Saturday 11 July 2015

ഈസ്റ്റ് ഓഫ് ഡെസലേഷൻ - 39



ഹാർബറിൽ നിന്നും പുറപ്പെടുമ്പോൾ മഴയുടെ ശക്തി കുറഞ്ഞിരുന്നു. ക്രീക്കിൽ മൂടൽ മഞ്ഞ് പരന്ന് തുടങ്ങിയിരിക്കുന്നു. ഇന്നത്തെ രാത്രി അത്ര നല്ല കാലാവസ്ഥ ആയിരിക്കില്ല എന്നതിന്റെ സൂചന റബ്ബർ കൊണ്ട് നിർമ്മിച്ച ഒരു ചെറിയ തോണി വാടകയ്ക്കെടുത്താണ് ഞാൻ തിരിച്ചിരിക്കുന്നത്.  അതിൽ ഘടിപ്പിച്ചിരിക്കുന്ന വലിയ ഔട്ട്ബോർഡ് എൻ‌ജിൻ വിചാരിച്ചതിലും വേഗതയാണ് അതിന് നൽകിയത്.

പടക്കപ്പലുകളെപ്പോലെ നിരനിരയായി തൂവെള്ള, ഇളം നീല, പച്ച എന്നിങ്ങനെ വിവിധ വർണ്ണങ്ങളോടെ ഒഴുകിക്കൊണ്ടിരിക്കുന്ന നാല് വലിയ മഞ്ഞുമലകൾക്കരികിലൂടെ ഞാൻ കടലിലേക്ക് നീങ്ങി. പെട്ടെന്നാണ് തോണിയുടെ വലത് ഭാഗത്തായി ഒരു തിരയിളക്കം ഉണ്ടായത്. അടുത്ത നിമിഷം ഉയർന്ന് പൊങ്ങിയ ഒരു തിമിംഗലം വീണ്ടും വെള്ളത്തിനടിയിലേക്ക് മുങ്ങാംകുഴിയിട്ട് മറഞ്ഞു.

മുഖത്തേക്ക് പതിക്കുന്ന തണുത്ത ചാറ്റൽ മഴയുമേറ്റ് സാമാന്യം വേഗതയിലുള്ള ആ യാത്ര തികച്ചും ആവേശം പകരേണ്ടത് തന്നെയാണ്. എന്നാൽ മനോഹരമായ ആ അനുഭവം അത്ര കണ്ട് ആസ്വദിക്കുവാൻ പറ്റുന്ന അവസ്ഥയിലായിരുന്നില്ല ഞാൻ. എത്രയും പെട്ടെന്ന് ആർണിയെ കണ്ടെത്തി അവനെ കാത്തിരിക്കുന്ന അപകടത്തെക്കുറിച്ച് ബോധവാനാക്കുക എന്നതാണ് ഇപ്പോൾ പ്രധാനം.

ഏതാണ്ട് ഒരു മൈൽ അകലെയായി ഓളങ്ങളിൽ ചാഞ്ചാടിക്കൊണ്ടിരുന്ന ആ പഴയ വെയ്‌ൽ ബോട്ട് അവന്റേതായിരുന്നു. ഓയിൽ‌സ്കിൻ കോട്ടും സൂവെസ്റ്ററും ധരിച്ച അവൻ ചൂണ്ടയുപയോഗിച്ച് മീൻ പിടിക്കുവാനുള്ള ശ്രമത്തിലാണ്. അവൻ ഇരിക്കുന്ന സീറ്റിനടിയിൽ സൂക്ഷിച്ചിരിക്കുന്ന ഡബിൾ ബാരൽ ഗൺ ഞാൻ ശ്രദ്ധിക്കാതിരുന്നില്ല.

ഞാൻ എറിഞ്ഞു കൊടുത്ത കയർ പിടിച്ച് എന്റെ തോണി അവൻ ബോട്ടിനോട് അടുപ്പിച്ചു. അടുത്ത നിമിഷം ഞാൻ ബോട്ടിലേക്ക് കയറി അവനരികിലെത്തി.

“ഓ നിന്നെ കണ്ടു കിട്ടാൻ വലിയ ബുദ്ധിമുട്ടാണല്ലോ ആർണീ അല്പം മുമ്പ് മില്ലറെ ഞാൻ കണ്ടിരുന്നു നാളെ രാവിലെ ആകുമ്പോഴേക്കും നിന്റെ വിമാനം പറക്കാൻ പാകത്തിലാകുമെന്ന് പറഞ്ഞു

“അതൊരു നല്ല വാർത്തയാണല്ലോ” ആഹ്ലാദത്തോടെ അവൻ ഒരു തെർമോഫ്ലാസ്ക് എന്റെ നേർക്ക് നീട്ടി. “ചൂടു കാപ്പിയാണ് പകർന്ന് കുടിച്ചോളൂ

അവൻ വീണ്ടും തന്റെ ചൂണ്ടയിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചു. സ്പൂണിന്റെ ആകൃതിയിലുള്ള ഒരു വസ്തു നൂലിൽ കോർത്ത് അവൻ വെള്ളത്തിലേക്കിടുകയാണ്.

