Sunday 15 March 2015

ഈസ്റ്റ് ഓഫ് ഡെസലേഷൻ - 24



തീർത്തും ഇടത്തരം വിഭാഗത്തിൽ പെടുന്ന ഒരു റെസ്റ്റോറന്റ് ആയിരുന്നു ഫ്രെഡറിക്‌സ്മട്ട്. സിംഗപ്പൂർ മുതൽ വ്യോമിങ്ങ് വരെയുള്ള ഏത് നഗരങ്ങളിലും കാണാവുന്നതാണ് ഇത്തരം ഭോജനശാലകൾ. മുൻ‌ഭാഗത്ത് വരാന്തയോട് കൂടിയ ഒരു ഇരുനിലക്കെട്ടിടം മുഴുവാനായും പലകകൾ കൊണ്ടാണ് നിർമ്മിക്കപ്പെട്ടിരിക്കുന്നത്. വരാന്തയിൽ നിന്നും ഹാഫ് ഡോർ തുറന്ന് ഉള്ളിലേക്ക് പ്രവേശിക്കുന്നത് വിശാലമായ ഒരു ഹാളിലേക്കാണ്.

പുറമെ നിന്നു കാണുമ്പോഴുള്ള വിലയിരുത്തലിൽ നിന്നും വ്യത്യസ്തമാണ് റെസ്റ്റോറന്റിന്റെ ഉൾഭാഗം. കൌണ്ടറുകളിൽ സമൃദ്ധമായി നിരത്തി വച്ചിരിക്കുന്ന ഭക്ഷണപദാർത്ഥങ്ങൾ വിവിധ ബ്രാൻഡുകളിലുള്ള മദ്യക്കുപ്പികൾ വിശാലമനസ്കരായ പരിചാരികമാർ  ആ അന്തരീക്ഷത്തിന് ഒരു അനൌചിത്യമെന്ന് പറയാൻ ഉണ്ടായിരുന്നത് വാതിലിനരികിൽ പ്രതിഷ്ഠിച്ചിരുന്ന ഒരു വലിയ സ്പീക്കർ ആയിരുന്നു. അതിലൂടെ പുറത്ത് വരുന്ന വാദ്യഘോഷമാകട്ടെ ഒരിക്കലും അവസാനിക്കാത്തത് പോലെ തുടർന്നുകൊണ്ടേയിരുന്നു.

ബാർ കൌണ്ടറിനോട് ചേർന്നുള്ള ഒരു മേശയ്ക്ക് ചുറ്റുമായി ഞങ്ങൾ ഇരിപ്പുറപ്പിച്ചു. രണ്ട് പേർക്കും ഓരോ സ്റ്റീക്കും പൊട്ടാറ്റൊ ചിപ്സും ഡെസ്ഫോർജിന് വേണ്ടി ബിയറും ഞാൻ ഓർഡർ ചെയ്തു. സ്പീക്കറിൽ നിന്നുമുള്ള സ്വരം അതിന്റെ ഉച്ചസ്ഥായിയിൽ തന്നെ തകർക്കുന്നുണ്ട്. അതിന്റെ താളത്തിനൊത്ത് ചുവട് വയ്ക്കുന്ന സ്വദേശി യുവാൾക്കളിൽ പലരും അർദ്ധനഗ്നരാണ്. അവരുടെ ചലനങ്ങൾ പലതും സഭ്യതയുടെ അതിരുകൾ ഭേദിക്കുന്നില്ലേ എന്ന് സംശയം.

“ഇവർക്കൊന്നും മാന്യത എന്നത് അറിയില്ലേ?” ജാക്ക് അസ്വസ്ഥത പ്രകടിപ്പിച്ചു.

