Tuesday 23 September 2014

ഈസ്റ്റ് ഓഫ് ഡെസലേഷൻ - 8



ഡിസ്കോയുടെ ദക്ഷിണ തീരത്ത് നിന്നും ഏതാനും മൈലുകൾ അകലെയാണ് ഞങ്ങളിപ്പോൾ. താഴെ മന്ദം മന്ദം നീങ്ങിക്കൊണ്ടിരിക്കുന്ന രണ്ട് പോർച്ചുഗീസ് മത്സ്യബന്ധന നൌകകളെ തെളിഞ്ഞ അന്തരീക്ഷത്തിൽ വ്യക്തമായി കാണാനാകുന്നുണ്ട്. അവയെ അനുഗമിച്ചു കൊണ്ടിരിക്കുന്ന ചെറു നൌകകളുടെ ഒരു സംഘം. അവയുടെ മഞ്ഞയും പച്ചയും നിറങ്ങളിലുള്ള പായകൾ ഇളംകാറ്റിൽ നിറഞ്ഞ് സൂര്യപ്രകാശത്തിൽ വെട്ടിത്തിളങ്ങുന്നു.

ദ്വീപിൽ തലയുയർത്തി നിൽക്കുന്ന പർവ്വതത്തിന് മുകളിലൂടെയാണിപ്പോൾ കടന്നു പോകുന്നത്. ആ ദ്വീപിനെ വൻ‌കരയിൽ നിന്നും വേർതിരിക്കുന്ന ഉൾക്കടലിന് മുകളിലേക്ക് കടന്നതും ഞാൻ വിമാനത്തിന്റെ ആൾട്ടിറ്റ്യൂഡ് കുറച്ചു. ഏതാനും നിമിഷങ്ങൾ കഴിഞ്ഞതോടെ ഞാൻ തേടിക്കൊണ്ടിരുന്ന പ്രദേശത്തിന്റെ അടയാളങ്ങൾ താഴെ കണ്ടു തുടങ്ങി.  

എസ്കിമോ വംശജരായ മുക്കുവർ താമസിക്കുന്ന ഗ്രാമമാണ് നാർക്കാസിറ്റ്. തീരത്തിനോട് ചേർന്ന് നില കൊള്ളുന്ന പതിനഞ്ചോ പതിനാറോ മരക്കുടിലുകൾ. പിന്നെ രണ്ടോ മൂന്നോ ബോട്ടുകളും ഒരാൾക്ക് മാത്രം സഞ്ചരിക്കാൻ കഴിയുന്ന ഒരു ഡസനോളം ചെറു തോണികളും ബീച്ചിനോട് ചേർന്ന് ചാഞ്ചാടുന്നു.

ജാക്ക് ഡെസ്ഫോർജിന്റെ സ്റ്റെല്ല കരയിൽ നിന്നും ഏതാണ്ട് അമ്പത് വാര അകലെ നങ്കൂരമിട്ട് കിടപ്പുണ്ട്. ഡീസൽ എൻ‌ജിനാൽ പ്രവർത്തിക്കുന്ന തൊണ്ണൂറ് അടി നീളമുള്ള മെലിഞ്ഞ് കാണാനഴകുള്ള ഒരു കപ്പലാണ് സ്റ്റെല്ല. ലോഹ നിർമ്മിതമായ ബോഡി തൂവെള്ള നിറത്താൽ പെയ്ന്റ് ചെയ്ത് കടുംചുവപ്പ് കര കൊണ്ട് മനോഹരമാക്കിയിരിക്കുന്നു. ലാന്റിങ്ങിനുള്ള തയ്യാറെടുപ്പിനായി കാറ്റിന്റെ ദിശക്കനുസൃതമായി വിമാനത്തെ വളച്ചെടുക്കവേ കപ്പലിന്റെ വീൽ ഹൌസിൽ നിന്നും ആരോ പുറത്ത് വന്ന് ഞങ്ങളെ വീക്ഷിക്കുന്നത് ഞാൻ വ്യക്തമായി കണ്ടു.

“ജാക്ക് ആണോ അത്? ശരിക്കും കാണുവാൻ സാധിച്ചില്ല” ഇലാന ചോദിച്ചു.

നിഷേധാർത്ഥത്തിൽ ഞാൻ തലയാട്ടി. “ഒലാഫ് സോറെൻസെൻഗ്രീൻലാന്റ്‌കാരൻ തന്നെയാണ് ഗോട്‌ഹാബ് സ്വദേശി തന്റെ കൈവെള്ളയെന്ന പോലെ മനഃപാഠമാണ് അയാൾക്ക് ഈ പ്രദേശം മുഴുവനും ഇവിടെ തങ്ങുന്നിടത്തോളം കാലം ജാക്ക് തന്റെ കപ്പലിനെ നയിക്കുവാൻ നിയമിച്ചിരിക്കുകയാണ് അയാളെ

“തന്റെ സ്ഥിരം ക്രൂവും അയാളൊടൊപ്പമുണ്ടോ?”

