Saturday, 29 August 2015

ഈസ്റ്റ് ഓഫ് ഡെസലേഷൻ - 44ജോൺ ലത്തൂഷ് അയാളിൽ നിന്നായിരുന്നു എല്ലാത്തിന്റെയും തുടക്കം. നീണ്ട് വികൃതമായ താടിരോമങ്ങളും മെലിഞ്ഞ നെഞ്ചിൻ കൂടുമുള്ള ഒരു ബുഷ് പൈലറ്റ്. എന്തിനെയും ഉച്ചത്തിൽ ചിരിച്ച് തള്ളുന്നത് അയാളുടെ പ്രകൃതമായിരുന്നു. ഫ്ലോട്ട് പ്ലെയിൻ പറത്തി നടക്കേണ്ടതിന് പകരം ഒരു ചെറു തോണിയുമായി കായലിൽ തുഴഞ്ഞ് നടക്കേണ്ടവനാണെന്നേ തോന്നൂ അയാളുടെ രൂപം കണ്ടാൽ. അത്രയ്ക്കും പഴഞ്ചൻ.

പക്ഷേ, ആ രൂപത്തിൽ നിന്നും തികച്ചും വിഭിന്നമായിരുന്നു അയാളുടെ സാമ്പത്തിക പശ്ചാത്തലം. റിട്ടയർമെന്റ് ജീവിതം ആസ്വദിക്കുവാനായി ഏതാനും ലക്ഷം ഡോളർ ഇതിനോടകം സമ്പാദിച്ചു കഴിഞ്ഞിരിക്കുന്നു അയാൾ. ന്യൂ ഫൌണ്ട് ലാന്റിലെ ഓയിൽ സർവേ പ്രോജക്ടുമായി ബന്ധപ്പെട്ട് വിവിധ വസ്തുക്കൾ എത്തിക്കുന്ന കോൺ‌ട്രാക്റ്റിൽ എന്നെപ്പോലെ തന്നെ അയാളും ഉണ്ടായിരുന്നു.

സെപ്റ്റംബർ അവസാന വാരത്തോടെ ആ വർഷത്തെ സീസൺ അവസാനിച്ചതിനാൽ ഗ്രീൻ‌ലാന്റിൽ നിന്നും ഞാൻ കാനഡയിൽ തിരിച്ചെത്തിയിരുന്നു. ശൈത്യകാലത്ത് മഞ്ഞുറയുന്നതിന് മുമ്പായി എന്തെങ്കിലും അല്ലറ ചില്ലറ ട്രിപ്പുകൾ കിട്ടുമോ എന്ന് അന്വേഷിച്ചു കൊണ്ടിരിക്കുന്ന കാലം. പക്ഷേ, കാര്യമായിട്ടൊന്നും തന്നെ തടഞ്ഞില്ല എന്നതായിരുന്നു വാസ്തവം. ഗ്രീൻലാന്റിലെ തിരക്കിട്ട ട്രിപ്പുകളിൽ നിന്നും ഏതാണ്ട് പന്തീരാ‍യിരം ഡോളറോളം സമ്പാദിക്കുവാനായെങ്കിലും ടൊറന്റോയിലെ സിൽ‌വർ ഷീൽഡ് ഫൈനാൻസ് കമ്പനിയുടെ കണക്ക് പുസ്തകത്തിൽ അപ്പോഴും ഞാൻ കടക്കാരനായിരുന്നു. ഇപ്പോഴത്തെ എന്റെ ഓട്ടർ ആംഫീബിയൻ വിമാനം സ്വന്തമാക്കിയ വകുപ്പിൽ പതിനാറായിരം ഡോളർ പിന്നെയും അടച്ച് തീർക്കാൻ ബാക്കിയുണ്ടായിരുന്നു അപ്പോൾ. ഉടമ്പടിയിൽ പറഞ്ഞ പ്രതിമാസ തുകയെക്കാൾ അധികം അടച്ച് കഴിഞ്ഞിരുന്നുവെങ്കിലും പുതിയ സീസൺ ആരംഭിക്കുമ്പോഴേക്കും സകല കടബാദ്ധ്യതകളും തീർക്കണമെന്ന എന്റെ കണക്കു കൂട്ടലാണ് പാളിയത്.

