Sunday 7 June 2015

ഈസ്റ്റ് ഓഫ് ഡെസലേഷൻ - 34



തകർന്ന വിമാനത്തിന്റെ അവശിഷ്ടങ്ങൾ പരിശോധിച്ചു കൊണ്ടിരിക്കവെ സൈമൺസെൻ കഴിയാവുന്നത്ര വിവരങ്ങൾ തന്റെ നോട്ട് ബുക്കിൽ കുറിക്കുന്നുണ്ടായിരുന്നു. പലപ്പോഴും അദ്ദേഹം എന്റെ അഭിപ്രായങ്ങൾ ആരായുന്നുമുണ്ടായിരുന്നു. വിമാനത്തിന്റെ ബോഡിയിൽ നിന്നും അടർന്ന്  ദൂരെ കിടന്നിരുന്ന ഒരു ചിറകിൽ ഘടിപ്പിച്ചിരുന്ന രണ്ട് എൻ‌ജിനുകൾ ഞങ്ങൾ സസൂക്ഷ്മം പരിശോധിച്ചു. എന്താണ് സംഭവിച്ചതെന്ന് ഊഹിക്കുവാൻ കഴിയാത്ത വിധം കേടുപാടുകൾ ഉണ്ടായിരുന്നു അതിന്. തിരികെ വിമാനത്തിനരികിൽ വന്ന് നോക്കിയപ്പോൾ മറ്റ് രണ്ട് എൻ‌ജിനുകളുടെ സ്ഥിതിയും വിഭിന്നമായിരുന്നില്ല. ക്യാബിനുള്ളിലാകട്ടെ മൊത്തം കുഴഞ്ഞു മറിഞ്ഞ സ്ഥിതിയിലാണ്. തകർന്ന് ഛിന്നഭിന്നമായി നൂറ് നൂറ് കഷണങ്ങളായി കിടക്കുന്ന ഇൻസ്ട്രുമെന്റ് പാനൽ.

രക്തം ചിതറി ഒലിച്ചിറങ്ങി കട്ടപിടിച്ച അടയാളങ്ങൾ പലയിടത്തും അപ്പോഴും കാണാമായിരുന്നു. പൈലറ്റിന്റെ സീറ്റിൽ ഇരിക്കുവാൻ സൈമൺസെൻ ആവശ്യപ്പെട്ടപ്പോൾ കാര്യമായ പരിഭ്രമം ഒന്നും കൂടാതെ തന്നെ ഞാൻ അനുസരിച്ചു. പക്ഷേ, പതുക്കെ പതുക്കെ ഉള്ളിൽ നിന്നും എന്തോ തികട്ടി വരുന്നതിന്റെ ലക്ഷണം എനിക്ക് അനുഭവപ്പെട്ടു തുടങ്ങിയിരുന്നു.

“ആ സീറ്റിൽ ഇരുന്നിട്ട് എന്തെങ്കിലും സൂചനകൾ ലഭിക്കുന്നുണ്ടോ?” സൈമൺസെൻ എന്നോട് ചോദിച്ചു.

നിഷേധാർത്ഥത്തിൽ ഞാൻ തലയാട്ടി. “ഇൻസ്ട്രുമെന്റ് പാനലിന്റെ അവശേഷിച്ചിരിക്കുന്ന ഭാഗങ്ങളിൽ പ്രത്യേകിച്ചൊന്നും തന്നെ കാണുവാനില്ല. എൻ‌ജിനുകളുടെ അവസ്ഥയിൽ നിന്നും യാതൊരു സൂചനയും ലഭിക്കുന്നുമില്ല. ചുരുക്കിപ്പറഞ്ഞാൽ എന്താണ് സംഭവിച്ചതെന്ന് എന്നെങ്കിലും നമുക്ക് അറിയുവാൻ കഴിയുമോ എന്ന കാര്യം തന്നെ സംശയമാണ്

“ഒരു വൈമാനികൻ എന്ന നിലയിൽ ബുദ്ധിപരമായ ഒരു നിഗമനത്തിലെത്തിക്കൂടേ?”

“ഒരു പിടിയുമില്ല ഇന്ധനം തീരേണ്ട കാര്യമില്ല കാരണം ഓക്സിലറി ടാങ്കുകൾ ഘടിപ്പിച്ചിട്ടുള്ള വിമാനമാണിത്  എന്നാൽ ഇന്ധനം ഉണ്ടായിരുന്നുവെങ്കിൽ നിലത്ത് വീണ ഉടൻ തന്നെ കത്തിയമരേണ്ടതായിരുന്നു എന്നത് മറ്റൊരു വശം...”

“ഓൾ റൈറ്റ് എന്നാലിനി എന്റെ ഈ ചോദ്യത്തിനുള്ള ഉത്തരം പറയൂ ഇവിടെ നിന്നും ഏതാണ്ട് എണ്ണൂറ് മൈൽ തെക്ക് ഭാഗത്ത് കൂടി ആയിരുന്നു ഇവർ അറ്റ്ലാന്റിക്ക് സമുദ്രം ക്രോസ് ചെയ്യേണ്ടിയിരുന്നത് അതിന് പകരം ഗ്രീൻലാന്റിന് മുകളിലൂടെ പറക്കുവാൻ എന്തായിരിക്കും കാരണം?”

