Tuesday 16 September 2014

ഈസ്റ്റ് ഓഫ് ഡെസലേഷൻ - 7



“ഓൾ റൈറ്റ്” അവൾ പറഞ്ഞു. “എങ്കിൽ ഞാൻ മറ്റൊരു വിധത്തിൽ ചോദിക്കാം എന്തു കൊണ്ട് നിങ്ങളുടെ പ്രവർത്തന മേഖലയായി ഗ്രീൻലാന്റിനെത്തന്നെ തെരഞ്ഞെടുത്തു? വേറെ എത്രയോ സ്ഥലങ്ങളുണ്ട് ഈ ലോകത്ത്

“വളരെ ലളിതം ലോകത്ത് മറ്റ് എവിടെയും പന്ത്രണ്ട് മാസങ്ങൾ കൊണ്ട് സമ്പാദിക്കാനാവുന്നതിന്റെ ഇരട്ടി തുക നാല് മാസങ്ങൾ നീണ്ടു നിൽക്കുന്ന ഇവിടുത്തെ വേനൽക്കാലത്ത് എനിക്ക് ഉണ്ടാക്കുവാൻ കഴിയും...”

“പണത്തിന് അത്ര മാത്രം പ്രാധാന്യമുണ്ടോ നിങ്ങളുടെ ജീവിതത്തിൽ?”

“എന്നെ സംബന്ധിച്ചിടത്തോളം ഉണ്ട് രണ്ടോ മൂന്നോ വിമാനങ്ങൾ കൂടി വാങ്ങണമെന്നുണ്ട് എനിക്ക്” ഞാൻ പറഞ്ഞു.

“കേട്ടിട്ട് മതിപ്പ് തോന്നുന്നു തികഞ്ഞ ശുഭാപ്തി വിശ്വാസം എന്നിട്ട് എന്തൊക്കെയാണ് നിങ്ങളുടെ പദ്ധതികൾ?”

“ന്യൂഫൌണ്ട്‌ലാന്റിനെയും ലാബ്രഡോറിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന വിധത്തിൽ ഒരു ഫ്‌‌ളീറ്റ് അഞ്ചോ ആറോ വർഷങ്ങൾക്കുള്ളിൽ ഞാനൊരു ധനികനായി മാറിക്കഴിഞ്ഞിട്ടുണ്ടാകും

“യാതൊരു ആശങ്കയ്ക്കും ഇടയില്ലാത്ത വിധമാണല്ലോ നിങ്ങളുടെ വാക്കുകൾ

“തീർച്ചയായും എന്റെ ഇപ്പോഴത്തെ അവസ്ഥ എന്താണെന്ന് വച്ചാൽ, പതിനെട്ട് മാസം മറ്റുള്ളവർക്ക് വേണ്ടി ജോലി നോക്കുകയും പിന്നെ ആറ്‌ മാസം സ്വന്തമായി ട്രിപ്പ് നടത്തുകയുമാണ് കാനഡയുടെ ഇപ്പോഴത്തെ പോക്ക് കണ്ടിട്ട് ഒരു കാര്യം ഉറപ്പാണ് അടുത്ത ഇരുപത്തിയഞ്ച് വർഷങ്ങൾ കൊണ്ട് ലോകത്തിലെ ഏറ്റവും ധനികരാഷ്ട്രമായി മാറും കാനഡ ടേക്ക് മൈ വേഡ് ഫോർ ഇറ്റ്

“എന്തോ എനിക്കത്ര ഉൾക്കൊള്ളാൻ കഴിയുന്നില്ല” അവൾ തലയാട്ടി. പിന്നെ ചോദ്യശരങ്ങൾ മറ്റൊരു മാർഗ്ഗത്തിലേക്ക് മാറ്റുവാൻ തീരുമാനിച്ചു. “കണ്ടിട്ട് നല്ലൊരു വനിതയുടെ സ്വാധീനം ജീവിതത്തിൽ ഉൾക്കൊള്ളുന്ന വ്യക്തിയാണ് നിങ്ങളെന്ന് തോന്നുന്നുനിങ്ങളുടെ ഈ പദ്ധതികളെക്കുറിച്ചെല്ലാം എന്താണ് അവരുടെ അഭിപ്രായം?”

