Sunday, 8 March 2015

ഈസ്റ്റ് ഓഫ് ഡെസലേഷൻ - 23ലോകത്തെ മറ്റെല്ലായിടത്തും ഉള്ള ചെറു സമൂഹങ്ങളിൽ എന്ന പോലെ ഫ്രെഡറിക്‌സ്ബോർഗിലും കുറ്റകൃത്യങ്ങൾ വളരെ വിരളമായിരുന്നു. എങ്കിലും ഞങ്ങൾക്ക് ഒരു പോലീസുകാരൻ ഉണ്ടായിരുന്നു. സെർജന്റ് ഒലാഫ് സൈമൺസെൻ. ഞങ്ങളുടെ ചെറുപട്ടണത്തിലെ നിയമ വ്യവസ്ഥയുടെ കാത്തുസൂക്ഷിപ്പുകാരൻ അദ്ദേഹമായിരുന്നു.

ഹോട്ടലിലെ ബാറിലേക്ക് പ്രവേശിച്ച ഞാൻ കണ്ടത് ജാക്ക് ഡെസ്ഫോർജിനൊപ്പം ബിയർ നുണഞ്ഞു കൊണ്ടിരിക്കുന്ന ഒലാഫ് സൈമൺസെനെയാണ്. നല്ല ഉയരമുള്ള ഒരു ഗ്രീൻലാന്റ് സ്വദേശി. ഏതാണ്ട് നാൽപ്പതോളം പരുക്കൻ ആർട്ടിക്ക് ശൈത്യങ്ങൾ താണ്ടിയതിന്റെ മാറ്റങ്ങൾ അദ്ദേഹത്തിന്റെ ശരീരത്തിൽ പ്രകടമാണ്. ചുളിഞ്ഞ് തുടങ്ങിയ തുകലിന് സമാനമായ ചർമ്മം. ഡെസ്ഫോർജ് പറഞ്ഞ ഏതോ നർമ്മം കേട്ട് തല പിറകോട്ട് മലർത്തി ഉറക്കെ ചിരിക്കുകയാണദ്ദേഹം. മറ്റെല്ലാ സ്വദേശികളെയും പോലെ ഒരു മൊറോവിയൻ ഛായയാണ് അദ്ദേഹത്തിനും. വിവാഹിതനും അഞ്ച് പെൺ‌മക്കളുടെ പിതാവും തികഞ്ഞ ദൈവവിശ്വാസിയുമായ ഒലാഫ് സൈമൺസെൻ പൊതുവേ ശാന്തശീലനാണ്. എന്നാൽ ഇതേ ഒലാഫിന്റെ മറ്റൊരു മുഖമാണ് കുറച്ചുനാൾ മുമ്പ് ഞാൻ ഫ്രെഡറിക്‌സ്മട്ടിൽ വച്ചു കണ്ടത്. അവിടുത്തെ ബാറിനുള്ളിൽ മദ്യപിച്ച് അക്രമം അഴിച്ചുവിട്ട ഒരു മുക്കുവസംഘത്തെ തന്റെ ഉരുക്കുമുഷ്ടിയും ബലിഷ്ഠമായ കാലുകളും കൊണ്ട് ആക്രമിച്ച് തുരത്തിയ ഒലാഫിനെ ഒന്ന് കാണേണ്ടത് തന്നെയായിരുന്നു.

അവർക്കരികിലെ സ്റ്റൂളിൽ ഞാൻ ഇരുന്നു.  “ഹലോ ഒലാഫ് എന്തൊക്കെയുണ്ട് വിശേഷങ്ങൾ? കുറച്ച് ദിവസമായി ഇവിടെ ഇല്ലായിരുന്നുവെന്ന് തോന്നുന്നു?”

“കുറച്ച് ഉൾപ്രദേശത്ത് പോകേണ്ടി വന്നു” എനിക്ക് ഹസ്തദാനം നൽകിയിട്ട് അദ്ദേഹം തുടർന്നു. “ഹിമശിഖരത്തിന് അപ്പുറമുള്ള സ്റ്റാവെഞ്ചർ ഫോർഡിൽ...”

“എന്തെങ്കിലും പ്രശ്നങ്ങൾ?”

“ഓഹ് പതിവുള്ള അടിപിടിക്കേസ് റെയ്‌ൻഡിയർ വേട്ടക്കാർ തമ്മിലടിച്ചു...”

“ആർക്കെങ്കിലും പരിക്കുകൾ വല്ലതും?”

“ചെറിയൊരു കത്തിക്കുത്ത് പക്ഷേ, ഗൌരവതരമല്ല അവരെ അനുനയിപ്പിച്ച് ശാന്തരാക്കുവാൻ എനിക്ക് സാധിച്ചു ങ്ഹാ, പിന്നെ, ഈ ഡെസ്ഫോർജില്ലേ ഇദ്ദേഹം എന്നെ ശരിക്കും ചിരിപ്പിച്ചുകളഞ്ഞു

ഞാൻ ജാക്കിന് നേരെ തിരിഞ്ഞു.  “അതെന്താ പുതിയ വല്ല തമാശയും?”

