Tuesday, 26 August 2014

ഈസ്റ്റ് ഓഫ് ഡെസലേഷൻ - 4ഹോട്ടലിന്റെ ഉടമസ്ഥതയിലുള്ള ലാന്റ് റോവറിന്റെ താക്കോൽ വാങ്ങി സ്റ്റാർട്ട് ചെയ്ത് ഞാൻ ഹാർബറിലേക്ക് തിരിച്ചു. ഹാർബർ മാസ്റ്ററുടെ ഓഫീസിൽ നിന്നും വെതർ റിപ്പോർട്ട് വാങ്ങണം. കഴിഞ്ഞ യാത്രയ്ക്ക് ശേഷം അന്ന് രാത്രി തന്നെ ഇന്ധനം നിറച്ചിരുന്നത് കൊണ്ട് കാര്യമായ പണികളൊന്നും തന്നെയില്ല വിമാനത്തിന്. പിന്നെ, ഡെസ്ഫോർജിന് കൊണ്ടുപോകാനുള്ള മദ്യം റോയൽ ഗ്രീൻലാന്റ് ട്രേഡിങ്ങ് കമ്പനിയുടെ ഒരു പ്രധാന കസ്റ്റമറായി അദ്ദേഹം ഇതിനോടകം മാറിയിരുന്നതുകൊണ്ട് അദ്ദേഹത്തിനാവശ്യമായ സ്കോച്ച് വിസ്കിയുടെ കാർട്ടണുകൾ അവരുടെ ലോക്കൽ ഏജന്റ് നേരിട്ട് വന്ന് എന്റെ വിമാനത്തിൽ ലോഡ് ചെയ്ത് തന്നിരുന്നു.

എല്ലാം തൃപ്തികരമാണെന്ന് ഉറപ്പ് വരുത്തിയിട്ട് ഞാൻ ഹോട്ടലിലേക്ക് വണ്ടി തിരിച്ചു. മുകളിലത്തെ നിലയിലെത്തിയ ഞാൻ നേരെ ബെഡ്‌റൂമിലേക്ക് നടന്നു. ആ യുവതിയുടെ യാതൊരു അടയാളവും അവിടെങ്ങും ഉണ്ടായിരുന്നില്ല. പിന്നീടാണത് ശ്രദ്ധിച്ചത് ബാത്ത്‌റൂമിലെ ഷവറിൽ നിന്നും ശക്തിയായി ബഹിർഗമിക്കുന്ന ജലധാരയുടെ സ്വരം അവളുടെ കുളി കഴിയുമ്പോഴേക്കും വേഷം മാറാം ഞാൻ ഡ്രെസ്സിങ്ങ് റൂമിലേക്ക് നടന്നു.

ഫ്ലയിങ്ങ് ബൂട്ട്സ് ധരിച്ചുകൊണ്ടിരിക്കുമ്പോഴാണ് പ്രധാന വാതിൽ തുറന്ന് ആരോ ഉള്ളിലേക്ക് പ്രവേശിച്ചത്. എന്നെ പേരെടുത്ത് വിളിച്ചുകൊണ്ട് ആർണി ബാത്ത്‌റൂമിന്റെ വാതിലിന് നേർക്ക് നീങ്ങി. അപകടം മണത്ത ഞാൻ തിരക്കിട്ട് ബെഡ്‌റൂമിലേക്കെത്തിയപ്പോഴേക്കും വൈകിപ്പോയിരുന്നു. ബാത്ത്‌‌റൂമിന്റെ കതക് തള്ളിത്തുറന്ന് ഉള്ളിലേക്ക് കടന്ന അവൻ പരിഭ്രാന്തനായി അടുത്ത മാത്രയിൽ തന്നെ പുറത്തേക്ക് ചാടി. തിടുക്കത്തിൽ വാരിച്ചുറ്റിയ വെളുത്ത ടവൽ കൊണ്ട് ദേഹം മറച്ച് ഏതാനും നിമിഷങ്ങൾക്ക് ശേഷം ഇലാന എയ്ട്ടൺ വാതിൽക്കൽ പ്രത്യക്ഷപ്പെട്ടു.

“എന്ത് മര്യാദകേടാണിത്? ഈ പയ്യനെ പിടിച്ച് പുറത്താക്കുമോ ഇവിടുന്ന്?” അവൾ ചോദിച്ചു.

ഒരക്ഷരം പോലും ഉരിയാടാനാവാതെ തരിച്ചു നിൽക്കുകയായിരുന്ന ആർണിയുടെ മുന്നിൽ ഇലാന വാതിൽ കൊട്ടിയടച്ചു.

