Tuesday 2 September 2014

ഈസ്റ്റ് ഓഫ് ഡെസലേഷൻ - 5



കുത്തനെയുള്ള മലകൾക്കിടയിലെ കടലിടുക്കിൽ നിന്നും ഞങ്ങളുടെ വിമാനം പറന്നുയർന്നു. പ്രസന്നമായ സൂര്യകിരണങ്ങൾക്കിടയിലേക്ക് ഉയർന്ന് കൊണ്ടിരിക്കവേ ഞാൻ വലത് വശത്തെ റഡ്ഡർ പെഡൽ അമർത്തി വിമാനത്തെ വടക്ക് ദിശയിലേക്ക് സാവധാനം വീശിയെടുത്തു. പ്രൌഢഗംഭീരമായ മലനിരകളാൽ സമ്പന്നമായ തീരപ്രദേശത്തിന് സമാന്തരമായിട്ടാണ് ഇപ്പോൾ പറന്നുകൊണ്ടിരിക്കുന്നത്.

ദൂരെ പ്രഭാതകിരണങ്ങളിൽ വെട്ടിത്തിളങ്ങുന്ന മഞ്ഞണിഞ്ഞ ഗിരിശൃംഗങ്ങൾ. ആ മനോഹര ദൃശ്യം വീക്ഷിച്ചുകൊണ്ട് ഇലാനാ എയ്ട്ടൺ പറഞ്ഞു.  “ഈ നിമിഷം വരെയും ഗ്രീൻലാന്റിനെക്കുറിച്ച് എനിക്ക് ആകെയുള്ള അറിവ് ബാല്യകാലത്ത് രാവിലെ സ്കൂൾ അസംബ്‌‌ളിയിൽ പാടാറുള്ള ആ പ്രാർത്ഥനാഗീതത്തിലെ വരികൾ മാത്രമായിരുന്നു From Greenland’s icy mountains... ഇപ്പോൾ ആ പർവ്വത നിരകളിലേക്ക് നോക്കുമ്പോൾ എനിക്ക് മനസ്സിലാകുന്നു അവർ എന്താണ് അർത്ഥമാക്കിയിരുന്നതെന്ന് എങ്കിലും ഞാ‍ൻ വിചാരിച്ച അത്രയും പുരാതനമല്ല ഫ്രെഡറിക്‌‌സ്ബോർഗിൽ നിങ്ങൾ താമസിക്കുന്ന ആ ഹോട്ടൽസെൻ‌ട്രൽ ഹീറ്റിങ്ങ് സിസ്റ്റം ഒക്കെയുണ്ടല്ലോ

“വളരെ വേഗമാണ് ഇവിടുത്തെ കാര്യങ്ങളൊക്കെ മാറിക്കൊണ്ടിരിക്കുന്നത്” ഞാൻ പറഞ്ഞു. “യുദ്ധാനന്തരം ഇവിടുത്തെ ജനസംഖ്യ ഏതാണ്ട് അറുപതിനായിരത്തോളമായി ഉയർന്നു കഴിഞ്ഞു. വികസന പ്രവർത്തനങ്ങൾക്കായി ഡാനിഷ് ഗവണ്മന്റ് ധാരാളം പണമാണ് ഇപ്പോൾ ചെലവഴിച്ചു കൊണ്ടിരിക്കുന്നത്

“എന്തായാലും, ഞാൻ ഭയപ്പെട്ടിരുന്ന അത്രയും ശൈത്യം ഇല്ല” അവൾ പറഞ്ഞു.

“വേനൽക്കാലത്ത് അത്ര അനുഭവപ്പെടില്ല പ്രത്യേകിച്ചും തെക്ക് പടിഞ്ഞാറൻ പ്രദേശത്ത് ആട് വളർത്തൽ കേന്ദ്രങ്ങളും മറ്റും ധാരാളമുള്ള സ്ഥലമാണത് എന്നാൽ വടക്ക് ആർട്ടിക്ക് വൃത്തത്തിനോട് അടുക്കുമ്പോൾ ചിത്രം മാറുന്നു ഒട്ടും വികസനം എത്തിയിട്ടില്ലാത്ത സ്ഥലങ്ങൾ ഡിസ്കോയുടെ പരിസരപ്രദേശങ്ങളിൽ ഇപ്പോഴും കാണാം, പുരാതനരീതിയിൽ ജീവിക്കുന്ന ധാരാളം എസ്കിമോകളെ

“അവിടെയാണോ ജാക്ക് ഇപ്പോഴുള്ളത്?”

