ അവന് തെറ്റിപ്പോയിരിക്കുന്നു. ഒരു സൌന്ദര്യധാമം എന്നൊന്നും പറയാൻ കഴിയില്ലെങ്കിലും ഒരിക്കലും അവളെ ഒരു വിരൂപ എന്ന് വിശേഷിപ്പിക്കാൻ കഴിയുമായിരുന്നില്ല.

ഒരു വർഗ്ഗീയ ചിന്താഗതിക്കാരൻ എന്ന് വിളിക്കുകയില്ലെങ്കിൽ ഞാൻ പറയാം, തികച്ചും ജൂത മുഖമായിരുന്നു അവളുടേത്. കല്ലിൽ കൊത്തിയെടുത്ത പോലെയുള്ള പ്രൌഢമായ മുഖം. ചുവന്ന അധരങ്ങൾ, ഉയർന്ന കവിളെല്ലുകൾ, പാതി മയക്കത്തിലെന്ന പോലെയുള്ള കണ്ണുകൾ തോളറ്റം നീളത്തിൽ ഒരു തിരശീല പോലെ വിടർന്ന് കിടക്കുന്ന കറുത്ത കോലൻ മുടി എല്ലാം കൂടി ആ മുഖത്തിന് ഒരു കാമാതുരയുടെ ഭാവം സമ്മാനിച്ചു. പ്രൌഢയായ ഒരു രാജ്ഞി കണക്കെ ഇരിക്കുന്ന അവളുടെ അരികിലേക്ക് ഞാൻ ചെന്നു.

പോക്കറ്റിൽ കൈകൾ തിരുകി മുന്നിൽ ചെന്നു നിന്ന എന്നെ തലയുയർത്തി തികച്ചും ശാന്തഭാവത്തിൽ ആർജ്ജവത്തോടെ അവൾ നോക്കി.

“മിസ് എയ്ട്ടൺ? ഞാൻ ജോ മാർട്ടിൻ ജാക്ക് ഡെസ്ഫോർജിനെ കാണണമെന്ന് ആവശ്യപ്പെട്ടുവെന്ന് അറിഞ്ഞു കാരണം എന്താണെന്ന് അറിയുന്നതിൽ വിരോധമുണ്ടോ?”

“അത് നിങ്ങളെ ബാധിക്കുന്ന പ്രശ്നമല്ലല്ലോ” അവൾ ആശ്ചര്യം പ്രകടിപ്പിച്ചു.

“എന്നെ ബാധിക്കില്ല പക്ഷേ, തീർച്ചയായും അദ്ദേഹത്തെ ബാധിക്കുന്ന പ്രശ്നമായേക്കാം

അവൾക്കെതിരെയുള്ള കസേരയിൽ ഇരുന്നിട്ട് ഞാൻ വെയ്റ്ററെ കൈ ഉയർത്തി വിളിച്ചു. ഉടൻ തന്നെ അയാൾ ഒരു പ്‌‌ളേറ്റിൽ തിമിംഗലത്തിന്റെ ചൂട് പറക്കുന്ന സ്റ്റീക്കുമായി എത്തി.

“നിങ്ങളെന്താ അദ്ദേഹത്തിന്റെ സൂക്ഷിപ്പുകാരനോ മറ്റോ ആണോ?” വിരോധത്തിന്റെ ലാഞ്ഛന ലവലേശവുമില്ലതെ അവൾ ചോദിച്ചു.

“എങ്കിൽ ശരിഞാൻ വിശദമാക്കാം ആരും ശല്യം ചെയ്യാൻ വന്നേക്കരുത് എന്ന വലിയൊരു ബോർഡുമായാണ് അദ്ദേഹം ഇപ്പോൾ കഴിയുന്നത് ആവശ്യമുള്ള സാധനങ്ങൾ ആഴ്ച്ചയിൽ ഒരിക്കൽ അദ്ദേഹത്തിന്റെ സ്റ്റെല്ല എന്ന ബോട്ടിലേക്ക് ഞാൻ എത്തിച്ചു കൊടുക്കുന്നു അതിന് പ്രതിഫലമായി ഇരട്ടി കൂലി തരുന്നു എന്ന് മാത്രമല്ല അത് രൊക്കം പണമായി തന്നെ തരുന്നു എന്നതാണദ്ദേഹത്തിന്റെ പ്രത്യേകത അത്തരത്തിലുള്ള ഒരു ഏർപ്പാട് ആരെങ്കിലും വന്ന് നശിപ്പിക്കുന്നതിനോട് എനിക്ക് ഒട്ടും താൽപ്പര്യമില്ല എന്നത് തന്നെ കാര്യം