“ഒന്നും പറയണ്ട ഒരു ഇന്റർവ്യൂ വേണമെന്നും പറഞ്ഞ് ഒരുത്തൻ ഹോട്ടലിൽ വന്നു സ്വാഭാവികമായും ഞാൻ സമ്മതിക്കുകയും ചെയ്തു ചുളുവിന് കിട്ടുന്ന ഒരു പബ്ലിസിറ്റിയും ഞാൻ വേണ്ടെന്ന് വയ്ക്കാറില്ലല്ലോ” അദ്ദേഹം ചിരിച്ചു.

“ഏത് പത്രത്തിനായിരുന്നു?”

“അതല്ലേ അതിന്റെ രസം” അദ്ദേഹം വീണ്ടും ചിരിക്കുവാൻ തുടങ്ങി.

The Atuagagdliutit എന്ന പത്രം വല്ലതുമായിരുന്നോ ?” ഞാൻ സൈമൺസെനെ നോക്കി.

അദ്ദേഹം തല കുലുക്കി. “ഇദ്ദേഹത്തോട് ഞാൻ ഇപ്പോൾ പറഞ്ഞതേയുള്ളൂ എസ്കിമോ ഭാഷയിൽ ഈ ലോകത്ത് പ്രസിദ്ധീകരിക്കുന്ന ഒരേയൊരു വാർത്താ പത്രത്തിന്റെ  പേജുകളിൽ ജാക്ക് ഡെസ്ഫോർജ് എന്ന നടൻ അനശ്വരനായിരിക്കുന്നു എന്ന്

“ഇതിന്റെ പേരിൽ ഒരു ബിയർ കൂടി ഓർഡർ ചെയ്തില്ലെങ്കിൽ പിന്നെ എന്ത് ആഘോഷം” ഡെസ്ഫോർജ് ചിരിച്ചു.

സൈമൺസെൻ തലയാട്ടി. “എനിക്ക് വേണ്ട ഇപ്പോൾ തന്നെ വൈകിയിരിക്കുന്നു ഞാൻ നിങ്ങളെ കാണാനിരിക്കുകയായിരുന്നു, ജോഅവിടെ നിന്നും തിരികെയെത്തിയപ്പോൾ ഗോട്‌ഹാബിലെ ഹെഡ്ക്വാർട്ടേഴ്സിൽ നിന്നും ഒരു മെമ്മോ വന്നു കിടപ്പുണ്ടായിരുന്നു  ഓക്സ്ഫഡ് സാഹസികാന്വേഷണ സംഘം കണ്ടെത്തിയ ആ വിമാനവുമായി ബന്ധപ്പെട്ട് ലണ്ടൻ ആന്റ് യൂണിവേഴ്സൽ ഇൻഷുറൻസ് കമ്പനിയുടെ വക്താവ് ഒരു മിസ്റ്റർ ഫോഗെൽ അവരുമായി ബന്ധപ്പെട്ടിരുന്നുവത്രെ കോപ്പൻഹേഗനിലെ മന്ത്രാലയത്തിൽ നിന്നും ഒരു സെർച്ച് സർട്ടിഫിക്കറ്റും തരപ്പെടുത്തിയിട്ടുണ്ട് അയാൾ നിങ്ങളുമായി ബന്ധപ്പെടുവാനാണ് അവർ അയാളോട് പറഞ്ഞിരിക്കുന്നത്

“ദാറ്റ്സ് റൈറ്റ്” ഞാൻ പറഞ്ഞു.

അതുമായി ബന്ധപ്പെട്ട് നടന്ന സകല സംഭവങ്ങളും ഞാൻ വിശദമായി അദ്ദേഹത്തിന്റെ മുന്നിൽ നിരത്തി. അല്പം മുമ്പ് ആർണി ഫാസ്ബെർഗ് പ്രകടിപ്പിച്ച അഭിപ്രായങ്ങൾ അടക്കം. എല്ലാം തന്നെ വളരെ ഗൌരവത്തോടെ അദ്ദേഹം ശ്രദ്ധിച്ച് കേട്ടു.

“തന്റെ സ്കീ പ്ലെയ്നിൽ അവിടെ ഇറങ്ങാൻ സാധിക്കില്ല എന്ന് ആർണി പറഞ്ഞതിൽ എനിക്ക് ഒട്ടും അത്ഭുതം തോന്നുന്നില്ല” സൈമൺസെൻ പറഞ്ഞു. “എന്നാൽ മൂടൽ മഞ്ഞില്ലാത്ത തെളിഞ്ഞ അന്തരീക്ഷത്തിൽ ഒരു വട്ടം കൂടി  നിരീക്ഷണപ്പറക്കൽ നടത്തിയിരുന്നെങ്കിൽ ഒരു കാര്യം അവന് വ്യക്തമാകുമായിരുന്നു സ്യൂലേ തടാകത്തിൽ മഞ്ഞുറയാതെ ഇനിയും ധാരാളം വെള്ളമുണ്ടെന്നും നിങ്ങളുടേത് പോലുള്ള ഒരു ഫ്ലോട്ട് പ്ലെയ്‌ന് അതിൽ ലാന്റ് ചെയ്യാൻ കഴിയുമെന്നും ഉള്ള വസ്തുത

“എന്താണ് നിങ്ങളീ പറയുന്നത്” ആർ യൂ സെർട്ടൻ എബൌട്ട് ദാറ്റ്?”