ഞാൻ തലയാട്ടി. “നീ ഇനിയും ഇതൊന്നും പഠിച്ചില്ലേ ആർണീ? ഇതിന്റെയൊന്നും ആവശ്യമേയില്ല ഒരു വെറും ചൂണ്ട ഇട്ടാൽ പോലും ധാരാളം നീ ഉദ്ദേശിക്കുന്ന മത്സ്യം - അതായത്  കോഡ് -  കടലിന്റെ അടിത്തട്ടിൽ ഇരപിടിക്കുന്ന ഇനമാണ്ദാ, ഇതു പോലെ, ചൂണ്ട മുകളിലേക്കും താഴേക്കും ചലിപ്പിച്ചുകൊണ്ടിരുന്നാൽ മതി

അവന്റെ കൈയിൽ നിന്നും ചുണ്ട വാങ്ങിയിട്ട് അത് എങ്ങനെയെന്ന് ഞാൻ കാണിച്ചു കൊടുത്തു. എന്നിട്ട് തികച്ചും ലാഘവത്തോടെ ഞാൻ ചോദിച്ചു.  “ആ മരതക കല്ലുകൾ നീ എന്തു ചെയ്തു ആർണീ?”

“മരതകക്കല്ലോ?” അവന്റെ മുഖം ഒരു കൊച്ചു കുട്ടിയുടേതെന്ന പോലെ നിഷ്കളങ്കമായിരുന്നു. “നിങ്ങളെന്തൊക്കെയാണീ പറയുന്നത്, ജോ?”

“മഞ്ഞുമലയിൽ തകർന്നു കിടക്കുന്ന ഹെറോൺ വിമാനത്തിനകത്ത് നിന്നും ലഭിച്ച ആ മരതകക്കല്ലുകൾ സാറാ കെൽ‌സോ നിന്നോട് പറഞ്ഞില്ലേ അതേ മരതകക്കല്ലുകൾ ഇനി ഇക്കാര്യം നീ നിഷേധിക്കുന്നതിന് മുമ്പ് ഒരു കാര്യം കൂടി ഞാൻ പറയാം വിമാനം തകർന്ന് കിടക്കുന്നയിടത്ത് നിന്നും ഏതാണ്ട് അര മൈൽ മാറി ഒരു സ്കീ പ്ലെയ്‌ൻ ലാന്റ് ചെയ്തതിന്റെ അടയാളം ഞാൻ കണ്ടുപിടിച്ചു മാത്രമല്ല, കുറച്ച് ഓയിൽ ചോർന്നതിന്റെ പാടയും

“ഈ ലോകത്ത് എനിക്ക് മാത്രമേ സ്കീ പ്ലെയ്‌ൻ ഉള്ളോ?”

“ഈ പ്രദേശത്ത് അങ്ങനെയൊരാൾ നീ മാത്രമേയുള്ളൂ നാല്പതിനായിരം ക്രോണെ വിലമതിക്കുന്ന മരതകക്കല്ല്  ഒരു പെണ്ണിന് സമ്മാനമായി നൽകാൻ കഴിവുള്ള വ്യക്തി നീ മാത്രമേ ഉണ്ടാകൂ ഒന്നും ഒളിച്ച് വയ്ക്കാതെ യാഥാർത്ഥ്യത്തിലേക്ക് തിരികെ വരൂ ആർണീ
 
അവന്റെ മുഖം വലിഞ്ഞ് മുറുകുന്നത് പോലെ തോന്നി. “ജോ നിങ്ങൾക്ക് നിങ്ങളുടെ കാര്യം മാത്രം നോക്കിയാൽ പോരേ?”

എന്നാൽ ആ ചോദ്യം അവഗണിച്ച് ഞാൻ തുടർന്നു. “അന്ന് രാത്രി സാറാ കെൽ‌സോയുടെ റൂമിന് മുന്നിൽ വച്ച് മദ്യലഹരിയിൽ നീ അവളുടെ ദേഹത്ത് ഇടിച്ച് കയറിയത് ഓർമ്മയുണ്ടോ? തനിക്ക് ഇണങ്ങുന്ന ഒരു ഇരയെ ലഭിച്ചിരിക്കുന്നു എന്ന് ആ നിമിഷം അവൾ മനസ്സിലാക്കിയിരുന്നു അതായത്, അവളുടെ സൌന്ദര്യത്തിൽ മയങ്ങിയ നിന്നെ ചൊൽപ്പടിക്ക് നിർത്തി അവൾക്കാവശ്യമുള്ള എന്തും നേടാമെന്ന അതിരു കവിഞ്ഞ ആത്മവിശ്വാസം ഫോഗെലിന്റെ കൌശലങ്ങൾക്കും ഒരു പടി മുന്നിലായി നീങ്ങാമെന്നായിരുന്നു അവളുടെ കണക്കു കൂട്ടൽ തകർന്ന വിമാനത്തിനരികിൽ നിന്നെ അയച്ച് മരതകക്കല്ലുകൾ ശേഖരിച്ചുകൊണ്ടുവരിക എന്നിട്ട് ആ പ്രദേശത്ത് ലാന്റ് ചെയ്യുവാൻ യാതൊരു മാർഗ്ഗവുമില്ല എന്ന കഥ പറഞ്ഞുപരത്തുക

ഈ പറഞ്ഞതത്രയും സാഹചര്യ തെളിവുകൾ വച്ചു കൊണ്ട് ബുദ്ധിപൂർവ്വം ഞാൻ മെനഞ്ഞ കഥയായിരുന്നുവെങ്കിലും അവന്റെ മുഖഭാവത്തിൽ നിന്നും ശരിയായ വഴിയിലാണ് ഞാൻ നീങ്ങുന്നതെന്ന് മനസ്സിലായി. ഞാൻ തുടർന്നു.

