Monday 1 December 2014

ഈസ്റ്റ് ഓഫ് ഡെസലേഷൻ - 14



ഡെസ്ഫോർജ് ഇടനാഴിയിലൂടെ താഴേക്ക് പോയതും വീൽ ഹൌസിന്റെ ഡോർ തുറന്ന് സോറെൻസെൻ പുറത്ത് വന്നു. അയാളുടെ മുഖത്ത് പ്രത്യേകിച്ച് ഭാവമാറ്റമൊന്നും പ്രകടമായിരുന്നില്ലെങ്കിലും അവിടെ നടന്നതെല്ലാം അയാൾ കണ്ടിട്ടുണ്ടാകുമെന്ന കാര്യത്തിൽ യാതൊരു സംശയവുമുണ്ടായിരുന്നില്ല എനിക്ക്.

“സോന്ദ്രേയിൽ നിന്നുമുള്ള വെതർ റിപ്പോർട്ട് ലഭിച്ചിട്ടുണ്ട് ജോ വരുന്ന ഏതാനും മണിക്കൂറുകളിൽ കാര്യമായ വ്യതിയാനങ്ങളൊന്നും പറയുന്നില്ലെങ്കിലും മഞ്ഞുമലകൾക്കപ്പുറത്ത് നിന്നും ശക്തമായ കാറ്റും കനത്ത മഴയും അടുത്തുകൊണ്ടിരിക്കുന്നുവെന്ന് മുന്നറിയിപ്പുണ്ട് ഇപ്പോൾ പുറപ്പെടുകയാണെങ്കിൽ നിങ്ങൾക്ക് അതിനെ അഭിമുഖീകരിക്കാതെ കഴിക്കാം” സോറെൻസെൻ പറഞ്ഞു.

ഇവിടെ നിന്നും പുറത്ത് കടക്കാൻ ഇത് തന്നെ പറ്റിയ അവസരം വെതർ റിപ്പോർട്ടിലൂടെ കണ്ണോടിക്കവെ ഞാൻ മനസ്സിൽ കരുതി.

“എങ്കിൽ ശരി ഞാൻ പുറപ്പെട്ടാലോ എന്ന് വിചാരിക്കുകയാണ് ഡെസ്ഫോർജിനെ തൽക്കാലം ശല്യപ്പെടുത്തേണ്ട അദ്ദേഹത്തിന് ആവശ്യത്തിലധികം തലവേദനയുണ്ട് ഇപ്പോൾ തന്നെ. അടുത്തയാഴ്ച്ച കാണാമെന്ന് അദ്ദേഹത്തോട് പറഞ്ഞേക്കൂ അഥവാ ഇനി ആ പെൺകുട്ടിയെ അതിനു മുമ്പ് തിരികെ കൊണ്ടുപോകാൻ അദ്ദേഹം ആവശ്യപ്പെടുകയാണെങ്കിൽ എനിക്കൊരു റേഡിയോ സന്ദേശം അയച്ചാൽ മതി

അയാൾ പതുക്കെ തലയാട്ടി. “ശരി ഞാൻ ബോട്ട് തയ്യാറാക്കി നിർത്താം

താഴെ പോയി എന്റെ സാധനങ്ങൾ എടുത്തുകൊണ്ട് വന്നപ്പോഴേക്കും ക്രൂവിലെ ഒരംഗം എന്നെ കരയിലെത്തിക്കുവാൻ ബോട്ടുമായി തയ്യാറായി നിൽക്കുന്നുണ്ടായിരുന്നു. എന്നെ ബീച്ചിൽ ഇറക്കിയിട്ട് അയാൾ ബോട്ടുമായി കപ്പലിനടുത്തേക്ക് തിരിച്ചു പോയി. ഞാൻ വിമാനത്തിന് നേർക്ക് നടന്നു.


പതിവ് പരിശോധകൾക്ക് ശേഷം എൻ‌ജിൻ സ്റ്റാർട്ട് ചെയ്ത് ഞാൻ വിമാനത്തെ കടലിലേക്ക് ഇറക്കി. പിന്നെ ചക്രങ്ങൾ ഉയർത്തി, കാറ്റിന് അനുകൂലമായി പതുക്കെ മുന്നോട്ട് നീങ്ങി. മഞ്ഞുകട്ടകൾക്കിടയിലൂടെ സുരക്ഷിതമായ പാത കണ്ടെത്തുവാൻ പലപ്പോഴും സൈഡ് വിൻഡോയിലൂടെ തല വെളിയിലേക്കിട്ട് നോക്കേണ്ടി വന്നു.

