Friday 16 October 2015

ഈസ്റ്റ് ഓഫ് ഡെസലേഷൻ - 50



ഹാർബറിൽ നിന്നും തിരികെ ഡ്രൈവ് ചെയ്ത് ഹോട്ടലിന്റെ പിൻ‌മുറ്റത്ത് എത്തുമ്പോൾ പുലർച്ചെ നാലു മണി കഴിഞ്ഞിരുന്നു. മൂടൽ മഞ്ഞിന്റെ ആവരണത്തിനിടയിലൂടെ പ്രഭാതം മുഖം കാണിക്കുവാനുള്ള തയ്യാറെടുപ്പിലാണ്. അതിനാൽ തന്നെ ആ പരിസരത്തിന്റെ വ്യക്തമായ ഒരു രൂപം തെളിഞ്ഞു കാണാമായിരുന്നു.

ഞാൻ ഡെസ്ഫോർജിന്റെ റൂമിലേക്ക് നടന്നു. ഗൂഡ്രിഡും ഇലാനയും എന്നെ പ്രതീക്ഷിച്ച് നിൽക്കുന്നത് പോലെ തോന്നി. ഡെസ്ഫോർജാകട്ടെ തന്റെ സന്തത സഹചാരിയായ മദ്യചഷകവും കൈയിലേന്തി ആകെപ്പാടെ അസ്വസ്ഥനായി അങ്ങോട്ടുമിങ്ങോട്ടും ഉലാത്തിക്കൊണ്ടിരിക്കുന്നു.    

ഞാൻ എത്തി എന്നറിഞ്ഞതും അദ്ദേഹം വെട്ടിത്തിരിഞ്ഞു.

“ജോ ഏത് നരകത്തിൽ പോയിരിക്കുകയായിരുന്നു നീ?”

“ഹാർബറിൽ ഡ ഗാമയുടെ പായ്ക്കപ്പൽ അവിടെയുണ്ടോ എന്ന് നോക്കാൻ പോയതായിരുന്നു പക്ഷേ, അത് അതവിടെയില്ല എല്ലാവരെയും കൊണ്ട് അയാൾ കടന്നു കളഞ്ഞിരിക്കുന്നു പക്ഷേ, ശരിക്കും വിഡ്ഢികൾ തന്നെ ഹാർബറിൽ നിന്ന് പുറത്ത് കടന്നതു കൊണ്ടായില്ലല്ലോ വലിയ വലിയ മഞ്ഞു കട്ടകൾ ഒഴുകി നടക്കുന്നുണ്ടാകും കടലിലെങ്ങും

“നീ തെറ്റിദ്ധരിച്ചിരിക്കുകയാണ് ജോ നീ അവിടെ ഇരിക്കൂ എന്നിട്ട് ഗൂഡ്രിഡിന് എന്താണ് പറയാനുള്ളതെന്ന് കേൾക്കൂ” ഡെസ്ഫോർജ് പറഞ്ഞു.

“റിസപ്ഷനിലെ നൈറ്റ് ക്ലാർക്കിനോട് ഞാൻ അന്വേഷിച്ചു  ഗൂഡ്രിഡ് പറഞ്ഞു. “ഏതാണ്ട് പതിനൊന്ന് മണിയായപ്പോൾ മിസ്സിസ് കെൽ‌സോവിന് ഒരു ടെലിഫോൺ കോൾ ഉണ്ടായിരുന്നുവത്രെ അതൊരു പുരുഷനായിരുന്നുവെന്നും സംഭാഷണം ഇംഗ്ലീഷിൽ ആയിരുന്നുവെന്നുമാണ് ആ പെൺകുട്ടി പറഞ്ഞത് ഏതാനും നിമിഷങ്ങൾ കഴിഞ്ഞ് അവർ റിസപ്ഷനിൽ വിളിച്ച് ഫ്രെഡറിക്‌സ്ബോർഗ് – സാൻഡ്‌വിഗ് റോഡിന്റെ വിവരങ്ങളടങ്ങുന്ന ഒരു മാപ്പ് ലഭിക്കുമോ എന്നന്വേഷിച്ചു അവൾ അതിന്റെയൊരു മാപ്പ് അവരുടെ റൂമിൽ എത്തിക്കുകയും ചെയ്തുവത്രെ

“അതിന് ശേഷം എന്തെങ്കിലും?”

