Saturday, 20 June 2015

ഈസ്റ്റ് ഓഫ് ഡെസലേഷൻ - 36“ഒരു സവിശേഷ വ്യക്തിത്വം തന്നെ അദ്ദേഹം” ഒലാഫ് റസ്മുസെൻ പോയതും ഇലാന പറഞ്ഞു.

ശരി വയ്ക്കുന്ന മട്ടിൽ തല കുലുക്കിയിട്ട് ഞാനവൾക്ക് ഒരു സിഗരറ്റ് നൽകി. ഒരു നോർവീജിയൻ സ്വെറ്ററും സ്കീ പാന്റ്‌സുമാണ് അവളുടെ അപ്പോഴത്തെ വേഷം. എന്തിനും പോന്ന മട്ടിൽ നിൽക്കുന്ന അവളുടെ ആ രൂപം തികച്ചും ആകർഷകമായിരുന്നുവെന്നത് സമ്മതിച്ചേ തീരൂ അറിയാതെ തന്നെ എന്റെയുള്ളിൽ അവളോട് ഒരു അഭിനിവേശം ഉണരുന്നത് പോലെ തോന്നി.

എന്റെ മാനസികാവസ്ഥ മുഖത്ത് നിന്നും അവൾ വായിച്ചെടുത്തുവോ എന്നറിയില്ല പതുക്കെ തിരിഞ്ഞ് അവൾ ഹാളിന്റെ മറുഭാഗത്തേക്ക് നടന്നു. പിന്നെ, മുകളിൽ ഓക്ക് തടി കൊണ്ടുള്ള ബീമിലേക്കും ചുവരിൽ പരസ്പരം ചാരി വച്ചിരിക്കുന്ന രണ്ട് ശൂലങ്ങളിലേക്കും തേച്ചു മിനുക്കിയ പരിചകളിലേക്കും മാറി മാറി നോക്കി.

“ഇതെല്ലാം യഥാർത്ഥം തന്നെയാണോ?” അവൾ ആരാഞ്ഞു.

അതെയെന്ന മട്ടിൽ ഞാൻ തല കുലുക്കി. “ഈ ഹാൾ പുതുക്കി പണിതതാണെങ്കിലും പുരാതന വൈക്കിങ്ങ് കുടിയേറ്റക്കാരുടെ നിർമ്മിതിയാണ്. ആയിരത്തോളം വർഷമെങ്കിലും പഴക്കമുണ്ടാകും

“റസ്മുസെൻ ഇതെല്ലാം നന്നായി പരിപാലിക്കുന്നുണ്ടെന്ന് പറയാതിരിക്കാൻ കഴിയില്ല

“തീർച്ചയായും” ഞാൻ പറഞ്ഞു.

ഘനീഭവിച്ച മൌനം വീണ്ടും. അതിൽ അവൾ അല്പം അസ്വസ്ഥതയാകുന്നത് പോലെ തോന്നി.

“ആ വിമാനം ഞങ്ങൾ കണ്ടെത്തി മിസ്റ്റർ കെൽ‌സോയെയും” ഞാൻ പറഞ്ഞു. “തിരിച്ചറിയൽ പ്രക്രിയ വളരെ എളുപ്പമായിരുന്നു

“അറിഞ്ഞു മിസ്സിസ് കെൽ‌സോ എന്നോട് പറഞ്ഞു ഞങ്ങൾ ഒരേ റൂമിലാണ് തങ്ങുന്നത് ആട്ടെ, വേറെന്തെങ്കിലും പ്രത്യേകിച്ച് ഉണ്ടായോ?”

“ഫോഗെലും സ്ട്രാട്ടണും വളരെ നിരാശരായിട്ടാണ് കാണപ്പെട്ടത് പിന്നെ, സംഭവസ്ഥലത്ത് നിന്നും അധികം അകലെയല്ലാതെ ചില അടയാളങ്ങൾ ഞാൻ ശ്രദ്ധിച്ചു ആരോ ഒരു സ്കീ പ്ലെയ്‌നുമായി ഈയിടെ ലാന്റ് ചെയ്തതിന്റെ

 “ആർണി?”  അവളുടെ മുഖത്ത് ആശ്ചര്യം വിടർന്നത് പെട്ടെന്നായിരുന്നു.

ഗ്രീൻ‌ലാന്റിന്റെ ഈ ഭാഗത്ത് മറ്റാർക്കെങ്കിലും സ്കീ പ്ലെയ്‌ൻ ഉള്ളതായി എനിക്കറിവില്ല

“അപ്പോൾ ആർണി എനിക്ക് നൽകിയ മരതകം തകർന്ന ആ വിമാനത്തിൽ നിന്നും ലഭിച്ചതാണെന്നാണോ നിങ്ങൾ പറഞ്ഞു വരുന്നത്?”