“തീർച്ചയായും ഒരു എൻ‌ജിനീയർ, രണ്ട് നാവികർ, ഒരു പാചകക്കാരൻ എല്ലാവരും അമേരിക്കക്കാരാണ് പിന്നെ ഒരു പരിചാരകനുണ്ട് ഫിലിപ്പീൻസ് സ്വദേശി

“മനസ്സിലായി ടോണി സെറഫിനോ എന്നല്ലേ അയാളുടെ പേര്?”

“അതെ അയാൾ തന്നെ

“അപ്പോൾ ഒരു പരിചയക്കാരനായി” അവളുടെ മുഖം പ്രസന്നമായി.

ഒരു വട്ടം കൂടി ഞാൻ താഴ്ന്ന് പറന്നു. എവിടെയെല്ലാം മഞ്ഞുകട്ടകൾ ഉറഞ്ഞ് കിടക്കുന്നുണ്ടെന്ന് തിട്ടപ്പെടുത്തുവാനായി അപകടകരമായി ഒന്നും തന്നെയില്ല എന്നുറപ്പായതും പിന്നെ സമയം പാഴാക്കിയില്ല. അടുത്ത റൌണ്ടിൽ നേരെ വെള്ളത്തിലേക്ക് ലാന്റ് ചെയ്തു. ബീച്ചിന് നേർക്ക് നീങ്ങവേ ഞാൻ വിമാനത്തിന്റെ ചക്രങ്ങൾ റിലീസ് ചെയ്തു. ഏതാനും നിമിഷങ്ങൾക്കകം ഞങ്ങളുടെ ഓട്ടർ ആംഫീബിയൻ കരയിലേക്ക് കയറി നിന്നു. ഞങ്ങളെ വരവേൽക്കുവാൻ ആദ്യം ഓടിയെത്തിയത് അലഞ്ഞ് തിരിഞ്ഞ് നടക്കുന്ന നായ്ക്കളിൽ ഒന്നായിരുന്നു. എൻ‌ജിൻ സ്വിച്ച് ഓഫ് ചെയ്ത് ഡോർ തുറന്ന് ഞാൻ താഴെയിറങ്ങിയപ്പോഴേക്കും ബാക്കിയുള്ളവയും എത്തിക്കഴിഞ്ഞിരുന്നു. നീണ്ട കാലുകളോടു കൂടിയ അവ വിമാനത്തിനു ചുറ്റും കൂടി നിന്ന് തങ്ങളുടെ പ്രതിഷേധം ഓലിയിട്ട് പ്രകടിപ്പിച്ചു.

അപ്പോഴേക്കും എവിടെ നിന്നോ ഓടിയെത്തിയ കുറച്ച് എസ്കിമോ കുട്ടികൾ കമ്പുകളും കല്ലും ഒക്കെ എറിഞ്ഞ് ആ നായ്ക്കൂട്ടത്തെ ദൂരേയ്ക്കോടിച്ചു. ശേഷം ഒരു ചെറുസംഘമായി ആ കുട്ടികൾ ഞങ്ങളുടെ നീക്കങ്ങൾ വീക്ഷിച്ചു കൊണ്ടു നിന്നു. തണുപ്പിൽ നിന്നും രക്ഷയ്ക്കായി ധരിച്ചിരിക്കുന്ന രോമക്കുപ്പായം അവർക്ക് ആവശ്യത്തിലധികം വണ്ണം തോന്നിപ്പിച്ചു. ആ മംഗോളിയൻ മുഖങ്ങളിൽ അല്പം പോലും മന്ദഹാസമോ സൌഹൃദഭാവമോ ഞങ്ങൾക്ക് ദർശിക്കാനായില്ല.

“ഒട്ടും അടുക്കുന്ന കൂട്ടത്തിലല്ല എന്ന് തോന്നുന്നു?” ഇലാന അഭിപ്രായപ്പെട്ടു.

“ഇത് വച്ച് ഒന്ന് ശ്രമിച്ച് നോക്ക്” പോക്കറ്റിൽ നിന്നും ഒരു ബ്രൌൺ പേപ്പർ ബാഗ് എടുത്ത് ഞാൻ അവൾക്ക് നീട്ടി.

അത് തുറന്ന് അവൾ ഉള്ളിലേക്ക് സൂക്ഷിച്ചു നോക്കി. “എന്താണിത്?”

“അല്പം മിഠായി ഒരിക്കലും പരാജയപ്പെട്ടിട്ടില്ല ഇത്

ഊഹം തെറ്റിയില്ല. പുഞ്ചിരി വിടർന്ന മുഖങ്ങളുമായി ആ കുട്ടികൾ അപ്പോഴേക്കും അവളുടെ നേർക്ക് ഓടിയെത്തിക്കഴിഞ്ഞിരുന്നു. നീട്ടിയ കരങ്ങളുമായി നിമിഷങ്ങൾക്കകം അവർ അവളെ വളഞ്ഞു.