“ആ ഭാഗത്ത് നിന്നും വിവരങ്ങളൊന്നും ഇല്ലാതായിട്ട് കുറച്ച് നാളുകളായി” ഞാൻ പറഞ്ഞു. “അവളുടേതായി ഏറ്റവും ഒടുവിൽ എനിക്ക് ലഭിച്ചത് ഒരു വക്കീൽ നോട്ടീസ് ആയിരുന്നു...”

“എന്തിന്? എന്തായിരുന്നു അവരുടെ ആവശ്യം? പണം?”

“ഏയ്, അല്ല” ഞാൻ തലയാട്ടി. “വേണമെങ്കിൽ രണ്ട് വിമാനങ്ങൾ വാങ്ങുവാനുള്ള പണം അവളുടെ കൈവശമുണ്ട് പിന്നെയുമുണ്ടാകും ധാരാളം പണമല്ല അവളുടെ ആവശ്യം അവളുടെ ഇഷ്ടത്തിന് നടക്കുവാനുള്ള സ്വാതന്ത്ര്യം വിവാഹമോചനത്തിന്റെ പകർപ്പ് ഏത് നിമിഷവും പ്രതീക്ഷിച്ചു കൊണ്ടിരിക്കുയാണ് ഞാൻ

“എന്നിട്ട് നിങ്ങൾക്കതിൽ വലിയ വേദനയൊന്നും ഉള്ളതായി തോന്നുന്നില്ലല്ലോ

 “സ്വരച്ചേർച്ചയില്ലാതായിട്ട് വർഷങ്ങളായി” ഞാൻ പുഞ്ചിരിച്ചു. “നോക്കൂ എന്നെക്കുറിച്ചുള്ള ദുരൂഹതകൾക്ക് അറുതി വരുത്താം ഞാൻ ജോ മാർട്ടിൻ ലണ്ടൻ സ്കൂൾ ഓഫ് ഇക്കണോമിക്സിൽ നിന്നും ബിസിനസ് അഡ്മിനിസ്‌ട്രേഷനിൽ ബിരുദമെടുത്തു പിന്നെ യൂണിവേഴ്സിറ്റി എയർ സ്ക്വാഡ്രണിൽ നിന്നും വൈമാനിക പരിശീലനം അതിനെത്തുടർന്ന് ഏതാനും വർഷങ്ങൾ നിർബന്ധ നാഷണൽ സർവീസ് അതുകൊണ്ട് എനിക്കും എന്തെങ്കിലും ഗുണമാകട്ടെ എന്ന് കരുതി ആ പഴയ ഫ്‌‌ളീറ്റ് എയർ ആമിൽ ഒരു ഷോർട്ട് ടേം പൈലറ്റ് ആയി കയറി ആദ്യമായി കണ്ടുമുട്ടുമ്പോൾ എന്റെ ഭാര്യ ചെറിയ വേഷങ്ങളൊക്കെ ചെയ്യുന്ന ഒരു നാടക നടി ആയിരുന്നു...”

 “പിന്നെ എപ്പോഴാണ് നിങ്ങളുടെ വിവാഹം നടന്നത്?”

“നാഷണൽ സർവീസ് കഴിഞ്ഞ് പുറത്ത് വന്നപ്പോൾ നിങ്ങളുടെ അമ്മാവൻ മാക്സിനെപ്പോലെ ഞാനും നഗരത്തിൽ എത്തി. പബ്‌‌ളിക്ക് റിലേഷൻസ് വകുപ്പിൽ ഒരു ഉദ്യോഗവും ലഭിച്ചു

“ഉദ്യോഗത്തിൽ എന്തെങ്കിലും പ്രശ്നങ്ങൾ?”