“അദ്ദേഹവും ഞാനും പഴയ സുഹൃത്തുക്കൾ ആണെന്ന് പറഞ്ഞാൽ നിങ്ങളുടെ മനോഭാവത്തിൽ എന്തെങ്കിലും മാറ്റം പ്രതീക്ഷിക്കാമോ?”

“ഇല്ല

“നിങ്ങൾ ഇത് തന്നെ പറയുമെന്ന് എനിക്കറിയാമായിരുന്നു” ഹാൻഡ് ബാഗ് തുറന്ന് അവൾ തന്റെ പേഴ്സ് പുറത്തെടുത്തു. ഞാൻ വിചാരിച്ചതിലും അധികമായിരുന്നു ഒറ്റ നോട്ടത്തിൽ അതിന്റെ കനം.

“സാധാരണ നിങ്ങളുടെ ട്രിപ്പിന് എത്രയാണ് ചാർജ്ജ് ചെയ്യുന്നത്?” അവൾ ചോദിച്ചു.

“അഞ്ഞൂറ് ക്രോണെ

“അമേരിക്കൻ കറൻസിയിൽ എത്ര വരും അത്?”

“ഏകദേശം നൂറ്റിയമ്പത് ഡോളർ

അവൾ പേഴ്സിൽ നിന്നും മൂന്ന് നോട്ടുകൾ വലിച്ചെടുത്ത് മേശപ്പുറത്ത് എന്റെ മുന്നിലേക്കിട്ടു. “മുന്നൂറ് ഡോളർ അതായത് ഞാനവിടെ തങ്ങുന്നതിൽ അദ്ദേഹത്തിന് എന്തെങ്കിലും എതിർപ്പുണ്ടെങ്കിൽ റൌണ്ട് ട്രിപ്പിനുള്ള പണം ഞാൻ അഡ്വാൻസായി തന്നിരിക്കുന്നു സമാധാനമായോ?”  

“മടക്കയാത്രക്കുള്ള പണം കിട്ടിക്കഴിഞ്ഞ സ്ഥിതിക്ക് ഞാനെന്തിന് മടിക്കണം?” പേഴ്സ് തുറന്ന് ഞാൻ ആ നോട്ടുകൾ ശ്രദ്ധാപൂർവ്വം ഉള്ളിലേക്ക് തിരുകി.  “നാൽപ്പത് മിനിറ്റുകൾക്കകം നാം പുറപ്പെടുന്നു കാറ്റ് അനുകൂലമാണെങ്കിൽ രണ്ട് മണിക്കൂർ സമയം മതിയാകും അവിടെയെത്താൻ

“ദാറ്റ്സ് ഫൈൻ ബൈ മീ” അവൾ പറഞ്ഞു.

അവൾ എഴുന്നേറ്റ് നിന്നപ്പോഴാണ് അത്രയൊന്നും ഉയരമില്ലാത്തവളാണ് ഇലാന എന്ന് ഞാൻ മനസ്സിലാക്കിയത്. ഏറിയാൽ അഞ്ചടി നാലിഞ്ച് മുന്തിയ ഇനം തുണിയുടെ സ്യൂട്ടും മിഡിയും നൈലോൺ സ്റ്റോക്കിംഗ്സും ഫ്ലാറ്റ് ഹീൽഡ് ഷൂവുമാണ് അവളുടെ വേഷം.

“ഒരു കാര്യം കൂടി വല്ല നാട്ടിൻപുറങ്ങളിലും വാരാന്ത്യത്തിന് പോകാൻ പറ്റിയ വേഷമാണ് നിങ്ങൾ ഇപ്പോൾ ധരിച്ചിരിക്കുന്നത് പക്ഷേ, നമ്മൾ പോകുന്ന സ്ഥലത്ത് ഇതൊന്നും മതിയാവില്ല...” ഞാൻ പറഞ്ഞു.

