Sunday 10 May 2015

ഈസ്റ്റ് ഓഫ് ഡെസലേഷൻ - 31



കടലിൽ നിന്നും ഏതാണ്ട് അമ്പത് മൈൽ ഉള്ളിലായിട്ടാണ് സാൻഡ്‌വിഗ് ഗ്രാമം സ്ഥിതി ചെയ്യുന്നത്. ചെറു ദ്വീപുകളാലും ക്രീക്കുകളാലും ചുറ്റപ്പെട്ട് കിടക്കുന്ന പ്രദേശം. ഗ്രീൻലാന്റിന്റെ തെക്ക് പടിഞ്ഞാറൻ തീരങ്ങളിൽ കാണപ്പെടുന്ന ഏതൊരു മത്സ്യബന്ധന ഗ്രാമത്തെയും പോലെയുള്ള ചെറു പ്രദേശം. മലനിരകളുടെ താഴ്‌വാരത്ത് സ്ഥിതി ചെയ്യുന്നതിനാൽ തികച്ചും മനോഹരമായ ഒരു കൊച്ചു ഗ്രാമം. ഫ്രെഡറിക്‌സ്ബോർഗിൽ നിന്നും ടേക്ക് ഓഫ് ചെയ്ത് കൃത്യം നാൽപ്പത് മിനിറ്റായതും ഞങ്ങൾ സാൻഡ്‌വിഗിൽ ലാന്റ് ചെയ്തു. സാവധാനം ഞാൻ വിമാനത്തെ അടുത്തുള്ള ബീച്ചിലേക്ക് കയറ്റി.

പ്രത്യേകം പറയത്തക്കതായി ഒന്നും തന്നെയുണ്ടായിരുന്നില്ല അവിടെ. പത്തോ പന്ത്രണ്ടോ ചെറു വീടുകൾ, ഒരു മൊറോവിയൻ ദേവാലയം, പിന്നെ ഒരു ചെറിയ പലചരക്ക് പീടിക. ട്രേഡിങ്ങ് കമ്പനിയുടെ ഉടമസ്ഥതയിലുള്ള ആ സ്ഥാപനം, നാട്ടുകാർ കൊണ്ടു വന്ന് കൊടുക്കുന്ന സീൽ സ്കിന്നും ഷാർക്ക് ലിവറും മറ്റും വാങ്ങിയിട്ട് പകരമായി അവർക്ക് ആവശ്യമുള്ള പലവ്യഞ്ജനങ്ങൾ നൽകിപ്പോന്നു.

വിമാനം കാണുവാനായി ഗ്രാമീണരിൽ അധികവും ആ ചെറിയ ബീച്ചിൽ തടിച്ചു കൂടിയിരുന്നു. പുറത്തിറങ്ങിയ ഡെസ്ഫോർജിനും ഇലാനയ്ക്കും അവരുടെ ബാഗേജുകൾ ഞാൻ താഴെയിറക്കിക്കൊടുത്തു. ഗ്രാമീണരിൽ അധികവും എസ്കിമോ വംശജരാണെന്ന് ഒറ്റ നോട്ടത്തിൽ തന്നെ മനസ്സിലാക്കാം. മംഗോളിയൻ മുഖവും ചായം തേച്ച് ചുവപ്പിച്ച ബ്രൌൺ കവിളുകളും ഉയരം കുറഞ്ഞ ശരീരപ്രകൃതിയുമുള്ള അവർക്കും ഗ്രീൻലാന്റേഴ്സ് എന്നറിയപ്പെടാനാണ് താല്പര്യമെന്ന് പറഞ്ഞ് കേട്ടിട്ടുള്ളത്. ചിലരെല്ലാം അവിടുത്തെ പീടികയിൽ നിന്നും വാങ്ങിച്ച റെഡിമെയ്ഡ് വസ്ത്രങ്ങൾ ധരിച്ചിരിക്കുന്നു. ഒരു കാര്യം എടുത്ത് പറയേണ്ടതാണ് സീലിന്റെ തുകൽ കൊണ്ട് നിർമ്മിച്ച ബൂട്ട്സ് എല്ലാവരുടെയും കാലുകളിൽ കാണാം.

