Sunday 11 January 2015

ഈസ്റ്റ് ഓഫ് ഡെസലേഷൻ - 17



മിക്കവാറും നിറഞ്ഞു കവിഞ്ഞിരിക്കുന്ന ബാറിലെ പുരുഷന്മാർ എല്ലാം തന്നെ മാന്യമായി പെരുമാറാൻ മനഃപൂർവ്വം ശ്രമിക്കുന്നത് പോലെ തോന്നി. തദ്ദേശികളായ ഒന്നോ രണ്ടോ ധനികർ, ഗവണ്മന്റ് ബിൽഡിങ്ങ് പ്രോജക്റ്റിനു വേണ്ടി ജോലി ചെയ്യുന്ന കുറച്ച് ഡാനിഷ് എൻ‌ജിനീയർമാരും സർവേയർമാരും, തീരക്കടലിൽ സർവ്വേ ജോലികൾക്കായി എത്തിയിരിക്കുന്ന ചെറുപ്പക്കാരായ ഡാനിഷ് നേവി ഓഫീസേഴ്സ് എന്നിങ്ങനെ വിവിധ തുറകളിൽ പ്രവർത്തിക്കുന്നവരെക്കൊണ്ട് നിറഞ്ഞിരിക്കുന്നു ആ ഹാൾ.

ആ ആൾക്കൂട്ടത്തിനിടയിലൂടെ ഞങ്ങൾ മുന്നോട്ട് നടക്കുമ്പോൾ ഒരു കാര്യം ഞാൻ ശ്രദ്ധിച്ചു. അവരിൽ പലരുടെയും സംസാരവിഷയത്തിലെ കേന്ദ്ര കഥാപാത്രം സാറാ കെൽ‌സോ എന്ന സൌന്ദര്യധാമമാണ്. അതിനവരെ പഴി ചാരുവാൻ കഴിയുമായിരുന്നില്ല എനിക്ക്. ഹാളിന്റെ അറ്റത്തുള്ള മേശയ്ക്ക് മുന്നിൽ ഇരിക്കുന്ന അവളുടെ രൂപം മേശപ്പുറത്തെ വിളക്കിൽ നിന്നും പരക്കുന്ന അരണ്ട വെളിച്ചത്തിൽ ആരെയും മയക്കുന്നതായിരുന്നു.

ആ മേശയ്ക്കരികിലേക്ക് ഞങ്ങൾ അടുക്കവെ അവളോടൊപ്പം ഉണ്ടായിരുന്ന പുരുഷൻ എഴുന്നേറ്റു. ഫോഗെൽ അയാളെ ഞങ്ങൾക്ക് പരിചയപ്പെടുത്തി.

“ഇത് റാൾഫ് സ്ട്രാട്ടൺ ഞങ്ങളുടെ ഇൻഷുറൻസ് കമ്പനിയുടെ ക്ലെയിംസ് ഡിപ്പാർട്ട്‌മെന്റിലെ എവിയേഷൻ എക്സ്പ്പർട്ടാണ് ഈ രംഗത്തെ ഒരു വിദഗ്ദ്ധൻ ഞങ്ങളോടൊപ്പം ഉണ്ടായിരിക്കുക എന്നത് എന്തുകൊണ്ടും ഉചിതമായിരിക്കുമെന്ന് എനിക്ക് തോന്നി

മെലിഞ്ഞ് ഉയരം കൂടിയ ഒരു വ്യക്തിയാണ് സ്ട്രാട്ടൺ. കട്ടിയുള്ള മീശ വൃത്തിയായി ട്രിം ചെയ്ത് ഭംഗിയാക്കിയിരിക്കുന്നു. കണ്ണുകളിൽ അസാധാരണ തിളക്കം. ഒരു എക്സ് റോയൽ എയർ‌ഫോഴ്സ് ഉദ്യോഗസ്ഥന്റെ രൂപഭാവങ്ങൾ. എന്നാൽ അയാളുടെ സ്വരം ഒരു സ്കൂൾ കുട്ടിയുടേതെന്ന പോലെ തികച്ചും മൃദുവായിരുന്നു. ഹസ്തദാനം നൽകവെ എന്റെ കൈകളിൽ ഒരു നിമിഷം വിശ്രമിച്ച അയാളുടെ കൈപ്പടം സ്ത്രീകളുടേതെന്ന പോലെ മൃദുലമായിരുന്നു.

ഫോഗെൽ മിസ്സിസ് കെൽ‌സോവിന് നേർക്ക് തിരിഞ്ഞു.