അവളെ ആ കുട്ടികൾക്കൊപ്പം വിട്ടിട്ട് ഞാൻ കടവിലേക്ക് നടന്നു. സ്റ്റെല്ലയുടെ സമീപത്ത് നിന്നും കടവിലേക്ക് പുറപ്പെട്ട ആ ബോട്ട് അപ്പോഴേക്കും പാതി വഴി എത്തിക്കഴിഞ്ഞിരുന്നു. കൈയിൽ ഒരു ചുരുൾ കയറുമായി സോറെൻസെൻ ബോട്ടിന്റെ മുൻഭാഗത്ത് ഡെക്കിൽ നിൽക്കുന്നുണ്ട്. വേറൊരാൾ നീളമുള്ള ഒരു പങ്കായവുമായി അമരത്ത് നിൽക്കുന്നു. കടവിനടുത്ത് എത്തിയതും എൻ‌ജിൻ ഓഫ് ചെയ്ത് അവർ വേഗത കുറച്ചു. ഓളത്തിനൊപ്പം എനിക്കരികിലെത്തിയ ബോട്ടിൽ നിന്നും സോറെൻസെൻ എറിഞ്ഞു തന്ന കയർ പിടിച്ച് ഞാൻ സാവധാനം വലിച്ചടുപ്പിച്ചു. അടുത്ത നിമിഷം സോറെൻസെൻ കരയിലേക്ക് ചാടിയിറങ്ങി എനിക്കരികിലെത്തി കയർ ബന്ധിച്ചു.

വളരെ ഭംഗിയായി ഇംഗ്‌ളീഷ് സംസാരിക്കുവാൻ കഴിയുന്നുണ്ടായിരുന്നു അയാൾക്ക്. പതിനഞ്ച് വർഷത്തോളം കനേഡിയൻ - ബ്രിട്ടീഷ് മർച്ചന്റ് ഷിപ്പുകളിൽ സേവനമനുഷ്ഠിച്ചതിന്റെ ഗുണം. ഇംഗ്‌ളീഷ് സംസാരിക്കുവാൻ ലഭിക്കുന്ന ഒരവസരവും അയാൾ പാഴാക്കിയിരുന്നില്ല.

“മഞ്ഞ് വീഴുവാൻ തുടങ്ങിയപ്പോൾ ഞാൻ വിചാരിച്ചു താങ്കളുടെ കാര്യം കഷ്ടത്തിലായി എന്ന്” അയാൾ പറഞ്ഞു.

“മഞ്ഞ് കണ്ടതും ഞാൻ അർഗാമസ്കിൽ ലാന്റ് ചെയ്തു ഏതാണ്ട് ഒരു മണിക്കൂർ കഴിഞ്ഞിട്ടാണ് പിന്നെ പുറപ്പെട്ടത്

“അതെ പ്രവചിക്കാൻ പറ്റാത്ത കാലാവസ്ഥ ആട്ടെ, ആരാണാ സ്ത്രീ?”

“ഡെസ്ഫോർജിന്റെ സുഹൃത്താണെന്നാണ് അവർ അവകാശപ്പെടുന്നത്

“ഇങ്ങനെയൊരാൾ വരുന്ന കാര്യം അദ്ദേഹം സൂചിപ്പിച്ചിരുന്നില്ലല്ലോ” അയാൾ അത്ഭുതം കൂറി.

“അതിന് അക്കാര്യം അദ്ദേഹം അറിഞ്ഞിട്ട് വേണ്ടേ?” ഞാൻ പറഞ്ഞു.

“ഓഹോ അങ്ങനെയാണോ? എങ്കിൽ ഡെസ്ഫോർജിന് അവരുടെ ആഗമനം അത്ര ഇഷ്ടപ്പെടുമെന്ന് തോന്നുന്നില്ല” അയാൾ പുരികം ചുളിച്ചു.

ഞാൻ തോൾ വെട്ടിച്ചു. “മടക്കയാത്രക്കുള്ള കൂലിയും കൂടി അഡ്വാൻസ് തന്നിട്ടാണ് അവർ എന്റെയൊപ്പം വന്നിരിക്കുന്നത് അവർ ഇവിടെ തങ്ങുന്നത് അദ്ദേഹത്തിനിഷ്ടമല്ലെങ്കിൽ ഇന്ന് രാത്രിയിൽ തന്നെ അവർക്ക് എന്റെയൊപ്പം മടങ്ങാവുന്നതാണ് യൂറോപ്പിലേക്കോ സ്റ്റേറ്റ്‌സിലേക്കോ ഉള്ള കണക്ഷൻ ഫ്ലൈറ്റ് പിടിക്കുവാനായി അവരെ സോന്ദ്രേയിൽ ഡ്രോപ്പ് ചെയ്യുവാൻ എനിക്ക് കഴിയും

“എങ്കിൽ ഓകെ അദ്ദേഹത്തോടൊപ്പം സ്റ്റെല്ലയെ മാനേജ് ചെയ്ത് കൊണ്ടു പോകാൻ ഞാൻ പെടുന്ന പാട് എനിക്കേ അറിയൂ അതിനിടയിൽ ഇതും കൂടി എന്നെക്കൊണ്ട് പറ്റില്ല” സോറെൻസെൻ പറഞ്ഞു.

“അതെന്ത് പറ്റി?” എന്റെ ഉള്ളിലെ ആശ്ചര്യം അടക്കിവയ്ക്കാനായില്ല.

“ഡെസ്ഫോർജ് അല്ലേ ആള്” അസ്വസ്ഥതയോടെ അയാൾ പറഞ്ഞു. “ഇതുപോലൊരു വട്ടനെ ഞാനെന്റെ ജീവിതത്തിൽ കണ്ടിട്ടില്ല സ്വന്തം നാശത്തിനായി തുനിഞ്ഞിറങ്ങിയിരിക്കുന്ന ഒരു മനുഷ്യൻ

“എന്താണ് അദ്ദേഹത്തിന്റെ പരിപാടി ഇപ്പോൾ?”