അധികം താമസിയാതെ ആ പീടികയുടെ ഉടമസ്ഥൻ ഞങ്ങളുടെയടുത്തേക്ക് വന്നു. സൈമൺസെൻ ഏർപ്പാടാക്കിയിരുന്ന ഇടത്തരം സ്ലെഡ്ജ് ചുമന്നു കൊണ്ട് രണ്ട് പേർ അയാളെ അനുഗമിക്കുന്നുണ്ടായിരുന്നു. ഒട്ടും തന്നെ ഇംഗ്ലീഷ് വശമില്ലാത്ത അയാളോട് ഡെസ്ഫോർജിന്റെയും ഇലാനയുടെയും ആഗമനോദ്ദേശ്യം ഞാൻ വെളിപ്പെടുത്തി. ആ സമയം കൊണ്ട് അയാളുടെ സഹായികൾ സ്ലെഡ്ജ് വിമാനത്തിൽ കയറ്റിക്കഴിഞ്ഞിരുന്നു.

“കാര്യങ്ങൾ എല്ലാം പറഞ്ഞിട്ടില്ലേ?” ഡെസ്ഫോർജ് എന്നോട് ചോദിച്ചു.

ഞാൻ തല കുലുക്കി. “അയാളുടെ ജീപ്പിൽ നിങ്ങളെ ഇരുവരെയും ഒലാഫ് റസ്മൂസെന്റെ കോട്ടേജിൽ എത്തിക്കുവാൻ ഏർപ്പാടാക്കിയിട്ടുണ്ട്

“ഈ പറയുന്ന വയസ്സൻ ഒലാഫിന് ഇംഗ്ലീഷ് സംസാരിക്കാനാവുമോ എന്തോ…!

“നിങ്ങളെക്കാളും നന്നായി സംസാരിക്കും, ജാക്ക്നിങ്ങൾക്കായി കാത്തിരിക്കുകയാണദ്ദേഹം” ഞാൻ പറഞ്ഞു.

“റിട്ടേൺ ട്രിപ്പിന്റെ കാര്യം എങ്ങനെയാണ്?”

ഞാൻ ചുമൽ വെട്ടിച്ചു. “ഫ്രെഡറിക്‌സ്ബോർഗിലെ എയർസ്ട്രിപ്പുമായി എപ്പോൾ വേണമെങ്കിലും റേഡിയോ വഴി ബന്ധപ്പെടാവുന്നതാണ് അറിയിച്ചാൽ മതി... ഏത് സമയത്തും ഞാൻ തയ്യാർ

അദ്ദേഹത്തിന്റെ പിന്നിൽ നിൽക്കുന്ന ഇലാനയുടെ നേർക്ക് ഞാൻ നോട്ടമെറിഞ്ഞു. ഒരു യാത്രാമൊഴിയോ ഊഷ്മളമായ രണ്ട് വാക്കോ അവളോട് പറയണമെന്നുണ്ട് പക്ഷേ, എങ്ങനെ അവതരിപ്പിക്കണമെന്ന സന്ദേഹം എന്നെ കുഴക്കി. അവൾക്കത് മനസ്സിലാകുകയും ചെയ്തു എന്ന് തോന്നുന്നു. മനോഹരമായ ഒരു പുഞ്ചിരിയോടെ പതുക്കെ അവൾ തല കുലുക്കി. അവാച്യമായ ആനന്ദത്തോടെ ഞാൻ തിരികെ വിമാനത്തിന്റെ ക്യാബിനിൽ കയറി എൻ‌ജിൻ സ്റ്റാർട്ട് ചെയ്തു.

സാൻഡ്‌വിഗിൽ നിന്നുമുള്ള ടേക്ക് ഓഫ് സാധാരണ നിലയിൽ അല്പം ശ്രമകരമാകാറാണ് പതിവ്. ക്രീക്കിന്റെ ഒരു ഭാഗം ഏതാണ്ട് ആയിരം അടി ഉയരത്തിൽ ചെങ്കുത്തായ പാറക്കെട്ടുകളാണ്. ക്രീക്കിലെ വെള്ളത്തിലൂടെയുള്ള ടേക്ക് ഓഫിന്റെ സമയത്ത് കാറ്റിന്റെ ദിശ തെറ്റാണെങ്കിൽ അപകടകരം തന്നെയായിരിക്കും. എന്നാൽ ഇന്നത്തെ പ്രഭാതം തികച്ചും ഭാഗ്യം നിറഞ്ഞത് തന്നെയായിരുന്നു. ആയാസരഹിതമായി ഒരു പക്ഷിയെപ്പോലെ പറന്നുയർന്ന് ഞങ്ങൾ ഗ്രാമത്തിലെ പുൽമേടുകളുടെ മുകളിലൂടെ പിന്നെയും ഉയർന്ന് ചെങ്കുത്തായ പാറക്കെട്ടുകളുടെ മുകളിലൂടെ ദൂരെ മഞ്ഞ് മലയുടെ ശിഖരം ലക്ഷ്യമാക്കി യാത്ര തുടർന്നു.  