കപ്പലിന്റെ ഏതാണ്ട് നൂറ് വാര അടുത്തെത്തി കാറ്റിനെതിരെ തിരിഞ്ഞപ്പോഴാണ് ഞാനത് കണ്ടത്. എന്നെ തീരത്ത് കൊണ്ടുവിടാൻ വന്ന ആ ചെറിയ ബോട്ട് വീണ്ടും എനിക്കരികിലേക്ക് വന്നു കൊണ്ടിരിക്കുന്നു. അതിന്റെ മുൻഭാഗത്ത് നിൽക്കുന്ന ഡെസ്ഫോർജ് ഇടതടവില്ലാതെ കൈ ഉയർത്തി വീശുന്നുണ്ടായിരുന്നു. വിമാനത്തിന്റെ എൻ‌ജിൻ ഓഫ് ചെയ്ത് ഞാൻ സൈഡ് വിൻ‌ഡോ തുറന്നു. അപ്പോഴേക്കും ആ ബോട്ട് എനിക്കരികിൽ എത്തിക്കഴിഞ്ഞിരുന്നു. തന്റെ കൈവശമുള്ള ക്യാൻ‌വാസ് ബാഗ് അദ്ദേഹം എന്റെ ക്യാബിനിലേക്ക് എറിഞ്ഞു തന്നു. പിന്നെ വിമാനത്തിന്റെ ഫ്ലോ‌ട്ടിലേക്ക് കാലെടുത്ത് വച്ച് പതുക്കെ മുകളിലേക്ക് കയറി എന്റെ ക്യാബിനുള്ളിൽ എത്തി.

“പെട്ടെന്നൊരു തോന്നൽ നഗരജീവിതം ഒന്ന് ആസ്വദിക്കണമെന്ന് ജസ്റ്റ് ഫോർ എ ചെയ്ഞ്ച് എന്താ, വിരോധം വല്ലതുമുണ്ടോ?” അദ്ദേഹം ചോദിച്ചു.

“യൂ ആർ ദി ബോസ്” ഞാൻ  പറഞ്ഞു. “പക്ഷേ, നമുക്ക് ഇപ്പോൾ തന്നെ പുറപ്പെട്ടേ മതിയാവൂ കനത്ത മഴയും കാറ്റും ഫ്രെഡറിൿസ്‌ബോർഗ് ലക്ഷ്യമാക്കി നീങ്ങിക്കൊണ്ടിരിക്കുകയാണെന്നാണ് വെതർ റിപ്പോർട്ട് അതിന് മുമ്പ് അങ്ങെത്തുവാനാണ് എന്റെ ശ്രമം

അദ്ദേഹത്തെയും കൊണ്ട് വന്ന ബോട്ട് അപ്പോഴേക്കും തിരിച്ചു പൊയ്ക്കഴിഞ്ഞിരുന്നു. ഞാൻ എൻ‌ജിൻ സ്റ്റാ‍ർട്ട് ചെയ്ത് വിമാനം മുന്നോട്ടെടുത്തു. ഇരുപത് സെക്കന്റുകൾക്കകം ഞങ്ങൾ കടലിൽ നിന്നും മുകളിലേക്കുയർന്നു.  കപ്പലിന് മുകളിലൂടെ ചരിഞ്ഞ് പറക്കവെ ഇടനാഴിയിൽ നിന്നും പുറത്ത് വന്ന് ഞങ്ങളെ വീക്ഷിച്ചുകൊണ്ട് നിൽക്കുന്ന ഇലാനാ എയ്ട്ടനെ കാണാമായിരുന്നു.

“അപ്പോൾ അവളുടെ കാര്യമോ?” ഞാൻ ചോദിച്ചു.

ഡെസ്ഫോർജ് ചുമൽ വെട്ടിച്ചു. “ഷീ വിൽ ബീ ഓകെ ഇന്ന് രാത്രി തന്നെ കപ്പലുമായി ഫ്രെഡറിൿസ്‌ബോർഗിലേക്ക് തിരിക്കുവാൻ ഞാൻ സോറെൻസെന് നിർദ്ദേശം നൽകിയിട്ടുണ്ട്നാളെ ഉച്ച തിരിയുന്നതോടെ അവർ അവിടെ എത്തും

അദ്ദേഹം തന്റെ അരയിൽ കൊളുത്തിയിട്ടിരുന്ന ഫ്ലാസ്ക് തുറന്ന് അൽപ്പം അകത്താക്കിയിട്ട് ചിരിക്കുവാനാരംഭിച്ചു. “ജോ നീയെന്താണവിടെ ചെയ്തതെന്ന് എനിക്കിനിയും മനസ്സിലായില്ല ഞാൻ ചെല്ലുമ്പോൾ അവളവിടെ കലി തുള്ളി നിൽക്കുകയായിരുന്നു...”