റെസ്റ്റോറന്റിൽ തിരക്ക് കൂടിക്കൊണ്ടേയിരുന്നു. പന്ത്രണ്ട് മണിക്കൂർ കഠിനാദ്ധ്വാനം കഴിഞ്ഞ് അല്പം ഉല്ലാസത്തിനായി എത്തുന്ന നിർമ്മാണത്തൊഴിലാളികൾ, മുക്കുവർ, നായാട്ടുകാർ, ഡെന്മാർക്ക്, ഐസ്‌ലാന്റ്, നോർവ്വേ എന്നിവിടങ്ങളിൽ നിന്നും തങ്ങളുടെ ഭാഗ്യം പരീക്ഷിക്കാനെത്തിയ തൊഴിലാളികൾ, പിന്നെ സ്കാൻഡിനേവിയൻ മുഖച്ഛായയുള്ള ഗ്രീൻലാന്റുകാർ, നൂറ് ശതമാനവും എസ്കിമോ എന്ന് പറയാവുന്ന തദ്ദേശവാസികൾ അങ്ങനെ നാനാവർഗ്ഗക്കാരുടെ ഒരു പരിച്ഛേദം തന്നെ ഉണ്ടായിരുന്നു ആ ഹാളിൽ.

“എന്റെ ചെറുപ്പകാലത്ത് പിതാവ് വലിയ കർക്കശക്കാരനായിരുന്നു” ഭക്ഷണത്തിനായി കാത്തിരിക്കവെ ജാക്ക് പറഞ്ഞു. “എന്റെ ഏഴാം വയസ്സിൽ അദ്ദേഹം മരണമടഞ്ഞു അതോടെ ഞങ്ങളുടെ കുടുംബം രണ്ട് വഴിക്കായി പിന്നീടുള്ള എന്റെ ജീവിതം അമ്മായിയുടെ ഒപ്പം വിസ്കൻസിനിൽ ആയിരുന്നു

“എങ്ങനെയായിരുന്നു ആ ജീവിതം?”

“അവരുടെ കഴിവിന് പരമാവധി നന്നായി അവർ എന്നെ വളർത്തി അവരായിരുന്നു ആദ്യമായി എന്നെ സിനിമ കാണിക്കുവാൻ കൊണ്ടുപോയി തുടങ്ങിയത്സിനിമയ്ക്ക് പോകുവാൻ ഒരിക്കലും എന്റെ പിതാവ് അനുവദിച്ചിരുന്നില്ല അന്നൊരിക്കൽ കണ്ട ഒരു ഹ്രസ്വ ചിത്രം ഇപ്പോൾ ഓർമ്മ വരുന്നു ദി സ്പോയ്‌ലേഴ്സ്ഏതാണ്ട് മൂന്നോ നാലോ തവണ ഇതിനോടകം അത് റീമേക്ക് ചെയ്തിട്ടുണ്ട് നോവാ ബീറിയും മിൽട്ടൺ സില്ലും അഭിനയിച്ച ചിത്രമാണ് ഞാൻ കണ്ടത് അതിൽ ഏതാണ്ട് ഇത്തരത്തിലുള്ള ഒരു സെറ്റ് ഉണ്ടായിരുന്നു  ഓർമ്മകൾ എങ്ങനെ ഓടിയെത്തുന്നു എന്ന് നോക്കുക വർഷങ്ങളായി ഞാൻ ആ ചിത്രത്തെക്കുറിച്ച് മറന്നിരിക്കുകയായിരുന്നു

ഇറുകിയ കറുത്ത പട്ടുവസ്ത്രമണിഞ്ഞ ഒരു എസ്കിമോ പെൺകൊടി ഞങ്ങൾക്കുള്ള ഭക്ഷണവുമായി അരികിലെത്തി.  ഡെസ്ഫോർജിന്റെ തൊട്ടടുത്ത് നിന്ന് അൽപ്പം കുനിഞ്ഞ് പ്ലെയ്റ്റുകൾ മേശപ്പുറത്ത് വയ്ക്കവെ അവളുടെ മാറിടങ്ങൾ അദ്ദേഹത്തിന്റെ ചുമലിൽ ഞെരിഞ്ഞമർന്നു. മനഃപൂർവ്വമായിരുന്നു ആ പ്രവൃത്തി എന്നത് വ്യക്തം.