“ആർണീ നീ ചെല്ല്” ഞാനവന്റെ ചുമലിൽ തട്ടി.

“ഹൊ…! അവർ ഒരു സംഭവം തന്നെ” അവന്റെ ചുണ്ടുകൾ മന്ത്രിച്ചു. “മൈ ഗോഡ് എന്റെ ജോ അവരുടെ മാറിടവും തുടകളുംഎന്തൊരു പെർഫെക്ഷൻ…!  ഇതുപോലൊരു കാഴ്ച്ച ഞാൻ ഇതിന് മുമ്പ് കണ്ടിട്ടേയില്ല

“ഉം ഞാൻ വിശ്വസിച്ചു ചുരുങ്ങിയത് ഒരു ആയിരത്തിയെട്ട് തവണയെങ്കിലും നീ കണ്ടിട്ടുണ്ടാവും” അവനെ ഉന്തിത്തള്ളി ഇടനാഴിയിലേക്ക് ഇറക്കിവിട്ട് ഞാൻ കതക് വലിച്ചടച്ചു.

ഡ്രെസ്സിങ്ങ് റൂമിലേക്ക് തിരികെ വന്ന് ഞാൻ ഒരു സ്വെറ്ററും പച്ചനിറമുള്ള ജാക്കറ്റും എടുത്തണിഞ്ഞു. ബെഡ്‌റൂമിൽ ചെല്ലുമ്പോൾ ഡ്രെസ്സിങ്ങ് ടേബിളിലെ കണ്ണാടിയുടെ മുന്നിൽ നിന്ന് മുടി ചീകിക്കൊണ്ടിരിക്കുകയായിരുന്നു ഇലാന. സ്കീയിങ്ങിന് പോകുമ്പോൾ ഉപയോഗിക്കാറുള്ള ഇനം പാന്റ്സും നോർവീജിയൻ സ്വെറ്ററും ബൂട്‌സും ആണ് അവൾ ധരിച്ചിരുന്നത്.

“ഞാനായിരിക്കും ബാത്ത്‌റൂമിൽ എന്നാണ് ആർണി വിചാരിച്ചത് അല്ലാതെ നിങ്ങളെ ഉപദ്രവിക്കണമെന്ന ഉദ്ദേശ്യമൊന്നും അവനില്ലായിരുന്നു” ഞാൻ പറഞ്ഞു.

“അല്ലെങ്കിലും അത്തരം ഉദ്ദേശ്യമൊന്നും തീരെ ഉണ്ടാവില്ലല്ലോ ഇവർക്ക്” വിപരീതാർത്ഥത്തിൽ അവൾ പറഞ്ഞു.

കട്ടിലിൽ തുറന്ന് കിടക്കുന്ന സ്യൂട്ട്കെയ്സിനരികിൽ നിന്നും അരയ്ക്കൊപ്പം എത്തുന്ന ഒരു ഷീപ്പ് സ്കിൻ ജാക്കറ്റ് എടുത്ത് അണിഞ്ഞുകൊണ്ടിരിക്കുന്ന അവളിൽ വീണ്ടും എവിടെയോ നല്ല പരിചിതത്വം ഞാൻ ദർശിച്ചു.

“നിങ്ങളെ എവിടെയോ ഇതിന് മുമ്പ് ഞാൻ കണ്ടിട്ടുണ്ടല്ലോ” എന്റെ ആത്മഗതം വാക്കുകളായി പുറത്ത് വന്നു. പെട്ടെന്നാണ് അതെവിടെ വച്ചായിരിക്കാമെന്നുള്ള ഒരു സൂചന മനസ്സിലുദിച്ചത്. “പിടി കിട്ടിപ്പോയി സിനിമയിൽ?”

ജാക്കറ്റിന്റെ ബട്ടണുകൾ ഓരോന്നായി ഇട്ടുകൊണ്ടിരിക്കവെ കണ്ണാടിയിൽ നോക്കി തന്റെ രൂപം ശ്രദ്ധാപൂർവ്വം അവൾ വിലയിരുത്തി. പിന്നെ ചീപ്പെടുത്ത് വീണ്ടും മുടിയിഴകളിലൂടെ ഓടിച്ചു.