                                      * * * * * * * * * * * * * * * * *

പർവ്വത ശിഖരത്തിലെ മഞ്ഞുപാളികളിൽ നിന്നും വെളുത്ത ലാവ കണക്കെ ഒഴുകിയിറങ്ങുന്ന ജലധാര താഴെ ക്രീക്കിലെ വെള്ളത്തിലാണ് ചെന്ന് ചേരുന്നത്. പർവ്വതത്തിന്റെ ഇരുഭാഗങ്ങളുടെയും അടിവാരത്ത് ഏതാണ്ട് മൂന്നടി ഉയരത്തിൽ വളരുന്ന കുറ്റിച്ചെടികൾ പരവതാനി വിരിച്ചത് പോലെ തോന്നിച്ചു. കുറേക്കൂടി മുകളിലേക്കെത്തുന്നതോടെ കുറ്റിച്ചെടികളുടെ വ്യാപനം കുറഞ്ഞ് കുറഞ്ഞ് ഇല്ലാതായി. പിന്നീടങ്ങോട്ട് ഹിമപാളികളുടെ ആരംഭമായി. കൂർത്ത ദംഷ്ട്രകളുമായി നിറഞ്ഞ് നിൽക്കുന്ന ഐസ് ക്യാപ്പുകൾ.

ഗിരിശൃംഗത്തിന്റെ മുകളിലൂടെ പറന്ന് അപ്പുറത്തെ മഞ്ഞുപാടത്തിന്റെ മുകളിലേക്ക് ഞങ്ങൾ കടന്നു. മഞ്ഞ് മൂടിയ മൊട്ടക്കുന്നുകൾ. മഞ്ഞുപാളികൾ വിണ്ടു കീറി രൂപം കൊണ്ട അനേകായിരം വിടവുകൾ. വല്ലാത്ത ഒരു പ്രദേശം തന്നെ. ഒരു ദിവസം മുഴുവനും കാൽ നടയായി യാത്ര ചെയ്താൽ താണ്ടുവാൻ കഴിയുക ഒരു പക്ഷേ വെറും ആറോ ഏഴോ മൈലുകൾ മാത്രമായിരിക്കും. ഈ വന്യമായ വിജനതയിലൂടെ ഇഞ്ചിഞ്ചായി മുന്നേറി ലക്ഷ്യം കണ്ട ആ ഓക്സ്ഫഡ് സാഹസിക സംഘത്തെ ഞാൻ മനസ്സാ നമിച്ചു. അതോടൊപ്പം, വിമാനത്തിന്റെ ഉപജ്ഞാതാക്കളായ റൈറ്റ് സഹോദരന്മാർക്ക് നന്ദി ചൊല്ലുവാനും മറന്നില്ല.

                                            * * * * * * * * * * * * * * * * *

ഏകദേശം നാൽപ്പത് മിനിറ്റ് കൊണ്ട് ഞങ്ങൾ സ്യൂലേ തടാകത്തിന്റെ മുകളിലെത്തി. മൂടൽ മഞ്ഞിന്റെ കണിക പോലും എങ്ങും കാണ്മാനില്ല. വിമാനത്തിന്റെ ആൾട്ടിറ്റ്യൂഡ് കുറച്ച് തടാകത്തിലെ നീല നിറമുള്ള വെള്ളത്തിൽ തൊട്ടു തൊട്ടില്ല എന്ന നിലയിൽ അല്പനേരം ഞാൻ പറത്തി. തടാകത്തിൽ ധാരാളം ഐസുണ്ടെങ്കിലും സ്ഫടിക പാളികൾ പോലെ കനം കുറഞ്ഞ് നിർമ്മലമായതിനാൽ അപകടകാരിയല്ല.

“എന്ത് തോന്നുന്നു?” വിമാനം വീണ്ടും ഉയർത്തവെ സൈമൺസെൻ ആരാഞ്ഞു.

“ലാന്റിങ്ങിന് പ്രശ്നമില്ലെന്ന് തോന്നുന്നു പക്ഷേ, അതിന് മുമ്പ് നമുക്ക് ആ വിമാനം കണ്ടുപിടിക്കാൻ പറ്റുമോ എന്ന് നോക്കാം എങ്കിൽ നമുക്ക് കുറെയേറെ സമയം ലാഭിക്കുവാൻ പറ്റും

വീണ്ടും ഒരു പത്ത് മൈൽ. മൂന്നോ നാലോ മിനിറ്റ് മാത്രമേ എടുത്തുള്ളൂ അത്രയും ദൂരം പറക്കുവാൻ. പക്ഷേ, ആ ഹെറോൺ വിമാനത്തിന്റെ യാതൊരു അടയാളവും കാണുവാനുണ്ടായിരുന്നില്ല. ത്രോട്ട്‌ൽ കൊടുത്ത് ഒരു റൌണ്ട് കൂടി എടുക്കുമ്പോൾ പിറകോട്ട് തിരിഞ്ഞ് ഞാൻ പറഞ്ഞു.

