Saturday 13 December 2014

ഈസ്റ്റ് ഓഫ് ഡെസലേഷൻ - 15



പെട്ടെന്ന് ദിശ മാറി വീശിയ കാറ്റിനോടൊപ്പം കോരിച്ചൊരിഞ്ഞ മഴ ഹോട്ടലിന്റെ കവാടത്തിലെ സ്ഫടിക പാളികളിൽ ആഞ്ഞടിച്ചു. ചില്ലുവാതിൽ തള്ളിത്തുറന്ന് ഞാൻ ഡെസ്ഫോർജ് ചെക്ക് ഇൻ ചെയ്തുകൊണ്ടിരിക്കുന്ന റിസപ്ഷൻ കൌണ്ടറിനരികിലേക്ക് നടന്നു.

“ശരിയായ സമയത്ത് തന്നെ പുറപ്പെട്ടതുകൊണ്ട് അധികം പ്രക്ഷുബ്ധമാകുന്നതിന് മുമ്പ് എത്തിച്ചേരാൻ സാധിച്ചു” ഞാൻ പറഞ്ഞു.

“ശരിയാണ്” അദ്ദേഹം മന്ദഹസിച്ചു. “ആട്ടെ, എന്നോടൊപ്പം അത്താഴത്തിന് ഉണ്ടാകുമോ നീ?”

“അതിന് മുമ്പ് ഒന്ന് രണ്ട് കാര്യങ്ങൾ ചെയ്ത് തീർക്കാനുണ്ട് അര മണിക്കൂറിനുള്ളിൽ നമുക്ക് കാണാം

അദ്ദേഹം മുകളിലത്തെ നിലയിലേക്ക് നടന്നു. റിസപ്ഷനിലെ ഫോൺ എടുത്ത് ഞാൻ എയർ സ്ട്രിപ്പിലേക്ക് ഡയൽ ചെയ്തു. എന്തെങ്കിലും പുതിയ മെസ്സേജ് ഉണ്ടോ എന്ന് അറിയണം വെറുതെയായില്ല. നാളെ ഒരു ചാർട്ടർ ട്രിപ്പുണ്ട്. ഏതാണ്ട് നാല്പത് മൈൽ അകലെയുള്ള ഇൻ‌ടസ്ക് എന്ന പ്രദേശത്തെ ഒരു കാനിങ്ങ് ഫാക്ടറിയിലേക്കുള്ള മെഷീൻ സ്പെയർ പാർട്ടുകളുമായി ഫ്ലൈറ്റ് ടൈം കുറിച്ചെടുത്തിട്ട് ഞാൻ തിരിഞ്ഞു.

“ഓ, മിസ്റ്റർ മാർട്ടിൻ” റിസപ്ഷനിസ്റ്റ് അവളുടെ ഓഫീസിൽ നിന്നും പുറത്തേക്ക് വന്നു. “നിങ്ങൾക്ക് കുറച്ച് മെയിലുകളുണ്ട് മറന്നുവോ?”

അവളുടെ കൈയിൽ രണ്ട് കത്തുകൾ ഉണ്ടായിരുന്നു. ഒരെണ്ണം എന്തിന്റെയോ ബിൽ അടയ്ക്കാനുള്ളതാണെന്ന് ഒറ്റ നോട്ടത്തിൽ തന്നെ മനസ്സിലായി. ലണ്ടൻ പോസ്റ്റിന്റെ സ്റ്റാമ്പുള്ള മറ്റേ കവറിന്റെ പുറത്ത് ലിങ്കൺ ഇന്നിലെ ഏതോ ഒരു നിയമോപദേശ സംഘടനയുടെ പേര് അച്ചടിച്ചിരിക്കുന്നു. ചെറിയൊരു അങ്കലാപ്പ് മനസ്സിനുള്ളിൽ നിന്നും ഉയർന്ന് വന്നുവെങ്കിലും അത് പ്രകടിപ്പിക്കാതെ മുഖത്ത് ഒരു പുഞ്ചിരി വരുത്തി ഞാനത് പോക്കറ്റിൽ തിരുകി.