മൂന്ന് ദിവസത്തോളം ജോലിയൊന്നുമില്ലാതെ ഗൂസ് ബേയിൽ ചുറ്റിക്കറങ്ങി നടക്കുന്ന സമയത്താണ് ആ വൺ‌വേ ട്രിപ്പ് ഒത്തു വന്നത്. മിഷിക്കാമ തടാ‍കത്തിന് പടിഞ്ഞാറുള്ള ഒരു ചെറിയ എയർ സ്ട്രിപ്പായ കാഴ്സൺ മെഡോസിലേക്ക് പോകുവാനുള്ള ഏതാനും ജിയോളജിസ്റ്റുകളായിരുന്നു എന്നെ വിളിച്ചത്. സകല ചെലവും കഴിഞ്ഞ് ഇരുനൂറോ മുന്നൂറോ ഡോളർ ലഭിച്ച സന്തോഷത്തിൽ ആ ചെറു ടൌണിലെ ഒരേയൊരു ഹോട്ടലിന്റെ ബാറിൽ കോഫിയും നുണഞ്ഞ് ഭാവിയെക്കുറിച്ച് ചിന്തിച്ച് കൊണ്ടിരിക്കുമ്പോഴായിരുന്നു ജോൺ ലത്തൂഷ് കയറി വന്നത്.

അമ്പതിനടുത്ത് പ്രായം മതിക്കുന്ന അയാൾ ഫ്ലയിങ്ങ് ബൂട്ട്‌സും മുട്ടറ്റം എത്തുന്ന ഷീപ്പ് സ്കിൻ കോട്ടുമായിരുന്നു ധരിച്ചിരുന്നത്. തന്റെ ബാഗ് ചുമരിലെ ഷെൽഫിൽ വച്ചിട്ട് ഇരു കൈകളും വിടർത്തി അയാൾ എനിക്കരികിലേക്ക് വന്നു.   

“ഹേയ്, ജോ എന്തൊക്കെയുണ്ട് വിശേഷങ്ങൾ? ഇത്തവണത്തെ സീസൺ എങ്ങനെയുണ്ടായിരുന്നു?”

“തരക്കേടില്ലായിരുന്നു എന്നാലും വിചാരിച്ചത്ര നന്നായില്ല ആട്ടെ, നിങ്ങളുടെ കാര്യങ്ങളൊക്കെ എങ്ങനെയുണ്ടായിരുന്നു?”

“ഓ എന്റെ കാര്യം നിനക്കറിയാവുന്നതല്ലേ ജോ? അത്ര വലിയ ആഗ്രഹങ്ങളൊന്നുമില്ല ഒരു റൊട്ടിയുടെ കഷണവും പിന്നെ അല്പം മദ്യവും അതിൽ കൂടുതൽ ഒന്നും എനിക്ക് വേണ്ട” അയാൾ പറഞ്ഞു.

“ഓ, പിന്നെ...!”  അല്പം നീരസത്തോടെ ഞാൻ പറഞ്ഞു. “ഈ വിന്ററിൽ എങ്ങോട്ടാണ് വിനോദയാത്രയ്ക്ക് പരിപാടിയിട്ടിരിക്കുന്നത്? വീണ്ടും ബഹാമാസിലേക്കാണോ അതോ തഹീതിയിലേക്കാണോ ഇത്തവണ?”

“വന്ന് വന്ന് നിന്റെ സ്വഭാവത്തിലെന്താ ഒരു മാറ്റം പോലെ? വാട്ട്‌സ് റോങ്ങ്?”

