Sunday, 21 December 2014

ഈസ്റ്റ് ഓഫ് ഡെസലേഷൻ - 16കൌണ്ടറിൽ നിന്നും ഒരു ബോട്ട്‌ൽ വീഞ്ഞ് വാങ്ങി കോഫി സ്റ്റേജിലെ മേശയുടെ മുന്നിൽ ഡെസ്ഫോർജ്  ഇരിപ്പുറപ്പിച്ചു. ഒരു പ്ലേറ്റിൽ എടുത്ത ഫ്രെഷ് സാൽമൺ വിഭവവുമായി ഞാനും അദ്ദേഹത്തിനരികിലെ കസേരയിൽ സ്ഥാനം പിടിച്ചു. പെട്ടെന്നാണ് പിന്നിൽ നിന്നും ആരോ എന്റെ ചുമലിൽ കൈ വച്ചത്. ബേ വിൻഡോയുടെ അരികിൽ ആ യുവതിയോടൊപ്പം ഇരുന്നിരുന്ന രണ്ട് പുരുഷന്മാരിൽ ഒരുവനായിരുന്നു അത്. ആ ജാലകത്തിനരികിലേക്ക് ഞാൻ കണ്ണോടിച്ചുവെങ്കിലും അവളെയും മറ്റേയാളെയും അവിടെ കാണാനില്ലായിരുന്നു.

“മിസ്റ്റർ മാർട്ടിൻ  ജോ മാർട്ടിൻ?”

അധികം ഉയരമില്ലാത്ത സാമാന്യം വണ്ണമുള്ള വ്യക്തിയായിരുന്നു അയാൾ. അണിഞ്ഞിരിക്കുന്ന റ്റൂ പീസ് സ്യൂട്ട് തന്റെ തൊഴിലിൽ വൈദഗ്ദ്യമുള്ള ഒരു ടെയ്ലർ തയ്ച്ചതാണെന്ന് കണ്ടാലറിയാം. അനായാസം ഇംഗ്ലീഷ് കൈകാര്യം ചെയ്യുന്നുണ്ടെങ്കിലും ഒരു ജർമ്മൻ ചുവ എനിക്കനുഭവപ്പെട്ടു. പിന്നീടാണ് ഞാനറിഞ്ഞത് അയാൾ ഒരു ഓസ്ട്രിയൻ സ്വദേശിയാണെന്ന്.

കാരണമൊന്നുമില്ലെങ്കിലും പ്രഥമദൃഷ്ട്യാ തന്നെ എനിക്കെന്തോ അയാളോട് ഒരു അനിഷ്ടം തോന്നിയെന്നതാണ് സത്യം. ആ കഷണ്ടിത്തലയും സ്വർണ്ണപ്പല്ലുകളും ഇടത് കൈയിലെ ചെറുവിരലിലെ ഡയമണ്ട് മോതിരവും ഒക്കെക്കൂടി അയാളോട് ഒരു വെറുപ്പാണ് എന്നിൽ സൃഷ്ടിച്ചത്.

ഞാൻ എഴുന്നേൽക്കാൻ തുനിഞ്ഞില്ല. “യെസ് അയാം ജോ മാർട്ടിൻ വാട്ട് ക്യാൻ ഐ ഡൂ ഫോർ യൂ?”

“ഞാൻ ഫോഗെൽ ഹാൻസ് ഫോഗെൽ ഇതാണ് എന്റെ ബിസിനസ് കാർഡ്

ഭംഗിയുള്ള ഒരു വെളുത്ത കാർഡ്. ലണ്ടൻ ആന്റ് യൂണിവേഴ്സൽ ഇൻഷൂറൻസ് കമ്പനിയുടെ മാനേജിംഗ് ഡയറക്ടറാണ് അയാൾ എന്ന് അതിൽ രേഖപ്പെടുത്തിയിരിക്കുന്നു. ബെർക്ക്‌ലി സ്ക്വയറിന് തൊട്ടടുത്താണ് ഓഫീസ്.

“ഓകെ പക്ഷേ, കാര്യമെന്താണെന്ന് പറഞ്ഞില്ലല്ലോ മിസ്റ്റർ ഫോഗെൽ…? ബൈ ദി വേ, ദിസ് ഈസ് മിസ്റ്റർ ജാക്ക് ഡെസ്ഫോർജ് എന്റെ ഒരു സുഹൃത്താണ്” ഞാൻ പറഞ്ഞു.