“ദുർഘടമായ പ്രദേശം, അല്ലേ? എന്തായാലും വ്യത്യസ്തമായ ഒരു അനുഭവമായിരിക്കും ഇതുവരെ ഞാൻ കണ്ട കാഴ്ച്ചകളെല്ലാം തന്നെ നിരാശാജനകമായിരുന്നു  അവൾ പറഞ്ഞു.

“നിവൃത്തിയുണ്ടെങ്കിൽ സീൽ സ്കിൻ ട്രൌസേഴ്സ് ഉപയോഗിക്കാറില്ല അവരവിടെ പിന്നെ കയാക്കിന് പകരം ഡീസൽ എൻ‌ജിൻ ഘടിപ്പിച്ച വെയ്‌ൽ ബോട്ടാണ് അവിടുത്തെ കാലാവസ്ഥയ്ക്ക് ഉചിതം ഇനി നിങ്ങൾക്ക് പരുക്കൻ കാലാവസ്ഥയും ഭൂപ്രകൃതിയുമാണ് താൽപ്പര്യമെങ്കിൽ ഡിസ്കോ എന്തുകൊണ്ടും നിങ്ങളെ തൃപ്തിപ്പെടുത്തും” ഞാൻ പറഞ്ഞു.

“പാഴാക്കാൻ നേരമില്ല എനിക്ക് എവിടെയാണ് എനിക്കീ വേഷമൊന്ന് മാറാൻ സൌകര്യം ലഭിക്കുക?” അവൾ ചോദിച്ചു.

“വിരോധമില്ലെങ്കിൽ എന്റെ റൂം ഉപയോഗിക്കാം ഒന്നാം നിലയിൽ ഇരുപത്തിയൊന്നാം നമ്പർ ബ്രേക്ക് ഫാസ്റ്റ് കഴിഞ്ഞ് എനിക്കിത്തിരി ജോലിയുണ്ട് അത് കഴിഞ്ഞിട്ട് ഞാൻ വന്ന് നിങ്ങളെ കൂട്ടിക്കൊണ്ട് പോകാം ഏറിയാൽ അര മണിക്കൂർ

റെസ്റ്റോറന്റിന്റെ അറ്റത്തുള്ള ലഗേജ് ഏരിയയിലേക്ക് അവൾ നടന്നു. ശേഷം അവിടെയുണ്ടായിരുന്ന പോർട്ടറെക്കൊണ്ട് റാക്കിൽ നിന്നും തന്റെ സ്യൂട്ട്കെയ്സ് എടുപ്പിച്ചിട്ട് അയാളുടെ പിറകേ സ്റ്റെയർ കെയ്സിന് നേർക്ക് നടന്നു. അവളുടെ ആ നടത്തത്തിൽ എന്തോ ഒരു പരിചിതത്വം തോന്നിച്ചുവെങ്കിലും അതെന്താണെന്ന് കൃത്യമായി നിർവ്വചിക്കുവാൻ എനിക്കായില്ല.

നല്ല ചന്തമായിരുന്നു അവളുടെ നടപ്പിന്. ശരീരം ഒന്നാകെ ഇളക്കി വെട്ടിച്ചുള്ള ആ ചലനം ആസ്വദിച്ച് നിൽക്കവെ പെട്ടെന്നൊരു മാത്ര എന്റെ മനസ്സിൽ ആ ചിന്ത കയറി വന്നു. കിടക്കയിൽ അവളുടെ രൂപം എങ്ങനെയായിരിക്കും …? പിന്നെ ഞാൻ സ്വയം പഴിച്ചു. ആർണിയെപ്പോലെ ചിന്തിച്ച് തുടങ്ങിയിരിക്കുന്നുവോ താൻ? ഒരു പക്ഷേ, അവളെ വച്ചുള്ള അടുത്ത നീക്കങ്ങൾ ആർണി ഇതിനോടകം പ്‌‌ളാൻ ചെയ്ത് കഴിഞ്ഞിട്ടുണ്ടാവണം 

എന്നോട് തന്നെ അരിശം കൊണ്ട് ഞാൻ പാത്രത്തിലേക്ക് ശ്രദ്ധ തിരിച്ചു. സ്റ്റീക്ക് തണുത്ത് വിറങ്ങലിച്ചിരിക്കുന്നു. അത് ദൂരേക്ക് തള്ളിമാറ്റിയിട്ട് ഞാൻ കോഫി എടുത്തു.

