Sunday 12 October 2014

ഈസ്റ്റ് ഓഫ് ഡെസലേഷൻ - 10



ആരെങ്കിലും തന്നെ അനുഗമിക്കുന്നുണ്ടോ എന്ന് പോലും ശ്രദ്ധിക്കാൻ നിൽക്കാതെയാണ് ജാക്ക് ഡെസ്ഫോർജ് മുന്നോട്ട് ഓടിയത്. ചുമലിൽ കൊളുത്തിയ വിഞ്ചസ്റ്റർ ഗണ്ണുമായി ഞാനും നാർക്കസിറ്റിൽ നിന്നും വന്ന ആ എസ്കിമോ നായാട്ടുകാരും അദ്ദേഹത്തെ അനുഗമിച്ചു. എപ്പോഴാണ് എസ്കിമോകൾ ആഹ്ലാദചിത്തരായിരിക്കുന്നതെന്ന് ഒറ്റ നോട്ടത്തിൽ തന്നെ മനസ്സിലാക്കുവാൻ സാധിക്കും. കാരണം വല്ലപ്പോഴുമേ അവരെ ചിരിക്കുന്ന മുഖത്തോടെ കാണുവാൻ കഴിയൂ. ദിവസത്തിൽ ഏറിയ പങ്കും നിർവ്വികാരത നിറഞ്ഞ മുഖവുമായി ഇരിക്കുന്ന അവരെ കണ്ടാൽ അന്നേരത്തെ അവരുടെ മനോവ്യാപാരം എന്താണെന്ന് ഊഹിച്ചെടുക്കുക തീർത്തും ദുഷ്കരമാണ്. ഈ വസ്തുത കണക്കിലെടുത്താൽ അവരിൽ ആർക്കും തന്നെ ഈ ഹിമക്കരടി വേട്ടയിൽ തീരെ താല്പര്യമുള്ളതായി എനിക്ക് തോന്നിയില്ല. ഒന്നോർത്താൽ അതിനവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല താനും.

ചരൽ നിറഞ്ഞ ബീച്ചിന്റെ അപ്പുറം വലിയ കല്ലുകളും ഉടഞ്ഞ മഞ്ഞുകട്ടകളും നിറഞ്ഞ ദുർഘടമാ‍യ പ്രദേശത്ത് എത്തിച്ചേർന്നതും  നായാട്ടുകാരിലൊരുവൻ ഉച്ചത്തിൽ അലറി വിളിച്ചു. അത് കേട്ടതും അവരെല്ലാം നടപ്പ് നിർത്തി ഒന്നിച്ച് കൂടി നിന്നു കൊണ്ട് പരസ്പരം എന്തൊക്കെയോ ഉച്ചത്തിൽ സംസാരിക്കുവാൻ തുടങ്ങി.

അപ്പോഴാണ് ഞാനത് കണ്ടത് ദേഹമാസകലം വൃത്തികെട്ട മഞ്ഞ രോമവുമായി അടിവച്ച് അടിവച്ച് നടന്നുപോകുന്ന ഭീമാകാരനായ ആ ജന്തുവിനെ അതു കണ്ട വേട്ട നായ്ക്കളിലൊന്ന് കുരച്ചതും ആ ഹിമക്കരടി തിരിഞ്ഞ് നിന്ന് സൌഹൃദ ഭാവേന അതിനെ ഒന്ന് നോക്കി.

ഒരു ഹിമക്കരടിയെ വെടി വച്ച് വീഴ്ത്തുവാൻ അത്ര വലിയ വൈദഗ്ദ്ധ്യം ഒന്നും ആവശ്യമില്ല. ഏതാണ്ട് അഞ്ഞൂറ് കിലോയോളം തൂക്കം വരുന്ന ആ വലിയ ശരീരത്തിൽ വെടിയുണ്ട കയറ്റുവാൻ ഏത് ഉന്നമില്ലാത്തവനും സാധിക്കുമെന്നതാണ് വാസ്തവം. മാത്രമല്ല, സ്വതവേ അലസതയുള്ള അവ അത്ര പെട്ടെന്നൊന്നും ചാടിയോടുകയുമില്ല. ഓടിത്തുടങ്ങിയാൽ മണിക്കൂറിൽ ഇരുപത്തിയഞ്ച് മൈൽ വരെയാണ് ഹിമക്കരടിയുടെ വേഗത. പക്ഷേ ഒരു സംശയവും വേണ്ട, ഇരുവശത്തേക്കും ആടിയാടിയുള്ള ആ ഓട്ടത്തിനിടയിൽ നീണ്ട നഖങ്ങളുള്ള ബലിഷ്ഠമായ ആ കൈ കൊണ്ടുള്ള ഒരു താഡനം മതി ഒരു മനുഷ്യന്റെ തല തെറിപ്പിച്ച് കളയാൻ.

ഡെസ്ഫോർജ് ആകട്ടെ, താൻ തേടിക്കൊണ്ടിരുന്ന ഇരയെ കണ്ടതും വിജയശ്രീലാളിതനെപ്പോലെ ഉച്ചത്തിൽ അലറി വിളിച്ച് തന്റെ പ്രായത്തെ പോലും അവഗണിച്ച് നീട്ടിപ്പിടിച്ച കുന്തവുമായി കരടിയുടെ അടുത്തേക്ക് അതിവേഗം ഓടി.