ഞാൻ തല കുലുക്കി. “നാർക്കസിറ്റ് എന്ന ഗ്രാമത്തിനടുത്താണെന്നാണ് ഏറ്റവുമൊടുവിൽ കേട്ടത് കഴിഞ്ഞ കുറേ ആഴ്ച്ചകളായി ധ്രുവക്കരടികളെയും തേടി നടക്കുകയാണത്രെ

“അതാണ് ജാക്കിന്റെ യഥാർത്ഥ പ്രകൃതം തമ്മിൽ പരിചയമായതിന് ശേഷം എത്രത്തോളം മനസ്സിലാക്കാൻ പറ്റി നിങ്ങൾക്കദ്ദേഹത്തെ?” അവൾ ആരാഞ്ഞു.

“ആവശ്യത്തിലധികം

അവൾ പൊട്ടിച്ചിരിച്ചു. വിചിത്രമായ ആ ചിരി “തന്റെ വിഷമങ്ങളും പ്രശ്നങ്ങളും എല്ലാം കേട്ടിരിക്കുവാൻ മനസ്സുള്ള ടൈപ്പാണ് നിങ്ങളെന്ന് അദ്ദേഹത്തിന് തോന്നിയിട്ടുണ്ടാവും

“അതെന്താ?”

“താനൊരു പരുക്കൻ ആക്ഷൻ ഹീറോ ആണെന്ന് വിശ്വസിക്കുവാനാണ് അദ്ദേഹത്തിനിഷ്ടം നിരവധി ചിത്രങ്ങളിൽ അദ്ദേഹം ബുഷ് പൈലറ്റ് ആയി വേഷമിട്ടിട്ടുണ്ട്. അതുകൊണ്ട് തന്നെ ഒരു യഥാർത്ഥ ബുഷ് പൈലറ്റിനെ കണ്ടാൽ തനിക്ക് തിരിച്ചറിയാമെന്നാണ് അദ്ദേഹത്തിന്റെ ധാരണ” (ബുഷ് പൈലറ്റ് – ലാന്റ് ചെയ്യുവാൻ നിയതമായ റൺ‌വേയോ മറ്റ് സൌകര്യങ്ങളോ ഇല്ലാത്ത ഇടങ്ങളിൽ ചെറുവിമാനങ്ങളുമായി സർവീസ് നടത്തുന്ന വൈമാനികൻ).     

“ഞാൻ അത്തരമൊരു പൈലറ്റല്ലെന്നാണോ നിങ്ങൾ പറയുന്നത്?”

“ജാക്കിന്റെ വാക്കുകൾ കടമെടുത്താൽ നോ ബഡി ഈസ് റിയൽ...” ഒരു സിഗരറ്റിന് തീ കൊളുത്തിയിട്ട് അവൾ പിന്നോട്ട് ചാഞ്ഞ് ഇരുന്നു. “കുട്ടിയായിരിക്കുമ്പോൾ സിനിമകളെ വളരെയധികം ഇഷ്ടപ്പെട്ടിരുന്നു ഞാൻ പിന്നീട് എപ്പോഴോ അത് സംഭവിച്ചു ഒരു രാത്രിയിൽ നായകനും നായികയും ഒന്നിക്കുന്നത് കാണുവാനിടയായി ഞാൻ  ഇനിയുള്ള പത്ത് നാൽപ്പത്തിയഞ്ച് വർഷങ്ങൾ അവർ എന്ത് ചെയ്യാനാണ് പോകുന്നതെന്ന ചിന്ത എന്റെ മനസ്സിൽ കയറിക്കൂടി അത്തരമൊരു ചിന്ത നിങ്ങളെ പിടി കൂടുന്നതോടെ എല്ലാം ഒരു ചീട്ടുകൊട്ടാരം പോലെ തകർന്ന് വീഴുന്നു