“മൈ ഡിയർ, ഐ വുഡ് ലൈക്ക് യൂ റ്റു മീറ്റ് മിസ്റ്റർ മാർട്ടിൻ ഗോട്ട്‌ഹാബിൽ വച്ച് അവർ പറഞ്ഞ ആ ചെറുപ്പക്കാരൻ നമ്മുടെ പ്രശ്നത്തിൽ ഇദ്ദേഹത്തിന് കാര്യമായി സഹായിക്കുവാൻ കഴിയുമെന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത്

“ഒരു വിധത്തിൽ പറഞ്ഞാൽ ഞങ്ങൾ നേരത്തെ തന്നെ പരസ്പരം കണ്ടുമുട്ടിയിരുന്നു” ഹസ്തദാനത്തിനായി അവൾ കൈ നീട്ടി. എന്റെ കൈ തന്റെ കരതലത്തിൽ അടക്കിക്കൊണ്ട് ഒരു നീണ്ട മാത്ര അവൾ നിന്നു. ആ കറുത്ത കണ്ണുകളിൽ അടക്കാനാവാത്ത ആകാംക്ഷ നിറഞ്ഞു നിൽക്കുന്നത് എനിക്ക് കാണുവാൻ കഴിയുന്നുണ്ടായിരുന്നു. പിന്നെ തികച്ചും താളാത്മകതയോടെ മൃദുസ്വരത്തിൽ അവൾ തുടർന്നു. “കഴിഞ്ഞ മൂന്ന് നാല് ദിനങ്ങൾ വാസ്തവത്തിൽ നരക തുല്യമായിരുന്നു ഞങ്ങളുടെ അന്വേഷണം എവിടെയെങ്കിലും എത്തുമോ എന്ന കാര്യത്തിൽ യാതൊരു പ്രതീക്ഷയും ഇല്ലാതായ അവസ്ഥ” അവളുടെ സ്വരം തീർത്തും വികാരധീനമായി.

ഡെസ്ഫോർജാണ് അവിടെ തളം കെട്ടിയ മൌനം ഭഞ്ജിച്ചത്.  “ജോ നമുക്ക് പിന്നീട് കാണാം നിങ്ങൾ സംസാരിച്ചിരിക്കൂ

“അതിന്റെ ആവശ്യമില്ല” ഫോഗെൽ പെട്ടെന്ന് ഇടപെട്ടു. “ദിസ് ഈസ് മിസ്റ്റർ ജാക്ക് ഡെസ്ഫോർജ്, മൈ ഡിയർ ഇദ്ദേഹം ഇവിടെ നിൽക്കുന്നതു കൊണ്ട് നിനക്ക് എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടാകുമെന്ന് തോന്നുന്നുണ്ടോ?”

അപ്പോഴാണവൾ അദ്ദേഹത്തെ ശ്രദ്ധിച്ചത് തന്നെ. അവിശ്വസനീയതയും അത്ഭുതവും കൊണ്ട് അവളുടെ മുഖം വികസിച്ചു. “മൈ ഗോഡ് ഞാൻ സ്വപ്നം കാണുകയാണോ?!!”

അദ്ദേഹം അവളുടെ കൈത്തണ്ടയിൽ പതുക്കെ തട്ടി. “എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ ഒരു വാക്ക് പറഞ്ഞാൽ മതി ഒരു വാക്ക്

അവൾ അദ്ദേഹത്തിന്റെ കരം കവർന്നു. അവൾ വിടുവാൻ കൂട്ടാക്കാത്തതിനാൽ കുറേയധിക നേരം അദ്ദേഹത്തിന്റെ കൈ അവളുടെ കരതലത്തിൽ വിശ്രമിച്ചു. അദ്ദേഹത്തെ തന്റെ വരുതിയിലാക്കാൻ അത് ധാരാളമായിരുന്നു അവൾക്ക്. ഡെസ്ഫോർജിന്റെ മുഖഭാവത്തിൽ നിന്നും വളരെ വ്യക്തമായി അത് മനസ്സിലാക്കുവാൻ സാധിച്ചു എനിക്ക്. ആ മേശയ്ക്ക് ചുറ്റുമായി എല്ലാവരും ഇരിക്കുവാൻ തുനിയവെ പരിസരത്ത് നിന്നിരുന്ന വെയ്റ്ററെ ഫോഗെൽ കൈ ഞൊടിച്ച് വിളിച്ചിട്ട് കോഫി ഓർഡർ ചെയ്തു. ഡെസ്ഫോർജ് തന്റെ സിഗരറ്റ് പാക്കറ്റ് തുറന്ന് മിസ്സിസ് കെൽ‌സോവിന് നേർക്ക് നീട്ടി.

