Sunday, 25 January 2015

ഈസ്റ്റ് ഓഫ് ഡെസലേഷൻ - 19“ഏത്…? വെളുത്ത മുടിയുള്ള സുന്ദരനായ ആ ചെറുപ്പക്കാരനോ? ഹൌ ഇന്ററസ്റ്റിങ്ങ്…!” അവളുടെ കണ്ണുകൾ വിടർന്നു.

സംശയഭാവത്തിൽ അവളെ നോക്കിയ ഫോഗെലിന്റെ പുരികം ചുളിഞ്ഞു. എന്നാൽ അതേക്കുറിച്ച് വിശദമാക്കാൻ നിൽക്കാതെ അവൾ പറഞ്ഞു. “വിരോധമില്ലെങ്കിൽ ഞാൻ ഉറങ്ങാൻ പോകുന്നു നല്ല ക്ഷീണമുണ്ട്

“തീർച്ചയായും മൈ ഡിയർ” ഫോഗെലിന്റെ സ്വരത്തിൽ ഉത്ക്കണ്ഠ നിറഞ്ഞിരുന്നു. “ഞാൻ കൊണ്ടു വിടാം റൂമിൽ

“ഹേയ്, അതിന്റെ ആവശ്യമൊന്നുമില്ല

“നോൺസെൻസ് ഞാൻ വരാമെന്ന് പറഞ്ഞില്ലേ? നേരം വല്ലാതെ വൈകിയിരിക്കുന്നു വല്ലാത്തൊരു ദിവസം തന്നെയായിരുന്നു നാളെ ഒരു പക്ഷേ, ഇതിലും നീണ്ടതായേക്കാം” ഫോഗെൽ പറഞ്ഞു.

എല്ലാവരും എഴുന്നേറ്റു. “താങ്ക് യൂ മിസ്റ്റർ മാർട്ടിൻ താങ്ക് യൂ ഫോർ ഓൾ യുവർ ഹെൽപ്പ്” അവൾ എന്റെ കരം ഗ്രഹിച്ചു.

ഡെസ്ഫോർജ് അവളെ നോക്കി പുഞ്ചിരിച്ചു. “മറക്കണ്ട എന്നെക്കൊണ്ട് എന്ത് ആവശ്യമുണ്ടെങ്കിലും എന്ത് തന്നെയായാലും ശരി

“തീർച്ചയായും” അദ്ദേഹത്തെ നോക്കി ഊഷ്മളമായി മന്ദഹസിക്കവെ അവളുടെ കണ്ണുകൾ തിളങ്ങുന്നുണ്ടായിരുന്നു. പിന്നെ ഫോഗെലിന്റെ കൈ പിടിച്ച് അവൾ പുറത്തേക്ക് നടന്നു. ശുഭരാത്രി നേർന്ന് സ്ട്രാട്ടണും അവർക്ക് പിന്നാലെ നീങ്ങി. ഞങ്ങൾ വീണ്ടും അവിടെ തന്നെ ഇരിപ്പുറപ്പിച്ചു.

“ജോ ആ പോകുന്നതാണ് യഥാർത്ഥ വനിത... ഞാൻ കരുതിയിരുന്നത് അങ്ങനെയുള്ളവരെ ഇനി കാണാനേ കഴിയില്ല എന്നായിരുന്നു” നെടുവീർപ്പോടെ ഡെസ്ഫോർജ് തല കുലുക്കി.

“യൂ തിങ്ക് സോ?”

“അതെ തീർച്ചയായും” അദ്ദേഹം പുരികം ചുളിച്ചു. “പക്ഷേ, എനിക്ക് മനസ്സിലാവാത്തത് ഒരു കാര്യമാണ് അവളെ വേദനിപ്പിക്കാൻ നീ പരമാവധി ശ്രമിക്കുന്നത് കണ്ടല്ലോ

“അവൾ എന്തായാലും അതിജീവിക്കും അതിൽ സംശയമില്ല” ഞാൻ പറഞ്ഞു.

