Sunday, 26 October 2014

ഈസ്റ്റ് ഓഫ് ഡെസലേഷൻ - 12കപ്പലിന് അരികിലേക്ക് എത്തിക്കൊണ്ടിരിക്കുന്ന ഞങ്ങളെയും വീക്ഷിച്ച് സോറെൻസെനും ഇലാനയും ഡെക്കിൽ റെയിലിനോട് ചേർന്ന് നിൽക്കുന്നുണ്ടായിരുന്നു. ആഹ്ലാദസൂചകമായി ഡെസ്ഫോർജ് കൈ ഉയർത്തിയതും ഇലാന കൈ വീശി പ്രത്യഭിവാദ്യം നൽകി.

“ഇലാന ബേബീ ദിസ് ഈസ് വണ്ടർഫുൾ” കപ്പലിനരികിൽ എത്തിയതും ഡെസ്ഫോർജ്  വിളിച്ചുപറഞ്ഞു.

ഞാൻ എറിഞ്ഞു കൊടുത്ത കയർ ചുരുളിന്റെ അറ്റം സോറെൻസെൻ അനായാസം കൈക്കലാക്കി. കയറേണിയിലൂടെ മുകളിലേക്ക് കയറിയ ജാക്ക് നിമിഷങ്ങൾക്കകം റെയിലിന് മുകളിലൂടെ ചാടിക്കടന്ന് ഡെക്കിലെത്തി. പിന്നാലെ ഡെക്കിലെത്തിയ ഞാൻ കണ്ടത് അദ്ദേഹത്തിന്റെ നെഞ്ചോട് ഒട്ടി നിൽക്കുന്ന ഇലാനയെയാണ്. ആജാനുബാഹുവായ ഡെസ്ഫോർജിന് മുന്നിൽ ഇലാന ഒരു കൊച്ചു പെൺകുട്ടിയെപ്പോലെ കാണപ്പെട്ടു.

ഇലാനയിൽ വീണ്ടും മാറ്റം വന്നിരിക്കുന്നു. പ്രകാശം സ്ഫുരിക്കുന്ന നയനങ്ങൾചുവന്ന് തുടുത്ത കവിളുകൾ വളരെ കുറഞ്ഞ സമയത്തെ പരിചയമേ അവളുമായി എനിക്കുള്ളൂവെങ്കിലും ആദ്യമായിട്ടായിരുന്നു അവളെ അത്തരത്തിൽ ഞാൻ കാണുന്നത്. തികച്ചും അനായാസമായി അവളെ ഇരുകൈകളാലും എടുത്തുയർത്തി അദ്ദേഹം ആ ചുണ്ടുകളിൽ ആഞ്ഞു ചുംബിച്ചു.

“എന്റെ മാലാഖേ നിന്നെ കടിച്ച് തിന്നാൻ തോന്നുന്നു എനിക്ക്” അവളെ നിലത്തിറക്കിയിട്ട് അദ്ദേഹം പറഞ്ഞു. “വരൂ നമുക്ക് താഴെ പോകാം എന്തൊക്കെയാണ് നീ കൊണ്ടുവന്ന വിശേഷങ്ങൾ എന്നറിയാൻ തിടുക്കമായി” ഞാൻ അവിടെയുണ്ടെന്ന കാര്യം തന്നെ മറന്ന മട്ടിലായിരുന്നു അവരുടെ പ്രകടനങ്ങൾ. ഇടനാഴിയിലൂടെ ഇരുവരും താഴേക്ക് നടന്ന് മറയവേ സോറെൻസെൻ അരികിലെത്തി.

“അപ്പോൾ അവൾ ഇവിടെ തങ്ങുവാനുള്ള പരിപാടിയാണെന്ന് തോന്നുന്നു?”

“കണ്ടിട്ട് അതുപോലെ തോന്നുന്നു” ഞാൻ പറഞ്ഞു.

“നിങ്ങളുടെ മടക്കയാത്ര എപ്പോഴാണ്?”

“അത്ര തിരക്കൊന്നുമില്ല ഞാൻ എന്തായാലും ചെന്ന് ഇന്ധനം നിറച്ചിട്ട് വരാം പിന്നെ കുളിച്ചിട്ട് വല്ലതും കഴിക്കണം

അയാൾ തല കുലുക്കി. “ശരി, ചെല്ലൂ ഞാനപ്പോഴേക്കും സോന്ദ്രേ റേഡിയോയിൽ നിന്നും ഈവനിങ്ങ് വെതർ റിപ്പോർട്ട് കിട്ടുമോ എന്ന് നോക്കട്ടെ

സോറെൻസെൻ വീൽ‌ഹൌസിനുള്ളിലേക്ക് നടന്നു. തിരികെ ബോട്ടിലേക്കിറങ്ങിയ ഞാൻ എൻ‌ജിൻ സ്റ്റാർട്ട് ചെയ്ത് തീരം ലക്ഷ്യമാക്കി തിരിച്ചു. മനസ്സ് അസ്വസ്ഥമായിരിക്കുന്നു. ജാക്കിന്റെ ചുംബനം ഏറ്റുവാങ്ങുമ്പോഴുള്ള ഇലാനയുടെ കണ്ണുകളിലെ അനിതരമായ ആ കാതരഭാവമായിരുന്നു എന്റെ മനസ്സിലപ്പോൾ.  ഒരു പക്ഷേ, ഇതേ പോലുള്ള മറ്റൊരു ദൃശ്യം ഇന്ന് രാവിലെ മറ്റൊരിടത്തും കണ്ടതിന്റെ ചൊരുക്ക് ആകാം ആർണിയെ മുന്നിൽ കണ്ടപ്പോൾ തന്റെ എല്ലാമെല്ലാം വാഗ്ദാനം ചെയ്യുന്ന മട്ടിൽ നിർനിമേഷയായി അയാളെ നോക്കി നിൽക്കുന്ന ഗൂഡ്രിഡ് റസ്മൂസെന്റെ കണ്ണുകളിലെ അതേ കാതരഭാവം എന്തുകൊണ്ടോ അതിന്റെ ധ്വനി എനിക്ക് പിടിച്ചില്ല.