“എനിക്ക് തോന്നുന്നത് ഏതെങ്കിലും തരത്തിലുള്ള ഇൻസ്ട്രുമെന്റൽ എറർ ആയിരിക്കുമെന്നാണ് യുക്തിസഹമായ മറ്റൊരു വിശദീകരണവും ഞാൻ കാണുന്നില്ല

ചടുലമായി തല കുലുക്കിയിട്ട് അദ്ദേഹം തന്റെ നോട്ട് ബുക്ക് അടച്ചു. “ആ പറഞ്ഞത് ഞാൻ സ്വീകരിക്കുന്നു വരൂ നമുക്ക് പോയി ഓരോ കപ്പ് ചായ കുടിക്കാം

അദ്ദേഹം തിരിഞ്ഞ് ടെന്റിന് നേർക്ക് നടന്നു. പൈലറ്റ് സീറ്റിൽ നിന്നും താഴെയിറങ്ങിയ ഞാൻ ഇടത് കാലിലെ ബൂട്ടിന്റെ ലെയ്സ് മുറുക്കി കെട്ടുവാനായി ഞാൻ ഒരു കാൽമുട്ട് കുത്തി ഇരുന്നു. എന്നാൽ ആവശ്യത്തിലധികം സമയം അതേ നിലയിൽ എനിക്ക് കഴിയേണ്ടി വന്നു. കാരണം, അവിടെ കണ്ട കാഴ്ച്ച എന്നെ അതിന് നിർബന്ധിതനാക്കി എന്നതായിരുന്നു സത്യം. വിമാനത്തിനരികിലായി ആ ഭാഗത്ത് അധികം പഴക്കമില്ലാത്ത മനുഷ്യ വിസർജ്ജ്യം ഒരു കാര്യം വ്യക്തം അതെന്തായാലും ആ ഓക്സ്ഫഡ് ഗവേഷക സംഘത്തിന്റേതല്ല കാരണം അതിന്റെ നിറം വച്ച് നോക്കിയാൽ അതിലും എത്രയോ പുതിയതും സമീപകാലത്തേതുമാണ്. ഒരു കൈപ്പിടി മഞ്ഞുകട്ടകൾ വാരി അതിനു മുകളിലിട്ട്  പെട്ടെന്ന് തന്നെ മറച്ചിട്ട് ഞാൻ സൈമൺസെനെ അനുഗമിച്ചു.

 ടെന്റിൽ നിന്നും പുറത്തിറങ്ങിയ ഫോഗെലും സ്ട്രാട്ടണും അപ്പോഴേക്കും ഞങ്ങൾക്കരികിലെത്തി.

“പ്രത്യേകിച്ചെന്തെങ്കിലും?” ഫോഗെൽ ആരാഞ്ഞു.

“നാം ഇരുവരും തയ്യാറാക്കുന്ന റിപ്പോർട്ടുകൾ രണ്ടും പൂർണ്ണമായും സ്വതന്ത്രമായിരിക്കണം താരത‌മ്യം ചെയ്യുന്നത് പിന്നീടാകാം” സൈമൺസെൻ പറഞ്ഞു.

“തീർച്ചയായും” ഫോഗെൽ തല കുലുക്കി. “ഞാനും സ്ട്രാട്ടണും കൂടി വിമാനം പരിശോധിച്ച് കുറിപ്പുകൾ തയ്യാറാക്കിയിട്ട് വരാം എത്രയും പെട്ടെന്ന് തീരുന്നുവോ അത്രയും പെട്ടെന്ന് നമുക്ക് മടക്കയാത്ര ആരംഭിക്കാം

സാറാ കെൽ‌സോ നീട്ടിയ അലുമിനിയ കപ്പിലെ ചായ ഞാൻ പതുക്കെ നുണഞ്ഞു. അവളുടെ മുഖം ഇപ്പോഴും വിവർണ്ണമാണെങ്കിലും അല്പം നിയന്ത്രണം കൈവരിച്ചത് പോലെ തോന്നിച്ചു.

“ഈ അപകടം എങ്ങനെ സംഭവിച്ചു എന്ന് ഞാൻ അറിയുന്നതിൽ വിരോധമുണ്ടോ? അവൾ ചോദിച്ചു.

തെല്ല് ശങ്കയോടെ ഞാൻ സൈമൺസെന് നേരെ നോക്കി. സമ്മതഭാവത്തിൽ അദ്ദേഹം തല കുലുക്കി. “അവർ അറിയുന്നത് കൊണ്ട് വിരോധമൊന്നുമില്ല

ആ വിമാനത്തിന്റെ അവസ്ഥയിൽ നിന്നും എനിക്ക് മനസ്സിലാക്കാൻ സാധിച്ചിടത്തോളം വിവരങ്ങൾ അവൾക്ക് മുമ്പിൽ ഞാൻ നിരത്തി. തെളിവുകളുടെ അഭാവത്തിൽ അവയിൽ പലതും വെറും നിഗമനങ്ങൾ മാത്രമായിരുന്നുവെന്നതാണ് വാസ്തവം. ഒരു പക്ഷേ, അവളുടെ ജിജ്ഞാസക്ക് അല്പം ശമനം ലഭിക്കുമെങ്കിൽ ആകട്ടെ.

