Sunday, 15 February 2015

ഈസ്റ്റ് ഓഫ് ഡെസലേഷൻ - 21വളരെ പ്രസന്നമായ പ്രഭാതം. കാലാവസ്ഥ എങ്ങനെയുണ്ടെന്ന് അറിയുവാനായി ഞാൻ എയർ സ്ട്രിപ്പിലേക്ക് നടന്നു. തെളിഞ്ഞ അന്തരീക്ഷത്തിൽ പട്ടണത്തിനപ്പുറമുള്ള മലനിരകൾ തൊട്ടടുത്തെന്നത് പോലെ തോന്നിച്ചു. ഇളം‌പുല്ല് പടർന്ന കുന്നിൻ ചെരിവിലൂടെ ഒരു ആട്ടിടയനും അയാളുടെ രണ്ട് വേട്ടനായ്ക്കളും ആട്ടിത്തെളിച്ചു കൊണ്ട് വരുന്ന ആട്ടിൻപറ്റത്തിന്റെ ദൃശ്യം ചക്രവാളത്തിലെ വെള്ള മേഘങ്ങളുടെ പശ്ചാത്തലത്തിൽ ഒരു ക്യാൻ‌വാസിലെ മനോഹരമായ പെയ്ന്റിങ്ങ് പോലെ ചാരുതയാർന്നു.

ആർണ്ണിയുടൈ ചെറുവിമാനമായ എയർമക്കി റൺ‌വേയിൽ തന്നെയുണ്ടായിരുന്നു.  എൻ‌ജിൻ പരിശോധിച്ചു കൊണ്ടിരിക്കുന്ന മെക്കാനിക്കിനെ വീക്ഷിച്ചുകൊണ്ട് നിൽക്കുന്ന ആർണ്ണിയുടെ വെളുത്ത തലമുടി ഇളം വെയിലിൽ വെട്ടിത്തിളങ്ങുന്നു. എന്നെ കണ്ടതും കൈ ഉയർത്തി വീശി വിശാലമായി പുഞ്ചിരിച്ചു കൊണ്ട് അവൻ അടുത്തേക്ക് വന്നു.

“വലിയ സന്തോഷത്തിലാണല്ലോ ഇന്ന്” ഞാൻ അഭിപ്രായപ്പെട്ടു.

അവന്റെ പുഞ്ചിരി ഒന്നു കൂടി വിടർന്നു. “ഷീ ഈസ് ക്വൈറ്റ് എ വുമൺ, ജോ ബിലീവ് മീ അവർ സ്വയം അഹങ്കരിക്കുന്ന അത്രയും ഇല്ലെങ്കിലും, ഒരിക്കലും ഞാനവരെ കിടക്കയിൽ വേണ്ടെന്ന് വയ്ക്കില്ല

“അതിപ്പോൾ ഒരു എസ്കിമോ വൃദ്ധയെ കിട്ടിയാൽ പോലും നീ വേണ്ടെന്നു വയ്ക്കുമെന്ന് എനിക്ക് തോന്നുന്നില്ല  വന്ന കാര്യം പറയാനുള്ള സമയമെങ്കിലും അവൾക്ക് ലഭിച്ചു കാണുമെന്ന് കരുതട്ടെ ഞാൻ? നീ ഫോഗെലിനെ കണ്ടിരുന്നുവോ?”

“സത്യം പറഞ്ഞാൽ അയാളൊടൊപ്പമാണ് ഞാൻ പ്രഭാത ഭക്ഷണം കഴിച്ചത് തന്നെ

“മിസ്സിസ് കെൽ‌സോയൊടൊപ്പം രാത്രി കഴിച്ചുകൂട്ടിയ കാര്യം നീ അയാളോട് പറഞ്ഞുവോ?”

അല്പം നീരസത്തോടെ അവൻ കൈകൾ പിറകോട്ട് മലർത്തി എന്നെ നോക്കി. “സ്ത്രീ വിഷയത്തിൽ എന്നെങ്കിലും ഞാൻ വായ് തുറന്നതായിട്ട് നിങ്ങൾക്കോർമ്മയുണ്ടോ?”

“എന്നെക്കൊണ്ട് അതിനുത്തരം പറയിക്കല്ലേ” ഞാൻ പറഞ്ഞു. “ആട്ടെ, എന്തിനായിരുന്നു നിന്നെ കാണണമെന്ന് അവൾ ആവശ്യപ്പെട്ടത്?”