“അതെ കുറച്ച് സിനിമകൾ ഞാൻ ചെയ്തിട്ടുണ്ട്

“ജാക്കിനോടൊപ്പം?” പെട്ടെന്നാണെനിക്കതോർമ്മ വന്നത് “അങ്ങനെ വരട്ടെ അദ്ദേഹത്തിന്റെ ഏറ്റവുമൊടുവിലത്തെ സിനിമകളിലൊന്നിൽ ആ അൾജീരിയൻ പെൺ‌കുട്ടിയുടെ വേഷം ചെയ്തത് നിങ്ങളായിരുന്നു ആയുധക്കടത്ത് വിഷയമാക്കി എടുത്ത ചിത്രം

“ഗോ റ്റു ദി ഹെഡ് ഓഫ് ദി ക്‌‌ളാസ് അതായിരുന്നു ആ ചിത്രത്തിന്റെ പേർ എങ്ങനെയുണ്ടായിരുന്നു അത്?” സ്യൂട്ട്കെയ്സ് അടച്ചുകൊണ്ട് അവൾ ആരാഞ്ഞു.

“വണ്ടർഫുൾ” ഞാൻ പറഞ്ഞു. “എങ്ങനെ ഇപ്പോഴും സിനിമയിൽ നിറഞ്ഞ് നിൽക്കാൻ അദ്ദേഹത്തിന് കഴിയുന്നു എന്നതാണ് അത്ഭുതം ഞാൻ ജനിച്ച വർഷമായിരുന്നു അദ്ദേഹത്തിന്റെ ആദ്യചിത്രം ഇറങ്ങിയത്

“നുണ പറയുമ്പോൾ അല്പമൊക്കെ വിശ്വാസ്യത വേണം...” തികച്ചും ലാഘവത്തോടെ അവൾ പറഞ്ഞു. “അങ്ങേയറ്റത്തെ ഫ്ലോപ്പായിരുന്നു ആ ചിത്രം പിന്നീടതിന്റെ പൊടി പോലും കണ്ടിട്ടില്ല

തികച്ചും ശാന്തതയോടെയാണ് അവളത് പറഞ്ഞതെങ്കിലും എന്തോ ഒരു അനിഷ്ടം ആ സ്വരത്തിൽ അടങ്ങിയിരിക്കുന്നതായി എനിക്ക് തോന്നി. എനിക്കെന്തെങ്കിലും മറുപടി നൽകുവാൻ അവസരം നൽകാതെ പുറത്തിറങ്ങി അവൾ ഇടനാഴിയിലൂടെ മുന്നോട്ട് നടന്നു. പിന്നെ മറ്റ് മാർഗ്ഗം ഒന്നുമില്ലായിരുന്നു എന്റെ മുന്നിൽ അവളുടെ സ്യൂട്ട്കെയ്സുമെടുത്ത് ഒരു വിഡ്ഢിയെപ്പോലെ ഞാനവളെ അനുഗമിച്ചു.  

           
(തുടരും)

55 comments:

 1. ഇപ്പോൾ ഇലാന ആരാണെന്ന് മനസ്സിലായില്ലേ...?

  ReplyDelete
 2. ഓഹോ... അതാണ് ഇലാനയെ കണ്ടപ്പോള്‍ നമുക്കും ഒരു പരിചയം തോന്നിയത്.

  കഥ മുന്നോട്ട് പോട്ടെ!!!!!!

  ReplyDelete
  Replies
  1. പരിചയമായ നിലയ്ക്ക് ഇനി മറക്കണ്ട അജിത്‌ഭായ്... :)

   Delete
 3. ആഹാ , സിൽമാനടിയായിരുന്നല്ലേ .... അതാ ഇത്ര പരിചയം മ്മക്കും .....!😉

  ReplyDelete
  Replies
  1. അതേ കുഞ്ഞൂസ്... അത്ര വലിയ നടി എന്നൊന്നും പറയാൻ കഴിയില്ല... ഒന്ന് രണ്ട് സിനിമകളിലൊക്കെ അഭിനയിച്ചിട്ടുണ്ടെന്നേയുള്ളൂ...

   Delete
 4. ഇലാനയെ കണ്ടപ്പൊ എനിക്കും ഒരു പരിചയം. ഇനി ഇല്ലാന ഡിക്റൂസിന്‍ടെ ആരെന്‍കിലും ആണോ?

  ReplyDelete
 5. അങ്ങനെ വരട്ടെ!


  ന്നാലും ഈ ആർണ്ണിയുടൊരു കാര്യം..

  ReplyDelete
  Replies
  1. ആർണി... അത് പിന്നെ കുറുക്കന്റെ കണ്ണ് എപ്പോഴും കോഴിക്കൂട്ടിലല്ലേ ശ്രീ... :)

   Delete
 6. അപ്പോ ഓളാണ് ഇലാന.... ല്ലേ...