തന്റെ കോട്ടിന്റെ പോക്കറ്റിൽ നിന്നും ഒരു കടലാസ് എടുത്ത് അദ്ദേഹം എന്റെ നേർക്ക് നീട്ടി. “സ്വയം പരിശോധിച്ച് ബോദ്ധ്യപ്പെട്ടു കൊള്ളൂ ത്യുലേയിൽ ഉള്ള അമേരിക്കൻ കാലാവസ്ഥാ നിരീക്ഷണ സംഘത്തിന്റെ റിപ്പോർട്ടാണ് സാധാരണ ഈ മാസങ്ങളിൽ അനുഭവപ്പെടാറുള്ളതിനെക്കാളും അധികമാണ് ഈ വർഷം ആ പ്രദേശത്തെ ഊഷ്മാവ് എന്ന്

അദ്ദേഹം നീട്ടിയ കടലാസ് ഞാൻ ശ്രദ്ധാപൂർവ്വം വായിച്ചു. ശരിയാണ് എല്ലാം വളരെ കൃത്യതയോടെ തന്നെ രേഖപ്പെടുത്തിയിരിക്കുന്നു.

“ഇത് തികച്ചും വിശ്വസനീയം തന്നെ ഇവരുടെ റിപ്പോർട്ടിലെ നിഗമനങ്ങളുടെ കാര്യത്തിൽ തർക്കമില്ല...” ഞാനത് തിരികെയേൽപ്പിച്ചു.

 “തീർച്ചയായും” അദ്ദേഹം അത് പോക്കറ്റിലേക്ക് തന്നെ തിരുകി. “അതുകൊണ്ടാണ് പറയുന്നത് ഈ ദൌത്യത്തിൽ നിങ്ങൾ വിജയിക്കാതിരിക്കാൻ യാതൊരു കാരണവും ഞാൻ കാ‍ണുന്നില്ല നാളെത്തന്നെ പുറപ്പെടുന്നതിനെക്കുറിച്ച് എന്തു പറയുന്നു?”

ഒരു നിമിഷം ഞാൻ സംശയിച്ചു. പിന്നെ ചോദിച്ചു. “നിങ്ങളെന്താ‍ അയാളുടെ ഏജന്റോ മറ്റോ ആണോ ?”

അദ്ദേഹം പുഞ്ചിരിച്ചു. “വാസ്തവത്തിൽ ഞാനയാളെ കണ്ടിട്ടു പോലുമില്ല ഇതിനിപ്പോൾ ഒരു ഔദ്യോഗിക പരിവേഷം വന്നു ചേർന്നിരിക്കുകയാണ് ജോ ഈ അന്വേഷണ സംഘത്തിനൊപ്പം ഞാൻ കൂടി പോകണമെന്നും അവരുടെ കണ്ടെത്തലുകളെക്കുറിച്ചുള്ള വിശദമായ ഒരു റിപ്പോർട്ട് കോപ്പൻഹേഗനിലെ മന്ത്രാലയത്തിൽ സമർപ്പിക്കണമെന്നുമാണ് ഉന്നതാധികാരികൾ എന്നോട് ആവശ്യപ്പെട്ടിരിക്കുന്നത് കോപ്പൻഹേഗനിൽ നിന്നും ഏതെങ്കിലും ഉദ്യോഗസ്ഥരെ അയയ്ക്കണമെങ്കിൽ ചുരുങ്ങിയത് ഒരു വർഷമെങ്കിലും എടുക്കുമെന്നും അതിനാൽ എന്റെ റിപ്പോർട്ട് തൃപ്തികരമാണെങ്കിൽ - അതായത് ഈ ഫോഗെലിന്റെ ഒപ്പമുള്ള ആ എവിയേഷൻ എക്സ്പ്പർട്ടിന്റെ കണ്ടെത്തലുകൾ ശരി വയ്ക്കുന്നതാണെങ്കിൽ - ഇതേക്കുറിച്ചുള്ള അന്വേഷണം അവിടം കൊണ്ട് അവസാനിപ്പിക്കുവാനാണ് അവർ തീരുമാനിച്ചിരിക്കുന്നത്