“ജാക്കിന്റെ കാര്യത്തിൽ അങ്ങനെയല്ല” ഞാൻ പറഞ്ഞു. “കാലങ്ങളായി അദ്ദേഹം ഒരു മായിക ലോകത്തിലാണ് ജീവിക്കുന്നത് യാഥാർത്ഥ്യങ്ങളോട് എന്നേ വിടപറഞ്ഞു കഴിഞ്ഞു അദ്ദേഹം

അവൾ മുഖം തിരിച്ച് എന്നെ നോക്കി. ഇരുമിഴികൾക്കുമിടയിൽ നെറ്റിയിൽ പ്രത്യക്ഷപ്പെട്ട സംശയത്തിന്റെ നേർത്ത ഞൊറികൾ അപ്പോഴാണ് ഞാൻ ശ്രദ്ധിച്ചത്. “ആ പറഞ്ഞതിന്റെ അർത്ഥം എന്താണെന്നാണ് ഞാൻ മനസ്സിലാക്കേണ്ടത്?”

അവളുടെ സംസാരരീതി വച്ച് നോക്കുമ്പോൾ ആ പ്രതികരണം എന്നെ അൽപ്പം അത്ഭുതപ്പെടുത്തുക തന്നെ ചെയ്തു.  ഞാൻ ചുമൽ വെട്ടിച്ചു. “ഒന്നാലോചിച്ചാൽ അദ്ദേഹം ഇപ്പോൾ ചെയ്തുകൊണ്ടിരിക്കുന്നതും ഒരു അഭിനയമല്ലേ? ഗ്രീൻ‌ലാന്റിന്റെ തീരങ്ങളിലൂടെ പകൽ മുഴുവനുമുള്ള പരുക്കൻ സാഹസികയാത്ര ഒന്നുകിൽ ചൂണ്ടയും ഇരയുമായി മത്സ്യബന്ധന ബോട്ടിൽഅല്ലെങ്കിൽ മഞ്ഞുകട്ടകൾ നിറഞ്ഞ ഇടുക്കുകളിലൂടെ സീലുകളെ വേട്ടയാടാൻ കയാക്കിൽ പക്ഷേ, എന്ത് തന്നെയായാലും അന്തിയാവുമ്പോൾ തിരികെയെത്തുവാൻ അദ്ദേഹത്തിന് സ്റ്റെല്ല എന്ന സ്വന്തം ബോട്ടുണ്ട്. ചൂടുവെള്ളത്തിൽ സ്നാനവും തരക്കേടില്ലാത്ത ഡിന്നറും ഒരു കെയ്സ് സ്കോച്ചും

“കേട്ടിട്ട് തരക്കേടില്ല പോരാത്തതിന് അവശ്യസാധനങ്ങൾ എത്തിക്കുവാൻ നിങ്ങളുംങ്‌ഹാ അതിരിക്കട്ടെ, ഇനി നിങ്ങളുടെ മായികലോകം എങ്ങനെയാണ്?”

“മനസ്സിലായില്ല

“ബുഷ് പൈലറ്റാണെന്നല്ലേ പറഞ്ഞത്? ഫ്ലയിങ്ങ് ബൂട്ട്സും ജാക്കറ്റും എല്ലാം എല്ലാം ആരോടാണ് നിങ്ങളിതെല്ലാം പറയുന്നത്?  ഒരു സാധാരണ തോക്ക് എങ്കിലുമുണ്ടോ നിങ്ങളുടെ കൈവശം?”