“മിസ്റ്റർ ഫോഗെൽ കാര്യങ്ങളെല്ലാം വിശദീകരിച്ചു കാണുമെന്ന് കരുതട്ടെ?” പിറകിലെ ചുവരിലേക്ക് ചാരിയിരുന്ന് സാറാ കെൽ‌സോ വീണ്ടും എന്റെ മുഖത്ത് ദൃഷ്ടി പതിപ്പിച്ചു.

“തീർച്ചയായും പക്ഷേ, ഒരു കാര്യം മാത്രം ഇനിക്കിപ്പോഴും അത്ര ദഹിക്കുന്നില്ല വിമാനം തകർന്നയിടത്ത് നിങ്ങൾ എന്തിന് പോകണം?” അവളോട് ഞാൻ ചോദിച്ചു.

“ഞാൻ വിചാരിച്ചത് നിങ്ങൾക്കത് മനസ്സിലായിക്കാണുമെന്നായിരുന്നു മിസ്റ്റർ മാർട്ടിൻ” ഫോഗെൽ പറഞ്ഞു. തകർന്ന ആ വിമാനത്തിനകത്ത് നിന്നും കണ്ടുകിട്ടിയ ആ രണ്ടാമന്റെ ഐഡന്റിറ്റി സംശയങ്ങൾക്കിടയില്ലാത്ത വിധം ഉറപ്പു വരുത്തുക എന്നതാണ് ഞങ്ങളുടെ ഈ ഇൻ‌വെസ്റ്റിഗേഷന്റെ ആത്യന്തിക ലക്ഷ്യംഇനിയും അജ്ഞാതനായി നിലകൊള്ളുന്ന മിസ്റ്റർ ഹാരിസൺ അയാൾ ആരായിരുന്നാലും ശരി, അയാളുടെ മൃതശരീരമാണോ അത്? അറിയില്ല അതോ ഇനി അത് ജാക്ക് കെൽ‌സോവിന്റേതാണോ? എന്റെ അഭിപ്രായത്തിൽ ആ ചോദ്യത്തിന് അർത്ഥശങ്കയ്ക്കിടയില്ല്ലാത്ത വിധം ഉത്തരം നൽകാൻ കഴിയുന്ന ഒരേയൊരു വ്യക്തി മിസ്സിസ് കെൽ‌സോ മാത്രമാണ്

“അവിടെ ചെന്ന് മൃതശരീരം കണ്ടതിന് ശേഷം?” ഞാൻ പൊട്ടിച്ചിരിച്ചു. “മിസ്സിസ് കെൽ‌സോവിന് അത് തന്റെ ഭർത്താവിന്റേതാണെന്ന് ഉറപ്പു വരുത്തേണ്ടതിന്റെ ആവശ്യകത മനസ്സിലാക്കുന്നു പക്ഷേ, അത് തന്റെ ഭർത്താവിന്റേതല്ല എന്ന ഒരു നേരിയ സംശയത്തിന്റെ ആനുകൂല്യം ഒരു ബിസിനസ്‌മാൻ എന്ന നിലയിൽ ഇവരിൽ നിന്നും നിങ്ങൾ പ്രതീക്ഷിക്കുന്നുണ്ടല്ലേ മിസ്റ്റർ ഫോഗെൽ?”

എന്റെ പ്രതീക്ഷക്ക് വിരുദ്ധമായി ഡെസ്ഫോർജാണ് അപ്പോൾ പ്രതികരിച്ചത്.

“ജോ നീ ഇപ്പോൾ പറഞ്ഞത് തീർത്തും മര്യാദകേടായിപ്പോയി” രോഷത്തോടെ അദ്ദേഹം പറഞ്ഞു.

സാറാ കെൽ‌സോ തന്റെ കൈ അദ്ദേഹത്തിന്റെ കൈത്തണ്ടയുടെ മേൽ വച്ചു. “ഇല്ല മിസ്റ്റർ ഡെസ്ഫോർജ് താങ്കളുടെ സുഹൃത്ത് പറഞ്ഞതിൽ കാര്യമുണ്ട് ആ മൃതശരീരം എന്റെ ഭർത്താവിന്റേതല്ലെങ്കിൽ എന്റെ നില തീർത്തും പരുങ്ങലിലാണ് മിസ്റ്റർ ഫോഗെലിന് അത് നന്നായിട്ടറിയാം

ഫോഗെൽ മുന്നോട്ട് കുനിഞ്ഞ് അവൾക്കരികിലേക്ക് നീങ്ങിയിരുന്നു. “മൈ ഡിയർ എന്റെ അധികാരപരിധിയിൽ നിന്നു കൊണ്ട് കഴിവിന്റെ പരമാവധി നിന്നെ ഞാൻ സഹായിക്കുന്നതായിരിക്കും പക്ഷേ, ഒരു കാര്യം നീ മനസ്സിലാക്കണം, എന്റെ കൈകളും ബന്ധിക്കപ്പെട്ടിരിക്കുകയാണെന്നുള്ളത്