“ഉദ്യോഗത്തിൽ പ്രശ്നങ്ങളൊന്നുമുണ്ടായിരുന്നില്ല...” ആ കാലത്തെ  സംഭവങ്ങൾ ഓർത്തെടുക്കുവാൻ ശ്രമിച്ചു കൊണ്ട് ഞാൻ പറഞ്ഞു.  “വേറെ ചില കാര്യങ്ങളിലായിരുന്നു കണക്കുകൂട്ടലുകൾ തെറ്റിയത് ആമി നന്നായി പാടുമെന്ന് ആരോ തിരിച്ചറിഞ്ഞത് അക്കാലത്തായിരുന്നു. പിന്നെ അവളുടെ ഉയർച്ച പെട്ടെന്നായിരുന്നു രാത്രി മുഴുവനും നീളുന്ന പ്രോഗ്രാമുകൾ ടൂറുകൾ ഇന്റർവ്യൂകൾ അങ്ങനെ അങ്ങനെ അവളുടെ ജീവിതം തിരക്കേറിയതായി

“ചുരുക്കിപ്പറഞ്ഞാൽ നിങ്ങൾ തമ്മിൽ കാണുന്നത് തന്നെ വിരളമായി തുടങ്ങി ഷോ ബിസിനസിലെ പതിവ് കഥ

“അതെ മറ്റൊന്നു കൂടിയുണ്ട് ആഴ്ച്ച തോറും ആയിരം പൌണ്ട് സമ്പാദിക്കുവാൻ കഴിയുന്നു എന്ന തിരിച്ചറിവ് ഉണ്ടായതും അവളുടെ മനസ്സിൽ മറ്റൊരു ചിന്ത നാമ്പിട്ടു താൻ സമ്പാദിക്കുന്നതിന്റെ പത്തിലൊന്ന് പോലും സ്വരൂപിക്കുവാൻ കഴിയാത്ത തന്റെ ഭർത്താവിന് എന്തോ കുഴപ്പമുണ്ട്

“ഒരു സുപ്രഭാതത്തിൽ ഓഫീസിലെത്തിയ ഞാൻ മേശപ്പുറത്ത് എന്നെയും കാത്ത് കിടന്നിരുന്ന കത്തുകളുടെ കൂമ്പാരം കണ്ടതും മനം മടുത്ത് പുറത്തിറങ്ങി കൈയിലുണ്ടായിരുന്ന അവസാനത്തെ ആയിരം പൌണ്ട് ചെലവാക്കി ഒരു കൺ‌വെർഷൻ കോഴ്സിന് ചേർന്നു അങ്ങനെ കൊമേർഷ്യൽ പൈലറ്റ് ലൈസൻസ് കരസ്ഥമാക്കി

“അങ്ങനെ ജോ മാർട്ടിൻ ഒടുവിൽ ഇവിടെയെത്തി ഫ്‌‌ളൈ എനി വേർ ഡൂ എനി തിങ്ങ് എന്തും ചെയ്യാനുള്ള സ്വാതന്ത്ര്യം” അവൾ തല കുലുക്കി. “എന്നും ഒരേ റൂട്ടിൽ സഞ്ചരിക്കുന്ന ഒരു സാധാരണ ഓഫീസ് ക്ലർക്കിന്റെ സ്വപ്നം ആട്ടെ ഇനി എപ്പോഴാണ് പുതിയ മേച്ചിൽപ്പുറങ്ങളിലേക്ക്?”

“അടുത്ത വർഷം അതവിടെ നിൽക്കട്ടെ നിങ്ങൾ മാത്രം അങ്ങനെ കഥ കേട്ട് രസിക്കണ്ട ഇനി ഇലാനാ എയ്ട്ടൺ എന്ന യുവതിയെക്കുറിച്ച് എന്തെങ്കിലും അറിയാൻ പറ്റുമോ എന്ന് നോക്കാം” ഞാൻ പറഞ്ഞു. “എന്റെ ഓർമ്മ ശരിയാണെങ്കിൽ ഒരു ഹീബ്രൂ നാമം ആണത് അപ്പോൾ നിങ്ങൾ ജൂതവംശജയായിരിക്കണം?”