വേട്ടനായ്ക്കളും കുരച്ചു കൊണ്ട് അദ്ദേഹത്തിന് മുന്നിൽ ഓടുന്നുണ്ടായിരുന്നു. എന്നാൽ എസ്കിമോകൾക്ക് അത്രയൊന്നും ആവേശമുള്ളതായി തോന്നിയില്ല. അതിന്റെ കാരണവും വ്യക്തമായിരുന്നു. അവരുടെ പുരാണങ്ങളിലും നാടോടിക്കഥകളിലും ഹിമക്കരടിയുടെ സ്ഥാനം ഒന്ന് വേറെ തന്നെയാണ്. വടക്കേ അമേരിക്കയിലെ റെഡ് ഇന്ത്യൻസിന്റെ ഇടയിൽ ചെന്നായ്ക്കൾക്കുള്ള സ്ഥാനം പോലെ നിഗൂഢതയും മാന്ത്രികതയും മനുഷ്യന്റെ കൌശലങ്ങളും എല്ലാം ഒത്തുചേർന്ന ഒരു ജീവി. മാത്രമല്ല, തങ്ങളുടെ വേട്ടനായ്ക്കളുടെ ജീവൻ നഷ്ടപ്പെടുത്തുവാൻ അവർക്ക് അല്പവും താല്പര്യവുമുണ്ടായിരുന്നില്ല. അതുകൊണ്ട് തന്നെ അവർ അവയെ വിളിച്ച് പിന്തിരിപ്പിക്കാൻ ശ്രമിച്ചു കൊണ്ടിരുന്നു.

വലിയ ഉരുളൻ കല്ലുകളുടെ മുകളിലൂടെ അല്പം വേഗത്തിൽ മുന്നോട്ട് നീങ്ങിയ കരടി മഞ്ഞുകട്ടകളുടെ മുകളിലേക്ക് ചാടി. അവിടെ നിന്നും തടാകത്തിലെ ഉറഞ്ഞ മഞ്ഞുപാളികൾക്കിടയിൽ കണ്ട ഏതാണ്ട് പത്തോ പന്ത്രണ്ടോ അടി വ്യാസമുള്ള കുളത്തിലേക്ക് ചാടിയ കരടി വെള്ളത്തിനടിയിലേക്ക് ഊളിയിട്ട് അപ്രത്യക്ഷനായി. കരടിയെ പിന്തുടർന്ന വേട്ടനായ്ക്കൾക്ക് തൊട്ടു പിന്നാലെ ജാക്ക് ഡെസ്ഫോർജും ആ കുളത്തിനരികിലേക്ക് നീങ്ങി.

അങ്ങോട്ട് പോകരുത് എന്ന മുന്നറിയിപ്പുമായി ഞാൻ ഒച്ചയെടുത്തെങ്കിലും ജാക്ക് അത് അവഗണിച്ചു. കുളത്തിന് ചുറ്റും വട്ടം കൂടി നിന്ന് രോഷത്തോടെ ഓലിയിട്ടുകൊണ്ടിരിക്കുന്ന വേട്ടനായ്ക്കളുടെ അടുത്തേക്ക് മഞ്ഞുപാളികൾക്ക് മുകളിലൂടെ അദ്ദേഹം ഓടി. പെട്ടെന്നാണത് സംഭവിച്ചത് ഇരുകൈകളും നിവർത്തിക്കൊണ്ട് വെള്ളത്തിൽ നിന്നും കുതിച്ചുയർന്ന ഹിമക്കരടി മഞ്ഞുപാളിയുടെ മുകളിലേക്ക് ചാടിക്കയറി. എന്നാൽ ആ നേർത്ത പാളിയിൽ കരടിയുടെ അമിതഭാരത്താൽ ഉടലെടുത്ത വിള്ളലുകൾ അകന്ന് വീതി കൂടി ചാലുകളായി മാറി.

കരയിൽ നിൽക്കുന്ന നായാട്ടുകാ‍ർ തങ്ങളുടെ വേട്ടനായ്ക്കളെ തിരികെ വിളിച്ചുകൊണ്ടിരുന്നു. അതോടെ അവയിലധികവും ഭയന്ന് വാലുകൾ കാലുകൾക്കിടയിൽ ചുരുട്ടി തിരികെയെത്തി. എന്നാൽ ഭാഗ്യഹീനരായ മൂന്നോ നാലോ എണ്ണം കരടിയുടെ മുന്നിലെ വെള്ളച്ചാലിൽ കാൽ വഴുതി വീണുപോയി. ഹിമക്കരടിയുടെ വന്യമായ ആക്രമണത്തിൽ നിമിഷനേരം കൊണ്ട് അവിടുത്തെ വെള്ളം ആ നായ്ക്കളുടെ രക്തവും മാംസവും കൂടിക്കലർന്ന് കുഴമ്പ് രൂപത്തിലായി.  പിന്നെ അത് ജാക്ക് ഡെസ്ഫോർജിന് നേർക്ക് കുതിച്ചു.