അവൻ എന്റെ ചുമലിൽ കൈ വച്ചു. പുഞ്ചിരി മാഞ്ഞ് അവന്റെ മുഖം ഗൌരവപൂർണ്ണമായി. “ ഇറ്റ്സ് ലവ്, ജോ അന്ന് ആ ഹോട്ടലിലെ ഇടനാഴിയിൽ വച്ച് ആദ്യമായി അവർ എന്നെ കണ്ടുമുട്ടിയ ആ നിമിഷം അന്നേ അവർ മനസ്സിൽ അരക്കിട്ടുറപ്പിച്ചതായിരുന്നു എന്നെ തേടി വരേണ്ടി വരുമെന്ന്

“ഓഹോ ഇപ്പോൾ മനസ്സിലാകുന്നു നിങ്ങളെ രണ്ട് പേരെയും കടത്തി വെട്ടിയ പ്രണയം

“ദാറ്റ്സ് ഇറ്റ് ദാറ്റ്സ് ഇറ്റ് എക്സാക്റ്റ്ലി

“നുണയൻ ഒരു മാറ്റത്തിന് വേണ്ടിയെങ്കിലും നീ സത്യം പറയൂ ആർണ്ണീ

“ഞാൻ പറഞ്ഞത് സത്യമാണ് ജോ..  പിന്നെ ആ വിമാനാപകടം നടന്നയിടത്ത് എത്തിക്കുവാൻ എന്റെ സഹായം ആരായുകയും ചെയ്തുഈ അടുത്ത കുറേ നാളുകളായി  ആ പാവം അങ്ങേയറ്റം ഏകാന്തതയും ദുഃഖവും അനുഭവിച്ചുകൊണ്ടിരിക്കുകയാണത്രെ എന്നാൽ എന്നെ കണ്ടുമുട്ടിയതോടെ അതിന് അറുതി വന്നുവെന്നാണവർ പറഞ്ഞത്

“പിന്നെന്തിനാണീ ഒളിച്ചു കളിയെല്ലാം? ഫോഗെൽ ഇക്കാര്യം അറിയരുത് എന്ന് എന്തിനാണവൾ എന്നോടാവശ്യപ്പെട്ടത്?”

“നിങ്ങൾക്കത് മനസ്സിലായിക്കാണുമെന്നാണ് ഞാൻ കരുതിയത് ഭൂരിഭാഗം വയസ്സന്മാരുടെയും മാനസികാവസ്ഥ  വല്ലാത്ത പ്രണയമാണ് അയാൾക്ക് അവരോട് വേറെ ആരുമായും അവർ ബന്ധം സ്ഥാപിക്കാൻ പാടില്ല എന്ന ശാഠ്യം തൽക്കാലം അയാളെ വെറുപ്പിക്കേണ്ട എന്ന ചിന്ത കൊണ്ട് പറഞ്ഞതാണവർ അത്രയേയുള്ളൂ

“സ്വന്തം മാതാവിന് പോലും സ്നേഹം നൽകിയിട്ടുണ്ടാവില്ല അയാൾ” ഞാൻ പറഞ്ഞു. “അതെന്തെങ്കിലുമാകട്ടെ നീ നിന്റെ ഇഷ്ടം പോലെ ചെയ്യുക അപ്പോൾ ഫോഗെലിന് വേണ്ടി ഒരു ട്രിപ്പ് പോകുവാൻ നീ തീരുമാനിച്ചുവോ?”

“അയാൾ വാഗ്ദാനം നൽകുന്ന പ്രതിഫലം വച്ച് നോക്കിയാൽ നിരസിക്കുവാൻ കഴിയുന്നില്ല എനിക്ക് പക്ഷേ, ഈ യാത്ര വിജയമാകുമോ എന്നെനിക്കുറപ്പില്ല ആ പ്രദേശത്ത് ലാന്റ് ചെയ്യുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല

“അതിനടുത്തല്ലേ സുലേ തടാകമുള്ളത്? അതിലെ മഞ്ഞുപാളികളിൽ ഒരു പക്ഷേ ലാന്റ് ചെയ്യാൻ കഴിഞ്ഞേക്കും” ഞാൻ പറഞ്ഞു.