ഫോഗെൽ എങ്ങനെയാണ് ഒരു പോലീസുദ്യോഗസ്ഥന്റെ മൂക്കിന് കീഴിലുള്ള ഈ യാത്രയിൽ പൊരുത്തപ്പെടുക എന്ന വിരോധാഭാസമോർത്ത് ഞാൻ അത്ഭുതപ്പെട്ടു. എന്നാൽ ഒരേയൊരു നിമിഷം മാത്രമേ ആ ചിന്ത എന്നിൽ നില നിന്നുള്ളൂ. എന്റേതായ പ്രശ്നങ്ങളും ഒട്ടും കുറവല്ല എന്റെ തോന്നൽ മിക്കവാറും ശരിയായിരിക്കാനാണ് സാദ്ധ്യത. കഴിഞ്ഞ ഒരു വർഷത്തിലേറെയായി അത് എന്നെയും കാത്ത് ആ ഹിമശിഖരത്തിൽ കിടക്കുകയാണ് അതിൽ നിന്നും എനിക്ക് മോചനമില്ല ഒരു നിമിഷം ഞാനത് ഉൾക്കണ്ണുകൾ കൊണ്ട് സങ്കൽപ്പിക്കുവാൻ ശ്രമിച്ചു നോക്കി.  നീലയും സിൽ‌വറും നിറങ്ങൾ പൂശിയ ശരീരവുമായി മഞ്ഞുപാളികളുടെ വെണ്മയിൽ തകർന്ന് കിടക്കുന്ന ഒരു വിമാനത്തിന്റെ ദൃശ്യം എല്ലാം ഒരു നിയോഗം എന്ന ചിന്ത എന്നെ ഗ്രസിച്ചു. മല്ലിട്ട് ജയിക്കുവാൻ അസാദ്ധ്യമായ ഒരു തിരമാലയിൽ അകപ്പെട്ട അവസ്ഥ വരുന്നത് പോലെ വരട്ടെ എന്ന് വിചാരിച്ച് ഒഴുക്കിനൊപ്പം നീന്തുകയേ ഇനി തരമുള്ളൂ.

“നാളെ പുറപ്പെടുന്ന കാര്യം പറ്റുമെന്ന് തോന്നുന്നു പക്ഷേ, അടുത്ത കുറേ ദിവസങ്ങളിലെ എന്റെ ഷെഡ്യൂളിൽ ചില മാറ്റങ്ങൾ വരുത്തേണ്ടി വരുമെന്ന് മാത്രം എന്തായാലും മാറ്റി വയ്ക്കാൻ പറ്റാത്ത അത്രയും സുപ്രധാനമായ ട്രിപ്പുകൾ ഒന്നും തന്നെയില്ല” ഞാൻ പറഞ്ഞു.

“ഗുഡ് കഴിയുന്നതും നേരത്തെ തന്നെ പുറപ്പെടുന്നതായിരിക്കും ഉത്തമം കാലത്ത് ഏഴു മണിക്ക് തന്നെ റെഡിയായിരിക്കുവാൻ സാധിക്കുമോ?”

“നിങ്ങളുടെ സൌകര്യം പോലെ  എപ്പോൾ വേണമെങ്കിലും ഞാൻ റെഡി ഫോഗെലിനെ വിവരം അറിയിക്കുവാൻ നിങ്ങൾ പോകുന്നുവോ അതോ ഞാൻ പോകണോ?”

“അക്കാര്യം ഞാനേറ്റു അയാളെ ഒന്ന് കാണുകയും ചെയ്യണം എനിക്ക്” സൈമൺസെൻ പറഞ്ഞു.

“ചെറിയൊരു സംശയം ബാക്കി അതും കൂടി അറിയുവാൻ താല്പര്യമുണ്ട് സ്യൂലേ തടാകത്തിൽ നിന്നും ഏതാണ്ട് പത്ത് മൈൽ അകലെയാണ് ഈ വിമാനം തകർന്ന് കിടക്കുന്നത് എങ്ങനെ നാം അങ്ങോട്ട് എത്തിച്ചേരും?” ഞാൻ ചോദിച്ചു.

“സ്കീ ഉപയോഗിക്കുക മാത്രമേ മാർഗ്ഗമുള്ളൂ രണ്ടോ മൂന്നോ മണിക്കൂർ കൊണ്ട് ഈ പറയുന്ന സ്ഥലത്ത് എത്തിച്ചേരുവാൻ കഴിയേണ്ടതാണ്

“എന്റെയും നിങ്ങളുടെയും കാര്യത്തിൽ അതിന് ബുദ്ധിമുട്ടില്ല പക്ഷേ, മറ്റുള്ളവരോ? സ്കീ ഉപയോഗിക്കുവാൻ അവർക്ക് പരിചയമില്ലെങ്കിലോ?”

“എങ്കിൽ അവർ അത് പരിശീലിച്ചേ മതിയാവൂ” തികച്ചും ലാഘവത്തോടെ അദ്ദേഹം പറഞ്ഞു.