എന്റെ സ്വരത്തിലെ കടുപ്പം അദ്ദേഹം മനസ്സിലാക്കിയോ അതോ ഇനി മനസ്സിലാക്കിയിട്ടും അവഗണിച്ചതാണോ എന്ന് എനിക്ക് തിട്ടപ്പെടുത്താനായില്ല. എന്റെ വാക്കുകൾ ശ്രദ്ധിച്ച ഭാവം കാണിക്കാതെ അദ്ദേഹം തുടർന്നു. “വളരെ പണ്ട് മുതലേ എനിക്കറിയാവുന്ന ഒരു വ്യക്തിയെ ഓർമ്മിപ്പിച്ചു അവൾ ലിലിയാൻ കോർട്ട്നി അവരെക്കുറിച്ച് നീ കേട്ടിട്ടുണ്ടോ ജോ?”

“ഇല്ലെന്ന് തോന്നുന്നു

“പഴയ നിശ്ശബ്ദ ചിത്രങ്ങളിലെ അങ്ങേയറ്റം കഴിവുറ്റ നടികളിൽ ഒരാളായിരുന്നു അവർഒന്നാം ലോക മഹായുദ്ധത്തിനും മുന്നെയാണ് അവരുടെ ആദ്യ ചിത്രം റിലീസായത് പിന്നെ ശബ്ദ ചിത്രങ്ങൾ ഇറങ്ങിത്തുടങ്ങിയതോടെ അവർ പതുക്കെ സിനിമാരംഗത്തും നിന്നും പുറത്താവുകയായിരുന്നു...”

“ഇപ്പോൾ ഓർമ്മ വരുന്നു അവരുടെ മരണത്തെക്കുറിച്ച് ചില അപവാദങ്ങളൊക്കെ ഉണ്ടായിരുന്നില്ലേ മയക്കുമരുന്നുമായി ബന്ധപ്പെട്ട എന്തോ ചിലത്?” ഞാൻ ചോദിച്ചു.

അദ്ദേഹം രോഷാകുലനായത് പെട്ടെന്നായിരുന്നു. “അത് നുണയായിരുന്നു കല്ല് വച്ച നുണ അവരെ ഇഷ്ടമല്ലാത്ത പലരും ഉണ്ടായിരുന്നുകാപട്യമില്ലാത്ത ആ സ്വഭാവത്തിന്റെ പേരിൽഞാൻ പറഞ്ഞില്ലേ ഈ കപടലോകത്തിൽ ഒരു യഥാർത്ഥ വനിതയായിരുന്നു അവർ

വെയ്റ്ററെ മാടി വിളിച്ച് അദ്ദേഹം വിസ്കി ഓർഡർ ചെയ്തു. “വിചിത്രമായ വസ്തുതയാണ് പ്രായം ചെല്ലും തോറുമാണ് നാം കഴിഞ്ഞ കാലത്തെക്കുറിച്ച് കൂടുതൽ ചിന്തിക്കുന്നത് എത്രത്തോളം ആഴത്തിൽ നാം അതിലേക്കിറങ്ങുന്നുവോ, അത്രയും അധികം നാം മനസ്സിലാക്കാൻ തുടങ്ങുന്നു എല്ലാം ഒരു നിമിത്തമാണെന്ന് കൃത്യസമയത്ത് നാം അവിടെ ഉണ്ടായിരിക്കണമെന്ന് മാത്രം

“അതിനോട് ഞാൻ അനുകൂലിക്കുന്നു എന്തായിരുന്നു താങ്കളുടെ ജീവിതത്തിലെ ആ നിമിത്തം?”