“മിസ്റ്റർ ഡെസ്ഫോർജിനെ പ്രത്യേകിച്ച് പരിചയപ്പെടുത്തേണ്ട ആവശ്യമില്ലല്ലോ മിസ്റ്റർ മാർട്ടിൻ കാണുവാൻ സാധിച്ചത് തന്നെ ഒരു ബഹുമതിയാണ് സർ” ഡെസ്ഫോർജിന് ഹസ്തദാനം നൽകുവാനായി അയാൾ കൈ നീട്ടി.

അവസരത്തിനൊത്ത വിനയം പ്രകടിപ്പിച്ചു കൊണ്ട് ഡെസ്ഫോർജ് തൊട്ടടുത്ത കസേരയിലേക്ക് അയാളെ ക്ഷണിച്ചു. അതിൽ ഇരുന്ന ഫോഗെൽ തന്റെ പേഴ്സ് തുറന്ന് ഒരു പേപ്പർ കട്ടിങ്ങ് വലിച്ചെടുത്ത് എന്റെ നേർക്ക് നീട്ടി.

“ഇതൊന്ന് വായിച്ച് നോക്കുന്നതിൽ വിരോധമില്ലല്ലോ?” അയാൾ പറഞ്ഞു.

നാല് ദിവസം പഴക്കമുള്ള ദി ടൈംസ് പത്രത്തിലെ ഒരു വാർത്താ ശകലമായിരുന്നു അത്. ഗ്രീൻലാന്റിലെ മഞ്ഞുമലകളുടെ പടിഞ്ഞാറ് നിന്നും കിഴക്ക് വരെ വിജയകരമായി യാത്ര നടത്തി ലണ്ടനിൽ തിരികെയെത്തിയ ഓക്സ്ഫഡ് യൂണിവേഴ്സിറ്റിലെ ഒരു സാഹസിക സംഘത്തിന്റെ തലവനുമായുള്ള ഒരു ഇന്റർവ്യൂവിന്റെ പ്രസക്തഭാഗങ്ങളായിരുന്നു അത്. ആ യാത്രയ്ക്കിടയിൽ തകർന്ന് കിടക്കുന്ന ഒരു വിമാനം കാണുവാൻ കഴിഞ്ഞുവത്രെ അവർക്ക്. കനേഡിയൻ രജിസ്ട്രേഷനുള്ള ആ ഹെറോൺ വിമാനത്തിനുള്ളിൽ രണ്ട് മൃതദേഹങ്ങളും ഉണ്ടായിരുന്നുവെന്നും അവിടെ നിന്നും ലഭിച്ച അവരുടെ തിരിച്ചറിയൽ രേഖകളിൽ നിന്നും ഒരാൾ ഗോൺ‌ട് എന്ന് പേരുള്ള ബ്രിട്ടീഷുകാരനും മറ്റേയാളുടെ പേർ ഹാരിസൺ എന്നുമാണെന്നും അറിയുവാൻ കഴിഞ്ഞു. ആ രണ്ട് മൃതദേഹങ്ങളും അവിടെ അടക്കം ചെയ്തിട്ട് അവർ യാത്ര തുടർന്നുവത്രെ.

എന്തോ അല്പനേരത്തേക്ക് ആ ദൃശ്യം എന്റെ മുന്നിൽ തെളിയുന്നത് പോലെ തോന്നി. മഞ്ഞുമലയുടെ ശിഖരത്തിലെ വെളുത്ത പാളികളിൽ തകർന്ന് കിടക്കുന്ന വിമാനത്തിന്റെ നീലയും ചുവപ്പും നിറങ്ങളോടു കൂടിയ  അവശിഷ്ടങ്ങൾ എനിക്ക് വേണ്ടി, എന്റെ പ്രശ്നങ്ങൾക്കെല്ലാം ഒരു പരിഹാരമാകുന്നത് വരെയും ആരാലും കാണപ്പെടാതെ അത് അവിടെ മറഞ്ഞ് കിടന്നത് പോലെ ഇരുട്ടിൽ നിന്നും അവ്യക്തമായി വെളിയിൽ വരുന്ന ഒരു ഭൂതം കണക്കെ ആ ദൃശ്യം എന്റെ മനോമുകുരത്തിൽ തെളിഞ്ഞു.  “പക്ഷേ, എന്തുകൊണ്ട് ടാങ്കിലെ ഇന്ധനത്തിന് തീ പിടിച്ച് ഒരു പന്തം കണക്കെ അത് കത്തിയമർന്നില്ല?” അങ്ങനെയൊരു ചിന്തയാണ് എന്റെ മനസ്സിൽ അപ്പോൾ ഉടലെടുത്തത്.