“തീർച്ചയായും പാതിരാത്രിയോടെ കിച്ചണിൽ നിന്നുള്ള വെയ്സ്റ്റ് കളയുവാൻ പുറത്തിറങ്ങിയ ജോലിക്കാരൻ ഹോട്ടലിന്റെ മുറ്റത്ത് ഫോഗെലിനെയും സ്ട്രാട്ടണെയും കണ്ടു ഒപ്പം അതുവരെ കണ്ടിട്ടില്ലാത്ത മറ്റൊരാളെയും ഗാരേജിലുള്ള ലാന്റ് റോവർ സ്റ്റാർട്ട് ചെയ്യുന്നതാണ് പിന്നെ കണ്ടത് ഹോട്ടലിലെ അതിഥികൾ അവിടുത്തെ വാഹനം വാടകയ്ക്ക് കൊണ്ടുപോകാറുള്ളത് കൊണ്ട് അയാൾക്കതിൽ പ്രത്യേകിച്ച് അസ്വാഭാവികതയൊന്നും തോന്നിയതുമില്ല അല്പം കഴിഞ്ഞ് പിൻ‌ഭാഗത്തെ സ്റ്റെയർകെയ്സ് വഴി ഇറങ്ങി വന്ന സാറാ കെൽ‌സോയും അവരോടൊപ്പം കൂടി ഫോഗെൽ അവരെ ചുംബിക്കുന്നതു കണ്ടുവെന്നും പിന്നീട് എല്ലാവരും കൂടി വാഹനത്തിൽ കയറി ഓടിച്ചു പോയി എന്നും അയാൾ പറഞ്ഞുവത്രെ

“ഏത് വശത്തേക്ക് ചായാനും ഒട്ടും മടിയില്ലാത്തവൾ  വെറുപ്പ് കലർന്ന സ്വരത്തിൽ ഇലാന പറഞ്ഞു.

“അവർ ആ പായ്ക്കപ്പലിൽ കടന്നു കളഞ്ഞുവെന്നാണോ ഇപ്പോഴും നീ കരുതുന്നത് ജോ?” ഡെസ്ഫോർജ് ചോദിച്ചു.

“ഇല്ല ഇപ്പോൾ എല്ലാം വളരെ വ്യക്തം  ഞാൻ പറഞ്ഞു. “ആറു മണിക്കൂർ കൊണ്ട് റോഡ് മാർഗ്ഗം അവർക്ക് സാൻഡ്‌വിഗിലെത്താം നല്ല ഉറപ്പുണ്ടെനിക്ക് കാരണം ഞാൻ ഒരിക്കൽ പോയിട്ടുള്ളതാണ് ഭാഗ്യമുണ്ടെങ്കിൽ അഞ്ചോ അല്ലെങ്കിൽ അഞ്ചരയോ മണിക്കൂർ മതിയാവും

“അവിടെ എവിടെയെങ്കിലും ടെലിഫോൺ കണക്ഷൻ ഉണ്ടോ?” ഇലാന ആരാഞ്ഞു.

നിഷേധരൂപേണ ഗൂഡ്രിഡ് തലയാട്ടി. “ട്രേഡിങ്ങ് ഓഫീസിൽ ഒരു റേഡിയോ ഉണ്ട് പക്ഷേ, അതിന്റെ ഓപ്പറേറ്റർ ആ പരിസരത്തല്ല താമസിക്കുന്നത് കുന്നിന് മുകളിലുള്ള ഫാമിലാണ് രാവിലെ എട്ട് മണിക്കേ അയാളുടെ ഓഫീസ് തുറക്കൂ അപ്പോൾ വേണമെങ്കിൽ ഒരു മെസ്സേജ് അയക്കാം നമുക്ക്

“അവരവിടെ എത്തി ഏതാണ്ട് മൂന്ന് മണിക്കൂറെങ്കിലും കഴിഞ്ഞിട്ടുണ്ടാകും അപ്പോഴേക്കും യാതൊരു കാര്യവുമില്ല” ഡെസ്ഫോർജ് പറഞ്ഞു.

ഇലാന ആശ്ചര്യത്തോടെ അദ്ദേഹത്തെ നോക്കി. “അവർക്ക് അത്രയ്ക്ക് അറിയില്ലേ? എന്ത് വിചാരിച്ചിട്ടാണവർ? സാൻഡ്‌വിഗിൽ നിന്നും എങ്ങോട്ടാണ് അവർക്ക് പോകാൻ കഴിയുക?”