“1930 ൽ സാന്റാ ബാർബറയിലെ കടൽപ്പാലത്തിന്റെ അറ്റത്ത് വച്ച്അതൊരു മഴയുള്ള ദിവസമായിരുന്നു മൂടൽമഞ്ഞ് മഴയിലേക്ക് അരിച്ച് കയറുന്ന സമയം അന്നാണ് ലിലിയനെ ആദ്യമായി ഞാൻ കണ്ടുമുട്ടുന്നത് മഴയത്ത് നടക്കാനിറങ്ങിയതായിരുന്നു അവർ പിന്നീട് അവരുമായി കൂടുതൽ അടുത്തപ്പോഴാണ് മഴയത്തുള്ള നടത്തം അവരുടെ ഒരു ദൌർബല്യമായിരുന്നുവെന്ന് ഞാനറിഞ്ഞത്ആ സമയത്ത് ഒരു തെമ്മാടി അവരെ കയറിപ്പിടിക്കാൻ ശ്രമിച്ചു 

“സ്വാഭാവികമായും താങ്കൾ അപ്പോൾ ഇടപെട്ടു?”

“അതെ...” അദ്ദേഹത്തിന്റെ ഓർമ്മകൾ വർഷങ്ങൾ പിറകിലേക്ക് സഞ്ചരിച്ചിക്കവെ ആ മുഖത്ത് നേർത്ത പുഞ്ചിരി പടർന്നു. “എനിക്കന്ന് വെറും പതിനാറ് വയസ്സ് മാത്രം  അഭിനയത്തിൽ കമ്പം മൂത്ത് നഗരത്തിലെത്തിയ പയ്യൻ എനിക്കാവശ്യമുള്ള എല്ലാ സഹായവും അവർ ചെയ്തു തന്നു വസ്ത്രങ്ങൾ അഭിനയരംഗത്തേക്ക് ആവശ്യമായ ഗ്രൂമിങ്ങ് കുറച്ച് നാൾ അവരെന്നെ ഒരു ഡ്രാമാ സ്കൂളിൽ പരിശീലനത്തിനായി അയക്കുക പോലുമുണ്ടായി എന്തിനേറെ, ആദ്യമായി ഒരു പടത്തിൽ മുഖം കാണിക്കുവാൻ എനിക്ക് അവസരം ലഭിച്ചത് തന്നെ അവരുടെ ശിപാർശ കൊണ്ടായിരുന്നു

“ഇതിനൊക്കെ പ്രത്യുപകാരമായി താങ്കൾക്ക് എന്താണ് ചെയ്യേണ്ടി വന്നത്? സിറ്റ് അപ്പ് ആന്റ് ബെഗ്?” ഞാൻ ചോദിച്ചു.

ആ ചോദ്യം അൽപ്പം ക്രൂരവും അനാവശ്യവും ആയിപ്പോയി എന്ന് ആ മാത്രയിൽ തന്നെ എനിക്ക് തോന്നി. പക്ഷേ, അദ്ദേഹത്തോട് ക്ഷമ ചോദിക്കാൻ തുനിയുന്നതിന് മുമ്പ് തന്നെ അത് സംഭവിച്ചു കഴിഞ്ഞിരുന്നു. നീണ്ടു വന്ന ആ കൈകൾ എന്റെ കഴുത്തിൽ പിടി മുറുക്കിയത് അവിശ്വസനീയമായ വേഗതയിലായിരുന്നു. കനൽ പോലെ ജ്വലിക്കുന്ന കണ്ണുകളുമായി നിന്ന അദ്ദേഹത്തിന്റെ കൈകൾക്ക് അത്രയും ശക്തിയുണ്ടെന്ന കാര്യം അപ്പോഴാണ് ഞാൻ തിരിച്ചറിഞ്ഞത്. എനിക്ക് ശ്വാസമെടുക്കുവാൻ പറ്റാതായി തുടങ്ങിയിരുന്നു.

“അങ്ങനെ യാതൊന്നുമില്ല മനസ്സിലായോ…? ഒരു മകനെപ്പോലെയാണ് അവരെന്നെ കണക്കാക്കിയത്   തികച്ചും മാന്യയായ വനിത ഡൂ യൂ ഹിയർ മീ? ഇത് അവസാനത്തേതാണ് ഇനി ഒരു വാക്ക് ആരെങ്കിലും അവരെക്കുറിച്ച് മോശമായി സംസാരിച്ചാൽ അവന്റെ താടിയെല്ല് ഞാൻ തകർക്കും