“സംഘത്തിൽ ഒരു വനിതയും ഉണ്ടെന്നുള്ള കാര്യം മറക്കരുത്

അദ്ദേഹം ചുമൽ വെട്ടിച്ചു. “ഓൾ റൈറ്റ് അവരെ ഒരു ചെറിയ സ്ലെഡ്ജിൽ ഇരുത്തി നമുക്ക് വലിച്ചു കൊണ്ട് പോകേണ്ടി വരും മറ്റു രണ്ട് പേരും സ്കീയിങ്ങ് പരിശീലിച്ചേ തീരൂ അല്ലെങ്കിൽ നടക്കേണ്ടി വരും നടക്കാനാണ് അവരുടെ തീരുമാനമെങ്കിൽ ഇപ്പോഴേ ഞാൻ പറയാംഅവർ വിചാരിക്കുന്നത് പോലെ അത്ര എളുപ്പമായിരിക്കില്ല അത് ബിലീവ് മീ

“ഓൾ റൈറ്റ് യൂ ആർ ദി ബോസ്

ബാർ കൌണ്ടറിന്റെ പിന്നിൽ വച്ചിരുന്ന കണ്ണാടി നോക്കി അദ്ദേഹം യൂണിഫോമിന്റെ ഭാഗമായ ക്യാപ്പിന്റെ ആംഗ്‌ൾ അഡ്ജസ്റ്റ് ചെയ്തു. “ആവശ്യം വരികയാണെങ്കിൽ ഞാൻ നിങ്ങളെ പിന്നീട് വന്ന് കണ്ടുകൊള്ളാം എവിടെയുണ്ടാകും നിങ്ങൾ?”

“ജസ്റ്റ് ഫോർ എ ചെയ്ഞ്ച് ഇന്ന് രാത്രി ഫ്രെഡറിക്‌സ്മട്ടിൽ നിന്നും ഭക്ഷണം കഴിച്ചാലോ എന്നാലോചിക്കുകയായിരുന്നു കുറേ നാളായി അവിടെ പോയിട്ട്

“ഫ്രെഡറിക്‌സ്മട്ട്? ഇന്ന് രാത്രി അത്ര ശാന്തമായിരിക്കില്ല അവിടെ ഇപ്പോഴേ പറഞ്ഞേക്കാം ഒരു പോർട്ടുഗീസ് പായ്ക്കപ്പൽ തുറമുഖത്ത് എത്തിയിട്ടുണ്ട്

ഞാൻ തല കുലുക്കി. “തിരികെ പറക്കുമ്പോൾ ഞാൻ കണ്ടിരുന്നു ഒരു പായ്ക്കപ്പൽ ക്രീക്കിലൂടെ പ്രവേശിക്കുന്നത് ആരാണതിൽ? ഞാനറിയുന്ന ആരെങ്കിലും?”

“ഡ ഗാമ...”  അദ്ദേഹം അടക്കി ചിരിച്ചു. “നിങ്ങളുടെ സ്ഥാനത്ത് ഞാനായിരുന്നെങ്കിൽ ഭക്ഷണം ഇവിടെത്തന്നെയാക്കുമായിരുന്നു

അദ്ദേഹം പുറത്തേക്ക് നടന്നു. ഡെസ്ഫോർജ് എന്റെ നേരെ തിരിഞ്ഞു. “ഏത് നശിച്ചവനാണ് ഈ പറയുന്ന ഡ ഗാമ? മറ്റൊരു ഫ്രാങ്കൻസ്റ്റെയ്ൻ?”

“അതുപോലെ ഒരുത്തൻ മാസത്തിലൊരിക്കൽ സാധനങ്ങളുമായി എത്തും പിന്നെ എന്തെങ്കിലും കുഴപ്പങ്ങൾ ഒപ്പിക്കും വന്ന് വന്ന് ഈയിടെയായി കൊലപാതകങ്ങൾ വരെ ഉണ്ടാകാറുണ്ട്...”

“കൊള്ളാമല്ലോ എങ്കിൽ ഞാനും വരാം നിന്റെയൊപ്പം” ഡെസ്ഫോർജ് പറഞ്ഞു. “ദേഹമൊക്കെ ഒന്നനങ്ങിയിട്ട് കുറച്ച് നാളായി മാത്രമല്ല ഇലാനയിൽ നിന്ന് അല്പം വിട്ട് നിൽക്കുവാൻ നല്ലൊരു വഴിയുമായി മാനസികാവസ്ഥയൊക്കെ ഒന്ന് നേരെയാകുന്നതിന് മുമ്പ് അവളുടെ മുന്നിൽ ചെന്ന് പെടാൻ തീരെ താല്പര്യമില്ല എനിക്ക്

“ഓൾ റൈറ്റ്” ഞാൻ പറഞ്ഞു. “ഒന്നു രണ്ട് കാര്യങ്ങൾ കൂടി ചെയ്തു തീർക്കാനുണ്ടെനിക്ക് ഏറിയാൽ ഒരു പതിനഞ്ച് മിനിറ്റിനുള്ളിൽ ഞാൻ തിരികെയെത്താം