ഒന്ന് പുഞ്ചിരിക്കാൻ ശ്രമിച്ചിട്ട് വേദനയോടെ അവൾ എന്റെ നേർക്ക് തിരിഞ്ഞു. “മിസ്റ്റർ മാർട്ടിൻഎനിക്ക് ചെറിയ രണ്ട് ആൺ കുഞ്ഞുങ്ങളുണ്ട് അറിയുമോ നിങ്ങൾക്ക്?”

“ഇല്ല അറിയില്ലായിരുന്നു, മിസ്സിസ് കെൽ‌സോ

“അതാണ് പറയുന്നത് വെറും പണത്തിന്റെ മാത്രം പ്രശ്നമല്ല ഇത് അതിലും എത്രയോ വലുതാണ് അവിടെ ചേതനയറ്റ് കിടക്കുന്ന ആ മനുഷ്യൻ എന്റെ ഭർത്താവ് തന്നെയാണോ എന്ന് എനിക്കറിഞ്ഞേ തീരൂ മനസ്സിലായോ?”

ആ മിഴികളിൽ ഉത്കണ്ഠ നിറഞ്ഞിരുന്നു. അവളുടെ കൈകൾ എന്റെ കൈകളെ സ്പർശിക്കുവാനായി പതുക്കെ നീണ്ടു വന്നു. കുറച്ച് നേരത്തേക്ക് അവളുടേതായ ലോകത്തിലേക്ക് എന്നെ കൂട്ടിക്കൊണ്ടു പോയത് പോലെ ആ അവസ്ഥയിൽ നിന്നും പുറത്ത് കടക്കുവാൻ എനിക്കല്പം ബുദ്ധിമുട്ടേണ്ടി വന്നു.

“യെസ് ഞാൻ മനസ്സിലാക്കുന്നു, മിസ്സിസ് കെൽ‌സോ അയാം സോറി

“എന്താണ് വാസ്തവത്തിൽ സംഭവിക്കുന്നതെന്നതിനെക്കുറിച്ച് ഒരു ഏകദേശ രൂപം മിസ്സിസ് കെൽ‌സോവിന് കൊടുത്തിട്ടുണ്ട്” ഫോഗെൽ പറഞ്ഞു. “ഞങ്ങളോടൊപ്പം വരുവാൻ താല്പര്യമുണ്ടെന്ന് ഇവൾ പറഞ്ഞപ്പോൾ ഞങ്ങൾ എതിർക്കുവാൻ നിന്നില്ല അദ്ദേഹത്തിന്റെ ശരീരത്തെക്കുറിച്ചുള്ള വ്യക്തമായ വിവരണവും ചിത്രങ്ങളും പിന്നെ സൈറ്റിൽ ചെന്നിട്ട് മാത്രം ഉറപ്പ് വരുത്താൻ സാധിക്കുന്ന ചില പ്രത്യേക വിവരങ്ങളും അവളുടെ കൈവശമുണ്ട് ഇത്രയൊക്കെയുള്ള നിലയ്ക്ക് ഒരു ഫാൾസ് ഐഡന്റിഫിക്കേഷൻ നടത്തുവാൻ ഇവൾ തുനിയുമെന്ന് തോന്നുന്നുണ്ടോ നിങ്ങൾക്ക്?”

“അദ്ദേഹത്തിന്റെ ഫോട്ടോ ഒന്ന് കാണുവൻ പറ്റുമോ എനിക്ക്?” ഞാൻ ചോദിച്ചു.

അയാൾ തന്റെ സഹപ്രവർത്തകന്റെ നേർക്ക് തലയാട്ടി. റാൾഫ് സ്ട്രാട്ടൺ തന്റെ ബ്രീഫ്കെയ്സ് തുറന്ന് ഒരു ഫയലിൽ നിന്നും രണ്ട് ഫോട്ടോഗ്രാഫുകൾ പുറത്തെടുത്ത് എന്റെ മുന്നിലേക്കിട്ടു. ആദ്യത്തേത് ഒരു ഛായാചിത്രമായിരുന്നു. ഇരുപതുകളുടെ അന്ത്യത്തിൽ നിൽക്കുന്ന ഒരു സുമുഖൻ. രണ്ടാമത്തേതാകട്ടെ ഒരു ചെറു വിമാനത്തിനരികിൽ വൈമാനിക വേഷത്തിൽ നിൽക്കുന്ന ഫോട്ടോയാണ്. ആദ്യത്തേതിൽ അയാളുടേത് ഒരു ശരാശരി രൂപമാണെങ്കിൽ രണ്ടാമത്തേതിൽ ഇരുത്തം വന്ന ഒരു പ്രൊഫഷണലിന്റെ എടുപ്പുണ്ട്.