കരടി തന്നിൽ നിന്നും ഏതാണ്ട് പത്തോ പന്ത്രണ്ടോ അടി മാത്രം ദൂരെ എത്തിയതും ഡെസ്ഫോർജ് കൈയിലിരുന്ന കുന്തം അതിന് നേർക്ക് ആഞ്ഞെറിഞ്ഞു. അതിന്റെ ശക്തിയിൽ അദ്ദേഹം അടി തെറ്റി ഒരു കാൽമുട്ട് കുത്തി താഴോട്ട് ഇരുന്നുപോയി. അദ്ദേഹം എറിഞ്ഞ കുന്തമാകട്ടെ കരടിയുടെ ഇടത് നെഞ്ചിലാണ് തുളഞ്ഞ് കയറിയത്. ഉച്ചത്തിൽ അലറിയ ഹിമക്കരടിയുടെ ആർത്തനാദം ഒരു ഇടിമുഴക്കം പോലെ അവിടെങ്ങും പ്രതിധ്വനിച്ചു. ഉടഞ്ഞ മഞ്ഞുകട്ടകൾക്കിടയിൽ നിന്നും ഇരുകാലുകളിൽ ഉയർന്നെഴുന്നേറ്റ ആ ജന്തു ബലിഷ്ടമായ കരം കൊണ്ട് നെഞ്ചിൽ തറച്ചിരിക്കുന്ന കുന്തത്തിൽ ആഞ്ഞടിച്ചതും ഒടിഞ്ഞ് ഒരു കഷണം തെറിച്ച് പോയി.

അപകടം മണത്ത ഡെസ്ഫോർജ് ചാടിയെഴുന്നേറ്റ് തിരിഞ്ഞോടുവാൻ തുനിഞ്ഞു. പക്ഷേ, വൈകിപ്പോയിരുന്നു. അദ്ദേഹം നിന്നിരുന്ന മഞ്ഞുപാളിയുടെയും കരയുടെയും ഇടയിലുള്ള ചാലിന്റെ വീതി അപ്പോഴേക്കും വലുതായിക്കഴിഞ്ഞിരുന്നു. അരയ്ക്കൊപ്പം വെള്ളത്തിൽ ആ ചാലിലൂടെ ഇപ്പുറം കടക്കുവാൻ അദ്ദേഹം ശരിക്കും കഷ്ടപ്പെടുന്നുണ്ടായിരുന്നു. എന്നാൽ ഹിമക്കരടിയാകട്ടെ ഒരു എക്സ്പ്രസ് ട്രെയിൻ കണക്കെ അദ്ദേഹത്തിന് പിന്നാലെ കുതിച്ചു.

കരയോട് ഏതാണ്ട് നാലോ അഞ്ചോ വാര മാത്രം ദൂരെ അദ്ദേഹം എത്തിയതും നായാട്ടുകാരുടെ വലയം ഭേദിച്ച് മുന്നോട്ട് കടന്ന ഞാൻ വിഞ്ചസ്റ്റർ ഗൺ ഉയർത്തി. അത്യന്തം നിർണ്ണായക നിമിഷം ഒരേയൊരു ഷോട്ടിന് മാത്രമുള്ള സമയമേ അവശേഷിച്ചിട്ടുള്ളൂ.  അദ്ദേഹത്തിന് തൊട്ടുപിന്നിൽ ആ ഹിമക്കരടി ഉയർന്ന് പൊങ്ങിയതും ഞാൻ ട്രിഗറിൽ വിരലമർത്തി. ഉന്നം തെറ്റിയില്ല കരടിയുടെ തല തകർത്തുകൊണ്ട് വെടിയുണ്ട കടന്നുപോയി. ഒരു ഗോപുരം മറിഞ്ഞ് വീഴുന്നത് കണക്കെ അത് പിന്നോട്ട് മലർന്ന് വീണു. രക്തവും തലച്ചോറും ഇടകലർന്ന് മഞ്ഞുപാളിയുടെ മേൽ ചിതറിത്തെറിച്ചു. പ്രാണരക്ഷാർത്ഥം മുന്നോട്ട് നീങ്ങാനുള്ള തത്രപ്പാടിൽ ഡെസ്ഫോർജാകട്ടെ അടി തെറ്റി കരയിലേക്ക് കമഴ്ന്നടിച്ച് വീണു.

കമഴ്ന്ന് വീണ അദ്ദേഹം ഒരു നിമിഷം അവിടെ കിടന്നു. ചത്തു വീണ ഹിമക്കരടിയുടെ ശരീരം മഞ്ഞുകട്ടകൾക്കടിയിലെ വെള്ളത്തിലേക്ക് താഴ്ന്ന് പോകുന്നതിന് മുമ്പ് കരയ്ക്കടുപ്പിക്കുവാനായി നായാട്ടുകാർ തിടുക്കത്തിൽ മുന്നോട്ട് നീങ്ങി. ഞാനാകട്ടെ ജാക്കിനരികിലേക്ക് ഓടിച്ചെന്നു.  അരികിൽ മുട്ടുകുത്തി ഇരുന്ന എന്നെ തല ചരിച്ച് ഒന്ന് നോക്കിയിട്ട് അദ്ദേഹം പുഞ്ചിരിച്ചു. ചാര നിറത്തിലുള്ള താടി രോമങ്ങൾക്കിടയിൽ ആ പല്ലുകളുടെ വെണ്മ ഏറിയത് പോലെ തോന്നി. തന്റെ നെറ്റിത്തടത്തിൽ ചിതറി വീണ രക്ത കണങ്ങൾ പുറംകൈ കൊണ്ട് അദ്ദേഹം വടിച്ച് കളഞ്ഞു.