ജനറൽ ഗ്രാന്റ് ആണെന്ന് തോന്നുന്നു ഇപ്രകാരം പറഞ്ഞത് യുദ്ധം ദുരിതമാണ് അദ്ദേഹത്തിന് ഇതും കൂടി കൂട്ടിച്ചേർക്കാമായിരുന്നു  സ്ത്രീകൾ മഹാദുരിതമാണ്   

കോഫി നുണഞ്ഞുകൊണ്ട് ഞാൻ ഹാർബറിലേക്ക് നോക്കി. എന്റെ ഓട്ടർ സീ പ്‌ളെയ്നിന്റെ ചുവപ്പും സിൽ‌വറും വർണ്ണങ്ങൾ പ്രഭാതകിരണങ്ങളേറ്റ് വെട്ടിത്തിളങ്ങുന്നു. പക്ഷേ, അതിലൊന്നും മനസ്സ് തങ്ങി നിൽക്കുന്നില്ല തെളിഞ്ഞ് വരുന്നത് ഒരേയൊരു രൂപംഹാളിലൂടെ മുന്നോട്ട് നീങ്ങുന്ന ഇലാനാ എയ്ട്ടന്റെ അസ്വസ്ഥത പടർത്തുന്ന മാദക രൂപം സ്റ്റെയർകെയ്സിന്റെ പടികൾ കയറവെ തുടകളിൽ ഇറുകി വലിയുന്ന ആ നശിച്ച മിഡിയുടെ ത്രസിപ്പിക്കുന്ന ദൃശ്യംനാളുകൾക്ക് ശേഷമാണ് ഒരു സ്ത്രീശരീരം തന്റെ മനസ്സിനെ ഇത്രയും മധുരമായ രീതിയിൽ അസ്വസ്ഥമാക്കുന്നത്

     
(തുടരും)

50 comments:

  1. കഥാനായകൻ ജോ മാർട്ടിന്റെ മനസ്സിലും ചാഞ്ചാട്ടങ്ങൾ...

    ReplyDelete
  2. പണി പാള്വോ.... കാത്തിരിക്ക്യന്നെ...

    ReplyDelete
    Replies
    1. വേറെ മാർഗ്ഗമൊന്നും ഇല്ലല്ലോ സുധീർ... :)

      Delete
  3. സുധീരു വന്നു എന്നാലും അജിത്തെട്ടന്
    മുന്നേ വരാമോന്നു ഞാൻ ഒന്ന് നോക്കട്ടെ

    ReplyDelete
    Replies
    1. അത്‌ നന്നായി വിൻസന്റ്‌ മാഷേ...

      Delete
  4. അപ്പൊ 'ദുരിതവും' 'മഹാ ദുരിതവും'
    ഒക്കെ ആയി ഇതും ഒരു ത്രില്ലെർ
    ആവുന്ന ലക്ഷണം കാണുന്നുണ്ട്.
    (അജിതേട്ടനെ തോല്പ്പിക്കാൻ
    വായന രണ്ടാമത് ആക്കി കമന്റ്
    ആദ്യവും)..ഹ.ഹ...

    ReplyDelete
    Replies
    1. എനിക്ക് 16 മണിക്കൂര്‍ ഡ്യൂട്ടിയാ. അല്ലെങ്കില്‍ വിട്ടുകൊടുക്ക്വോ ഞാന്!!
      ഇനി കഥ വായിക്കട്ടെ!

      Delete
    2. അതാണല്ലേ... ഞാനും വിചാരിച്ചു അജിത്‌ ഭായിയുടെ ആ പഴയ ശുഷ്കാന്തി ഒക്കെ എവിടെ പോയി എന്ന്...

      Delete
  5. ഇനി............ ?? കാത്തിരിക്കുന്നു അടുത്ത വായനക്ക്...

