Tuesday 9 September 2014

ഈസ്റ്റ് ഓഫ് ഡെസലേഷൻ - 6



ഡോർ തുറന്ന് ഞാൻ താഴോട്ട് ചാടി. തൊട്ടു പിറകിൽ അവളും ചാടിയിറങ്ങിക്കഴിഞ്ഞിരുന്നത് കൊണ്ട് അവളെ സഹായിക്കുവാനായി കൈ നീട്ടുവാൻ എനിക്ക് അവസരം ലഭിച്ചില്ല. ഫ്രെഡറിക്‌സ്ബോർഗിലെക്കാളും ശൈത്യം അനുഭവപ്പെട്ടുവെങ്കിലും വിചാരിച്ച അത്രയും കാഠിന്യം തോന്നിയില്ല തണുപ്പിന്, പ്രത്യേകിച്ചും ആർട്ടിക്ക് വൃത്തത്തിൽ ഇരുപത് മൈൽ ഉള്ളിലാണെന്നിരിക്കെ. തികച്ചും ഉന്മേഷവദിയായി കാണപ്പെട്ട ഇലാന അത്ഭുതത്തോടെ ചുറ്റിനും വീക്ഷിച്ചു.

“ഒന്ന് ചുറ്റി നടന്ന് കണ്ടാലോ നമുക്ക്?” അവൾ ആരാഞ്ഞു.

“പിന്നെന്താ?” ഞാൻ പറഞ്ഞു.

ബീച്ചിലൂടെ ഞങ്ങൾ മുന്നോട്ട് നടന്നു. പഴയ ഒരു കോൺ‌ക്രീറ്റ് സ്ലിപ്പ്‌വേയിലൂടെ കയറിയ ഞങ്ങൾ എത്തിപ്പെട്ടത് ചെറിയൊരു പ്‌‌ളാറ്റ്ഫോമിലേക്കാണ്. അല്പം അകലെയായി മൂടൽമഞ്ഞിനുള്ളിൽ തലയുയർത്തി നിൽക്കുന്ന പർവ്വതം. അതിന്റെ താഴ്‌വാരത്തിൽ നിരനിരയായി നിലകൊള്ളുന്ന പഴയ കോട്ടേജുകളിൽ പലതും നശിച്ചു തുടങ്ങിയിരിക്കുന്നു. സമീപത്ത് തന്നെ തിമിംഗലത്തിന്റെ എണ്ണ സംസ്കരിച്ചെടുക്കുവാൻ പണ്ടെങ്ങോ പ്രവർത്തിച്ചിരുന്ന ഒരു ഫാക്ടറിയുടെ അവശിഷ്ടങ്ങൾ.     

മുമ്പെങ്ങോ പ്രധാന വീഥിയായി ഉപയോഗിച്ചിരുന്നത് പോലെ തോന്നിച്ച ആ തെരുവിലൂടെ മുന്നോട്ട് നീങ്ങവെ മഴ ചാറുവാനാരംഭിച്ചു. ഇരു കൈകളും പോക്കറ്റിൽ തിരുകി മഴയിലേക്ക് മുഖമുയർത്തി അവൾ ചിരിക്കുവാൻ തുടങ്ങി. ഒരു കൊച്ചു കുട്ടിയുടെ കൌതുകത്തോടെ.

“എന്തൊരു രസമാണിത്…! പണ്ട് മുതലേ ഇഷ്ടമായിരുന്നു എനിക്കിത് ചാറ്റൽ മഴയും കൊണ്ട് മഞ്ഞിന്റെ പുതപ്പിനുള്ളിലൂടെയുള്ള ഈ നടപ്പ്” ആവേശത്തോടെ അവൾ പറഞ്ഞു.

“പുറം ലോകവുമായി യാതൊരു ബന്ധവുമില്ലാതെ ആ അനുഭവം എങ്ങനെയായിരിക്കുമെന്ന് എനിക്ക് നന്നായിട്ടറിയാം” ഞാൻ പറഞ്ഞു.