“തന്റെ ഏറ്റവും പുതിയ ഭ്രമമായ ധ്രുവക്കരടിയെയും തേടി ഹെഗാമട്ട് എന്ന സ്ഥലത്തായിരുന്നു കഴിഞ്ഞ ദിവസം ഞങ്ങൾ അതിനിടയിലാണ് ഒരാൾക്ക് മാത്രം സഞ്ചരിക്കാൻ പറ്റുന്ന ചെറു തോണികളിൽ സീൽ വേട്ടയ്ക്കിറങ്ങിയ കുറച്ച് എസ്കിമോകളെ കണ്ടുമുട്ടുന്നത് പിന്നെ പറയേണ്ടല്ലോ ജാക്കിന് ഉടനേ അവരുടെയൊപ്പം കൂടണം തിരിച്ച് വരുന്ന വഴിക്കാണ് മഞ്ഞുപാളിയുടെ മേൽ കയറി നിൽക്കുന്ന ഒരു വലിയ കടൽക്കാളയെ അദ്ദേഹം കണ്ടത്...”
(കടൽക്കാള –കരയിലും കടലിലും ജീവിക്കാൻ കഴിയുന്ന സീൽ വർഗ്ഗത്തിൽപ്പെടുന്ന നീണ്ട കൊമ്പുകളുള്ള ഒരു സസ്തനി).
   
“എന്നിട്ട് അതിനെ ഒറ്റയ്ക്ക് നേരിടാൻ പോയോ അദ്ദേഹം?” അവിശ്വസനീയതയോടെ ഞാൻ ചോദിച്ചു.

“പോയി എന്ന് മാത്രമല്ല, വെറും ഒരു ചാട്ടുളി മാത്രം കൈയിലേന്തി

“എന്നിട്ട്?!“

“എന്നിട്ടെന്താ ആദ്യ നീക്കത്തിൽ തന്നെ അത് വന്ന് അദ്ദേഹത്തെ ഇടിച്ച് താഴെയിട്ടു കൈയിലുണ്ടായിരുന്ന ചാട്ടുളിയാണെങ്കിൽ തെറിച്ചും പോയി ഭാഗ്യത്തിനാണ് ആ വേട്ടക്കാരുടെ കണ്ണിൽ പെട്ടത്അദ്ദേഹത്തിന്റെ കഥ കഴിയുന്നതിന് മുമ്പ് അവരിലൊരാൾ ഓടി വന്ന് അതിനെ വെടിവെച്ചിട്ടു...”

എന്നിട്ടദ്ദേഹത്തിന് പരിക്കുകളൊന്നും പറ്റിയില്ലേ?”

“അവിടെയുമിവിടെയും കുറച്ച് ചതവൊക്കെ പറ്റി എന്നിട്ടും എല്ലാം ചിരിച്ച് തള്ളുകയാണദ്ദേഹം ചെയ്തത് അദ്ദേഹത്തിന് സ്വന്തം ഇഷ്ടപ്രകാരം എവിടെ വേണമെങ്കിലും പോയി ചാവാനുള്ള സ്വാതന്ത്ര്യമുണ്ട് എന്നെ സംബന്ധിച്ചിടത്തോളം ഒരു വിരോധവുമില്ല അതിന് പക്ഷേ, അത് ഞങ്ങളുടെയെല്ലാം ജീവനുകൾ അനാവശ്യമായി അപകടപ്പെടുത്തിക്കൊണ്ടാകരുത് അപ്പോൾ എനിക്ക് പ്രതിഷേധിക്കുക തന്നെ ചെയ്യേണ്ടി വരും വടക്കൻ തീരത്തെ ഉൾക്കടലുകളിൽ ഇത്തവണ പതിവില്ലാത്ത വിധമാണ് മഞ്ഞുകട്ടകൾ ഉറഞ്ഞ് കിടക്കുന്നത്... അത്യന്തം അപകടകരമാണത് അതറിയാമായിരുന്നിട്ടും സ്റ്റെല്ലയെ അങ്ങോട്ട് കൊണ്ടുപോകാൻ അദ്ദേഹം എന്നോട് ആജ്ഞാപിച്ചു  കാരണമെന്തെന്നല്ലേ? ആ പ്രദേശത്തെവിടെയോ ധ്രുവക്കരടിയുടെ കാൽപ്പാടുകൾ കാണുകയുണ്ടായി എന്ന് എസ്കിമോകൾ അദ്ദേഹത്തോട് പറഞ്ഞുവത്രെ മഞ്ഞുമലകൾ അടർന്നു വീഴുവാൻ തുടങ്ങിയത് പെട്ടെന്നായിരുന്നു ഏതാണ്ട് നാല് മണിക്കൂറോളം ഞങ്ങൾ അവിടെ കുടുങ്ങിപ്പോയി ഒരിക്കലും അവിടെ നിന്ന് പുറത്ത് കടക്കാൻ സാധിക്കില്ല എന്ന് ഒരു ഘട്ടത്തിൽ ഞാൻ ഉറപ്പിച്ചതാണ്

“ഇപ്പോൾ എവിടെയാണദ്ദേഹം?”