“എന്തും എന്റെ പതിവ് സ്റ്റണ്ട് വർക്ക് പോലെ എന്റേതായ രീതിയിൽ ചെയ്യുകയായിരുന്നു എനിക്കിഷ്ടം” അദ്ദേഹം പറഞ്ഞു.

“അതെ അതെ മഹത്തായ സ്ക്രിപ്റ്റ് എന്നിട്ട് എന്തായിരുന്നിരിക്കും പടത്തിനിടാൻ പോകുന്ന പേര്? ഉത്തരധ്രുവത്തിലെ വിളവെടുപ്പ് എന്നോ?”

“ചിത്രീകരിച്ചിരുന്നെങ്കിൽ ഒരു സാഹസിക ദൃശ്യം നഷ്ടമാകില്ലായിരുന്നു” തികഞ്ഞ ഗൌരവത്തിൽ മൊഴിയവെ അദ്ദേഹത്തെ ഞാൻ പിടിച്ചെഴുന്നേൽപ്പിച്ചു.

നായാട്ടുകാർ ആ കരടിയുടെ ശരീരം വെള്ളത്തിൽ നിന്നും വലിച്ചുകൊണ്ടു വന്ന് കരയിലേക്കിട്ടു. അവരുടെ നേതാവ് എന്ന് തോന്നിക്കുന്നയാൾ അതിന്റെ നെഞ്ചിൽ നിന്നും ഒടിഞ്ഞ കുന്തത്തിന്റെ കഷണം വലിച്ചൂരിയെടുത്ത് ഞങ്ങളുടെ അരികിലേക്ക് വന്നു. പിന്നെ അയാൾ എസ്കിമോ ഭാഷയിൽ എന്നോട് പറഞ്ഞ വാക്യങ്ങൾ ഞാൻ ജാക്കിന് ഇംഗ്‌ളീഷിലേക്ക് തർജ്ജമ ചെയ്തു കൊടുത്തു.  

“നിയമപ്രകാരം ഈ കരടി നിങ്ങൾക്ക് അവകാശപ്പെട്ടതാണെന്നാണ് അയാൾ പറയുന്നത്

“എന്തടിസ്ഥാനത്തിലാണ് അയാൾക്കത് പറയാൻ കഴിയുക?” ജാക്ക് ഡെസ്ഫോർജ് എന്നോട് ചോദിച്ചു.

“നിങ്ങളെറിഞ്ഞ ആ കുന്തം അതിന്റെ ശ്വാസകോശത്തിലാണ് തറച്ചിരുന്നതത്രേ എന്റെ ബുള്ളറ്റ് ഏറ്റില്ലായിരുന്നെങ്കിലും അത് കൊല്ലപ്പെടുമായിരുന്നുവെന്നാണ് അയാൾ പറയുന്നത്

“വെൽ അതൊരു നല്ല വാർത്ത തന്നെ...”

“അതിന്റെ തോലുരിഞ്ഞ് തന്നാൽ കൊണ്ടുപോകാൻ താല്പര്യമുണ്ടോ എന്നാണയാൾ ചോദിക്കുന്നത്

“എന്ത് പ്രയോജനം? ഒരു വിവരമില്ലാത്തവൻ അതിന്റെ തല വെടി വെച്ച് തകർത്ത് കളഞ്ഞില്ലേ എനിക്ക് വേണ്ട അവരോട് തന്നെ എടുത്തോളാൻ പറഞ്ഞേക്കൂ” ജാക്ക് പറഞ്ഞു.

ജാക്കിന്റെ ഇംഗിതം ഞാൻ അയാളെ ധരിപ്പിച്ചു. നന്ദി സൂചകമായി ഒരു കൊച്ചുകുട്ടിയുടെ നിഷ്കളങ്കതയോടെ പുഞ്ചിരിച്ചിട്ടിട്ട് അയാൾ കൂട്ടാളികളെ വിളിച്ചു. അവർ എല്ലാവരും ആ കരടിയുടെ ചുറ്റിനും വട്ടം കൂടി നിന്ന് ആയുധങ്ങൾ എല്ലാം ചേർത്ത് പിടിച്ച് എന്തൊക്കെയോ ഉറക്കെ ഉച്ചരിക്കുവാനാ‍രംഭിച്ചു.

“എന്താണവിടെ നടക്കുന്നത്?” ആശ്ചര്യത്തോടെ ഡെസ്ഫോർജ് ആരാഞ്ഞു.