“അപ്പോൾ നിസ്സാരമായ ഒരു സാങ്കേതിക തകരാറായിരുന്നു ഈ ദുരന്തത്തിന് കാരണമെന്നാണോ...?” വേദനയോടെ അവൾ തലയാട്ടി. “എന്തെല്ലാം പ്രതീക്ഷകളായിരുന്നു ജീവിതത്തിൽ...!”

സൈമൺസെൻ ഒരടി മുന്നോട്ട് വന്ന അവളുടെ ചുമലിൽ മൃദുവായി തട്ടി. അദ്ദേഹത്തിന്റെ മുഖത്തെ സഹതാപഭാവം തികച്ചും യഥാർത്ഥമായിരുന്നു. സ്കീയുടെ ബക്ക്‌ൾ ലോക്ക് ചെയ്തിട്ട് ഞാൻ എഴുന്നേറ്റു.

“എങ്ങോട്ട് പോകുന്നു ജോ?” സൈമൺസെൻ സംശയത്തോടെ എന്നെ നോക്കി.

“ദൂരെയൊന്നും പോകുന്നില്ല ഈ പരിസരത്തൊക്കെ ഒന്ന് കറങ്ങിയിട്ട് പെട്ടെന്ന് വരാം ഞാൻ

ശബ്ദമുണ്ടാക്കാതെ പതുക്കെ ഞാൻ വിമാനത്തിനരികിലേക്ക് ചെന്നു. ഒന്നോ രണ്ടോ വാര അടുത്തെത്തിയതും വിമാനത്തിനകത്ത് നിന്നും ഫോഗെലിന്റെയും സ്ട്രാട്ടന്റെയും പതിഞ്ഞ സ്വരത്തിലുള്ള സംഭാഷണം കേൾക്കാമായിരുന്നു. എന്നാൽ പെട്ടെന്നാണ് ഫോഗെലിന്റെ സ്വരം അൽപ്പം ഉയർന്നത്.

“അത് ഇവിടെത്തന്നെ ഉണ്ടാകണം ഒന്നു കൂടി ശ്രമിച്ച് നോക്ക്

ഞാൻ കുറച്ചുകൂടി വിമാനത്തിനരികിലേക്ക് നീങ്ങി. പൈലറ്റിന്റെ ക്യാബിന്റെ ഉൾഭാഗം ഇപ്പോൾ  കാണുവാൻ കഴിയുന്നുണ്ട്. പൈലറ്റിന്റെ സീറ്റിന്റെ പിൻഭാഗത്ത് പടിഞ്ഞിരിക്കുകയാണ് ഇരുവരും. ക്യാബിന്റെ പാർശ്വഭിത്തിയിലെ പാഡ് ലൈനിങ്ങിൽ ഉള്ള നീണ്ട വിടവിൽ കൈ കടത്തി എന്തോ തിരയുകയാണ് സ്ട്രാട്ടൺ.

പെട്ടെന്നാണ് ഫോഗെൽ പുറത്തേക്ക് നോക്കിയതും എന്നെ കണ്ടതും. ഒരു മാത്ര നേരത്തേക്ക് അയാളുടെ മുഖത്തെ സൌ‌മ്യഭാവം കൊഴിഞ്ഞ് വീഴുന്നതും ഒരു കൊലയാളിയുടെ രൌദ്രഭാവം ആ കണ്ണുകളിൽ തെളിയുന്നതും ഞാൻ ശ്രദ്ധിച്ചു.

കൈ ഉയർത്തി വീശി പ്രസന്നതയോടെ ഞാൻ പറഞ്ഞു. “ജോലി നടക്കട്ടെ അപ്പോഴേക്കും ഞാനൊന്ന് കറങ്ങിയിട്ട് വരാം

ഇടുക്കുവഴിയിലൂടെ ഞാൻ പെട്ടെന്ന് തന്നെ മുന്നോട്ട് നീങ്ങി. അടുത്തുള്ള അല്പം ഉയർന്ന പ്രദേശത്ത് ചെന്ന് കോമ്പസിന്റെ സഹായത്തോടെ ചുറ്റുപാടും ഒന്ന് വീക്ഷിച്ചു. ഞാൻ സംശയിച്ചിരുന്നതും ആകാശത്ത് വച്ച് തന്നെ ശ്രദ്ധിച്ചിരുന്നതുമായ ഒരു കാര്യം അവിടെ ഉണ്ടായിരുന്നു. അധികം അകലെയല്ലാതെ തന്നെ.