“അങ്ങോട്ട് പോകാനുള്ള എന്റെ ശ്രമത്തിന് ഒരു ഘട്ടത്തിൽ നീ തടയിടുക പോലും ചെയ്തു ഒരു ഫ്ലോട്ട് പ്ലെയ്‌നിന് ലാന്റ് ചെയ്യാൻ സാധിക്കാത്ത വിധം മഞ്ഞു കട്ടകൾ നിറഞ്ഞു കിടക്കുകയാണ് സ്യൂലേ തടാകത്തിൽ എന്ന് പറഞ്ഞ് അടുത്ത ദിവസം സൂര്യാസ്തമയത്തിന് ശേഷം നിങ്ങൾ ഇരുവരും കൂടി അങ്ങോട്ട് പറക്കുവാനായിരുന്നു അവളുടെ പദ്ധതിയെങ്കിലും അവളെക്കാൾ ബുദ്ധിമാനായ നീ മറ്റൊരു കഥ അവൾക്ക് മുന്നിൽ നിരത്തി. തലേദിവസം ആ പ്രദേശത്തിന് മുകളിൽ ചുറ്റിക്കറങ്ങിയെങ്കിലും ലാന്റ് ചെയ്യാൻ പറ്റാത്ത സാഹചര്യമായിരുന്നു എന്ന് എന്നാൽ നിന്റെ വാക്കുകൾ വിശ്വസിക്കാൻ അവൾക്കാകുമായിരുന്നില്ല പ്രത്യേകിച്ചും പിറ്റേന്ന് രാവിലെ നിനക്ക് മറ്റൊരു ട്രിപ്പ് ഉണ്ടെന്ന് അവളോട് പറഞ്ഞപ്പോൾ അതായത് ഞാൻ ഫോഗെലിനെയും സംഘത്തെയും കൊണ്ട് സാൻ‌ഡ്‌വിഗിലേക്ക് പുറപ്പെടുവാൻ തീരുമാനിച്ച അതേ പ്രഭാതത്തിൽ അതിനാൽ അന്ന് രാത്രി അവൾ തനിയേ എയർസ്ട്രിപ്പിൽ ചെന്ന് ആ ട്രക്ക് സ്റ്റാർട്ട് ചെയ്ത് നിന്റെ വിമാനത്തിലേക്ക് ഇടിച്ച് കയറ്റി നിനക്ക് ഗ്രീൻലാന്റിൽ നിന്നും പുറത്ത് കടക്കാനാവില്ല എന്ന് ഉറപ്പ് വരുത്താൻ വേണ്ടി

ഒരെതിർപ്പും പ്രകടിപ്പിക്കാതെ എല്ലാം കേട്ടിരുന്നതിന് ശേഷം അവൻ പതുക്കെ പറഞ്ഞു. “സോന്ദ്രേയിൽ നിന്നും ഇന്നലെ ഉച്ചയ്ക്ക് ഒരു ബോട്ടുണ്ടായിരുന്നു ഒരു സാധാരണ യാത്രികൻ എന്ന നിലയിൽ അതിൽ കയറി കാനഡയിലേക്കോ യൂറോപ്പിലേക്കോ ഉള്ള ഏതെങ്കിലും വിമാനം വേണമെങ്കിൽ എനിക്ക് പിടിക്കാമായിരുന്നു

ഞാൻ തലയാട്ടി. “അത്രയും മരതകക്കല്ലുകളുമായോ? കസ്റ്റംസ് കടന്നു കിട്ടുക എന്നത് വലിയ റിസ്ക് തന്നെയാണ് വലിയൊരു മരതകവേട്ട തന്നെയായിരിക്കും അവരുടെ സർവീസ് സ്റ്റോറിയിൽ രേഖപ്പെടുത്തുക അതിനാൽ ഒരിക്കലും നീ ആ വഴി തെരഞ്ഞെടുക്കില്ല നിനക്ക് നിന്റെ വിമാനം റിപ്പയർ ചെയ്തെടുത്തേ മതിയാകുമായിരുന്നുള്ളൂ നിധി ഒളിപ്പിച്ച് വയ്ക്കുവാൻ ധാരാളം ഇടവും നിയന്ത്രണമില്ലാതെ എങ്ങോട്ടും പറക്കുവാനുള്ള സ്വാതന്ത്ര്യവും അതുകൊണ്ടാണ് നീ ഈ പരിസരത്ത് തന്നെ ഭയലേശമെന്യേ കഴിച്ചു കൂട്ടുന്നത്മാത്രവുമല്ല, നീ സാറാ കെൽ‌സോയെ കബളിപ്പിക്കുകയാണെന്ന് നൂറ് ശതമാനം ഉറപ്പ് അവൾക്കൊട്ടില്ല താനുംഅഥവാ ഉണ്ടെങ്കിൽ തന്നെ ഇക്കാര്യം ഫോഗെലിനോട് വെളിപ്പെടുത്താൻ പറ്റാത്ത അവസ്ഥയിലുമാണവൾ ഭാഗ്യം തുണച്ചിരുന്നെങ്കിൽ നീ ഇന്ന് ഗ്രീൻലാന്റിന് വെളിയിലാകുമായിരുന്നു ആർണീ പക്ഷേ, വൈകിപ്പോയി നിന്റെ രക്തത്തിനായി അവർ പിന്നാലെയുണ്ട് ഒരു സ്കീ പ്ലെയ്‌ൻ അവിടെ ലാന്റ് ചെയ്തിരിക്കുന്ന കാര്യം ഫോഗെൽ മനസ്സിലാക്കിയിട്ടുണ്ട് അയാളുടെ മുഖഭാവത്തിൽ നിന്നും ഞാൻ മനസ്സിലാക്കിയത് ഒരാളുടെ ജീവൻ എടുക്കാൻ യാതൊരു മടിയുമില്ലാത്ത ആളാണെന്നാണ്