കാരണം എന്താണെന്നറിയില്ല ഒരു കാര്യം മാത്രം എനിക്ക് തീർച്ചയായിരുന്നു അപ്രതീക്ഷിതമായി പ്രകടമാകുന്ന പാരുഷ്യം, ആക്രമണോത്സുകത എന്നീ സ്വഭാവ വൈചിത്ര്യങ്ങൾക്കിടയിലും നിർവ്വചിക്കാനാവാത്ത എന്തോ ഒന്ന് അവളെ ഇഷ്ടപ്പെടുവാൻ എന്നെ പ്രേരിപ്പിച്ചു. പ്രത്യക്ഷത്തിൽ കാണുന്നത് പോലെയല്ല ഒന്നും തന്നെ എന്ന തിരിച്ചറിവ് ആ ചിന്തയ്ക്ക് ആക്കം കൂട്ടി.

അതേക്കുറിച്ച് ആലോചിച്ചുകൊണ്ട് നിൽക്കുന്നതിനിടയിൽ തീരത്തെ ആഴം കുറഞ്ഞ പ്രദേശത്ത് ബോട്ട് എത്തിക്കഴിഞ്ഞിരുന്നു. പതുക്കെ കരയ്ക്ക് അടുപ്പിച്ചിട്ട് താഴെയിറങ്ങി ഞാൻ വിമാനത്തിന് നേർക്ക് നടന്നു.

                                   * * * * * * * * * * * * * * * *

തിരികെ സ്റ്റെല്ലയിൽ എത്തുമ്പോൾ ഡെസ്ഫോർജിനെയോ ഇലാനാ എയ്ട്ടണെയോ അവിടെങ്ങും കാണുവാനില്ലായിരുന്നു. താഴെ ഇടനാഴിയിലേക്കുള്ള പടവുകളിറങ്ങി സാധാരണയായി ആ കപ്പലിൽ എത്തുമ്പോൾ ഉപയോഗിക്കാറുള്ള റൂമിന് നേർക്ക് ഞാൻ നടന്നു. ഇത്രയും നേരം ബീച്ചിലെ ശീതക്കാറ്റേറ്റ് വിമാനത്തിനരികിൽ ജോലി ചെയ്തിരുന്നതിനാൽ അസ്ഥികൾക്കുള്ളിൽ വരെ തണുപ്പ് അരിച്ച് കയറുന്നു. ടവൽ എടുത്ത് ബാത്ത് റൂമിലേക്ക് ഞാൻ നീങ്ങി. പത്ത് പതിനഞ്ച് മിനിറ്റോളം ഷവറിലെ ചൂടു വെള്ളത്തിന് കീഴെ നിന്നതോടെയാണ് അല്പം ആശ്വാസം ലഭിച്ചത്. പിന്നെ ദേഹം തുവർത്തി, വസ്ത്രമണിഞ്ഞതിന് ശേഷം ഞാൻ സലൂണിലേക്ക് നടന്നു.

ഡെസ്ഫോർജ് അവിടെയുണ്ടായിരുന്നു. ബാർ കൌണ്ടറിന് മുന്നിലെ ഉയരം കൂടിയ സ്റ്റൂളിൽ ഇരുന്ന് ഒരു കത്ത് വായിച്ചുകൊണ്ടിരിക്കുന്ന അദ്ദേഹത്തിന്റെ നെറ്റിയിൽ ഇടയ്ക്ക് ചുളിവുകൾ പ്രത്യക്ഷപ്പെടുന്നത് ഞാൻ ശ്രദ്ധിച്ചു. കരടി വേട്ട കഴിഞ്ഞെത്തിയ അതേ വേഷത്തിൽ തന്നെയാണ് ഇപ്പോഴും അദ്ദേഹം. ബോട്ടിൽ വച്ച് ദേഹത്ത് വാരിച്ചുറ്റിയ ബ്ലാങ്കറ്റ് ഊർന്ന് വീണ് സ്റ്റൂളിന്റെ കാലുകൾക്കരികിൽ തറയിൽ കിടക്കുന്നതൊന്നും അദ്ദേഹം അറിഞ്ഞ മട്ടില്ല.

വാതിലിനരികിലെത്തിയ ഞാൻ ഒന്ന് സംശയിച്ച് നിന്നു. തലയുയർത്തിയ അദ്ദേഹം ബാർ കൌണ്ടറിന് പിന്നിലെ കണ്ണാടിയിൽ എന്റെ രൂപം കണ്ടതും റിവോൾവിങ്ങ് സ്റ്റൂളിൽ എന്റെ നേർക്ക് തിരിഞ്ഞു.

“വരൂ ജോ ഉള്ളിലേക്ക് വരൂ

“അപ്പോൾ കത്ത് കിട്ടി അല്ലേ?” ഞാൻ ചോദിച്ചു.

“കത്തോ?” ഒരു നിമിഷം അദ്ദേഹം എന്നെ തുറിച്ച് നോക്കി.

“അതെ മിൽറ്റ് ഗോൾഡിൽ നിന്നും നിങ്ങൾ പ്രതീക്ഷിച്ചിരുന്ന ആ കത്ത്

“ഓ ഇതോ…?” തന്റെ കൈയിലിരുന്ന കടലാസ് അദ്ദേഹം ഉയർത്തിക്കാണിച്ചു. പിന്നെ അത് മടക്കി അതിന്റെ കവറിനുള്ളിൽ തന്നെ നിക്ഷേപിച്ചു. “അതെ ഇലാന അത് നേരിട്ട് കൊണ്ടുവന്നു

“നല്ല വാർത്തയായിരിക്കുമെന്ന് കരുതട്ടെ?”