ആശ്ചര്യഭാവത്തോടെ അവൾ എന്നെ നോക്കി. പിന്നെ പൊട്ടിച്ചിരിച്ചു. പക്ഷേ, ഇത്തവണ പതിവ് കാഠിന്യമുണ്ടായിരുന്നില്ല ആ ചിരിക്ക്. എന്തോ ഒരു മാറ്റം വന്നിരിക്കുന്നു അവളിൽ പക്ഷേ, എന്താണതെന്ന് കൃത്യമായി നിർവ്വചിക്കുവാനാകുന്നില്ല. അവളുടെ പെരുമാറ്റത്തിന് അല്പം മൃദുത്വം കൈവന്നിരിക്കുന്നു ചുരുക്കിപ്പറഞ്ഞാൽ ആദ്യം കണ്ടതിൽ നിന്നും തികച്ചും വിഭിന്നയായിരിക്കുന്നു അവൾ.

“വെൽക്കം റ്റു ദി ക്‌ളബ്തിമിംഗല വേട്ടയുടെ കേന്ദ്രമായിരുന്നു ഇതെന്നല്ലേ നിങ്ങൾ പറഞ്ഞത്?” അവൾ ചോദിച്ചു.

ഞാൻ തല കുലുക്കി.  “പക്ഷേ, കഴിഞ്ഞ നൂറ്റാണ്ടിന്റെ അന്ത്യത്തോടെ ഇവിടം ഉപേക്ഷിക്കപ്പെട്ടു

“അതെന്താ?”

“വ്യാവസായികാടിസ്ഥാനത്തിലുള്ള ആവശ്യത്തിനും മാത്രം തിമിംഗലങ്ങളെ കിട്ടാതായി ഓരോ വർഷവും നാനൂറിനും അഞ്ഞൂറിനും ഇടയ്ക്ക് കപ്പലുകൾ വന്നു പോയ്ക്കൊണ്ടിരുന്ന തുറമുഖമായിരുന്നു ഇത്അനിയന്ത്രിതമായ വേട്ടയാടലിന്റെ ദൂഷ്യവശം പോത്തുകളെ വേട്ടയാടി അവയുടെ വംശം തന്നെ അറ്റുപോയത് പോലെ

തെരുവിന്റെ അറ്റത്തുള്ള നശിച്ചുതുടങ്ങിയ ഒരു ദേവാലയത്തിന് മുന്നിലാണ് ഞങ്ങൾ എത്തിയത്. അതിന്റെ പിന്നിലെ തകർന്ന മതിലിനപ്പുറത്തുള്ള സെമിത്തേരിയിലേക്ക് ഞങ്ങൾ നടന്നു. ആദ്യം കണ്ട കല്ലറയുടെ മുന്നിൽ അവൾ നിന്നു.

“ആംഗസ് മക് ക്‌‌ളാരൻ -  1830 ൽ മരണം” അവൾ ഉറക്കെ വായിച്ചു. “സ്കോട്ട്‌ലന്റ്‌കാരനാണെന്ന് തോന്നുന്നു    

ഞാൻ തല കുലുക്കി ശരി വച്ചു. “തിമിംഗല വേട്ടയുടെ ചരിത്രത്തിലെ ഏറ്റവും മോശം വർഷമായിരുന്നു അത് തണുത്തുറഞ്ഞ ഹിമക്കട്ടകൾ യഥാസമയം ഉരുകാത്തതിനാൽ പത്തൊമ്പതോളം ബ്രിട്ടീഷുകാർ കടലിൽ കുടുങ്ങിപ്പോയി. ഒരവസരത്തിൽ ഏതാണ്ട് ആയിരത്തിലധികം പേർ കടലിൽ രൂപം കൊണ്ട ഹിമാപാളികൾക്കിടയിൽ പെട്ട് ജീവൻ വെടിഞ്ഞിട്ടുണ്ടെന്നാണ് പറയപ്പെടുന്നത്

കല്ലറകൾക്ക് മുകളിലെ ഫലകങ്ങളിലെ പാതി മാഞ്ഞ് തുടങ്ങിയ ലിഖിതങ്ങൾ നോക്കി ഉറക്കെ വായിച്ചു കൊണ്ട് ഇലാന സാവധാനം മുന്നോട്ട് നീങ്ങി. അതിലൊരു ഫലകത്തിൽ എഴുതിയിരിക്കുന്നത് ശ്രദ്ധിച്ച അവൾ ഒരു നിമിഷം അവിടെ നിന്നു. പിന്നെ കുനിഞ്ഞ് ഒരു കാലിൽ മുട്ടുകുത്തി ഇരുന്നിട്ട് ഗ്ലൌസ് ധരിച്ച കൈകളാൽ അതിലെ പായൽ ചുരണ്ടുവാൻ തുടങ്ങി.