രണ്ട് ചിത്രങ്ങളും ഞാൻ സാറാ കെൽ‌സോയുടെ മുന്നിലേക്കിട്ടു. “അപ്പോൾ അദ്ദേഹത്തെ കണ്ടാൽ ഏതാണ്ട് ഇങ്ങനെയിരിക്കും?”

അന്ധാളിപ്പോടെ പുരികം ചുളിച്ച് അവൾ എന്നെ തുറിച്ച് നോക്കി. “നിങ്ങളെന്താണുദ്ദേശിച്ചത്? മനസ്സിലായില്ല

“ഈ ഹിമത്തൊപ്പി എന്ന് പറയുന്നത് എന്താണെന്നതിനെക്കുറിച്ച് ഞാൻ വിശദമാക്കാം മിസ്സിസ് കെൽ‌സോ മഞ്ഞുറഞ്ഞ് കിടക്കുന്ന പർവ്വത ശിഖരങ്ങൾ അത് എങ്ങനെയിരിക്കുമെന്ന് ഒരു പക്ഷേ, നിങ്ങൾക്ക് വ്യക്തമായ രൂപമുണ്ടായിരിക്കില്ല മാംസം അഴുകാത്ത അത്രയും തണുപ്പാണവിടെ അതായത് ജീവൻ വെടിയുന്നതോടെ ശരീരം ഒരു ഫ്രീസറിലെന്ന പോലെ മരവിച്ച് അനന്ത കാലത്തേക്ക് സൂക്ഷിക്കപ്പെടുന്നു...”

“പക്ഷേ, ആ സാഹസിക യാത്രാസംഘത്തിന്റെ റിപ്പോർട്ടിൻ പ്രകാരം ആ ശവശരീരങ്ങൾ അഴുകിത്തുടങ്ങിയ അവസ്ഥയിലായിരുന്നുവെന്നാണല്ലോ” ഫോഗെൽ പെട്ടെന്ന് ഇടപെട്ടു.

“ആ ഗിരിശൃംഗങ്ങളിൽ ഒരേയൊരു സാധനം മാത്രമേ ജീവിക്കുന്നുള്ളൂ, മിസ്റ്റർ ഫോഗെൽ ആർട്ടിക്ക് കുറുക്കൻ കഴുതപ്പുലിയെപ്പോലെ ഭീകരൻ മഞ്ഞുമലകളിലെ ശുചീകരണക്കാരൻ

അധികം എനിക്ക് വിശദീകരിക്കേണ്ടി വന്നില്ല. കണ്ണുകൾ ഇറുകെയടച്ച് സാറാ കെൽ‌സോ പിന്നോട്ട് ചാഞ്ഞ് ഇരുന്നു. മനസ്സിനുള്ളിൽ പടരുന്ന വേദന അവളുടെ മുഖത്ത് മിന്നി മറയുന്നത് ഞാൻ ശ്രദ്ധിച്ചു. അടുത്ത നിമിഷം മിഴികൾ തുറന്ന അവളുടെ സ്വരത്തിൽ എന്തെന്നില്ലാത്ത ദൃഢതയുണ്ടായിരുന്നു.

“അതെന്തും ആയിക്കോട്ടെ മിസ്റ്റർ മാർട്ടിൻ മൃതദേഹം ഏതവസ്ഥയിൽ ആയിക്കോട്ടെ തിരിച്ചറിയുക എന്ന ദൌത്യം മാത്രമേ ഇപ്പോൾ എന്റെ മുന്നിൽ ഉള്ളൂ

വീണ്ടും നീണ്ട നിശ്ശബ്ദത ഇത്തവണയും ഡെസ്ഫോർജ് തന്നെയാണ് അതിന് വിരാമമിട്ടത്.

“ജോ എന്ത് വിചാരിച്ചിട്ടാണ് നീ?”