ഉണക്കപ്പുല്ലിന് തീ പിടിച്ചത് പോലെയായിരുന്നു അവളുടെ ഭാവമാറ്റം. “ഒരു സംശയവും വേണ്ട ഞാനൊരു ഇസ്രയേലി തന്നെയാണ് ഇസ്രയേലിൽ ജനിച്ച് ഇസ്രയേലിൽ വളർന്നവൾ...”

രോഷം കൊണ്ട് വിറച്ച അവളെ തണുപ്പിക്കുവാൻ ഉടൻ തന്നെ ഞാനൊരു വിദ്യ പ്രയോഗിച്ചു. “ലോകത്തിലെ ഏറ്റവും സുന്ദരികളായ വനിതാ സൈനികർ ഇസ്രയേലി ആർമിയിലാണ് എന്നെങ്കിലും നിങ്ങൾ അതിൽ അംഗമായിരുന്നിട്ടുണ്ടോ?”

“സ്വാഭാവികമായും എല്ലാവരും നിർബന്ധമായും സൈനിക പരിശീലനം അനുഷ്ഠിച്ചിരിക്കണം എന്റെ പിതാവ് ടെൽ അവീവ് യൂണിവേഴ്സിറ്റിയിൽ പ്രാചീന ഭാഷാ ശാസ്ത്ര അദ്ധ്യാപകനാണ് എന്നിട്ടും അദ്ദേഹത്തിന് സൈനിക സേവനം അനുഷ്ഠിക്കേണ്ടി വന്നു 1956 ലെ സിനായ് ഏറ്റുമുട്ടലിന്റെ സമയത്ത് അദ്ദേഹം മുൻ‌നിരയിൽ തന്നെയുണ്ടായിരുന്നു അമ്പതുകളിലേക്ക് കാലെടുത്ത് വയ്ക്കുന്ന കാലം

“നിങ്ങൾ സിനിമയിൽ എത്തിയതെങ്ങനെയാണ്?”

“ഇസ്രയേലിൽ വച്ച് തീയേറ്റർ നാടകങ്ങളിൽ ഞാൻ ചില വേഷങ്ങൾ ചെയ്യുന്നുണ്ടായിരുന്നു അതിനോടനുബന്ധിച്ചാണ് ഫിലിം ഫീൽഡിൽ എത്തുന്നത് പിന്നെ ഒരു ഡയറക്ടർ എന്നെ ഇറ്റലിയിലേക്ക് ക്ഷണിച്ചു അവിടെ വച്ച് ഒന്നിലേറെ സിനിമകളിൽ ഞാൻ കൊച്ചു കൊച്ചു വേഷങ്ങൾ ചെയ്തു അവിടെ വച്ചാണ് ഞാൻ ജാക്കിനെ കണ്ടുമുട്ടുന്നത് യുദ്ധം പശ്ചാത്തലമാക്കി എടുത്തുകൊണ്ടിരിക്കുന്ന ഒരു ചിത്രത്തിന്റെ ഷൂട്ടിങ്ങ് നടന്നുകൊണ്ടിരിക്കുകയായിരുന്നു അപ്പോൾ അതിലെ നായകന്റെ വേഷവും ഒപ്പം സംവിധാനവും അദ്ദേഹം തന്നെയാണ് ചെയ്തത്കൂടാതെ ചിത്രത്തിന്റെ മുതൽമുടക്കിൽ ഭൂരിഭാഗവും അദ്ദേഹത്തിന്റെ തന്നെയായിരുന്നു...”

“അങ്ങനെ അതിൽ നിങ്ങൾക്കൊരു റോൾ ലഭിച്ചു?”

“അതെ ചെറിയൊരു വേഷം എടുത്തു പറയേണ്ട കാര്യം, അതിലെ ഏക സ്ത്രീ കഥാപാത്രം ആയിരുന്നു അതെന്നതാണ് അതിനാൽ തന്നെ നിരൂപകർ ആ വേഷത്തെക്കുറിച്ച് ഏറെ പുകഴ്ത്തി

“പിന്നീട് ഹോളിവുഡിലേക്ക്?”