പെട്ടെന്ന് തന്നെ അദ്ദേഹം എന്റെ കഴുത്തിലെ പിടി വിട്ടു. ശ്വാസമെടുക്കുവാനായതിന്റെ ആശ്വാസത്തിൽ ഞാൻ പറഞ്ഞു. “എനിക്ക് മനസ്സിലാവുന്നു അതിന് ശേഷം താങ്കൾ കണ്ടുമുട്ടുന്ന ആദ്യത്തെ മാന്യവനിതയാണ് സാറാ കെൽ‌സോ

“ലിലിയാന്‌ ഉണ്ടായിരുന്ന ആ സ്വഭാവ വൈശിഷ്ട്യം ഇവൾക്കും ഉണ്ടെന്നുള്ളത് തീർച്ച നാം ജീവിക്കുന്ന ഈ കാലഘട്ടത്തിൽ വളരെ അപൂർവ്വം മാത്രം കാണുവാൻ കഴിയുന്ന ഒന്നാണത്...” ഗ്ലാസിൽ അവശേഷിച്ചിരുന്ന മദ്യം അകത്താക്കിയിട്ട് അദ്ദേഹം തല കുലുക്കി. “ഒരു തരത്തിൽ നോക്കിയാൽ എന്താണിതൊക്കെ ജീവിതം, അതിജീവനംനീ എപ്പോഴെങ്കിലും ഇതേക്കുറിച്ച് ചിന്തിച്ചിട്ടുണ്ടോ ജോ?”
 
 “ദിവസത്തിൽ ഒരു ഇരുപത്തിയേഴ് തവണയെങ്കിലും

“വേണമെങ്കിൽ ജീവിതത്തിന്റെ മനോഹരമായ വശത്തെ മാത്രം നോക്കിക്കാണാൻ സാധിക്കും അങ്ങനെ സാധിച്ചിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിച്ച് പോകുന്നു” മ്ലാനവദനനായി അദ്ദേഹം അകലേക്ക് കണ്ണും നട്ട് ഇരുന്നു. “ഹൊറൈസൺ സ്റ്റൂഡിയോയിലെ ആറാം നമ്പർ സ്റ്റേജിൽ കുറേയേറെ നാൾ ഞാൻ അഭിനയിച്ച് തകർത്തതാണ് ഒന്നും തന്നെ എന്റെ മുന്നിൽ ഇപ്പോൾ യാഥാർത്ഥ്യമായി അനുഭവപ്പെടുന്നില്ല എല്ലാം ഒരു നാടകത്തിന്റെ ഭാഗം മാത്രം

“സാറാ കെൽ‌സോ എന്ന വനിതയൊഴികെ…?

സ്വരത്തിലെ കാർക്കശ്യം ഒളിപ്പിക്കാൻ എനിക്ക് കഴിഞ്ഞില്ല. ഉടൻ തന്നെ അത് തിരിച്ചറിഞ്ഞ ഡെസ്ഫോർജ് പുരികം ചുളിച്ചു. “നീ എന്താണുദ്ദേശിച്ചത്?”

“പിന്നെ നല്ലവരായ ആ ഹാൻസ് ഫോഗെലും അയാളുടെ കീഴുദ്യോഗസ്ഥനും ഏകദേശം എൺപത് ഗിനിയോളം വില മതിക്കുന്ന സാവൈൽ റോ സ്യൂട്ട് ധരിക്കാനും മാത്രം സാമ്പത്തിക ശേഷിയുള്ള ആ ക്ലെയിംസ് സർവേയർ ഞാൻ ലണ്ടൻ വിട്ടതിന് ശേഷം ഇൻഷുറൻസ് കമ്പനികളിലെ ശമ്പള സ്കെയിലിൽ വമ്പിച്ച വർദ്ധനയുണ്ടായെന്നാണ് തോന്നുന്നത്

“നീ എന്താണ് പറഞ്ഞു വരുന്നത് ജോ?” ഡെസ്ഫോർജ് ആകാംക്ഷയോടെ ചോദിച്ചു.