“എനിക്ക് മതിയായി എവിടെയൊക്കെ അലഞ്ഞു ഞാൻ! ഈ നശിച്ച രാജ്യത്ത് ഒരു ട്രിപ്പ് പോലും കിട്ടുന്നില്ലമടുത്തു ഞാൻ

ഗ്ലാസിലെ മദ്യം ഒറ്റയടിക്ക് കാലിയാക്കി, പരിചാരകനെ വിളിച്ച് അയാൾ അടുത്തതിന് ഓർഡർ കൊടുത്തു.   “ഒരു പക്ഷേ, ശരിയായ സ്ഥലത്തായിരിക്കില്ല നീ പോയി അന്വേഷിക്കുന്നത്

നേരിയ പ്രതീക്ഷയോടെ ഞാൻ അയാളെ നോക്കി. “നോക്കൂ ജോൺനിങ്ങളുടെ അറിവിൽ അങ്ങനെ എന്തെങ്കിലും ഉണ്ടെങ്കിൽ ദയവ് ചെയ്ത് പറയാതിരിക്കരുതേ

“എന്തായാലും എടുത്ത് ചാടി തീരുമാനമെടുക്കണ്ട ഒരു ട്രിപ്പിനെക്കുറിച്ച് പറയുന്നത് കേട്ടു നിനക്ക് താല്പര്യമുണ്ടാകുമോ എന്നറിയില്ലഎനിക്ക് ഒട്ടും തന്നെ താല്പര്യം തോന്നിയില്ല ഇന്നലെ ഞാൻ ഗ്രാന്റ് ബേ യിൽ ആയിരുന്നു ഗോൺ‌ട് എന്നൊരാളെ കണ്ടുമുട്ടി അവിടെ മർവിൻ ഗോൺ‌ട് ഓക്സിലറി ടാങ്കുകളൊക്കെ ഫിറ്റ് ചെയ്ത ഒരു ഹെറോൺ വിമാനം ഉണ്ട് അയാൾക്ക് ആ വിമാനം അയർലണ്ടിലേക്ക് കൊണ്ടുപോകാനായി ഒരാളെ തേടിക്കൊണ്ടിരിക്കുകയാണയാൾ

“അയാളുടെ പൈലറ്റിന് എന്ത് പറ്റി?”

“ടൊറന്റോയിൽ നിന്ന് ഗ്രാന്റ് ബേ വരെ അയാൾ തന്നെയാണ് വിമാനം പറത്തിയത് പക്ഷേ, ഒറ്റയ്ക്ക് അറ്റ്ലാന്റിക്ക് സമുദ്രം താണ്ടുവാൻ അത്ര ധൈര്യം പോരാ പോലും അയാൾക്ക് അത്രയേയുള്ളൂ

“അയാൾ കൊടുക്കുവാനുദ്ദേശിക്കുന്ന പ്രതിഫലം എത്രയാണ്?”

“ആയിരം ഡോളറും പിന്നെ തിരിച്ചു വരുവാനുള്ള ഫ്ലൈറ്റ് ടിക്കറ്റും

“പിന്നെ നിങ്ങളെന്തു കൊണ്ട് അത് സ്വീകരിച്ചില്ല?”

“എനിക്കെന്തോ അത്ര സുതാര്യമായി തോന്നിയില്ല അത്കുറേ നാളായില്ലേ ജീവിതം തുടങ്ങിയിട്ട് എന്തോ ഒരു അസ്വാഭാവികത മണത്തു അയാളുടെ സംസാരത്തിൽ

“അയാളൊരു തട്ടിപ്പുകാരനാണെന്നാണോ പറഞ്ഞ് വരുന്നത്?” ഞാൻ ചോദിച്ചു.

“എന്ന് ഞാൻ ഉറപ്പിച്ച് പറയില്ല പക്ഷേ...” അയാൾ എഴുന്നേറ്റ് എന്റെ ചുമലിൽ പതുക്കെ തട്ടി. “ജോ നിനക്ക് പറ്റിയ പണി അല്ല ആ ട്രിപ്പ് ആഹ്, പിന്നെ എനിക്ക് ഇറങ്ങാൻ നേരമായി ഉച്ചയ്ക്ക് ഒരു ട്രിപ്പുണ്ട് പിന്നെ കാണാം

പിന്നെ ഒരിക്കലും അയാളെ കാണേണ്ടി വന്നില്ല എനിക്ക്... ഒരു മാസത്തിന് ശേഷം ഉണ്ടായ ഒരു അപകടത്തിൽ അയാൾ കൊല്ലപ്പെട്ടു. കൺ‌മുന്നിൽ സ്വന്തം കൈ പോലും കാണുവാൻ സാധിക്കാത്ത വിധം കനത്ത മൂടൽ മഞ്ഞിൽ ഗാൻഡർ എയർ സ്ട്രിപ്പിൽ ലാന്റ് ചെയ്യുവാൻ ശ്രമിക്കവെ വിമാനം തകരുകയായിരുന്നു.

