Sunday 6 September 2015

ഈസ്റ്റ് ഓഫ് ഡെസലേഷൻ - 45



ഗൂസ് ബേ യിൽ നിന്നും ഏതാണ്ട് ഇരുനൂറോ മുന്നൂറോ മൈൽ അകലെ ദക്ഷിണഭാഗത്തായിട്ടായിരുന്നു ഗ്രാന്റ് ബേ പട്ടണം സ്ഥിതി ചെയ്തിരുന്നത്. ആ പ്രദേശത്തെ ഖനനത്തിനും മറ്റും ഉള്ള സൌകര്യത്തിനായി നിർമ്മിച്ച കൊച്ചു പട്ടണമായിരുന്നു അത്. ലാന്റ് ചെയ്യുവാനായി മുകളിലെത്തിയപ്പോൾ കനത്ത മഴ പെയ്യുകയായിരുന്നു ഗ്രാന്റ് ബേ യിൽ. ന്യൂഫൌണ്ട് ലാന്റിലെ ഗാന്റർ പോലുള്ള ഏതെങ്കിലും ഇടത്ത് തങ്ങുന്നതിന് പകരം മർവിൻ ഗോൺ‌ട് ഈ നശിച്ച സ്ഥലത്ത് എന്താണ് ചെയ്യുന്നതെന്ന് ഞാൻ അത്ഭുതപ്പെടാതിരുന്നില്ല. ശരിക്കും ഒരു പൈലറ്റിനെ തേടുകയല്ല അയാളെങ്കിൽ ഈ ഒറ്റപ്പെട്ട സ്ഥലത്ത് സമയം കൊല്ലുന്നതിൽ യാതൊരു അർത്ഥവുമില്ല.

മൂന്ന് റൺ‌വേകളും ഒരു ഡസനോളം ഹാങ്കറുകളും ഒരു ചെറിയ ടവറും ഉണ്ടായിരുന്നു ആ എയർ‌ഫീൽഡിൽ. ലാന്റ് ചെയ്യുവാനുള്ള അനുമതി ലഭിച്ചതും ഞാൻ അമാന്തിച്ചില്ല. ആദ്യത്തെ ഹാങ്കറിനരികിൽ പാർക്ക് ചെയ്തിട്ട് ഞാൻ പുറത്തിറങ്ങി. പതുക്കെ മുന്നോട്ട് നടക്കവെ എല്ലാ ഹാങ്കറുകളിലേക്കും കണ്ണോടിച്ചെങ്കിലും ജോൺ ലത്തൂഷ് പറഞ്ഞ ആ ഹെറോൺ വിമാനം അതിനുള്ളിലെങ്ങും ഉണ്ടായിരുന്നില്ല.

വീണ്ടും മുന്നോട്ട് നടക്കവെയാണ് ഹാങ്കറിന്റെ മറുഭാഗത്തായി തുറസ്സായ പ്രദേശത്ത് മഴയേറ്റ് കിടക്കുന്ന ആ വിമാനം ശ്രദ്ധയിൽ പെട്ടത്. അതിനരികിൽ ചെന്ന് ഒന്ന് വലം വച്ച് ഞാൻ നിന്നു. വിമാനത്തിന്റെ ഫ്യൂസലേജിൽ പെയ്ന്റ് ചെയ്തിരിക്കുന്ന കനേഡിയൻ രജിസ്ട്രേഷൻ നമ്പറിന്റെ അരികുകൾക്ക് കനത്ത മഴയേറ്റ് ചെറുതായി കേടുപാടുകൾ സംഭവിച്ചിരിക്കുന്നു. അവയുടെ അരികുകളിൽ ഞാൻ ചെറുതായി ചുരണ്ടി നോക്കി. എന്റെ ഊഹം തെറ്റിയില്ല അതിനടിയിൽ പഴയ രജിസ്ട്രേഷൻ നമ്പറിന്റെ അടയാളം കാണുവാനുണ്ട്. ജോൺ ലത്തൂഷിന്റെ അനുമാനം ശരിയായിരുന്നു എന്ന് വേണം കരുതാൻ.