“നോട്ട് റിയലി ആ പ്രോജക്ട് തുടങ്ങുവാൻ ഇനിയും കുറച്ച് കൂടി താമസമെടുക്കുമെന്നാണ് കത്തിൽ അത്രയേയുള്ളൂ” അദ്ദേഹം ആ കവർ പോക്കറ്റിൽ തിരുകിയിട്ട് എഴുന്നേറ്റ് ബാറിലെ ഷെൽഫിൽ നിന്നും ഒരു കുപ്പി എത്തി വലിഞ്ഞ് എടുത്തു. “അല്ല, ജോ ശൈത്യം തുടങ്ങി കടലിൽ വെള്ളം ഉറഞ്ഞ് യാത്ര തീരെ സാദ്ധ്യമല്ലാതാകുവാൻ ഇനിയും എത്ര സമയം എടുക്കും?”

“ഇവിടെ ഡിസ്കോയുടെ പ്രാന്തപ്രദേശങ്ങളിലെ കാര്യമാണോ?”

“അല്ല മൊത്തത്തിൽ ഗ്രീൻലാന്റിന്റെ തീരപ്രദേശങ്ങളിൽ

“അത് അങ്ങനെ കൃത്യമായി പറയാൻ കഴിയില്ല്ല” ഞാൻ ചുമൽ വെട്ടിച്ചു. “വർഷങ്ങൾ ചെല്ലും തോറും കാലാവസ്ഥ മാറി മറിഞ്ഞു കൊണ്ടിരിക്കുകയാണ്എന്നാലും സെപ്റ്റംബർ അവസാനം വരെയും യാത്ര ചെയ്യുന്നതിന് വലിയ തടസ്സങ്ങളൊന്നും ഉണ്ടാവില്ലെന്നാണ് പ്രതീക്ഷ

അദ്ദേഹത്തിന്റെ മുഖം അത്ഭുതത്താൽ പ്രകാശിച്ചു. “എന്ന് വച്ചാൽ ഇനിയും ആറോ ഏഴോ ആഴ്ച്ചകൾ കൂടി ലഭിക്കുമെന്ന് തീർച്ചയാണോ ജോ, നിനക്ക്?”

“എന്താ സംശയം? ഇതിപ്പോൾ എന്റെ മൂന്നാമത്തെ വേനൽക്കാലമാണിവിടെ സീസണിലെ ഏറ്റവും നല്ല മാസങ്ങൾ ആഗസ്റ്റും സെപ്റ്റംബറുമാണ്ഏറ്റവും ഉയർന്ന ഊഷ്മാവ് മഞ്ഞുകട്ടകളെക്കൊണ്ടുള്ള ശല്യം ഏറ്റവും കുറവുള്ള മാസങ്ങൾ അങ്ങനെ പോകുന്നു

“വെൽ ദാറ്റ്സ് ഗ്രേറ്റ് മിൽറ്റിന്റെ കത്തിൽ പറയുന്നത് വച്ച് നോക്കിയാൽ സെപ്റ്റംബർ അവസാന വാരത്തോടെ പ്രോജക്ട് തുടങ്ങാൻ കഴിയുമെന്നാണ്” ജാക്ക് പറഞ്ഞു.

“അതായത് അത്രയും നാൾ ഇവിടെത്തന്നെ കഴിച്ചുകൂട്ടി, പണം കൊടുത്തു തീർക്കാനുള്ളവരുടെ ശല്യത്തിൽ നിന്നും രക്ഷപെടാമെന്ന്” ഞാൻ പറഞ്ഞു.

“വീണ്ടും ഞാൻ ഫിലിം ഫീൽഡിൽ വർക്ക് ചെയ്ത് തുടങ്ങുന്നതോടെ അവരുടെ മനോഭാവത്തിലുണ്ടാകുന്ന മാറ്റം ഒന്ന് വേറെ തന്നെയായിരിക്കും നാണയങ്ങൾ വീണ്ടും കുമിഞ്ഞ് കൂടും” അദ്ദേഹം തന്റെ പഴയ ഫോമിലേക്കെത്തിയത് പോലെ തോന്നി. ബാർ കൌണ്ടറിന് പിന്നിൽ ചെന്ന് കുപ്പിയെടുത്ത് വീണ്ടും ഗ്ലാസിലേക്ക് പകർന്നു. “പിന്നെ, ജോ ഇന്ന് രാത്രി നീ തിരിച്ച് പറക്കുന്നുണ്ടോ?”

“വേറെ വഴിയില്ല നാളെ രണ്ട് ചാർട്ടർ ട്രിപ്പുകളുണ്ട് ചെന്നതിന് ശേഷം പുതിയ ട്രിപ്പുകൾ ലഭിക്കാനും സാദ്ധ്യതയുണ്ട്” ഞാൻ പറഞ്ഞു.

“ദാറ്റ്സ് റ്റൂ ബാഡ് ഡിന്നർ ആകുന്നത് വരെയെങ്കിലും വെയ്റ്റ് ചെയ്തു കൂടേ?”

 “അതിന് കുഴപ്പമില്ല

“ഗുഡ് എങ്കിൽ നിനക്ക് തരാനുള്ള തുകയുടെ കാര്യം ഇപ്പോൾ തീർപ്പാക്കുന്നുഎന്നിട്ടേ കുളിക്കാൻ പോകുന്നുള്ളൂ ഇത്തവണത്തെ ചാർജ്ജ് എത്രയാണ്?”

“എഴുനൂറ്റിയമ്പത് ഡോളർ കൊണ്ടുവന്ന സാധങ്ങളുടെ വില അടക്കം

ബാർ കൌണ്ടറിനടിയിലെ സേഫ് തുറന്ന് അദ്ദേഹം ഒരു ക്യാഷ് ബോക്സ് പുറത്തെടുത്തു. ഈ ഒരു കാര്യത്തിൽ ആയിരുന്നു ഒരിക്കലും എനിക്ക് അദ്ദേഹത്തെ മനസ്സിലാക്കാൻ കഴിയാതിരുന്നത്. എനിക്ക് തരുവാനുള്ള യാത്രാക്കൂലി കൈയോടെ തന്നെ തന്നു തീർക്കുന്നത് ലോകത്തിന്റെ മറ്റ് ഭാഗങ്ങളിൽ ഉള്ളവരുടെ മുന്നിൽ സാമ്പത്തിക നില അങ്ങേയറ്റം ദയനീയമായിരുന്നുവെങ്കിലും ഗ്രീൻലാന്റിൽ ആർക്കും ഒരു സെന്റ് പോലും കടപ്പെട്ടിരുന്നില്ല അദ്ദേഹം. പെട്ടി തുറന്ന് ആയിരങ്ങൾ മതിക്കുന്ന ഒരു കെട്ട് കറൻസി എടുത്ത് അതിൽ നിന്നും എണ്ണൂറ് ഡോളർ വലിച്ചെടുത്തു.