ഞാൻ പറഞ്ഞതൊന്നും തന്നെ നിഷേധിക്കുവാൻ അവൻ ഒരുങ്ങിയില്ല്ല. “എന്റെ കാര്യം നോക്കാൻ എനിക്കറിയാം” മ്ലാനതയോടെ അവൻ പറഞ്ഞു.

ദുഃശ്ശാഢ്യക്കാരനായ ഒരു കൊച്ചു കുട്ടിയുടെ വിവരമില്ലായ്മയായിട്ടാണ് അവന്റെ വാക്കുകൾ എനിക്ക് തോന്നിയത്.

“ആർണീ ദൈവത്തെയോർത്ത്, ഞാൻ പറയുന്നത് ഒന്ന് കേൾക്കൂ എന്തിനും മടിയില്ലാത്തവരാണ് ഈ കൂട്ടർ നീ ഇപ്പോൾ ചെയ്ത ഈ വിശ്വാസവഞ്ചന അവർ പൊറുക്കില്ല നിന്റെ ജീവനിൽ കുറഞ്ഞതൊന്നും അവർ ആവശ്യപ്പെടില്ല

പെട്ടെന്നാണവൻ പൊട്ടിത്തെറിച്ചത്. ഒരു പക്ഷേ, ഭയവും അമർഷവും ഒക്കെ ആയിരിക്കാം അവനെ അതിന് പ്രേരിപ്പിച്ചത് അതുമല്ലെങ്കിൽ എന്നോട് ഒരിക്കലും പൊരുത്തപ്പെടാനാവാത്തതിന്റെ വെറുപ്പ്

“നിങ്ങളാരാണെന്നാണ് നിങ്ങളുടെ വിചാരം? ബാർ പരിചാരികയുടെ ഏപ്രണിന്റെ ഗന്ധം അടിക്കുമ്പോഴേക്കും ഛർദ്ദിക്കുന്ന നിങ്ങളെ ഒരു പുരുഷൻ എന്ന് പറയാൻ കഴിയുമോ? എന്ത് ചെയ്യണമെന്ന് എനിക്കറിയാംഅല്ലാതെ നിങ്ങളുടെ ഉപദേശവും കാത്തിരിക്കുകയാണെന്നാണോ വിചാരിച്ചിരിക്കുന്നത്? എന്നെ സഹായിക്കാനാണ് പോലും ! സ്വയം രക്ഷിക്കാൻ പോലും കഴിവില്ലാത്തവനാണ് എന്നെ രക്ഷിക്കാൻ വരുന്നത്...!” സീറ്റിനടിയിൽ നിന്നും തോക്കെടുത്ത് അവൻ ഉയർത്തിപ്പിടിച്ചു. “അവർ വരട്ടെ ചോദിക്കാനായിട്ട് അപ്പോൾ ഞാൻ കാണിച്ചുകൊടുക്കാം

എനിക്കൊന്നും തന്നെ ചെയ്യാനുണ്ടായിരുന്നില്ല ഒന്നും തന്നെ പറയാനും അത്രയ്ക്കും അപഹാസ്യവും അപമാനകരവുമായിരുന്നു എന്റെ അവസ്ഥ. അവനെ രക്ഷിക്കുവാനായെങ്കിൽ എന്ന് ആത്മാർത്ഥമായും ഞാൻ ആഗ്രഹിച്ചു. സൈമൺസെനെ കാര്യങ്ങൾ ധരിപ്പിക്കാനായെങ്കിൽ പക്ഷേ, തെളിവുകളുടെ അഭാവത്തിൽ അദ്ദേഹവും ഒന്നും ചെയ്യാൻ സാദ്ധ്യതയില്ല. ഉപോൽബലകമായ ഒരു തെളിവും എന്റെ പക്കൽ ഒട്ടില്ല താനും മറ്റൊരു വിധത്തിൽ പറഞ്ഞാൽ ഇക്കാര്യത്തിൽ പങ്ക് ചേരുവാൻ എനിക്കൊട്ട് താല്പര്യവുമില്ല മറ്റ് പല പ്രശ്നങ്ങളിലേക്കുമായിരിക്കും അത് ചെന്നെത്തുക എന്റെ മനഃസാക്ഷിയോട് തന്നെ പലതും വിശദീകരിക്കേണ്ടി വരുംതൽക്കാലം എനിക്കതിനോട് യോജിപ്പില്ല.