പട്ടണത്തിലെ ഒരു ഹോട്ടലിലായിരുന്നു അയാൾ തങ്ങിയിരുന്നത്. കാഴ്ച്ചയിൽ തരക്കേടില്ലാത്ത നല്ല ഉയരമുള്ള ഒരു ഇംഗ്ലീഷുകാരൻ. ഒരു സ്കൂൾ അദ്ധ്യാപകന്റെ ശൈലിയിലുള്ള സംഭാഷണം. അഞ്ച് മിനിറ്റ് അയാളോട് സംസാരിച്ചപ്പോഴേക്കും അയാളെക്കുറിച്ച് ഒരു ഏകദേശ ധാരണ എനിക്ക് ലഭിച്ചു കഴിഞ്ഞിരുന്നു.

“മിസ്റ്റർ ഗോൺ‌ട് നിങ്ങൾ ഒരു പൈലറ്റിനെ തേടിക്കൊണ്ടിരിക്കുകയാണെന്ന് കേട്ടു ഞാൻ കാര്യത്തിലേക്ക് കടന്നു.

“ഓ യെസ് എവിടെ നിന്നാണ് നിങ്ങൾക്കീ വിവരം ലഭിച്ചത്?”

“കാഴ്സൺ മെഡോസ് അവിടെയുള്ള ഒരു ബാറിൽ ഇരിക്കുമ്പോൾ ഒരാൾ പറയുന്നത് കേട്ടതാണ്

അയാൾ എനിക്കായി വാതിൽ തുറന്ന് തന്നു. ഞാൻ ഉള്ളിലേക്ക് കടന്നു. അത്തരം കൊച്ചു പട്ടണത്തിൽ പ്രതീക്ഷിക്കാവുന്ന അത്ര വലിപ്പമേ ആ റൂമിനുണ്ടായിരുന്നുള്ളൂ. മഹാഗണിയിൽ തീർത്ത ഒരു ചെറിയ വാർഡ്‌റോബ്, പഴയ ഒരു കട്ടിലും കിടക്കയും. ഷെൽഫിനടുത്ത് ചെന്ന് വലിപ്പ് തുറന്ന് ഒരു വിസ്കി ബോട്ട്‌ലും ഗ്ലാസും അയാൾ പുറത്തെടുത്തു.

“കൂടുന്നോ എന്നോടൊപ്പം?”

വേണ്ട എന്ന മട്ടിൽ ഞാൻ തലയാട്ടി. മദ്യം ഒരു ഗ്ലാസിലേക്ക് പകർന്നിട്ട് അയാൾ എന്നെ നോക്കി. “ലൈസൻസൊക്കെ ഉണ്ടല്ലോ അല്ലേ?”

തല കുലുക്കിയിട്ട് ഞാൻ എന്റെ പേഴ്സ് പുറത്തെടുത്തു. വാസ്തവത്തിൽ ഗ്രാന്റ് ബേ യിൽ ആർക്കും തന്നെ എന്നെ പരിചയമില്ല.  സാഹചര്യങ്ങൾ വച്ച് നോക്കിയാൽ അജ്ഞാതനായി തന്നെ ഇരിക്കുന്നതാണ് നല്ലതും. കഴിഞ്ഞ വർഷം ഒരു ലെബനീസ് എയർ ഫ്രെയ്റ്റ് കമ്പനിക്ക് വേണ്ടി കുറച്ച് നാൾ ജോലി നോക്കിയിരുന്നു ഞാൻ. ജാക്ക് കെൽ‌സോ എന്ന ഒരു കനേഡിയൻ പൈലറ്റിന് കീഴിൽ കോ-പൈലറ്റ് ആയി. ഫ്ലയിങ്ങ് സ്റ്റാൻഡേഡ്സ് വച്ച് നോക്കിയാൽ അദ്ദേഹം ഒരു വയസ്സനായിരുന്നു. അമ്പത്തി മൂന്ന് വയസ്സ് ജീവിതം മുഴുവനും കഷ്ടപ്പാടും കഠിനാദ്ധ്വാനവും കൊണ്ട് നടന്ന ഒരു പാവം മനുഷ്യൻ. ബസ്രയിലേക്കുള്ള ഒരു ട്രിപ്പിൽ ഇറാക്കിൽ വച്ച് ഹൃദയസ്തംഭനം മൂലം അദ്ദേഹം മരണമടയുമ്പോൾ ഞാൻ കൂടെയുണ്ടായിരുന്നു.