“എന്നാണ് എന്റെ ഊഹം അവിടെ നിന്നും ലഭിച്ച മറ്റു പലതിനോടും ഒപ്പം

“പക്ഷേ, ആ വസ്തുക്കൾ അവിടെയുണ്ടായിരിക്കുമെന്ന് അവൻ എങ്ങനെ അറിഞ്ഞു?” ഇലാന ചോദിച്ചു.

ഇതേ ചോദ്യം കുറേ നേരമായി എന്റെ മനസ്സിലും പുകയുന്നുണ്ടായിരുന്നു എന്നതാണ് വാസ്തവം. ഗഹനമായ അപഗ്രഥനത്തിനൊടുവിൽ ഞാനെത്തിച്ചേർന്നത് തികച്ചും ന്യായമായ ഈ നിഗമനത്തിലായിരുന്നു.  “സാറാ കെൽ‌സോ ഫ്രെഡറിക്‌സ്ബോർഗിൽ എത്തിയ ആ രാത്രി തന്നെ അവൾ ആർണിയെ കാണുവാൻ പോയിരുന്നു പാതിരാത്രിയോടടുത്ത ആ സമയത്ത് അത്രയും അത്യാ‍വശ്യമായി എന്തിനായിരുന്നു ആ സന്ദർശനമെന്ന് അന്ന് ഞാൻ അത്ഭുതം കൂറിയിരുന്നു

“ഫോഗെലിനെ അറിയിക്കാതെയായിരുന്നുവോ അത്?”

“അതെ ഇപ്പോൾ ഓർത്ത് നോക്കുമ്പോൾ എന്തൊക്കെയോ നിഗൂഢതകൾ അതിന് പിന്നിൽ ദർശിക്കുവാൻ കഴിയുന്നില്ലേ?”

“എന്നിട്ട് ഇക്കാര്യത്തിൽ എന്ത് ചെയ്യുവാനാണ് നിങ്ങൾ ഇപ്പോൾ ഉദ്ദേശിക്കുന്നത്?” അവൾ ആരാഞ്ഞു.

ഞാൻ ചുമൽ വെട്ടിച്ചു.  “ഇക്കാര്യത്തിൽ ഞാനെന്തിന് വെറുതെ തല പുണ്ണാക്കണം? കണ്ടിട്ട് വളരെ സങ്കീർണ്ണമാണെന്ന് തോന്നുന്നു കാര്യങ്ങൾ ഒരു സാധാരണ വൈമാനികനായ എന്റെ തലച്ചോറിന് ഉൾക്കൊള്ളാൻ കഴിയുന്നതിലും അപ്പുറം

അവൾ അടക്കി ചിരിച്ചു. “ഓ എന്തൊരു നുണയനാണ് നിങ്ങൾപെരുനുണയൻ…! നിങ്ങളെ അങ്ങനെയങ്ങ് വിടാൻ ഞാൻ ഉദ്ദേശിച്ചിട്ടില്ല തീർച്ചയായും എന്തെങ്കിലും ഞാൻ ചെയ്യും

“ആരായിട്ട്? ഇലാനാ എയ്ട്ടൺ എന്ന നിലയിലോ അതോ മിറാ ഗ്രോസ്മാൻ എന്ന നിലയിലോ?” എന്റെ വായിൽ നിന്നും ആ ചോദ്യം ഉതിർന്ന അതേ നിമിഷം തന്നെ ഞാൻ അതിൽ ഖേദിക്കുകയും ചെയ്തു.

അവളുടെ മുഖത്തെ മന്ദഹാസം പതുക്കെ വേദനയിലേക്ക് വഴി മാറുന്നത് ഞാൻ ശ്രദ്ധിച്ചു. “ഇനിയും നിങ്ങൾ അക്കാര്യം മറന്നിട്ടില്ല അല്ലേ?”

എനിക്ക് എന്നോട് തന്നെ വെറുപ്പ് തോന്നിയ നിമിഷങ്ങൾ അവളെ തുറിച്ച് നോക്കി വിഷണ്ണനായി ഞാൻ നിന്നു. അവളെ സമാശ്വസിപ്പിക്കുവാൻ വാക്കുകൾ തിരയുമ്പോഴേക്കും വൈകിപ്പോയിരുന്നു. ഫോഗെലും സ്ട്രാട്ടണും കൂടി സാറാ കെൽ‌സോയോടൊപ്പം സ്റ്റെയർ കെയ്സ് ഇറങ്ങി വരുന്നുണ്ടായിരുന്നു. അതേ നിമിഷത്തിൽ തന്നെയാണ് കിച്ചണിൽ നിന്നും റസ്മുസെനും തിരികെയെത്തിയത്.  എല്ലാവരുടെയും സംഭാഷണ കോലാഹലങ്ങൾക്കിടയിൽ ഞാൻ തേടിക്കൊണ്ടിരുന്ന വാക്കുകൾ സുഷുപ്തിയിലാണ്ടു.

