Sunday 18 January 2015

ഈസ്റ്റ് ഓഫ് ഡെസലേഷൻ - 18



സ്ട്രാട്ടൺ തന്റെ ബ്രീഫ് കെയ്സ് തുറന്ന് ഒരു മാപ്പ് എടുത്ത് ചുരുൾ നിവർത്തി മേശപ്പുറത്ത് വച്ചു. തകർന്ന വിമാനം കാണപ്പെട്ട സ്ഥലം വളരെ വ്യക്തമായി അതിൽ അടയാളപ്പെടുത്തിയിരുന്നു. അർത്ഥശൂന്യമായ വെറും ഒരു ഡോട്ടിന് പകരം പെൻസിൽ കൊണ്ട് വൃത്തിയായി വരച്ച ക്രോസ് ബെയറിങ്ങ് അടയാളം. തന്റെ ജോലി നന്നായി അറിയുന്ന ആളാണ് അത് ചെയ്തിരിക്കുന്നതെന്ന് വളരെ വ്യക്തം.

“ഇതിന്റെ കൃത്യതയെക്കുറിച്ച് ഉറപ്പ് തരുവാൻ കഴിയുമോ നിങ്ങൾക്ക്?” ഞാൻ ചോദിച്ചു.

സ്ട്രാട്ടൺ തല കുലുക്കി. “ഇങ്ങോട്ട് തിരിക്കുന്നതിന് മുമ്പ് ഓക്സ്ഫഡിൽ പോയി ഞാൻ ആ സാഹസിക സംഘത്തെ നയിച്ചിരുന്ന രണ്ട് പേരുമായി സംസാരിച്ചിരുന്നു അവരാണ് ഈ മാപ്പ് തന്നത് നാവിഗേഷനെക്കുറിച്ച് ഒരു പിടിപാടുമില്ലെങ്കിൽ ഒരിക്കലും ആ യാത്ര വിജയകരമായി പൂർത്തിയാക്കില്ലായിരുന്നല്ലോ അവർ

തികച്ചും ന്യായമായ വിശദീകരണം. വിദഗ്ദ്ധനായ ഒരു നാവിഗേറ്റർക്ക് മാത്രമേ മഞ്ഞ് മൂടിയ വിജനതയിലൂടെയുള്ള യാത്രാപഥത്തിന്റെ ചാർട്ട് തയ്യാറാക്കാൻ സാധിക്കുകയുള്ളൂ.

ആ സാഹസിക യാത്രയുടെ പാത ചുവന്ന മഷിയിലായിരുന്നു രേഖപ്പെടുത്തിയിരുന്നത്. സാൻഡ്‌വിഗിലുള്ള ഒലാഫ് റസ്മൂസെന്റെ കോട്ടേജിനടുത്ത് നിന്നും പുറപ്പെട്ട് സാൻഡ്‌വിഗ് ക്രീക്കിനടുത്തുള്ള കൊടുമുടി താണ്ടി പോകുന്ന നേരിട്ടുള്ള പാത പിന്നെ താഴ്‌വാരം കടന്ന് കുന്നുകൾക്കപ്പുറത്തുള്ള മഞ്ഞ് മൂടിക്കിടക്കുന്ന ഗിരി ശൃംഗങ്ങളുടെ മുകളിലൂടെയുള്ള യാത്രാപഥം ആ വഴിയിലാണ് അവർ ആ വിമാനം തകർന്ന് കിടക്കുന്നത് കണ്ടത്. ഏതാണ്ട് നൂറ് മൈൽ ഉള്ളിലായി സ്യൂലേ തടാകത്തിൽ നിന്നും അധികം ദൂരെയല്ലാതെ.

കുറച്ച് നേരം ആ മാപ്പ് അപഗ്രഥിച്ചതിന് ശേഷം ഞാൻ നിഷേധാർത്ഥത്തിൽ തലയാട്ടി.