ഒരു ബോട്ട്‌ൽ വിസ്കി കൊണ്ടുവരാൻ ആവശ്യപ്പെട്ട ഡെസ്ഫോർജിനെ ശൃംഗാരഭാവത്തിൽ തന്റെ കടക്കണ്ണുകൾ കൊണ്ട് നിർലജ്ജം കുരുക്കിയിട്ട് അവൾ കൌണ്ടറിന് നേർക്ക് നടന്നു. തിങ്ങി നിറഞ്ഞ ആൾക്കൂട്ടത്തിനിടയിലൂടെ നീങ്ങിയ അവളുടെ പിൻഭാഗത്ത് ആരോ പതുക്കെ ഒരു തട്ട് കൊടുത്തതും അവിടെങ്ങും കൂട്ടച്ചിരി മുഴങ്ങി. കൂട്ടത്തിലെ ഒരു മത്സ്യബന്ധനത്തൊഴിലാളി കടന്നുപിടിച്ചിട്ടും ഒട്ടും പ്രതിഷേധം അവൾ പ്രകടിപ്പിച്ചില്ല. കാമാർത്തമായ ഒരു ചുംബനം അടിച്ചേൽപ്പിച്ചിട്ട് അയാൾ അവളെ അടുത്തയാളുടെ കൈകളിലേക്ക് തള്ളി വിട്ടു.

“ഇതൊക്കെ കാണുമ്പോൾ വെറുപ്പ് തോന്നുന്നു നല്ല രീതിയിൽ കഴിഞ്ഞിരുന്ന ഒരു ജനത ഈ വിധം അധഃപതിച്ചത് കാണുമ്പോൾ” ഡെസ്ഫോർജ് പറഞ്ഞു.

“തികച്ചും നിർഭാഗ്യകരം വിദേശ സംസ്കാരം അന്ധമായി അനുകരിക്കുന്ന ഇവർ അതിലെ നല്ല വശങ്ങൾ ഒന്നും തന്നെ പകർത്തുന്നില്ല” ഞാൻ പറഞ്ഞു.

അദ്ദേഹം തലകുലുക്കി. “സമാനമായ ഒരു സംഭവം മറ്റൊരിടത്തും ഞാൻ കാണുകയുണ്ടായി മഹത്തായ പാരമ്പര്യമുള്ള, അന്യം നിന്നു പോയ്ക്കൊണ്ടിരിക്കുന്ന കുലത്തിൽ പെട്ട ഒരു സംഘം ആളുകൾ വിനോദ സഞ്ചാരികളുടെ മുന്നിൽ ചില സർക്കസ് വിദ്യകൾ പ്രകടിപ്പിച്ച് ജീവിതം പുലർത്തുന്നു

“അധികം താമസിയാതെ തന്നെ അവർ ഈ ഭൂമുഖത്ത് നിന്നും അപ്രത്യക്ഷമാകും

“എന്നെനിക്ക് തോന്നുന്നില്ല” അദ്ദേഹത്തിന്റെ മുഖത്ത് പ്രത്യാശയുടെ തിരിനാളം കാണാമായിരുന്നു.

വിസ്കിക്കുപ്പിയും ഗ്ലാസുകളുമായി പെൺകുട്ടി വീണ്ടുമെത്തി. അദ്ദേഹം അത് വാങ്ങി ഗ്ലാസിലേക്ക് ഒരു ലാർജ്ജ് പകർന്നു.

“അൽപ്പം നായാട്ടിന് പോയാലോ എന്നാലോചിക്കുകയായിരുന്നു ഞാൻ റെയ്ൻ‌ഡിയർ ഹണ്ടിങ്ങ് സ്റ്റെല്ലയുടെ അറ്റകുറ്റപ്പണികൾ കഴിയുന്നത് വരെ സമയം കളയണ്ടേ?” ഡെസ്ഫോർജ് പറഞ്ഞു.