“നിന്റെ കണക്ക് തീർക്കുവാനുള്ള പണം ഇതാ...”

ശ്രദ്ധാപൂർവ്വം ഞാൻ ആ നോട്ടുകൾ പേഴ്സിനുള്ളിൽ തിരുകി വയ്ക്കവേ ജാക്ക് തന്റെ ക്യാഷ് ബോക്സ് സേഫിനുള്ളിൽ  ഭദ്രമായി വച്ചു. അതിന്റെ സ്റ്റീൽ ഡോർ ലോക്ക് ചെയ്തിട്ട് നിവർന്നതും ഇലാനാ എയ്ട്ടൺ സലൂണിലേക്ക് പ്രവേശിച്ചു.

ബാർ കൌണ്ടറിന് പിന്നിലെ കണ്ണാടിയിലാണ് അവളുടെ പ്രതിംബിബം ഞാൻ ആദ്യം കണ്ടത്. പെട്ടെന്ന് തിരിഞ്ഞ് ഞാൻ അവളെ നോക്കി. കാൻ ഫെസ്റ്റിവലിലോ ബിവർലി ഹിൽ‌സിലോ എവിടെയോ ആകട്ടെ, അവളുടെ രൂപം കണ്ടാൽ ആരും തന്നെ അറിയാതെ തിരിഞ്ഞു നോക്കിപ്പോകുമായിരുന്നു. അത്രയും ആകർഷണീയമായിരുന്നു അപ്പോഴത്തെ അവളുടെ വേഷം.

സ്വർണ്ണ നിറമുള്ള നൂലുകളാൽ ഇഴ ചേർത്ത് തുന്നിയ ഒരു നേരിയ വസ്ത്രമായിരുന്നു അവൾ ധരിച്ചിരുന്നത്. മനോഹരമായ തൊങ്ങലുകളാൽ അലങ്കരിച്ചിരിക്കുന്ന ആ വസ്ത്രത്തിന്റെ മൂല്യം അത്ര ചെറുതൊന്നുമാകാൻ തരമില്ല. കാൽമുട്ടുകളിൽ നിന്നും ചുരുങ്ങിയത് ആറ് ഇഞ്ചെങ്കിലും മുകളിലായിട്ടാണ് വസ്ത്രം അവസാനിക്കുന്നത്. ചുമലിനൊപ്പം മനോഹരമായി വെട്ടിയ കറുത്ത മുടി ആ വസ്ത്രത്തിന്റെ നിറവുമായി മനോഹരമായി ഇണങ്ങുന്നു. സ്വർണ്ണ നിറത്തിലുള്ള ഹൈ ഹീൽഡ് ഷൂ അണിഞ്ഞ് ചുവട് വച്ച് വരുന്ന അവളുടെ രൂപം ആരെയും ത്രസിപ്പിക്കുന്നത് തന്നെയായിരുന്നു.

അവളെ സ്വീകരിക്കുവാനായി ഇരുകരങ്ങളും വിടർത്തി ജാക്ക് മുന്നോട്ട് നീങ്ങി. “വല്ലാത്തൊരു രംഗപ്രവേശം തന്നെ എവിടെ നിന്ന് ലഭിച്ചു ഈ വസ്ത്രം നിനക്ക്? ഇത് ഡിസൈൻ ചെയ്തവന്റെ കലാവിരുതിനെ ഞാൻ അഭിനന്ദിക്കുന്നു യൂ ലുക്ക് ലൈക്ക് സം ഗ്രേറ്റ് കിംഗ്’സ് വോർ

അവൾ മൃദുവായി ഒന്ന് പുഞ്ചിരിച്ചു. “സത്യത്തിൽ അതായിരുന്നില്ല എന്റെ ഉദ്ദേശ്യം എന്നാലും ഒരു തുടക്കം കുറിക്കാൻ അത് ധാരാളം പിന്നെ, എന്തായിരുന്നു ആ കത്തിൽ? ഗുഡ് ന്യൂസ്? മിൽറ്റ് എന്നോട് അധികമൊന്നും പറഞ്ഞില്ല

“പടത്തിന്റെ ജോലികൾ തുടങ്ങുവാൻ ഇനിയും സമയമെടുക്കുമെന്ന്” അദ്ദേഹം ചുമൽ വെട്ടിച്ചു. “മൂവി ബിസിനസിനെക്കുറിച്ച് ഇനി നിന്നെ പഠിപ്പിക്കേണ്ട കാര്യമില്ലല്ലോ അടുത്ത മാസം അവസാനത്തോടെ അവിടെ എത്തിയാൽ മതി എന്നാണ് അദ്ദേഹം എഴുതിയിരിക്കുന്നത്

“അതു വരെ എന്ത് ചെയ്യാനാണ് നിങ്ങളുടെ പരിപാടി?”

“അതു വരെ ഇവിടെത്തന്നെ കഴിച്ചുകൂട്ടാമെന്ന് കരുതുന്നു ഇപ്പോഴത്തെ പരിതഃസ്ഥിതി വച്ച് നോക്കുമ്പോൾ അത് തന്നെയാണ് ഏറ്റവും ഉത്തമം കാലാവസ്ഥയും അനുകൂലം ശരിയല്ലേ ജോ?”