“ഒരു 0.38 സ്മിത്ത് & വെസ്സൺ” ഞാനൊരു നുണ പറഞ്ഞു. “മാപ്പ് കമ്പാർട്ട്മെന്റിൽ വച്ചിരിക്കുകയാണ്  ഉപയോഗിച്ചിട്ട് കുറച്ച് നാളുകളായെന്ന് മാത്രം

പറ്റിയ ഒരു മറുപടി അവൾക്ക് കൊടുക്കുവാൻ സാധിച്ചുവെങ്കിലും അവളത് വിശ്വാസത്തിലെടുത്തിട്ടില്ല എന്നെനിക്ക് മനസ്സിലായി. എന്റെ മടിയിൽ വച്ചിരിക്കുന്ന ചാർട്ടിൽ നോക്കി വിമാനത്തിന്റെ ദിശ തിട്ടപ്പെടുത്തുന്നത് പോലെ അല്പനേരം ഞാൻ അഭിനയിച്ചു. അവളുടെ കൂടുതൽ ചോദ്യങ്ങളിൽ നിന്നും രക്ഷപെടുവാനുള്ള ഏക മാർഗ്ഗം

ഏതാനും നിമിഷങ്ങൾക്ക് ശേഷം ഞങ്ങൾ മേഘങ്ങളെ കീറിമുറിച്ച് അൽപ്പം താഴോട്ടിറങ്ങി. പെട്ടന്നവൾ ആശ്ചര്യത്തോടെ താഴേയ്ക്ക് വിരൽ ചൂണ്ടി.

“ദാ, അങ്ങോട്ട് നോക്കൂ

ഏതാണ്ട് കാൽ മൈൽ അകലെയായി ഒന്നിന് പിറകെ ഒന്നായി നീങ്ങുന്ന അര ഡസനോളം പായ്‌ക്കപ്പലുകൾ. നിറഞ്ഞ കാറ്റുപായകളുമായി മന്ദം മന്ദം നീങ്ങുന്ന അവയുടെ ഹൃദയഹാരിയായ ദൃശ്യം കണ്ണിൽ പെടാതെ പോകുന്ന പ്രശ്നമേയില്ലായിരുന്നു.

“പോർച്ചുഗീസുകാരാണ് കൊളംബസിനും മുമ്പ് തൊട്ടേ അറ്റ്‌ലാന്റിക്ക് താണ്ടിയിരുന്നവർ...” ഞാൻ പറഞ്ഞു. “ന്യൂഫൌണ്ട്‌ലാന്റ് തീരത്ത് നിന്നും ദൂരെ ആഴക്കടലിൽ മെയ് ജൂൺ മാസങ്ങളിലെ മത്സ്യബന്ധനം കഴിഞ്ഞ് അവസാന ഘട്ടം എന്ന നിലയിൽ അവർ ഇവിടേക്ക് വരുന്നു ഇപ്പോഴും അവർ ചൂണ്ടയിലാണ് മീൻ പിടിക്കുന്നത്

“ഈ യുഗത്തിലൊന്നും അല്ല അവരെന്ന് തോന്നുന്നു” അവളുടെ സ്വരത്തിൽ ശരിക്കും ആശ്ചര്യം കലർന്നിരുന്നു.

ആ സംഭാഷണത്തിന് പെട്ടെന്നാണാണ് കടിഞ്ഞാൺ വീണത്. അപ്രതീക്ഷിതമായി മാറ്റം സംഭവിക്കുന്ന കാലാവസ്ഥക്ക് കുപ്രസിദ്ധമാണ് ഗ്രീൻലാന്റ് തീരങ്ങൾ. വേനലിൽ പോലും. മേഘങ്ങളില്ലാത്ത തെളിഞ്ഞ ആകാശത്തിലൂടെ പറന്നു കൊണ്ടിരിക്കവെ പെട്ടെന്നായിരുന്നു കനത്ത മൂടൽ മഞ്ഞും മഴയും ഞങ്ങളെ എതിരേറ്റത്.

ചാരനിറമുള്ള ഒരു മതിൽക്കെട്ടിനുള്ളിലേക്ക് ഇടിച്ചുകയറിയ പ്രതീതിയായിരുന്നു ഞങ്ങൾക്ക്. ത്രോട്ട്‌ൽ റിലീസ് ചെയ്ത് ഞാൻ വിമാനത്തിന്റെ ആൾട്ടിറ്റ്യൂഡ് പൊടുന്നനെ കുറച്ചു.   