അതെ അത് തന്നെയായിരുന്നു ഞാനും ചിന്തിച്ചുകൊണ്ടിരുന്നത്എന്റെ മനസ്സിൽ ഒരേയൊരു മാർഗ്ഗമേ തെളിഞ്ഞു വന്നുള്ളൂ

“നേരത്തേ പറഞ്ഞുറപ്പിച്ചത് പോലെ അവിടെയെത്തുന്ന ഗാമയുടെ പായ്ക്കപ്പലിൽ കയറിക്കൂടുവാനായിരിക്കുമോ ഇനി അവരുടെ പദ്ധതി...?” ഞാൻ സംശയം പ്രകടിപ്പിച്ചു.

“അതിന് ആ കപ്പൽ അവിടെയെത്തുമെന്നുള്ളതിന് യാതൊരു ഉറപ്പുമില്ലല്ലോ നീ തന്നെയല്ലേ പറഞ്ഞത് ഈ കനത്ത മൂടൽമഞ്ഞിൽ കപ്പൽ കടലിലേക്ക് കൊണ്ടുപോകുക വിഡ്ഢിത്തമാണെന്ന്” ഡെസ്ഫോർജ് പറഞ്ഞു.

“ശരി തന്നെ പക്ഷേ, ഇതല്ലാതെ വേറെ ഒരു മാർഗ്ഗവുമില്ലല്ലോ അവരുടെ മുന്നിൽ മാത്രവുമല്ല, അവിടെയെത്തിയാൽ മറ്റൊരു സാദ്ധ്യത കൂടിയുണ്ട് നാർസർസാക്കിലെ  എയർപോർട്ട് ഒരു മോട്ടോർ ബോട്ടിലാണെങ്കിൽ ഏതാനും മണിക്കൂറുകൾ കൊണ്ട് സാൻഡ്‌വിഗ്ഗിൽ നിന്നും അവിടെയെത്താംനല്ല പ്രതിഫലം കൊടുക്കുകയാണെങ്കിൽ ധാരാളം മത്സ്യബന്ധന തൊഴിലാളികളുണ്ട് അങ്ങോട്ട് കൊണ്ടുവിടാൻ തയ്യാറായിഅവിടെ നിന്നും ഐസ്‌ലാന്റ് വഴി യൂറോപ്പിലേക്കോ അല്ലെങ്കിൽ കാനഡയിലേക്കോ സ്റ്റേറ്റ്സിലേക്കോ ഒക്കെ അവർക്ക് ഫ്ലൈറ്റ് പിടിക്കുവാൻ ഒരു ബുദ്ധിമുട്ടുമില്ല

“എന്ന് വച്ചാൽ ഇനി അവരെ തടയാൻ ഒരു മാർഗ്ഗവുമില്ല എന്ന് തന്നെ

ഞാൻ തലയാട്ടി. പിന്നെ എന്റെ വായിൽ നിന്നും ഉതിർന്ന വാക്കുകൾ കേട്ട് ഞാൻ തന്നെ ഞെട്ടിപ്പോയി.  “എന്ന് പറയാൻ പറ്റില്ല എന്റെ ഓട്ടർ വിമാനമുണ്ടല്ലോ വെറും നാൽപ്പത് മിനിറ്റ് കൊണ്ട് എനിക്ക് സാൻഡ്‌വിഗ്ഗിലെത്താൻ കഴിയുമെന്ന കാര്യം മറക്കണ്ട

“ഈ കനത്ത മൂടൽ മഞ്ഞിലോ?” ഡെസ്ഫോർജ് പൊട്ടിച്ചിരിച്ചു. “നീ ആരോടാ ഈ പറയുന്നത്? ഇരുപത് വാര മുന്നിലുള്ളത് പോലും കാണാൻ സാധിക്കാത്ത അത്ര കനത്ത മഞ്ഞ് ഹാർബറിൽ നിന്ന് ടേക്ക് ഓഫ് പോലും ചെയ്യാൻ കഴിയില്ല