“മിസ്റ്റർ ഫോഗെൽ യൂ ആർ ടോക്കിങ്ങ് റ്റു ദി റോംങ്ങ് മാൻ

“മനസ്സിലായില്ല” അയാൾ പുരികം ചുളിച്ചു.

“വളരെ ലളിതം ഞാൻ പറപ്പിക്കുന്നത് ഒരു ഓട്ടർ ആംഫീബിയനാണ് അതിന് ചക്രങ്ങളും ഉണ്ടെന്നത് ശരി തന്നെ വെള്ളത്തിലോ കരയിലോ എനിക്ക് ലാന്റ് ചെയ്യാൻ കഴിയും ബട്ട് നോട്ട് ഓൺ സ്നോ

“അങ്ങനെയാണെങ്കിൽ ഇവിടെ അടയാളപ്പെടുത്തിയിരുക്കുന്ന ഈ തടാകത്തെക്കുറിച്ച് എന്ത് പറയുന്നു?” സ്ട്രാട്ടൺ ചോദിച്ചു. “സ്യൂലേ തടാകം  അപകട സ്ഥലത്തു നിന്നും ഏറിയാൽ പതിനഞ്ച് മൈൽ ദൂരം മാത്രമേ ഉണ്ടാകൂ ഈ തടാകത്തിലേക്ക് അവിടെ ലാന്റ് ചെയ്യാൻ കഴിയില്ലേ നിങ്ങൾക്ക്?”

“സെപ്റ്റംബർ മാസത്തിൽ ഏതാണ്ട് രണ്ടാഴ്ച്ചക്കാലം മാത്രമേ ആ തടാകത്തിൽ മഞ്ഞുറയാത്തതായി ഉണ്ടാകൂഎന്റെ ഓർമ്മയിൽ അതിന് മുമ്പ് ഒരിക്കലും മഞ്ഞുരുകിയിട്ടില്ല...”

“എന്നിരുന്നാലും ഒന്ന് ശ്രമിച്ച് നോക്കുന്നതിൽ വിരോധമുണ്ടോ നിങ്ങൾക്ക്? കഴിയുമെങ്കിൽ നാളെത്തന്നെ? പ്രതിഫലത്തെക്കുറിച്ചാണെങ്കിൽ നിങ്ങൾ വിഷമിക്കേണ്ട ഒട്ടും കുറയാത്ത തുക തന്നെ നൽകുന്നതായിരിക്കും” ഫോഗെൽ പറഞ്ഞു.

“വെറുതെ നിങ്ങളുടെ പണം പാഴാക്കുകയായിരിക്കും ഞാൻ ചെയ്യുന്നത് എന്നതിൽ യാതൊരു സംശയവും വേണ്ട മിസ്റ്റർ ഫോഗെൽ മാത്രവുമല്ല, നാളെ എനിക്ക് മൂന്ന് ചാർട്ടേഡ് ട്രിപ്പുകൾ ഉള്ളതുമാണ്” ഞാൻ പറഞ്ഞു.

“ആ ട്രിപ്പുകൾക്ക് നിങ്ങൾക്ക് ലഭിക്കുന്ന തുക എത്രയായാലും ശരി, അതിന്റെ ഇരട്ടി ഞാൻ തരുന്നതായിരിക്കും

“ഇല്ല മിസ്റ്റർ ഫോഗെൽ...”  നിഷേധരൂപേണ ഞാൻ തലയാട്ടി. “പണത്തിന് വേണ്ടി വിശ്വാസ്യത നഷ്ടപ്പെടുത്തുവാൻ ഞാനൊരുക്കമല്ല നിങ്ങൾ പോയ്ക്കഴിഞ്ഞാലും എനിക്ക് ജീവിക്കേണ്ടതാണ്എന്റെ സേവനം ഉപയോഗിച്ചുകൊണ്ടിരിക്കുന്നവരോട് ഈ മനോഭാവത്തോടെ പെരുമാറിയാൽ പിന്നെ അധിക കാലം എനിക്കിവിടെ തുടരാൻ കഴിഞ്ഞെന്ന് വരില്ല