“കാലാവസ്ഥ അത്രയ്ക്കും മോശമാണോ?” പരിഭ്രമലേശമെന്യേ ഇലാന ചോദിച്ചു.

“മോശമെന്ന് പറഞ്ഞാൽ പോരാ, തീർത്തും അപകടകരം

ചാർട്ടിലേക്ക് നോക്കേണ്ട ആവശ്യമേ ഉണ്ടായിരുന്നില്ല എനിക്ക്. ഇത്തരം കാലാവസ്ഥയിൽ എന്തും തന്നെ സംഭവിക്കാം. പല ദുരന്തങ്ങളും സംഭവിക്കുന്നത് തന്നെ ഇങ്ങനെയാണ്. അടിയന്തിരമായി ലാന്റ് ചെയ്യുക എന്നത് മാത്രമാണ് രക്ഷപെടുവാൻ വൈമാനികരുടെ മുന്നിലുള്ള ഏക മാർഗ്ഗം. ലാന്റ് ചെയ്യുവാൻ അനുയോജ്യമായ ഇടം ഉടൻ കണ്ടെത്തേണ്ടിയിരിക്കുന്നു.

വിമാനം താഴ്ന്നു കൊണ്ടിരുന്നു. താഴെ മലയിടുക്കിന് ഇടയിലേക്ക് കയറിക്കിടക്കുന്ന ഉൾക്കടൽ അൽപ്പം മുന്നിലായി ഇപ്പോൾ അവ്യക്തമായി കാണുവാനാകുന്നുണ്ട്. അവിടം ലക്ഷ്യമാക്കി ഞാൻ വിമാനത്തിന്റെ ആൾട്ടിറ്റ്യൂഡ് വീണ്ടും കുറച്ചുകൊണ്ടിരുന്നു. മേഘക്കൂട്ടങ്ങളുടെ അവസാന കണികയും ചിറകിനെ തൊട്ടുരുമ്മി പിറകോട്ട് മറഞ്ഞു.  

അന്തരീക്ഷത്തിലൂടെ ഫ്‌‌ളോട്ട് ചെയ്ത് താഴ്ന്നുകൊണ്ടിരുന്ന വിമാനം പതുക്കെ തടാകത്തിലെ ശാ‍ന്തമായ പ്രതലത്തിലേക്ക് അനായാസമായി ലാന്റ് ചെയ്തു. ഇരുവശത്തേക്കും ചിതറിത്തെറിച്ച വെള്ളത്തിലൂടെ മുന്നോട്ട് നീങ്ങവെ  മൂടൽ മഞ്ഞ് വന്ന് ഞങ്ങളെ ആവരണം ചെയ്തു. സൈഡ് വിൻഡോ തുറന്ന് തല പുറത്തേക്കിട്ട് സാവധാനം ഞാൻ വിമാനത്തെ അല്പമകലെയുള്ള കര ലക്ഷ്യമാക്കി മുന്നോട്ടെടുത്തു.

പെട്ടെന്നാണ് ഒരു പാറക്കെട്ടിന്റെ ദൃശ്യം മഞ്ഞിനിടയിലൂടെ തൊട്ടുമുന്നിൽ എനിക്ക് കാണുവാനായത്. കൃത്യസമയത്ത് തന്നെ കണ്ടതിനാൽ അതിൽ ചെന്ന് ഇടിക്കാതെ വിമാനത്തിന്റെ ഗതി മാറ്റുവാൻ കഴിഞ്ഞു. അല്പം കൂടി മുന്നോട്ട് പോയതോടെ തീരം മുന്നിൽ തെളിഞ്ഞു. ഫ്ലോട്ടിനടിയിലെ ചക്രങ്ങൾ ഞാൻ റിലീസ് ചെയ്തു. വെള്ളത്തിന്റെ അതിർവരമ്പ് താണ്ടി വിമാനം സാവധാനം ചരൽക്കല്ലുകൾ നിറഞ്ഞ ബീച്ചിലേക്ക് കയറി നിന്നു.