“ആ കരടിയോട് ക്ഷമാപണം നടത്തുകയാണവർ അതിനെ കൊല്ലേണ്ടി വന്നതിന്

അദ്ദേഹത്തിന് ചിരി അടക്കാനായില്ല. ആ പൊട്ടിച്ചിരിയുടെ മാറ്റൊലി തടാകത്തിലെ ജലപ്പരപ്പിൽ തട്ടി പ്രതിധ്വനിച്ചു. “ഇവരുടെ അടുത്ത് നിന്നാൽ വട്ട് പിടിക്കുമെന്നാണ് തോന്നുന്നത്  വരൂ തണുത്ത് വിറങ്ങലിച്ച് ചാവുന്നതിന് മുമ്പ് നമുക്കിവിടെ നിന്ന് പുറത്ത് കടക്കാം...”  

അദ്ദേഹം തിരിഞ്ഞ് ഞാൻ വന്നെത്തിയ ബോട്ട് ലക്ഷ്യമാക്കി തീരത്തു കൂടി നടക്കുവാനാരംഭിച്ചു.
     
(തുടരും)

68 comments:

  1. അങ്ങനെ ആ കാര്യത്തിന് ഒരു തീരുമാനമായി...

    ReplyDelete
    Replies
    1. അയ്യോ...! അബദ്ധം പറ്റി... ഉണ്ടാപ്രിയുടെ കമന്റും ജിമ്മിയുടെ ഉത്തരവും ഡിലീറ്റ് ആയിപ്പോയി... ഇതാ, അത് തിരിച്ച് കൊണ്ടുവന്നിട്ടുണ്ട്...

      ഉണ്ടാപ്രി has left a new comment on your post "ഈസ്റ്റ് ഓഫ് ഡെസലേഷൻ - 10":

      അതു നന്നായി..
      ജോയ്ക്ക് വെടിവെയ്ക്കാന്‍ പറ്റിയല്ലോ.. എനിക്കതു മതി..!!


      ജിമ്മി ജോൺ has left a new comment on your post "ഈസ്റ്റ് ഓഫ് ഡെസലേഷൻ - 10":

      ജോ വെടി വച്ചപ്പോൾ ചാർളിച്ചായന് സന്തോഷമായി.. ;)

      Delete
    2. പ്രതിഷേധിക്കുന്നു.........
      btw, ഉത്തരം മാത്രേ കിട്ടിയുള്ളൂ ? കഴുക്കോലെവിടെ?

      Delete
    3. ഞാനും പ്രതിഷേധിക്കുന്നു..

      ഞങ്ങളുടെ കമന്റുകൾ ഡിലീറ്റ് ചെയ്യാനുള്ള ധൈര്യമൊക്കെ വിനുവേട്ടന് കൈവന്നു ല്ലേ??

      സ്മരണ വേണം.. സ്മരണ..

      Delete
    4. സ്മരണ ഉണ്ടേ... ഞാൻ നന്നയിക്കോളാമേ... :)

      Delete
  2. ഫാഗ്യം... വൈക്കോല്‍ത്തുറുവിന് ഉന്നം പിടിച്ചിട്ട് തീപ്പെട്ടി കമ്പിന് മിസ്സാവോന്നായിരുന്നു എന്റെ പേടി.

    ReplyDelete
    Replies
    1. വെടി കൊണ്ടില്ലെങ്കിൽ കാണാമായിരുന്നു... ജാക്ക് ഡെസ്ഫോർജ് പടമാകുന്നത്...

      Delete
  3. എന്തായാലും ഒരു ഹിമക്കരടിയുടെ സ്റ്റണ്ട് സീന്‍ വായിയ്ക്കാനൊത്തല്ലോ... [പാവം]

    പിന്നെ, ജാക്കും ജോ യും ചില്ലറക്കാരല്ലെന്നും മനസ്സിലായി... ദതു മതി :)

    ReplyDelete
    Replies
    1. ജാക്കിന്റെ കുന്തവും ജോ-യുടെ തോക്കും എന്താ മോശാ??

      Delete
    2. രണ്ടും ഒന്നിനൊന്ന് മെച്ചം... :)

      Delete
    3. “രണ്ടും” എന്നതുകൊണ്ട് കവി എന്താണ് വിവക്ഷിച്ചിരിക്കുന്നത്? അത് പറയൂ.. അത് പറയൂ...

      Delete
  4. I thought Jack's bullet may hit Desforge....!!!Completed with curiosity....Congrats

    ReplyDelete
    Replies
    1. അതെ അരീക്കോടൻ മാഷേ... ജാക്ക് ഡെസ്ഫോർജ് എന്നതാണ് അദ്ദേഹത്തിന്റെ മുഴുവൻ പേര്...

      Delete
    2. അത് മാഷിന് അറിയാഞ്ഞിട്ടൊന്നുമല്ല.. ശ്രീക്കുട്ടൻ ക്ലാസ്സിൽ ശ്രദ്ധിക്കുന്നുണ്ടോയെന്നറിയാൻ മാഷ് ഒരു നമ്പറിട്ടതല്ലേ.. യേത്?

      Delete
  5. എന്തൊക്കെ ആരുന്നു ഹിമക്കരടി, കുന്തം, ധൈര്യം... അയ്യെ.. എന്തയാലും പവനായി ശവം ആയില്ല. പകരം ഹിമക്കരടി ശവമായി.