  ReplyDelete
 7. ശോ എന്തോക്കെയായിരുന്നു ,, മലപ്പുറം കത്തി , എ- കെ 47 ,,അവസാനം പവനായി ശവമായി അല്ലെ :)

  ReplyDelete
  Replies
  1. പ്രതീക്ഷകൾ പാഴായി അല്ലേ ഫൈസലേ...? :)

   Delete
 8. കുറച്ചു കാലത്തേക്ക് ആര്‍ണ്ണിയുടെ മനസ്സില്‍ ഇനി ഇലാനയായിരിക്കും 

  ReplyDelete
  Replies
  1. ഒരു സംശയവും വേണ്ട കേരളേട്ടാ...

   Delete
 9. രണ്ടു ഭാഗവും ഒന്നിച്ചു വായിച്ചു. ഇലാനയെ ചുറ്റിപറ്റിയാണ് കഥയും കമന്റുകളും. എന്താ കഥ!
  ഇനി ഞാനൊരു കഥ പറയാം. ഓഫീസില്‍ ഐ ആര്‍ ഡി പി / എസ് ജി എസ് വൈ ഓണം വിപണന മേള സെപ്റ്റംബര്‍ 1 മുതല്‍ 5 വരെ നടത്തുന്നതിന്റെ ഒരുക്കങ്ങള്‍ കാരണം എല്ലാരും തിരക്കിലാണ്. ഞങ്ങളുടെ ഓഫീസര്‍ കോട്ടയം സ്വദേശിയാണ്. ഓഫീസിലെ ഒരു രസികന്‍ ഇന്നാളു പറഞ്ഞതാണ്. ഇപ്പൊ നമ്മളാരെങ്കിലും മരിച്ചാലും ലീവ് കിട്ടില്ല. സാറേ ഞാന്‍ മരിച്ചു എന്നു ഫോണ്‍ ചെയ്ത് പറഞ്ഞാല്‍ സാറ് തിരിച്ചു പറയുക "താനെന്നാ പണിയാ കാണിച്ചേ" എന്നാവും..:D
  മേളയിലേക്ക് എല്ലാവര്‍ക്കും സ്വാഗതം.

  ReplyDelete
  Replies
  1. മേളയിൽ കരിമ്പ് ജ്യൂസ് ഉണ്ടാവുമോ ചേച്ച്യേ??

   മേളാങ്കിച്ച് നടക്കുന്നതൊക്കെ കൊള്ളാം, കൃത്യമായി ഇവിടെ വന്ന് ഹാജർ വച്ചില്ലെങ്കിൽ വിനുവേട്ടൻ ചെവിക്ക് പിടിക്കും.. പറഞ്ഞില്ലാന്ന് വേണ്ട..

   മേള ഗംഭീരമാവട്ടെ.. ആശംസകൾ..

   Delete
  2. സാറേ ഞാന്‍ മരിച്ചു എന്നു ഫോണ്‍ ചെയ്ത് പറഞ്ഞാല്‍ സാറ് തിരിച്ചു പറയുക "താനെന്നാ പണിയാ കാണിച്ചേ" എന്നാവും..:D

   >>>>>>>>>>>>> മരിച്ചവര്‍ ഓഫീസിലേക്ക് വിളിച്ച് “ ഞാന്‍ ഇന്ന് രാവിലെ 8 മണിക്ക് മരിച്ചുപോയി, അതിനാല്‍ വരാന്‍ സാധിക്കില്ല” എന്ന് പറയുന്ന ഒരു കിണാശേരി :)

   Delete
  3. ഓഫീസർ “കോട്ടയം” സ്വദേശിയാണ്... നോട്ട് ദി പോയിന്റ് അജിത്‌ഭായ്... :)

   Delete
  4. ഹഹ അജിത്‌ ഏട്ടാ :)

   Delete
  5. ഓഫീസ് തിരക്കുകള്‍ക്കിടെ ഇങ്ങനെയുള്ള രസികന്‍മാരും കൂടെ ഇല്ലെങ്കിലോ അല്ലേ...

   Delete
  6. ഇങ്ങനെ ഒരു ‘കിണാശേരി’ ആണോ പണ്ട് നമ്മുടെ ഗാന്ധിജി കണ്ട സ്വപ്നം, അജിത്തേട്ടാ.. ;)

   Delete
  7. അപ്പോ ഇന്നച്ചന്‍ പറഞ്ഞത് നേരാണല്ലേ... ഗാന്ധിജി കിണാശ്ശേരിക്കാരനായിരുന്നു???