“വളരെ നന്ദി

“ഒരു മെസ്സേജ് കൂടി ഉണ്ടായിരുന്നു” അവൾ പറഞ്ഞു. “ഒരു മിസ്റ്റർ ഫോഗെൽ അദ്ദേഹത്തെ കോണ്ടാക്റ്റ് ചെയ്യുവാൻ പറഞ്ഞു

“ഫോഗെൽ? അങ്ങനെയൊരാളെ എനിക്കറിയില്ലല്ലോ” ഞാൻ കുഴങ്ങി.

“ഇന്ന് മദ്ധ്യാഹ്നത്തോടെയാണ് അദ്ദേഹം ഇവിടെ റൂം എടുത്തത് എന്റെ ഡ്യൂട്ടി സമയം അല്ലായിരുന്നതിനാൽ കാണുവാൻ കഴിഞ്ഞില്ല

“ഓൾ റൈറ്റ് ഐ വിൽ അറ്റന്റ് റ്റു ഇറ്റ്” ഞാൻ തല കുലുക്കി.

ഒരു പക്ഷേ, ധനികനായ ഏതെങ്കിലും ടൂറിസ്റ്റ് ആകാനാണ് സാദ്ധ്യത... ഡെസ്ഫോർജിനെപ്പോലെ വേട്ടക്കമ്പം മൂത്ത് എത്ര പണവും ചെലവഴിക്കാൻ ഒരു മടിയുമില്ലാത്ത ആരെങ്കിലും ആയിരിക്കും. അയാളെ കൊണ്ടുപോകുന്നതിൽ വിരോധമുണ്ടായിട്ടല്ല, പക്ഷേ, തൽക്കാലം എനിക്ക് മറ്റ് ട്രിപ്പുകൾ ഉണ്ട്.

ആ എൻ‌വലപ്പ് തുറക്കുന്നതിന് മുമ്പ് അതിന്മേൽ ഉറ്റുനോക്കിക്കൊണ്ട് ചുരുങ്ങിയത് ഒരു അഞ്ച് മിനിറ്റെങ്കിലും ഞാൻ കട്ടിലിന്റെ അറ്റത്ത് ഇരുന്നു കാണണം. വളരെ ഭംഗിയായി ടൈപ്പ് ചെയ്ത കാര്യമാത്ര പ്രസക്തമായ ഒരു ലെറ്റർ. ഞങ്ങളുടെ വിവാഹമോചനം അനുവദിച്ചു തന്നുകൊണ്ടുള്ള കോടതി വിധിയുടെ പകർപ്പ്. എന്നിൽ നിന്നും യാതൊരു ജീവനാംശവും ആവശ്യമില്ല എന്നും ഞങ്ങളുടെ ജോയിന്റ് പ്രോപ്പർട്ടി ക്രോംവെൽ റോഡിലെ ഫ്ലാറ്റ് വില്പന നടത്തിയപ്പോൾ ലഭിച്ച തുകയിൽ നിന്നും എന്റെ വീതമായ രണ്ടായിരത്തി മുന്നൂറ്റി എഴുപത്തിയഞ്ച് പൌണ്ട് ഗ്രേറ്റ് വെസ്റ്റേൺ ബാങ്കിന്റെ സിറ്റി ബ്രാഞ്ചിലെ എന്റെ അക്കൌണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്തിട്ടുണ്ടെന്നും അതിൽ കുറിച്ചിരുന്നു.

മനസ്സിന്റെ കോണുകളിൽ എവിടെയോ ഒരു വിങ്ങൽ അതെ എന്തിന്റെയും അവസാനം അങ്ങനെയാണല്ലോ പരസ്പരം സ്നേഹത്തോടെ കഴിഞ്ഞിരുന്ന പഴയ കാലത്തെ ആ നല്ല നാളുകളെക്കുറിച്ച് ഓർത്തുകൊണ്ട് കുറേ നേരം ഞാനവിടെ ഇരുന്നു. ഓരോ ദിനവും ഓരോരോ വാഗ്ദാനങ്ങളുമായി നീങ്ങിയ നാളുകൾ