നിഷേധാർത്ഥത്തിൽ അവൻ തലയാട്ടി. “ഞാനും ആ വഴിക്ക് ചിന്തിച്ചിരുന്നു ഈ സമയത്ത് തടാകത്തിലെ വെള്ളം പൂർണ്ണമായും ഉറഞ്ഞിട്ടുണ്ടാകാൻ സാദ്ധ്യത കുറവാണ് ഇൻ‌ടസ്കിലേക്ക് ഇന്നൊരു ട്രിപ്പുണ്ടെന്നല്ലേ നിങ്ങൾ പറഞ്ഞിരുന്നത്?”

“അതെ

“ആ പ്രദേശത്ത് ഒരു അധിക ട്രിപ്പ് എടുക്കുന്നതിൽ വിരോധമില്ലല്ലോ നിങ്ങൾക്ക്? ഇറ്റ്‌വാക്ക് തീരത്ത് നിന്നും ദൂരെ പുറം‌കടലിൽ കിടക്കുന്ന് ഒരു പോർച്ചുഗീസ് ഹോസ്പിറ്റൽ ഷിപ്പിലേക്ക് ഒരു ലോഡ് മരുന്ന് കൊണ്ടു ചെന്ന് കൊടുക്കാമെന്ന് ഏറ്റതായിരുന്നു ഞാൻ പക്ഷേ, അതിനി നടക്കുമെന്ന് തോന്നുന്നില്ല നിങ്ങൾ പോകുന്ന ഇൻ‌ടസ്കിൽ നിന്നും വെറും അമ്പത് മൈൽ ദൂരമേയുള്ളൂ അങ്ങോട്ട് വിരോധമില്ലെങ്കിൽ അതും കൂടി എടുക്കാമോ?”

“പണം ലഭിക്കുമെങ്കിൽ എനിക്കെന്ത് വിരോധം? ആട്ടെ, നിന്റെ പരിപാടി എന്താണിന്ന്?”

“സാൻ‌ഡ്‌വിഗ്ഗിലെ റോയൽ ഗ്രീൻലാന്റ് ട്രേഡിങ്ങ് കമ്പനിയുടെ സ്റ്റോറിലേക്ക് കുറേ സാധനങ്ങൾ എത്തിക്കുവാനുണ്ട് അതിന് ശേഷം ഈ പറഞ്ഞ വിമാനം തകർന്നു കിടക്കുന്ന പ്രദേശത്തേക്ക് ഒന്ന് പറന്ന് നോക്കിയാലോ എന്നുണ്ട് അല്ലാതെ ഇന്ന് ഒട്ടും തന്നെ സമയമില്ല ഉച്ച കഴിഞ്ഞിട്ടാണെങ്കിൽ  മലാമസ്കിലേക്ക് ഒരു ട്രിപ്പുമുണ്ട് അത് ഒഴിവാക്കാൻ സാധിക്കാത്തതുമാണ്” ആർണ്ണി പറഞ്ഞു.

 അവന്റെ അവസ്ഥ എനിക്ക് മനസ്സിലാക്കാൻ സാധിക്കുന്നതേയുള്ളൂ. മലാമസ്കിലെ അമേരിക്കക്കാരുമായുള്ള അവന്റെ ഇടപാടുകൾ വളരെ പ്രധാനപ്പെട്ടത് തന്നെയാണ്. ഒരു മുൻ‌പരിചയവുമില്ലാത്ത ഒരു സംഘത്തിന് വേണ്ടി സ്ഥിരം കസ്റ്റമറായ അവരുമായുള്ള ബന്ധത്തിന് വിള്ളൽ വീഴ്ത്തുന്നത് എന്ത് കൊണ്ടും വിഡ്ഢിത്തം തന്നെയാണ്. വാർഷിക കരാറാണ് അവരുമായി ഒപ്പിട്ടിരിക്കുന്നത്. ഒരു ആഴ്ച്ചയിലെ ട്രിപ്പിന്റെ പണം മതി ആ വേനൽക്കാലം മുഴുവനും അവന് സുഭിക്ഷമായി കഴിയാൻ. ബാക്കി ലഭിക്കുന്നതെല്ലാം തന്നെ സമ്പാദ്യത്തിന്റെ ഭാഗമായി മാറുന്നു.

“ഫോഗെലിനെയും സംഘത്തെയും നീ കൂടെ കൊണ്ടുപോകുന്നുണ്ടോ?”