“സ്ഥലം കണ്ടു വച്ചിട്ടുണ്ടോ?”

“സാൻഡ്‌വിഗ് അനുയോജ്യമായ സ്ഥലമാണെന്നാണ് ഹോട്ടലിലെ ബാർ‌മാൻ പറഞ്ഞത് പഴയ സമുദ്രസഞ്ചാരികളുടെ ഒരു കുടിയേറ്റ മേഖല ഇപ്പോഴും അവിടെയുണ്ടത്രെ നായാട്ട് വിജയകരമായില്ലെങ്കിലും അവിടെയൊക്കെ കാണുക എന്നത് തന്നെ  ഒരു അനുഭവമായിരിക്കുമെന്നാണ് അയാൾ പറഞ്ഞത്
“എങ്കിൽ ഒരു കാര്യം കൂടി ചെയ്യാം” ഞാൻ പറഞ്ഞു. “നിങ്ങൾ തീർച്ചയായും പരിചയപ്പെട്ടിരിക്കേണ്ട ഒരു വ്യക്തിയുണ്ട് അവിടെ ഒലാഫ് റസ്മുസെൻ

“റസ്മുസെൻ? നമ്മുടെ ഹോട്ടലിലെ പരിചാരിക ഗൂഡ്രിഡ് റസ്മുസെനുമായി എന്തെങ്കിലും ബന്ധം?”

“അവളുടെ പിതാമഹനാണ് ഏതാണ്ട് എഴുപത്തിയഞ്ചിന് മുകളിൽ പ്രായം യഥാർത്ഥ കുടിയേറ്റക്കാരൻ വലിയൊരു ഫാം ഉണ്ട് അദ്ദേഹത്തിന് എണ്ണൂറോളം ആടുകൾ തന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് ഖനനവും മറ്റുമായി അധികം സമയവും ചെലവഴിക്കുന്നു ഒലാഫ്...”

“കുറച്ച് ദിവസം അദ്ദേഹത്തിനൊപ്പം തങ്ങുവാൻ കഴിയുമെന്നാണോ നീ പറഞ്ഞു വരുന്നത്?”

“ഒരു സംശയവും വേണ്ട ആതിഥ്യ മര്യാദ എന്നത് അദ്ദേഹത്തിന്റെ പര്യായമാണെന്ന് പറയാം അതൊക്കെ പോട്ടെ നിങ്ങളെന്താ, വീണ്ടും ഇലാനയിൽ നിന്നും ഒളിച്ചോടുവാൻ തന്നെയാണോ തീരുമാനം?”

“ഇല്ല ഇത്തവണ ഏതായാലും ഇല്ല വരുമെങ്കിൽ അവളെയും ഞാൻ കൊണ്ടു പോകും ആട്ടെ, അവിടെ എത്തിച്ചേരുവാൻ എന്താണ് മാർഗ്ഗം?”

“അത് നിങ്ങളുടെ സൌകര്യം പോലെ വേണമെങ്കിൽ ആർണിയുടെ വിമാനം ചാർട്ടർ ചെയ്യാം അല്ല, ഇനി രാവിലെ ഏഴ് മണിക്ക് സ്പിൽ‌വേയിൽ എത്താൻ തയ്യാറാണെങ്കിൽ എന്റെ കൂടെ വരാനും സ്വാഗതം പോകുന്ന വഴിയിൽ നിങ്ങളെ ഞാൻ സാൻഡ്‌വിഗ്ഗിൽ ഇറക്കിയിട്ട് പോകാം

“രാവിലെ ഏഴ് മണി! അങ്ങനെയൊരു സമയം ഉണ്ടെന്ന കാര്യം തന്നെ എന്റെ ഓർമ്മയിലില്ല എങ്കിലും ഞാനൊന്ന് ആലോചിക്കട്ടെ