    ReplyDelete
    Replies
    1. ഹോ ഹൊയ്.. ഹോ ഹൊയ്..

      ആഫ്രിക്കയിൽ ഇതുപോലെ കരടി വേട്ടയ്ക്കുള്ള സാധ്യതയുണ്ടോ ശ്രീജിത്തേ?

      Delete
    2. കരടിക്ക് പറ്റിയ 'കുന്തം' എന്‍റെ കയ്യില്‍ ഇല്ലാത്തോണ്ട്, ഇതുവരെ ശ്രമിച്ചു നോക്കിയിട്ടില്ല ജിമ്മി.

      Delete
    3. നന്നായി... കരടിയെ പിടിക്കാൻ പോയി വല്ല എബോളയും പിടികൂടണ്ട... :)

      Delete
    4. ശ്രീജിത് പോവുകയാണെങ്കിൽ ഒന്നറിയിക്കണേ... ജാക്കിന്റെ സാഹസികതയോ ചിത്രീകരിക്കാൻ കഴിഞ്ഞില്ല , ശ്രീജിത്തിന്റെതെങ്കിലും ചിത്രീകരിച്ചു കുറെ ലൈക്കും കമന്റും നേടാമായിരുന്നു.... :)

      Delete
    5. ശ്രീജിത്തിനു തല്‍ക്കാലത്തേയ്ക്ക് വേണേല്‍ ജിമ്മിച്ചന്റെ കൈയ്യില്‍ നിന്നും ഒരു തോക്ക് കടം വാങ്ങിക്കൂടേ ?

      Delete
    6. ജിമ്മിച്ചനതു കൊടുത്താലല്ലേ...

      Delete
    7. കുഞ്ഞൂസേച്ചിയേ.. ഞാൻ കാടിളക്കി വന്നപ്പോളേയ്ക്കും നിങ്ങ ആ കരടിയെ അടിച്ചുമാറ്റിയാ?

      ചാർളിച്ചായാ.. തോക്ക് കടം കൊടുക്കരുതെന്ന് എന്റെ ആശാൻ ശിക്കാരി ശംഭു പറഞ്ഞിട്ടുണ്ട്..

      Delete
    8. ജിമ്മിച്ചന്റെ കയ്യില്‍ തോക്ക് മാത്രമേ ഉള്ളൂ.. ഉണ്ടായില്ല.. അതാ ആര്‍ക്കും തരാത്തത്.. :p

      Delete
  6. മനേകാ ഗാന്ധി അങ്ങോട്ട് ഒരു ട്രിപ്പ് അത്യാവശ്യമായും നടത്തേണ്ടതാണ്.

    ReplyDelete
    Replies
    1. വെറുതേ നടക്കുന്ന ഹിമക്കരടിയെ ചുമ്മാ കൊല്ലുന്നത് കഷ്ടം തന്നെയാണ് അല്ലേ അജിത്‌ഭായ്...?

      Delete
  7. “ആ കരടിയോട് ക്ഷമാപണം നടത്തുകയാണവർ… അതിനെ കൊല്ലേണ്ടി വന്നതിന്…”

    എത്ര മനോഹരമായ ആചാരങ്ങൾ!! നമ്മുടെ നാട്ടിലും ഇങ്ങനെയൊക്കെ ഉണ്ടായിരുന്നെങ്കിൽ മാപ്പ് പറഞ്ഞ് പണ്ടാരമടങ്ങിയേനെ..

    കരടി വേട്ട തകർത്തു.. ജോ നല്ല വെടിവെപ്പുകാരൻ ആയത് ജാക്കിന്റെ ഭാഗ്യം..

    കാലുകൾക്കിടയിൽ വാൽ തിരുകി പേടിച്ചോടുന്ന കാര്യത്തിൽ നായകൾ അന്താരാഷ്ട്ര ഉടമ്പടി ഉണ്ടാക്കിയിട്ടുണെന്ന് തോന്നുന്നു... വെറുതെ എന്റെ പേര് ചീത്തയാക്കാൻ കുറെയെണ്ണം!!

    ReplyDelete
    Replies
    1. "വെറുതെ എന്റെ പേര് ചീത്തയാക്കാൻ കുറെയെണ്ണം!"

      ഹഹ. അതു കലക്കി

      Delete
    2. ഓ... അങ്ങനെ... ഇപ്പോഴാ എനിക്ക് കത്തിയത്... :)

      Delete
    3. "വെറുതെ എന്റെ പേരു ചീത്തയാക്കാൻ കുറെയെണ്ണം ..." - ജിമ്മിയുടെ ഈ ഡയലോഗ് ക്ഷ പിടിച്ചിരിക്കുന്നു... :)

      Delete
    4. സത്യത്തില്‍....
      പേരിന്റെ കാര്യ പറയുമ്പോ...
      ന്റെ വീട്ടിലും ഉണ്ടായിരുന്നു ഒരെണ്ണം..ഇതേ പേരുകാരന്‍ (ബാബു നമ്പൂതിരി..)

      Delete
    5. സ്വന്തം വീട്ടില്‍... അല്ലെങ്കില്‍ അയല്‍പക്കത്ത്... ഈ പേരിലൊരാളെങ്കിലും ഇല്ലാത്ത നാടുണ്ടോ കേരളത്തില്‍?