അദ്ദേഹത്തിന്റെ സാധനങ്ങൾ എല്ലാം ഏറ്റ് വാങ്ങുന്ന കടമ എന്നിലാണ് സ്വാഭാവികമായും വന്ന് പെട്ടത്. ആ പ്രവൃത്തിയിൽ വലിയ കാര്യമൊന്നും ഉണ്ടാകില്ല എന്നറിയാമായിരുന്നു. കാരണം അദ്ദേഹത്തിന് ഏതെങ്കിലും ബന്ധുക്കൾ ഉള്ളതായി ആർക്കും തന്നെ അറിവുണ്ടായിരുന്നില്ല. ഉപയോഗ ശൂന്യമായ വസ്തുക്കൾ ഉപേക്ഷിക്കുന്നതിന്റെ കൂട്ടത്തിലാണ് അദ്ദേഹത്തിന്റെ പൈലറ്റ് ലൈസൻസ് എന്റെ ശ്രദ്ധയിൽ പെട്ടത്. പ്രത്യേകിച്ച് ഒരാവശ്യവും അതു കൊണ്ട് ഉണ്ടായിരുന്നില്ലെങ്കിലും ഒരു സുവനീർ പോലെ സൂക്ഷിച്ച് വയ്ക്കുവാൻ തീരുമാനിക്കുകയാണുണ്ടായത്.

പേഴ്സിൽ നിന്നും ആ പൈലറ്റ് ലൈസൻസ് പുറത്തെടുത്ത് ഞാൻ ഗോൺ‌ടിന് നൽകി. ഒറ്റ നോട്ടത്തിൽ ഒന്ന് പരിശോധിച്ചിട്ട് അയാളത് എനിക്ക് തിരികെ തന്നു.

“ഓകെ, മിസ്റ്റർ കെൽ‌സോ അപ്പോൾ ആ കാര്യത്തിൽ പ്രശ്നമില്ല നോക്കൂ അല്പം വിലക്കുറവിൽ ടൊറന്റോയിൽ നിന്നും ഞാനൊരു ഹെറോൺ വിമാനം വാങ്ങിയിട്ടുണ്ട് ഞാൻ തനിയെയാണ് ഇവിടം വരെ അത് എത്തിച്ചത് പക്ഷേ, ഒറ്റയ്ക്ക് അറ്റ്‌ലാന്റിക്ക് താണ്ടുവാനുള്ള ധൈര്യം എനിക്കില്ല ഈ വിമാനം അയർലണ്ടിൽ എത്തിക്കുകയാണെങ്കിൽ ഇരട്ടി വിലയ്ക്ക് വാങ്ങുവാനായി ഒരാൾ തയ്യാറായിട്ടുണ്ട് അതും, ഈ ആഴ്ച്ച അവസാനത്തോടെ അവിടെ എത്തിക്കുകയാണെങ്കിൽ എന്താ, നിങ്ങൾക്ക് താല്പര്യമുണ്ടോ?”

“എന്ത് പ്രതിഫലം തരും?”

“ആയിരം ഡോളറും റിട്ടേൺ ടിക്കറ്റും

“നാലായിരം  ഞാൻ പറഞ്ഞു.  “നാലായിരം ഡോളറും റിട്ടേൺ ടിക്കറ്റിനുള്ള പണവും...”