“എന്റെ മനസ്സിൽ പ്രത്യേകിച്ചൊരു ദുരുദ്ദേശ്യവുമില്ല കാര്യങ്ങളുടെ നിജഃസ്ഥിതി എല്ലാവരും അറിഞ്ഞിരിക്കണം അത്ര മാത്രം” ഞാൻ ഫോഗെലിന് നേർക്ക് തിരിഞ്ഞു. “ഇപ്പോൾ എല്ലാവർക്കും കാര്യങ്ങൾ വ്യക്തമായിക്കാണുമല്ലോ ഇനി നമുക്ക് നേരെ ദൌത്യത്തിലേക്ക് കടക്കാം ആദ്യമായിട്ട് എനിക്കറിയേണ്ടത് ഈ വിമാനം തകർന്ന് കിടക്കുന്ന പ്രദേശത്തിന്റെ ലൊക്കേഷനാണ്


(തുടരും)

42 comments:

  1. അൽപ്പം ജോലിത്തിരക്കും കാലാവസ്ഥാ മാറ്റം കൊണ്ടുവന്ന പനിയും ചുമയുമൊക്കെയായി നമ്മുടെ കഥ ഇടയ്ക്കൊന്ന് മുറിഞ്ഞു പോയി...

    അപ്പോൾ നമുക്ക് പോകാം അല്ല്ലേ, മഞ്ഞണിഞ്ഞ ഗിരി ശൃംഗത്തിലേക്ക്....?

    ReplyDelete
  2. കാര്യങ്ങളുടെ നിജഃസ്ഥിതി എല്ലാവരും അറിഞ്ഞിരിക്കണം… അത്ര മാത്രം…

    അതുതന്നെ!!

    ReplyDelete
    Replies
    1. അതെ... പിന്നീട്‌ അറിഞ്ഞില്ല കേട്ടില്ല എന്നൊന്നും പറഞ്ഞേക്കരുത്‌...

      Delete
    2. ഒരു ക്വിക്ക് റീകാപ്. ഞാന്‍ ഒന്നൂടെ വായിച്ചു. ചുരുക്കിപ്പറഞ്ഞാല്‍ ഇങ്ങാനെ മൂന്നുനാല് ലക്കം ഒന്നിച്ച് വായിക്കാന്‍ ഒരു രസമുണ്ട് കേട്ടോ.. (സമയം ഉണ്ടെങ്കില്‍ മാത്രം)

      Delete
  3. ഇനി എല്ലാവരും കൂടെ തണുപ്പത്ത് അങ്ങോട്ടാണോ? സത്യമെന്താണെന്ന് അറിയണ്ടേ, എന്നാ പിന്നെ പോകാം...

    ReplyDelete
    Replies
    1. സ്വെറ്ററും കോട്ടും ഒക്കെ എടുത്തിട്ടുണ്ടല്ലോ അല്ലേ?

      Delete
  4. ഫ്രീസറിലേതുപോലുള്ള തണുപ്പ്... ആര്‍ട്ടിക് കുറുക്കന്‍മാര്‍... ഉം.. പോകുക തന്നെ..

    ReplyDelete
    Replies
    1. ഇത്രയൊക്കെ പറഞ്ഞിട്ടും പോകാൻ തന്നെ തീരുമാനിച്ചോ സുധീർഭായ്‌?

      Delete
  5. എന്തായാലും കാര്യമറിഞ്ഞിട്ടു തന്നെ ബാക്കി കാര്യം...

    വാ, നമുക്കും കൂടെ പോയി നോക്കാം...

    ReplyDelete
    Replies
    1. പുലിയെ പിടിക്കാൻ പോയത്‌ പോലെ... അല്ലേ ശ്രീ? :)

      Delete
    2. ഇവിടിപ്പോ പുലിയെ പിടിയ്ക്കാൻ പോയ കാര്യം പറഞ്ഞത്‌ എന്നെ ഉദ്ദേശ്ശിച്ചല്ലേ... :|

      Delete
    3. കോഴിയെ കട്ടവന്റെ തലയിൽ തൂവൽ കാണും എന്ന് പറയുന്നത്‌ കേട്ട്‌ തലയിൽ തപ്പി നോക്കുന്നതെന്തിനാ ശ്രീ?

      Delete
    4. പക്ഷേ, സത്യായിട്ടും വിനുവേട്ടന്റെ കോഴിയെ കട്ടതു ഞാനല്ല.
      (ശ്ശ്‌... അത്‌ ജിമ്മിച്ചനാകാനേ തരമുള്ളൂ...)

      Delete
    5. അത് ശരിയായിരിക്കും... ജിമ്മിയുടെ വീട്ടിലെ കോഴിക്കൂട് കാലിയായിട്ട് രണ്ട് ദിവസമായെന്നാ കേട്ടത്....

      Delete
  6. തണുപ്പൊന്നും വക വെക്കേണ്ട, കാര്യമറിയാൻ നമുക്കും കൂടെ പോകാം.... ല്ലേ...?

    ഞങ്ങളെ ഈ തണുപ്പത്ത് അധിക നേരം നിറുത്തല്ലേ വിനുവേട്ടാ.... വേഗം അവിടെ എത്തിക്കണേ.... (ഇനിയും ഇടവേള വരുത്തല്ലേയെന്ന് സാരം....)