    ReplyDelete
    Replies
    1. എല്ലാവരും ഇങ്ങനെ മുൾമുനയിൽ നിൽക്കുന്നത്‌ കാണാൻ നല്ല രസം...

      Delete
  6. ഈ ജാക്ക് ഹിഗ്ഗിന്‍സിന് നാണോല്ലേ സ്ത്രീകളെ ഇങ്ങനെ വര്‍ണ്ണിക്കാന്‍. (സദാചാരപ്പൊലീസ് ഉണരുന്നു. ങ്ഹൂം!!)

    ReplyDelete
    Replies
    1. എന്നാൽ പിന്നെ അടുത്ത ലക്കം സെൻസർ ചെയ്തിട്ട്‌ പോസ്റ്റ്‌ ചെയ്യാം അല്ലേ? :)

      Delete
  7. Replies
    1. ഇലാന വിളി കേട്ടു കുഞ്ഞൂസ്‌... :)

      Delete
  8. നായകനും നായികയും(?) കണ്ടു മുട്ടുന്നു...

    അപ്പോ യാത്ര തുടങ്ങാം ?

    ReplyDelete
    Replies
    1. എപ്പോൾ തുടങ്ങി എന്ന് ചോദിച്ചാൽ മതി ശ്രീ...

      Delete
  9. ഇവളേയുംകൊണ്ട് ഇയാള്‍ യാത്ര ചെയ്താല്‍, അതും വിമാനത്തില്‍.

    ReplyDelete
    Replies

    1. ന്യായമായ സംശയം കേരളേട്ടാ...

      Delete
  10. കാത്തോളണേ!!!!!!!!!!!,,
    ജനറൽ ഗ്രാന്റ് ആണെന്ന് തോന്നുന്നു ഇപ്രകാരം പറഞ്ഞത്… യുദ്ധം ദുരിതമാണ്… അദ്ദേഹത്തിന് ഇതും കൂടി കൂട്ടിച്ചേർക്കാമായിരുന്നു… സ്ത്രീകൾ മഹാദുരിതമാണ്-----ആരെടാ അവിടെ ഇതൊന്നും ചോദിക്കാനും പറയാനും ആരും ഇല്ലേ ?

    ReplyDelete
  11. എന്തേലും നടക്കുമോ ആവൊ?? കാത്തിരിക്കാൻ ഓരോ കാരണങ്ങൾ .. :P

    ReplyDelete
    Replies
    1. അപ്പോൾ അടുത്ത ലക്കത്തിൽ...

      Delete
  12. വായിക്കുന്നു

    ReplyDelete
  13. ആഹഹ.. നമ്മുടെ നായികയുടെ രംഗപ്രവേശം ഗംഭീരമാക്കി!!

    നാളുകൾക്ക് ശേഷമാണ് ഒരു ബ്ലോഗ് മനസ്സിനെ ഇത്രയും മധുരമായ രീതിയിൽ അസ്വസ്ഥമാക്കുന്നത്..

    അടുത്ത ലക്കം പെട്ടെന്ന് പ്രസിദ്ധീകരിക്കാൻ വല്ല സാധ്യതയുമുണ്ടോ വിനുവേട്ടാ..

    ReplyDelete
    Replies
    1. ചില പ്രത്യേക സാഹചര്യങ്ങളില്‍ പെട്ടെന്ന് പ്രസിദ്ധീകരിച്ചുകൂടെ? (ജിമ്മിയെ ഓര്‍ത്തെങ്കിലും!!!!!!)

      Delete
    2. ശ്ശൊ! ബുധനാഴ്ചയായില്ലേ...

      Delete
  14. ഇലാനാ എയ്ട്ടന്‍ നിറഞ്ഞുനിന്ന അദ്ധ്യായം.

    ReplyDelete
    Replies
    1. ഇവിടുത്തെ കമന്റുകളിൽ നിന്നും ഉരുത്തിരിഞ്ഞ്‌ വരുന്നത്‌ അതാണല്ലോ റാംജിഭായ്‌...