അവൻ തലയാട്ടി. “സ്റ്റോറിലേക്കുള്ള സാധങ്ങളായതിനാൽ തന്നെ ആവശ്യത്തിലധികം ഭാരമുണ്ട് മാത്രവുമല്ല, ഇതൊരു നിരീക്ഷണ പറക്കൽ മാത്രമായിരിക്കും ലാന്റ് ചെയ്യാൻ സാധിക്കുന്ന സ്നോ ഫീൽഡ് ആ പരിസരത്തെവിടെയെങ്കിലും ഉണ്ടോ എന്നറിയാൻ അഥവാ അങ്ങനെയൊന്ന് കണ്ടെത്തിയാൽ തന്നെ ലാന്റ് ചെയ്യാൻ സമയം ലഭിക്കുമെന്നും തോന്നുന്നില്ല

“ഓൾ റൈറ്റ് എങ്കിൽ നീ പറഞ്ഞ ആ മരുന്നുകളുടെ ലോഡ് എന്റെ വിമാനത്തിലേക്ക് മാറ്റാനുള്ള ഏർപ്പാട് ചെയ്തോളൂ എനിക്കും ഇന്ന് ധരാളം ജോലിയുള്ളതാണ് ടേക്ക് ഓഫ് അധികം വൈകേണ്ട

“അതൊക്കെ എപ്പോഴേ മാറ്റിക്കഴിഞ്ഞു” അവൻ പുഞ്ചിരിച്ചു. “നിങ്ങളുടെ കൃത്യനിഷ്ഠ എനിക്ക് നന്നായിട്ടറിവുള്ളതല്ലേ ജോ അപ്പോൾ പറഞ്ഞത് പോലെ രാത്രി ഫ്രെഡറിക്‌സ്മട്ടിൽ വച്ച് കാണാം

ഓടിച്ചെന്ന് ആയാസപ്പെട്ട് വിമാനത്തിനുഉള്ളിലേക്ക് വലിഞ്ഞ് കയറുന്ന അവനെ നോക്കി ഞാൻ നിന്നു.  ഡോർ പൂർണ്ണമായും വലിച്ചടക്കുന്നതിന് മുമ്പ് തന്നെ എൻ‌ജിനുകൾ ഗർജ്ജിച്ചു തുടങ്ങിയിരുന്നു. അതിവേഗത്തിൽ റൺ‌വേയിലൂടെ മുന്നോട്ട് നീങ്ങവേ അവൻ മുന്നോട്ടാഞ്ഞ് ഇൻസ്ട്രുമെന്റ് പാനലിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. എന്തായാലും എൻ‌ജിനുകൾ പൂർണ്ണ ശക്തിയാർജ്ജിക്കുന്നത് വരെ സ്റ്റിക്ക് വലിക്കാതിരിക്കാനുള്ള ക്ഷമ അവൻ പ്രകടിപ്പിച്ചത് ഭാഗ്യം.

ഹാർബറിന് മുകളിലൂടെ ഏതാണ്ട് ഇരുപത് അടി മാത്രം ഉയരത്തിൽ വിമാനം അന്തരീക്ഷത്തിലേക്ക് പറന്നു കയറി. പിന്നെ എൻ‌ജിനുകളുടെ മുരൾച്ചയുടെ കാഠിന്യം ഏറിയതും അവൻ വിമാനം വളച്ചെടുത്ത് സൂര്യപ്രകാശത്തിനെതിരെ പിന്നെയും മുകളിലേക്ക് ഉയർത്തി. അവന്റെ ഈ തിരക്ക് കൊണ്ട് എനിക്ക് ഇന്ന് ഒരു അധിക ട്രിപ്പ് ലഭിച്ചുവെന്നത് സന്തോഷകരമായ വസ്തുത തന്നെ. എങ്കിലും ഇനിയുള്ള ദിനങ്ങളിൽ അവൻ ശരിക്കും കഷ്ടപ്പെടാൻ പോകുന്നു എന്നതിൽ സംശയമില്ല.

 (തുടരും)

37 comments:

 1. ആർണ്ണി ആർണ്ണി തന്നെ...

  ReplyDelete
 2. ശ്ശോ! ഇത്ര സിമ്പിളാണോ ഒരു വിമാനമൊക്കെ പറത്തുവാൻ?
  കേട്ടിട്ടു കൊതിയായിട്ടു വയ്യ!