“കരമാർഗ്ഗം അവിടെ എത്തിച്ചേരുന്നതിനെക്കുറിച്ച് എന്ത് പറയുന്നു?” സ്ട്രാട്ടൺ ചോദിച്ചു. “ഈ മാപ്പ് അനുസരിച്ച് ഫ്രെഡറിക്സ്ബോർഗിൽ നിന്നും സാൻഡ്‌വിഗ് വരെ ഒരു റോഡ് കാണുന്നുണ്ടല്ലോ

“പർവ്വതങ്ങൾക്കിടയിലെ ഇടുങ്ങിയ ദുർഘടമായ പാതയിലൂടെ നൂറ് മൈൽ! അഞ്ചോ ആറോ മണിക്കൂർ കൊണ്ട് ഒരു ലാന്റ് റോവറിൽ സാൻഡ്‌വിഗ് വരെ എത്തുവാൻ കഴിയും കാലാവസ്ഥ അനുകൂലമാണെങ്കിൽ പക്ഷേ, സാൻഡ്‌വിഗിലേക്ക് പോകുന്നതല്ല ഇവിടുത്തെ പ്രശ്നം ഒരു മണിക്കൂർ നേരം കൊണ്ട് വിമാനത്തിൽ നിങ്ങളെ സാൻഡ്‌വിഗിൽ എത്തിക്കുവാൻ എനിക്ക് കഴിയും പിന്നീടുള്ള യാത്രയാണ് എളുപ്പമല്ലാത്തത് മഞ്ഞുറഞ്ഞ മലകളും പർവ്വത ശിഖരങ്ങളും അതിനപ്പുറമുള്ള ഐസ് ക്യാപ്പും ലോകത്തിലെ ഏറ്റവും ദുർഘടമായ പാതയിലൂടെ കാൽ നടയായി നൂറ് മൈൽ സഞ്ചരിക്കുക! നിങ്ങൾ പറഞ്ഞ ആ യാത്രാസംഘം കുറഞ്ഞത് രണ്ടാഴ്ച്ചയെങ്കിലും എടുത്തു കാണും അവിടെ എത്തുവാൻ” ഞാൻ തലയാട്ടി. “ഏറ്റവും അനുയോജ്യമായ മാർഗ്ഗം ഒരു ഹെലികോപ്ടറിന്റെ സഹായം തേടുക എന്നതായിരിക്കുംഇവിടെ ഏറ്റവും അടുത്ത് ഹെലികോപ്ടർ ഉള്ളത് തുലേയിലെ അമേരിക്കൻ ബേസിലാണ് ഇവിടെ നിന്നും ഏതാണ്ട് ആയിരം മൈൽ അകലെ

വീണ്ടും കനത്ത നിശ്ശബ്ദത ഫോഗെൽ വിഷാദഭാവത്തിൽ സ്ട്രാട്ട്ണ് നേരെ നോക്കി. “കാര്യങ്ങൾ അത്ര എളുപ്പമല്ലെന്ന് തോന്നുന്നു

അവരുടെ ലക്ഷ്യം അസാദ്ധ്യമാണെന്നതിന് ഉപോൽബലകമായ കാര്യകാരണങ്ങൾ ഓരോന്നായി നിരത്തിക്കൊണ്ടിരിക്കവെ അവരുടെ നിസ്സഹായത ശരിക്കും ഞാൻ ആസ്വദിക്കുകയായിരുന്നു. എന്നാൽ അവരുടെ എല്ലാ പ്രതീക്ഷയും അസ്തമിക്കുന്നുവെന്ന അവസ്ഥ എത്തിയതും തികച്ചും സാദ്ധ്യമായ ഒരു മാർഗ്ഗം ഞാൻ അവരുടെ മുന്നിൽ അവതരിപ്പിച്ചു.