അത്ഭുതത്തോടെ അയാളെന്നെ നോക്കി. എന്നാൽ എന്തെങ്കിലും അയാൾ പറയാൻ മുതിരുന്നതിന് മുന്നെ ഞാൻ തുടർന്നു. “ഒരു പക്ഷേ, ഒന്നോ രണ്ടോ ദിവസം കാത്തിരുന്നാൽ മറ്റാരെയെങ്കിലും ലഭിക്കുമെന്ന് നിങ്ങൾ വിചാരിക്കുന്നുണ്ടാകാം പക്ഷേ, സാദ്ധ്യത കുറവാണ് ഈ സീസണിൽ ആരും തന്നെ ഈ വഴി വരുവാൻ സാദ്ധ്യതയില്ല പിന്നെ മറ്റൊരു കാര്യം... നിങ്ങളുടെ ഹെറോൺ വിമാനം ആ മഴയത്ത് അധിക സമയം അങ്ങനെ കിടന്നാൽ അതിന്മേലുള്ള രജിസ്ട്രേഷൻ നമ്പർ മാഞ്ഞ് പോകാൻ സാദ്ധ്യതയുണ്ട്  അങ്ങനെ വരുമ്പോൾ അതിനടിയിലുള്ള യഥാർത്ഥ രജിസ്ട്രേഷൻ തെളിഞ്ഞ് കാണും അതിൽ പ്രശ്നമില്ലേ നിങ്ങൾക്ക്?”

അയാൾ ഒന്ന് ചിന്തിക്കുന്നത് പോലെ തോന്നി. “ഓൾ റൈറ്റ് മിസ്റ്റർ കെൽ‌സോ നാലായിരമെങ്കിൽ നാലായിരം നാലായിരം പ്ലസ് നിങ്ങളുടെ റിട്ടേൺ ഫെയർ ഉറപ്പിക്കാം അല്ലേ?”

“പണമായിട്ട് വേണം അതും പുറപ്പെടുന്നതിന് മുമ്പ് തന്നെ

“ഓകെ എപ്പോൾ പുറപ്പെടാൻ പറ്റും?”

ഗൂസ് ബേ യിലേക്ക് തിരികെ പറന്ന് എന്റെ ഓട്ടർ വിമാനം അവിടെ കൊണ്ടിടുവാൻ ഞാൻ തീരുമാനിച്ച് കഴിഞ്ഞിരുന്നു. വീണ്ടും ഇങ്ങോട്ട് എത്തുവാൻ ഒരു മാർഗ്ഗവും കണ്ടില്ലെങ്കിൽത്തന്നെ മെയിൽ സർവീസ് നടത്തുന്ന വിമാനത്തിൽ ഒരു ലിഫ്റ്റ് സംഘടിപ്പിക്കാമെന്നെനിക്കുറപ്പുണ്ടായിരുന്നു.

“കാലാവസ്ഥാ റിപ്പോർട്ട് അനുകൂലമാണെങ്കിൽ നാളെ മദ്ധ്യാഹ്നത്തോടെ തന്നെ നമുക്ക് ടേക്ക് ഓഫ് ചെയ്യുവാൻ കഴിയും ഈസ് ദാറ്റ് ഓകെ വിത്ത് യൂ?”