  ReplyDelete
  Replies
  1. തന്നെ... തന്നെ...

   ആർണിക്ക് എല്ലാം സിമ്പിളാ... വെറുതെ മനുഷ്യനെ കൊതിപ്പിക്കാൻ.. !

   Delete
  2. ഇത്‌ ചെറുവിമാനമല്ലേ ശ്രീ?

   Delete
 3. ആരും എത്തിയില്ലേ വിനുവേട്ടാ?? ആര്‍ണ്ണിയുടെ ഒരു കാര്യം! ഇങ്ങിനെ തിരക്ക് കൂട്ടി പോയിട്ട് വെള്ളം കട്ടിയാവാത്ത ആ തടാകത്തില്‍ പോയി ലാന്‍ഡ്‌ ചെയ്യാതിരുന്നാല്‍ മതിയായിരുന്നു....

  ReplyDelete
  Replies
  1. എങ്കിൽ ആർണ്ണിയുടെ കാര്യത്തിലൊരു തീരുമാനമാകും...

   Delete
 4. ടാക്സി കാറൊക്കെ പോലെ നിസ്സാരമാണ് ഈ വിമാനമൊക്കെ എന്ന് ഇതൊക്കെ വായിക്കുമ്പോഴാണ് മനസ്സിലാകുന്നത്.

  ReplyDelete
  Replies
  1. ഞാനും അതുതന്നെയാ ആലോചിച്ചത് മാഷേ.. എത്ര നിസ്സാരമായിട്ടാ ഇവന്മാരുടെ പോക്ക്!!

   Delete
  2. അവർക്കിതൊക്കെ കരതലാമലകമല്ലേ റാംജിഭായ്‌...

   Delete
  3. പ്രൈവറ്റ് ജെറ്റ് പറത്താനുള്ള ലൈസന്‍സ് പതിനാറാം വയസ്സില്‍ എടുക്കാം...മിക്കവരുടെയും ഹോബിയെന്തെന്ന് ചോദിച്ചാല്‍ കിട്ടുന്ന ഉത്തരം "ഫ്ലയിംഗ്" എന്നാണ്.

   Delete
 5. “ഓഹോ… ഇപ്പോൾ മനസ്സിലാകുന്നു… നിങ്ങളെ രണ്ട് പേരെയും കടത്തി വെട്ടിയ പ്രണയം…”

  “ദാറ്റ്സ് ഇറ്റ്… ദാറ്റ്സ് ഇറ്റ് എക്സാക്റ്റ്ലി…”

  എന്നാലും ഇതൊരു വല്ലാത്ത പ്രണയമായിപ്പോയി ന്റെ ആർണിക്കുട്ടാ...

  ReplyDelete
  Replies
  1. ഒരു ചെറുവിമാനം സംഘടിപ്പിക്കണമെന്നു തോന്നുന്നുണ്ടല്ലേ ജിം? :)

   Delete
  2. അങ്ങനെയൊരു മോഹം ഇല്ലാതില്ല വിനുവേട്ടാ... പറന്ന് കളിക്കാമായിരുന്നു, ആർണിയെപ്പോലെ.. ;)

   Delete
 6. ശരിക്കും ഒരു ഹോളിവുഡ് സിനിമ കാണുന്ന ഫീല്‍. ആര്‍ണ്ണിയുടെ ആവേശം ഇത്തിരി കൂടുന്നുണ്ടോ.

  ReplyDelete
  Replies
  1. ആർണ്ണിയുടെ ആവേശം... ഒന്നും പറയണ്ട സുധീർഭായ്‌...

   Delete
 7. “ഓഹോ… ഇപ്പോൾ മനസ്സിലാകുന്നു… നിങ്ങളെ രണ്ട് പേരെയും കടത്തി വെട്ടിയ പ്രണയം…”
  ആക്കിയതാണല്ലേ..
  ഇവനൊന്നും ആര്‍ണ്ണി എന്നല്ല.. ആര്‍ത്തി എന്നാ പേരിടണ്ടത്..

  ReplyDelete
  Replies
  1. അത്‌ കലക്കി ശ്രീജിത്തേ...