പക്ഷേ, അത് പാലിക്കുന്നതിൽ പലപ്പോഴും ഞാൻ ഒരു പരാജയമായിരുന്നു എന്നത് വാസ്തവം തന്നെയായിരുന്നു. തുടക്കം മുതൽ തന്നെ അക്കാര്യത്തിൽ അവളും ഒട്ടും പിന്നിലായിരുന്നില്ല എന്ന കാര്യം ഞാൻ മനഃപൂർവ്വം വിസ്മരിക്കുന്നു എന്തായാലും എല്ലാം അവസാനിച്ചിരിക്കുന്നു. പരസ്പര ബന്ധത്തിന്റെ ചരട് അറ്റുപോയിരിക്കുന്നു ഇനി ഒരിക്കലും കൂട്ടിച്ചേർക്കാനാവാത്ത വിധം എല്ലാം ഇതോടെ ഇവിടെ തീരട്ടെ.

യാത്ര കഴിഞ്ഞെത്തിയ വേഷം മാറാൻ ഞാൻ തുനിഞ്ഞില്ല. കോട്ടും ഫ്ലൈയിങ്ങ് ബൂട്ട്സും അഴിച്ച് മാറ്റി സാധാരണ ചെരിപ്പെടുത്ത് കാലിലിട്ട് ഞാൻ മുറിയ്ക്ക് പുറത്തിറങ്ങി. സ്റ്റെയർകെയ്സ് കയറിയെത്തിയ ആർണി ഫാസ്ബർഗ് എന്നെ കണ്ടതും അരികിലേക്ക് വന്നു. അവന്റെ കൈയിൽ ഷ്നാപ്സിന്റെ ഒരു ബോട്ട്‌ൽ ഉണ്ടായിരുന്നു.

“രാത്രി എന്താണ് പരിപാടി?” ഞാൻ ചോദിച്ചു.

“ഗൂഡ്രിഡ് അവളുടെ റൂമിൽ എനിക്കായി ഒരു ചെറിയ അത്താഴ വിരുന്ന് ഒരുക്കുന്നുണ്ട്...” അവൻ പുഞ്ചിരിച്ചു കൊണ്ട് കണ്ണിറുക്കി.

“നിന്റെ റൂമിൽ എന്താണ് പ്രശ്നം?”

“രാത്രി ഒരു മണി വരെ അവൾക്ക് ഡ്യൂട്ടിയുണ്ട് അത് വരെ കാത്തിരിക്കാൻ എനിക്കാവില്ലല്ലോ

മദ്യം അവന്റെ തലയ്ക്ക് ഒരു വിധം പിടിച്ചു തുടങ്ങി എന്നത് വ്യക്തം. ഒരു സ്കൂൾ കുട്ടിയെപ്പോലെ അവൻ എന്റെ ചുറ്റും കറങ്ങുകയാണ്.

“ഇറ്റ് ഈസ് എ ഗ്രേറ്റ് ലൈഫ്, ജോ മഹത്തായ ആ രഹസ്യം മനസ്സിലാക്കുകയാണെങ്കിൽ തീർത്തും വിസ്മയകരമാണ് ഈ ജീവിതം കൈയിൽ വരുന്നതൊന്നും വിട്ടുകളയരുത് നാളെ എന്താണ് എന്ന് ആർക്കും പ്രവചിക്കാൻ കഴിയില്ല ഇന്നത്തെ ജീവിതം ആസ്വദിക്കുക