“പിന്നെന്താ? രാവിലെ തന്നെ ഞാൻ വിമാനം ചെക്ക് ചെയ്ത് റെഡിയാക്കി നിർത്താം

“എങ്കിൽ തയ്യാറായി ഇരുന്നോളൂ

ഞാൻ തിരികെ എയർ സ്ട്രിപ്പിലേക്ക് നടന്നു. എടുത്ത തീരുമാനം മണ്ടത്തരമായോ എന്നോർത്ത് ഒരു നിമിഷം ഞാൻ ഖേദിച്ചു. പക്ഷേ, വൈകിപ്പോയി ഇനി പിറകോട്ട് പോകുവാൻ സാധിക്കാത്ത വിധം വൈകിപ്പോയിരിക്കുന്നു പോകുവാൻ തന്നെ തീരുമാനിച്ച് കഴിഞ്ഞിരുന്നു ഞാൻ ഇനി പിറകോട്ടില്ല എന്റെ സാമ്പത്തിക പ്രശ്നങ്ങൾക്കെല്ലാം തന്നെ ഈ ട്രിപ്പ് കഴിയുന്നതോടെ പരിഹാരമാകും ഗോൺ‌ടിന്റെ ദുരുദ്ദേശ്യങ്ങൾ എന്ത് തന്നെയായാലും ശരി, അവയെല്ലാം മനസ്സിന്റെ ഒരു കോണിലേക്ക് തള്ളി മാറ്റി ഞാൻ വാതിൽ കൊട്ടിയടച്ചു. അതെന്താണെന്നറിയേണ്ട ആവശ്യം എനിക്കില്ല തന്നെ എന്നെ സംബന്ധിച്ചിടത്തോളം ഇതൊരു ചാർട്ടർ ട്രിപ്പ് മാത്രം അല്ലെങ്കിൽ അങ്ങനെ സമാധാനിക്കുവാൻ ഞാൻ തീരുമാനിച്ചു.

(തുടരും)

47 comments:

  1. അപ്പോൾ ഈ ജോ മാർട്ടിൻ ജോ മാർട്ടിൻ തന്നെയാണല്ലേ...? വീണ്ടും ഞെട്ടിയോ...?

    ReplyDelete
  2. അപ്പോള്‍ ജോ മാര്‍ട്ടിന്‍... നീയും... എല്ലാവരും പഠിച്ച കള്ളന്‍മാര്‍ തന്നെ.

    ReplyDelete
    Replies
    1. കള്ളനെന്ന് വിളിക്കരുത് സുധീർഭായ് ജോ മാർട്ടിനെ...

      Delete
  3. Replies
    1. ഉം... വിചാരിച്ചില്ല ഇങ്ങനെ ഒരു ട്വിസ്റ്റ് അല്ലേ വിൻസന്റ് മാഷേ?

      Delete
  4. Replies
    1. പശുക്കുട്ടി വീണ്ടും ഗ്രൂവിൽ എത്തി അല്ലേ? :)

      Delete
  5. Replies
    1. അതെന്താ മാഷേ ഒരു കള്ളച്ചിരി...?

      Delete
  6. ഇക്കണക്കിന് ജോ മാർട്ടിൻ ഇയാളായിരിക്കില്ല ....!? അതിന്റെ പിന്നിലും ഒരു കഥ കാണും....

    ReplyDelete
    Replies
    1. അശോകൻ മാഷ് അത്രയ്ക്കങ്ങ് ചിന്തിച്ച് കളഞ്ഞോ...?

      Delete
  7. ഇക്കണക്കിന് ജോ മാർട്ടിൻ ഇയാളായിരിക്കില്ല ....!? അതിന്റെ പിന്നിലും ഒരു കഥ കാണും....

    ReplyDelete
    Replies
    1. ജാക്ക് ഹിഗ്ഗിൻസിന് കഥയ്ക്കാണോ പഞ്ഞം?

      Delete
  8. താനാരാണെന്ന് തനിക്കറിയില്ലെങ്കിൽ... എന്നു തുടങ്ങുന്ന പപ്പുവിന്റെ ഡയലോഗ്‌ കേട്ടു നിൽക്കുന്ന ലാലിന്റെ അവസ്ഥയിലായല്ലോ വായനക്കാർ...


    അപ്പോ എന്റെ ചോദ്യം ഇതാണ്‌……...
    ആരാ…ണ്‌ ഞാ…ൻ ???