“ഇവിടെ എവിടെയോ ആണ് ആ വിമാനം ഉള്ളത് അതുകൊണ്ട്  കണ്ണ് തുറന്ന് പിടിച്ച് തന്നെയിരിക്കുക ആർണി പറഞ്ഞത് ഏതോ ഒരു മലമടക്കിലെ ഗർത്തത്തിലാണ് അത് തകർന്ന് കിടക്കുന്നതെന്നാണ്

ആൾട്ടിറ്റ്യൂഡ് കുറച്ച് ഞാൻ കുറച്ചു കൂടി വിശാലമായ ഒരു റൌണ്ട് എടുത്തു. അപ്പോഴേക്കും അത് സ്ട്രാട്ടന്റെ കണ്ണിൽപ്പെട്ടു കഴിഞ്ഞിരുന്നു. ആവേശത്തോടെ അയാൾ വിളിച്ചു പറഞ്ഞു. “അതാ, അവിടെ ഇടത് ഭാഗത്ത് ഇടത് ഭാഗത്ത്

വിമാനത്തെ ഇടത് വശം ചരിച്ച് ഞാൻ അല്പം കൂടി താഴോട്ടെടുത്തു. ഇത്തവണ ഞങ്ങളെല്ലാവരും തന്നെ അത് കണ്ടു. മലമടക്കിലെ അഗാധ ഗർത്തത്തിലെ തൂവെള്ള മഞ്ഞുപരവതാനിയിൽ വീണുകിടക്കുന്ന വിമാനത്തിന്റെ നീലയും സിൽ‌വറും നിറങ്ങളോടു കൂടിയ ശരീരഭാഗം

എന്റെ തൊണ്ട വരളുന്നത് പോലെ ഉദ്വേഗവും സംഭ്രമവും ഭയവും എല്ലാം ഇടകലർന്ന ഒരു വികാരം ഉള്ളിന്റെയുള്ളിൽ നിന്നും എന്നെ ഗ്രസിക്കുന്നത് പോലെ വിമാനത്തിന്റെ ആൾട്ടിറ്റ്യൂഡ് പതുക്കെ ഉയർത്തി ഞാൻ സ്യൂലേ തടാകം ലക്ഷ്യമാക്കി പറന്നു.

“എത്ര സമയം വേണ്ടി വരും നമുക്ക് വിമാനത്തിനരികിലെത്താൻ?” മുന്നോട്ടാഞ്ഞിരുന്ന് ഫോഗെൽ ചോദിച്ചു.

“അത് നിങ്ങളുടെ കഴിവിനെ ആശ്രയിച്ചിരിക്കും നിങ്ങളുടെ സ്കീയിങ്ങ് വൈദഗ്ദ്ധ്യം എത്രത്തോളമുണ്ട് എന്നതിനെ ഭാഗ്യം തുണച്ചാൽ, രണ്ടോ മൂന്നോ മണിക്കൂർ മതിയായേക്കും  ഞാൻ പറഞ്ഞു.

“അപ്പോൾ അനിഷ്ട സംഭവങ്ങളൊന്നും ഉണ്ടായില്ലെങ്കിൽ അവിടെയെത്തി കാര്യങ്ങൾ സ്ഥിരീകരിച്ച് ഇന്ന് രാത്രി തന്നെ തിരികെ ഫ്രെഡറിക്‌സ്ബോർഗിൽ എത്താനുള്ള സമയം ഉണ്ടാകുമെന്ന് സാരം

“കാലാവസ്ഥ അനുകൂലമാ‍ണെങ്കിൽ  തടാകത്തിന് മുകളിൽ ഒന്ന് വലം വച്ചതിന് ശേഷം ഞാൻ ലാന്റ് ചെയ്തു.