മഞ്ഞണിഞ്ഞ ആ മൊട്ടക്കുന്നുകളുടെ ഇടയിലൂടെ ഞാൻ സ്കീയിൽ പാഞ്ഞു. ഏതാണ്ട് പതിനഞ്ച് മിനിറ്റുകൾക്കകം ഞാൻ അവിടെ എത്തിക്കഴിഞ്ഞിരുന്നു. അതെ ഞാൻ തേടിയ ഇടം ഇത് തന്നെ ഒരു സോസറിന്റെ ആകൃതിയിൽ ഏകദേശം മുന്നൂറ് വാര വ്യാസത്തിൽ സ്ഥിതി ചെയ്യുന്ന അല്പം കുഴിഞ്ഞ സമതല പ്രദേശം. അവിടെയുള്ള മഞ്ഞുകട്ടകൾ താരത‌മ്യേന പഴക്കം കുറഞ്ഞതാണ്.

അഭംഗുരം വീശികൊണ്ടിരിക്കുന്ന ശീതക്കാറ്റ് മഞ്ഞുപാളികളുടെ പ്രതലത്തിൽ നിരന്തരമായ മാറ്റങ്ങൾ സമ്മാനിക്കുന്നുവെന്നത് സത്യമാണ്. എങ്കിലും ഒരു സ്കീ പ്ലെയ്ൻ അവശേഷിപ്പിച്ച അടയാളങ്ങൾ അപ്പോഴും മാഞ്ഞുപോകാതെ കിടക്കുന്നുണ്ടായിരുന്നു അവിടെ. ഭാഗികമായി നശിപ്പിക്കുവാൻ ശ്രമിച്ചിട്ടുണ്ടെങ്കിലും ആ അടയാളങ്ങൾ എന്തിന്റേതാണെന്ന് തിരിച്ചറിയുവാൻ ഒരു വിദഗ്ദ്ധന് യാതൊരു ബുദ്ധിമുട്ടുമുണ്ടാകില്ല. അതിനരികിലായി പടർന്നിട്ടുള്ള ഓയിലിന്റെ അവശിഷ്ടങ്ങളും കൂടിയായപ്പോൾ അതൊരു വിമാനത്തിന്റേത് തന്നെയാണെന്നുള്ള കാര്യം ഉറപ്പായി. പെട്ടെന്ന് തന്നെ കുനിഞ്ഞിരുന്ന് കുറച്ച് മഞ്ഞുകട്ടകൾ വാരി അതിനു മേൽ വിരിച്ച് ഞാനത് മറച്ചു.

അവിടെ നിന്ന് എഴുന്നേറ്റതും ആരോ എന്റെ പേർ വിളിക്കുന്നത് കേട്ട് ഞാൻ തിരിഞ്ഞു നോക്കി. ചരിഞ്ഞ പ്രതലത്തിലൂടെ തന്റെ സ്കീയിൽ എനിക്കരികിലേക്ക് പാഞ്ഞു വരുന്ന ഫോഗെലിനെയാണ് ഞാൻ കണ്ടത്. അയാൾ എത്തുന്നതിന് മുമ്പ് സന്ധിക്കുവാനായി ഞാൻ പെട്ടെന്ന് തന്നെ അയാൾക്കരികിലേക്ക് പാഞ്ഞു. എന്നാൽ സാമാന്യം നല്ല വേഗതയിൽ വന്ന അയാൾ എനിക്കരികിൽ നിൽക്കാതെ ആ ചരിവിന്റെ അറ്റത്തേക്ക് പാഞ്ഞ് ചെന്ന് ഓയിലിന്റെ പാട കണ്ടയിടത്ത് പൊടുന്നനെ തിരിഞ്ഞ് മഞ്ഞു കട്ടകൾ തെറിപ്പിച്ച് ഒരു അഭ്യാസിയെപ്പോലെ നിന്നു. പിന്നെ കണ്ണട ഊരി മാറ്റി അതിലെ മഞ്ഞു കണങ്ങൾ തുടച്ചുകളഞ്ഞിട്ട് ചുറ്റുപാടും ഒന്ന് നിരീക്ഷിച്ചു. ശേഷം എന്റെയടുത്തേക്ക് തിരികെ വന്നു.

തീർത്തും സൌ‌മ്യമായിരുന്നു അയാളുടെ മുഖം. കണ്ണുകളിൽ ഉത്സാഹത്തിന്റെ തിളക്കം. ഒരു കാര്യം എനിക്കുറപ്പായിരുന്നു കാണാൻ പാടില്ലാത്തത് അയാൾ കണ്ടു കഴിഞ്ഞിരിക്കുന്നു തീർച്ച.

“വിമാന പരിശോധനയൊക്കെ ഞങ്ങൾ പെട്ടെന്ന് തന്നെ തീർത്തു” അയാൾ മന്ദഹസിച്ചു. “ആവശ്യമായ വിവരങ്ങളെല്ലാം സ്ട്രാട്ടൺ കുറിച്ചെടുത്തിട്ടുണ്ട്പിന്നെ ആലോചിച്ചപ്പോൾ നിങ്ങളുടെയൊപ്പം പരിസരമൊക്കെ ഒന്ന് കാണാമെന്ന് കരുതി

“വിമാനം പരിശോധിച്ചിട്ട് പ്രത്യേകിച്ചെന്തെങ്കിലും നിഗമനത്തിൽ എത്തുവാൻ കഴിഞ്ഞോ?” ഞാൻ ചോദിച്ചു.