ചിന്തകളിൽ നിന്നും മനസ്സിനെ ഞാൻ തിരികെ കൊണ്ടുവന്നു. വിറയ്ക്കുന്ന വിരലുകൾ ആരുടെയും ശ്രദ്ധയിൽ പെടാതിരിക്കാൻ ഞാൻ ശ്രമിച്ചു. എന്റെ മാനസിക നില വീണ്ടെടുക്കുവാൻ അവസരം കൊടുത്തുകൊണ്ട് ഞാൻ ആ വാർത്തയിലൂടെ സാവധാനം വീണ്ടും കണ്ണോടിച്ചു.

“എന്ത് പറയുന്നു മിസ്റ്റർ മാർട്ടിൻ?” ഫോഗെലിന്റെ ശബ്ദം എന്റെ ശ്രദ്ധ തിരിച്ചു.

ഞാൻ ആ പേപ്പർ കട്ടിങ്ങ് ഡെസ്ഫോർജിന് കൈമാറി. “ഇന്ററസ്റ്റിങ്ങ് പക്ഷേ, അത്ര അസാധാരണത്വമൊന്നും തോന്നുന്നില്ല ഈ വർഷം ആദ്യമാണെന്ന് തോന്നുന്നു, മറ്റൊരു സാഹസിക സംഘം ഇതുപോലെ ഒരു അമേരിക്കൻ ചരക്ക് വിമാനത്തിന്റെ അവശിഷ്ടങ്ങൾ ഈ സ്ഥലത്തിനും ഏതാണ്ട് നാനൂറ് മൈൽ വടക്ക് മാറി കണ്ടെത്തിയത് മൂന്ന് വർഷങ്ങൾക്ക് മുമ്പ് തുലേയിൽ നിന്നും പുറപ്പെട്ട് കാണാതായ വിമാനമായിരുന്നു അത്

“അത് തികച്ചും അവിശ്വസനീയമായിരിക്കുന്നു ആ വിമാനത്തെ കണ്ടെത്തുവാനുള്ള ശ്രമങ്ങളൊന്നും അന്ന് നടത്തിയില്ലെന്നാണോ?” ഫോഗെൽ ചോദിച്ചു.

“തീർച്ചയായും
വളരെ ഊർജ്ജിതമായ തിരച്ചിൽ നടത്തുക തന്നെ ചെയ്തു അന്ന് പക്ഷേ, പന്ത്രണ്ടേ കാൽ ലക്ഷം ചതുരശ്ര മൈൽ വിസ്തീർണ്ണത്തിൽ വ്യാപിച്ച് കിടക്കുന്ന മഞ്ഞുമലകളും താഴ്വരകളും മുഴുവനും കവർ ചെയ്യുക എന്നത് അത്ര എളുപ്പമുള്ള സംഗതിയല്ല...”  അപ്പോഴേക്കും ഞാൻ എന്റെ മനോനില വീണ്ടെടുത്തു കഴിഞ്ഞിരുന്നു. ആത്മവിശ്വാസം കലർന്ന ഉറച്ച സ്വരത്തിൽ ഞാൻ തുടർന്നു. “ഇറ്റ് ഹാപ്പെൻസ് ഓൾ ദി ടൈം മഞ്ഞ് മൂടിയ ഗിരിശൃംഗങ്ങളിലെ പ്രവചിക്കാനാവാത്ത കാലാവസ്ഥാ വ്യതിയാനങ്ങളാണ് ഇതിനൊക്കെ കാരണമാകുന്നത് യാതൊരു പ്രശ്നങ്ങളുമില്ലാതെ തെളിഞ്ഞ നീലാകാശത്ത് കൂടി പറക്കുകയായിരിക്കും നിങ്ങൾ വെറും പതിനഞ്ച് മിനിറ്റിനുള്ളിലായിരിക്കും എല്ലാം മാറി മറിയുന്നത് അലറിയടുക്കുന്ന കൊടുങ്കാറ്റിന്റെ ചുഴിയിൽ നിങ്ങൾ പെട്ടു പോകുന്നത് അപ്രതീക്ഷിതമായിട്ടായിരിക്കും ഇടത്തരം വിമാനങ്ങളാണെങ്കിൽ അത് തികച്ചും അപകടകരമായിരിക്കും എന്നത് തീർച്ച ആട്ടെ, ഇക്കാര്യത്തിൽ നിങ്ങൾക്ക് ഇത്രമാത്രം താല്പര്യം എന്തുകൊണ്ടാണെന്ന് മനസ്സിലായില്ല?”