 വളരെ ലളിതമായിരുന്നു അത്താഴമെങ്കിലും തികച്ചും തൃപ്തിയേകുന്നതായിരുന്നു അത്. ലെന്റിൽ സൂപ്പും പിന്നെ മത്സ്യവും ആട്ടിറച്ചിയും കൊണ്ടുള്ള വിഭവങ്ങളും അത്യന്തം രുചികരമായിരുന്നു. ഭക്ഷണശേഷം കൊണ്ടു വന്ന കോഫിയും ബ്രാണ്ടിയും നുണഞ്ഞു കൊണ്ട് നെരിപ്പോടിലെ തീ കാഞ്ഞ് ഇരിക്കവെ ഗ്രീൻലാന്റിലെ മുൻ‌കാല കുടിയേറ്റക്കാരെക്കുറിച്ചായി അവരുടെ ചർച്ച.

നെരിപ്പോടിന് സമീപം ഞങ്ങൾക്ക് അഭിമുഖമായി ഇരുന്നു കൊണ്ട് കൈയിൽ മദ്യ ചഷകവുമായി റസ്മുസെൻ തന്റെ ചരിത്ര ജ്ഞാനത്തിന്റെ കെട്ടഴിച്ചു. പത്താം നൂറ്റാണ്ടിൽ എറിക് ദി റെഡ് എന്ന നാവികൻ ഗ്രീൻലാന്റ് കണ്ടു പിടിച്ചതും തുടർന്ന് ആയിരക്കണക്കിന് ഐസ്‌ലാന്റുകാരും സ്കാൻഡിനേവിയൻസും കുടിയേറ്റം ആരംഭിച്ചതിന്റെയും കഥകൾ. പക്ഷേ, ക്രമേണ മോശമാകുവാൻ തുടങ്ങിയ കാലാവസ്ഥയെത്തുടർന്ന് ഗ്രീൻലാന്റിലെ തുടർന്നുള്ള ജീവിതം അസാദ്ധ്യമാകുകയും 1410 ൽ അവസാന ഔദ്യോഗിക പായ്ക്കപ്പൽ ദ്വീപിനോട് വിട ചൊല്ലിയതിനെയും കുറിച്ചുള്ള കഥകൾ.

“പിന്നീടെന്ത് സംഭവിച്ചു…? തിരികെ പോകാതെ ഇവിടെത്തന്നെ തങ്ങിയവർക്ക് എന്ത് സംഭവിച്ചു?” സാറാ കെൽ‌സോ ചോദിച്ചു.

റസ്മുസെൻ ചുമൽ വെട്ടിച്ചു. “സത്യം പറഞ്ഞാൽ ആർക്കും അറിയില്ല പിന്നീടുള്ള നൂറോ അതിലധികമോ വർഷങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ഒന്നും തന്നെ ലഭ്യമല്ല പതിനെട്ടാം നൂറ്റാണ്ടിൽ എത്തിയ മിഷണറിമാർ ഇവിടെ കണ്ടത് എസ്കിമോകളെ മാത്രമായിരുന്നു

“അവിശ്വസനീയം

“പക്ഷേ, ലഭ്യമായ വിവരങ്ങൾ പറയുന്നത് അതാണ്” റസ്മുസെൻ പറഞ്ഞു.

ചെറിയൊരു മൌനത്തിന് ശേഷം സ്ട്രാട്ടൺ ചോദിച്ചു. “നോർസ് സംഘമാണ് യഥാർത്ഥത്തിൽ അമേരിക്ക കണ്ടുപിടിച്ചതെന്ന വാദം താങ്കൾ അംഗീകരിക്കുന്നുണ്ടോ? അതോ വെറും കെട്ടുകഥകളാണോ അതെല്ലാം?”