“അതൊക്കെ പഴങ്കഥ ഇപ്പോൾ യൂറോപ്പിലാണ് അവസരങ്ങൾ അധികവും

പെട്ടെന്നാണ് ഒരു മാന്ത്രികന്റെ തിരശ്ശീല അപ്രത്യക്ഷമാകുന്നത് പോലെ അവൾക്ക് പിന്നിൽ മഞ്ഞിന്റെ മൂടുപടം ലയിച്ച് ഇല്ലാതായത്. തലയുയർത്തി നിൽക്കുന്ന പർവ്വത നിരകൾക്ക് പിന്നിലെ ആകാശത്തിന് പതിവിലധികം നീല നിറം.

“പോകാൻ സമയമായി” ഞാൻ പറഞ്ഞു. പിന്നെ, കല്ലറയുടെ മുകളിൽ നിന്നും താഴേക്ക് ചാടുവാൻ തുനിഞ്ഞ അവൾക്കൊരു സഹായത്തിനായി ഞാൻ കൈകൾ നീട്ടി.

ഗാംഭീര്യത്തോടെ നില കൊള്ളുന്ന ആ പർവ്വത ശിഖരത്തിലേക്ക് അവൾ കണ്ണോടിച്ചു.  “ഈ പർവ്വതത്തിന് എന്തെങ്കിലും പേരുണ്ടോ?”

“അഗ്സാസ്സറ്റ്  എസ്കിമോ ഭാഷയിലെ ഒരു പദമാണ് ഇറ്റ് മീൻസ് ബിഗ് വിത്ത് ചൈൽഡ്

അവൾ പൊട്ടിച്ചിരിച്ചു വിചിത്രമായ ആ ചിരി...

“അത് നന്നായി വേണമെങ്കിൽ ഒരു ഫ്രോയ്‌ഡിയൻ ചിന്തയുമായി ബന്ധിപ്പിക്കാം” അവൾ പറഞ്ഞു. പിന്നെ തിരിഞ്ഞ് തകർന്ന മതിലിന്റെ വിടവിലൂടെ പുറത്തേക്ക് കടന്നു.

എത്ര പെട്ടെന്നാണ് അവളുടെ മാറ്റം ഫ്രെഡറിക്സ്‌ബോർഗിലെ ഹോട്ടലിന്റെ ഡൈനിങ്ങ് റൂമിൽ വച്ച് ആദ്യമായി കണ്ടുമുട്ടിയപ്പോൾ ശ്രദ്ധിച്ച ആ പരുക്കൻ ഭാവം അതിലേക്ക് തിരികെയെത്തിയിരിക്കുന്നു അവൾ ദൃഢമായ ഒരു ചിപ്പിയ്ക്കുള്ളിലെ സുരക്ഷിതത്വത്തിലേക്ക് ഉൾ‌വലിഞ്ഞിരിക്കുന്നു അവൾ താൻ ആഗ്രഹിച്ചാൽ മാത്രം മറ്റുള്ളവർക്ക് പ്രാപ്യമായ തോടിനുള്ളിലെ സുരക്ഷിതത്വം... നിസ്സഹായനായി അവളെ അനുഗമിക്കുമ്പോൾ എന്റെ ഹൃദയത്തിന്റെ കോണുകളിലെവിടെയോ വിഷാദം തളം കെട്ടി നിന്നു.

(തുടരും)
 

47 comments:

  1. പ്രത്യേകിച്ചൊന്നും സംഭവിക്കാതെ തന്നെ യാത്ര തുടരുന്നു...

    ReplyDelete
  2. പരുക്കൻ സ്വഭാവം ഒരു കവചമായി സൂക്ഷിക്കുകയാവും ഇലാന...! ഒരു സഹതാപവും പ്രണയവുമൊക്കെ ഉണ്ടാകുമോ....?
    യാത്ര തുടരട്ടെ...