മറ്റുള്ള കല്ലറകളിൽ കാണപ്പെട്ട കലാചാതുര്യമാർന്ന കുരിശുകളിൽ നിന്നും വ്യത്യസ്തമായി ജൂതവംശജരുടെ നക്ഷത്ര ചിഹ്നമായിരുന്നു അതിൽ കൊത്തിയിരുന്നത്. എന്നാൽ അതിലെ വാക്യങ്ങൾ ഇംഗ്‌‌ളീഷിൽ തന്നെയായിരുന്നു.

“ആരോൺ ഇസാക്ക്‌‌സ്” അവളുടെ മന്ത്രണം അല്പം ഉച്ചത്തിലായിരുന്നു. “ലിവർ‌പൂളിൽ നിന്നും പുറപ്പെട്ട സീ ക്വീൻ എന്ന കപ്പലിലെ പ്രധാന നാവികൻ - 1863 ജൂലൈ 27 ന് ഒരു തിമിംഗലത്തിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടു.”

ആ ലിഖിതത്തിലേക്ക് കണ്ണും നട്ട്  ശോകാർദ്രമായ മുഖത്തോടെ അവൾ അവിടെ മുട്ടുകുത്തി ഇരുന്നു. അവളുടെ ഭാവമാറ്റം ഞാൻ ശ്രദ്ധിച്ചു എന്ന് മനസ്സിലാക്കിയതും അവൾ പതുക്കെ എഴുന്നേറ്റു. ഇതുവരെ ഒരു ഉരുക്കുവനിതയുടെ ഭാവപ്രകടനങ്ങളോടെ നടന്നിരുന്ന അവളുടെ മുഖത്ത് തന്റെ മുഖം‌മൂടി അഴിഞ്ഞു വീണതിന്റെ ചമ്മൽ പ്രകടമായിരുന്നു. പുറമേ കാണപ്പെട്ടിരുന്ന ആ കാർക്കശ്യം എത്ര പെട്ടെന്നാണ് അപ്രത്യക്ഷമായതെന്ന് ഇതാദ്യമായി ഞാൻ ആശ്ചര്യം കൊണ്ടു.

ആ കല്ലറയുടെ ഒരരികിൽ പതുക്കെ കയറി ഇരുന്നിട്ട് കാലുകൾ ആട്ടിക്കൊണ്ട് അവൾ ചോദിച്ചു. “സിഗരറ്റ് എടുക്കുവാൻ ഞാൻ മറന്നു ഒരെണ്ണം എടുക്കുവാനുണ്ടാകുമോ?”

ഞാൻ എന്റെ വെള്ളി നിറമുള്ള സിഗരറ്റ് കെയ്സ് അവൾക്ക് നേരെ നീട്ടി. അതിൽ നിന്ന് ഒന്നെടുത്ത് തിരിച്ച് തരുന്നതിന് മുമ്പായി ഒരു നിമിഷം അത് തിരിച്ചും  മറിച്ചും പരിശോധിച്ചു. അവളുടെ നെറ്റിയിൽ വീണ്ടും സംശയത്തിന്റെ ചുളിവുകൾ പ്രത്യക്ഷപ്പെട്ടു.

“ഈ അടയാളം എന്തിന്റേതാണ്?”

“ഫ്‌ളീറ്റ് എയർ ആം

“അവിടെയാണോ നിങ്ങൾ പറക്കുവാൻ പരിശീലിച്ചത്?”

ഞാൻ തല കുലുക്കി.

“ഞാൻ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും വിഷമമേറിയ ഷൂട്ടിങ്ങുകൾ അവിടെ വച്ചായിരുന്നുഎന്റെ അമ്മാവൻ മാക്സ് ഒരു ബുഷ് പൈലറ്റായിരുന്നു  അദ്ദേഹത്തെപ്പോലെ തന്നെ നിങ്ങളും” അവൾ പറഞ്ഞു.