വിമാനത്തിന്റെ മാസ്റ്റ് സ്വിച്ച് ഞാൻ ഓഫ് ചെയ്തു. ഞങ്ങളെ ആവരണം ചെയ്ത മൌനം ഭഞ്ജിച്ചത് അവളാണ്.

“എവിടെയാണ് നമ്മളിപ്പോൾ?”

“അർഗാമഷ് എന്നാണ് പേര് പണ്ട് തിമിംഗല വേട്ടക്കായി ഉപയോഗിച്ചിരുന്ന സ്ഥലമാണ് എന്താ, ഒന്ന് ചുറ്റിക്കറങ്ങണമെന്നുണ്ടോ?”

“പിന്നെന്താ?  എത്ര നേരമുണ്ടാകും നമ്മളിവിടെ?”

“അത് കാലാവസ്ഥയെ ആശ്രയിച്ചിരിക്കും ഒരു മണിക്കൂർ ഏറിയാൽ രണ്ട് മണിക്കൂർ ഇവിടുത്തെ കാര്യങ്ങൾ പ്രവചാനാതീതമാണ് ചിലപ്പോൾ വന്നത് പോലെ തന്നെ ഇതെല്ലാം പെട്ടെന്നങ്ങ് അപ്രത്യക്ഷമാകുകയും ചെയ്യും

        
(തുടരും)

45 comments:

  1. കാലാവസ്ഥ ഉടനെയെങ്ങാനും ശരിയാവുമോ? അല്ലെങ്കിൽ വേണ്ട അല്ലേ? :)

    ReplyDelete
    Replies
    1. തിരക്കൊന്നുമില്ല.. പതുക്കെ ശരിയായാൽ മതി.. ;)

      Delete
    2. എന്നാൽ പിന്നെ രണ്ട് മണിക്കൂർ എന്നത് നമുക്ക് ഒരു മൂന്ന് മണിക്കൂർ ആക്കിക്കളയാം... :)

      Delete
  2. വെള്ളത്തിൽ ഒന്ന് വിമാനം ഇറക്കണം
    ഇത് പോലെ ..

    ReplyDelete
    Replies
    1. നമ്മുടെ എയർ ഇന്ത്യ വിമാനമൊക്കെ ഇതുപോലെ വെള്ളത്തിൽ ഇറക്കിയാൽ എന്തായിരിക്കും അവസ്ഥ!!

      Delete
    2. എയർ ഇന്ത്യയുടെ പൈലറ്റുമാരാണെങ്കിൽ ആവശ്യം വന്നാൽ തീർച്ചയായും ഇറക്കിയിരിക്കും... അവരായതു കൊണ്ടാ ആ ചക്കടാ വിമാനങ്ങൾ ഇത്രയെങ്കിലും സുരക്ഷിതമായി സർവീസ് നടത്തിക്കൊണ്ടു പോകുന്നത്...

      Delete
  3. പണിപാളുമോ ?? കാത്തിരിക്കാന്‍ വയ്യ അടുത്തഭാഗം വേഗം വന്നോട്ടെ :)

    ReplyDelete
    Replies
    1. ജോ മാർട്ടിനും ഇലാനയും അവിടെയൊക്കെ ഒന്ന് ചുറ്റിക്കറങ്ങട്ടെ ഫൈസൽ...

      Delete
  4. കാര്യങ്ങള്‍ പ്രവചനാതീതമാണ്. അതിനാല്‍ ഇപ്പോള്‍ ഒന്നും പറയുന്നില്ല

    ReplyDelete
    Replies
    1. അതെന്ത് പണിയാ അജിത്‌ഭായ്...?

      Delete
  5. പോരട്ടെ വായന തുടരുന്നു.
    എഴുതുക അറിയിക്കുക
    ആശംസകൾ

    ReplyDelete
    Replies
    1. സന്ദർശനത്തിൽ സന്തോഷം ഏരിയൽ മാഷേ...

      Delete
  6. Replies
    1. അരീക്കോടൻ മാഷും എത്തിയല്ലോ... സന്തോഷമായി...