ആ സമയത്താണ് അവന്റെ പിന്നിലെ റൂം തുറന്ന് ഒരു യുവതി പുറത്തേക്ക് ഇറങ്ങിയത്. എന്റെ ചുറ്റും ആടിക്കുഴഞ്ഞുകൊണ്ടിരുന്ന ആർണി പെട്ടെന്നാണ് ഒരു വെടിയുണ്ട കണക്കെ അവളുടെ നേർക്ക് ചെന്ന് ദേഹത്ത് മുട്ടിയതും അവളുടെ കൈയിലെ വാനിറ്റി ബാഗ് ദൂരേക്ക് തെറിച്ചതും. മുപ്പതിനും മുപ്പത്തിയഞ്ചിനും ഇടയിൽ പ്രായം മതിക്കുന്ന അവളുടെ സൌന്ദര്യം എടുത്തു പറയത്തക്കതു തന്നെയായിരുന്നു. എങ്കിലും ഒരു വിഷാദഭാവം ആ കണ്ണുകളിൽ നിഴലിച്ചിരുന്നു. ആർണി തന്റെ സ്വതഃസിദ്ധമായ കൌതുകത്തോടെ അവളെത്തന്നെ ഇമവെട്ടാതെ നോക്കിക്കൊണ്ട് നിന്നു. പെട്ടെന്നാണ് അവൾ മന്ദഹസിച്ചത്. മുന്നിൽ നിൽക്കുന്ന പുരുഷനെ തന്റെ കൈയിലെ പാവയാക്കി മാറ്റുവാൻ ഒരു ബുദ്ധിമുട്ടുമില്ല എന്ന് മനസ്സിലാക്കുമ്പോൾ ഏതൊരു സുന്ദരിയുടെയും ചുണ്ടുകളുടെ കോണിൽ വിരിയുന്ന അതേ മന്ദഹാസം.

“അയാം സോറി” അവൻ പറഞ്ഞു.

അവൻ വലത് കാൽമുട്ട് കുത്തി ആ വാനിറ്റി ബാഗ് എടുക്കുവാനായി കുനിഞ്ഞു. അതേ നിമിഷം തന്നെയായിരുന്നു അവളും അതിന് തുനിഞ്ഞതും അടി തെറ്റി വീഴുവാൻ പോയതും. സ്വാഭാവികമായും മുന്നോട്ടാഞ്ഞ് ഞാൻ അവളെ താങ്ങിപ്പിടിച്ചു.

“താങ്ക് യൂ” മുഖമുയർത്തി അവൾ പറഞ്ഞു. പിന്നെ ആർണിയുടെ കൈയിൽ നിന്നും പതുക്കെ ബാഗ് വാങ്ങി തിരിഞ്ഞു. ആർണിയാകട്ടെ ഒരു കൌമാര പ്രണയിയെപ്പോലെ അവളെ തന്നെ നിർന്നിമേഷനായി നോക്കിക്കൊണ്ട് മന്ത്രിച്ചു. “ഇവൾ എനിക്കുള്ളത് തന്നെ

വരാന്തയിലൂടെ തിരിഞ്ഞ് നടക്കവെ ചിരി അടക്കാനാവാതെ അവളുടെ ചുമലുകൾ ഇളകുന്നുണ്ടായിരുന്നു.

“വാട്ട് എ വുമൺ ജോ വാട്ട് എ വുമൺ…!” ആർണി ശ്വാസമെടുക്കുവാൻ പ്രയാസപ്പെട്ടു.

“ഏത് സ്ത്രീയാണ് നിന്റെ കണ്ണിൽ അങ്ങനെയല്ലാത്തത് ആർണീ?” അവനെ അവിടെ വിട്ട് ഞാൻ താഴത്തെ നിലയിലേക്ക് ഇറങ്ങി.

ഡൈനിങ്ങ് റൂമിന്റെ അറ്റത്ത് മൂലയിലുള്ള മേശയുടെ മുന്നിൽ ഡെസ്ഫോർജ് ഇരിക്കുന്നുണ്ടായിരുന്നു. ഞാൻ അങ്ങോട്ട് നടന്നു. ഹാൾ ഏതാണ്ട് ഒരു വിധം നിറഞ്ഞിരിക്കുന്നു. അവിടെയുള്ളവരിൽ ഒട്ടു മിക്കവരും എനിക്ക് നേരിട്ടോ അല്ലെങ്കിൽ കണ്ട് പരിചയമുള്ളവരോ ആണ്. പക്ഷേ, ആ മൂന്ന് പേർ അവരെ ഇതിന് മുമ്പ് കണ്ടിട്ടില്ല. ഇടനാഴിയിൽ വച്ച് അല്പം മുമ്പ് കണ്ടുമുട്ടിയ ആ യുവതിയെയും പിന്നെ മറ്റ് രണ്ട് പുരുഷന്മാരെയും രാവിലെ ഇലാനാ എയ്ട്ടൺ ഇരുന്ന് ഭക്ഷണം കഴിച്ചിരുന്ന ആ ബേ വിൻഡോയുടെ അരികിലെ മേശയ്ക്ക് ചുറ്റും അവർ അവർ ഇരിക്കുന്നു. ഡെസ്ഫോർജിന് അരികിലേക്ക് നടക്കവെ ഞാൻ അവൾക്ക് നേരെ ഒരു നോട്ടമെറിഞ്ഞു.