    ReplyDelete
    Replies
    1. ഉവ്വാവ്‌ പിടിച്ചതു കൊണ്ടല്ലേ ഇടവേള വന്നത്‌... ക്ഷമിക്കെന്നേ...

      Delete
  7. Replies
    1. എന്നാൽ പിന്നെ മാഷ്‌ തന്നെ ആയിക്കോട്ടെ ലീഡർ... :)

      Delete
  8. എന്നാ പിന്നെ നിങ്ങളെല്ലാം കൂടി പോയിട്ടു വാ ..
    ഞാനെങ്ങുമില്ല ഈ തണുപ്പത്ത്..
    ഒന്നാമതേ മുടിഞ്ഞ ചുമയാ ( വിനുവേട്ടന് ചുമ വന്നാൽ തിരക്കാൻ ഒത്തിരി പേരുണ്ട് )...
    വിശേഷങ്ങൾ വല്ലോം ഉണ്ടേൽ അറിയിച്ചാ മതി കേട്ടൊ ..

    ReplyDelete
    Replies
    1. പിണങ്ങല്ലേ ഉണ്ടാപ്രീ...

      Delete
    2. ഉണ്ടാപ്രിച്ചായനെ പിടിച്ചോണ്ടു വരുന്ന കാര്യം ഞങ്ങളേറ്റു, വിനുവേട്ടാ

      Delete
    3. ആടിന്റെ കഴുത്തിലെ കയർ പിടിച്ച്‌ വലിക്കുമ്പോൾ ആട്‌ പിന്നോട്ട്‌ ചരിഞ്ഞ്‌ ബ്രേക്ക്‌ പിടിക്കുന്നത്‌ കണ്ടിട്ടില്ലേ? ആ സീൻ ആണെനിക്ക്‌ ഓർമ്മ വരുന്നത്‌... :)

      Delete
  9. എനിക്ക് പതിനാറു ലക്കം മുന്‍പോട്ടു പോകേണ്ടി വരും ....നല്ല വായന .

    ReplyDelete
    Replies
    1. പെട്ടെന്ന് വായിച്ചിട്ട്‌ വരൂ...

      Delete
  10. എന്റെ മനസ്സിൽ പ്രത്യേകിച്ചൊരു ദുരുദ്ദേശ്യവുമില്ല… കാര്യങ്ങളുടെ നിജഃസ്ഥിതി എല്ലാവരും അറിഞ്ഞിരിക്കണം… അത്ര മാത്രം…
    അപ്പോൾ പോകാം...

    ReplyDelete
    Replies
    1. അശോകൻ മാഷ്ക്ക്‌ പിന്നെ ഇതൊന്നും ഒരു പ്രശ്നമേ അല്ലല്ലോ... ഇതിനപ്പുറത്തെ കഷ്ടപ്പാടുകൾ കണ്ടിട്ടുള്ളതല്ലേ...

      Delete
  11. ദൌത്യത്തിലേക്കും ശൈത്യത്തിലേക്കും പോവാന്‍ ഞാനും റെഡി.

    ReplyDelete
  12. ശുചീകരണക്കാരനു മാത്രമേ ജീവിക്കാന്‍ ആകു എങ്കില്‍ ആ സ്ഥലം മോശമല്ലല്ലോ.
    എന്നാല്‍ പോകാം.

    ReplyDelete
    Replies
    1. നമുക്ക്‌ പോകാം റാംജിഭായ്‌...

      Delete
  13. “ഇപ്പോൾ എല്ലാവർക്കും കാര്യങ്ങൾ വ്യക്തമായിക്കാണുമല്ലോ… ഇനി നമുക്ക് നേരെ ദൌത്യത്തിലേക്ക് കടക്കാം… ആദ്യമായിട്ട് എനിക്കറിയേണ്ടത് ഈ വിമാനം തകർന്ന് കിടക്കുന്ന പ്രദേശത്തിന്റെ ലൊക്കേഷനാണ്…”

    എന്‍റെ ജി പി എസ് ഓണാക്കി നോക്കട്ടെ.. പിടികിട്ടി പിടികിട്ടി.. എല്ലാരും റെഡി ആയിക്കോ.. ഇപ്പൊ തന്നെ വിട്ടേക്കാം..

    ReplyDelete
    Replies
    1. ശ്രീജിത്തേ, ആവേശം വേണ്ട!