      Delete
  7. മാറ്റം വരുമായിരിക്കാം കാത്തിരിക്കാം

    ആശംസകൾ

    ReplyDelete
    Replies
    1. മാറ്റം വന്നല്ലേ പറ്റൂ ഷാജു...

      Delete
  8. കാലാവസ്ഥയല്ലേ എന്ത് പറയാന്‍ :) :)

    ReplyDelete
    Replies
    1. കാനഡയിലും ഗ്രീൻലാന്റിലേത് പോലത്തെ കാലാവസ്ഥയല്ലേ ഏറെക്കുറെ...?

      Delete
  9. കാത്തിരിക്കാന്‍ വയ്യ അടുത്തഭാഗം വേഗം വന്നോട്ടെ ...

    ReplyDelete
    Replies
    1. ഉവ്വ! എന്നിട്ട് വേണം അടുത്ത കമന്റ് “പേസ്റ്റ്” ചെയ്യാൻ ല്ലേ.. :P

      Delete
  10. ഈ കാലാവസ്ഥയുടെ ഒരു കാര്യമേ!! മര്യാദയ്ക്ക് വിമാനം പറത്തി പൊയ്ക്കൊണ്ടിരുന്ന അവരെ ഇങ്ങനെ ഒരു ചുറ്റുപാടിൽ ലാന്റ് ചെയ്യിക്കേണ്ട വല്ല കാര്യവുമുണ്ടായിരുന്നോ? ഇനി എന്തൊക്കെയായിത്തീരുമോ എന്തോ..

    “ഒരു സിഗരറ്റിന് തീ കൊളുത്തിയിട്ട് അവൾ പിന്നോട്ട് ചാഞ്ഞ് ഇരുന്നു.“

    ആണുങ്ങൾ പുകവലിക്കുന്നതേ നുമ്മക്ക് പിടിയ്ക്കൂല്ല.. അപ്പോപ്പിന്നെ പെണ്ണുങ്ങടെ കാര്യം പറയണാ.. ഓളുമായിട്ടുള്ള സകല ഇടപാടുകളും ഇതോടെ അവസാനിപ്പിച്ചു.. ഹല്ല പിന്നെ!

    ReplyDelete
    Replies
    1. എന്തിനാണിവരൊക്കെ ഇങ്ങനെ വലിച്ചു കൂട്ടുന്നതെന്നാണെനിക്കും മനസ്സിലാവാത്തത് ജിം...

      Delete
  11. ".... കാര്യങ്ങൾ പ്രവചാനാതീതമാണ് ... " ഈ പോക്ക് അത്ര ശര്യല്ലാാാ... സ്വപ്നം പോലെ ആവാണ്ടിരുന്നാ മതിയായിരുന്നു.

    ReplyDelete
    Replies
    1. ഛേ... ഇത് സ്വപ്നമൊന്നുമല്ല സുധീർ... കൈയിലൊന്ന് നുള്ളി നോക്കിയേ... മനസ്സിലായില്ലേ... യാഥാർത്ഥ്യം തന്നെ...

      Delete
  12. എന്തോ... അവരുടെ ആ കടൽ ലാന്റിങ് എനിക്കത്ര പിടിച്ചിട്ടില്ല...!
    അടുത്തത് പോരട്ടെ.

    ReplyDelete
    Replies
    1. അസൂയ... അസൂയ... അശോകൻ മാഷ്‌ക്ക് അസൂയ... :)

      Delete
  13. ലാന്റിംഗ് ഒക്കെ എങ്ങിനെലുമാകട്ടെ.
    അടുത്ത സംഭവം പോരട്ടെ.

    ReplyDelete
  14. അതെയതെ. ഇതാണ്‌ ചില സ്ഥലങ്ങളിലെ കാലാവസ്ഥയുടെ കുഴപ്പം. അതല്ലേ ഞാനൊക്കെ അങ്ങോട്ട്‌ പോകാത്തത്‌?

    ഇനീപ്പോ എന്തു ചെയ്യാൻ? ആ ദ്വീപൊക്കെ ചുറ്റിക്കണ്ടിട്ടു വരട്ടെ അവർ..