“അവളെ സമാധാനിപ്പിക്കുവാൻ നിങ്ങളവിടെ തങ്ങുമെന്നായിരുന്നു ഞാൻ കരുതിയത്” അൽപ്പം നീരസത്തോടെ ഞാൻ പറഞ്ഞു.

“ഓ ആ പെണ്ണിന് നോർമ്മൽ ആകാൻ അൽപ്പം സമയം കൊടുക്കുകയാണ് ഇപ്പോൾ വേണ്ടത് അല്ലാതെ അവളെ സമാധാനിപ്പിച്ച് ശരിയാക്കുവാനുള്ള സമയവും ക്ഷമയും ഒന്നും ഈ പ്രായത്തിൽ എനിക്കില്ല അവൾ ഒന്ന് തണുക്കുന്നത് വരെ കാത്തിരിക്കുക തന്നെ

“ആട്ടെ, എന്തിനാണ് അവളിപ്പോൾ ഇങ്ങോട്ട് വന്നത്?” ഞാൻ ചോദിച്ചു. “ആ കത്ത് കൈമാറുവാൻ വേണ്ടി മാത്രമാണ് അവൾ വന്നതെന്ന് മാത്രം എന്നോട് പറയരുത് ഗ്രീൻലാന്റിലും പോസ്റ്റൽ സർവീസ് എന്നൊരു വകുപ്പൊക്കെയുണ്ട്

“ഓ അത് നിസ്സാരം ഞാൻ നിർമ്മിക്കുന്ന പുതിയ ചിത്രത്തിലെ നായികാവേഷം തനിക്ക് വേണമെന്ന് പറയുവാൻ വേണ്ടിയാണ് അവൾ എത്തിയിരിക്കുന്നത്” അദ്ദേഹം പുഞ്ചിരിച്ചു. “അതുകൊണ്ടാണ് ഞാൻ പറഞ്ഞത് അവൾക്ക് അധികനേരം ക്ഷുഭിതയായിരിക്കാനാവില്ല എന്ന് അതാണവളുടെ ശീലം നാളെ സ്റ്റെല്ല അവിടെ എത്തുമ്പോഴേക്കും അവളൊരു നല്ല കുട്ടിയായിക്കഴിഞ്ഞിരിക്കും

അദ്ദേഹം സീറ്റ് പിന്നിലേക്കാക്കി ചാഞ്ഞിരുന്നിട്ട് തന്റെ പീക്ക് ക്യാപ്പ് കണ്ണുകൾക്ക് മുകളിലേക്ക് ഇറക്കി വച്ചു. വിമാനത്തിന്റെ ഗതി നിയന്ത്രിച്ചുകൊണ്ടിരിക്കവെ എന്റെ ചിന്തകൾ വീണ്ടും ഇലാനാ എയ്ട്ടനെക്കുറിച്ചായി. ഒരു ചിത്രത്തിലെ നായികാവേഷത്തിന് വേണ്ടി തന്നെത്തന്നെ ഒരു വിൽപ്പനച്ചരക്കാക്കുവാനൊരുങ്ങുന്ന അവളെ ഒരു നിമിഷം ഞാൻ സങ്കൽപ്പിച്ചു നോക്കി. ഒന്നോർത്താൽ അതിൽ യാതൊരു അസ്വാഭാവികതയും ഇല്ല തന്നെ  ഒന്നല്ലെങ്കിൽ മറ്റൊരു വിധത്തിൽ നാമെല്ലാം തന്നെ അടിമകളെപ്പോലെ ആഴ്ച്ചയിൽ ഏഴു ദിവസവും സ്വയം വിൽപ്പനച്ചരക്കായിക്കൊണ്ടിരിക്കുകയാണല്ലോ 

പെട്ടെന്നാണ് മഴത്തുള്ളികൾ വിന്റ് സ്ക്രീനിൽ ചരൽ പോലെ വന്ന് പതിച്ചു തുടങ്ങിയത്. ആദ്യമൊന്ന് പകച്ചു പോയെങ്കിലും ഞൊടിയിടയിൽ മറ്റ് ചിന്തകളെയെല്ലാം തന്നെ ഞാൻ മനസ്സിൽ നിന്നും ആട്ടിപ്പായിച്ചു. സോന്ദ്രേയിൽ നിന്നുമുള്ള വെതർ റിപ്പോർട്ടിൽ പറഞ്ഞതിനെക്കാളും വേഗതയിലാണ് കാറ്റും മഴയും മുന്നേറിക്കൊണ്ടിരിക്കുന്നത്. സ്റ്റിക്ക് പിറകോട്ട് വലിച്ച് ഞാൻ വിമാനത്തെ കൂടുതൽ ഉയരത്തിലേക്ക് നയിച്ചു.  