   Delete
  8. കരിമ്പിൻ ജ്യൂസിനാൽ സമൃദ്ധമായ കിനാശേരി... അതായിരുന്നു ഗാന്ധിജി കണ്ട സ്വപ്നം...

   Delete
 10. ചുരുക്കി പറഞ്ഞാൽ ബോട്ട് ഇപ്പോളും തിരുനക്കരെത്തന്നെ!! അടുത്ത ആഴ്ചയെങ്കിലും യാത്ര തുടങ്ങിയാൽ മതിയായിരുന്നു...

  അപ്പോ നിങ്ങളൊക്കെ ഇലാനയുടെ പരിചയക്കാരാണല്ലേ.. പഴയ സിൽമകളൊന്നും അധികം കാണാത്തതുകൊണ്ട് നുമ്മക്ക് ഓളെ പരിചയമില്ല കേട്ടാ..

  ന്നാലും ഓൾക്ക് ഒരു മൂളിപ്പാട്ടൊക്കെ പാടിക്കൊണ്ട് കുളിക്കാമായിരുന്നു..

  ReplyDelete
  Replies
  1. കേരളത്തില്‍ ഒരിയ്ക്കലെങ്കിലും വന്ന് ഏതേലും ഒരു പബ്ലിക് ടോയ്‌ലറ്റില്‍ ഒരു തവണയെങ്കിലും കേറി പരിചയമുണ്ടായിരുന്നെങ്കില്‍ ഇലാനയ്ക്ക് ഈ അബദ്ധം പറ്റില്ലായിരുന്നു. (മൂളിപ്പാട്ടോ ചൂളമടിയോ എന്തെങ്കിലും പഠിച്ചേനെ)

   Delete
  2. അതുമല്ലെങ്കിൽ മാന്നാർ മത്തായിച്ചന്റെ ഉർവ്വശി തീയറ്റേഴ്സിൽ താമസിക്കണം.. അവിടെയും മൂളിപ്പാട്ട് ‘അവശ്യ സർവീസിൽ’ ഉൾപ്പെടുത്തിയ ഐറ്റമാണല്ലോ.. :)

   Delete
 11. Replies
  1. അതെന്താ ഉണ്ടാപ്രീ ഒരു ഗൂഢസ്മിതം...?

   Delete
  2. ഉണ്ടാപ്രിച്ചായന് ആര്‍ണിയെക്കാളും ജോ മാര്‍ട്ടിനെക്കാളും മുന്‍പേ ഇലാനയെ പരിചയമുണ്ടാരുന്നൂന്നാ തോന്നണേ...

   Delete
  3. മ്മക്ക് പരിചയമുള്ള ഒരേ ഒരു സില്‍മാ നടി ദേ ഈയ്യാളാ...
   മോളിക്ക് വേണ്ടി കുറേ പറഞ്ഞു നോക്കീതാ...
   അതെങ്ങനെയാ വിനുവേട്ടന്‍ സമ്മതിക്കത്തില്ലല്ലോ...
   ഇനീപ്പം ഇലാനാ....( ഇന്നത്തെ സീനുകള്‍ ഒന്ന് കൊടുത്ത് നോക്ക്...തകര്‍ത്തടുക്കും)

   Delete
  4. ഇതൊന്നും വിനുവേട്ടൻ പരിഗണിക്കത്തില്ല ഉണ്ടാപ്രിച്ചായാ... പുള്ളിക്കാരൻ ഇപ്പോളും പഴയ ഷീല-ജയഭാരതി-ഉണ്ണിമേരി കാലഘട്ടത്തിലാണ്..

   Delete
  5. വിനുവേട്ടന് വിരോധമില്ലേല്‍ നമുക്ക് ഇത്തവണ നോക്കാം, ഉണ്ടാപ്രിച്ചായാ...

   ന്തേയ് ജിമ്മിച്ചാ?

   Delete
  6. കാര്യമൊക്കെ കാര്യം.. പറ്റത്തില്ലെങ്കിൽ ആദ്യമേ പറയണം.. അല്ലാതെ കഴിഞ്ഞ തവണത്തേത് പോലെ അവസാനനിമിഷം കാലുമാറരുത്..

   Delete
 12. സിനിമാനടിയായിരുന്നല്ലേ അതാണ് ഇത്ര പരിചയം ......