“ഇതൊരു മുഖസ്തുതിയോ അതോ ഇകഴ്ത്തലോ?”

“അത് നിങ്ങളുടെ കാഴ്ച്ചപ്പാടിനെ ആശ്രയിച്ചിരിക്കുന്നുഅദ്ദേഹം പട്ടണത്തിലെ അറിയപ്പെടുന്ന ഒരു വ്യക്തിയാണ് ഒരു ബാങ്കിൽ പാർട്‌ണർഷിപ്പ് വരെയുണ്ട് അദ്ദേഹത്തിന്...”  

“എന്ത് ചെയ്യാം എല്ലാവർക്കും ഒരു ഹംഫ്രി ബൊഗാർട്ടോ അല്ലെങ്കിൽ ഒരു ജാക്ക് ഡെസ്ഫോർജോ ആകാൻ സാധിക്കില്ലല്ലോ” ഞാൻ പുഞ്ചിരിച്ചു.

      
(തുടരും)

34 comments:

  1. ഇലാനയും ജോയും കൂടി ആ പരിസരമൊക്കെ ഒന്ന് നടന്ന് കാണട്ടെ അല്ലേ?

    ReplyDelete
  2. ആകസ്മികമായി സൂയസ് കനാലിനു പകരം ആർട്ടിക് സർകിൾ ചുറ്റിയുള്ള കടൽമാര്ഗ്ഗത്തെ പറ്റി ഇന്ന് വായിച്ചു....എന്തപകടമായിരിക്കും കാത്തിരിക്കുക ??...കഥ തുടരട്ടെ...മുടങ്ങാതെ വരാം....

    ReplyDelete
  3. ഇലാനയ്ക്ക് പറയാന്‍ ഒരു ചരിത്രമുണ്ട്, ഞങ്ങള്‍ക്കറിയാം. പറയൂ

    ReplyDelete
    Replies
    1. പറയാം അജിത്‌ഭായ്... പറയാം... ഇത്തിരീം കൂടി കഴിയട്ടെ...

      Delete
  4. അതെ, അവരുടെ കൂടെ നമുക്കും നടക്കാം...

    ReplyDelete
    Replies
    1. അപ്പോൾ അവരെ ശല്യപ്പെടുത്താൻ തന്നെ തീരുമാനിച്ചു അല്ലേ?

      Delete
    2. അതിപ്പോ...
      അതായത്‌... വേറെ വഴിയില്ലല്ലോ. ;)

      Delete
  5. ഇലാനയെന്ന സുന്ദരി... അലിയുവാന്‍ തുടങ്ങുന്ന മഞ്ഞുമലയോ അതോ ഉരുകുവാന്‍ തുടങ്ങുന്ന അഗ്നിപര്‍വ്വതമോ... കാത്തിരിക്കുക തന്നെ...

    ReplyDelete
  6. ഓ എന്നാത്തിനാന്നേ...
    ചുമ്മാ ചുറ്റിനടക്കാനാണേല്‍ ഞാനില്ല..

    ReplyDelete
    Replies
    1. ഈ ഉണ്ടാപ്രി കുറച്ച് നാളായി ഡെസ്പാണല്ലോ...

      Delete
  7. എന്തായാലും ഇക്കൂടെ
    ഇറങ്ങിയില്ലേ നമുക്കും നടക്കാം

    ReplyDelete
    Replies
    1. ദേ, അടുത്ത ആളും എത്തി... എങ്കിൽ പിന്നെ കാലാവസ്ഥ പെട്ടെന്ന് തന്നെ ശരിയാവട്ടെ... അതാ നല്ലത്... :)

      Delete
  8. ഇത്തവണ അല്‍പ്പം ഗൌരവത്തിലാണല്ലോ :),,, തിമിംഗല ഫാക്ടറിയുടെ നശീകരണത്തിന്‍റെ കാരണം അല്‍പ്പം ചിന്തിപ്പിക്കുന്നത് .

    ReplyDelete
    Replies
    1. ശരിയാണ് ഫൈസൽ... ആ ശീലം ഇന്നും തുടർന്നുകൊണ്ടിരിക്കുന്നു ലോകം...