      [ജിമ്മിച്ചനു സമാധാനിയ്ക്കാന്‍ ആകെയൊരു 'ആറ്റിപ്രാക്കല്‍ ജിമ്മി' ഉണ്ട്.]

      Delete
    6. ജിമ്മി, ടോമി, കൈസർ ... അങ്ങനെ കുറേ പേരുകൾ... അല്ലേ?

      Delete
    7. ...ടിപ്പു, ബ്രൂണോ, റാണി.. ഞങ്ങളൊക്കെ ‘എലീറ്റ് ക്ലാസ് മെംബേഴ്സ്” അല്ലേ.. ;)

      മലയാളത്തിലും ഇംഗ്ലീഷിലുമൊക്കെ പാണന്മാർ ഞങ്ങളെ പാടിപ്പുകഴ്ത്താറുണ്ട്.. കേട്ടിട്ടില്ലേ;

      - ജിമ്മി ചന്തയ്ക്ക് പോയതുപോലെ
      - എവരി ജിമ്മി ഹാസ് എ ഡേ

      ഭയങ്കര സംഭവമാ.. :)

      Delete
    8. വിനുവേട്ടാ, 'ജിമ്മിയുണ്ട് സൂക്ഷിക്കുക' എന്നൊരു ബോര്‍ഡ്‌ ഈ ബ്ലോഗില്‍ കേട്ടിതൂക്കേണ്ടി വരുമെന്നാ തോന്നുന്നത്.

      Delete
    9. ഹഹ, ശ്രീജിത്ത്‌ ഫോമിലാണല്ലോ

      Delete
    10. ശ്രീജിത്തേ.. ഇങ്ങനെ അടിയ്ക്കേണ്ട, വെറുതെ പേടിപ്പിച്ചാൽ മതി.. ഞാൻ നന്നായിക്കൊള്ളും.. :)

      Delete
    11. എന്ന ജിമ്മിയണ്ണ റൊമ്പ ഫീല്‍ പണ്ട്രെ.. ചുമ്മാ ജോക്കുകെല്ലാം ഇന്തമാതിരി ഫീല്‍ കൊടുത്താല്‍ എപ്പടി..

      Delete
  8. അങ്ങിനെ കരടിയുടെ കാര്യത്തില്‍ ഒരു തീരുമാനമായി.

    ReplyDelete
    Replies
    1. സത്യം പറഞ്ഞാൽ ഒരു വട്ട് കേസ്... അല്ലേ റാംജി... ?

      Delete
  9. അങ്ങനയാ പാവം കരടിയേ കൊന്നപ്പോ എല്ലാവർക്കും സമാധാനായി. തോലു പൊളിച്ചു തരാമെന്ന് പറഞ്ഞിട്ടും ആർക്കും വേണ്ട.... പിന്നെന്തിനാ ആ പാവത്തിനേ....??

    ReplyDelete
    Replies
    1. തല തകർന്ന കരടിയുടെ തോല് കിട്ടിയിട്ട് കാര്യമില്ല എന്നല്ലേ ജാക്ക് പറയുന്നത്...

      Delete
  10. അയ്യേ... ഇങ്ങിനെ പേടിയുള്ള ആളാണോ കരടിയെ പിടിക്കാന്‍ പോയത്? ഇനി അതോര്‍ത്തിരിക്കണ്ടല്ലോ.... വീണ്ടും ഇലാനയെ കുറിച്ച് ചിന്തിക്കാം...

    ReplyDelete
    Replies
    1. പേടിയോ... ജാക്കിനോ...? ഒരിക്കലുമില്ല മുബി... അതെ... ഇലാന അവിടെ കാത്തിരിക്കുന്നുണ്ട്... കരടിയൊക്കെ എത്രയോ ഭേദം... :)

      Delete
  11. Replies
    1. ഒന്നോർത്താൽ ശരിയാണ്... വെറുതെ ഒരു ജീവൻ...

      Delete
  12. ജാക്കിന്റെ ധൈര്യത്തെ സമ്മതിച്ചിരിക്കുന്നു.... എന്നാലും ഹിമക്കരടിയെ കൊല്ലേണ്ടായിരുന്നു ല്ലേ... ? :(

    എസ്കിമോകളുടെ ആചാരം ഇഷ്ടായി.

    ReplyDelete
    Replies
    1. നമ്മുടെ നാട്ടിൽ മരം വെട്ടുന്നതിന് മുമ്പ് മരത്തിനോട് അനുവാദം ചോദിക്കുന്നത് പോലെ...

      Delete
  13. കൂട്ടത്തിൽ ഒരു വെടിവെപ്പുകാരൻ ഉള്ളതിനാൽ
    ഇമ്മടെ വില്ലൻ കരടി ചേട്ടൻ പടമായി കിട്ടി...
    ഇനി നമുക്ക് ഇലാനയുടെ അടുത്തേക്ക് കുതിക്കാം..അല്ലേ

    ReplyDelete
    Replies
    1. വെടിയിടപാട് ഇതോടെ കഴിഞ്ഞെന്ന് കരുതിക്കോട്ടേ..