അദ്ദേഹത്തെ അവിടെ വിട്ട് ഞാൻ റിസപ്ഷൻ ഡെസ്കിലേക്ക് നടന്നു. എയർ സ്ട്രിപ്പിലേക്ക് ഫോൺ ചെയ്യണം. ഗവണ്മന്റിന്റെ ഔദ്യോഗിക ഡ്യൂട്ടിക്കായി പോകുന്നതിനാൽ അടുത്ത മൂന്നു നാല് ദിവസത്തേക്ക് ഞാൻ സ്ഥലത്തുണ്ടായിരിക്കില്ല എന്നും ഗോട്‌ഹാബിലും സോന്ദ്രേയിലും ഉള്ളവരെ വിവരമറിയിക്കുവാനും ഏർപ്പാട് ചെയ്തു. അത്യാവശ്യമില്ലാത്ത ട്രിപ്പുകളാണെങ്കിൽ അത് പുനഃക്രമീകരിക്കുവാനും ഒഴിവാക്കാൻ പറ്റാത്ത ട്രിപ്പുകൾക്ക് മറ്റ് മാർഗ്ഗങ്ങൾ കണ്ടെത്താനും ഞാൻ നിർദ്ദേശം നൽകി.

മുകളിലത്തെ നിലയിൽ എന്റെ റൂമിലെത്തി ഫ്ലയിങ്ങ് യൂണിഫോം അഴിച്ച് മാറ്റി ഞാൻ പെട്ടെന്ന് ഒരു കുളി തരമാക്കി. ദേഹം തുടച്ച് കട്ടിയുള്ള ഒരു നോർവീജിയൻ സ്വെറ്റർ തല വഴി വലിച്ചിറക്കിക്കൊണ്ടിരിക്കുമ്പോഴാണ് വാതിലിൽ ആരോ മുട്ടുന്ന സ്വരം ശ്രദ്ധിച്ചത്. വാതിൽ തുറന്ന ഞാൻ കണ്ടത് മുന്നിൽ നിൽക്കുന്ന ഇലാനയെയാണ്.

“ഞാൻ ജാക്കിനെ അന്വേഷിച്ച് വന്നതാണ് എവിടെയുണ്ടാകുമെന്ന് വല്ല രൂപവുമുണ്ടോ?” അവൾ ചോദിച്ചു.

പെട്ടെന്നെനിക്ക് തോന്നിയത് ഒരു നുണ പറയാനാണ്.  “ഒരു ഊഹവുമില്ല

എന്തു കൊണ്ടെന്നറിയില്ല, അടുത്ത നിമിഷം ആ നുണ ഒന്നു കൂടി കൊഴുപ്പിക്കുവാനാണ് എനിക്ക് തോന്നിയത്. “രാത്രി ഭക്ഷണത്തിന് ഫ്രെഡറിക്‌സ്മട്ടിൽ പോകണമെന്ന് പറയുന്നത് കേട്ടു മെയിൻ സ്ട്രീറ്റിന്റെ അറ്റത്തുള്ള റെസ്റ്റോറന്റ്

“എങ്കിൽ ഞാൻ അവിടെ ചെന്ന് കണ്ടു കൊള്ളാം” അവൾ പറഞ്ഞു.

ഞാൻ തലയാട്ടി. “നിങ്ങളുടെ സ്ഥാനത്ത് ഞാനാണെങ്കിൽ പോകില്ലായിരുന്നു പരുക്കൻ സ്വഭാവമുള്ള മുക്കുവരും മദ്യപന്മാരും ഒക്കെ കൂടുന്ന സ്ഥലമാണ് പെൺകുട്ടികൾക്ക് പറ്റിയ ഇടമല്ല അത്

“നിങ്ങൾക്കെന്നെ ഇനിയും മനസ്സിലായിട്ടില്ല, ജോ മാർട്ടിൻ  ഉറച്ച സ്വരത്തിൽ പറഞ്ഞിട്ട്  ഇടനാഴിയിലൂടെ അവൾ തന്റെ റൂം ലക്ഷ്യമാക്കി നടന്നു.


 (തുടരും)

47 comments:

 1. വരാനുള്ളത് വഴിയിൽ തങ്ങില്ല എന്ന് പറയുന്നത് വെറുതെയല്ല അല്ലേ...

  ReplyDelete
 2. അതു തന്നെ.

  അങ്ങനെ അത്‌ വീണ്ടും ജോയുടെ ചുമതല തന്നെ ആകുന്നു

  ReplyDelete
  Replies
  1. അതെ.. ഇനി എന്താകുമെന്ന് നോക്കാം...

   Delete
 3. എനിക്ക് ആറേഴ് അദ്ധ്യായങ്ങള്‍ ബാക്കി കിടക്കുന്നു വായിക്കാന്‍.

  (ആരെങ്കിലും ഒന്ന് വായിച്ചുതരുവാരുന്നെങ്കില്‍ നല്ലതാരുന്നു)

  ReplyDelete
  Replies
  1. പെട്ടെന്ന് വായിച്ച് തീർത്തോ അജിത്തേട്ടാ... അടുത്തയാഴ്ച പരീക്ഷയുള്ളതാ..

   Delete
  2. അടുത്തയാഴ്ചയോ?? അടുത്ത മാസംന്നാണല്ലോ പറഞ്ഞിരുന്നത്!