“ഏതാണ്ട് രണ്ട് മണിക്കൂർ മുമ്പ് നാർക്കസിറ്റിൽ നിന്നുമുള്ള ആ വേട്ടക്കാരോടൊപ്പം ഒരു ചെറു തോണിയും തുഴഞ്ഞ് പോയിട്ടുണ്ട് മൂന്ന് മൈൽ ഉള്ളിലേക്ക് മാറി ഉൾക്കടലിന്റെ തീരത്തെവിടെയോ ഇന്നലെ ഉച്ചയ്ക്ക് അവരിലാരോ ഒരു ധ്രുവക്കരടിയെ കണ്ടുവത്രെ അങ്ങോട്ട് കൊണ്ടുപോകുന്നതിന് അവർ ആവശ്യപ്പെട്ട  പണം മുൻ‌കൂർ കൊടുത്തിട്ടാണ് പോയിരിക്കുന്നത് അയാൾക്ക് വട്ടാണെന്നാണ് അവർ കരുതിയിരിക്കുന്നത്
ചുറ്റിനും കൂടിയ കുട്ടികളെ മിഠായി കൊടുത്ത് അനുനയിപ്പിച്ച് അവരിൽ നിന്നും രക്ഷപെട്ട് ഇലാനാ എയ്ട്ടൺ അപ്പോഴേക്കും ഞങ്ങളുടെയരികിലെത്തി. ഞാൻ അവളെ അയാൾക്ക് പരിചയപ്പെടുത്തി.

“ജാക്ക് ഇപ്പോൾ ഇവിടെയില്ല” ഞാൻ അവളോട് പറഞ്ഞു. “ഇദ്ദേഹം പറഞ്ഞത് കേട്ടിട്ട് നിങ്ങൾ എന്റെയൊപ്പം വരാതിരിക്കുന്നതാണ് നല്ലത് ഞാൻ അദ്ദേഹത്തെ തേടിപ്പിടിച്ച് ഇങ്ങോട്ട് കൊണ്ടുവരാം അതുവരെ നിങ്ങൾക്ക് സ്റ്റെല്ലയിൽ വെയ്റ്റ് ചെയ്യാം

“ഞാൻ കൂടി വന്നാൽ എന്താണ് കുഴപ്പം?”

“നിങ്ങളുടെ സ്ഥാനത്ത് ഞാനാണെങ്കിൽ വരാൻ തുനിയുകയില്ലായിരുന്നു അദ്ദേഹം അന്വേഷിച്ച് നടന്ന ആ കരടിയെ കണ്ടുമുട്ടിയത്രെ സ്ത്രീകൾക്ക് പറ്റിയ ഇടമല്ല അത് ബിലീവ് മീ

“ഒകെ ഫെയർ ഇനഫ്” അവൾ ശാന്തതയോടെ പറഞ്ഞു. “അല്ലെങ്കിലും ജാക്കിന്റെ വാതിൽപ്പുറ സാഹസികതകൾക്ക് ഒരിക്കലും ഞാനൊരു പ്രേക്ഷകയായിരുന്നില്ല

സോറെൻസെനോടൊപ്പം വന്ന സഹായി വിമാനത്തിൽ ഞാൻ കൊണ്ടുവന്ന സാധനങ്ങളെല്ലാം ബോട്ടിലേക്ക് മാറ്റുന്നുണ്ടായിരുന്നു. ഞാൻ സോറെൻസെന്റെ നേർക്ക് തിരിഞ്ഞു. “കപ്പലിലേക്ക് ഞാനും വരാം സാധനങ്ങൾ അൺ‌ലോഡ് ചെയ്തതിന് ശേഷം ഈ ബോട്ട് ഞാൻ കൊണ്ടുപോകുന്നു

തല കുലുക്കിയിട്ട് അയാൾ സാധനങ്ങൾ എടുത്ത് വയ്ക്കുവാൻ തന്റെ സഹായിക്കൊപ്പം കൂടി. ഇലാനയുടെ അടക്കിപ്പിടിച്ച ചിരി കേട്ട് ഞാൻ തിരിഞ്ഞു നോക്കി.

“ഇത്തവണ നിങ്ങളുടെ ഊഴം” അവൾ ചിരിച്ചു കൊണ്ട് പറഞ്ഞു.

“എന്ന് വച്ചാൽ? മനസ്സിലായില്ല?”

“ജാക്ക് ഡെസ്ഫോർജ് തന്റെ നെഞ്ചിലടിച്ച് തയ്യാറാകാൻ തുടങ്ങുമ്പോൾ മനസ്സിലാക്കിക്കൊള്ളുക ഓടി രക്ഷപെടാനുള്ള സമയമായി എന്ന് നിങ്ങളുടെ സ്ഥാനത്ത് ഞാനായിരുന്നെങ്കിൽ പണ്ടേ അത് ഓർമ്മ വന്നേനെ” അവൾ ബോട്ടിനുള്ളിലേക്ക് കാലെടുത്തു വച്ചു.