“താല്പര്യമെടുത്തേ പറ്റൂ മിസ്റ്റർ മാർട്ടിൻ കാരണം, എന്റെ കമ്പനിയാണ് ഈ വിമാനം ഇൻഷൂർ ചെയ്തിരുന്നത് ഏതാണ്ട് ഒരു വർഷത്തിലധികമായി ഈ വിമാനം അപ്രത്യക്ഷമായിട്ട് ലാബ്രഡോറിലെ ഗ്രാന്റ് ബേയിൽ നിന്നുമായിരുന്നു ടേക്ക് ഓഫ്” ഫോഗെൽ പറഞ്ഞു.

“ഏതായിരുന്നു ഡെസ്റ്റിനേഷൻ...?”  ഡെസ്ഫോർജ് ചോദിച്ചു.

“അയർലാന്റ്

ഞാൻ പുരികം ചുളിച്ചു.  “എങ്കിൽ അവർ അവരുടെ എയർ റൂട്ടിൽ നിന്നും കാര്യമായി വഴി മാറിയാണല്ലോ സഞ്ചരിച്ചിട്ടുള്ളത് ആരായിരുന്നു വൈമാനികൻ?”

“സത്യം പറഞ്ഞാൽ ഞങ്ങൾക്കറിയില്ല മാർവിൻ ഗോൺ‌ട് എന്നൊരാളുടെ ഉടമസ്ഥതയിലുള്ളതായിരുന്നു ഈ വിമാനം ഈ ഹാരിസൺ എന്ന് പറയുന്ന വ്യക്തി ആരാണെന്നതിനെക്കുറിച്ച് ഒരു ധാരണയുമില്ല ഞങ്ങൾക്ക് അയാളുടെ ജാക്കറ്റിനുള്ളിൽ നിന്നും ലഭിച്ച നെയിം ടാബിൽ പക്ഷേ ആ പേരാണ് കാണിക്കുന്നത് മാത്രമല്ല അയാളുടെ പേഴ്സിനുള്ളിൽ എഴുനൂറ് ഡോളറും ഹാർവി സ്റ്റെയ്ൻ എന്ന പേരിൽ എടുത്തിട്ടുള്ള അമേരിക്കൻ ഡൈനേഴ്സ് ക്ലബിന്റെ ഒരു കാർഡും ഉണ്ടായിരുന്നു ഒരു ആകാംക്ഷയുടെ പേരിൽ അവരുടെ ലണ്ടൻ ഓഫീസിൽ അന്വേഷിച്ചപ്പോൾ അത്തരമൊരു കാർഡ് ഇഷ്യൂ ചെയ്തിട്ടില്ലെന്നും അത് വ്യാജമായിരിക്കാനാണ് സാദ്ധ്യതയെന്നും അറിയാൻ കഴിഞ്ഞു

“ഇത് തികച്ചും ദുരൂഹത നിറഞ്ഞതാണല്ലോ” ഞാൻ പറഞ്ഞു.

“തീർന്നില്ല മിസ്റ്റർ മാർട്ടിൻ ഏറ്റവും കുഴയ്ക്കുന്ന വസ്തുത ഇനിയുള്ളതാണ് ഗ്രാന്റ് ബേ എയർപോർട്ടിലെ റെക്കോർഡുകൾ പ്രകാരം വിമാനം പറത്തിയിരിക്കുന്നത് കനേഡിയൻ പൌരത്വമുള്ള ജാക്ക് കെൽ‌സോ എന്നൊരു വൈമാനികനാണ്മാത്രവുമല്ല, വിമാനത്തിൽ രണ്ടേ രണ്ട് പേരേ ഉണ്ടായിരുന്നുള്ളൂ താനും മാർവിൻ ഗോൺ‌ടും പൈലറ്റും മാത്രം

“നല്ലൊരു തിരക്കഥ ഒളിഞ്ഞുകിടപ്പുണ്ടല്ലോ ഇതിൽ” ഡെസ്ഫോർജ് അഭിപ്രായപ്പെട്ടു.

“പക്ഷേ, ഞങ്ങളുടെ കമ്പനിയെ സംബന്ധിച്ചിടത്തോളം ഒട്ടും ശുഭകരമല്ലാത്ത ഒരു തിരക്കഥ” ഫോഗെൽ പറഞ്ഞു. “ചട്ടപ്രകാരം പറഞ്ഞിരിക്കുന്ന കാലാവധി കഴിഞ്ഞതും നഷ്ടപരിഹാര തുകയായ ഇരുപത്തിയയ്യായിരം പൌണ്ട്, ഗോൺ‌ടിന്റെ അനന്തരാവകാശി. അതായത് അയാളുടെ മാതാവിന് നൽകേണ്ടിയും വന്നു...”