    ReplyDelete
    Replies
    1. പ്രണയം ഇല്ലാതെ എവിടെ പോകാൻ കുഞ്ഞൂസേ... കാത്തിരിക്കുക...

      Delete
  3. അവര് പറഞ്ഞ കഥകളൊക്കെ കേട്ടു. ഇനി യാത്ര...

    ReplyDelete
    Replies
    1. അതെ... ഇനി വീണ്ടും ടേക്ക്‌ ഓഫ്‌...

      Delete
  4. രണ്ടുപേരും കൊള്ളാലോ.... യാത്രയിലെ കൂടുതല്‍ വിശേഷങ്ങള്‍ക്കായി കാത്തിരിക്കുന്നു.

    ReplyDelete
    Replies
    1. കാത്തിരിക്കാൻ പ്രേരിപ്പിക്കുന്നു എന്നറിയുന്നതിൽ സന്തോഷം സുധീർ...

      Delete
  5. അങ്ങനെ ആ മഞ്ഞു കാരണം ജോ യെയും ഇലാനയെയും (?) കുറിച്ച് കുറച്ചെന്തെങ്കിലുമൊക്കെ മനസ്സിലാക്കാനായല്ലോ...

    മഞ്ഞു മാറിയല്ലോ, എന്നാ നമുക്കും യാത്ര തുടരാം ?

    ReplyDelete
    Replies
    1. എന്നാൽ ശരി... പൂവ്വാ റൈറ്റ്‌...

      Delete
  6. vaayichu..pinne varaam..busy in fiice:)

    ReplyDelete
    Replies
    1. എന്നിട്ടിതു വരെ കണ്ടില്ലല്ലോ വിൻസന്റ്‌ മാഷേ...

      Delete
  7. Enjoyed the conversation....But Ilana didn't reveal more...

    ReplyDelete
    Replies
    1. അത്‌ നോട്ട്‌ ചെയ്തുവല്ലേ അരീക്കോടൻ മാഷേ?

      Delete
  8. നായകനെ കുറിച്ച് ഏകദേശ ധാരണയായി ,, ഇല്ലാനയെ യാത്രക്കിടയില്‍ കൂടുതല്‍ പരിചയപ്പെടാം അല്ലെ :)

    ReplyDelete
    Replies
    1. അതെ... പരിചയപ്പെട്ടല്ലേ പറ്റൂ... :)

      Delete
  9. ഞാനപ്പോഴേ പറഞ്ഞില്ലേ.....
    എനിക്ക് വല്യ പ്രതീക്ഷ ഒന്നും ഇല്ലായിരുന്നേ..

    ReplyDelete
    Replies
    1. പ്രതീക്ഷകളാണുണ്ടാപ്രീ നമ്മെ മുന്നോട്ട്‌ നയിക്കുന്നത്‌... നിരാശനാകരുത്‌...

      Delete
  10. അങ്ങനെ രണ്ടാംതവണയും നായകന് നായികയുടെ കൈ കിട്ടിയില്ല..

    നെവർ മൈൻഡ് ജോ... നിനക്ക് മുന്നിൽ അനന്തമായ നീലാകാശം നീണ്ടുനിവർന്ന് കിടക്കുന്നു.. ലവളുടെ ഒരു ജാഡ!! ;)

    ഫ്‌‌ളൈ എനി വേർ… ഡൂ എനി തിങ്ങ്… (ഓൻ ഞമ്മന്റെ ആളാ.. :) )

    ReplyDelete
    Replies
    1. ജോ മാർട്ടിൻ സമം ജിമ്മി ജോൺ... അപ്പോൾ ഇലാനായ്ക്ക്‌ സമമായി ഒരാളെ കണ്ടു പിടിക്കണമല്ലല്ലോ... :)

      Delete
    2. ഇലാനയ്ക്ക് സമം വേണ്ടാ... അവളുടെ പുകവലി എന്റെ ആരോഗ്യത്തിന് ഹാനികരം.. ;)

      Delete
  11. ഒന്നും ആരും തുടങ്ങിയില്ലാല്ലേ. ചുമാ സംസാരിച്ച് സമയം കളയാ...?
    പെട്ടിക്കട തുടങ്ങണ പോലാണല്ലൊ വിമാനമൊക്കെ വാങ്ങണ കാര്യം പറേണെ...!!