“ഇല്ല നിങ്ങൾക്കോ?” 

എന്നിൽ നിന്നും എന്തെങ്കിലും വിവരങ്ങൾ ലഭിക്കുവാൻ മാർഗ്ഗമുണ്ടെങ്കിൽ ആയിക്കോട്ടെ എന്ന മട്ടിൽ വിനീതഭാവം കലർന്ന ഒരു പുഞ്ചിരി അയാളുടെ മുഖത്ത് വിരിഞ്ഞു. എന്നാൽ അയാളെ നോക്കി തികഞ്ഞ തന്ത്രജ്ഞതയോടെ ഞാനും പുഞ്ചിരിച്ചു.

“ഇല്ല നിങ്ങളെ സംബന്ധിച്ചിടത്തോളം അത്ര സന്തോഷകരമായ വസ്തുതയല്ല അത് ശരിയല്ലേ? ഈ വിമാനദുരന്തം മൂലം നല്ലൊരു തുക തന്നെ നിങ്ങളുടെ കമ്പനിക്ക് നഷ്ടമാകുന്നു അല്ലേ?”

അയാൾ തോൾ വെട്ടിച്ചു. “അത്ര വിഷമിക്കാനൊന്നുമില്ല ഒരിടത്ത് വരുന്ന നഷ്ടം മറ്റൊരിടത്ത് ഞങ്ങൾ ക്രമീകരിക്കാറുണ്ട് ഇൻഷുറൻസ് വ്യവസായത്തിന്റെ അടിസ്ഥാനം തന്നെ അതാണല്ലോ

പിന്നെ അയാളവിടെ നിന്നില്ല. മഞ്ഞുപാളികളുടെ മുകളിലൂടെ അനായാസമായി സ്കീയിൽ പാഞ്ഞു പോകുന്ന അയാളെ വീക്ഷിച്ച് ഞാൻ നിന്നു. കൌശലക്കാരനും അപകടകാരിയുമായ ഒരു മൃഗം തന്നെ അയാൾ സംശയമില്ല. അടുത്ത നിമിഷം അയാളെ പിന്തുടരവെ സ്വാഭാവികമായും അല്പം ഭയമൊക്കെ തോന്നേണ്ടതായിരുന്നു എനിക്ക്പക്ഷേ, എന്തുകൊണ്ടോ അതിന് വിപരീതമായി ഗൂഢമായ ഒരു ആനന്ദവും ആകാംക്ഷയുമാണ് എനിക്ക് അനുഭവപ്പെട്ടത്. കുട്ടിക്കാലത്ത് ശനിയാഴ്ച്ചകളിൽ സ്ഥിരമായി ഞാൻ കാണുമായിരുന്ന സീരിയലിന്റെ അവസാനത്തിൽ അടുത്ത എപ്പിസോഡിൽ എന്തായിരിക്കുമെന്നുള്ള ജിജ്ഞാസയുമായി നിൽക്കുമ്പോഴുള്ള അതേ മാനസികാവസ്ഥ

            * * * * * * * *

തിരികെ സ്യുലേ തടാകത്തിനരികിലെത്തുമ്പോൾ സമയം വൈകിട്ട് ആറു മണിയോടടുത്തിരുന്നു. ഒരു ദിവസം നീണ്ട് നിന്ന കഠിനാദ്ധ്വാനത്തിന്റെ ക്ഷീണം എല്ലാവരുടെയും മുഖങ്ങളിൽ പ്രകടമാണ്. അപ്രതീക്ഷിതമായി വീശുന്ന ചെറിയൊരു ഹിമവാതം പോലും മാരകമാകാൻ സാദ്ധ്യതയുള്ളതാണ്. എങ്കിലും കാലാവസ്ഥ കനിഞ്ഞതിനാൽ  അപകടം നടന്നയിടത്ത് നിന്നും തിരിച്ചുള്ള യാത്രയിൽ കാര്യമായ ബുദ്ധിമുട്ടുകളൊന്നും ഉണ്ടായില്ല.

സാമഗ്രികളെല്ലാം പെട്ടെന്ന് തന്നെ വിമാനത്തിൽ കയറ്റി. ഒട്ടും സമയം പാഴാക്കാതെ എൻ‌ജിൻ സ്റ്റാർട്ട് ചെയ്ത് ഞാൻ വിമാനം തടാകത്തിലേക്ക് ഇറക്കി. ടേക്ക് ഓഫിനായി മുന്നോട്ട് കുതിയ്ക്കവെ ജലപ്പരപ്പിന് സമാന്തരമായി വീശിയ ശീതക്കാറ്റ് സൃഷ്ടിച്ച ഓളങ്ങൾ വിമാനത്തെ അല്പമൊന്ന് ഉലച്ചു. സൈമൻസെൻ ദൂരെ ചക്രവാളത്തിലേക്ക് കണ്ണോടിച്ചു. ആകാശത്ത് വ്യാപിച്ചുകൊണ്ടിരിക്കുന്ന കാർമേഘക്കൂട്ടങ്ങൾ സൂര്യനെ ഒപ്പിയെടുക്കുകയാണ്.