പ്രതീക്ഷിച്ചതിലും വളരെ സുഗമമായിരുന്നു ലാന്റിങ്ങ്. തടാകത്തിന്റെ തീരത്തേക്ക് കയറുമ്പോൾ മാത്രമായിരുന്നു മഞ്ഞുപാളികളുടെ നേർത്ത പടലം കാണപ്പെട്ടത്. അതാകട്ടെ നിലക്കടലയുടെ തോട് പോലെ ഉടഞ്ഞ് പോകുകയും ചെയ്തു. കരയിൽ കയറിയ വിമാനത്തിന്റെ എൻ‌ജിൻ ഞാൻ ഓഫ് ചെയ്തു.

അവിടെ ഘനീഭവിച്ച മൌനം പൂർണ്ണമായിരുന്നു. അവരെല്ലാവരും അത് മനസ്സിലാക്കുകയും ചെയ്തു. തിരിഞ്ഞ് അവരെ നോക്കി വിജയഭാവത്തിൽ ഞാൻ പുഞ്ചിരിച്ചു.  “ഇനിയങ്ങോട്ടുള്ള ഓരോ കാൽ‌വെയ്പ്പും വിജയത്തിന്റേതായിരിക്കട്ടെ എന്ന് ആശിക്കാം നമുക്ക് എല്ലാവരും ഇറങ്ങിക്കോളൂ

ക്യാബിൻ ഡോർ തുറന്ന് ഞാൻ ബീച്ചിലേക്കിറങ്ങി.

(തുടരും)

53 comments:

  1. അങ്ങനെ നമ്മുടെ വിമാനം ലാന്റ് ചെയ്തിരിക്കുന്നു... ഇനിയാണ് ശരിക്കുമുള്ള യജ്ഞം... നിങ്ങളില്‍ നന്നായിട്ട് സ്കീയിങ്ങ് അറിയുന്നവര്‍ ആരാണ്...? അവര്‍ക്ക് ഒപ്പം കൂടാം... അല്ലാത്തവര്‍ സാറാ കെൽസോയോടൊപ്പം സ്ലെഡ്ജില്‍ കയറിക്കോളൂ...

    ReplyDelete
    Replies
    1. തീരെ താല്പര്യമില്ല ..( ആ ജിമ്മിച്ചൻ ഒന്നും കാണാതെ ആര്നിയോടൊപ്പം ഇരിക്കില്ലല്ലോ ..ഞാനും പതുക്കെ അവരുടെ കൂടെ കൂടിയാലോന്നാ ...)

      Delete
    2. കൃത്യമായ കണക്കുകൂട്ടലുകളോടെ നീങ്ങിയ ജിമ്മിയുടെ കാര്യം സ്വാഹഃ ...

      Delete
    3. ‘ഉണ്ടാപ്രിച്ചായനാണോ... പോന്നോട്ടെ... കുഴപ്പമില്ല..” എന്നാണ് ഗുരു പറഞ്ഞത്.. (എന്റെ കാര്യം എന്താവുമോ എന്തോ...!)

      (ഈ ഒരു ബെല്ലോട് കൂടെ ‘50 അടിച്ചിരിക്കുന്നു’... :) )

      Delete
    4. എനിക്ക് സ്കീയിംഗ് അറീല്ല. സ്ലീപ്പിംഗ് അറിയാം. മതിയോ?!!!!

      Delete
    5. അതോടൊപ്പം, വിമാനത്തിന്റെ ഉപജ്ഞാതാക്കളായ റൈറ്റ് സഹോദരന്മാർക്ക് നന്ദി ചൊല്ലുവാനും മറന്നില്ല.>>>>>>>>>>> ങ്ഹൂം. നന്ദിയില്ലാത്ത വര്‍ഗം. റൈറ്റ് സഹോദ്ദരന്മാരാത്രെ. നമ്മടെ പുത്തകത്തില്‍ എത്ര നൂറ്റാണ്ട് മുന്‍പെ വിമാനംന്ന് എഴുതിവച്ചിട്ടുണ്ടാരുന്നു

      Delete
  2. വിന്‍റെര്‍ ബൂട്ട്സും, കോട്ടും, കയ്യുറയും, തൊപ്പിയും ഒക്കെ ഊരി വെച്ച് ചെറി ബ്ലോസ്സം കാണാന്‍ പോയി വരുമ്പോഴേക്കും ജോ എല്ലാവരെയും സ്യൂലേയില്‍ എത്തിച്ചോ? എനിക്കിനി വയ്യ ആ മഞ്ഞു മല കയറാന്‍... ഞാനിവിടെ നിന്ന് നോക്കാം...