“തീർച്ചയായും മറ്റൊരു മാർഗ്ഗമുണ്ട് ഒരു സ്കീ പ്ലെയിൻ ലഭ്യമാണെങ്കിൽ അവിടെ ലാന്റ് ചെയ്യാൻ സാധിച്ചേക്കും

“സ്കീ പ്ലെയിൻ ഉള്ള ആരെങ്കിലുമുണ്ടോ ഇവിടെ?” ഫോഗെലിന് ആവേശം കയറിയത് പെട്ടെന്നായിരുന്നു.

ഞാൻ തല കുലുക്കി. “എന്റെ ഒരു സുഹൃത്ത് ഒരു എയർമക്കി വിമാനം ഓപ്പറേറ്റ് ചെയ്യുന്നുണ്ട് ഐസ്‌ലാന്റ് സ്വദേശി ആർണി ഫാസ്ബർഗ് എന്നാണ് പേര് നിങ്ങൾക്ക് ഭാഗ്യമുണ്ടെന്ന് പറയാം വേനൽക്കാലത്ത് അയാൾ വിമാനത്തിന്റെ സ്കീ അഴിച്ച് മാറ്റുകയാണ് പതിവ് പക്ഷേ, ഈ വർഷം മലാമസ്കിലെ ഒരു മൈനിങ്ങ് കമ്പനിയ്ക്ക് വേണ്ടി ചാർട്ടർ കോൺ‌ട്രാക്റ്റ് ഏറ്റെടുത്തിരിക്കുന്നതിനാൽ മഞ്ഞുമലകളുടെ മുകളിലേക്ക് സ്ഥിരമായി ട്രിപ്പുണ്ട് അയാൾക്ക്. അതിനാൽ സ്കീ എടുത്ത് മാറ്റിയിട്ടില്ല

“വിമാനം വീണു കിടക്കുന്ന സ്ഥലത്ത് അയാൾക്ക് ലാന്റ് ചെയ്യാൻ കഴിയുമെന്ന് തോന്നുന്നുണ്ടോ നിങ്ങൾക്ക്?” സ്ട്രാട്ടൺ ആരാഞ്ഞു.

“ഭാഗ്യമുണ്ടെങ്കിൽ ഒരു പക്ഷേ അയാൾക്ക് കഴിഞ്ഞേക്കും കാലാവസ്ഥയെ ആശ്രയിച്ചിരിക്കും അത് ഒരു സ്നോ ഫീൽഡ് കണ്ടെത്തുവാൻ കഴിഞ്ഞാൽ തീർച്ചയായും ലാന്റ് ചെയ്യാൻ കഴിയും

“അഥവാ സ്നോ ഫീൽഡ് കണ്ടെത്തുവാൻ സാധിച്ചില്ലെങ്കിൽ?”

നിഷേധാർത്ഥത്തിൽ ഞാൻ തലയാട്ടി. “അവിടുത്തെ അവസ്ഥ നിങ്ങൾക്ക് സങ്കല്പിക്കാൻ കഴിയുന്നതിനുമപ്പുറമാണ് ശീതക്കാറ്റേറ്റ് വിവിധ രൂപങ്ങൾ പ്രാപിച്ച മഞ്ഞുപാളികൾ വിമാനം ലാന്റ് ചെയ്യണമെങ്കിൽ അല്പമെങ്കിലും നിരപ്പായ സ്ഥലം കൂടിയേ തീരൂ

“നിങ്ങളുടെ ആ സുഹൃത്ത് ഫാസ്ബർഗ് എന്നല്ലേ പേര് പറഞ്ഞത്? അയാളിവിടെ ഫ്രെഡറിക്സ്ബോർഗിൽ തന്നെയാണോ ഉള്ളത്?” ഫോഗെൽ ചോദിച്ചു.