“തീർച്ചയായും” ഞാനവൾക്ക് ഉറപ്പ് കൊടുത്തു. “പക്ഷേ, സെപ്റ്റംബർ അവസാനം വരെ അദ്ദേഹം എങ്ങനെ അതിജീവിക്കും എന്നുള്ള സംശയം മാത്രമേയുള്ളൂ എനിക്ക്

ഡെസ്ഫോർജ് അടക്കിച്ചിരിച്ചു. “ഈ ജോ പറയുന്നതൊന്നും കാര്യമാക്കേണ്ട എയ്ഞ്ചൽജന്മനാൽ തന്നെ ഒരു ദോഷൈകദൃക്കാണ് ഇവൻ നീ ഒരു കാര്യം ചെയ്യൂ ഗീവ് ഹിം എ ഡ്രിങ്ക് അപ്പോഴേക്കും ഞാനൊന്ന് കുളിച്ചിട്ട് വരാം എന്നിട്ട് നമുക്കെല്ലാവർക്കും കൂടി എന്തെങ്കിലും കഴിക്കാൻ നോക്കാം

അദ്ദേഹം പുറത്തേക്ക് കടന്നതിന് പിന്നാലെ കതക് അടഞ്ഞു. ഇലാന തിരിഞ്ഞ് തികച്ചും ശാന്തതയോടെ ഇടുപ്പിൽ കൈ കുത്തി എന്നെ നോക്കിക്കൊണ്ട് നിന്നു. ദേഹത്തിന്റെ വടിവും ആകാരസൌഷ്ടവവും വളരെ വ്യക്തമായി ദർശിക്കാൻ സാധിക്കുന്ന നേർത്ത ഉടയാടഉടലിൽ വസ്ത്രം ഉണ്ടോ എന്ന് പോലും സന്ദേഹിച്ചു പോകുന്ന വിധത്തിലായിരുന്നു അവളുടെ അപ്പോഴത്തെ രൂപം.

“അദ്ദേഹം പറഞ്ഞിട്ട് പോയത് കേട്ടില്ലേ? നിങ്ങളുടെ വിഷം ഏത് ബ്രാന്റാണെന്ന് പറയൂ” അവൾ എന്നോടാരാഞ്ഞു.


(തുടരും)

81 comments:

 1. അങ്ങനെ ജാക്കും ഇലാനയും കണ്ടു മുട്ടി...

  ReplyDelete
 2. ( തേങ്ങാ ഒന്നേയ്...)

  ReplyDelete
  Replies
  1. ആഹാ... മുഖം മൂടി ധരിച്ച് ഇവിടെ ഒളിച്ചിരിപ്പുണ്ടായിരുന്നുവല്ലേ...? :)

   Delete
  2. ങ്‌ ഹേ...
   മുഖം മൂടികളെയൊക്കെ കണ്ടാൽ തിരിച്ചറിയാനുള്ള പ്രായമൊക്കെ ആയോ വിനുവേട്ടന്‌?

   Delete
  3. ‘മുഖം മൂടികളെയൊക്കെ കണ്ടാൽ തിരിച്ചറിയാൻ ഈ പ്രായത്തിലും വിനുവേട്ടന് സാധിക്കുന്നുണ്ടോ?’

   ഇതല്ലേ ശ്രീ ഉദ്ദേശിച്ചത്? സത്യം പറ..

   Delete
  4. ഒളിച്ചും തെളിഞ്ഞുമൊക്കെ നമ്മളിവിടെ എപ്പോഴുമുണ്ടേ...

   അതാണുറുമീസ്....

   Delete
 3. പെട്ടി നിറയെ കാശും..കുടിക്കാന്‍ ഇഷ്ടം പോലെ കള്ളും..
  പിന്നൊരു സുന്ദരിപ്പെണ്ണും..
  ദൂരെ..ദൂരെ...വിജനതീരത്ത് ഒരു ബോട്ടില്‍....
  ആഹാ....ഓര്‍ക്കുമ്പോ തന്നെ ഒരിത്..( പറഞ്ഞു വരുമ്പോ ഇന്നാളു പറഞ്ഞ ഒരിതും ഇപ്പോ പറഞ്ഞ ഒരിതും തമ്മിലുള്ള ഒരിത് ഇല്ലേ.. ആ ഒരു ഇത്..)

  ReplyDelete
  Replies
  1. ഹോ, അത് വല്ലാത്ത ഒരു ഇത് തന്നെ..

   Delete
  2. ഓ... ആ ഒരിത്‌ അല്ലേ...

   Delete
  3. ഉണ്ടാപ്രി ഇപ്പോൾ തന്നെ ഒരു കപ്പലും വാങ്ങി ഗ്രീൻലാന്റിലേക്ക് പോകാനുള്ള സകല സാദ്ധ്യതയും കാണുന്നുണ്ട്... :)

   Delete
  4. ആഹാ.. എന്താ ഒരിത്.. നല്ല കള്ളും സുന്ദരിപെണ്ണും കൂടാതെ നല്ല തണുപ്പും.. ഉം അതാണല്ലോ അതിന്റെ ഒരിത്..

   Delete
  5. ആണോ?? നുമ്മക്കിതൊന്നും അറിയാമ്മേലായേ..

   ന്നാലും, നിങ്ങയിങ്ങനെ ഓരോന്ന് പറയുമ്പം നുമ്മക്കും എന്തോ ഒരിദ്..

   Delete
  6. സത്യത്തിൽ ഉണ്ടാപ്രിച്ചായൻ ഉദ്ദേശ്ശിച്ച ആ 'ഒരിത്‌' ഏതാ?

   Delete
  7. ഉണ്ടാപ്രി ഇന്നാളു പറഞ്ഞ ഒരിതും ഇപ്പോ
   പറഞ്ഞ ഒരിതും തമ്മിൽ അജഗജാന്തം വത്യാസമുണ്ട്..
   ഈ ഒരിത് ഇല്ലേ..തണുപ്പിൽ കാശിനൊപ്പം ,പെണ്ണുണ്ടായാലും
   ‘ഇത്’ ഉണ്ടാക്കുവാൻ കള്ള് തന്നെ വേണ്ടിവരും എന്നുള്ള ‘അത്’ തന്നെയാണ് ഈ ‘ഇത്’..!
   Reply

   Delete
  8. ഇപ്പോ എല്ലാവരുടെയും സംശയം തീർന്നല്ലോ??

   ബിലാത്തിയാശാൻ പറഞ്ഞാൽ പിന്നെ അപ്പീലില്ല.. (ഒന്നുമില്ലെങ്കിലും, ആശാന്റെ അനുഭവജ്ഞാനം പരിഗണിക്കണമല്ലോ..)