(തുടരും)

45 comments:

  1. ചെറിയൊരു ഇടവേളയ്ക്ക് ശേഷം കഥ തുടരുന്നു...

    ഇലാനയെ കപ്പലിൽ വിട്ടിട്ട് ജാക്ക് ഡെസ്ഫോർജ്, ജോ മാ‍ാർട്ടിനോടൊപ്പം ഫ്രെഡറിൿസ്ബോർഗിലേക്ക് തിരിക്കുന്നു...

    ReplyDelete
    Replies
    1. ശരി, ഞങ്ങളും പിന്നില്‍ കേറീട്ടൊണ്ട്... വിട്ടോ വിട്ടോ...

      Delete
    2. ഇത്തിരി ഒതുങ്ങിയിരുന്നേ ശ്രീക്കുട്ടാ... ആ സൈഡ് സീറ്റിലിരുന്ന് ഞാനും കാഴ്ചകൾ കാണട്ടെ.. :)

      Delete
    3. ഹാ ഹാ ഹാാാ.സൂപ്പർ

      Delete
  2. ഒരു തേങ്ങ ഇടുന്നു.. ചുമ്മാ ഇരിക്കട്ടെ..
    കാറ്റോക്കെ അടിച്ചുതുടങ്ങി മഴയും വന്നു ഇനി എന്താണാവൊ വരാനുള്ളതു.

    ReplyDelete
    Replies
    1. വരാനുള്ളത് വഴിയിൽ തങ്ങില്ല ശ്രീജിത്തേ.. കപ്പലിൽ കയറിയാണെങ്കിലും പിന്നാലെയെത്തും.. ;)

      Delete
    2. മഴയിൽ നിന്ന് രക്ഷ നേടാനല്ലേ ശ്രീജിത്തേ ജോ വിമാനം മേഘങ്ങളുടെ മുകളിലേക്ക് ഉയർത്തിയത്...

      Delete
  3. വീണ്ടും വന്നു... " ഫ്രെഡറിൿസ്ബോർഗിലേക്ക് തിരിക്കുന്നു... "

    ReplyDelete
  4. സുരക്ഷിതമായ പാത കണ്ടെത്തുവാൻ പലപ്പോഴും സൈഡ് വിൻഡോയിലൂടെ തല വെളിയിലേക്കിട്ട് നോക്കേണ്ടി വന്നു.

    ഹൈറേഞ്ചില്‍ മഞ്ഞിറങ്ങുമ്പോള്‍ കാറോടിക്കുന്നപോലെ!!

    ReplyDelete
    Replies
    1. ഹൊ അജിത്‌ ഏട്ടാ ,,ഞാനത് മനസ്സില്‍ കാണുന്നു :)

      Delete
    2. ആ ഉപമ കലക്കി അജിത്തേട്ടാ...

      പണ്ടൊരിക്കൽ മറയൂരിൽ നിന്നും മൂന്നാറിലേയ്ക്ക് വരുന്ന വഴി അങ്ങനെ ഒരു അനുഭവമുണ്ടായതാ.. ഒരു രക്ഷയുമില്ലാഞ്ഞിട്ട്, മുന്നിലുള്ളത് വഴിയാണോ കുഴിയാണോ എന്നറിയാൻ വണ്ടി നിർത്തി ഇറങ്ങി നോക്കേണ്ടി വന്നു.. ഹൊ!!

      Delete
    3. അജിത്‌ഭായിയുടെ വാഗൺ ആർ ഈ മഞ്ഞ് കുറേ കണ്ടതാണല്ലേ? :)

      Delete
  5. കാറ്റ് ചതിക്കുമോ ??/
    -----------------
    സിനിമാ ജീവിതം എല്ലായിടത്തും ഒരു പോലെ തന്നെയല്ലേ :(

    ReplyDelete
  6. ഒരു ഇടവേള കഴിഞ്ഞ് കഥ വീണ്ടും ആരംഭിയ്ക്കുന്നു, അല്ലേ?