      Delete
    2. ബിലാത്തിച്ചേട്ടന്റെ കുതിപ്പ് കണ്ടിട്ട് ഇതിവിടം കൊണ്ടൊന്നും നിൽക്കുന്ന ലക്ഷണമില്ല..

      Delete
  14. ജാക്ക് മരണത്തില്‍ നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ടു. ഇനിയെന്താണാവോ അയാളുടെ അടുത്ത പരിപാടി.

    ReplyDelete
    Replies
    1. ഇനിയിപ്പോൾ ഇലാനയുടെ അടുത്തേക്ക് കേരളേട്ടാ...

      Delete
  15. ആ കരടിയോട് ക്ഷമാപണം നടത്തുകയാണവർ അതിനെ കൊല്ലേണ്ടി വന്നതിന്…”

    ReplyDelete
    Replies
    1. ആഹാ.. ഇത്ത വന്നല്ലോ, ഈ ആഴ്ചയിലെ വാചകവുമായിട്ട്.. :)

      Delete
  16. അങ്ങനെ അവസാനം വരുന്ന ആളായി. വല്ലാത്ത സങ്കടം.

    ReplyDelete
    Replies
    1. ഹേയ്.. ഇതിലിപ്പോ എന്തൂട്ടാ ഇത്ര സങ്കടിക്കാൻ? ലാസ്റ്റ് ആയാലും ലേറ്റസ്റ്റായി വന്നൂലോ..

      ഇനീപ്പോ ആ കരടിയെ കൊന്നതിലാണ് സങ്കടമെങ്കിൽ, അതിന് അത്രയേ ആയുസ്സുള്ളൂ ന്ന് കരുതി അങ്ങ്ട് സമാധാനിക്യ.. അത്ര തന്നെ..

      Delete
    2. ഞാനപ്പഴേ ജിമ്മിച്ചനോട്‌ പറഞ്ഞതാ ആ കരടിയുടെ മരണ വാർത്ത ചേച്ചിയെ കയ്യോടെ അറിയിയ്ക്കാൻ...
      ഇതിപ്പോ കരക്കാരു പറഞ്ഞറിഞ്ഞ്‌ ഇത്രടം വന്നപ്പഴേയ്ക്കും ലേറ്റായി പോയതോണ്ടല്ലേ ചേച്ചിയ്ക്കിത്ര സങ്കടം വന്നത്‌...?

      Delete
    3. കരടിയുടെ പതിനാറ് എങ്കിലും അറിയിക്കണേ ജിമ്മിച്ചാ..

      Delete
    4. അല്ലെങ്കിലും സുകന്യാജിക്ക് ഇപ്പോൾ പണ്ടത്തെ ഉഷാറില്ല... കരിമ്പിൻ ജ്യൂസൊക്കെ കുടിച്ച് ഉന്മേഷം വീണ്ടെടുത്ത് ഒന്നാമതായി എത്തുവാൻ നോക്കൂ സുകന്യാജീ... :)

      Delete
  17. നമ്മുടെ ഏച്ചുമുവിനെ കാണാന്‍ ഇല്ലാലോ.. പുള്ളിക്കാരിയുടെ ബ്ലോഗും കാടുപിടിക്കാന്‍ തുടങ്ങി.. കുറച്ചു നാളായി ഇവിടേം കാണുന്നില്ല.. ആര്‍ക്കെങ്കിലും വല്ല വിവരവും ഉണ്ടോ?

    ReplyDelete
    Replies
    1. ശരിയാണ്... ജോലി സംബന്ധമായ തിരക്കിൽ വല്ലതുമായിരിക്കും... അല്ലെങ്കിൽ ഇവിടെ വരാതെ ഇത്രയും കാലം മാറി നിൽക്കാത്തതാണ്... :(

      Delete
  18. വിനുവേട്ടാ എന്റെ കമന്റ്‌ മുക്കിയതോ മുങ്ങിയതോ ??
    ഇതൊരു കരടി എപിസോട് ആയിരുന്നു അല്ലേ ??!!

    പാവം കരടിക്കു പകരം പാവം ജാക്ക് എന്ന് പറയേണ്ടി
    വന്നില്ലല്ലൊ ഭാഗ്യം...

    ReplyDelete
    Replies
    1. വിൻസന്റ് മാഷ്‌ടെ കമന്റ് ഞാൻ മുക്കുമോ...? മെയിലിലും ഞാൻ തപ്പി നോക്കി... കാണാനില്ലല്ലോ... :(

      Delete
  19. ഹിമക്കരടികളെ കുറിച്ച് ചില അറിവുകളും കൂടി ലഭിച്ചു ഈ യാത്രയില്‍ ,,, ഈ തവണ ഞാന്‍ എത്താന്‍ അല്‍പ്പം വൈകി :)

    ReplyDelete
  20. ഞാൻ വിചാരിച്ചത്‌ ഫൈസൽ മതിയാക്കി പോയെന്നാ... വന്നതിൽ സന്തോഷം.

    ReplyDelete
  21. ക്ലോസ് എന്‍കൌണ്ടര്‍

    ReplyDelete
  22. ശരിക്കും ഒരു കിറുക്കൻ തന്നെ!!!!

    ReplyDelete