“ജോ ഒരു കൊടുങ്കാറ്റിനുള്ള സാദ്ധ്യതയുണ്ടെന്ന് തോന്നുന്നു എത്രയും പെട്ടെന്ന് ഇവിടെ നിന്ന് പുറത്ത് കടക്കാനായാൽ നന്ന്  സൈമൺസെൻ പറഞ്ഞു.

ആരുടെയും പ്രേരണ എനിക്കാവശ്യമുണ്ടായിരുന്നില്ല. മോശം കാലാവസ്ഥയിൽ മഞ്ഞണിഞ്ഞ ഗിരിശൃംഗങ്ങൾക്കിടയിലൂടെ അലക്ഷ്യമായി വിമാനം പറത്തുക എന്നത് ചില വൈമാനികരുടെയെങ്കിലും വിനോദമായിരിക്കാം പക്ഷേ, തീർച്ചയായും എന്റെയല്ല കാറ്റിനെതിരെ തിരിഞ്ഞ് ഫുൾ ത്രോട്ട്‌ൽ കൊടുത്ത് ഞങ്ങൾ ആകാശത്തേക്കുയർന്നു.

                                                    * * * * * * * *

ഏതാണ്ട് നാൽപ്പത് മിനിറ്റോളം പറന്നു കഴിഞ്ഞ് ഐസ് ക്യാപ്പുകളുടെ മുകളിൽ നിന്നും പർവ്വത നിരകളുടെ ഇടയിലേക്ക് കടന്നപ്പോഴാണ് അത് സംഭവിച്ചത്. ഞങ്ങളെ എതിരേറ്റ കനത്ത മഴയിൽ  അകപ്പെട്ട് വിമാനം ആടിയുലയുവാൻ തുടങ്ങി.

അധികം അകലെയല്ലാതെ സാൻഡ്‌വിഗ് ഉൾക്കടലിന്റെ ദൃശ്യം മഴയുടെ ആവരണത്തിലും എന്റെ ദൃഷ്ടികൾക്ക് ഗോചരമായത് പെട്ടെന്നായിരുന്നു. എന്നാൽ അടുത്ത നിമിഷം പ്രത്യക്ഷപ്പെട്ട മൂടൽ മഞ്ഞിനകത്തേക്ക് പ്രവേശിച്ചതോടെ ദൂരക്കാഴ്ച്ച മുന്നൂറോ നാനൂറോ വാരകൾ മാത്രമായി പരിമിതപ്പെട്ടു. മാത്രവുമല്ല, നിമിഷം ചെല്ലും തോറും മൂടൽ മഞ്ഞിന്റെ സാന്ദ്രത ഏറുകയുമാണ്.

“ജോ അത്ര നല്ല ലക്ഷണമല്ലല്ലോ! എന്തു ചെയ്യും നമ്മൾ?” എൻ‌ജിനുകളുടെ ഇരമ്പലിനും മേലെ സൈമൺസെൻ അലറി.

“ഇന്ന് രാത്രി സാൻഡ്‌വിഗിൽ കഴിയേണ്ടി വരുമെന്നാണ് തോന്നുന്നത്  ഞാൻ പറഞ്ഞു.

വിമാനത്തിന്റെ ആൾട്ടിറ്റ്യൂഡ് കുറച്ചു കൊണ്ടു വന്ന് സാൻഡ്‌വിഗ് ഉൾക്കടലിൽ ലാന്റ് ചെയ്യുവാനായി ഞാൻ തയ്യാറെടുത്തു.

(തുടരും)

44 comments:

  1. വീണ്ടും സസ്പെൻസ്... അപ്പോൾ ഞാൻ പോയിട്ട് വരാംട്ടോ... :)

    ReplyDelete
    Replies
    1. വായിക്കാൻ അൽപം വൈകി.അടുത്ത തവണ കൃത്യസമയത്ത്‌ തന്നെ ഹാജർ വെച്ചോളാം.

      Delete
  2. Replies
    1. പ്രശ്നമായോ വിൻസന്റ് മാഷേ...?

      Delete
  3. ഫോഗനും മറ്റും എന്തോ ഗൂഢ പരിപാടിയുമായിട്ടാണ് വരവ് ?!

    ReplyDelete
    Replies
    1. അതല്ലേ മാഷേ അതിന്റെ ഒരു ഇത്... :)

      Delete
  4. അപ്പോൾ അടുത്ത നിഗൂഢതയിലേക്ക്.....

    ReplyDelete
  5. "അടുത്ത എപ്പിസോഡിൽ എന്തായിരിക്കുമെന്നുള്ള ജിജ്ഞാസയുമായി നിൽക്കുമ്പോഴുള്ള അതേ മാനസികാവസ്ഥ"
    അതാണ്‌ ഞങ്ങള്‍ക്കിവിടെയും

    ReplyDelete
    Replies
    1. ആണല്ലോ... സമാധാനമായി... എല്ലാവരെയും ആകാംക്ഷയുടെ മുൾമുനയിൽ നിർത്തിയപ്പോൾ എന്തൊരു ആശ്വാസം... :)

      Delete
  6. സുകന്യാമ്മയുടെ കുറിപ്പിന് എന്റെയും കയ്യൊപ്പ്!!