      ഇങ്ങനാണേൽ ഞാൻ കളിയ്ക്കാനില്ല എന്നും പറഞ്ഞ്‌ ജോ യോ വിനുവേട്ടനോ പിണങ്ങി പോകും ട്ടാ ;)

      Delete
    2. ജോ മാർട്ടിനേക്കാളും വലിയ പൈലറ്റല്ലേ നമ്മുടെ ലംബൻ... മിസ്സിസ്‌ കെൽസോയുടെ മുന്നിൽ ഷൈൻ ചെയ്യാനുള്ള പരിപാടിയാ ശ്രീ... :)

      Delete
    3. അതിനു ചാൻസുണ്ട്‌

      Delete
  14. Ennaalppinne ningalokke poyech vaa.. undaaprichaayanu oru koottaayit njan ivide nilkkaam.. aa Ilaana Koch varumpol sweekarikkaan aarenkilum ivide venamallo..

    Aake motham thanuppaanallo ellaayidathum.. pakshe kadhayk choodu pidichu thudangiya lakshanamund.. adutha lakkam choodode ponnotte..

    ReplyDelete
    Replies
    1. അപ്പോൾ ജിമ്മിയും ഉണ്ടാപ്രിയും കൂടി നേരത്തെ തന്നെ പ്ലാൻ ചെയ്ത പരിപാടിയാണല്ലേ ഇത്‌? ഇലാനയുടെ കാര്യത്തിൽ എന്താ ഒരു ശുഷ്കാന്തി...

      Delete
  15. അപ്പോള്‍ യാത്ര തുടരെട്ടെ !!,, അടുത്ത ഭാഗം അധികം വൈകണ്ടട്ടോ :)

    ReplyDelete
  16. ‘അദ്ദേഹം അവളുടെ കൈത്തണ്ടയിൽ പതുക്കെ തട്ടി. \
    “എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ ഒരു വാക്ക്
    പറഞ്ഞാൽ മതി… ഒരു വാക്ക്…” അവൾ അദ്ദേഹത്തിന്റെ കരം
    കവർന്നു. അവൾ വിടുവാൻ കൂട്ടാക്കാത്തതിനാൽ കുറേയധിക നേരം
    അദ്ദേഹത്തിന്റെ കൈ അവളുടെ കരതലത്തിൽ വിശ്രമിച്ചു. അദ്ദേഹത്തെ
    തന്റെ വരുതിയിലാക്കാൻ അത് ധാരാളമായിരുന്നു അവൾക്ക്....ആ മിഴികളിൽ
    ഉത്കണ്ഠ നിറഞ്ഞിരുന്നു. അവളുടെ കൈകൾ എന്റെ കൈകളെ സ്പർശിക്കുവാനായി
    പതുക്കെ നീണ്ടു വന്നു. കുറച്ച് നേരത്തേക്ക് അവളുടേതായ ലോകത്തിലേക്ക് എന്നെ കൂട്ടി
    ക്കൊണ്ടു പോയത് പോലെ… ആ അവസ്ഥയിൽ നിന്നും പുറത്ത് കടക്കുവാൻ എനിക്കല്പം ബുദ്ധിമുട്ടേണ്ടി വന്നു...’



    ഇവിടെയുള്ള തനി ബ്ലഡി കോൽഡിൽ നിന്നും
    ഇത്തിരി ചൂട് കൊള്ളാമെന്ന് വെച്ച് വന്നപ്പോഴുണ്ട് ...
    ദേ സകലരും കൂടി കൊടും അവിടേയും കൊടും തണുപ്പത്തേക്ക് പോകുന്നൂ,,
    വെറുതെയല്ലാ എല്ലാവർക്കും ചുമയും , പനിയുമൊക്കെ..

    ReplyDelete
  17. ആവശ്യകാര്‍ പറയുന്നതനുസരിച്ച് അവരെ പറഞ്ഞയിടത്ത് എത്തിക്കുകയല്ലേ വേണ്ടൂ. ഈ വൈമാനികന്‍ എന്തൊരു ടൈപ്പാണ്. വേണ്ടാത്തഒക്കെ ചോദിക്കുന്നു

    ReplyDelete
  18. പെട്ടെന്നുള്ള നാട്ടിൽ വരവ് വായന മുടങ്ങി ക്ഷമിക്കുക. എങ്കിലും കിട്ടുന്ന സമയങ്ങളിൽ ബ്ലോഗു വായന തുടരുന്നു. "ഇനി ദൗത്യത്തിലേക്ക് കടക്കയല്ലേ " വേഗം അടുത്തത് വായിക്കട്ടെ .

    ReplyDelete
  19. പതിനേഴു ലക്കം ഒറ്റയടിക്ക് വായിക്കാന്‍ കഴിഞ്ഞ ഞാന്‍ ഭാഗ്യ്വാനാണല്ലേ

    ReplyDelete