ആ ഒരൊറ്റ ചോദ്യം മതിയായിരുന്നു റസ്മൂസെന് മണിക്കൂറുകളോളം സംസാരിക്കുവാൻ. “എന്താണിത്ര സംശയം? നോർസ് സംഘത്തിന്റെ കടൽ യാത്രകൾ പലതും പ്രസിദ്ധമാണ് ഇവിടെ സാൻഡ്‌വിഗിലെ ഈ ക്രീക്കിൽ നിന്നുമാണ് നാവികർ യാത്ര പുറപ്പെട്ടിരുന്നത് എറിക്ക് ദി റെഡ്ഡിന്റെ മകൻ ലെ‌യ്ഫ് ദി ലക്കി ആയിരുന്നു അവരിൽ പ്രഥമൻ  അദ്ദേഹത്തിന്റെ ചുണ്ടിൽ നിന്നും അനർഗ്ഗളം പ്രവഹിച്ചുകൊണ്ടിരുന്ന വിവിധ നാമങ്ങൾ ആ ഹാളിൽ പ്രതിധ്വനിച്ചു. അത് കേട്ടുകൊണ്ടിരുന്ന ആരും തന്നെ ഒന്നും ഉരിയാടിയില്ല. “വിൻ‌ലാന്റ് കണ്ടുപിടിച്ചത് ലെയ്ഫ് ആണ് വിൻലാന്റ് ദി ഗുഡ് ഇപ്പോഴത്തെ മസാച്ചുസെറ്റ്സിലെ കേപ്പ് കോഡിന് സമീപമുള്ള പ്രദേശമായിരിക്കണം അതെന്നാണ് കരുതപ്പെടുന്നത്

“അതൊരു ഊഹം മാത്രമല്ലേ?” ഫോഗെൽ ചോദിച്ചു. “അമേരിക്കയിലും കാനഡയിലുമായി ഈ സംഘത്തിന്റേതെന്ന് കരുതപ്പെടുന്ന ശേഷിപ്പുകളിൽ പലതും ഇനിയും അംഗീകരിച്ചു കൊടുക്കുവാൻ ലോകം തയ്യാറായിട്ടില്ലെന്നതല്ലേ വാസ്തവം?”

“എന്നു വച്ച് അവർ അവിടെ എത്തിയിട്ടില്ല എന്ന് പറയുന്നതിൽ എന്തർത്ഥം?” റസ്മുസെൻ ചോദിച്ചു. “ലെയ്ഫിന്റെ സഹോദരൻ തോർവാൾഡ് എറിക്‌‌സൺ കൊല്ലപ്പെട്ടത് തദ്ദേശീയരായ റെഡ് ഇന്ത്യൻസുമായുള്ള ഏറ്റുമുട്ടലിലായിരുന്നു കക്ഷത്തിൽ അമ്പ് തറച്ച് വായിച്ചിട്ടില്ലേ ആ കഥകളൊന്നും? ഡാനിഷ് ആർക്കിയോളജിസ്റ്റായ ആഗെ റൂസൽ ഇവിടുത്തെ തീരദേശത്ത് തോർവാൾഡിന്റെ സഹോദരന്റെ ഉടമസ്ഥതയിലുണ്ടായിരുന്ന ഒരു ഫാമിൽ ഖനനം നടത്തിയിരുന്നുഅദ്ദേഹം കണ്ടെടുത്ത മറ്റ് പല വസ്തുക്കളുടെയും കൂട്ടത്തിൽ ഒരു റെഡ് ഇന്ത്യൻ അമ്പും ഉണ്ടായിരുന്നു  അത് അമേരിക്കയിൽ നിന്നും എത്തിയതാണെന്നതിൽ യാതൊരു സംശയവുമില്ല മാത്രമല്ല റോഡ് ഐലന്റിൽ മാത്രം കാണപ്പെടുന്ന തരത്തിലുള്ള ഒരു കൂന കൽക്കരിയും കണ്ടെത്തുകയുണ്ടായി നിങ്ങൾക്കറിയാമല്ലോ, ഇവിടെ ഗ്രീൻലാന്റിൽ കൽക്കരി എന്ന വസ്തു ഇല്ലെന്നത്

“ഇത്തരം കാര്യങ്ങളിൽ താങ്കൾ വിശദമായ അന്വേഷണം തന്നെ നടത്തിക്കൊണ്ടിരിക്കുകയാണെന്ന് ജോ എന്നോട് പറഞ്ഞിരുന്നു പ്രത്യേകിച്ചെന്തെങ്കിലും കണ്ടെത്തുവാൻ സാധിച്ചുവോ താങ്കൾക്ക്?” ഡെസ്ഫോർജ് ചോദിച്ചു.

“തീർച്ചയായും വളരെയധികം കഥകൾ കേട്ടിട്ടില്ലേ? ഇവിടെ നിന്നും പുറപ്പെട്ട തോർഫിൻ കാൾസെനും അദ്ദേഹത്തിന്റെ പത്നി ഗൂഡ്രിഡും അമേരിക്കയിലെ സ്ട്രോംസീ എന്ന ദ്വീപിൽ ചെന്നിറങ്ങിയ കാര്യം…?  ഇന്നത്തെ മൻഹാട്ടൻ ദ്വീപായിരുന്നു അതെന്നത് സംശയമില്ലാത്ത വസ്തുതയാണ് അവർക്ക് ഒരു മകൻ ജനിച്ചു സ്നോർ അമേരിക്കയിൽ ജനിച്ച ആദ്യ വെളുത്ത നിറക്കാരൻ...”