അവൾ ആ പറഞ്ഞതിനെക്കുറിച്ച് ചിന്തിച്ച് ഒരു നിമിഷം ഞാൻ നിന്നു. പിന്നെ വിമാനത്തിനുള്ളിൽ കയറി പൈലറ്റ് സീറ്റിനടിയിലെ അറ തുറന്ന് ആ ഗൺ കെയ്സ് എടുത്തു. വേട്ടയ്ക്ക് ഉപയോഗിക്കുന്ന വിഞ്ചെസ്റ്റർ തോക്ക് ആയിരുന്നു അതിനുള്ളിൽ. താൽക്കാലിക ആവശ്യത്തിനായി കഴിഞ്ഞയാഴ്ച്ച ജാക്ക് ഡെസ്ഫോർജ് തന്നതാണത്.  പിന്നെ മാപ്പ് കമ്പാർട്ട്മെന്റിൽ നിന്നും ബുള്ളറ്റുകളുടെ ചെറിയ ബോക്സ് പുറത്തെടുത്തു. ശേഷം ശ്രദ്ധാപൂർവ്വം ഞാനത് മാഗസിനിൽ നിറച്ചു. ഒന്ന് കരുതിയിരിക്കുന്നതിൽ യാതൊരു അപാകതയുമില്ല അവൾ പറഞ്ഞത് ശരിയാണ് ജാക്ക് ഡെസ്ഫോർജിന് ചുറ്റും എന്തും സംഭവിക്കാം എപ്പോൾ വേണമെങ്കിലും സാധാരണയായി അത്തരത്തിൽ എന്തെങ്കിലും സംഭവിക്കാറുള്ളതുമാണ്


(തുടരും)

47 comments:

  1. ഈ ജാക്ക് ഡെസ്ഫോർജിന് എന്തിന്റെ കേടാ...? മനസ്സിലാവാത്തത് കൊണ്ട് ചോദിക്കുവാ... :)

    ReplyDelete
  2. “ജാക്ക് ഡെസ്ഫോർജ് തന്റെ നെഞ്ചിലടിച്ച് തയ്യാറാകാൻ തുടങ്ങുമ്പോൾ മനസ്സിലാക്കിക്കൊള്ളുക ഓടി രക്ഷപെടാനുള്ള സമയമായി എന്ന്… "

    മ്മളും ഓടേണ്ടി വരോ ആവോ....? :)

    ReplyDelete
    Replies
    1. എന്തായാലും കരുതിയിരുന്നോളൂ കുഞ്ഞൂസേ...

      Delete
  3. ഇത്രയും കഷ്ട്ടപെട്ടു പുറകേ പോകാൻ ഈ ഹിമക്കരടി അത്ര വലിയ പുലിയാണോ

    ReplyDelete
    Replies
    1. കിടു മോനേ...
      കരടി വെറും പുലിയല്ല... പുലിക്കുട്ടി!!!

      Delete
    2. ഇനിയിപ്പോ ഈ കരടി ആകുമോ ശ്രീജിത്തേ ഈ കരടി?

      Delete
    3. ഇതാണ് മോനേ പുലിക്കരടി... ;)

      Delete
    4. ഈ കരടിയെ കാണാൻ പോകുന്നതേയുള്ളൂ... ഇവനൊരു പുപ്പുലിയാ...

      Delete
  4. അപ്പോൾ മ്ടെ ഹിമക്കരടി ചേട്ടനായിരിക്കും അല്ലേ
    ഇലാനയെ കേറിപ്പിടിക്കുവാൻ പോകുന്ന പ്രഥമ വില്ലൻ ...

    ReplyDelete
  5. അങ്ങനെ വീണ്ടും വെടിവെയ്പ്പിനുള്ള സമയമായി...( ശ്ശോ...സ്റ്റെയ്നറേം കൂട്ടരേം അറിയാതെ ഓര്‍ത്തു പോയി..തോക്കു കണ്ടപ്പോള്‍)

    ReplyDelete
    Replies
    1. സ്റ്റെയ്നറെ നമുക്ക്‌ മറക്കാൻ പറ്റില്ലല്ലോ ഉണ്ടാപ്രീ...

      Delete
  6. കാര്യങ്ങള്‍ ഉഷാറായിതുടങ്ങി...

    ReplyDelete
  7. അങ്ങനെ ജാക്ക് ഡെസ്‌ഫോര്‍ജിനെയും അടുത്തറിയാന്‍ തുടങ്ങുന്നു... പിന്നെ, ഒലാഫ് സോറെന്‍സെന്‍... കക്ഷിയെ അത്രയ്ക്കങ്ങട്ട് പിടി കിട്ടിയിട്ടില്ല.

    സീല്‍ ഇനത്തില്‍ പെട്ട വലിയ ആ ജീവിയല്ലേ വിനുവേട്ടാ ഇപ്പറഞ്ഞ കടല്‍ക്കാള?

    ന്നാലും, ഡെസ്‌ഫോര്‍ജിനെന്തിനാണാവോ ഹിമക്കരടി? (രസായനം വയ്ക്കാനോ വളര്‍ത്താനോ?)

    ReplyDelete
    Replies
    1. വെള്ളക്കടുവയുടെ പടം എടുക്കാൻ പോയ ഒരു പാവത്താൻ ഇന്നലെ പടമായി.. ഇനി ഈ വെള്ളക്കരടിയുടെ പിന്നാലെ പോകുന്ന ഡെസ്ഫോർജിന്റെ കഥയെന്താകുമോ എന്തോ..