“ഇവിടെയുള്ള എയർസ്ട്രിപ്പാണ് അയാളുടെ  താവളം റിസപ്ഷിനിലെ ഫോണിൽ നിന്നും അയാളെ ബന്ധപ്പെടാൻ കഴിഞ്ഞേക്കും അഥവാ ഇല്ലെങ്കിൽ തന്നെ ഒരു മെസ്സേജ് പാസ്സ് ചെയ്താൽ മതി രാവിലെ അവിടെ എത്തിയ ഉടൻ തന്നെ അത് അയാൾക്ക് ലഭിച്ചിരിക്കും

“അപ്പോൾ ഈ ഹോട്ടലിൽ അല്ലേ അയാൾ താമസിക്കുന്നത്?”

“അല്ല ടൌണിന്റെ അങ്ങേയറ്റത്ത് അയാൾക്ക് സ്വന്തമായി ഒരു റൂമുണ്ട്

“എങ്കിൽ ഇന്ന് രാത്രി തന്നെ അയാളെ കാണാൻ കഴിയുമോ? കഴിയുന്നതും പെട്ടെന്ന് തന്നെ എല്ലാം പറഞ്ഞുറപ്പിക്കണെമെന്നുണ്ട് എനിക്ക്” ഫോഗെൽ പറഞ്ഞു.

“ഇന്ന് രാത്രി?” ഞാൻ തലയാട്ടി. “ഇന്ന് അയാൾ ഫ്രീ അല്ല ബിലീവ് മീ മിസ്റ്റർ ഫോഗെൽ

“എങ്കിൽ ഏതെങ്കിലും ഒരു പെണ്ണിന്റെയൊപ്പമായിരിക്കും ഞാനറിയുന്ന ആർണിക്ക് മറ്റെന്ത് പ്രോഗ്രാം…?” ഡെസ്ഫോർജ് ഇടയിൽ കയറി പറഞ്ഞു.

സംശയഭാവത്തിൽ ഫോഗെൽ എന്നെ നോക്കി. ഞാൻ തല കുലുക്കി. “എതാണ്ട് അങ്ങനെ തന്നെ ജീവിതത്തിൽ ഈ ഒരു വിഷയം മാത്രമാണ് അയാൾ ഗൌരവമായി എടുക്കാറുള്ളത്” ഞാൻ സാറാ കെൽ‌സോയുടെ നേർക്ക് തിരിഞ്ഞു. “ബൈ ദി വേ യൂ ഹാവ് ഓൾ‌റെഡി മെറ്റ് ഹിം ഡിന്നറിന് അല്പം മുമ്പ് നിങ്ങളുടെ റൂമിന് പുറത്ത് വച്ച്


(തുടരും)

50 comments:

  1. ഉണ്ടാപ്രിയും ജിമ്മിയും കൂടെ വരുന്നില്ല എന്ന് പറഞ്ഞത് കൊണ്ട് ജോ മാർട്ടിനും പോകുന്നില്ല എന്ന് വച്ചു... :)

    ReplyDelete
    Replies
    1. ഞങ്ങ തീരുമാനം മാറ്റി കേട്ടാ

      Delete
    2. അങ്ങനെ വഴിക്ക്‌ വാ... :)

      Delete
  2. ഈ തവണ ഞാന്‍ ആദ്യം വന്നു ,,,എല്ലാ തവണയും അവസാനം വന്നു വിനുവേട്ടന്റെ അടി മേടിക്കാന്‍ വയ്യേ :)

    ReplyDelete
    Replies
    1. അത്‌ നന്നായി ഫൈസൽഭയ്‌... കൃത്യനിഷ്ഠ വളരെ നല്ലതാ...

      Delete
  3. അപ്പോള്‍ അവരുടെ കൂടെ പോകുന്നില്ലേ :!!

    ReplyDelete
    Replies
    1. അതിപ്പോൾ പറയാൻ പറ്റില്ല ഫൈസൽഭായ്‌...