“താങ്കളത് വിശ്വസിക്കുകയും ചെയ്യുന്നു?” ഫോഗെൽ ചോദിച്ചു.

“തീർച്ചയായും പിന്നീടെപ്പോഴോ അദ്ദേഹം ഇവിടെ സാൻഡ്‌വിഗ്ഗിൽ എത്തി സ്ഥിര താമസമാക്കി അദ്ദേഹത്തിന്റെ പുരയിടത്തിലാണ് നാം ഇപ്പോൾ ഇരിക്കുന്ന ഈ ഹാൾ നിർമ്മിച്ചിരിക്കുന്നത് ഈ തോട്ടത്തിൽ വർഷങ്ങളായി ഞാൻ ഖനനവും ഗവേഷണവുമായി കഴിച്ചു കൂട്ടുകയാണ്

അദ്ദേഹത്തിന്റെ വാക്കുകളിലെ ആവേശം എല്ലാവരിലേക്കും ബാധിച്ചു കഴിഞ്ഞിരുന്നു. “താങ്കൾ കണ്ടെടുത്ത എന്തെങ്കിലും വസ്തുക്കൾ ഉണ്ടോ ഞങ്ങൾക്കൊന്ന് കാണുവാൻ?” ഫോഗെൽ ചോദിച്ചു.

“തീർച്ചയായും” റസ്മുസെൻ തന്റെ കണ്ണട ഊരി മേശപ്പുറത്ത് വച്ചിട്ട് എഴുന്നേറ്റ് ഹാളിന്റെ മറുഭാഗത്തേക്ക് നടന്നു. അവർ അദ്ദേഹത്തെ അനുഗമിച്ചു.

അത് കാണണമെന്ന് താല്പര്യമില്ലാഞ്ഞിട്ടല്ല ഞാൻ അവർക്കൊപ്പം പോകാതിരുന്നത്. വളരെ ചിട്ടയോടെ ഭംഗിയായി പ്രദർശനത്തിന് വച്ചിരിക്കുന്ന ആ വസ്തുക്കൾ ഇതിനു മുമ്പ് പല തവണ ഞാൻ കണ്ടിട്ടുള്ളതാണ്. അല്പം ശുദ്ധവായു ശ്വസിക്കണമെന്ന ഒരു തോന്നൽഇരുട്ടിലേക്ക് വലിഞ്ഞ് പതുക്കെ വാതിൽ തുറന്ന് ഞാൻ മുറ്റത്തേക്കിറങ്ങി.

രാത്രി പതിനൊന്ന് മണിയോടടുത്തിരിക്കുന്നു. വർഷത്തിലെ ഈ സീസണിൽ പാതിരാത്രിയെങ്കിലും ആകണം ഇരുട്ട് വീഴുവാൻ മൂടൽ മഞ്ഞിന്റെ അകമ്പടിയോടെ പെയ്യുന്ന മഴനൂലുകളിൽ അസ്തമയ സൂര്യന്റെ തിളക്കം. യോർക്ക്ഷയറിലെ പ്രഭാതമാണ് എനിക്കപ്പോൾ ഓർമ്മ വന്നത്.

മഴ ശക്തിയാർജ്ജിച്ചിരിക്കുന്നു. മുറ്റത്തെ ചരൽക്കല്ലുകളിൽ പതിച്ച് മുകളിലേക്ക് തെറിക്കുന്ന മഴത്തുള്ളികൾ. മഴയിൽ നിന്നും രക്ഷ തേടി മറുഭാഗത്തുള്ള കളപ്പുരയിലേക്ക് ഞാൻ ഓടി.  പുത്തൻ വൈക്കോലിന്റെ മയക്കുന്ന ഗന്ധം പ്രസരിക്കുന്ന ആ കളപ്പുര സാമാന്യം വിസ്താരമുള്ളതായിരുന്നു. മുകളിലെ തട്ടിലേക്ക് കയറുവാനായി ഒരു കോണി ഘടിപ്പിച്ചിരിക്കുന്നു.