പെട്ടെന്നാണ് ചൂണ്ടയിൽ എന്തോ കൊത്തിയതായി അനുഭവപ്പെട്ടത്. ചരട് ഉയർത്തിയപ്പോൾ കണ്ടത് ഏതാണ്ട് ഒന്നര കിലോയോളം ഭാരം വരുന്ന ഒരു മത്സ്യത്തെയാണ്. ബോട്ടിനുള്ളിലേക്ക് വലിച്ചെടുത്ത അതിനെ ആർണി തോക്കിന്റെ പാത്തികൊണ്ട് അടിച്ച് മയക്കി.

“ചുരുങ്ങിയത്, നിന്റെ ഇന്നത്തെ അത്താഴത്തിനുള്ള വകയെങ്കിലും സംഘടിപ്പിക്കുവാൻ എന്നെക്കൊണ്ടായല്ലോ...” ഞാൻ പറഞ്ഞു. “നിന്റെ സ്ഥാനത്ത് ഞാനായിരുന്നെങ്കിൽ ഈ കാലാവസ്ഥയിൽ ഇവിടെ അധികം തങ്ങില്ല മൂടൽമഞ്ഞ് ഇനിയും കൂടുവാനാണ് സാദ്ധ്യത

അവൻ ഒന്നും ഉരിയാടിയില്ല. തോക്ക് നെഞ്ചോട് ചേർത്ത് വച്ച് വിളറി വെളുത്ത മുഖവുമായി അവൻ അവിടെ ഇരുന്നു. ഭീതി യഥാർത്ഥ ഭയം അത് ആ കണ്ണുകളിൽ തെളിഞ്ഞു കാണാമായിരുന്നു. അവനെ അവിടെത്തന്നെ തങ്ങുവാൻ ഞാൻ അനുവദിച്ചു. അത് അങ്ങേയറ്റം തെറ്റായ  തീരുമാനമായിരുന്നുവെന്ന് പിന്നീടാണ് എനിക്ക് മനസ്സിലായത്. തോണിയിലേക്കിറങ്ങി ഔട്ട്ബോർഡ് എൻ‌ജിൻ സ്റ്റാർട്ട് ചെയ്ത് കരയിലേക്ക് മടങ്ങവെ മൂടൽ മഞ്ഞ് കനം വച്ച് തുടങ്ങിയിരുന്നു.    


(തുടരും)

75 comments:

  1. ജോ മാർട്ടിൻ സേതുരാമയ്യർ കളിച്ച് കുരുക്കഴിക്കുന്നത് കണ്ടില്ലേ...

    ReplyDelete
  2. Replies
    1. മരതകക്കല്ലുജളെ പറ്റി ഓർത്തോണ്ടാണോ... ഉണ്ടാപ്രിച്ചായാ വാചകം മുഴുമിപ്പിയ്ക്കാതെ പോയത്‌?

      Delete
    2. ആ ‘അങ്ങനെ’യിൽ ഉണ്ടാപ്രി ഒരു നൂറായിരം അർത്ഥങ്ങൾ ഒളിപ്പിച്ച് വച്ചിരിക്കുകയല്ലേ ശ്രീ...

      Delete
    3. അങ്ങനെ വളരെ നാളുകൾക്കു ശേഷം ഒരു തേങ്ങ അടിക്കാൻ പറ്റി എന്നേ ഞാൻ ഉദ്ദേശിച്ചൊള്ളൂ ..
      എന്താ വിനുവേട്ട ഐശ്വര്യമുള്ള തേങ്ങയല്ലെ..? കമന്റെത്രയായെന്നു നോക്ക്

      Delete
    4. അങ്ങനെയായിരുന്നോ...? അടുത്ത ലക്കത്തിലും ഇത്തരം തേങ്ങ കൊണ്ടുവരണേ... :)

      Delete
    5. ആ തേങ്ങ അപ്പഴേ എടുത്ത് ചമ്മന്തിയരച്ചു കാണും ;)

      Delete
  3. കാര്യങ്ങൾ പഠിച്ചു വിശദമായി അവതരിപ്പിച്ചു .....ജോ..... സംഭവം കൂടുതൽ ടെന്‍ഷനിലേക്കാണല്ലോ നീങ്ങുന്നത്......

    ReplyDelete
    Replies
    1. ടെൻഷൻ ഇനി അനുഭവിക്കാനിരിക്കുന്നതേയുള്ളൂ വിനോദ്...

      Delete
  4. ആർണ്ണി പാവം.പണി മേടിച്ച്‌ കൂട്ടുവാണോ??

    ReplyDelete
    Replies
    1. എന്ത് ചെയ്യാം സുധീ... കയ്ച്ചിട്ട് ഇറക്കാനും വയ്യാ, മധുരിച്ചിട്ട് തുപ്പാനും വയ്യാ എന്ന അവസ്ഥയിലാണിപ്പോൾ ആർണി...

      Delete
  5. അതു കൊള്ളാം.. ഇങ്ങനെ സാഹചര്യത്തെളിവുകളിൽ നിന്നും കഥകൾ മെനഞ്ഞെടുത്ത്‌ യാഥാർത്ഥ്യങ്ങളിലേയ്ക്കെത്തുന്ന കഥാസന്ദർഭങ്ങൾ ഉണ്ടാകുമോഴാണ്‌ ഒരു കുറ്റാന്വേഷണ കഥയ്ക്ക്‌ ഒരു ത്രിൽ കിട്ടുന്നത്‌...