    ReplyDelete
    Replies
    1. അതെ... അത് തന്നെ ശ്രീ... ഓർക്കുമ്പോൾ ഓർക്കുമ്പോൾ ചിരി വരും കാലമിത്രയായിട്ടും...

      Delete
  9. ആകെ കണ്‍ഫ്യൂഷനായല്ലോ....!!!

    ReplyDelete
    Replies
    1. ഇനിയിപ്പോ എന്ത് കൺ‌ഫ്യൂഷൻ കല്ലോലിനി....? :)

      Delete
    2. ഞങ്ങടെ ചെക്കനെ കാണാനില്ലല്ലോ കല്ലോലിനീ... എവിടെ പോ‍യി...?

      Delete
  10. ഇനി ജോ വിടെ ചുരുളുകൾ അഴിയുന്ന ഭാഗങ്ങൾ ആയിരിക്കും അല്ലേ വരുന്നത്...

    ReplyDelete
    Replies
    1. തീർച്ചയായും മുരളിഭായ്....

      Delete
  11. എഴുത്തിന്റെ സ്റ്റൈൽ ഒന്ന് മാറി. കൂടുതൽ ആസ്വാദ്യകരമായി.

    ReplyDelete
    Replies
    1. മാറിയോ.....? അതിന് ഞാൻ പ്രത്യേകിച്ചൊന്നും ചെയ്തില്ലല്ലോ ബിപിൻ‌ജീ.... എന്നും ഇങ്ങനെ തന്നെ ആയിരുന്നൂട്ടോ...

      ഇഷ്ടപ്പെട്ടുവെന്നറിയുന്നതിൽ സന്തോഷം...

      Delete
    2. ഹഹഹ... അതെനിക്കിഷ്ടായീ...

      Delete
  12. ആദ്യം ജോ ആണോ ജോ അതോ ജാക്ക് ആണോ ജാക്ക് എന്ന് തീരുമാനിക്കൂ.. ഇതെന്തോന്ന്..? ചിലപ്പോ പറയും ജോ ആണെന്ന്.. പിന്നെ പറയും ജാക്ക് ആണെന്ന്.. ഇനി ഇയ്യാളുടെ എസ് എസ് എല്‍ സി ബുക്ക്‌ കാണിച്ചിട്ട് വിനുവേട്ടന്‍ പോയാ മതി..

    ReplyDelete
    Replies
    1. ഹാ ഹാ ഹാ.... അത് നന്നായി ശ്രീജിത്തേ....

      Delete
    2. കരമടച്ച രസീതും കാണിക്കണം... ഹല്ല പിന്നെ!!

      Delete
    3. സ്വന്തം ഫോട്ടോ ആണെങ്കിൽ മാത്രം.

      Delete
  13. കാര്യം ശ്രീജിത്ത് പറഞ്ഞതാണ് അതിന്‍റെ ശരി... ങാ.

    ReplyDelete
    Replies
    1. ങും.. സപ്പോർട്ട് ചെയ്തോ... സപ്പോർട്ട് ചെയ്തോ... അടുത്ത ലക്കം വേണോ വേണ്ടയോ... ? :)

      Delete
  14. ആദ്യം തൊട്ട് വായിച്ചില്ലല്ലൊ അതോണ്ടിപ്പൊ ഒന്നും പറയാനില്ല.ഒക്കെം വായിച്ചേച്ചും വന്നു പറഞ്ഞേക്കാമേ.......

    ReplyDelete
    Replies
    1. വളരെ സന്തോഷം ഉമാജീ പ്രഥമ സന്ദർശനത്തിന്... ആദ്യം മുതൽ വായിച്ചിട്ട് പെട്ടെന്നെത്തുമല്ലോ...

      Delete
  15. ശെടാ.. ഇതെന്നാ ഏർപ്പാടാണെന്നേ... ഈ ജോയും ജാക്കും കൂടെ നമ്മളെ ഒരുവഴിക്കാക്കുന്ന ലക്ഷണമുണ്ടല്ലോ...