കപ്പിൽ ബാക്കിയായ കോഫിയിലേക്ക് നോക്കി ആ ബാറിൽ ഇരിക്കുമ്പോൾ മർവിൻ ഗോൺ‌ട് എന്ന വ്യക്തിയെയും അയാളുടെ ഹെറോൺ വിമാനത്തെക്കുറിച്ചുമായിരുന്നു എന്റെ ചിന്ത എന്ന് ഞാൻ തിരിച്ചറിഞ്ഞത് പെട്ടെന്നായിരുന്നു. നല്ലയിനം വിമാനമാണത് അതും ഓക്സിലറി ടാങ്കുകൾ ഘടിപ്പിച്ചിട്ടുള്ളത് അതുമായി അറ്റ്‌ലാന്റിക്ക് സമുദ്രം താണ്ടുക എന്നത് എന്നെ സംബന്ധിച്ചിടത്തോളം വളരെ നിസ്സാര കാര്യമാണ് മാത്രമല്ല, ആയിരം ഡോളർ എന്ന് പറഞ്ഞാൽ ആയിരം ഡോളർ തന്നെയാണ്

കോഫിയുടെ പണം നൽകിയിട്ട് തിടുക്കത്തിൽ ഞാൻ എയർ സ്ട്രിപ്പിലേക്ക് നടന്നു.
   
(തുടരും)

31 comments:

 1. ജോ മാ‍ർട്ടിൻ എങ്ങനെ ജാക്ക് കെൽ‌സോ ആയി എന്നറിയുവാൻ അൽപ്പം ഫ്ലാഷ് ബാക്ക്...

  ReplyDelete
 2. മടി പിടിച്ചിരുന്ന വിനുവേട്ടന്റെ ചെവിയിൽ ഒരു സ്വകാര്യം പറഞ്ഞോട്ടേ!!!!
  ((((((((ഇനി മേലാൽ മടി പാടില്ല.മര്യാദയ്ക്കെഴുതിക്കോണം.ഇല്ലെങ്കിൽ ഇടിയുടെ പെരുന്നാളാ.))))))


  ഫ്ലാഷ്ബാക്കെങ്കിൽ ഫ്ലാഷ്ബാക്ക്‌...പോരട്ടെ.

  ReplyDelete
  Replies
  1. ആന്ന്. എത്ര ദിവസമായി കാത്തിരിക്കുവാന്നറിയാമോ. : )

   Delete
  2. അത് ശരി... ഭീഷണിയ്ക്ക് സപ്പോർട്ട് ചെയ്യുന്നോ ജോ...? :)

   Delete
  3. വിനുവേട്ടനെ ഭീഷണിപ്പെടുത്ത്യോ??ആരു??നമുക്ക്‌ ശര്യാക്കിക്കളയാം.

   Delete
 3. ഓരോ കെണികളിൽ പോയി ചാടുന്നത്‌..........!!!

  ReplyDelete
  Replies
  1. ചിലരങ്ങനെയാണ് അജിത്‌ഭായ്...

   Delete
 4. ചെറിയ അദ്ധ്യായം. പോരട്ടെ. അടുത്തതും വേഗം.
  ഹാപ്പി ഓണം കൂടി കിടക്കട്ടെ.

  ReplyDelete
  Replies
  1. തിരിച്ചും ഓണാശംസകൾ ജോസ്‌ലെറ്റ്...

   Delete
 5. അതെ.. ആയിരം ഡോളര്‍ എന്നു പറഞ്ഞാല്‍ ആയിരം ഡോളര്‍ തന്നെയാണ്. പണി എട്ടിന്റെയാണെങ്കില്‍ കൂടിയും.