    ഇനി അടുത്തതെന്താണാവോ...

    [ഓഫ്‌: ജോ ആർണ്ണിയെ അവിടെ വിട്ടു പോന്നതിലും എനിയ്ക്കു വിഷമം ആ ഒന്നര കിലോ വരുന്ന മീൻ അവിടെ വിട്ടിട്ടു പോന്നതിലാ... :( ]

    ReplyDelete
    Replies
    1. എന്തൂട്ട് മീനാണ് ഈ പറഞ്ഞ കോഡ്?? ഒന്നര കിലോയുള്ളതാവുമ്പോൾ ഒന്നുകിൽ കനലിൽ ചുട്ടെടുക്കണം... അല്ലെങ്കിൽ ഡീപ് ഫ്രൈ.. അതോ കുടമ്പുളിയിട്ട് വെക്കണോ?

      Delete
    2. അതെ ശ്രീ... നാം ചിന്തിക്കുക പോലും ചെയ്യാത്ത വഴികളിലൂടെയാണ് ജാക്ക് ഹിഗ്ഗിൻസിന്റെ സഞ്ചാരം...

      അതെന്ത് ചോദ്യമാണ് ജിം...? ഈ കോഡ് ലിവർ ഓയിൽ കോഡ് ലിവർ ഓയിൽ എന്ന് പറയുന്നത് എന്താണെന്നാ വിചാരിച്ചത്...? കോഡ് എന്ന മത്സ്യത്തിന്റെ ലിവറിൽ നിന്നും എടുക്കുന്ന ഓയിലല്ലേ... ആ മത്സ്യമാണ് കോഡ്...

      Delete
    3. ദതു പറ! ആ കോഡാണല്ലേ ഈ കോഡ്!

      Delete
    4. ഏത് കോഡാണെന്ന് ഗൂഗിളിൽ പരതി കണ്ടുപിടിച്ചു..

      പോട്ടം കണ്ടിട്ട് അത്ര മുഖപരിചയം പോര...

      Delete
    5. ഹെന്ത്‌! ജിമ്മിച്ചന്റെ കിച്ചൺ കാണാത്ത ഒരു മീനോ!

      Delete
    6. അതെയതെ ... ഇഷ്ടൻ പണ്ടേ ചൂണ്ടയിട്ടു പിടിച്ചു വറുത്തടിച്ച ഏതേലും മീനായിരിക്കും ഇതും ..
      ഓര്മ്മ ഉണ്ടാവില്ല ആ മുഖം .. ( പല മുഖങ്ങൾ കേറിയിറങ്ങി......)

      Delete
    7. പുതിയ മീനുകളെ പിടിക്കാനായിട്ട് ഇഷ്ടൻ ബഹ്‌റൈനിലേക്ക് പോയിട്ടുണ്ട്... :)

      Delete
  6. Replies
    1. “നിങ്ങളാരാണെന്നാണ് നിങ്ങളുടെ വിചാരം…

      Delete
    2. നിങ്ങളോർക്കുക നിങ്ങളെങ്ങനെ നിങ്ങളായെന്ന്... അങ്ങനെ... :)

      Delete
    3. എന്തരോ എന്തോ..

      Delete
  7. Replies
    1. ഇദ്ദെങ്ങനെ പിന്നേം പിന്നേം ....
      പേജ് refresh ചെയ്താൽ ഒരേ കമന്റു repeat ആകുമോ ..?

      Delete
  8. ഓ... അങ്ങനെ!!!

    ഇപ്പം മനസ്സിലായി

    ReplyDelete
    Replies
    1. എങ്ങനെ?

      എനിക്കൊന്നും മനസ്സിലായില്ലായേ...

      Delete
    2. നമുക്കൊന്നും മനസ്സിലായില്ലെങ്കിലും ഉണ്ടാപ്രിക്ക് എല്ലാം മനസ്സിലായി... :)

      Delete
    3. എനിക്കല്ല ശ്രീ--ക്ക്..
      നുമ്മ വേറെന്തോ ബിജാരിച്ച്.... ന്നാലും ശ്രീക്കെല്ലാം മനസ്സിലായി.

      Delete
  9. നുമ്മടെ ജോപ്പൻ ആള് പുലിയാണല്ലോ... എന്തൊക്കെ കാര്യങ്ങളാ ചെക്കൻ ഗണിച്ചെടുത്തത്!!

    ആർണിച്ചായന്റെ ആപ്പീസ് പൂട്ടുമോ, ന്റെ കർത്താവേ...

    ഇനി എന്തൊക്കെയാണാവോ സംഭവിക്കാൻ പോകുന്നത്..

    ReplyDelete
    Replies
    1. ജോ മാർട്ടിൻ അത്ര നിസ്സാരനൊന്നുമല്ല ജിം... ആർണി... പാവം... നമുക്ക് കാത്തിരിക്കാം...