    കാര്യങ്ങളൊക്കെ ചക്ക കുഴയുന്നത് പോലെ കുഴഞ്ഞല്ലോ... ആകെ മൊത്തം ദുരൂഹത.. കൂനിന്മേൽ കുരുവെന്ന പോലെ കൊടുങ്കാറ്റും വന്നു...

    അടുത്ത ലക്കം പെട്ടെന്നിങ്ങ് പോന്നോട്ടെ.. (അല്ലെങ്കിൽ തന്നെ പ്രഷർ ഇത്തിരി കൂടുതലാണെന്നാ കഴിഞ്ഞ ദിവസം ഡാക്കിട്ടര് പറഞ്ഞത്...)

    ReplyDelete
    Replies
    1. മിഥുനത്തിൽ ജഗതി നെടുമുടിയുടെ കൈയിൽ നിന്നും മന്ത്രം ആവാഹിച്ച നാളികേരം പിടിച്ച് വാങ്ങി ഉടയ്ക്കുന്നത് പോലെ അടുത്ത ലക്കം ജിമ്മി തന്നെ വിവർത്തനം ചെയ്യുമെന്ന് തോന്നുന്നു... :)

      Delete
  7. നിഗൂഢതകൾ കൂടുകയാണല്ലോ

    ReplyDelete
    Replies
    1. അതെ ശ്രീ... അതല്ലേ നമ്മുടെ ജാക്ക് ഹിഗ്ഗിൻസിന്റെ കഴിവ്...

      Delete
  8. ഇനി?? വിനുവേട്ടാ, 'തുടരും' എന്ന വാക്കിനോടാ ഇപ്പോ ദേഷ്യം വരണത്.... ഹും!

    ReplyDelete
    Replies
    1. ഇതാപ്പോ നന്നായേ... ഒരു കാര്യം ചെയ്യൂ മുബീ... അടുത്ത ലക്കം വായിക്കുവാൻ ഒന്നാമതായി തന്നെ എത്തിക്കോളൂ... :)

      Delete
    2. എന്തിനാ മുബിയെ വെറുതെ ദേഷ്യം പിടിപ്പിക്കുന്നത് വിനുവേട്ടാ? അതുകൊണ്ട് അടുത്ത ലക്കം മുതൽ ‘തുടരും’ എന്ന വാക്ക് ഒഴിവാക്കണം..

      Delete
    3. “തുടരില്ല എന്ന് ഞാൻ പറയില്ല” എന്നാക്കി മാറ്റിയാലോ...? :)

      Delete
  9. അയ്യേ.. ആ ആര്‍ണി പോയി ആ വിമാനത്തിന്‍റെ അകത്തു അപ്പിയിട്ടോ..? നമ്മുടെ വിദ്യ ബാലന്‍ പറഞ്ഞത് ശെരിയാ.. ഒരു വിമാനമായാല്‍ ഒരു ശോചനാലയം വേണം.. ഇല്ലെങ്കില്‍ ഇങ്ങിനെ ഇരിക്കും.

    ReplyDelete
    Replies
    1. ഈ ശ്രീജിത്ത് എന്തൊക്കെയാ ഈ പറയുന്നത്...? വിമാനത്തിനകത്തല്ല... പുറത്ത്... അല്ല, അത് ആർണിയാണെന്നുറപ്പിച്ചോ...?

      Delete
    2. വിമാനത്തിന്‍റെ പുറത്തു അപ്പി ഇടുന്നതിനെകാള്‍ നല്ലതാണല്ലോ അകത്തു ഇടുന്നതിനെകാള്‍ നല്ലതാണല്ലോ..

      Delete
    3. ഒന്നുകൂടെ വായിച്ചു.. ലവന്മാര്‍ തപ്പുന്നത് ആര്‍ണിയുടെ കയ്യില്‍ നിന്നും ഇലാനക്ക് കിട്ടിയ സാധനമല്ലേ.. എന്ന് വര്‍ണ്യത്തില്‍ ആശങ്ക..

      Delete
    4. അമ്പട കേമാ, ശ്രീജിത്ത്കുട്ടാ... കണ്ടുപിടിച്ചു, ഗൊച്ചുഗള്ളൻ.. ;)

      Delete
    5. ഓഹ്... ഈ ശ്രീജിത്ത് നമ്മുടെ മുരളിഭായിയെ കടത്തി വെട്ടുമെന്ന് തോന്നുന്നു ചാരപ്പണിയിൽ... ശരിക്കും തലപുകഞ്ഞ് ആലോചിച്ചു അല്ലേ? മിടുക്കൻ...

      Delete
  10. സസ്പെൻസ്..... കാര്യങ്ങള്‍ ഉഷാറാകുന്നുണ്ട്.