   Delete
  9. ഹഹ. എല്ലാ ഡൗട്ടും തീർന്നു

   Delete
  10. ദതിപ്പോ ദങ്ങനെയായി.. എന്തരോ എന്തോ..

   Delete
 4. ഹോ ഇത്തവണയെങ്കിലും ബിരിയാണി കിട്ടുമോ :)

  ReplyDelete
 5. വീണ്ടും ഇലാനയുടെ അരികിലെത്തി, അല്ലേ?

  ജാക്കിന്റെ പ്രൊജക്റ്റ്‌ തുടങ്ങാൻ ഇനിയും ഒരു മാസം കൂടിയുണ്ട്‌. അതു വരെ എന്തു ചെയ്യാനാണാവോ ഇവരുടെ പ്ലാൻ?

  ReplyDelete
  Replies
  1. ഒരു മാസം അവിടെ തങ്ങാനുള്ള പ്ലാൻ സഹിക്കണില്ല അല്ലേ..

   Delete
  2. തന്നേന്ന്...

   Delete
  3. എല്ലാവരും കൂടി ആ പാവം ജാക്ക് ഡെസ്ഫോർജിനെ കണ്ണ് വയ്ക്കുകയാണല്ലോ... ആ പാവത്തിന്റെ കഞ്ഞിയിൽ മണ്ണ് വാരിയിടുമോ...?

   Delete
  4. ജാക്കേട്ടൻ കുറെ എസ്കിമോകളെ സംഘടിപ്പിച്ച് കരടി രസായനം ഉണ്ടാക്കാൻ പുറപ്പെടും.. ഇലാന അവളുടെ എളേമ്മേടെ മകന്റെ കല്യാണം കൂടാൻ ഉഗാണ്ടയിലേയ്ക്ക്.. ജോപ്പൻ പതിവ് റേഷനുമായി ഇടയ്ക്കിടെ കറങ്ങിത്തിരിഞ്ഞ് വരും.. വിനുവേട്ടൻ അപ്പോളേയ്ക്കും നാട്ടിൽ പോയി തിരികെയെത്തും..

   ദേ പോയി, ഒരു മാസം!!

   Delete
  5. ഒരു മാസത്തെ ഇടവേള... അത് പെട്ടെന്ന് തീരും ജിം...

   Delete
  6. വിനുവേട്ടന്‍ ശരിക്കും ലീവിനു പോവ്വാണോ..?
   (അടുത്ത അഞ്ചു ലക്കം ഇപ്പോഴേ എനിക്കയച്ചു താ...ഞായറാഴ്ച തോറൂം ഞാന്‍ പോസ്റ്റിക്കോളാം )

   Delete
  7. അതേ ഉണ്ടാപ്രീ... നവംബർ ആറിന് നാട്ടിൽ എത്തുന്നു... അടുത്ത ലക്കം പോസ്റ്റ് ചെയ്തതിന് ശേഷം ചെറിയ ഒരു ഇടവേള ഉണ്ടായിരിക്കും... ഉണ്ടാപ്രിയുടെ വർത്തമാനം കേട്ടാൽ തോന്നും എനിക്കിതേ പണിയുള്ളൂവെന്ന്... :)

   Delete
 6. ചുംബനം ഏറ്റുവാങ്ങുമ്പോഴുള്ള ഇലാനയുടെ കണ്ണുകളിലെ അനിതരമായ ആ കാതരഫാവം മനസ്സീന്ന് പോണില്ല്യല്ലോ ഫഗവാനെ...
  .

  ReplyDelete
  Replies
  1. അതാണ് ജാക്ക് ഹിഗ്ഗിൻസിന്റെ വിവരണം... എല്ലാം കൺ‌മുന്നിലെന്ന പോലെ വായനക്കാരുടെ ഹൃദയങ്ങളിലേക്ക് രംഗങ്ങളെ ആവാഹിക്കുന്ന രീതി...

   Delete
 7. ഇലാനയില്ലാതെ എന്ത് ഈസ്റ്റ്‌ ഓഫ് ഡെസലേഷന്‍ !!

  ReplyDelete
  Replies
  1. സുകന്യേച്ചിയില്ലാതെ എന്തോന്ന് EOD എന്ന് പറയുമ്പോലെ.. :)

   Delete
 8. വർത്തമാന കാലത്തിൽ ജീവിക്കുക എന്ന് പറയുന്നത്‌ ഇങ്ങിനെ ആയിരിക്കും അല്ലെ? ഉണ്ടാപ്രി പരഞ്ഞതുപോലെ ആ ഒരു ഇത്‌..

  ReplyDelete
  Replies
  1. റാംജി റാവ് സ്പീക്കിങ്ങ്... ? :)

   Delete
  2. സന്തോഷം.... ആ ഒരിത് എല്ലാവരുടെ മനസ്സിലും ഉണ്ടായതില്‍..

   Delete
 9. excellent, thanks a lot for your dedication. God bless.

  ReplyDelete
 10. നല്ലൊരു വിശ്രമകാലം ആവട്ടെ.

  ReplyDelete
  Replies
  1. വിശ്രമമോ കേരളേട്ടാ...? :)

   Delete
 11. "എന്തുകൊണ്ടോ അതിന്റെ ധ്വനി എനിക്ക് പിടിച്ചില്ല." - അത് സ്വാഭാവികമല്ലേ ജോപ്പാ.. നുമ്മക്ക് ഇത്തിരി ഇഷ്ടം തോന്നുന്ന ഗാൾസ് വേറെ വല്ല ചെക്കന്മാരെയും നോക്കിയാ നുമ്മക്ക് അങ്ങനൊക്കെ തോന്നും.. അതല്ലേ അതിന്റെ ഒരു ഇക്ക്മത്ത്.. (ഈ ജോപ്പൻ നുമ്മടെ ആളാ ട്ടാ)

  "കാൽമുട്ടുകളിൽ നിന്നും ചുരുങ്ങിയത് ആറ് ഇഞ്ചെങ്കിലും മുകളിലായിട്ടാണ്..." - പഹയൻ, ഒറ്റനോട്ടത്തിൽത്തന്നെ അളവെടുത്തല്ലോ!! (ഞാനും ടേപ്പ് വച്ച് അളന്ന് നോക്കി.. ഹും.. ഇത്തിരികൂടെ ഇറക്കം ആവാമായിരുന്നു..)