  ReplyDelete
  Replies
  1. ഇതുപോലൊരു കമന്റ് നേരത്തെ കണ്ടതാണല്ലോ... അതാണ് ഇത്ര പരിചയം.. :)

   Delete
  2. ജിമ്മിച്ചാ......
   :)

   Delete
 13. നുണ പറയുമ്പോൾ അല്പമൊക്കെ വിശ്വാസ്യത വേണം
  അത് ശരിയാ

  ReplyDelete
  Replies
  1. അതിനിവിടെ ആരാ നുണ പറഞ്ഞത് റാംജി ഭായ്...? :)

   Delete
 14. അത് ശരി. നിങ്ങളൊക്കെ ഇലാനയുടെ ആൾക്കാരാ...! ഞാനും ഈ ലോകത്ത് തന്നെ ഉണ്ടായിരുന്നതാണല്ലൊ. എന്നിട്ട് ങ്ങ്നൊരു ഇലാനാ സിൽമാനടിയെക്കുറിച്ച് കേട്ടതേയില്ലല്ലൊ... ങൂം.. റാംജി മാഷ് പറഞ്ഞതാ ശരി. ഒക്കേക്കൂടി നുണ പറഞ്ഞ് ഫലിപ്പിക്കാ..ല്ലേ..!

  ReplyDelete
  Replies
  1. ഇലാന... നമ്മുടെ ഇലാനയേ... :)

   Delete
 15. ങേ...
  സില്മാ നടി ..ഹ.ഹ
  നോവലിൽ സിനിമയോ നോക്കാം

  ReplyDelete
  Replies
  1. നോവലിൽ ഇനി എന്തെല്ലാം കാണാനിരിക്കുന്നു വിൻസന്റ് മാഷേ...

   Delete
 16. സില്‍മേലൊന്നും ഞാന്‍ ഓളെ കണ്ടിട്ടില്ല, പക്ഷേങ്കില്‍ ഇബടെ വായിച്ച്... നേരം ഒരുപാടായി പോണ്ടേ...

  ReplyDelete
  Replies
  1. അദന്നെയാ എനക്കും ചോയ്ക്കാനുള്ളേ.. ഇങ്ങനെ തായം തുള്ളി കളിച്ചാ മതിയാ? പോവണ്ടേ ന്ന്??

   Delete
  2. ദേ ഇപ്പ ശരിയാക്കിത്തരാം... മെയ്തീനേ... ആ ചെറ്യേ സ്പാനറിങ്ങ്ട്ടെടുത്തേ... :)

   Delete
 17. വിനുവേട്ടാ വായിച്ചു. സന്തോഷം.നന്മകള്‍.

  ReplyDelete
 18. പോവുമ്പോ ആ ഐസ്ലാന്റുകാരനെക്കൂടി ബീമാനത്തിൽ കേറ്റിക്കോളിൻ, ക്ലീനറായിട്ട്.

  ReplyDelete
 19. തിടുക്കത്തില്‍ വാരിച്ചുറ്റിയ വെളുത്ത ടവല്‍കൊണ്ട്‌ ദേഹം മറിച്ച ഇലാന....! .ഞാനാദ്യമായി പരിചയപ്പെട്ട കഥാപാത്രം, ആദ്യം വായിച്ച കഥാസന്ദര്‍ഭം... നല്ല കണി..!. കൊള്ളാം, കൊള്ളാം..കലക്കി കടുകു വറത്തു....

  തുടര്‍ന്നും സംഗതികളുടെ കിടപ്പുവശം ഇതുപോലെയൊക്കെയാണെങ്കില്‍ മിക്കവാറും ഞാന്‍ കാണും അക്ഷമയോടെ സ്ഥിരമായി ഈ കമന്റ്‌ ഹൗസിന്റെ പരിസരത്തൊക്കെ.. ബാത്ത്‌റൂമിനടുത്തായി അല്ലെങ്കില്‍ കോണിച്ചുവട്ടില്‍...കരുതിയിരിയ്ക്കാന്‍ പറഞ്ഞോളു.ഒപ്പം ഓണാശസകളും അറിയിയ്ക്കു.

  ReplyDelete
 20. ഈ സിൽമാ നടീനെ ഒളിഞ്ഞ്
  നോക്കാനാണോ കൊല്ലേരി ഇത്ര പെടാപാടുപെടുന്നത്...!

  ReplyDelete
 21. ഉം. ഉദ്ദേശിച്ചതൊന്നും നടന്നില്ല.

  ReplyDelete