   Delete
  3. അജിത്തേട്ടാ.,
   മര്യാദക്കിരുന്നു വായിച്ചു പഠിച്ചോളൂ.. തോറ്റാല്‍ പിന്നെ ബ്ലോഗില്‍ കയറ്റില്ല!!

   Delete
  4. പരീക്ഷക്ക് കോപ്പിയടിക്കുവാൻ പറ്റിയ
   \‘തുണ്ട്’ വല്ലതും വേണമെങ്കിൽ ഞാൻ അയച്ച്
   തരാം കേട്ടൊ അജിത്ത് ഭായ്.

   ഏഡ് മാഷ് അറിയരുതെന്ന് മാത്രം...!

   Delete
  5. പരീക്ഷ വേണമെങ്കിൽ ഒരാഴ്ച്ചത്തേക്ക്‌ നീട്ടി വയ്ക്കാം അജിത്‌ ഭായ്‌...

   Delete
  6. ബിലാത്തിയേട്ടാ... എനിക്കും കൂടെ കുറച്ച് തുണ്ടുകൾ കരുതിക്കോളൂ.. ബിലാത്തിയിൽ നിന്നുള്ള തുണ്ടാവുമ്പോൾ സിലബസിൽ ഇല്ലാത്തതും പഠിക്കാൻ പറ്റിയേക്കും.. ;)

   Delete
  7. ജിമ്മിച്ചനു കൊടുത്തിട്ട് വല്ലോം ബാക്കിയുണ്ടേൽ എനിക്കും..

   Delete
  8. അന്ന് ഈ വീട് വിട്ടിറങ്ങീട്ട് പിന്നെ ഞാനിന്നാണ് ഇങ്ങോട്ട് കേറുന്നത്. ഇങ്ങനെ ന്നാലഞ്ച് അദ്ധ്യായങ്ങള്‍ ഒന്നിച്ച് വായിക്കാന്‍ ഒരു രസമൊക്കേണ്ട്ട്ടാ.

   Delete
 4. ഇലാനയെ ഇനിയും മനസ്സിലാകാനിരിക്കുന്നതെയുള്ളൂ അല്ലെ ?

  ReplyDelete
 5. കാര്യങ്ങൾ പുരോഗമിക്കുന്നുണ്ട്....

  ഇലാനയെ ഇനിയും അറിയാനിരിക്കുന്നതേയുള്ളൂ ...!

  ReplyDelete
  Replies
  1. ഇലാന നിസ്സാരക്കാരിയല്ല കുഞ്ഞൂസ്‌...

   Delete
 6. “നിങ്ങൾക്കെന്നെ ഇനിയും മനസ്സിലായിട്ടില്ല, ജോ മാർട്ടിൻ…”

  'ഈ പാർട്ടിയെപ്പറ്റി നിങ്ങൾക്കൊരു ചുക്കും അറിഞ്ഞുകൂടാ' എന്ന് പി. വിജയേട്ടൻ പറഞ്ഞതുപോലെയാണല്ലോ ഇലാനയുടെ ഡയലോഗ്!!

  ഇനി എന്തൊക്കെ അറിയാനിരിക്കുന്നോ എന്തോ..

  ReplyDelete
 7. വരാനുള്ളത് വഴിയിൽ തങ്ങില്ല എന്ന് പറയുന്നത് വെറുതെയല്ല...
  chilarathu poyi vaangum...!

  ReplyDelete
  Replies
  1. പക്ഷേ ഇത്‌ ഇങ്ങോട്ട്‌ വന്ന് കയറുന്നതല്ലേ അശോകൻ മാഷേ...

   Delete
 8. അപ്പോള്‍ ദൌത്യം ഏറ്റെടുത്തു ല്ലേ ,,,, അഞ്ചു ഭാഗങ്ങള്‍ ഒന്നിച്ചു വായിച്ചു തീര്‍ത്തു... ഇനിയാണ് കഥ ,,കാത്തിരിക്കാം .

  ReplyDelete
  Replies
  1. വീണ്ടും വായന തുടങ്ങിയല്ലേ? സന്തോഷം... ഇനി ഒപ്പമുണ്ടാകണം ട്ടോ...

   Delete
 9. ങാ... നന്നായി.. ഒരു പോലീസുകാരന്റെ കുറവും കൂടിയേ ഉണ്ടായിരുന്നുള്ളൂ. ഈ 'ഡ ഗാമ'... വാസ്‌കോ ഡ ഗാമയുടെ പേരക്കുട്ടിയെങ്ങാനുമാണോ... ഇനി എന്തെല്ലാം കാണുവാന്‍ കിടക്കുന്നുവോ ആവോ.?

  ReplyDelete
  Replies
  1. എന്തായാലും കക്ഷി പോർട്ടുഗീസുകാരൻ തന്നെ...

   Delete
  2. പോലീസുകാര്ക്കെന്താ ഈ ബ്ലോഗിൽ കാര്യം ?