      Delete
  10. മ്മടെ 'ജോപ്പേട്ടൻ' ആളു കൊള്ളാലോ .... കഥകളുണ്ടാക്കി കുറ്റം തെളിയിക്കുന്നല്ലോ... !സമ്മതിച്ചിരിക്കുന്നു,

    ഇനി എന്തൊക്കെയാണാവോ സംഭവിക്കാൻ പോകുന്നത്..(കട: ജിമ്മി ജോണ്‍ )

    ReplyDelete
    Replies
    1. ജോപ്പൻ പുലിയല്ലേ കുഞ്ഞൂസ്...

      Delete
  11. അടുത്ത ലക്കം ഫൈറ്റ് സീന്‍ തന്നെ. ഉറപ്പ്!!!!

    ReplyDelete
    Replies
    1. അജിത്‌ഭായിയുടെ ദീർഘവീക്ഷണം കൊള്ളാം... കാത്തിരിക്കാം നമുക്ക്... :)

      Delete
  12. കനകം മൂലം കാമിനി മൂലം.. എല്ലാവരും ഒന്നിനൊന്നു മെച്ചം... ആര്‍ണ്ണിയ്ക്ക് പണി കിട്ടുമെന്നുറപ്പായ സ്ഥിതിയ്ക്ക് ജോയ്ക്ക് പണി കൂടും.

    ReplyDelete
    Replies
    1. അതേ സുധീർഭായ്... കനകവും കാമിനിയും ആണല്ലോ സകല പ്രശ്നങ്ങൾക്കും നിദാനം... ഇന്നത്തെ കാലഘട്ടത്തിൽ ഒന്നു കൂടിയുണ്ട്... മതങ്ങളും ദൈവങ്ങളും...

      Delete
  13. ദേ ഞാനും വന്നൂട്ടോ. പതുക്കെ പതുക്കെ വായിച്ച് ഒപ്പമെത്താം.

    ReplyDelete
    Replies
    1. അത് നന്നായി... ഞാൻ കരുതിയത് ഇനി അടുത്ത വർഷം നോക്കിയാൽ മതിയെന്നാ... :)

      Delete
    2. എഴുത്തേച്ചിയേ... വേഗം വായിച്ച് ഒപ്പമെത്തിക്കോ.. ഇനിയും മുങ്ങിയാൽ പ്രശ്നമാകുമേ...

      Delete
    3. ഇനി മുങ്ങുന്ന പ്രശ്നമേയില്ല.

      Delete
  14. ആര്‍ണി തന്നെയാണ് പണി മരതകം അടിച്ചു മാറ്റിയതെന്ന് എനിക്ക് നേരത്തെ തോന്നിയാരുന്നു.. എന്നാലും ലവന്‍ വിമാനത്തിന്‍റെ അടുത്ത് പോയി അപ്പിയിട്ടത് എന്തിനു? ഇനിയിപ്പോ അപ്പിയുടെ ഡി എന്‍ എ ടെസ്റ്റ്‌ ചെയ്യേണ്ടി വരുമോ?

    ReplyDelete
    Replies
    1. ജോയെ കടത്തി വെട്ടിയല്ലോ ശ്രീജിത്ത്...

      ഛേ... അതും ലവന്റെ ചുമലിൽ വച്ചു കെട്ടിയോ... പാവം ലവൻ...

      Delete
    2. അതെയതെ. പാവം !

      Delete
    3. ഈ ലംബോദരനനും ആ ലവനും തമ്മിൽ എന്തോ ഒരിതുണ്ട്..!!

      Delete
    4. എനിക്ക് ലവന്‍, കുശന്‍ എന്തിനു രാമനെ പോലും അറിയില്ല എന്ന് ഇതിനാല്‍ സ്വയം സാക്ഷ്യപെടുത്തി കൊള്ളുന്നു.. എന്ന് ലംബന്‍ ശൂ - ഒപ്പ്.

      Delete
    5. അമ്പട ലംബാ... അമ്പടാ ലവാ... അങ്ങനെ വരട്ടെ... :)

      Delete
    6. ഇപ്പറഞ്ഞ DNA ടെസ്റ്റ്‌ ചെയ്യുന്ന പണിയാണോ ലംബന് ചോട്ടാ ചോട്ടന് ...
      പിന്നെ ലവന്റെ അപ്പി ഇങ്ങനല്ല എന്നും പറഞ്ഞോണ്ട് ആരും വരാതിരുന്നാ മതിയാര്ന്നു .

      Delete
    7. ഞാൻ ഈ നാട്ടുകാരനല്ല... :)

      Delete
    8. അതിനും DNA ടെസ്റ്റോ???

      Delete
  15. ജോ ആർണിയെ തനിച്ചാക്കി പോകണ്ടായിരുന്നു... ചീത്ത വിളിച്ചാലും അവൻ പാവല്ലേ? കുറച്ച് കല്ലുകൾ എടുത്തല്ലേയുള്ളൂ...

    ReplyDelete
    Replies
    1. അയ്യോടാ... എന്തൊരു സഹാനുഭൂതി... :)

      Delete
    2. “കുറച്ച് കല്ലുകൾ എടിത്തതേയുള്ളു.. ഞാൻ വേറെ ഒന്നും ചെയ്തില്ല... അതിനാ അവന്മാരെ എന്നെ ഇങ്ങനെ ഉപദ്രവിക്കുന്നത്..”

      Delete
    3. EOD യിലെ ആർണ്ണി ജിമ്മിച്ചന്റെ ആരാന്നാ പറഞ്ഞേ???