“ഈ കഥയിൽ എന്തൊക്കെയോ ചീഞ്ഞു നാറുന്നുണ്ട് അത് മനസ്സിലാക്കാൻ അവരുമായി അത്ര അടുത്തിടപഴകണമെന്നൊന്നുമില്ല...” 

ഡെസ്ഫോർജ് ഒന്നും മനസ്സിലാകാ‍ത്തത് പോലെ എന്നെ തുറിച്ച് നോക്കി.

“എന്തൊക്കെയോ ദുരൂഹതകൾ ഈ കഥയിൽ അവശേഷിക്കുന്നുണ്ട് ജാക്ക് പല കണ്ണികളും കൂടിച്ചേരാത്തത് പോലെ എവിടെ നിന്ന് തുടങ്ങണെമെന്ന് എനിക്കറിയില്ല” ഞാൻ പറഞ്ഞു.

“ആ ഫോഗെൽ ഒരു തട്ടിപ്പുകാരനാണെന്നാണോ നീ പറഞ്ഞു വരുന്നത്?”

“സാദ്ധ്യത തള്ളിക്കളയാവുന്നതല്ല ജാക്ക്...” ഞാൻ തലയാട്ടി. “ചിലപ്പോൾ താങ്കളുടെ ധാരണ ശരിയായിരിക്കാം പക്ഷേ, ഒന്നിൽ നിന്നും മറ്റൊന്നൊലേക്ക്  വേഷങ്ങൾ മാറി മാറിയുള്ള താങ്കളുടെ പ്രയാണത്തിൽ യാഥാർത്ഥ്യവുമായുള്ള ബന്ധം തീർത്തും നഷ്ടപ്പെട്ടു പോയിരിക്കുന്നു വില്ലൻ കഥാപാത്രത്തിന് തിരശ്ശീലയിൽ കാണുന്ന ക്രൂരമുഖങ്ങളുടെ ഛായ മാത്രമേ പാടുള്ളൂ എന്ന് ശാഠ്യം പിടിക്കരുത് ജാക്ക്...”

“സ്ട്രാട്ടൺ അയാളുടെ കാര്യമാണോ നീ ഉദ്ദേശിക്കുന്നത്?” അവിശ്വസനീയതയോടെ ജാക്ക് ചോദിച്ചു. “ആ നീണ്ട് മെലിഞ്ഞ മനുഷ്യൻ കാണുന്നത് പോലെയല്ല എന്നാണോ നീ പറഞ്ഞു വരുന്നത്?”

“സന്ദർഭം കിട്ടിയാൽ ഒരു സിഗരറ്റ് പാക്കറ്റിന് വേണ്ടി പോലും മനുഷ്യന്റെ കഴുത്തറക്കുന്ന ഇനമാണ് അയാൾ...”

വിടർന്ന കണ്ണുകളോടെ ഡെസ്ഫോർജ് എന്നെ തുറിച്ചു നോക്കിക്കൊണ്ട് നിന്നു. “സഹോദരാ നിനക്കിപ്പോൾ വേണ്ടത് നല്ലൊരു ഉറക്കമാണ്

“അതിന് തന്നെയാണ് ഞാനിപ്പോൾ പോകുന്നതും” ഞാൻ എഴുന്നേറ്റു. “നമുക്ക് പിന്നെ കാണാം ജാക്ക്

ബാറിലെ തിരക്കിൽ നിന്നും പിന്തിരിഞ്ഞ് ഞാൻ ഹാളിലേക്ക് നടന്നു.


(തുടരും)

52 comments:

 1. ജോ മാർട്ടിൻ ദർശിക്കുന്ന ദുരൂഹത... അതെന്തായിരിക്കും...?

  ReplyDelete
 2. ശോ, ആകെ കണ്‍ഫ്യൂഷൻ ആയല്ലോ.... !!