“ടേക്ക് ഓഫ് ചെയ്യുന്നതല്ല പ്രശ്നം മറിച്ച് അവിടെ ചെന്ന് ലാന്റ് ചെയ്യുക എന്നതാണ് ദുഷ്കരം നിങ്ങൾ ഇതിന് മുമ്പ് ശ്രദ്ധിച്ചിട്ടുണ്ടോ എന്നറിയില്ല സാൻഡ്‌വിഗ് ക്രീക്കിന്റെ ഒരു വശത്ത് ഏതാണ്ട് ആയിരത്തോളം അടി ഉയരത്തിൽ ചെങ്കുത്തായ പാറക്കെട്ടുകളാണ്

ഡെസ്ഫോർജ് തലയാട്ടി. “നോക്കൂ ജോ എനിക്കും ഫ്ലയിങ്ങ് ലൈൻസൻസ് ഉള്ളതാണ് വിമാനം പറത്തിയിട്ടുമുണ്ട് പക്ഷേ, ഞാൻ അതെല്ലാം ചെയ്തത് ഷൂട്ടിങ്ങിന് വേണ്ടിയായിരുന്നു വിൻ‌ഡ് മെഷീനുകളിൽ നിന്നും ആഞ്ഞടിക്കുന്ന കാറ്റിലും പുകമറയിലും ക്യാമറയ്ക്ക് വേണ്ടി പക്ഷെ, യഥാർത്ഥ ജീവിതത്തിൽ അതൊന്നും ചെയ്യാൻ ആരും തുനിയില്ല

അത്രയേ ആവശ്യമുണ്ടായിരുന്നുള്ളൂ എനിക്ക്. ഒരു പക്ഷേ, ആ വാക്കുകളിലൂടെ അദ്ദേഹം എന്നെ അതിന് നിർബന്ധിക്കുകയായിരുന്നുവെന്ന് തോന്നുന്നു. പെട്ടെന്ന് എന്റെ മനസ്സിലുദിച്ച ഒരു ആശയത്തെ പ്രാവർത്തികമാക്കാൻ അദ്ദേഹത്തിന്റെ മനസ്സിൽ തെളിഞ്ഞ ബുദ്ധിപരമായ നീക്കം. അതിൽ അദ്ദേഹം വിജയിച്ചു എന്ന് തന്നെ പറയാം. അത്ര എളുപ്പമുള്ളതായിരുന്നില്ല ആ കാലാവസ്ഥയിൽ വിമാനം പറത്തുക എന്നത്.

എന്റെ മനസ്സിലെ ചിന്ത വായിച്ചെടുത്തത് പോലെ അദ്ദേഹം തുടർന്നു. “ഇല്ല ജോ അത്തരമൊരു നീക്കത്തിന് ശ്രമിക്കാതിരിക്കുന്നതാണ് നല്ലത്

“നിങ്ങൾ പറയുന്നതിൽ ഒരു പക്ഷേ, കാര്യമുണ്ടായിരിക്കാം” ഞാൻ പറഞ്ഞു. “എന്നാൽ ഒരു കാര്യം ഞാൻ തീരുമാനിച്ചു ഒരു കൈ നോക്കാൻ തന്നെ പോകുന്നു ഞാൻ

ഇലാനയുടെ മുഖം വിവർണ്ണമായി. അരുതേ എന്നൊരു അപേക്ഷ അവളുടെ മിഴികളിൽ തെളിയുന്നത് എനിക്ക് മനസ്സിലാകുന്നുണ്ടായിരുന്നു. എന്നാൽ എന്തെങ്കിലും ഉരിയാടാൻ അവൾക്ക് കഴിയുന്നതിന് മുമ്പ് കതക് തുറന്ന് ഞാൻ പുറത്തിറങ്ങി.
  

(തുടരും)

46 comments:

  1. അതി വിദഗ്ദ്ധമായ രക്ഷപെടൽ... ഇനി...?

    ReplyDelete
  2. ഈസ്റ്റ് ഓഫ് ഡെസലേഷൻ - 50 ലക്കങ്ങള്‍ കഴിഞ്ഞിരിക്കുന്നു ഞാന്‍ ഈയിടെയാണ് ഇവിടെ എത്തിപ്പെട്ടത് വായിക്കുവാന്‍ ആകാംക്ഷ ഉളവാക്കുന്ന ഈ കഥ പുസ്തകമാക്കപ്പെടെണ്ടാതാണ് .ആശംസകള്‍

    ReplyDelete
    Replies
    1. സന്തോഷം റഷീദ്ഭായ്...