    ReplyDelete
    Replies
    1. ഇനിയും സമയമിങ്ങനെ കിടക്കുകയല്ലേ അശോകൻ മാഷേ...

      Delete
  12. അതിപ്പോ അമേരിക്കയായാലും യൂറോപ്പ് ആയാലും കൂടുതല്‍ സമ്പാദിക്കാന്‍ തൊടങ്ങ്യാല്‍ ചെല നടിമാര്‍ക്കൊക്കെ ഈ ഈഗോ അങ്ങട് വളരാന്‍ തൊടങ്ങും. എന്നിട്ട് പാവം ജോ മാര്‍ട്ടിന്മാരെ വെഷമിപ്പിക്കും.

    ReplyDelete
  13. എന്തായാലും രണ്ടു വീമാനം വാങ്ങീട്ടു തന്നെ കാര്യം.
    എല്ലാം പെട്ടെന്നാണല്ലോ.

    ReplyDelete
    Replies
    1. വിമാനം എന്ന് പറഞ്ഞാൽ ചെറു വിമാനമാണ് റാംജി...

      Delete
    2. ചെറുതാണെന്നു കരുതി, വിമാനം വിമാനമല്ലാതാകില്ലല്ലോ.
      :)

      Delete
    3. ഒരുപാടു വ്യതാസം ഉണ്ട് ശ്രീ.. രണ്ടിന്‍റെ പേര് വിമാനം എന്നാണെങ്കിലും.. അത് വെ ഇത് റെ.

      Delete
  14. വൈമാനികനും യാത്രക്കാരിയും പരിചയപ്പെട്ടു കഴിഞ്ഞു. ഇനി സൌഹൃദത്തിലൂടെ അടുത്ത പടിയിലേക്ക്.

    ReplyDelete
    Replies
    1. അതെ കേരളേട്ടാ... ഇനി ജാക്ക് ഡെസ്ഫോർജിന്റെ അടുത്തേക്ക്...

      Delete
  15. ഹിമഭൂമിയിലെ പ്രവചനാതീതമായ കാലാവസ്ഥയ്ക്ക് തീർത്തും ചേരുന്ന നായിക തന്നെ. പരുക്കനാവുന്നു, തരളിതയാവുന്നു, തീപ്പിടിക്കുന്നു, വീണ്ടും പരുക്കനാവുന്നു


    അശ്വപ്ലവഞ്ചാംബുദഗര്‍ജ്ജിതം ച
    സ്ത്രീണാം ച ചിത്തം പുരുഷസ്യ ഭാഗ്യം
    അവര്‍ഷണം ചാപ്യതിവര്‍ഷണം ച
    ദേവോ ന ജാനാതി കുതോ മനുഷ്യഃ

    ReplyDelete
    Replies
    1. എന്ന്വച്ചാല്‍...

      കുതിരയെപ്പോലും വഞ്ചിച്ച്
      താമരപ്പൂവിനേക്കാളും ഗര്‍വ്വുള്ള
      സ്ത്രീയ്ക്ക് നാണവുമില്ല,
      മനസ്സുമില്ല എങ്കില്‍ പുരുഷന്റെ ഭാഗ്യം.

      അവലക്ഷണം കെട്ട ചാപിള്ളയുടെ വൃഷണം
      ദേവന്മാര്‍ക്കും വേണ്ട
      ജാതിയില്‍ കുറഞ്ഞ മനുഷ്യനും വേണ്ട

      Delete
    2. ഹോ! എന്റമ്മോ!

      ദേ വന്നു, മഹാകവി ഉണ്ടാപ്രിച്ചായന്റെ വിവര്‍ത്തനം.