മുകളിലെ തട്ടിൽ ഒട്ടു മിക്കയിടത്തും വൈക്കോൽ നിരത്തിയിട്ടുണ്ട്. മറുഭാഗത്തെ ചുവരിലുള്ള കതക് കാറ്റത്ത് മുന്നോട്ടും പിന്നോട്ടും ആടിക്കൊണ്ടിരിക്കുന്നു. അതിലൂടെ ഉള്ളിലേക്കരിച്ചെത്തുന്ന ജലകണങ്ങൾ. ആ വാതിൽ തുറക്കുന്നത് ഏതാണ്ട് മുപ്പതടി കുത്തനെയുള്ള താഴ്ച്ചയിലേക്കാണ്. വാതിലിന് തൊട്ടു മുകളിൽ ഉത്തരത്തിലെ കൊളുത്തിൽ ഘടിപ്പിച്ചിരിക്കുന്ന വലിയൊരു കപ്പിയും കയറും. ഒരു നിമിഷം ഞാനെന്റെ കുട്ടിക്കാലത്തേക്ക് തിരിച്ചുപോയി. താഴെ മഴവെള്ളമൊഴുകുന്ന മുറ്റത്തേക്ക് ആ കയറിൽ പിടിച്ച് തൂങ്ങി ഊർന്നിറങ്ങുവാൻ എന്റെ ഹൃദയം വെമ്പി. പെയ്തിറങ്ങുന്ന മഴയെ നോക്കി അനിർവ്വചനീയമായ ഗൃഹാതുരത്വത്തോടെ ഞാനങ്ങനെ നിന്നു.

താഴെ പ്രധാന വാതിൽ തുറക്കുന്ന ശബ്ദം കേട്ട് ഞാൻ വർത്തമാന കാലത്തിലേക്ക് തിരികെയെത്തി. അടുത്ത നിമിഷം ഇലാനയുടെ പതിഞ്ഞ സ്വരം കേൾക്കാറായി.

“ജോ?”


(തുടരും)

44 comments:

 1. മഴ... മഴ എന്നും ഹരമാണ്... ഗൃഹാതുരത്വവുമായി മഴയിലേക്ക് കണ്ണും നട്ട് നിൽക്കുന്ന ജോ മാർട്ടിനരികിലേക്ക് ഇലാന...

  ReplyDelete
 2. ങേ!!!!!ഞാനാണോ ആദ്യം!!!!!!
  എന്നാ പൊലിയ്ക്കുമല്ലോ.

  ReplyDelete
  Replies
  1. നോക്കട്ടെ... നോക്കട്ടെ... :)

   Delete
  2. പിന്നല്ലേ .. ഉറപ്പായിട്ടും പൊലിക്കും..

   Delete
  3. ഇല്ലേല്‍ നുമ്മ പൊലിപ്പിയ്ക്കും!

   Delete
 3. സാറാ ആർണ്ണിയുമൊത്ത്‌ രാത്രിയിൽ ഇവിടെ വന്നതായിരുന്നു അല്ലേ??
  ശ്ശൊ!!ആ സമയത്ത്‌ എന്തെല്ലാം ഓർത്ത്‌ പോയി.
  പ്ലിംഗ്‌.!!!!!

  ReplyDelete
  Replies
  1. ആ രാത്രിയിൽ അവർ അവിടെ പോയിട്ടൊന്നുമില്ല സുധീ... സുധി ഓർത്ത കാര്യങ്ങളൊന്നും തെറ്റിയിട്ടില്ല... വിഷമിക്കണ്ട... :)

   Delete
  2. ശ്ശോ ...ഭയങ്കരൻ ....അവനിത് പിന്നെപ്പോ...?????

   Delete
  3. ആർണിയുടെ വിമാനത്തിന്റെ സ്കീ ഒടിഞ്ഞതുമായി ഒന്ന് കൂട്ടി വായിച്ച് നോക്കിയേ ഉണ്ടാപ്രീ...

   Delete
 4. രഹസ്യങ്ങളുടെ പുകമറ നീങ്ങിവരുവായിരുന്നു. അപ്പോഴേയ്ക്കും മഴ വന്നു. പ്രണയത്തിന്റെ ഈറനണിഞ്ഞ് ഇലാനയും. ഈ പെണ്ണുങ്ങളെ കൊണ്ടുതോറ്റു.

  ReplyDelete
  Replies
  1. മഴനീർ തുള്ളികൾ... നിൻ തനു നീർ മുത്തുകൾ...

   Delete
 5. ആർണിയാശാൻ മോശക്കാരനല്ല എന്ന് മനസിലായില്ലേ.. ;) അതുപോലെ റസ്മൂസനും... ജീവിക്കുന്ന ‘എൻസൈക്ലോപീഡിയ’യല്ലേ.. കക്ഷി..!

  പണ്ടൊക്കെ മഴ പെയ്താൽ ‘ക്ലാര’ വരുമായിരുന്നു... ഇപ്പോൾ ‘ഇലാന’യും.. !!