അപ്പോഴാണ് ഞാനത് ശ്രദ്ധിച്ചത്  വരാന്തയിൽ വാതിലിനരികിലായി നിൽക്കുന്ന ഫോഗെൽ, റാൾഫ് സ്ട്രാട്ടൺ, സാറാ കെൽ‌സോ എന്നിവരെ അതേ സമയം തന്നെ എന്നെ തിരിച്ചറിഞ്ഞ ഫോഗെൽ ഇരുവരോടും എന്തോ പറയുന്നത് കണ്ടു. ഹാഫ് ഡോർ തുറന്ന് ഉള്ളിൽ കടന്ന് ഞങ്ങളുടെയടുത്തേക്ക് വരുമ്പോൾ ഫോഗെൽ പുഞ്ചിരിക്കുന്നുണ്ടായിരുന്നു.


 (തുടരും)

44 comments:

  1. ങ്ഹേ... ! എന്താ ഇവിടെ ഒരു ആൾക്കൂട്ടം...?

    ഫ്രെഡറിക്‌സ്മട്ട് റസ്റ്റോറന്റിലേക്കുള്ള വഴിയോ...? സത്യായിട്ടും എനിക്കറിയില്ലാട്ടോ... :)

    ReplyDelete
    Replies
    1. കൂട്ടം കൂടി ബഹളമുണ്ടാക്കാൻ ഇതെന്താ കേരള നിയമസഭയോ!! സ്വന്തം ഇരിപ്പിടത്തിൽ ഇരിക്കാതെ ഓടിനടന്ന് ‘ശിവ‘നാകരുതെന്ന് ചാർളിച്ചായനോട് അപേക്ഷിക്കുന്നു..

      പരിചാരികമാരുടെ ശ്രദ്ധയ്ക്ക്.. ബിലാത്തിയിൽ നിന്നും ‘ഷിബു‘ ഉടനെയെത്തും.. സൂക്ഷിച്ചാൽ നിങ്ങൾക്ക് കൊള്ളാം..

      വാതിൽക്കൽ നിന്ന് എത്തിനോക്കി കാഴ്ചകാണുന്ന ശ്രീ.. ഇത്തിരി ഒതുങ്ങി നിന്ന് ഈയുള്ളവനെ അകത്തേയ്ക്ക് കടത്തിവിടാൻ കനിവുണ്ടാകണം.. ;)

      Delete
    2. ആഹാ... ഇതു വരെ കയറിയില്ലേ? :)

      Delete
    3. വിശാലമനസ്കരായ പരിചാരികമാരോട് ചോദിച്ചാൽ അറിയാം അതിലും വിശാലമനസ്കനായ ബിലാത്തിയിലെ ഷിബുവിന്റെ സ്വഭാവ മഹിമകൾ ...!

      Delete
  2. കോഴ വേണേല്‍ തരാം..

    ReplyDelete
    Replies
    1. എന്റെ വക ഒരു കോഴിയും...

      Delete
    2. കോഴയോ... ഓ... കോഴ... അത്‌ നമ്മുടെ അജിത്‌ ഭായിയുടെയും മാണിസാറിന്റെയും വീട്ടിലേക്ക്‌ എം.സി. റോഡിൽ നിന്നും തിരിയുന്ന ജംഗ്ഷന്റെ പേരല്ലേ... ?

      Delete
    3. ഇപ്പഴൊന്നും അവിടെ വന്ന് കോഴ എന്ന് പറയരുത് കേട്ടോ. മാണിജംഗ്ഷന്‍ എന്ന് പറഞ്ഞാല്‍ മതി എല്ലാര്‍ക്കും മനസ്സിലാകും.

      Delete
  3. വഴി അറിയാനാണോ പ്രയാസം... ഓരോരുത്തരായി എത്തി തുടങ്ങിയല്ലോ? പിന്നെയെല്ലാം വളരെ പെട്ടെന്നായിരുന്നൂന്ന് പറഞ്ഞത് പോലെയാവോ വിനുവേട്ടാ??

    ReplyDelete
    Replies
    1. ഒരു സംശയവും വേണ്ട മുബീ...