      Delete
  4. “എന്നിരുന്നാലും ഒന്ന് ശ്രമിച്ച് നോക്കുന്നതിൽ വിരോധമുണ്ടോ നിങ്ങൾക്ക്…? കഴിയുമെങ്കിൽ നാളെത്തന്നെ…? പ്രതിഫലത്തെക്കുറിച്ചാണെങ്കിൽ നിങ്ങൾ വിഷമിക്കേണ്ട… ഒട്ടും കുറയാത്ത തുക തന്നെ നൽകുന്നതായിരിക്കും…” ഫോഗെൽ പറഞ്ഞു.‘'

    ഇനി ഉണ്ടാപ്പിയും, ജിമ്മിച്ചനും കാരണം
    ഈ തിരിച്ചൽ സാഹസിക യാത്ര കൊഴുപ്പില്ലാതെ
    വരികയാണേൽ ഞാ‍ൻ പോയേക്കാം

    ReplyDelete
    Replies
    1. ഉവ്വ .. ആ സാറ ചേച്ചി പോണില്ലെന്നു അറിയും വരെയെയുള്ളൂ ഈ ആവേശം .

      Delete
    2. ഹോ... ഈ ഉണ്ടാപ്രി ഒരു ജീനിയസ്‌ തന്നെ... :)

      Delete
  5. മൊത്തം തടസ്സങ്ങൾ തന്നെയാണല്ലോ.

    ഇനിയിപ്പോ ആർണ്ണിയെ ഫ്രീയായി കിട്ടണ്ടേ, ബാക്കി കാര്യങ്ങൾ തീരുമാനിയ്ക്കാൻ?

    ReplyDelete
    Replies
    1. അർണി ഫ്രീ ആകുന്ന ഗ്യാപ്പിൽ കേറാൻ കാത്തിരിക്കുവാണോ

      Delete
    2. അപ്പോൾ ബെൽറ്റ്‌ മുറുക്കി ഇരിക്കുന്ന ജിമ്മിയെ മറന്നോ ഉണ്ടാപ്രീ?

      ആർണ്ണി ഫ്രീ ആണോ എന്ന് നമുക്ക്‌ നോക്കാം ശ്രീ...

      Delete
  6. അധികം വൈകിയില്ല ഇത്തവണ
    കഥ തുടരട്ടെ വീണ്ടും വരാം
    എഴുതുക അറിയിക്കുക
    ആശംസകൾ
    ഒപ്പം വൈകിയെത്തുന്ന ഈ
    പുതുവത്സര ആശംസകളും കൂടെ !

    ReplyDelete
  7. Kariangal koozhachakka pole kuzhayukayaanallo..

    Iniyippo njangal chellaathath kondanu Joppanu madiyenkil njangalude theerumanam maatiyekkaM. Alle charlichaaya?

    Skei plane vegam ready aakikko..

    ReplyDelete
    Replies
    1. പനിയും ചുമയുമൊക്കെ മാറി..
      പിന്നെ ആ ചേച്ചിം വരുന്നുണ്ടല്ലോ ....
      ഇത്തിരി ഒതുങ്ങി ഇരുന്നാൽ ഞങ്ങളും കൂടി അങ്ങോട്ട്‌ ...

      Delete
    2. അപ്പോൾ ഇലാനയെ ഉപേക്ഷിച്ചോ രണ്ടു പേരും?

      Delete
  8. “ബൈ ദി വേ… യൂ ഹാവ് ഓൾ‌റെഡി മെറ്റ് ഹിം… ഡിന്നറിന് അല്പം മുമ്പ്… നിങ്ങളുടെ റൂമിന് പുറത്ത് വച്ച്…”
    Ngea !!!!

    ReplyDelete
    Replies
    1. മാഷേ, കഴിഞ്ഞ ലക്കത്തിൽ അവർ ഇരുവരും കണ്ടുമുട്ടിയത്‌ മറന്നോ?

      Delete
  9. മ്മള് പോളിടെക്‌നിക്കിലൊന്നും പഠിച്ചിട്ടില്ല്യ... ന്നാലും പറയാ... പാരച്യൂട്ടും കമ്പിളിപൊതപ്പും കൂടി കൈയ്യില് വെക്കണത് നല്ലതാട്ടാ...