  ReplyDelete
  Replies
  1. മഴയും പ്രണയവും ഒരു നാണയത്തിന്റെ ഇരു വശങ്ങളാണല്ലേ... പത്മരാജൻ സിനിമകൾ... അദ്ദേഹത്തിന്റെ ഓർമ്മകൾക്ക് മുന്നിൽ പ്രണാമം...

   Delete
  2. ഉവ്വ. .ഞാൻ കുറെ മഴ കൊണ്ട് നോക്കീതാ ...
   ജ്യോതിം വന്നില്ല , ക്ലാരെം വന്നില്ല..
   ചുമ്മാ .. ആളെ പറ്റിക്കാൻ ഓരോന്നു എഴുതി വിടും.

   Delete
  3. തൊപ്പിക്കുട വച്ച് മഴ കൊള്ളണം ഉണ്ടാപ്രീ...

   Delete
  4. പക്ഷെ പനി വന്നില്ലേ ഉണ്ടാപ്രി

   Delete
 6. എന്തായാലും മഴയെത്തി.
  ഇവിടേയും തകർത്തു പെയ്യുകയാണ്. ഞാനതൊന്നു കാണട്ടെ. എത്ര കണ്ടാലും കണ്ടാലും മതി വരാത്ത ആ മഴപ്പൊയ്ത്ത്...!
  എന്നിട്ടാവാം ബാക്കി..
  ആർണി എന്തൊക്കെയോ ദുരൂഹത ഉണ്ടാക്കുന്നുണ്ടല്ലെ...?

  ReplyDelete
  Replies
  1. കൊതിപ്പിക്കല്ലേ അശോകൻ മാഷേ...

   ആർണി... കാത്തിരിക്കൂ മാഷേ....

   Delete
 7. റസ്മുസെൻ ചില്ലറക്കാരനല്ലല്ലേ...
  ആർണ്ണിയെ പിന്നെ നമുക്കറിയാല്ലോ.

  എന്നാലും അവസാനം ആ മഴയത്ത്‌ ജോയെയും ഇലാനയെയും അവിടെ തനിച്ചാക്കിയിട്ട്‌ ചാപ്റ്റർ അവസാനിപ്പിച്ചത്‌ ഒരു മാതിരി ചെയ്ത്തായിപ്പോയി

  ReplyDelete
  Replies
  1. അത് ഞാൻ മനഃപൂർവ്വം തന്നെ ചെയ്തതാ ശ്രീ... അടുത്ത ലക്കത്തിനായി എല്ലാവരും കാത്തിരിക്കുമല്ലോ... :)

   Delete
  2. കൊക്കെത്ര ......
   വിനുവേട്ടനല്ലേ ആളു... നമ്മ ചുമ്മാ ഓരോന്നൊക്കെ ബിജാരിച്ചു വരുമ്പോ ഒന്നൂണ്ടാവില്ല

   Delete
  3. ജാക്കേട്ടൻ എഴുതിയതൊന്നും വിട്ടു കളയുന്ന പ്രശ്നമേയില്ല ഉണ്ടാപ്രീ... പിണങ്ങാതെ...

   Delete
 8. ആര്‍ണി ഇനിയെപ്പോഴാണാവോ പ്രത്യക്ഷപ്പെടുക? അതിനിടയില്‍ ഫോര്‍കാസറ്റില്‍ ഇല്ലാത്ത ഒരു മഴയും!!!

  ReplyDelete
  Replies
  1. നമ്മുടെ ജിമ്മിയോട് ചോദിച്ചാൽ കൃത്യമായി അറിയാം.... ആർണിയുടെ ബോഡി ഗാർഡായി കൂടിയിരിക്കുയാ ജിമ്മി... :)

   Delete
 9. സംഭവബഹുലമല്ല.
  ഹിസ്റ്ററി ക്ലാസില്‍ കേറിയതുപോലെയുണ്ട് കേട്ടോ

  ReplyDelete
  Replies
  1. ശരിയാണ് അജിത്‌ഭായ്... ആ ഭാഗങ്ങൾ വിട്ടുകളഞ്ഞാലോ എന്ന് ഒരുപാട് ആലോചിച്ചതാ... പിന്നെ ഓർത്തപ്പോൾ ശരിയാവില്ലെന്ന് തോന്നി... റസ്മൂസെന്റെ ചരിത്രാഖ്യാനത്തിൽ ബോറടിച്ചിട്ടല്ലേ അവരെ വിട്ട് ജോ വൈക്കോൽ പുരയിലേക്ക് കയറുന്നത്... എങ്കിലല്ലേ ഇലാന അങ്ങോട്ട് എത്തുകയുള്ളൂ...? എങ്കിലല്ലേ അടുത്ത ലക്കത്തിനായി കാത്തിരിക്കാനൊക്കൂ...? :)

   Delete
  2. Reading between lines..
   വൈക്കോൽ പുരയിൽ കേറുന്ന ഭാഗം മാത്രെ രണ്ടാവര്തി വായിച്ചോള്ളൂ.
   skipped the history

   Delete
  3. എന്നാലും വേണ്ടീല്ല... വീണ്ടും ഈ വഴി വന്നൂല്ലോ... അത് മതി...