    നമ്മുടെ നാട്ടില്‍ റോഡിലെ കുഴിയില്‍ വീഴാതെ വണ്ടി ഓടിയ്ക്കും പോലല്ലേ അവിടെ മഞ്ഞുകട്ടയില്‍ തട്ടാതെ വിമാനം ഓടിയ്ക്കുന്നേ... ;)
    ശരി, കഥ ഒന്നു വീണ്ടും ചൂടു പിടിയ്ക്കട്ടേ...

    ReplyDelete
    Replies
    1. ചൂട് പിടിപ്പിക്കാനുള്ള സംഭവം “ബോട്ടി(ലി)ൽ” അല്ലേയുള്ളത്.. ;)

      Delete
    2. സിനിമാ ജീവിതം എല്ലായിടത്തും ഒരു പോലെ തന്നെ ഫൈസൽ...

      ബോട്ടിൽ അല്ല് ജിം... കപ്പലിൽ...

      Delete
    3. ബോട്ടില്‍ ആണെങ്കിലും കപ്പലില്‍ ആണെകിലും 'ബോട്ടില്‍' ആണല്ലോ പ്രധാനം..

      Delete
  7. കപ്പലില്‍ ഒരു പെണ്ണിനെ വിട്ട് സ്ഥലം കാലിയാക്കിയത് ശരിയായില്ല. ഇനി എന്താണാവോ?

    ReplyDelete
    Replies
    1. കേരളേട്ടാ, ഉത്കണ്ഠപ്പെടേണ്ട... നമ്മുടെ നാടല്ലല്ലോ... :)

      Delete
    2. ദാസനുണ്ണിച്ചേട്ടാ,
      എല്ലാവരും വിമാനത്തിൽ കയറിപ്പോയി.ഞാൻ വൈകി വന്നത്‌ കൊണ്ട്‌ ഇലാനയോടൊപ്പം പുറകേ അങ്ങ്‌ വന്നോളാം!!!

      Delete
  8. "ഒന്നല്ലെങ്കിൽ മറ്റൊരു വിധത്തിൽ നാമെല്ലാം തന്നെ അടിമകളെപ്പോലെ ആഴ്ച്ചയിൽ ഏഴു ദിവസവും സ്വയം വിൽപ്പനച്ചരക്കായിക്കൊണ്ടിരിക്കുകയാണല്ലോ…"

    ശ്ശോ!!


    മഞ്ഞും മഴയും... ആകെ കുളിരുന്നല്ലോ..

    ReplyDelete
    Replies
    1. നമ്മുടെയൊക്കെ ജീവിതം തന്നെ... അല്ലേ ജിം...?

      Delete
  9. ഹത് ശരി ..
    വീമാനം പറത്തിയാണ് അല്ലേ തിരികേ വന്നത്..?
    അപ്പോൾ സ്റ്റെല്ല വരാമെന്ന് സമ്മതിച്ച് അല്ലേ വിനുവേട്ടാ ..!

    ReplyDelete
    Replies
    1. എന്റെ മുരളിഭായ്...ഈ സ്റ്റെല്ല സ്റ്റെല്ല എന്ന് പറയുന്നത് എന്താണെന്നാ വിചാരം...? ജാക്ക് ഡെസ്ഫോർജിന്റെ കപ്പലിന്റെ പേരാ അത്... :)

      Delete
    2. ഏതവനാടാ കപ്പലിനൊക്കെ സ്റ്റെല്ല എന്ന് പേരിടുന്നത്.. വെറുതെ മനുഷ്യനെ തെറ്റിദ്ധരിപ്പിക്കാന്‍..

      Delete
    3. ഇങ്ങനെ പെട്ടെന്നൊക്കെ അങ്ങ് തെറ്റിദ്ധരിച്ചാലോ ശ്രീജിത്തേ... :)

      Delete
  10. അപ്പം സംഗതി ചൂടു പിടിക്കാൻ തുടങ്ങുന്നു അല്ലേ.
    ചുമ്മാ സൈക്കിളെടുത്തോണ്ടു പോയി റോഡ്സൈഡിൽ വച്ച്, അവിടന്ന് കാറു പിടിച്ച് പോയ്യീന്ന് പറയുന്ന ലാ‍ഘവത്തോടെയല്ലെ ബോട്ടിനു പോയിറങ്ങി അവിടന്ന് വിമാനെമെടുത്തങ്ങു പോയീന്ന് പറയുന്നേ...!?