      Delete
  4. എന്നാപ്പിന്നെ എല്ലാരും കൂടെ റെസ്റ്റോറന്റിലേയ്ക്ക്‌ നീങ്ങുവല്ലേ?

    ReplyDelete
    Replies
    1. അതിന് അവിടെ ചായ കിട്ടൂല്ലല്ലോ ശ്രീ..

      ഇനി അഥവാ ചായ കിട്ടിയാലോ എന്ന് കരുതിയാണോ ഈ ഓട്ടം?

      Delete
    2. അവിടെ വാതിൽക്കൽ നിൽക്കാതെ ആ ജിമ്മിക്ക്‌ വഴി മാറിക്കൊട്‌ ശ്രീ... :)

      Delete
  5. ഇവന്‍മാര്‍ക്ക് ഫുള്‍ ടൈം തീറ്റയും കുടിയും തന്നെയാണല്ലോ വിനുവേട്ടാ... വിമാനം കണ്ടുപിടിക്കണമെന്ന കാര്യമൊക്കെ മറന്നുപോവാതിരുന്നാല്‍ മതിയായിരുന്നു.... എന്തായാലും സാറാ കെല്‍സോയും ടീമും എത്തിയല്ലോ... ഭാഗ്യം... ഇനി എന്തെങ്കിലുമൊക്കെ നടക്കുംന്ന് പ്രതീക്ഷിക്കാം അല്ലേ...

    ReplyDelete
    Replies
    1. ഇത്‌ ഡിന്നറല്ലേ സുധീർഭായ്‌?

      Delete
  6. Replies
    1. ഒരു അടിപിടിയുടെ മണം മാഷ്ക്കും കിട്ടി അല്ലേ?

      Delete
  7. hey, I am just besides the half door, a little nod is enough for me to jump in...and put a small word to that waitress as well, to hold on for a while...well, may I get in? :)

    ReplyDelete
    Replies
    1. Jimmy, please give a chance to Jhonmelvin too... before Muralibhaay arrives... :)

      Delete
  8. ഒലാഫ് റസ്മുസെൻ!

    ദാ വരുന്നു അടുത്ത ഗെഡി.. ഇലാനെയും കൂട്ടി ഡെസ്ഫോർജ് മച്ചാൻ ഇങ്ങേരുടെ ഫാമിൽ എന്തൊക്കെ ഒപ്പിക്കുമോ ആവോ!

    ഫ്രെഡറിക്സ്മട്ട്.. കൌണ്ടറുകൾ.. ഭക്ഷണപദാർത്ഥങ്ങൾ.. മദ്യക്കുപ്പികൾ.. വിശാലമനസ്കരായ പരിചാരികമാർ.. (എന്തരോ എന്തോ..)

    ReplyDelete
    Replies
    1. എന്തിനധികം... നമ്മുടെ വായനക്കാർ മുഴുവനും ഇടിച്ചു കയറിയിരിക്കുകയല്ലേ... എന്തെങ്കിലുമൊക്കെ സംഭവിക്കും... :)

      Delete
  9. വരാൻ വൈകി.നന്നായി എഴുതിയിരിക്കുന്നു.ആശംസകൾ.

    ReplyDelete
    Replies
    1. സ്വാഗതം... സ്വാഗതം... സന്തോഷം..

      Delete
  10. ഒരിടത്തും ഉറച്ചു നിൽക്കുന്നില്ലല്ലൊ. ഓട്ടത്തോടോട്ടം തന്നെ എല്ലാവരും.
    ..
    “ഇതൊക്കെ കാണുമ്പോൾ വെറുപ്പ് തോന്നുന്നു… നല്ല രീതിയിൽ കഴിഞ്ഞിരുന്ന ഒരു ജനത ഈ വിധം അധഃപതിച്ചത് കാണുമ്പോൾ…” ഡെസ്ഫോർജ് പറഞ്ഞു. “തികച്ചും നിർഭാഗ്യകരം… വിദേശ സംസ്കാരം അന്ധമായി അനുകരിക്കുന്ന ഇവർ അതിലെ നല്ല വശങ്ങൾ ഒന്നും തന്നെ പകർത്തുന്നില്ല…” ഞാൻ പറഞ്ഞു.