“അവളെ നീ ശ്രദ്ധിച്ചു അല്ലേ?” ഡെസ്ഫോർജിനരികിലെ കസേരയിൽ ഇരിക്കവെ അദ്ദേഹം പുഞ്ചിരിച്ചു.

“ഈ ഹാളിൽ ഏതെങ്കിലും പുരുഷന്മാരുണ്ടാകുമോ അവളെ ശ്രദ്ധിക്കാത്തതായി? ആരാണവൾ?” ഞാൻ ആരാഞ്ഞു.

“അതന്വേഷിക്കാനുള്ള അവസരം ഇതുവരെ ലഭിച്ചില്ല ജോ

“ലഭിക്കും ജാക്ക് തീർച്ചയായും നിങ്ങൾക്ക് അതിനുള്ള അവസരം ലഭിച്ചിരിക്കും” ഞാൻ പുഞ്ചിരിച്ചു.

(തുടരും)

33 comments:

  1. ആരായിരിക്കും അവൾ...? ആർക്കെങ്കിലും പറയാമോ...? :)

    ReplyDelete
    Replies
    1. "മരണമടഞ്ഞ പൈലറ്റിന്റെ സുന്ദരിയായ വിധവ"

      ഇവളല്ലേ അവൾ??

      Delete
    2. ഒരു പാവം പെങ്കൊച്ചിനെ കപ്പലിൽ ഒറ്റക്കാക്കിയ കാര്യം എല്ലാരും മറന്നു എന്ന് തോന്നുന്നു.
      ലവളുടെ കാര്യം ഒരു തീരുമാനം ആക്കിയിട്ടു പോരെ ലിവളുടെ കാര്യം.?

      Delete
    3. ഉണ്ടാപ്രിയുടെ വിഷമം അതിലാണ്... ജോ മാർട്ടിൻ വിവാഹമോചിതനായതിലൊന്നും ഒരു വിഷമവുമില്ല...

      ജിമ്മി... നൂറിൽ നൂറ് മാർക്ക്...

      Delete
  2. ആരായിരിക്കും അവൾ....?

    കഥ ആകാംക്ഷയോടെ മുന്നോട്ടു നീങ്ങാൻ തുടങ്ങിയോ....?

    ReplyDelete
    Replies
    1. ആകാംക്ഷയുടെ കാര്യത്തിൽ ഒരു കുറവും പ്രതീക്ഷിക്കണ്ടാട്ടോ...

      Delete
  3. ഒരു പുതിയ കഥാപാത്രംകൂടി രംഗത്ത് എത്തിയല്ലോ. ഇനി അടുത്തതെന്ത്?

    ReplyDelete
    Replies
    1. ഇനിയല്ലേ കാര്യങ്ങൾ ചൂടുപിടിക്കാൻ പോകുന്ന്ത് കേരളേട്ടാ...

      Delete
  4. "നാളെ എന്താണ് എന്ന് ആർക്കും പ്രവചിക്കാൻ കഴിയില്ല… ഇന്നത്തെ ജീവിതം ആസ്വദിക്കുക…”

    അത്രേയുള്ളു.... :)

    ഈ ലക്കം ഞാൻ എനിക്ക് വേണ്ടി ഡെഡിക്കേറ്റ് ചെയ്യുന്നു.. ;)

    ReplyDelete
    Replies
    1. ആർണിയും ജോ മാർട്ടിനും എല്ലാം ജിമ്മിയുടെ റോൾ മോഡലുകളാണല്ലേ...?:)

      Delete
  5. ഇനി സരിതയായിരിക്കുമോ? അല്ലാതിപ്പോ ആരാ‍ എല്ലാരുടേം ശ്രദ്ധ ആകര്‍ഷിക്കാന്‍ മാത്രം കെല്പുള്ളത്!!