    ReplyDelete
    Replies
    1. ഇഷ്ടായി അല്ലേ... സന്തോഷം സുധീർഭായ്...

      Delete
  11. വായിച്ചു.കുശാലായി.ഫോഗെലിനിട്ട്‌ രണ്ടെണ്ണം കൊടുത്താലോ??

    ജാക്ക്‌ ഹിഗ്ഗിൻസ്‌ എഴുതിയതല്ലാതെ സസ്പെൻസ്‌ കൂട്ടാനായി വിനുവേട്ടൻ കയ്യിൽ നിന്നും ഇടുന്നുണ്ടോ എന്നാണു സംശയം.!!!!എത്ര നിലവാരം...

    ReplyDelete
    Replies
    1. കൊടുക്കാനാണെങ്കിൽ ഇരുട്ടടി കൊടുത്താൽ മതി സുധീ... അല്ലെങ്കിൽ ഒരു ക്വൊട്ടേഷൻ...

      കൈയിൽ നിന്നും ഒന്നുമില്ല... നമ്മുടെ നാടിന്റെ ശൈലിയിലേക്കാക്കുന്നു എന്നൊരു കുറ്റം മാത്രമേ ഞാൻ ചെയ്യുന്നുള്ളൂട്ടോ...

      Delete
  12. പശുക്കുട്ടി 34 അധ്യായവും ഒന്നിച്ചു വാ‍യിച്ച് എത്തിച്ചേർന്നിട്ടുണ്ട്. സ്റ്റോം വാണിംഗിൽ തന്ന അവാർഡ് ഒന്നും കൂടി തരണം...
    അടുത്ത ക്ലാസ്സ് മുതൽ ഒന്നാം ബെല്ലടിക്കുമ്പോഴെ ഹാജരായിക്കൊള്ളാം..

    ReplyDelete
    Replies
    1. കയർ പൊട്ടിച്ച്‌ പോയ പശുക്കുട്ടി വീണ്ടും മുറ്റത്തെ തൊഴുത്തിൽ എത്തിയല്ലോ... നല്ല പച്ചപ്പുല്ലും വെള്ളവും തരാംട്ടോ... കൂടെ അവാർഡും.. അയ്യോ പശൂ പോവല്ലേ... അയ്യോ പശൂ പോവല്ലേ... :)

      Delete
  13. ഒരുഗ്രന്‍ അദ്ധ്യായം കൂടി. തികച്ചും ത്രില്ലടിപ്പിക്കുന്ന വായന.
    ടാങ്ക്യൂ വിനുവേട്ടാ

    ReplyDelete
    Replies
    1. സന്തോഷം ജോസ്‌ലെറ്റ്....

      Delete
  14. ആ അപ്പി ചിലപ്പോൾ കാര്യങ്ങൾക്ക് ഒരു അപ്പീലുണ്ടാക്കും...
    നിഗൂഢത നിറഞ്ഞ അന്വേഷണ പരമ്പരകളുടെ കൂട്ടപ്പൊരിയാനല്ലൊ ഇത്തവണ

    ReplyDelete
    Replies
    1. ആരൊക്കെയോ ഇതിനു പിറകിൽ കരുക്കൾ നീക്കുന്നുണ്ട്‌ മുരളിഭായ്‌... അന്വേഷണത്തിൽ പങ്ക്‌ ചേരുന്നോ?

      Delete
  15. വീണ്ടും എന്തെല്ലാമോ രഹസ്യങ്ങൾക്കു നേരെ വിരൽ ചൂണ്ടുകയാണീ കഥ അല്ലേ

    ReplyDelete
  16. ഹെന്തായാലും ഹൊരു കാര്യം സത്യം. സീരിയലുകള്‍ എല്ലാടത്തും ഉണ്ട്!!!!

    ReplyDelete
    Replies
    1. അവസാനം അജിത്‌ ഭായ്‌ ഓടിയെത്തി.

      Delete
  17. ഞാൻ 35 വായിച്ചിട്ടാ ഇത് വായിക്കാൻ എത്തിയെ.... :) ഇനീം പിന്നിലേക്ക് പോയി 33 വായിക്കട്ടെ ...!

    ReplyDelete
    Replies
    1. ങാഹാ.. 35 -34-33 - ഇതെന്താ പിന്നോട്ടോട്ടമത്സരമോ !!!

      Delete
    2. അതു പിന്നെ മിസ്സായി പോയതാ അജിത്തേട്ടാ.... എങ്കിലും 35 ചൂടോടെ വായിക്കേം വേണം.... :)

      Delete
  18. This comment has been removed by the author.

    ReplyDelete
  19. ചില സ്വകാര്യ തിരക്കുകളാല്‍ ബൂലോകത്തു നിന്നും ലീവെടുത്തിരിക്കുകയായിരുന്നു..... കിടിലന്‍ സസ്പെസിലെത്തുന്നു..... .ഹാര്‍ദ്ദവമായ അനുമോദങ്ങള്‍.......

    ReplyDelete
  20. മോശം കാലാവസ്ഥയില്‍ എന്തും സംഭവിച്ചേക്കാം 

    ReplyDelete