  ReplyDelete
  Replies
  1. വായനക്കാരെ കൺഫ്യൂഷനിലാക്കി ആകാംക്ഷയുടെ മുനമ്പിൽ കൊണ്ട് നിർത്തുകയാണല്ലോ ജാക്ക് ഹിഗ്ഗിൻസിന്റെ ഒരു രീതി... ഇനിയും എത്ര കൺഫ്യൂഷൻ കാണാൻ കിടക്കുന്നു കുഞ്ഞൂസ്...

   Delete
  2. “സഹോദരാ… നിനക്കിപ്പോൾ വേണ്ടത് നല്ലൊരു ഉറക്കമാണ്…”

   അതെ വിനുവേട്ടാ..ഒന്ന് ഉറങ്ങിയിട്ട് വിവർത്തിക്കൂ... എല്ലാം ശരിയാകും

   Delete
  3. ഈ ആഴ്ച്ച ഉറങ്ങാൻ പറ്റിയില്ല ഉണ്ടാപ്രീ... വീക്കെന്റ് പോയിക്കിട്ടി... ബോസ് പണി തന്നു...

   Delete
 3. ജോ, ഊഹിക്കുന്നത്‌ പോലെ എന്തെങ്കിലും?

  ReplyDelete
  Replies
  1. ഇല്ല... ഇല്ല... പറയൂലാ... :)

   Delete
  2. ന്നാ ഇനിം മിണ്ടൂല്ല

   Delete
 4. "...വില്ലൻ കഥാപാത്രത്തിന് തിരശ്ശീലയിൽ കാണുന്ന ക്രൂരമുഖങ്ങളുടെ ഛായ മാത്രമേ പാടുള്ളൂ എന്ന് ശാഠ്യം പിടിക്കരുത് ജാക്ക്...” അതൊരു നോട്ടബിള്‍ പോയന്റാണ് കേട്ടോ.

  ReplyDelete
  Replies
  1. തീർച്ചയായും സുധീർഭായ്...

   Delete
  2. വിനുവേട്ടനെ കണ്ടാലും എത്ര പാവം ...

   Delete
  3. വെറുമൊരു പാവമായോരെന്നെ വില്ലനെന്ന് വിളിച്ചില്ലേ... ഉണ്ടാപ്രി വില്ലനെന്ന് വിളിച്ചില്ലേ...

   Delete
 5. കഥയുടെ കാതലായ ഭാഗം ആ ദുരൂഹതയാണെന്ന് തോന്നുന്നു.

  ReplyDelete
  Replies
  1. ഒരു സംശയവും വേണ്ട കേരളേട്ടാ...

   Delete
 6. വിട്ടുപോയതത്രയും വായിച്ചു തീർത്തു. ആശ്വാസം. ദുരൂഹതകൾ അവശേഷിപ്പിച്ചുകൊണ്ടാണ് നിർത്തിയിരിക്കുന്നത്. കഥ തുടരട്ടെ, ആശംസകൾ

  ReplyDelete
  Replies
  1. അപ്പോൾ വീണ്ടും അടുത്തയാഴ്ച്ച...

   Delete
 7. ഈ കഥയുടെ തുടക്കം മുതലേ എന്തൊക്കെയോ ചീഞ്ഞു നാറുന്നുണ്ട്‌. വായനക്കാരെ ആശയക്കുഴപ്പത്തിലാക്കുന്ന എന്തോ ഒന്ന്...

  ReplyDelete
  Replies
  1. ആശയക്കുഴപ്പത്തിലായല്ലോ... സമാധാനമായി... :)

   Delete
  2. സോക്സ് ഊരി പോക്കററലെങ്ങാനും ഇട്ടോ ആവോ.. അല്ലേൽ പിന്നെവിടുന്നാ ഇത്രേം നാറ്റം ..

   Delete
  3. ദേ!!! മാണ്ട മാണ്ട!

   Delete
 8. “വിചിത്രമായ വസ്തുതയാണ്… പ്രായം ചെല്ലും തോറുമാണ് നാം കഴിഞ്ഞ കാലത്തെക്കുറിച്ച് കൂടുതൽ ചിന്തിക്കുന്നത്… എത്രത്തോളം ആഴത്തിൽ നാം അതിലേക്കിറങ്ങുന്നുവോ, അത്രയും അധികം നാം മനസ്സിലാക്കാൻ തുടങ്ങുന്നു…!!”
  വളരെ വാസ്ഥവമായ കാര്യം...