   Delete
 8. ട്രിപ്പടിക്കാ‍നും , പറത്താനും കുട്ടി വീമാനങ്ങൾ ,വീമാ‍ന ക്ലബ്ബുകൾ ... മ്ല് ..ഇതൊക്കെ എന്നും കാണുന്നതാണേലും വായിൽ വെള്ളമിറക്കി നോക്കി നിൽക്കാനേ പറ്റുള്ളൂ എന്നുള്ള സങ്കടം ആരറിവാൻ ..അല്ലേ
  ഹും ആർണിക്കും ആർണോസിന് മൊക്കെ ...പറ്റും...!

  ReplyDelete
  Replies
  1. ഒരു കൈ നോക്കിക്കൂടേ മുരളിഭായ്‌?

   Delete
 9. ത്രക്കങ്ങ്ട് സിമ്പ്ലാണല്ലേ ഈ വിമാനം പറത്തൊലൊക്കെ.
  മ്മ്ടെ പൈലറ്റുമാരുടെ, സുന്ദരീതരുണീമണികളുടെ അകമ്പടിയോടെയുള്ള ട്രോളീബാഗും വലിച്ചോണ്ട് ഞെളിഞ്ഞുള്ള പോക്കു കാണുമ്പം എന്നാ ഒരു ഗമാപ്പാ...!
  ഈ ലോകത്ത് ഓരേപ്പോലെ വേറെ പൈലറ്റുമാരാരും ല്ല്യാത്ത പോലെ .. ൻഹൂം...!
  ഇതു പറത്താൻ ഓട്ടോറിക്ഷാ ലൈസൻസ് മതിയാവൂല്ലേ വിനുവേട്ടാ...? ഇതിനും മൂന്നു ചക്രോല്ലേള്ളു...!

  ReplyDelete
  Replies
  1. സിമ്പിളാണെന്ന് നമുക്ക്‌ തോന്നുന്നതല്ലേ അശോകൻ മാഷേ... കാര്യത്തോട്‌ അടുക്കുമ്പോഴറിയാം അതിന്റെ ഒരു ഇത്‌...

   Delete
 10. പറത്തട്ടെ അല്ലേ..തൽക്കാലം
  നമുക്ക് നോക്കിയിരിക്കാം.എവിടെ
  വരെ പോവും എന്നറിയാലോ :)

  ReplyDelete
  Replies
  1. അതെയതെ...

   മാഷ്‌ നാട്ടിൽ പോയി തിരിച്ചെത്തിയല്ലേ?

   Delete
 11. കേരളേട്ടൻ, എച്ച്മു, സുകന്യാജി, കുഞ്ഞൂസ്‌, ഉണ്ടാപ്രി തുടങ്ങിയവരെയൊന്നും കാണാനില്ലല്ലോ... :(

  ReplyDelete
 12. ആർണ്ണി പറഞ്ഞതൊക്കെ വിശ്വസിക്കാം ല്ലേ. എന്തായാലും കാത്തിരുന്ന് കാണാം.

  ReplyDelete
  Replies
  1. അയ്യോ... വിശ്വസിക്കല്ലേ വിശ്വസിക്കല്ലേ... ആർണ്ണിയല്ലേ പറഞ്ഞത്...

   Delete
 13. സ്വന്തം മാതാവിന് പോലും നല്‍കാത്ത സ്നേഹം. ആള് കൊള്ളാമല്ലോ

  ReplyDelete
  Replies
  1. അതാണ് ആർണ്ണി, സുകന്യാജീ...

   Delete
 14. ആർണ്ണിക്ക് എല്ലാം പുല്ലാണെന്നേ.....

  ReplyDelete
  Replies
  1. മാഷ്ക്ക് കാര്യം മനസ്സിലായി... :)

   Delete
 15. ശരിക്കും ഒരു ഹോളിവുഡ് സിനിമ കാണുന്ന ഫീല്‍....

  ReplyDelete
 16. നിരീക്ഷണ പറക്കല്‍ എന്താവും ,,, ആര്ണ്ണിയല്ലേ വിശ്വസിക്കാമോ ?

  ReplyDelete
 17. പൊങ്ങട്ടെ..അങ്ങനെ..

  ReplyDelete
 18. ആര്‍ണ്ണി എന്തൊക്കെയോ അനുഭവിക്കാന്ന് പോണു എന്നാണല്ലോ തോന്നുന്നത്

  ReplyDelete
 19. ദുര്‍ഘടമായ സ്ഥലങ്ങളിലേക്ക് വിമാനം പറത്തുന്ന പണി റിസ്ക് തന്നെ.

  ReplyDelete