  "യൂ ലുക്ക് ലൈക്ക് സം ഗ്രേറ്റ് കിംഗ്’സ് വോർ…” - ഹെന്റെ അത്തിപ്പാറ അമ്മച്ചീ...!

  ReplyDelete
  Replies
  1. ജിമ്മിയ്ക്ക് കാര്യത്തിന്റെ കിടപ്പുവശം പിടികിട്ടി... :)

   Delete
  2. "യൂ ലുക്ക് ലൈക്ക് സം ഗ്രേറ്റ് കിംഗ്’സ് വോർ…” അത് കൊള്ളാമല്ലോ ജിമ്മിച്ചാ.. അതെനിക്കിഷ്ടപ്പെട്ടു

   Delete
  3. ഇങ്ങനെയെങ്ങാനും നുമ്മടെ പെണ്ണിനോട് പറഞ്ഞാൽ എന്തായിരിക്കും പ്രതികരണം ഫഗവാനേ!!

   (എഡ്യുക്കേഷന്റെ കുറവ്, ചിലപ്പോളൊക്കെ ഒരു അനുഗ്രഹമാവാം..)

   Delete
  4. ആ അനുഗ്രഹം എനിക്കില്ല ജിമ്മി.. ലവള്‍ അസോസിയേറ്റ് പ്രൊഫസറും ഞാന്‍ ഏഴാംകൂലിയും അല്ലെ.. എന്നാലും അത്ര പെട്ടന്നൊന്നും ഈ പെണ്ണുങ്ങള്‍ക്ക്‌ കത്തില്ല.. കത്തി വരുമ്പോഴേക്കും ഓടാനുള്ള സമയം കിട്ടും.

   Delete
  5. വെർതേയാണോ ശ്രീജിത്ത്‌ ആഫ്രിയ്ക്ക വരെ ഓടിയത്‌?

   Delete
  6. അങ്ങനെ വരട്ടെ... ഇപ്പോഴല്ലേ അതിന്റെ ഗുട്ടൻസ് പിടി കിട്ടിയത്... :)

   Delete
  7. എഡ്യുക്കേഷൻ കുറവായാലും, കൂട്യാലും എമണ്ടനായും ,മണ്ടനായും കസർക്കുന്ന മ്മ്ളൊക്കെ എപ്പോളും അനുഗ്രഹപ്പെട്ടവർ തന്നെ ...!

   Delete
  8. ജിമ്മിച്ചാ...ആ ടേപ്പൊന്നു വേണായിരുന്നു..

   Delete
 12. Replies
  1. എലാന വെറും റോക്സ് അല്ല.. ഓൺ ദ റോക്സ് ആണ്.. ;)

   Delete
  2. എന്താ ഇവിടെ ഒരു മദ്യത്തിന്‍റെ മണം.. വെസ്റ്റ്‌ ഗ്ലാസ്‌ കൊണ്ടുവരണോ..?

   Delete
  3. ങ്‌ ഹേ ഈ തറവാട്ടിൽ മദ്യമോ... വിനുവേട്ടാ

   Delete
  4. ആരൊക്കെ മദ്യം കഴിച്ചാലും ഞാനും ജോയും ഈ സാധനം ഉപയോഗിക്കാത്ത ആൾക്കാരാ ശ്രീ...

   Delete
  5. ന്നാ പിള്ളേരൊക്കെ കിടന്നുറങ്ങ്...
   ശ്രീജിത്തേ...ഒരു വേസ്റ്റ് ഗ്ലാസ്സ് എനിക്കൂടെ കരുതിക്കോ..( ഇത്തിരി കൂടി മതിയല്ലോ..)

   Delete
 13. ഇലാന തിരിച്ച് പോകുമോ? ജോ മദ്യം കഴിക്കില്ലല്ലോ... ശോ ആകെ കണ്‍ഫ്യുഷന്‍!

  ReplyDelete
  Replies
  1. കൺഫ്യൂഷൻ വേണ്ട മുബീ... ജോ മദ്യം കഴിക്കാത്ത ആൾ തന്നെയാണ്...

   Delete
 14. ദേഹത്തിന്റെ വടിവും ആകാരസൌഷ്ടവവും വളരെ വ്യക്തമായി ദർശിക്കാൻ സാധിക്കുന്ന നേർത്ത ഉടയാട… ഉടലിൽ വസ്ത്രം ഉണ്ടോ എന്ന് പോലും സന്ദേഹിച്ചു പോകുന്ന വിധത്തിലായിരുന്നു അവളുടെ അപ്പോഴത്തെ രൂപം.

  ജാക്ക് കേരളത്തില്‍ അല്ലാത്തത് നന്നായി. എല്ലാരുന്നെകില്‍ അങ്ങേരുടെ ബോട്ട് 'സദാചാരന്മാര്‍' തല്ലിപ്പോട്ടിചേനെ.

  ഹും, സായിപ്പിനും മദാമ്മയ്ക്കും ഒക്കെ എന്തും ആവല്ലോ..

  ReplyDelete
  Replies
  1. "ജാക്ക് കേരളത്തില്‍ അല്ലാത്തത് നന്നായി."

   അതുപോലെതന്നെ, നമ്മളൊന്നും (ബഹുവചനം ഇഷ്ടപ്പെട്ടിൽ ഏകവചനത്തിൽ തിരുത്തി വായിക്കണേ) യൂറോപ്പിലോ അമേരിക്കയിലോ ആവാതിരുന്നതും നന്നായി.. ;)

   Delete
  2. ആഫ്രിക്കയും മോശമല്ല ജിമ്മി, അഞ്ചു കിലോ ഇറച്ചി തേക്കിലയില്‍ പൊതിഞ്ഞത് പോലെയാ ഇവിടുത്തെ ഒരു വസ്ത്രധാരണ രീതി.