      Delete
  9. ലക്ഷദ്വീപിലെ കടമത്ത് പോയപ്പോൾ കണ്ട ഒരു കാഴ്ച (മുങ്ങിപ്പോയ ഒരു കപ്പലിന്റെ തുരുംബെടുത്ത ഭാഗങ്ങൾ) പെട്ടെന്ന് ഓർമ്മയിൽ വന്നുപോയി...തുടരട്ടെ....

    ReplyDelete
    Replies
    1. വന്നതിൽ സന്തോഷം അരീക്കോടൻ മാഷേ...

      Delete
  10. ആരോണ്‍ ഇസാക്ക്‌സിനെ ചുറ്റുപ്പറ്റി കഥ ഭൂതകാലത്തിലേക്ക് നീങ്ങുമോ

    ReplyDelete
    Replies
    1. ഈഗിളിൽ ചാൾസ് ഗാസ്കോയ്ന്റെ ശവകുടീരം തേടിയെത്തിയ ജാക്ക് ഹിഗ്ഗിൻസ് നമുക്ക് ദി ഈഗിൾ ഹാസ് ലാന്റഡ് സമ്മാനിച്ചത് പോലെ, അല്ലേ കേരളേട്ടാ... ?എന്താകുമെന്ന് നമുക്ക് നോക്കാം...

      Delete
  11. ഇലാന... ആകെ മൊത്തം നിഗൂഢതയാണല്ലോ..

    ഏതായാലും ഇറങ്ങി, ഇനി രാണ്ടാളും കൂടെ കറങ്ങിത്തിരിഞ്ഞുവരട്ടെ.. അതിനിടയിൽ എന്തൊക്കെയാണാവോ സംഭവിക്കുക..

    ReplyDelete
    Replies
    1. വേറെ വഴിയൊന്നുമില്ലല്ലോ... കാത്തിരിക്കുക തന്നെ...

      Delete
  12. ശരിക്കും കറങ്ങി കാണാന്‍ തന്നെ ആണല്ലോ അല്ലെ.

    ReplyDelete
    Replies
    1. അടുത്ത ലക്കത്തിൽ നോക്കാം റാംജി... :)

      Delete
  13. ഇവിടെ ഇന്നൊരു വാര്‍ത്ത കണ്ടു ആര്‍ട്ടിക്കില്‍ വെച്ച് 160 വര്ഷം മുന്നേ കാണാതെ പോയ ഒരു കപ്പലിന്‍റെ അസ്ഥികൂടം കണ്ടെടുത്തുന്ന്.... ആ മഞ്ഞിനടിയില്‍ ഏതൊക്കെ ഉറഞ്ഞ് കിടക്കുന്നുണ്ടെന്ന് ആര്‍ക്കറിയാം?

    ReplyDelete
    Replies
    1. അതെ... ഇന്നത്തെ പത്രത്തിൽ ഞാനും കണ്ടു ആ വാർത്ത... ആർട്ടിക്ക് വൃത്തത്തിനുള്ളിൽക്കൂടി പുതിയൊരു സഞ്ചാരവീഥി കണ്ടെത്തുവാൻ വേണ്ടി പോയി അപകടത്തിൽ പെട്ട് മുങ്ങിയ കപ്പലുകളെക്കുറിച്ച്...

      Delete
  14. ഇലാനയിലൂടെ ഒരു നിഗൂഡത മറ നീക്കി വരുമോ അതോ വേറെ എന്തെങ്കിലുമായിത്തീരുമോ....? കാത്തിരുന്നു കാണാം ല്ലേ....

    ReplyDelete
    Replies
    1. അതെ... കാത്തിരുന്നേ പറ്റൂ... :)

      Delete
  15. നിഗൂഡതകളിലൂടെ ............ഒരു യാത്ര .നന്നായിരിക്കുന്നു .

    ReplyDelete
    Replies
    1. വളരെ സന്തോഷം മിനി... വീണ്ടും വരുമല്ലോ...

      Delete
  16. ചുരുളുകൾ അഴിയുന്നു.

    ReplyDelete
  17. ഒന്നും നടന്നില്ല.

    ReplyDelete
    Replies
    1. പ്രതീക്ഷിച്ചാരുന്നോ???

      Delete