      Delete
    3. അല്ല അരുൺ... ശരിക്കും ഈ സംസ്കൃത ശ്ലോകത്തിന്റെ അർത്ഥം ഒന്ന് വിശദമാക്കാമോ..?

      ഉണ്ടാപ്രിയുടെ വിവർത്തനം വായിച്ചപ്പോൾ കലാഭവൻ മണിയുടെ കന്നട വിവർത്തനമാണ് ഓർമ്മ വന്നത്... ഐതു കസിൻ... നെല്ലിയാരാവതു... ഒബ്രുമധുവേ മാടിക്കൊണ്ടേൻ... :)

      Delete
    4. This comment has been removed by the author.

      Delete
    5. ന്ന്വച്ചാല്‍ ശരിയ്ക്കും ഏതാണ്ട് ഇങ്ങനെ:

      കുതിരയുടെ ഓട്ടം, ഇടി മിന്നല്‍, സ്ത്രീകളുടെ മനസ്സ്, പുരുഷന്മാരുടെ ഭാഗ്യം, വരള്‍ച്ച, പേമാരി എന്നിവയെപ്പറ്റി മുന്‍കൂട്ടി പറയാന്‍ ദേവന്മാര്‍ക്ക് പോലും സാധ്യമല്ല. അപ്പോ പിന്നെ മനുഷ്യന്റെ കാര്യം പറയാനില്ലല്ലോ.

      Delete
  16. കുറച്ചു നാളായി വായിക്കാന്‍ കഴിഞ്ഞില്ല.. പണിയും.. പലരും തന്ന പണികളും ഒക്കെ കൊണ്ട് ബിസി ആയിരുന്നു. ഇതുവരെ ഉള്ളതെല്ലാം വായിച്ചു.. ഇനി ഒപ്പം തന്നെ കൂടാമെന്നു കരുതുന്നു..
    ഇല്യാന ഒന്നും വിട്ടു പറയുന്നില്ലല്ലോ.. എന്തായാലും വരട്ടെ കാണാം.

    ReplyDelete
    Replies
    1. ഇലാന ഇപ്പഴൊന്നും വിട്ടു പറയാൻ പോകുന്നില്ലെന്ന് മനസ്സിലാക്കിയോണ്ടല്ലേ ഉണ്ടാപ്രിച്ചായൻ നമ്മുടെ കൂടെ നടക്കാൻ വരാതിരുന്നത്‌.

      Delete
    2. ശ്രീജിത്തേ ഒപ്പം കൂടിയില്ലെങ്കിൽ വിവരമറിയും...

      Delete
    3. ഒപ്പം തന്നെ ഉണ്ടാവും വിനുവേട്ട..

      Delete

  17. 'അവളെ അനുഗമിക്കുമ്പോൾ എന്റെ ഹൃദയത്തിന്റെ കോണുകളിലെവിടെയോ വിഷാദം തളം കെട്ടി നിന്നു."

    ആ ചങ്ങാതിയുടെ മാത്രമല്ല വായനക്കാരുടെ ഹൃദയത്തിലും വിഷാദം തളം കെട്ടി നിന്നു.

    ReplyDelete
    Replies
    1. കൊല്ലേരി വീണ്ടും വന്നല്ലോ... സന്തോഷം... വിഷാദം എന്നെങ്കിലും ആഹ്ലാദത്തിന് വഴി മാറുമോ...? കാത്തിരിക്കൂ കൊല്ലേരീ...

      Delete
  18. ജോ-ഇലാന മാരുടെ ഫ്ലാഷ് ബാക്ക് കഥകളായി....
    ഇനി ഫ്‌‌ളൈ എനി വേർ… ഡൂ എനി തിങ്ങ്… എന്തും ചെയ്യാനുള്ള സ്വാതന്ത്ര്യം…

    ReplyDelete
    Replies
    1. ചാരപ്പണിക്ക് ഗ്രീൻലാന്റിലേക്ക് പോകുന്നോ മുരളിഭായ്...? :)

      Delete
  19. വീണ്ടും വിഷാദത്തോടെ...

    ReplyDelete