   Delete
  3. അപാര ഉപമ തന്നെ ശ്രീജിത്തേ... (പക്ഷേ, ഇത് പണ്ട് വിശാൽജി എവിടെയോ എടുത്ത് പെരുമാറിയ വാക്യങ്ങളല്ലേ എന്നൊരു സംശയം)... :)

   Delete
  4. ഏതോ ബ്ലോഗില്‍ നിന്നും കിട്ടിയതാണ്.. വിശാല്‍ജിയുടെ തന്നെയാവണം.. ആദ്യം വായിച്ച ബ്ലോഗുകളില്‍ ഒന്നാണല്ലോ അത്.. പിന്നെ, കട്ട്, കോപ്പി, പേസ്റ്റ് എന്നിവയില്‍ അഗ്രഗണ്യന്‍. ആഗോള വലയുടെ കണ്ണികള്‍ വിറ്റു ഈ ദുനിയാവില്‍ കഴിഞ്ഞു കൂടുന്നു. എന്ന് എന്റെ ബ്ലോഗര്‍ പ്രോഫയലില്‍ എഴുതി വെച്ചിരിക്കുന്നത് വിനുവേട്ടന്‍ കണ്ടില്ലാന്നു തോന്നുന്നു.

   Delete
  5. തേക്കിലയില്‍ പൊതിഞ്ഞ പോത്തിറച്ചി..
   ശ്ശോ..വമ്പന്‍ നൊസ്റ്റി...

   Delete
 15. ഇതിപ്പോ എല്ലാരും കൂടി .... !!!

  ReplyDelete
 16. ഇലാനയുടെ കണ്ണിലെ ആ ഭാവം, അതിന്റെ വർണന .....

  പിന്നാലെ ജോയുടെ അളവെടുപ്പ്...

  ഈ ജാക്കിന് കുളിക്കാൻ പോകാൻ കണ്ട നേരം...!!!

  എന്തൊക്കെയിനി കാണേണ്ടി വരും ന്റെ ആറ്റുകാലമ്മേ.... !

  ReplyDelete
  Replies
  1. ജാക്ക് കുളി കഴിഞ്ഞ് വരുമ്പോഴേക്കും എന്തൊക്കെ സംഭവിക്കുമെന്നറിയാൻ അടുത്ത ലക്കത്തിനായി അക്ഷമയോടെ കാത്തിരുന്നേ പറ്റൂ കുഞ്ഞൂസേ... :)

   Delete
  2. ചുമ്മാ... വെര്‍തേ മനുഷ്യേനെ ആശിപ്പിക്കാന്‍..
   കുളി തീര്‍ന്നു കാര്‍ന്നോര്‍ വരും വരെ വല്ല അന്താക്ഷരിം കളിച്ചോണ്ടിരിക്കും

   Delete


 17. അദ്ദേഹം പുറത്തേക്ക് കടന്നതിന് പിന്നാലെ കതക് അടഞ്ഞു.
  ഇലാന തിരിഞ്ഞ് തികച്ചും ശാന്തതയോടെ ഇടുപ്പിൽ കൈ കുത്തി എന്നെ
  നോക്കിക്കൊണ്ട് നിന്നു. ദേഹത്തിന്റെ വടിവും ആകാരസൌഷ്ടവവും വളരെ
  വ്യക്തമായി ദർശിക്കാൻ സാധിക്കുന്ന നേർത്ത ഉടയാട… ഉടലിൽ വസ്ത്രം ഉണ്ടോ
  എന്ന് പോലും സന്ദേഹിച്ചു പോകുന്ന വിധത്തിലായിരുന്നു അവളുടെ അപ്പോഴത്തെ രൂപം.

  പിന്നെ അവൾ ഒഴിച്ച് തരാൻ പോകുന്ന വിഷച്ചാറും ,
  തണുപ്പും , ഒപ്പം ഡെസ്ഫോർജ് ഈ പാവത്തിനെ ഒറ്റക്ക്
  അവിടെയാക്കിയുള്ള കൂളിയ്ക്കാൻ പോക്കും...
  ഹൌ...എനിക്ക് വയ്യാ... !

  ReplyDelete
  Replies
  1. എന്താല്ലേ.......?????????

   Delete
  2. ഒരു മനഃസമാധാനവുമില്ല അല്ലേ? :)

   Delete
 18. ജാക്കേട്ടന്റെ കുളിയ്ക്ക് ഇത്രയധികം പ്രാധാന്യമുണ്ടെന്ന് സാക്ഷാൽ ജാക്ക് ഹിഗ്ഗിൻസ് പോലും ചിന്തിച്ചുകാണില്ല!!

  ReplyDelete
 19. Ho.. ithu vaayikkunthorum entho. . Or ithu. ...! Enikku Vayyaaye. ..!!?

  ReplyDelete
 20. Biriyani Venda...Greenland Karadi Kuzhi Manthi mathi....!!!

  ReplyDelete
 21. എന്തുകൊണ്ടോ അതിന്റെ ധ്വനി എനിക്ക് പിടിച്ചില്ല.

  (കൊച്ചീലെ ചുംബനസ്സമരം കണ്ട പോലീസ് ഇതുതന്നെയാ പറഞ്ഞത്)

  ReplyDelete
 22. ഞാന്‍ ഇവിടെ എത്തി , വിനുവേട്ടാ..ബാക്കീം എത്തിക്കോളാം.
  ഒരു വിവര്‍ത്തകന്‍ ആയി വിനുവേട്ടന്‍ ശരിക്കും ശോഭിക്കുന്നുണ്ട് കേട്ടൊ. അഭിനന്ദനങ്ങള്‍.

  ReplyDelete
 23. വായിക്കാന്‍ രസം കമെന്റുകള്‍ അതിലേറെ രസം.

  ReplyDelete
 24. അതെ..മൂർത്തിയേക്കാളും വലിയ എന്നോ മറ്റോ തുടങ്ങുന്ന ചൊല്ലു പോലെ പോസ്റ്റിനേക്കാളും എറിക്കുന്ന കമന്റ്സ്‌.

  ReplyDelete