    ReplyDelete
    Replies
    1. അത് നന്നായി... വിമാനത്തിൽ സ്ഥലവും ഇല്ലായിരുന്നു... :)

      Delete
  3. സ്കീയിങ്ങ് ഒന്നും അറിഞ്ഞു കൂട, സാരമില്ല, പഠിയ്ക്കാം... അല്ലാതെ കാര്യം നടക്കില്ലല്ലോ.
    എന്നാല്‍ ഇറങ്ങിയാലോ...

    ReplyDelete
    Replies
    1. ഇനീപ്പൊ പഠിക്കാനൊന്നും നേരമില്ല ശ്രീ. ഇങ്ങോട്ടു കയറിയിരുന്നോ.. ഈ സ്ലെഡ്ജിൽ..!

      Delete
    2. ന്റെ മാഷേ!! ങ്ങള് വിമാനത്തിൽ വച്ചുതന്നെ ആ സ്ലെഡ്ജിൽ കയറിയിരുന്നോ?? ബല്ലാത്ത പഹയൻ തന്നെ.. (പാവം സാറാമ്മ!!)

      Delete
    3. മിക്കവാറും അശോകൻ മാഷ്ക്ക് പണി കിട്ടും... സ്ലെഡ്ജ് വലിച്ചോണ്ട് പോകാൻ മിക്കവാറും അവർ അശോകൻ മാഷെ ഏൽപ്പിക്കും... :)

      Delete
    4. ശ്രീക്കുട്ടാ ..അശോകൻമാഷ്‌ ഒറ്റയ്ക്ക് പോയ്കോട്ടേ ...
      മിടുക്കനാണേൽ ഈ അവസരം ഉപയോഗിച്ച് സാറാമ്മേ സ്കീയിംഗ് പടിപ്പിക്കൂന്നെ ..

      Delete
    5. സ്കീയിങ്ങ്... വല്ല പാചകമോ മറ്റോ ആയിരുന്നെങ്കിൽ എപ്പഴേ പഠിപ്പിച്ചേനെ ശ്രീ... :)

      Delete
  4. യാത്ര രസകരമായിരുന്നൂട്ടാ... മോളീന്നു നോക്കുമ്പോ എന്ത് രസ്സാല്ലേ... കറസ്‌പോണ്ടന്റായി പഠിച്ചിട്ടുള്ളതുകൊണ്ട് സ്‌കീയിംഗ് എനിക്ക് ഒരു വിഷയേേേേമ.........................യല്ല.

    ReplyDelete
    Replies
    1. മോളി !!

      യേത്, നമ്മുടെ മോളിക്കുട്ടിയോ?

      Delete
    2. മോളിയെയും ഡെവ്‌ലിനെയും ഇനിയും മറക്കാൻ പറ്റുന്നില്ല അല്ലേ? :(

      Delete
    3. അദന്നെ ...മോളിനേ നോക്കുമ്പോ എന്ത് രസാ

      Delete
  5. വിനുവേട്ടന്‍റെ കയ്യില്‍പിടിച്ച് ഞാനും മെല്ലെ നീങ്ങാം.

    ReplyDelete
    Replies
    1. അത് നന്നായി... എനിക്കൊരു കൂട്ടും ആയി...

      Delete
  6. എനിക്ക് സ്കീയിങ് ഒക്കെ അറിയാമെങ്കിലും, സാറാ കെത്സയോടൊപ്പം സ്ലെഡ്ജിൽ കയറിക്കോളാം വിനുവേട്ടാ....!?
    ഉദ്വേഗജനകമായ അടുത്ത രംഗങ്ങൾക്കായി കാത്തിരിക്കുന്നു.
    ആശംസകൾ...

    ReplyDelete
    Replies
    1. ഓഹ്... എന്തൊരു എളിമ..!

      Delete
    2. ഹുയ്യോ!!!!ഇന്നെല്ലാവരും നല്ല ഫോമിലാണല്ലോ!!

      Delete
    3. ഒരാളുടെയും കൂടി കുറവുണ്ട് സുധീ... നമ്മുടെ ഉണ്ടാപ്രി... പുള്ളിക്കാരൻ ഇത്തിരി തിരക്കിലായിപ്പോയി... അല്ലെങ്കിൽ ഇതൊന്നുമായിരുന്നില്ല ഫോം...

      Delete
    4. ചുമ്മാ..
      ( വല്ല കോഴി പൊരിച്ചതും ആണേൽ ഒരു കൈ നോക്കാരുന്നു..)