      Delete
    2. സിനിമാ നടനല്ലേ... ഒരു ധ്രുവക്കരടിയെ കിട്ടിയിരുന്നെങ്കിൽ... വേട്ടയാടാമായിരുന്നൂ... എന്ന് തോന്നിക്കാണും ശ്രീ...

      Delete
  8. ജിമ്മിച്ചനൊരു മുന്നറിയിപ്പ്:

    ജാക്ക് ചാട്ടുളിയുമായി ഹിമക്കരടിയെ പിടിയ്ക്കാന്‍ പോയെന്ന് വായിച്ച്, ആ ഇന്‍സ്പിരേഷനില്‍ അടുത്ത വെള്ളിയാഴ്ച ഒരു പേനാക്കത്തിയുമായി അവിടുത്തെ മരുഭൂമിയിലിറങ്ങി ഒരു ഒട്ടകത്തെ വേട്ടയാടി പിടിയ്ക്കാം എന്ന പ്ലാനൊന്നും ഇടണ്ട, കേട്ടോ!

    ;)

    ReplyDelete
    Replies
    1. പേനാക്കത്തിയല്ല, പകരം കറിക്കത്തിയുമായിട്ടാണ് പുറപ്പെടുന്നത്.. ;)

      (ഒക്ടോബർ 3 മുതൽ 11 വരെ ഹജ്ജ് പ്രമാണിച്ച് അവധിയാണ്.. മുൻപ് അബഹ-യ്ക്ക് പോയതുപോലെ, കാറിൽ അടുക്കള സെറ്റ് ചെയ്ത് ഒരു യാത്ര പ്ലാൻ ചെയ്യുന്നുണ്ട്.. ആ നേരത്ത് വല്ല ഒട്ടകമോ ആടോ വന്നുപെട്ടാൽ പരിഗണിക്കാം. )

      Delete
    2. ജിമ്മിക്ക്‌ പുല്ലും ആയുധം എന്നല്ലേ പഴമക്കാർ പറഞ്ഞിരിക്കുന്നത്‌...?

      Delete
    3. അതു വിനുവേട്ടന്‍ ശരിയ്ക്കും വായിച്ചു നോക്കാഞ്ഞിട്ടാ..
      വല്ലഭന് പുല്ലും ആയുധം എന്നാ..
      അല്ലാതെ വല്ലവനും ....... എന്നല്ല.

      Delete
  9. അപ്പൊ ഉഷാർ ആവുന്നുണ്ട്‌ കാര്യങ്ങൾ .

    ReplyDelete
    Replies
    1. അതെ, മിക്കവാറും അങ്ങേർക്ക്‌ പണി കിട്ടും...

      Delete
  10. കടൽക്കാളയെ പിടിക്കാൻ ചാട്ടുളിയുമായി ചാടിപ്പുറപ്പെട്ട ജാക്കേട്ടൻ ആൾ ചില്ലറക്കാരനല്ല!! ഇനി ഹിമക്കരടിയുടെ മുന്നിൽ എന്ത് അഭ്യാസമാണാവോ ആശാൻ ഇറക്കാൻ പോകുന്നത്..

    ഏതായാലും ഓടാൻ തയ്യാറായി നിൽക്കാം.. എപ്പോളാ ചെങ്ങായി നെഞ്ചിലിടിക്കുക എന്ന് പറയാൻ പറ്റില്ലല്ലോ..

    ReplyDelete
    Replies
    1. ശ്രീ പറഞ്ഞ പേനാക്കത്തി മറക്കണ്ട ഓടുമ്പോൾ... :)

      Delete
  11. ഇതാണ് മോനേ പുലിക്കരടി... ജിമ്മി ജോൺ ;););)ഹഹ

    ReplyDelete
    Replies
    1. നമ്മുടെ ജിമ്മി തന്നെ ഒരു പുലിയല്ലേ അരീക്കോടൻ മാഷേ... :)

      Delete
  12. പുലിക്കരടിയോ....? അപ്പോ ഈ ഹിമക്കരടി...! അല്ല ഇടക്ക് കടൽക്കാളയെപ്പറ്റി പറഞ്ഞല്ലൊ.... ഹോയ് ആകെക്കൂടി തല ചെകിടിക്കുന്നല്ലോ...!?

    ReplyDelete
    Replies
    1. മൊത്തം കൺഫ്യൂഷനായോ അശോകൻ മാഷേ?

      Delete
  13. ഹും എന്താവുമോ എന്തോ ?? കാത്തിരിക്കാം അല്ലാതെന്ത് ചെയ്യും ? :)
    --------------------------------------------------------
    ഇത് വരെയുള്ള കഥയുടെ രത്ന ചുരുക്കം എല്ലാ ഭാഗത്തിന്‍റെയും ആദ്യം കൊടുത്താല്‍ പുതുതായി വരുന്നവായനക്കാര്‍ക്ക് കഥയെ കൂടുതല്‍ മനസ്സിലാക്കാന്‍ സാധിക്കും എന്ന് തോന്നുന്നു

    ReplyDelete
    Replies
    1. കഥയുടെ രത്നച്ചുരുക്കം കൊടുക്കുക എന്ന് പറഞ്ഞാൽ ഈ കഥയെ സംബന്ധിച്ചിടത്തോളം പ്രായോഗികമാണോ എന്നൊരു സംശയമുണ്ട് ഫൈസൽ... എന്തായാലും ഒന്ന് ആലോചിച്ച് നോക്കട്ടെ...