    ReplyDelete
    Replies
    1. ഈ അജിത്‌ഭായ് ഇറങ്ങിക്കോളും ആളെ ചിരിപ്പിക്കാനായിട്ട്... :)

      Delete
  6. ini comment illa..ajithetta...:)

    ReplyDelete
    Replies
    1. അത് തന്നെ വിൻഷന്റ് മാഷേ... :)

      Delete
  7. ഇത്.ലവൾ.തന്നെ...!ഇനി.കഥ.വേഗം.മുന്നോട്ട്,പോകും....!!

    ReplyDelete
  8. ആരായിരിക്കും അവൾ...?

    ReplyDelete
    Replies
    1. ഒരേ ചോദ്യം... ക്ലൂ വേണമെങ്കിൽ മുകളിൽ ജിമ്മിയുടെ ഉത്തരത്തിലുണ്ട് കേട്ടോ...

      Delete
  9. കഥ വീണ്ടും മറ്റൊരു യുവതിക്ക് പിന്നാലെ....ഇംഗ്ലീഷ് നോവലുകളും മലയാളി മനസ്സും നല്ല ബന്ധം !!!

    ReplyDelete
    Replies
    1. അത് പിന്നെ അങ്ങനെ തന്നെയല്ലേ മാഷേ...

      Delete
  10. കറങ്ങിത്തിരിഞ്ഞു ചെന്നെത്തുന്നത് എല്ലാം ഒരേ വഴിക്ക് തന്നെ അല്ലെ.

    ReplyDelete
    Replies
    1. എന്താ സംശയം റാംജി ഭായ്...

      Delete
  11. ഇനി ഇതാരാണാവോ... നോക്കാം...

    ReplyDelete
    Replies
    1. എന്നാൽ ഞാനൊരു സത്യം പറയട്ടേ...? ജിമ്മി പറഞ്ഞ ആൾ തന്നെയാ അത്... അല്ല പിന്നെ... !

      Delete
  12. ആരാ അത്? പ്രൈവസി നിയമം അനുസരിച്ച് മറ്റൊരാളുടെ വിവരങ്ങൾ ചോദിക്കരുത് എന്നാണ്... ന്നാലും, ആരായിരിക്കും?

    ReplyDelete
    Replies
    1. ഇപ്പോൾ ചോദ്യത്തിന് ഉത്തരമായല്ലോ... :)

      Delete
  13. ഇതാണ് ഈ ജാക്കേട്ടന്റെ കുഴപ്പം
    കഥ പറയുന്നതിനിടയിൽ അതി സുന്ദരികളായ
    പലരേയും വാ‍നിറ്റി ബാഗുമായി ഒരൊരുത്തർക്ക് മുട്ടാൻ
    വേണ്ടി രംഗത്തിറക്കും , വായനക്കാർ മുഴുവൻ എന്നിട്ട് ആ‍ശങ്കാകുലരായി
    ഇവർ നായികയാണോ,ഉപനായികയാണോ,വില്ലത്തിയാണോ ,പ്രണയിനിയാണോ ,ചാരത്തിയാണോ എന്ന് ചിന്തിച്ച് തല പുണ്ണാക്കിയിരിക്കും...!

    ReplyDelete
    Replies
    1. മുരളിഭായിയുടെ നാട്ടുകാരനല്ലേ ജാക്ക് ഹിഗ്ഗിൻസ്... അങ്ങനെയല്ല്ലേ വരൂ ഭായ്...? :)

      Delete
  14. ആകാംക്ഷയിലാണ് അവസാനിപ്പിച്ചത്. അതെ ചോദ്യം തന്നെ ആരായിരിക്കും അവൾ ?

    ReplyDelete
    Replies
    1. ആ ആകാംക്ഷയല്ലേ നമ്മുടെ ജിമ്മി പൊളിച്ചടുക്കിയത്...

      Delete
  15. ഞാന്‍ ഓടിപ്പോയി അടുത്ത ഭാഗം വായിക്കട്ടെ !! എനിക്ക് വയ്യ ഇങ്ങിനെ കാത്തിരിക്കാന്‍ :)

    ReplyDelete
  16. ന്യൂ എന്‍ട്രി

    ReplyDelete