   Delete
 10. she's holding a hell of mystery behind her shoulders, waiting for more chapters to kick in to reveal the secrecy....keep going.....

  ReplyDelete
  Replies
  1. അവള്‍ ഷോള്‍ഡറിന്‍റെ പുറകില്‍ എന്തൊക്കെയോ ഒളിപ്പിച്ചു വെച്ചിരിക്കുന്ന കള്ളിയാണ്, ചാപ്ലിന്‍ ചേട്ടന്‍ വന്നു അവള്‍ക്കു നല്ല കിക്ക് കൊടുത്ത് അതെല്ലാം പുറത്തെടുത്തിട്ട് പോകുന്ന വരെ നമ്മള്‍ എല്ലാവരും വെയിറ്റ് ചെയ്യണം എന്ന്.. (ഹോ, ഇതൊക്കെ മനസിലാക്കാന്‍ നിങ്ങള്‍ക്ക് എന്നെപോലെ ഇംഗ്ലീഷ് അറിയില്ലാലോ... പുവര്‍ ഫെലോസ്)

   Delete
  2. ചിരിപ്പിക്കല്ലേ ശ്രീജിത്തേ... :)

   Delete
  3. ശ്രീജിത്തേ, താങ്ക്സ് ണ്ട് ട്ടാ.... അപ്പോ ഇയ്യാണ് മ്മ്ടെ വിനുവേട്ടന്റെ ഗുരു ല്ലേ..

   Delete
  4. അടുത്ത ഒരു ലക്കം ശ്രീജിത്ത്‌ വിവര്ത്തിക്കാമോ ..

   Delete
 11. വളരെയേറെ നന്നായിരിക്കുന്നു വിനുവേട്ടാ...
  പഴയ അദ്ധ്യായങ്ങൾ വായിക്കാൻ ബാക്കി കിടക്കുന്നു...
  പ്രിയമോടെ,
  മുഹമ്മദ്‌ റഈസ്

  ReplyDelete
 12. വരാനുള്ളത് മൂങ്കൂട്ടി കിട്ടിയാലും
  മ്ടെ ഇലാക്കൊരു ചുക്കും വരില്ല
  നോക്കിക്കോ , ജോ മാർട്ടിനാണെ സത്യം..!

  ReplyDelete
  Replies
  1. അപ്പോൾ മുരളിഭായിക്ക്‌ ഇലാനയെ നന്നായി മനസ്സിലായി... :)

   Delete
 13. ഞാന്‍ ആദ്യം ഇട്ട കമന്റ് ഗൂഗിള്‍ മുക്കി.. (ഇങ്ങിനെയൊക്കെ ചെയ്യാമോ.. ഇങ്ങിനെയൊക്കെ ചെയ്യാമോ..)
  നിങ്ങൾക്കെന്നെ ഇനിയും മനസ്സിലായിട്ടില്ല, ജോ മാർട്ടിന്‍, ധാരാവിയിലെ ഒരു ബാര്‍ ഒരൊറ്റ നിമിഷംകൊണ്ട് ഒഴിപ്പിച്ചെടുത്ത എനിക്ക്, ഈ ബാര്‍ ഒക്കെ ഒരു പൂ പറിക്കുന്ന പോലെ നിസാരമായ കാര്യമാണ്. ജസ്റ്റ്‌ ഡിസംബര്‍ ദാറ്റ്‌.. (പപ്പും പൂടേം ഒന്നും പോകാതിരുന്നാല്‍ മതിയാരുന്നു)

  ReplyDelete
  Replies
  1. എങ്കിൽ നമുക്ക്‌ ഗൂഗിളിനെയും നിരോധിക്കണം ശ്രീജിത്തേ... :)

   Delete
  2. മുക്കുന്നത്‌ ഗൂഗിളല്ല വിനുവേട്ടനാ

   Delete
 14. uvvavvve...(Thilakan)
  kaanaam kali..
  varatte alle??!!

  ReplyDelete
  Replies
  1. ഏ പ്ലസ്‌ ബി ഹോൾ സ്ക്വയർ ഈക്വൽസ്‌...

   Delete
 15. രണ്ടു ദിവസം ഒന്ന് മാറി നിന്നപ്പോഴേക്കും ഇവിടെ ഇത്രയൊക്കെ സംഭവിച്ചോ? പോലീസ് വരുന്നു, ജോ പിന്നേം പോണൂ, ഇലാന വാതിലില്‍ മുട്ടുന്നു .... ശോ! എന്തൊക്കെ പുകിലാണ്...

  ReplyDelete
 16. ഇപ്പോൾ മനസ്സിലായില്ലേ...? അതു കൊണ്ടാ പറയുന്നത്‌ മുടങ്ങാതെ എന്നും ക്ലാസിൽ വരണമെന്ന്... :)

  ReplyDelete
 17. ട്വിസ്റ്റ്‌..ട്വിസ്റ്റ്

  ReplyDelete
 18. അമ്പട വീരാ.അവൻ പോകാൻ തീരുമാനിച്ചു!!!!

  ReplyDelete