“അത് ശരി അപ്പോൾ അതാണ് പ്രശ്നംഅത്രയും തുക അക്കൌണ്ടിൽ നിന്നും മാറുമ്പോൾ തീർച്ചയായും ഒരു വിശദീകരണം അർഹിക്കുന്നു” ഡെസ്ഫോർജ് ചൂളമടിച്ചു.

ഫോഗെൽ ചെറുതായി ഒന്ന് പുഞ്ചിരിച്ചു. “എക്സാക്റ്റ്‌ലി മിസ്റ്റർ ഡെസ്ഫോർജ് ഈ സംഭവത്തിൽ മൊത്തം ദുരൂഹത നിറഞ്ഞ് നിൽക്കുന്നു എന്നെ സംബന്ധിച്ചിടത്തോളം മൂന്ന് ചോദ്യങ്ങൾക്ക് ഉത്തരം ലഭിക്കേണ്ടിയിരിക്കുന്നു ഈ ഹാരിസൺ എന്ന വ്യക്തി ആരായിരുന്നു? കെൽ‌സോവിന് എന്ത് സംഭവിച്ചു? എന്തുകൊണ്ട് വിമാനം അതിന്റെ നിർദ്ദിഷ്ട പാതയിൽ നിന്നും വ്യതിചലിച്ച് സഞ്ചരിച്ചു?”

ഡെസ്ഫോർജ് ഒന്ന് മന്ദഹസിച്ചിട്ട് കുപ്പിയിലെ അവസാന തുള്ളിയും ഗ്ലാസിലേക്ക് പകർന്നു. “നല്ലൊരു തിരക്കഥയ്ക്കുള്ള വകുപ്പുണ്ടെന്ന് ഞാൻ പറഞ്ഞില്ലേ?”

അദ്ദേഹത്തെ അവഗണിച്ചു കൊണ്ട് ഫോഗെൽ തന്റെ വാക്കുകൾ തുടർന്നു. “ഈ പത്ര വാർത്ത കണ്ടതും ലണ്ടനിലെ ഡാനിഷ് എംബസിയുമായി ഞാൻ ബന്ധപ്പെട്ടിരുന്നു അവരുടെ സിവിൽ എവിയേഷൻ ഉദ്യോഗസ്ഥർ അപകടസ്ഥലം പരിശോധിക്കുമെന്നും കാര്യങ്ങളുടെ നിജഃസ്ഥിതി കണ്ടെത്തുവാൻ ശ്രമിക്കുമെന്നും എനിക്കുറപ്പ് നൽകി. പക്ഷേ, പല കാരണങ്ങളാലും ചിലപ്പോൾ അത് അടുത്ത വേനൽക്കാലം വരെ നീണ്ടുപോയേക്കാമെന്നാണ് അവർ അറിയിച്ചത് ആ സാഹചര്യം കണക്കിലെടുത്താണ് കോപ്പൻ ഹേഗനിലെ മന്ത്രാലയവുമായി ബന്ധപ്പെട്ടതും പ്രാഥമിക അന്വേഷണം നടത്തുവാനുള്ള അനുവാദം എനിക്ക് ലഭിച്ചതും

“പക്ഷേ, അത് അപകട സ്ഥലത്ത് നിങ്ങൾക്ക് എത്തിച്ചേരുവാൻ സാധിച്ചാൽ മാത്രം” ഞാൻ പറഞ്ഞു.

“അവിടെയാണ് നിങ്ങൾ ഈ കഥയിൽ രംഗപ്രവേശം ചെയ്യുന്നത് മിസ്റ്റർ മാർട്ടിൻ” ഫോഗെൽ പുഞ്ചിരിച്ചു.  “ഗോട്‌ഹാബിൽ വച്ച് എനിക്ക് ലഭിച്ച വിവരം ഗ്രീൻലാന്റിന്റെ വ്യോമമേഖലയിലെ ഏറ്റവും നിപുണനായ വൈമാനികൻ നിങ്ങളാണെന്നാണ്...” അയാൾ തന്റെ പേഴ്സിൽ നിന്നും ഒരു കത്ത് പുറത്തെടുത്ത് എന്റെ നേർക്ക് നീട്ടി. “മിനിസ്ട്രിയിൽ നിന്നുമുള്ള ക്ലിയറിങ്ങ് സർട്ടിഫിക്കറ്റാണ്

ഭംഗിയായി ടൈപ്പ് ചെയ്തിരിക്കുന്ന ആ ലെറ്റർ ഒന്ന് ഓടിച്ച് വായിച്ചു നോക്കിയിട്ട് ഞാൻ തിരികെ നൽകി.  