    ReplyDelete
    Replies
    1. അല്ല പിന്നെ... ഒരു ഇന്റർവൽ ആകട്ടെ അല്ലേ?

      Delete
  15. പ്രവചനാതീതമായ കാലാവസ്ഥ കാരണം ഐസ്ഫീൽഡിലെ മഞ്ഞിലും കാറ്റിലും നിന്ന് ഒരു കണക്കിന് വീട്ടിൽ തിരിച്ചെത്തിയതേയുള്ളൂ .... അപ്പോഴിതാ ഇവിടെയും .... !!

    ReplyDelete
    Replies
    1. മുബിയോട് ചോദിച്ച ചോദ്യം തന്നെ ചോദിക്കട്ടെ... ഗ്രീൻലാന്റുമായി നല്ല സാമ്യമുള്ള കാലാവസ്ഥയാണല്ലേ അവിടെ?

      Delete
    2. ഇവിടെയും കാലാവസ്ഥ , അതിന്റെ ഇഷ്ടത്തിനാ .... :)

      Delete
  16. യാത്രക്കാരിയുടെ ഉദ്ദേശം സാധിക്കാന്‍ സമയമെടുക്കുമെന്ന് തോന്നുന്നു.

    ReplyDelete
    Replies
    1. ഇല്ല കേരളേട്ടാ... ചെറിയൊരു ഇടവേള മാത്രം... അവർ അവിടെയൊക്കെ ഒന്ന് ചുറ്റിക്കറങ്ങി കണ്ടു വരട്ടെ...

      Delete
  17. ആ മോളിയെയും ഡെവ്‌ലിനെയും നിർദാക്ഷിണ്യം വേർപിരിച്ച , അതിനുമുമ്പ് ഒരു കമിതാക്കളെ കടലിൽ മുക്കിക്കൊന്ന കഥാകൃത്തിന്റെ കയ്യിലിതാ മറ്റൊരു ബലിമൃഗം കൂടി :)

    ReplyDelete
  18. ചങ്കിൽ കുത്തുന്ന വർത്തമാനം പറയല്ലേ അരുൺ...

    ReplyDelete
  19. ന്യൂനമര്‍ദ്ദം..! അതായിരിയ്ക്കും കാരണം.. ഇപ്പോ അതല്ലെ എല്ലായിടത്തും വില്ലന്‍....ഓണമെന്നോ വിഷുവെന്നോ വിചാരമില്ലാതെ , യാതൊരു സ്ഥലകാലബോധവുമില്ലാതെ മുഖം കറുപ്പിച്ചു കയറി വന്നോളും..

    ഏതായാലും ബിമാനം മലേഷ്യന്‍ ആവാഞ്ഞതു കുരുത്തായി....തടി കേടാവതെ കൂടാതെ യാത്ര മുഴുമിപ്പിയ്ക്കാലോ...

    ReplyDelete
    Replies
    1. കൊല്ലേരിയെ എന്റെ ബ്‌‌ളോഗിലെത്തിക്കാൻ ഒരു ഇലാന വേണ്ടി വന്നു... ! സ്വാഗതം കൊല്ലേരീ... സുഖമല്ലേ? ഇനി ഇവിടെയൊക്കെ ഉണ്ടാകുമല്ലോ അല്ലേ?

      Delete
  20. ഒരു ഇലാനയും കുറെ ഫാൻസും

    ReplyDelete
    Replies
    1. ആഹാ... ഓണാഘോഷം കഴിഞ്ഞ് എത്തിയോ സുകന്യാജീ...?

      Delete
  21. ഇലാനയെങ്കിൽ ഇലാന ...ഇനി ഞാനും ഇലാന ഫാൻ ആകുന്നൂ

    ReplyDelete
    Replies
    1. എപ്പോ ഫാനായീന്ന് ചോദിച്ചാൽ മതി അല്ലേ മുരളിഭായ്...? :)

      Delete
  22. എപ്പോ വേണേല്‍ ഇറക്കാം..പറക്കാം..

    ReplyDelete
  23. ഇറങ്ങിയതല്ലേ ഉള്ളൂ!!!!

    ReplyDelete