      Delete
  14. വേണ്ടത്ര ഒരു കൊഴുപ്പ് അങ്ങോട്ട്‌ ആയിത്തുടങ്ങിയില്ല അല്ലെ. എന്നാല്‍ ഇച്ചിരീശ്ശെ ആയീന്നും പറയാം. കടല്‍ക്കാള എന്ന് പറഞ്ഞാല്‍ എങ്ങനെയിരിക്കും സംഭവം?

    ReplyDelete
    Replies
    1. കണ്ടാൽ സീലിനെപ്പോലെ തന്നെയിരിക്കും റാംജി ഭായ്... പക്ഷേ, നീണ്ട രണ്ട് ദംഷ്ട്രങ്ങളുണ്ട് എന്നതാണ് വ്യത്യാസം...

      Delete
  15. ജാക്ക് ഡെസ്ഫോർജിന് ചുറ്റും എന്തും സംഭവിക്കാം… എപ്പോൾ വേണമെങ്കിലും… സാധാരണയായി അത്തരത്തിൽ എന്തെങ്കിലും സംഭവിക്കാറുള്ളതുമാണ്…>>>>>> എന്തെങ്കിലും നടക്ക്വോ!

    ReplyDelete
    Replies
    1. ഹിമക്കരടിയെ പിടിക്കാൻ പോയിരിക്കുകയല്ലേ... അടുത്ത ലക്കത്തിൽ നോക്കാം നമുക്ക് അജിത്‌ഭായ്...

      Delete
  16. ഡെസ്ഫോര്‍ജ്, സോറെന്‍സെന്‍ (ഈഗിളില്‍ ഉള്ള കൊര്‍കോറാന്‍ എന്ന പേര് ഓര്‍മ വന്നു) ഇത്യാദി ഉച്ചരിക്കാന്‍ പ്രയാസമുള്ള പേരുകള്‍ക്കിടയില്‍ ഇലാന ഗംഭീരന്‍ പേര് തന്നെ.
    അദ്ധ്യായം 7 വായിച്ചിരുന്നു. കമന്റ്‌ പോസ്റ്റ്‌ ആയില്ല. മൊബൈല്‍ ഫോണില്‍ നിന്നാണ് ഇപ്പോള്‍ നോക്കുന്നത്. വളരെ സ്ലോ ആയതുകൊണ്ടാവാം.

    ReplyDelete
    Replies
    1. അപ്പോൾ ഇലാനയെ എല്ലാവർക്കും പിടിച്ചു... സന്തോഷം... :)

      Delete
  17. ഇലാനയ്ക്കാണോ തകരാറ്- എന്ന് തോന്നുന്നു. ഇല്ലെങ്കില്‍ ഇങ്ങിനത്തെ ഒരാളെ കാണാന്‍ അപകടം പിടിച്ച സ്ഥലത്തേക്ക് വരുമോ.

    ReplyDelete
    Replies
    1. അങ്ങനെ വന്നതിൽ എന്തെങ്കിലും കാരണമുണ്ടായിരിക്കും കേരളേട്ടാ...

      Delete
  18. ഹിമക്കരടിയെ പിടിച്ചിട്ട് എപ്പോഴാണാവോ ഇയാള്‍ ഒന്നിങ്ങോട്ട് വരിക? വന്നല്ലേ പറ്റൂ... ഹും!

    ReplyDelete
    Replies
    1. അതെ... ഉടൻ തന്നെ ജാക്ക്‌ ഇവിടെയെത്തും... വന്നല്ലേ പറ്റൂ... :)

      Delete
  19. വിനുവേട്ടനെ ഹിമാകരടി പിടിച്ചെന്നാ തോന്നുന്നേ.. പുതിയത് ഒന്നും വന്നില്ല.

    ReplyDelete
    Replies
    1. സന്തോഷമായി ശ്രീജിത്തേ സന്തോഷമായി... ഒരാളെങ്കിലും അന്വേഷിക്കാനുണ്ടല്ലോ... :)

      ഇത്തിരി ജോലിത്തിരക്കിലാണ്... തീരെ സമയം കിട്ടുന്നില്ല... ഇവിടെ ചിലരൊക്കെ പത്ത് ദിവസം അവധിയെന്നും പറഞ്ഞ് കാറുമെടുത്ത് സൌദി മുഴുവനും ചുറ്റുവാൻ പോയിട്ടുണ്ട്... നമുക്കാണെങ്കിൽ ഒരു ദിവസം പോലും അവധിയില്ലാത്ത ജോലിയും... :(

      Delete
  20. ഒരു സീരിയല്‍ ലൈനാനല്ലോ..

    ReplyDelete
  21. തോക്കുണ്ടല്ലോ!!!ഇനി വല്ലതുമൊക്കെ പ്രതീക്ഷിക്കാം.

    ReplyDelete