    ReplyDelete
    Replies
    1. കമ്പിളി പൊതപ്പൊ ... കേൾക്കാൻ പറ്റുന്നില്ല

      Delete
    2. സുധീർഭായ്‌ പറഞ്ഞത്‌ കാര്യം...

      Delete
  10. ഈ സ്കീ പ്ലെയിൻ ഇനി എന്താണാവോ? വരട്ടെ ആർണി വരട്ടെ...

    ReplyDelete
    Replies
    1. അത്‌ ശരി... കാനഡയിൽ മഞ്ഞുപാളികൾക്ക്‌ മുകളിലൂടെയുള്ള സ്കീയിംഗ്‌ കണ്ടിട്ടില്ലേ മുബി? കാലുകളിൽ രണ്ട്‌ നീണ്ട കമ്പൊക്കെ ഫിറ്റ്‌ ചെയ്ത്‌ തെന്നി തെന്നി പാഞ്ഞ്‌ പോകുന്നത്‌? അതുപോലത്തെ രണ്ട്‌ സ്കീകൾ ഫിറ്റ്‌ ചെയ്ത വിമാനമാ ഈ സ്കീ പ്ലെയിൻ എന്ന് പറയുന്നത്‌...

      Delete
  11. “ജീവിതത്തിൽ ഈ ഒരു വിഷയം മാത്രമാണ് അയാൾ ഗൌരവമായി എടുക്കാറുള്ളത്…”
    കൊള്ളാം.... നല്ല മനുഷ്യൻ...!

    ReplyDelete
    Replies
    1. എങ്കിലേ ആർണ്ണി ആർണ്ണിയാകൂ അശോകൻ മാഷേ...

      Delete
  12. അങ്ങനെ പതിനെട്ട് അധ്യായോം വായിച്ച് തീര്‍ത്ത് ഞാന്‍ എത്തി. ഇന്നലേം ഇന്നുമായി അതിരാവിലെ എണീറ്റ് സ്കൂള്‍ പാഠം പഠിക്കുന്ന ശുഷ്ക്കാന്തിയോടെ ... വായിച്ചു തീര്‍ത്തു.

    അപ്പോ അടുത്തലക്കം വരട്ടെ...

    ReplyDelete
    Replies
    1. കൂട്ടം തെറ്റിയ കുഞ്ഞാട്‌... അല്ല, പശുക്കുട്ടി ഒടുവിൽ തിരിച്ചെത്തി അല്ലേ? സന്തോഷമായി... ഇനി ഇവിടെ ഉണ്ടാവൂല്ലോ അല്ലേ?

      Delete
  13. യ്യയ്യോ, പ്ലെയിൻ വിടല്ലേ, ആളു കേറാനുണ്ടേയ് ......!!

    ReplyDelete
    Replies
    1. ഇദ് നിറഞ്ഞൂട്ടാ...
      ഇനിം അടുത്ത വണ്ടിക്കു വാ...

      Delete
    2. അതെ... നമ്മുടെ ശ്രീജിത്ത്‌ അടുത്ത വിമാനോം കൊണ്ട്‌ തൊട്ടുപിറകിൽ വരുന്നുണ്ട്‌ കുഞ്ഞൂസേ...

      Delete
  14. ആ മഞ്ഞു മലകള്ളില്‍ വിമാനം പറത്തി നോക്കുവാരുന്നു.. അതാ താമസിച്ചത്.. അവിടെ ഭയങ്കര ബുദ്ധിമുട്ടാ ലാന്‍ഡ്‌ ചെയ്യാന്‍.. അതുകൊണ്ട് നിങ്ങള്‍ ആരും വരണ്ട.. സാറയെ ഞാന്‍ ഒറ്റയ്ക്ക് കൊണ്ട് പൊയ്ക്കോളാം..