    ReplyDelete
  11. keep it going, let's start to unwrap the mystery.

    ReplyDelete
  12. അപ്പോ തിരിച്ചെത്തിയല്ലേ വിനുവേട്ടാ .... സന്തോഷം ...

    ഇവരൊക്കെ എത്ര സിമ്പിളാണല്ലേ...., കപ്പലിലും വിമാനത്തിലുമൊക്കെയല്ലേ യാത്ര...!!

    എന്നാലും , ആ ഇലാനയെ അവിടെ ഇട്ടേച്ചു പോകണ്ടായിരുന്നു.... !

    ReplyDelete
    Replies
    1. അതെ അതെ... സിമ്പിൾ... കാശുള്ളോർക്കൊക്കെ എന്തുമാവാല്ലോ... :)

      Delete
  13. "കാലില്‍ മുടി ചുറ്റിയ പോലെ" എന്നൊരു പറച്ചിലുണ്ട് ഞങ്ങളുടെ നാട്ടില്‍. അത് പോലെയാവും ജോന്റെ അവസ്ഥ. ആ ഇലാനയെ പറ്റിച്ചല്ലേ? പാവം...

    ReplyDelete
    Replies
    1. കാത്തിരുന്നു കാണാം മുബീ...

      Delete
  14. , ഞങ്ങളും പിന്നില്‍ കേറീട്ടൊണ്ട്..

    ReplyDelete
    Replies
    1. ഇത്തായെ ഈ വഴി കണ്ടിട്ട് കുറെക്കാലമായല്ലോ...

      അപ്പോ, ഈ ആഴ്ചത്തെ ‘ബെസ്റ്റ് കമന്റ്’ അവാർഡ് ശ്രീയ്ക്കാണല്ലേ.. :)

      Delete
    2. കൃഷ്ണപുരം ബ്ലോക്കിൽ ഇക്കൊല്ലവും ഒന്നാം സമ്മാനം വേലപ്പന് തന്നെ... :)

      Delete
  15. പുതിയ ആളാണ്‌. വായിച്ചു വരുന്നേയുള്ളൂ. വളരെ സീരിയസ് ആയ ഒരു തുടർകഥ അല്ലെ. ഈ വിമാനം പറത്തുമ്പോൾ ചിന്തകൾ പാടില്ല. ആശംസകൾ

    ReplyDelete
    Replies
    1. ഖുൻഫുദയിലെ ഏക ബ്ലോഗർ എന്ന പദവിയുമായി അഹങ്കരിച്ച് നടന്നിരുന്ന ഫൈസൽ ബാബുവിന്റെ ബ്ലോഗിൽ മണ്ണ് വാരിയിട്ട പുതിയ ബ്ലോഗറല്ലേ...? അറിയാം... :)

      സ്വാഗതം, സുസ്വാഗതം... ഈ നോവലിനോടൊപ്പം യാത്ര തുടരുമെന്ന് പ്രതീക്ഷിക്കുന്നു...

      Delete
  16. Replies
    1. വിൻസന്റ് മാഷേ... ഇവിടെയൊക്കെ ഉണ്ടോ...?

      Delete
  17. "ബിമാന"ത്തില്‍ സൈഡ് വിന്‍ഡോയിലൂടെ തല വെളിയിലേക്കിട്ടാലും കുഴപ്പമില്ല അല്ലെ!!!!!!

    വിനുവേട്ടന്റെ ആദ്യ കമന്റിനു ശ്രീയുടെ മറുപടിയും തുടര്‍ന്ന് ജിമ്മിയുടെ
    തിരക്കിയിരിക്കലും, ലേറ്റ് കമര്‍ ആയ നമുക്കൊക്കെ സീറ്റ്‌ കിട്ടുമോ ?

    ReplyDelete
    Replies
    1. വിമാനം പറക്കുമ്പോഴല്ല സുകന്യാജീ അദ്ദേഹം തല പുറത്തേക്കിട്ടത്... വെള്ളത്തിൽ മഞ്ഞുകട്ടകൾക്കിടയിലൂടെ ടാക്സിയിങ്ങ് നടത്തുമ്പോഴായിരുന്നു...

      സീറ്റില്ലാതിരിക്കാൻ നമ്മുടെ ബ്ലോഗ് ഒരിക്കലും ഹൌസ്ഫുൾ അല്ലല്ലോ സുകന്യാജീ...

      Delete
  18. വീണ്ടും ദിശ മാറി

    ReplyDelete