    ReplyDelete
    Replies
    1. അതിനല്ല്ലേ സസ്പെൻസ് ത്രില്ലർ എന്ന് പറയുന്നത് ജിമ്മാ... :)

      Delete
  16. ആ പൈലറ്റ് ലൈസന്‍സില്‍ ഫോട്ടോ ഉണ്ടാവൂലേ? ഐ.ഡി നോക്കിയ ആള് ബെസ്റ്റ്... റേഷന്‍ കാര്‍ഡും, എസ്, എല്‍. സി ബുക്കും ഒക്കെ ഞങ്ങള്‍ക്ക് കാണണം.. അതെന്നെ

    ReplyDelete
    Replies
    1. മുബീ, ഈ സംശയം സത്യമായിട്ടും ഇത് വിവർത്തനം ചെയ്യുമ്പോൾ എനിക്ക് തോന്നിയതാ... പിന്നെ ജാക്ക് ഹിഗ്ഗിൻസ് അങ്ങനെ എഴുതി വയ്ക്കുമ്പോൾ ഞാനെന്ത് ചെയ്യും? ഇനിയിപ്പോൾ ഒരു കാര്യം ചെയ്യാം... അന്നത്തെ പൈലറ്റ് ലൈസൻസിൽ ഫോട്ടോ പതിക്കാറില്ല, ജനനത്തീയതി രേഖപ്പെടുത്താറില്ല എന്നൊക്കെ നമുക്കങ്ങ് ആശ്വസിക്കാം... :)

      Delete
    2. ദിതാണ്‌ കഥയിൽ ചോദ്യമില്ല എന്ന് പണ്ടുള്ളോര്‌ പറേണത്‌.

      Delete
    3. വിവർത്തിച്ച വിനുവേട്ടനു വരെ സംശയം.

      Delete
  17. ഇത് ശരിയാവില്ല......ശരിയാവില്ല ...... എവിടെയോ ലക്ഷണക്കേടു മണക്കുന്നു....... എന്തായാലും....... മൊത്തം ഡോക്യുമെന്‍റും കാണിച്ചിട്ടു പോയാൽ മതി....... ഹല്ല പിന്നെ.....

    ReplyDelete
    Replies
    1. ഇനി ലക്ഷണക്കേടുകളേയുള്ളൂ വിനോദേ... കാത്തിരിക്കൂ അടുത്ത ലക്കത്തിനായി...

      Delete
  18. അടുത്ത ലഖത്തിലോട്ടോടി എത്താൻ വൈകി. പിടിപ്പതു പണിയല്ലേ സമയക്കുറവൊരു പ്രശ്നം തന്നെ. നമ്മുടെ ദിവ്യ പറഞ്ഞപോലെ കണ്‍ഫ്യൂഷൻ ആക്കിയല്ലോ. ആശംസകൾ

    ReplyDelete
    Replies
    1. സമയക്കുറവുണ്ടെങ്കിലും ഒടുവിൽ എത്തിയല്ലോ ... അത് മതി...

      Delete
  19. ഇത്തരം സന്ദര്‍ഭങ്ങളില്‍ അഞ്ചാറദ്ധ്യായം ഒന്നിച്ച് വായിക്കുന്നതാണ് നല്ലത്!!

    ReplyDelete
    Replies
    1. അജിത്‌ഭായ് പിന്നെ ബുദ്ധിമാനല്ലേ... :)

      Delete
  20. അല്ല... നമ്മുടെ സുധിയെയും സുകന്യാജിയെയും കണ്ടില്ലല്ലോ... ഉണ്ടാപ്രിയേയും കണ്ടില്ലല്ലോ...

    ReplyDelete
  21. ആയിരം ഡോളര്‍ പ്രതിഫലം പ്രതീക്ഷിച്ചു ചെന്ന് അത് നാലായിരമാക്കി. മിടുമിടുക്കന്‍ 

    ReplyDelete