“മിസ്റ്റർ ഫോഗെൽ  ഈ സമസ്യയെ അല്പം പ്രായോഗിക ബുദ്ധിയോടെ മറ്റൊരു തരത്തിൽ നോക്കിക്കാണുവാൻ എപ്പോഴെങ്കിലും ശ്രമിച്ചിട്ടുണ്ടോ നിങ്ങൾ?” ഞാൻ ചോദിച്ചു.

അയാളുടെ കണ്ണുകളിൽ പെട്ടെന്ന് ഒരു തിളക്കം പ്രത്യക്ഷപ്പെട്ടത് പോലെ തോന്നി. എന്നാൽ അടുത്ത നിമിഷത്തിൽ അത് വന്നതു പോലെ തന്നെ അപ്രത്യക്ഷമായി.

“മനസ്സിലായില്ല?” ആദരപൂർവ്വം അയാൾ എന്നെ നോക്കി.

“അതായത്, ഈ മാർവിൻ ഗോൺ‌ട് എന്ന് പറയുന്നയാൾ അത്ര നല്ലവനായിരുന്നില്ല എന്നും ഗ്രാന്റ് ബേയിൽ നിന്നും വിമാനം പറത്തി എന്ന് പറയപ്പെടുന്ന കെൽ‌സോ  എന്ന വൈമാനികൻ വെറും റെക്കോർഡുകളിൽ മാത്രം ജീവിച്ചിരുന്ന വ്യക്തി ആയിരുന്നുവെന്നും…? വാസ്തവത്തിൽ അത് ഹാരിസൺ തന്നെ ആയിരുന്നിരിക്കാം

“ദാറ്റ്സ് ഗുഡ് ദാറ്റ്സ് ഡാം‌ൻഡ് ഗുഡ്” ഡെസ്ഫോർജ് പറഞ്ഞു.

“സമർത്ഥമായ കണ്ടുപിടുത്തം” ഫോഗെൽ നെടുവീർപ്പിട്ടു. “പക്ഷേ, അതുകൊണ്ട് ഈ സമസ്യകൾക്കൊന്നും ഒരു തീരുമാനം ആകുന്നില്ല മിസ്റ്റർ മാർട്ടിൻ

“അതെന്താ?”

“എന്താണെന്ന് ചോദിച്ചാൽ ഈ ജാക്ക് കെൽ‌സോ എന്ന വ്യക്തി ഒരു മിഥ്യ ആയിരുന്നില്ലെന്നും മജ്ജയും മാംസവുമുള്ള ഒരു വൈമാനികൻ ആയിരുന്നുവെന്നും വിശ്വസിക്കുവാൻ ലണ്ടൻ ആന്റ് യൂണിവേഴ്സൽ ഇൻഷൂറൻസ് കമ്പനിക്ക് മതിയായ കാരണങ്ങളുണ്ട്  മാർവിൻ ഗോൺ‌ടിന്റെ പോളിസി പ്രകാരം ആ വിമാനത്തിന്റെ പൈലറ്റിനും മരണാനന്തര ആനുകൂല്യത്തിന് കവറേജ് ഉണ്ടായിരുന്നു... അത്രയും തുകയ്ക്ക് തന്നെ…”

“ആ തുകയും നിങ്ങൾ നൽകി കഴിഞ്ഞുവെന്നാണോ പറഞ്ഞു വരുന്നത്?”  ഡെസ്ഫോർജ് ചോദിച്ചു.

“ഇരുപത്തിയയ്യായിരം പൌണ്ട്...”  ഫോഗെൽ തല കുലുക്കി.  “അയാളുടെ വിധവ മിസ്സിസ് സാറാ കെൽ‌സോവിന്... എന്റെ സഹപ്രവർത്തകനൊപ്പം അവർ അവിടെ ബാറിൽ ഇരിക്കുന്നുണ്ട് അവരെ ഒന്ന് പരിചയപ്പെടുന്നതിൽ വിരോധമില്ലല്ലോ നിങ്ങൾ ഇരുവർക്കും?”    


(തുടരും)

43 comments:

 1. കഥയിൽ നിർണ്ണായക വഴിത്തിരിവ്...

  ReplyDelete
 2. വഴിത്തിരിവ് അവിടെ നില്‍ക്കട്ടെ. ആദ്യം കമന്റ്. പിന്നെ വായന

  ReplyDelete
  Replies
  1. വായിച്ചിട്ട്‌ പിന്നെ കമന്റൊന്നും കണ്ടില്ലല്ലോ അജിത്‌ ഭായ്‌...