    ഈ വാചകം നമ്മൾക്കും നന്നായി ചേരും...!

    ReplyDelete
    Replies
    1. അത്‌ നോട്ട്‌ ചെയ്തു അല്ലേ അശോകൻ മാഷേ...

      Delete
  11. :( കുറെ മിസ്‌ ചെയ്യുന്നുണ്ട് എല്ലാരേം പോസ്റ്റും

    ReplyDelete
    Replies
    1. ഞങ്ങളും വിചാരിച്ചു എവിടെ പോയീന്ന്... :(

      Delete
  12. ന്താ ഇവിടെ നടക്കണേ.... അൽപ്പം വഴി തരൂ, ഒന്നെത്തി നോക്കട്ടെ....

    ReplyDelete
    Replies
    1. എത്തി നോക്കുന്നതിനു വിരോധമൊന്നും ഇല്ല, പെട്ടെന്നായിക്കോട്ടെ... :)

      Delete
  13. Kunjuse rangam athra panthiyaalla.ivide nilkkanda.vaayichittu sthalam vittolu.
    onnu marikke enikku alpam dinner venam..:)

    ReplyDelete
    Replies
    1. അമ്പട വിൻസന്റ്‌ മാഷേ... :)

      Delete
  14. ദേ പരിചയക്കാരിയ്യായ ഒരു പരിചാരിക...
    ദാ പോയ്ട്ടപ്പോൾ വരുമ്പോഴേക്കും തിക്കും തിരക്കുമൊക്കെ കഴിയുമെന്ന് കരുതുന്നു..!


    ReplyDelete
    Replies
    1. തിരക്കൊക്കെ കഴിഞ്ഞൂട്ടോ... ഇനി ഇങ്ങ്‌ പോരെ...

      Delete
  15. ഇവർക്കു പ്രധാനം തീറ്റയും കുടിയും തന്നെയാണെന്നു തോന്നുന്നു.

    ReplyDelete
    Replies
    1. അതും വേണമല്ലോ റാംജിഭായ്‌...

      Delete
  16. വിമാനത്തിന്റെ കാര്യം എല്ലാരും മറന്നു പോകുന്നോ? എങ്ങനെയെങ്കിലും കണ്ടുപിടിക്കെണ്ടേ?

    ReplyDelete
    Replies
    1. പോവാം പോവാം... ഇത്തിരീം കൂടി കഴിയട്ടെ...

      Delete
  17. Ennal vimaanam Mandy pidikkan pokaam

    ReplyDelete
  18. കളര്‍ ഫുള്‍ കൂടി ചേരല്‍ അല്ലെ :) അടുത്തത് ദാ വായിക്കുന്നുട്ടോ

    ReplyDelete
  19. ഈ ഇംഗ്ലീഷ് നോവലുകള്‍ സിനിമയാക്കുക എന്ത് എളുപ്പമാണ് അല്ലെ.? എല്ലാം തിരക്കഥ പോലെയല്ലേ എഴുതി വെച്ചിരിക്കുന്നത്.

    ReplyDelete
  20. “തികച്ചും നിർഭാഗ്യകരം… വിദേശ സംസ്കാരം അന്ധമായി അനുകരിക്കുന്ന ഇവർ അതിലെ നല്ല വശങ്ങൾ ഒന്നും തന്നെ പകർത്തുന്നില്ല…” ഞാൻ പറഞ്ഞു.>>>>>>>>>>> ജാക്ക് ഹിഗിന്‍സ് ഇത് നമ്മളെ ഉദ്ദേശിച്ച് എഴുതീതാണോ എന്ന് എനിക്ക് ബലമ്മായ സംശയം

    ReplyDelete
  21. തൊഴില്‍ തേടി എത്തുന്നവര്‍ അവിടേയും ഉണ്ട് അല്ലേ.

    ReplyDelete