      Delete
    4. EOD യിലെ ആർണി ജിമ്മിച്ചന്റെ ഗുരുവാണെന്നാ പറഞ്ഞത്... എന്നാൽ ഈ ഗുരു ഒരു നിഷേധിയാണെന്ന് താഴെ ഗീതാജി പറഞ്ഞത് കണ്ടില്ലേ... അങ്ങനെ വരുമ്പോൾ ജിമ്മിച്ചനും ഒരു നിഷേധിയാവില്ലേ...? :)

      Delete
    5. “ആശാൻ... അപ്പോ അവന്മാർ പറയുവാ, എന്റെ ആശാന്റെയല്ല ആ കല്ലുകളെന്ന്... “

      ഞാൻ പണ്ടേ നിഷേധിയാണല്ലോ, വിനുവേട്ടാ... ;)

      Delete
    6. ഹി ഹി ആർണിന്റെ കാര്യം പോക്കാ ശിഷ്യാ ...
      വേഗം ജാക്കെട്ടന്റെ കൂടെ കൂടിക്കോ ..( പണി പഠിച്ചാൽ പോരേ... അതിനിതിയാനാണേലും മതി..)

      Delete
    7. ഇനിയിപ്പോൾ ജോ മാർട്ടിന്റെ കൂടെ കൂടുന്നതായിരിക്കും ബുദ്ധി...

      Delete
  16. ആർണ്ണിയെ അവിടെ തനിച്ചു വിട്ടിട്ടു ആ തീരുമാനം ശരിയായില്ല എന്നു പറഞ്ഞിട്ടെന്തു കാര്യം? അയാളെ എങ്ങനെയെങ്കിലും നിർബന്ധിച്ചു കൂട്ടിക്കൊണ്ടു വരണായിരുന്നു. ആ അപ്പൊ പിന്നെ കഥയുടെ ത്രിൽ അങ്ങു പൊവല്ലൊ അല്ലെ? ഈ ആർണ്ണി ഒരു നിഷേധിയായിപ്പോയി എന്തു ചെയ്യാം ?

    ReplyDelete
    Replies
    1. അത്‌ പിന്നെ അങ്ങനെയൊക്കെ ചീത്ത വിളിച്ചാൽ ജോ അല്ല, നമ്മളായാലും ആർണ്ണിയെ അവിടെ ഉപേക്ഷിച്ച്‌ പോരില്ലേ ഗീതാജീ?

      Delete
  17. പെട്ടെന്നാണ് ചൂണ്ടയിൽ എന്തോ കൊത്തിയതായി
    അനുഭവപ്പെട്ടത്. ചരട് ഉയർത്തിയപ്പോൾ കണ്ടത് ഏതാണ്ട് ഒന്ന് ഒന്നര മാറ്റുള്ള
    ഒരു മത്സ്യകന്യകയെയാണ്...
    ബോട്ടിനുള്ളിലേക്ക് വലിച്ചെടുത്ത ആയതിനെ ഒന്ന് മയക്കി എടുക്കുവാൻ പെട്ട പെടാ പാട് ആർക്കറിയാം ...അല്ലേ

    വല്ലാത്ത തിരക്കാ വിനുവേട്ടാ‍ാ,....
    ഈ സേതുരാമയ്യർ പോലെയൊന്നുമല്ലെങ്കിലും ,
    മൂപ്പരുടെ അളിയൻസിന്റെ പോലെ...!

    ReplyDelete
    Replies
    1. ചാരപ്പണിയൊക്കെ നന്നായി നടക്കുന്നില്ലേ മുരളിഭായ്‌? :)

      Delete
    2. ബിലാത്തിയേട്ടന്റെ “ചാരപ്പണി”യിലാണ് എന്നെപ്പോലുള്ളവരുടെ പ്രതീക്ഷ...

      പണിയൊക്കെ നന്നായി നടന്നോട്ടെ... ;)

      Delete
    3. ചുമ്മാ...
      പണ്ടൊരു നൈറ്റ്‌ ഡ്യൂട്ടിന്റെ കാര്യം പറഞ്ഞു കൊതിപ്പിച്ചില്ലേ..
      മൂപര് ബിസിന്നു പറയുമ്പോ ... ദദിലൊക്കെ തന്നെയാണോ ആവോ

      Delete
  18. അങ്ങനെ..! ഇങ്ങനെ ...! എങ്ങനെ ...! ഇതെന്താ ... ഇങ്ങനെ ....?

    ReplyDelete
    Replies
    1. ദിവിടിങ്ങനാണു ഭായ് ..

      Delete
    2. അശോകൻ മാഷേ... എന്താ വൈകിയത്...?

      Delete
  19. പെരുന്നാൾ ആശംസകൾ
    😜
    😊
    😊

    ReplyDelete
    Replies
    1. ഇന്നിവിടെ... നാളെ അവിടെ...

      Delete
  20. അപ്പൊ ആര്‍ണി പണ്ട് ഹോട്ടല്‍ പരിചാരകയ്ക്ക് സമ്മാനിച്ച കല്ല് മോതിരം ഇതുപോലെ അടിച്ചുമാറ്റിയാതാവും ഇല്യോ?

    ReplyDelete
  21. ബാക്കി പോന്നോട്ടേ!!!

    ReplyDelete
  22. സംഗതികള്‍ ആകെ രസകരം 

    ReplyDelete