   Delete
  2. കുറെ ലക്കങ്ങള്‍ വായിക്കാതിരുന്നതുകൊണ്ട് ഒരു കണ്ടിന്യുവിറ്റി കിട്ടിയില്ല. അതുകൊണ്ട് ഈ ലക്കം മുതല്‍ തുടര്‍ന്നങ്ങ് വായിക്കാമെന്ന് വച്ചു

   Delete
 3. അങ്ങനെ കഥയുടെ നിഗൂഡതകളിലേയ്ക്ക്‌ കടക്കാനൊരുങ്ങുകയാണ്‌ നമ്മൾ... അല്ലേ?

  ReplyDelete
  Replies
  1. അതെ അതെ... ശ്വാസം പിടിച്ചിരുന്നോട്ടോ ശ്രീ...

   Delete
 4. പ്ലോട്ട് വളരെ കോംപ്ലിക്കേറ്റഡ് ആയി വരികയാണല്ലോ...

  ReplyDelete
  Replies
  1. ഇനിയല്ലേ സുധീർ ഭായ്‌ കഥയിലേക്ക്‌ നമ്മൾ ഇറങ്ങാൻ പോകുന്നത്‌...

   Delete
 5. ചുരുളുകൾ നിവരുമ്പോൾ വായന
  ഗൌരവം ആവുന്നല്ലൊ..വരട്ടേ
  തിരക്കഥ ......

  ReplyDelete
  Replies
  1. അടുത്തയാഴ്ച്ച വരെ കാത്തിരിക്കൂ മാഷേ...

   Delete
 6. This comment has been removed by the author.

  ReplyDelete
 7. വളരെ പ്രയാസമുള്ള ഒരു ദൌത്യം ഏറ്റെടുക്കേണ്ടി വരുന്നു. കഥ കൂടുതല്‍ രസകരമാവുന്നു.

  ReplyDelete
 8. "You are in trouble Joe...." കുട്ടികള്‍ പറയുന്നത് പോലെ "ട്രബിള്‍" ആവോ? കാത്തിരിക്കുന്നു....

  ReplyDelete
  Replies
  1. എന്താണ്ടാവ്വാന്ന് നമുക്ക്‌ നോക്കാം മുബീ..

   Delete
 9. അപ്പോ ഇതുവരെ വായിച്ചത് മൊത്തം വെറും ഇൻട്രൊഡക്ഷൻ സീൻ ആയിരുന്നോ !

  ReplyDelete
 10. Replies
  1. ചുരുളുകൾ കുറച്ചൊന്നുമല്ല മാഷേ...

   Delete
 11. നിര്‍ണായകമായ വഴിത്തിരിവിലേക്ക് കഥ കടക്കുമ്പോള്‍
  ഞാനും എത്തീട്ടുണ്ടേ

  ReplyDelete
  Replies
  1. അത്‌ നന്നായി സുകന്യാജീ... കഴിഞ്ഞയാഴ്ച്ച കണ്ടില്ലല്ലോ...

   Delete
 12. ഈപ്പോഴാണു കഥ തുടങ്ങുന്നത്‌ അല്ലെ? കൂടുതൽ വിവരങ്ങൾ വരട്ടെ.

  ReplyDelete
 13. ശെരിക്കുള്ള കഥ ഇവിടെ തുടങ്ങുന്നു.. എല്ലാരും ഒന്ന് കൈയ്യടിച്ചേ..
  പരൂക്ഷയും തിരക്കുകളും കാരണം വായിക്കാന്‍ താമസിച്ചു പോയി.
  ആമുഖം ഒക്കെ ഇപ്പൊ നീണ്ടാതാനെന്നു തോന്നിയാലും പിന്നീടു കഥ കറങ്ങി തിരിഞ്ഞു ഇതൊക്കെ ആവശ്യമായിരുന്നു എന്ന് പരയുമാരിക്കും അല്ലെ.. എന്തായാലും കാത്തിരിക്കാം..

  ReplyDelete
 14. അപ്പോൾ ഈസ്റ്റ് ഓഫ് ഡെസലേഷനിലേക്ക്
  നമ്മുടെ കഥ വണ്ടി ഇപ്പോഴാണ് ശരിക്ക് ടേൺ ചെയ്തത് അല്ലേ.
  ഇനിയപ്പോൾ ഇതുവരെയുള്ള ടാറിട്ട രോഡിന് പകരം മുള്ളും , കുണ്ടും
  കുഴിയുമുള്ള തനി ദുർഗടം പിടിച്ച പാതയിലൂടെയാവും സഞ്ചാരം ...!
  പിന്നെ
  ഈ അവസരത്തിൽ
  എന്റെ പ്രിയപ്പെട്ട എല്ലാ നങ്ങേലിമാർക്കും
  നാരാണന്മാർക്കും ഉഗ്രനായൊരു കിണ്ണങ്കാച്ചി
  കൃസ്തുമസ് ആശംസ നേർന്നു കൊള്ളുന്നൂ...!