      Delete
  15. ഇലാനാ ഒരു ചുക്കുമല്ലെന്ന് വിശ്വസിച്ചാൽ പിന്നെ കുഴപ്പമില്ലല്ലൊ. അല്ലെങ്കിൽ ഈ കാത്തിരുപ്പ് മഹാ ബോറാ....!

    ReplyDelete
    Replies
    1. പണ്ട്‌ നമ്മുടെ കുറുക്കൻ പറഞ്ഞ ന്യായം, അല്ലേ അശോകൻ മാഷേ?

      Delete
  16. നാളുകൾക്ക് ശേഷമാണ് ഒരു സ്ത്രീശരീരം തന്റെ മനസ്സിനെ ഇത്രയും മധുരമായ രീതിയിൽ അസ്വസ്ഥമാക്കുന്നത്…

    ആ...എനിക്കൊന്നും തോന്നിയില്ല..
    ഒരു ഫോട്ടോ ഉണ്ടാവുമോ ഒന്ന് കോള്‍മയിര്‍ കൊള്ളാന്‍ ?

    ReplyDelete
    Replies
    1. ആദ്യത്തെ ദിവസം ഇട്ടിരുന്നല്ലോ ഉണ്ടാപ്രീ... അന്നെന്താ ഈ വഴി വരാഞ്ഞത്‌?... :)

      Delete
  17. ഉം..
    ബാക്കി വരട്ടെ...

    പിന്നെ സ്ത്രീകൾ മഹാദുരിതമാണെന്നെഴുതാൻ ധൈര്യപ്പെട്ട ഫൈസലിനെ ഉടൻ കസ്റ്റഡിയിൽ എടുത്ത് ക്വസ്റ്റ്യൻ ചെയ്യണം.. ങാഹാ അത്രയ്ക്കായോ..

    ReplyDelete
    Replies
    1. ഫൈസലേ... അപ്പോഴേ ഞാൻ പറഞ്ഞില്ലേ, ഈ രക്തത്തിൽ എനിക്ക് പങ്കില്ല എന്ന്...? :)

      Delete
    2. വല്ല കാര്യോണ്ടാരുന്നോ!!!

      Delete
  18. വരാന്‍ താമസിച്ചതല്ല. നേരത്തെ വായിച്ചാരുന്നു.
    മൊബൈലില്‍ കൂടെ കമന്റ് ഇടാന്‍ വലിയ പാടാന്നെ.

    സ്റ്റെയർകെയ്സിന്റെ പടികൾ കയറവെ തുടകളിൽ ഇറുകി വലിയുന്ന ആ നശിച്ച മിഡിയുടെ ത്രസിപ്പിക്കുന്ന ദൃശ്യം, ഹണി റോസ് കലക്കും. :)

    ReplyDelete
    Replies
    1. ഹണി റോസിനെ ഈഗിളിൽ എടുക്കാൻ പറ്റാത്തതിന്റെ വിഷമം ശ്രീജിത്ത് ഇവിടെ തീർക്കുന്ന ലക്ഷണമുണ്ടല്ലോ... ജിമ്മിയും ഉണ്ടാപ്രിയും അറിഞ്ഞോ ആവോ...

      Delete
  19. Vaigipoyi.........
    Thudarum enna paripadi nirtthikkoode hi hi hi

    ReplyDelete
    Replies
    1. വൈകിയെങ്കിലും സ്വാഗതം...

      Delete
  20. .ഫൈസലിനെ ഉടൻ കസ്റ്റഡിയിൽ എടുത്ത് ക്വസ്റ്റ്യൻ ചെയ്യണം...കാത്തിരിക്കുന്നു അടുത്ത വായനക്ക്..

    ReplyDelete
  21. ഈ ഇലാനാ എയ്ട്ടൺ…ഇനി വല്ല ചാരത്തിയായിരിക്കുമൊ...?

    ReplyDelete
    Replies
    1. ഇനി അങ്ങനെ വല്ലതും ആയിരിക്കുമോ... !

      Delete
  22. ദോശക്കല്ല് ചൂടാകുകയാണല്ലോ...

    ReplyDelete
  23. അമ്പട ഫ്ഫ്ഫ്ഫ്ഫ്ഫ്ഫ്ഫയങ്കരാാാാ!!!!!!!!!!!

    ReplyDelete