  ReplyDelete
  Replies
  1. അതും അന്നത്തെ ആയിരം ഡോളർ...

   Delete
 6. പണത്തിനുവേണ്ടി എന്തു സാഹസവും ചെയ്യാന്‍ ഒരുങ്ങുകയാണോ

  ReplyDelete
  Replies
  1. ഓക്സിലറി ടാങ്ക് ഘടിപ്പിച്ച ഹെറോൺ, ജോ മാർട്ടിന് കരതലാമലകം അല്ലേ കേരളേട്ടാ...

   Delete
 7. ആയിരം ഡോളർ എന്ന് കേട്ടതും അതാ പോണൂ.... ആ ചിലര് കൊണ്ടാലേ പഠിക്കൂ!

  ReplyDelete
  Replies
  1. അതാണല്ലോ ജോ മാർട്ടിൻ ഇപ്പോഴും കൊണ്ടുകൊണ്ടേ ഇരിക്കുന്നത് മുബീ...

   Delete
 8. അതെ, അതറിയണമല്ലോ... വിശദമായ ഫ്ലാഷ്‌ ബാക്ക്‌ സ്റ്റോറി വരട്ടെ

  ReplyDelete
  Replies
  1. അടുത്തത് പോ‍സ്റ്റ് ചെയ്തിട്ടുണ്ട് ശ്രീക്കുട്ടാ...

   Delete
 9. കെണിയില്‍ ചെന്നു വീഴുന്നത്... ഉം.

  ReplyDelete
  Replies
  1. എന്ത് ചെയ്യാം എച്ച്മൂ...

   Delete
 10. വരാനുള്ളത് വഴിയിൽ തങ്ങില്ല എന്നല്ലേ....
  കാത്തിരുന്നു കാണാം

  ReplyDelete
  Replies
  1. അടുത്തത് പോസ്റ്റ് ചെയ്തു.... പെട്ടെന്ന് പോന്നോളൂ...

   Delete
 11. ആദ്യം ഞാൻ വിചാരിച്ചു ഇടയ്ക്ക് ഏതോ പോസ്റ്റ് വായിക്കാന്‍ വിട്ടുപോയോന്ന്.!!
  പിന്നെ രണ്ടും കല്പിച്ചങ്ങു വായിച്ചു.. ഇപ്പഴല്ലേ സംഗതി മനസ്സിലായത്.. ഊം.... വിശദായിട്ടിങ്ങു പോരട്ടേ....

  ReplyDelete
  Replies
  1. ഈയിടെയായിട്ട് മൊത്തം കൺഫ്യൂഷനാണല്ലോ കല്ലോലിനീ... :)

   Delete
 12. അന്നത്തെ ആയിരം ഡോളറിന്റെ വിലയിൽ ഇതിലും
  വലിയ കെണിയിൽ പോലും ആരും തല വെച്ച് കൊടുക്കും അല്ലേ

  ReplyDelete
  Replies
  1. അതെ മുരളിഭായ്... അന്നത്തെ ഡോളർ എന്ന് പറഞ്ഞാൽ എന്താ അതിന്റെ ഒരു വില... :)

   Delete
 13. ഓരോ കെണികൾ ?? ഇനിയിപ്പം അടുത്തത് വേഗം വായിച്ചു നോക്കട്ടെ.

  ReplyDelete
  Replies
  1. എന്നിട്ട അടുത്ത ലക്കത്തിൽ കണ്ടില്ലല്ലോ ഗീതാജീ...

   Delete
 14. ഈ ലക്കത്തിൽ ഹാജർ വയ്ക്കാൻ താമസിച്ചതിൽ ഖേദിക്കുന്നു... :)

  കൺഫ്യൂഷനൊക്കെ തീർത്ത് അടുത്ത ലക്കത്തിലേയ്ക്ക്....

  ReplyDelete
 15. അവനവന്‍ കുരുക്കുന്ന കുരുക്കഴിച്ചെടുക്കുമ്പോള്‍ ഗുലുമാൽ...... പണിവരുന്ന വഴികള്‍.....

  ReplyDelete