      Delete
  7. “ഒരു യാത്രാമൊഴിയോ ഊഷ്മളമായ രണ്ട് വാക്കോ അവളോട് പറയണമെന്നുണ്ട്… പക്ഷേ, എങ്ങനെ അവതരിപ്പിക്കണമെന്ന സന്ദേഹം എന്നെ കുഴക്കി. അവൾക്കത് മനസ്സിലാകുകയും ചെയ്തു എന്ന് തോന്നുന്നു. മനോഹരമായ ഒരു പുഞ്ചിരിയോടെ പതുക്കെ അവൾ തല കുലുക്കി.”

    ഈ സീൻ കിടുക്കി.. അനുരാഗവിലോചനനായ ജോപ്പൻ, അവന്റെ മനസ്സ് വായിച്ചറിഞ്ഞ ഇലാന.. ഹൌ ബ്യൂട്ടിഫുൾ!!

    കുഴപ്പമൊന്നും കൂടാതെ നിങ്ങൾ സ്യൂലേയിലെത്തിയല്ലേ.. സാൻഡ്‌വിഗിലെ ടേക്ക് ഓഫും സ്യൂലേയിലെ ലാൻഡിഗും പെർഫെക്റ്റ്.. ““ഇനിയങ്ങോട്ടുള്ള ഓരോ കാൽ‌വെയ്പ്പും വിജയത്തിന്റേതായിരിക്കട്ടെ എന്ന് ആശിക്കാം..”

    ക്രെയിൻ കൊണ്ടുവരാൻ പോയ മില്ലറേട്ടൻ ഇതുവരെ വന്നില്ല... അതുകൊണ്ട് ആർണിച്ചായനും ഞാനും കൂടെ വെറുതെ നാട്ടുവിശേഷങ്ങളും പറഞ്ഞ് ഇവിടിരിക്കുന്നു..

    ReplyDelete
    Replies
    1. ജിമ്മി ആ രംഗം ശരിക്കും ഉൾക്കണ്ണു കൊണ്ട് കണ്ടു അല്ലേ...? ജാക്കേട്ടൻ എഴുതിയത് പരിഭാഷ ചെയ്യുമ്പോൾ അത്ര കണ്ട് ഏൽക്കുമോ എന്നൊരു സംശയമുണ്ടായിരുന്നു...

      ആർണിയുടെ കൂടെ ഇരുന്നല്ലേ പറ്റൂ... ശിഷ്യത്വം സ്വീകരിച്ചു പോയില്ലേ... :)

      Delete
    2. ശിഷ്യന്മാരുടെ duties എന്തൊക്കെ ആണാവോ ..
      അത് അറിഞ്ഞിട്ടേ ഞാൻ കൂടുന്നുള്ളു .

      Delete
  8. അപ്പോള്‍ വൈകാതെ ഇന്‍വെസ്ടിഗേഷന്‍ തുടങ്ങാല്യോ..
    സ്കോട്ട്ലന്റ്യാര്‍ഡിനോക്കെ ട്യൂഷന്‍ എടുക്കുന്ന നമ്മുടെ സേതുരാമയ്യരാണോ സൈമണ്‍സണാണോ കേമന്‍ എന്നറിയണമല്ലോ.
    ആഹാ...

    ReplyDelete
    Replies
    1. തുടങ്ങാം തുടങ്ങാം... ആദ്യം വിമാനത്തിന്റെയരികിൽ എത്തട്ടെ...

      Delete
  9. ഇത്ര പെട്ടെന്ന് അവടേം എത്തി.

    മുപ്പത് മുപ്പത്തൊന്ന് പോസ്റ്റ് ആയിട്ടും കഥ അതിന്റെ ട്രാക്കിലെത്തിയില്ലെന്ന്ൊരു തോന്നൽ :(

    ReplyDelete
    Replies
    1. ട്രാക്കിലേക്ക് എത്തിക്കൊണ്ടിരിക്കുന്നു അരുൺ...

      Delete
    2. മൊത്തം മഞ്ഞ് വീണുകിടക്കുവല്ലേ... അതുകൊണ്ട് തോന്നുന്നതാ.. ;)

      Delete
  10. അങ്ങനെ വിമാനം സേഫ് ലാന്റിംഗ്. എന്തായാലും സ്കീയിങ്ങിനൊന്നും ഞാനില്ല. ഞാനാ മുബീടടുത്തു നിന്നോളാം.

    ReplyDelete
    Replies
    1. ഹാ ഹാ ഹ!!!എല്ലാവരേയും സമ്മതിക്കണം.