   Delete
 10. ചരിത്ര ക്ലാസ്സിലൂടെ കേറിയിറങ്ങി വന്നപ്പോ ദാ, ഒരു മഴ... അവിടെ ജോയുടെ അരികിലേക്ക് വരുന്ന ഇലാന..... ഒരു പത്മരാജൻ ഡിങ്കോൾഫി മണക്കുന്നു...! :)

  ആർണി ആളു മോശമല്ലാ ല്ലോ...

  ReplyDelete
  Replies
  1. മഴ... ജാക്ക് ഹിഗ്ഗിൻസിന്റെ നോവലുകളിൽ മഴ ഒരു പ്രധാന കഥാപാത്രമാണ് കുഞ്ഞൂസ്... സ്റ്റോം വാണിങ്ങ്... ഈഗിൾ ഹാസ് ലാന്റഡ്... ഓർമ്മയില്ലേ...?

   Delete
 11. ഒരു കണക്കിനു മഴ രക്ഷിച്ചു എന്നു പറയാം അല്ലെ

  ReplyDelete
  Replies
  1. തീർച്ചയായും റാംജി ഭായ്... ഈ ലക്കത്തെ രക്ഷിച്ചത് മഴ തന്നെ... :)

   Delete
 12. വൈക്കോല്‍ പുരയില്‍ ഞാനുമുണ്ട്.... മഴയിലെങ്കില്‍ എന്ത് പ്രണയം.....

  ReplyDelete
  Replies
  1. അവരെ അവിടെ ശല്യപ്പെടുത്തുവാൻ കട്ടുറുമ്പായി എത്തി അല്ലേ? :)

   Delete

 13. ലെന്റിൽ സൂപ്പും പിന്നെ മത്സ്യവും
  ആട്ടിറച്ചിയും കൊണ്ടുള്ള വിഭവങ്ങളും ,
  ശേഷം കൊണ്ടു വന്ന കോഫിയും ബ്രാണ്ടിയും
  നുണഞ്ഞു കൊണ്ട് നെരിപ്പോടിലെ തീ കാഞ്ഞ് ഇരിക്കലും..
  ‘വളരെ ലളിതമായിരുന്നു അത്താഴമെങ്കിലും തികച്ചും തൃപ്തിയേകുന്നതായിരുന്നു അത്. ..!‘

  ഹൌ... എന്തൊരു ലളിതമായ ഭഷണം ...

  ഇങ്ങിനെയൊക്കെ ലളിതയെ കൂട്ടി കഴിച്ചാൽ ,എങ്ങിനെ തൃപ്തിവരാതിരിക്കും അല്ലേ
  ( ആത്മാഗതം :- വെറുതെയല്ലാ എന്നെ പോലെയുള്ള വയറ്റ്പാപികളൊന്നും ഇവിടെ നിന്നും തല്ലി കളഞ്ഞാലും തിരിച്ച് പോകാത്തത്..! )

  ReplyDelete
  Replies
  1. എന്താ സംശയം മുരളിഭായ്...? :)

   Delete

 14. മിസ്റ്ററിയും ഹിസ്റ്റരിയും ചേര്‍ത്ത് എന്ത് രസകരമായി ഒരുക്കിയ അദ്ധ്യായം!

  ReplyDelete
  Replies
  1. നന്ദി ജോസ്‌ലെറ്റ്...

   Delete
 15. അപ്പോഴേയ്ക്കും മഴ വന്നു....ഇവിടേയും

  ReplyDelete
  Replies
  1. കേരളത്തിൽ മഴ തകർക്കുകയാണല്ലോ മാഷേ...

   Delete
 16. അവിടെ മഴ പെയ്യാൻ കണ്ട ഒരു സമയം. ഇവിടെ രണ്ടു ദിവസമായി മഴ
  തകർക്കയല്ലേ. ഈ മഴ ഒന്നു തോരണ വരെ കാത്തിരിക്കാം ല്ലേ

  ReplyDelete
  Replies
  1. മഴ... മനുഷ്യനെ വെറുതെ കൊതിപ്പിക്കാനായിട്ട്...

   Delete
 17. മഴ ശുഭോദര്‍ക്കമാണ്.

  ReplyDelete