    ReplyDelete
    Replies
    1. ലാന്ട് ചെയ്തില്ലേലും കുഴപ്പമില്ല .. ഞങ്ങ വരും

      Delete
    2. സാറയെ ഒറ്റയ്ക്ക്‌ പറഞ്ഞയക്കാൻ ഒരു ധൈര്യക്കുറവ്‌... അതുകൊണ്ട്‌ നമ്മുടെ കുഞ്ഞൂസിനേം കൂടി ഞങ്ങൾ അയക്കുകയാ ശ്രീജിത്തേ... :)

      Delete
    3. വിനുവേട്ടാ, ശ്രീജിത്തിന്റെ വിമാനത്തിൽ കേറണോ.... ? ഒരു സന്ദേഹം, തള്ളി താഴെയിടുമോ ന്ന് ...! കൂട്ടത്തിൽ സാറായാണുള്ളതേയ്... :)

      Delete
    4. ബെസ്റ്റ് പൈലറ്റ്... ശ്രീജിത്തേ... നല്ല വിശ്വാസമാ എല്ലാവർക്കും ഇയാളെക്കുറിച്ച്... :)

      Delete
    5. സോറി, ഒരല്പം തിരക്കായി പോയി...
      രണ്ടു പേര്‍ക്ക് മാത്രം കയറാവുന്ന പ്ലെയിന്‍ ഒന്നും ഇപ്പൊ കിട്ടാനില്ലന്നെ.. അന്വേഷിച്ചു കണ്ടു പിടിച്ചുവന്നപോഴേക്കും താമസിച്ചു.. ഇനി വിനുവേട്ടന് നിര്‍ബന്ധം ആണെകില്‍ കുഞ്ഞൂസിനെ ഒരു വലയിലാക്കി വിമാനത്തിന്റെ പുറകില്‍ കെട്ടിയിടാം.. അതാവുമ്പോ കാഴ്ചകള്‍ ഒക്കെ കാണാമല്ലോ.. ഏത്.. :p

      Delete
  15. ഞാൻ വൈകിപ്പോയി..മക്കളുടെ
    പരീക്ഷ..ജോലിത്തിരക്ക്..
    കുറെ നേരം കാത്തിരിക്കാം.വേറെ
    പ്ലൈൻ വരുമോ ??

    ReplyDelete
    Replies
    1. വിൻസന്റ് മാഷെ അന്വേഷിച്ച് ഇറങ്ങാനൊരുങ്ങുകയായിരുന്നു ഞാൻ.... അപ്പോഴേക്കും എത്തിയല്ലോ...

      ഇനി നമ്മുടെ സുകന്യാജിയെ കൂടി കാണാനുണ്ട്... പിറന്നാൾ ആഘോഷങ്ങളൊക്കെ കഴിഞ്ഞ് എത്തുമായിരിക്കും.. :)

      Delete
  16. Kunjus..haha..haa..paavam sreejith..

    ReplyDelete
    Replies
    1. ശ്രീജിത്ത് ഒന്നും അറിഞ്ഞിട്ടില്ലെന്ന് തോന്നുന്നു... :)

      Delete
  17. വിളിക്കേണ്ട തമസമേയുള്ളു, ആര്‍ണി എത്തിക്കോളും 

    ReplyDelete
    Replies
    1. കേരളേട്ടൻ ആർണ്ണിയുടെ മനസ്സ് ശരിക്കും മനസ്സിലാക്കി അല്ലേ...? :)

      Delete
  18. വായിച്ചു ക്ഷമ ഇത്തിരി കുറവാണെ,അടുത്ത ലക്കത്തിൽ സംഭവസ്ഥലത്ത് എത്തിച്ചേർന്നിട്ടുണ്ടാവുമോ? അത് കൂടി വായിക്കട്ടെ.

    ReplyDelete
  19. ഇiവിടെ മുതല്‍ ആദ്യമായാണ് വായിക്കുന്നത്. കൊള്ളാം, ത്രില്ലിംഗ് ആകുന്ന ലക്ഷണമുണ്ട്.

    ReplyDelete
  20. പന്ത് വീണ്ടും ആര്‍ണിയുടെ കോര്‍ട്ടില്‍

    ReplyDelete