      Delete
    2. @ ഗീതാജി... അത് നന്നായി... ചെറി ബ്ലോസത്തെക്കുറിച്ച് ചുളുവിൽ ഒരു ക്ലാസ് കേൾക്കാനും സാധിക്കും... :)

      Delete
    3. സ്ത്രീജനങ്ങൾ ഒക്കെ ഇങ്ങനെ തീരുമാനിച്ചാൽ കഷ്ടമാണ് കേട്ടൊ .
      ഡീസന്റ് പാര്ട്ടീസ് ഒക്കെ മല കേറാൻ പോയി.
      ( ബീമാനം നന്നാക്കാൻ എന്ന വ്യാജേന നില്ക്കുന്ന രണ്ടു പേരുടെ കാര്യം ഞാൻ പറയാതെ തന്നെ അറിയാല്ലോ ..
      ബേഗം തിരിച്ചു പൊയ്ക്കൊള്ളി ... )

      Delete
    4. ദേ, ഇങ്ങോട്ട് നോക്കിയേ ..... ഞമ്മളുണ്ട് ഉണ്ടാപ്രി ...!

      Delete
  11. ഉദ്വേഗവും സംഭ്രമവും ഭയവും എല്ലാം ഇടകലർന്ന
    ഒരു വികാരം വായനക്കാരനേയും അനുഭവിപ്പിച്ച് അവിടെ ലാന്റ് ചെയ്തല്ലൊ
    ഇനിയങ്ങോട്ടുള്ള ഓരോ കാൽ‌വെയ്പ്പും വിജയത്തിന്റേതായിരിക്കട്ടെ എന്ന് ആശിക്കാം ...അല്ലേ



    ReplyDelete
    Replies
    1. തീർച്ചയായും മുരളിഭായ്... ഇനി എന്തെല്ലാം ട്വിസ്റ്റുകൾ കാണാനിരിക്കുന്നു... !

      Delete
    2. മനസ്സില് കുറ്റബോധം തോന്നിത്തുടങ്ങിയാൽ ഇടുന്ന കമന്റ്റ്റുകളൊക്കെ യാന്ത്രികം ആയിരിക്കും .

      Delete
    3. എങ്കിലും ഉണ്ണി വന്നുവല്ലോ... അത് മതി... :)

      Delete
  12. Finally the flight's engine got switched off, leading to the commencement of a tedious & mysterious expedition. Good luck, team.

    ReplyDelete
  13. കാർ എടുക്കുന്നത് പോലെയാണല്ലോ ഇവന്മാർ ആ മലകൾക്കിടയിലൂടെ ബീമാനം പറത്തുന്നത്....നടക്കട്ടെ....കോളേജ് തുറക്കാറായതിനാൽ നമ്മൾ ഈ സ്കീയിങിനും സ്ലെഡ്ജിങ്ങിനും ഒന്നും വര്ണില്ല...എല്ലാം ഓൺലൈനിൽ !!!

    ReplyDelete
    Replies
    1. ഓ, അങ്ങനെ... ഓൺ ലൈൻ പരിപാടി ഇനിയും വിട്ടില്ലേ മാഷേ...? :)

      Delete
  14. സ്കീയിംഗ് ചെയ്യുമ്പോൾ വേണ്ടത്ര ഹാജരില്ലാത്തവർ വീഴോന്നും ഇല്ലല്ലോ :D

    ReplyDelete
    Replies
    1. കാഞ്ഞ ബുദ്ധി തന്നെ സുകന്യാജീ... :)

      Delete
    2. ഈയിടെയായിട്ട് താമസിച്ചാണല്ലോ കുട്ടി ക്ലാസ്സിൽ വരുന്നത്... ‘വിവരാവകാശ നിയമം’ പ്രയോഗിക്കേണ്ടി വരുമോ??

      Delete
  15. ഞാനും വരണുണ്ട് സ്കീയിങ്ങിന് .... , തപാൽ പഠനം ഒന്നു പരീക്ഷിച്ചു നോക്കട്ടെ...!

    ജിമ്മി പറഞ്ഞ ആ ഭാഗമുണ്ടല്ലോ, ശരിക്കും കിടിലം തന്നെ.... !! :)

    ReplyDelete
    Replies
    1. ദാ വരുന്നു അടുത്തയാൾ... തപാൽ മാർഗ്ഗം പഠിക്കാനായിട്ട്... :)

      Delete
    2. കുഞ്ഞൂസേച്ച്യേ... അനുഭവം ഗുരു, ല്ലേ... ;)

      Delete
  16. “ഇനിയങ്ങോട്ടുള്ള ഓരോ കാൽ‌വെയ്പ്പും വിജയത്തിന്റേതായിരിക്കട്ടെ എന്ന് ആശിക്കാം നമുക്ക്

    ഹല്ല പിന്നെ !!!.

    ReplyDelete