  ഇമ്മ്ടെ ജിമ്മിച്ചനും കൂട്ടരുമൊന്നും ഇതുവരെ ഫിറ്റ് വിട്ട് എഴുന്നേറ്റിട്ടില്ലേ ...?

  ReplyDelete
  Replies
  1. Christmas aghoshikkan njan naattilethy Muraliyettaa.. athaanu fit vidaan, allalla comment idaan late aayath.. ;)

   Ellaavarkum Christmas aashamsakal..

   Delete
 15. എത്ര കൃത്യമായി പറഞ്ഞു ശ്രീജിത്ത്‌...

  ReplyDelete
 16. Sara Kensovinu swaagatham!

  Ippolaanu sangathikalkkokke oru chadulatha vannath..

  (alpam late aayenkilum njaanum haajer vachirikkunnu.. mobile vazhi aayathinal malayalam type cheyyan saadhikkathathil khedhikkunnu..)

  ReplyDelete
  Replies
  1. ലേറ്റാണെങ്കിലും വന്നല്ലോ, അത്‌ മതി.

   Delete
 17. അപ്പോൾ കഥ ആരംഭിക്കുകയാണല്ലെ...
  അൽ‌പ്പം സാഹസികമായിരിക്കുമെന്ന് അനുമാനിക്കാം.
  ബാക്കി പോരട്ടെ. കാത്തിരിക്കാം..
  ആശംസകൾ...

  ReplyDelete
  Replies
  1. സാഹസികതയ്ക്ക്‌ ഒരു കുറവും ഉണ്ടാകില്ല അശോകൻ മാഷേ...

   Delete
 18. ആഹാ, അപ്പൊ ഇനിയങ്ങോട്ട്‌ സാഹസികവും സംഭ്രമജനകവുമായ (ഹോ, ഇങ്ങിനെയൊന്ന് എഴുതിയൊപ്പിച്ച എന്നെ സമ്മതിക്കണം... :) ) രംഗങ്ങൾ ആയിരിക്കുമല്ലേ.... ജോ കുഴപ്പത്തിലാവോ ന്തോ..... ?

  ReplyDelete
  Replies
  1. സമ്മതിച്ചു.. സമ്മതിച്ചു.. ജോ അല്ലേ ആൾ... നോക്കാം നമുക്ക്‌.

   Delete
 19. പുതിയത് ഒന്നും വന്നില്ലേ ഇവിടെ..?

  ReplyDelete
  Replies
  1. ആസ്‌ അയാം സഫറിംഗ്‌ ഫ്രം ഫീവർ ആന്റ്‌ ഹെഡ്‌ എയ്ക്ക്‌... എന്ത്‌ ചെയ്യാം ശ്രീജിത്തേ... സുഖമില്ലാതായിപ്പോയി...

   Delete
 20. നാട്ടിലേക്കുള്ള വരവും ഇവിടുത്തെ തിരക്കുകളും കാരണം പലവട്ടം വായന പകുതി വച്ച് മുടങ്ങി. ഇന്നാണ് മുഴുവൻ വായിക്കാൻ കഴിഞ്ഞത്. കഥ നിർണായക വഴിത്തിരിവിൽ അല്ലെ. കഥ ഇനിയും തുടരട്ടെ. ആശംസകൾ

  ReplyDelete
  Replies
  1. വീണ്ടും എത്തിയതിൽ സന്തോഷം ട്ടോ...

   Delete
 21. ഇപ്പോൾ ജിമ്മിച്ചൻ വന്നപ്പോൾ വിനുവേട്ടൻ സ്കൂട്ടായാ...!

  ReplyDelete
  Replies
  1. എന്റെ സ്കൂട്ടാവൽ ഇങ്ങനെയല്ല മുരളിഭായ്‌... :)

   Delete
 22. ഇപ്പോഴാണ് ഒരു ത്രില്‍ വന്നത് ,,, ഈ വലിയ ദൌത്യം ഏറ്റെടുക്കുമോ ? ദാ പോവുന്നു അടുത്തത് വായിക്കാന്‍ ,,

  ReplyDelete
 23. അപ്പൊ കഥ തുടങ്ങുന്നതെയുള്ളോ :(

  ReplyDelete