  ആ നാറ്റം ശ്രീക്കിപ്പോഴേ കിട്ടിയുള്ളൂല്ലെ. ഞാനപ്പഴേ മണത്തിരുന്നു...!

  Copy and WIN : hhttp://bit.ly/copynwin

  ReplyDelete
  Replies
  1. നമ്മുടെ ഈ പ്രായത്തിൽ അത്‌ ശരിക്കും മനസ്സിലാകുന്നു അല്ലേ അശോകൻ മാഷേ...

   Delete
  2. അതിനു വിനുവെട്ടനെന്നാ പ്രായം ആയെന്നാ

   Delete
  3. എന്നാൽ ഞാനൊരു സത്യം പറയട്ടെ...? അമ്പത്തിയൊന്ന്...

   Delete
 9. തുടരട്ടെ കഥ തുടരട്ടെ ..

  ReplyDelete
 10. ഇനിയെന്ത് ഇനിയെന്ത് എന്നുള്ള ആകാംഷ
  വായനക്കാർക്ക് കൊടുത്ത് ഓരൊ പേജുകളും ഒട്ടും
  മിസ്സ് ചെയ്യാതെ വായിപ്പിക്കുന്നതിൽ ജാക്ക് ഹിഗ്ഗിൻസിനുള്ള
  ഇത്തരം കഴിവ് അപാരം തന്നെ ...!

  ReplyDelete
  Replies
  1. ഒരു സശയവും വേണ്ട മുരളിഭായ്‌...

   Delete
 11. ശെടാ.. സാറയുമായി സംസാരിക്കുന്നവരെയൊക്കെ ഈ ജോ ഇങ്ങിനെ സംശയിക്കാന്‍ തുടങ്ങിയാല്‍.. ഞാന്‍ അവരെ എങ്ങിനെ വിമാനത്തില്‍ കൊണ്ട് പോകും.

  "ഏകദേശം എൺപത് ഗിനിയോളം വില മതിക്കുന്ന സാവൈൽ റോ സ്യൂട്ട് ധരിക്കാനും മാത്രം സാമ്പത്തിക ശേഷിയുള്ള ആ ക്ലെയിംസ് സർവേയർ... "
  എന്നെപോലെ ഭംഗിയായി ഡ്രസ്സ്‌ ധരിക്കുന്നവരെ ജോയ്ക്ക് ഇഷ്ടമല്ല.. ഡോണ്ട് ഹി ലൈക്?

  ReplyDelete
  Replies
  1. ഓഹോ... ഇതാണോ സിമ്പിൾ ഡ്രസ്സ്‌?

   Delete
  2. കൊതിയായിട്ടാ ... അമ്മാതിരി ഡ്രസ്സ്‌ ഒരെണ്ണം എനിക്ക് തരാമോ ? ( ഇനി അതിന്റെ കുറവ് കൊണ്ട് സാറക്ക് അയ്യം തോന്നേണ്ട )

   Delete
  3. അതിന്റെ മുന്നോടിയായിട്ടായിരിക്കും മീശയും എടുത്തത്... :)

   Delete
 12. ഇനി ഒരു വാക്ക് ആരെങ്കിലും അവരെക്കുറിച്ച് മോശമായി സംസാരിച്ചാൽ… അവന്റെ താടിയെല്ല് ഞാൻ തകർക്കും…”

  ഈ വരി ജാക്ക് ഹിഗ്ഗിന്‍സ് നല്ല പച്ച മലയാളത്തില്‍ ആയിരിക്കും എഴുതിയിട്ടുണ്ടാകുക ;).

  ReplyDelete
  Replies
  1. തീർത്തും വഴിയില്ല ... ഇതിനിടേൽ അത്യാവശ്യം വേണ്ട ചില മലയാളം വാക്കുകൾ കാണാനില്ല

   Delete
  2. ചിരിപ്പിക്കല്ലേ ഉണ്ടാപ്രീ... :)

   Delete
 13. Appo anganeyokkeyanu kariangalude pOkku..!!

  Joppan pani irannu vaangichu.. jackettante kaikkaruth chekkanu pidikittikkaanum.. ini oru urakkamokke paasaakkii varumpol avante chinthakalokke nere chovve aavum ennu karutham..

  ReplyDelete
  Replies
  1. നോക്കാം നമുക്ക്... പക്ഷേ, അടുത്ത ലക്കം അൽപ്പം വൈകുന്ന ലക്ഷണമാണ് കാണുന്നത്... വാരാന്ത്യത്തിൽ അപ്രതീക്ഷിതമായി പണി കിട്ടി... :(

   Delete
 14. യെവനൊക്കെ ആ മലേഷ്യാ ബീമാനം കണ്ടുപിടിക്കാമ്പൊക്കൂടേന്ന് !

  ReplyDelete
  Replies
  1. അതിനി തെരയാൻ പോകേണ്ടതില്ല എന്ന് മലേഷ്യൻ ഗവണ്മന്റ് പ്രഖ്യാപിച്ച കാര്യം അറിഞ്ഞില്ലേ അരുൺ...?

   Delete
 15. Vaayichootto..Nattil povunnu for one week.See you all soon...

  ReplyDelete
  Replies
  1. എയർ ഇന്ത്യയിലല്ലല്ലോ വിൻസന്റ് മാഷേ പോകുന്നത്...? പെട്ടെന്ന് തിരിച്ച് വരൂ...

   Delete
 16. കുറച്ചീസായി കാണുന്നു ...39 കമന്റ്സ് ...
  പുത്യ പോസ്റ്റും ല്ല ..കമന്റൂംല്ല...
  വല്ലാത്തൊരു വിഷമം തന്നെ ..
  ന്നാ ചുമ്മാണ്ടൊന്നു കമന്റി 40 ആക്കിയെക്കാംന്നു ബിജാരിച്ച് ...

  ReplyDelete
  Replies
  1. ഉണ്ടാപ്രിയുടെ ഈ സ്നേഹം കാണുമ്പം... കണ്ണുകൾ നിറയുന്നു...

   Delete
 17. ന്നാ ഇരിയ്ക്കട്ടെ 41 എന്റെ വഹ!!!

  ReplyDelete
 18. എന്നാപ്പിന്നെ ഞാനായിട്ട് 42 ആകാതിരിക്കണ്ട...!

  ReplyDelete
  Replies
  1. വിഷമിക്കേണ്ട കൂട്ടുകാരെ... അയാൾ അടുത്ത ലക്കം എഴുതിക്കൊണ്ടിരിക്കുകയാണ്... :)

   Delete
 19. ഞാന്‍ വീണ്ടും ക്ലാസില്‍ വൈകിയെത്തി :)...അതോണ്ട് ഒരു ഗുണമുണ്ട് ..ബാക്കി എന്താവാന്‍ അധികം കാത്തിരിക്കണ്ടല്ലോ ...

  ReplyDelete
 20. പറഞ്ഞു വന്നപ്പോള്‍ ഡസ്ഫോര്‍ജ് ദാര്‍ശനികനാകുകയാണോ എന്ന് സംശയം തോന്നി. ജോ നായകനായതുകൊണ്ട് അതിലും ബുദ്ധിമാന്‍ അങ്ങേര് ആകാതെ തരമില്ലല്ലോ.

  ReplyDelete
 21. അദ്ധ്യായങ്ങള്‍ ഒമ്പതെണ്ണമാ വായിക്കാന്‍ കിടക്കുന്നത്. നാലെയാവാം നാലെയാവാംന്ന് വിചാരിച്ച് ഇത്ര നാള്‍ കഴിഞ്ഞു, ഇന്നെന്തായാലും മൂന്ന് അദ്ധ്യായങ്ങളെങ്കിലും വായിച്ചിട്ട് തന്നെ കാര്യം. ങാഹാ..!

  ReplyDelete