      പുസ്തകമാക്കുന്ന കാര്യം അത്ര എളുപ്പമല്ല... നൂലാമാലകൾ കുറെയേറെയുണ്ട്... ഇതിന് മുമ്പ് വിവർത്തനം ചെയ്ത രണ്ട് നോവലുകൾ ഇപ്പോഴും ബ്ലോഗായി തന്നെ വിശ്രമിക്കുന്നു...

      Delete

  3. പ്രിയപ്പെട്ട വിനുവേട്ടന്‍... ഈ ലക്കം വായിച്ചു, ഇതിനു മുൻപുള്ള ലക്കങ്ങളും വായിക്കണം.... ഈ വിവർത്തനം ചെയ്യാനുള്ള ആ നല്ല ശ്രമത്തിനു എന്റെ ആശംസകൾ.... :)

    ReplyDelete
    Replies
    1. സ്വാഗതം ഷഹീം, പ്രഥമ സന്ദർശനത്തിന്... സമയമുണ്ടെങ്കിൽ വായിച്ച് ഒപ്പമെത്താൻ നോക്കൂ...

      Delete
  4. വായിച്ചു..ആദ്യം മുതൽ വായിക്കണമെന്നുള്ള ആഗ്രഹം തോന്നിപ്പോകുന്നു..ലളിതമായ വിവർത്തനം.. താമസിയാതെ കഴിഞ്ഞുപോയ അദ്ധ്യായങ്ങൾ വായിക്കാം...ആശംസകളോടെ

    ReplyDelete
    Replies
    1. മാഷേ, വീണ്ടും വീണ്ടും ഈ വഴി വരുന്നതിൽ വളരെ സന്തോഷം...

      Delete
  5. ഇതാണ്...... ഒരു പൊരി മതി ആളിക്കത്താന്‍.... ഇങ്ങനെ വേണം ആണുങ്ങള്‍........ ങ്ങ്ള് ബീമാനം എടുക്കീന്ന്......... ഞമ്മളുണ്ട് കൂടെ......ഹല്ല പിന്നെ.......
    പോളിക്കുന്നുണ്ട് ..... വിനുവേട്ടാ.....ആശംസകൾ.....

    ReplyDelete
    Replies
    1. ഡെസ്ഫോർജ് ആരാ മോൻ... ഒന്നും അറിയാത്ത മട്ടിലല്ലേ പിരി കയറ്റി കൊടുത്തത്... അതു കേട്ട് എടുത്തു ചാടാൻ ജോയും... ആ ഇലാനയെ വിഷമിപ്പിക്കാനായിട്ട്....

      Delete
  6. നല്ല വായന പക്ഷേ നാല്‍പ്പത്തിഒമ്പത് വരെയുള്ളത് എവിടെ മാഷേ ?

    ReplyDelete
    Replies
    1. ആർക്കവ്സിൽ ഉണ്ടല്ലോ സിദ്ധിക്ക് ഭായ്... കണ്ടില്ലേ?

      Delete
  7. ജോ എന്തു വിശ്വസിച്ചാൺ ചാടിയിറങ്ങിയത്... തന്റെ വിമാനത്തിനെയോ ... അതോ കനത്ത മൂടൽമഞ്ഞിനെയോ....? ഏതായാലും കാത്തിരിക്കാം... വേഗം വിടണെ ....

    ReplyDelete
  8. ജോ എന്തു വിശ്വസിച്ചാൺ ചാടിയിറങ്ങിയത്... തന്റെ വിമാനത്തിനെയോ ... അതോ കനത്ത മൂടൽമഞ്ഞിനെയോ....? ഏതായാലും കാത്തിരിക്കാം... വേഗം വിടണെ ....

    ReplyDelete
    Replies
    1. മൂടൽ മഞ്ഞിൽ ടേക്ക് ഓഫ് ചെയ്യാൻ പ്രശ്നമില്ല എന്നല്ലേ ജോ പറയുന്നത്... ലാന്റിങ്ങാണ് കണ്ടറിയേണ്ടത് അശോകൻ മാഷേ...

      Delete
  9. മഞ്ഞെങ്കില്‍ മഞ്ഞ്
    മഴയെങ്കില്‍ മഴ

    വീരന്മാരെ തടയാനാവില്ല മക്കളേ

    ReplyDelete
  10. ബുഹഹഹഹഹഹഹഹഹഹ.
    എനിക്കാ സാറാ കെ.ൽസോയെ അങ്ങട് ഇഷ്ടായി :)

    ReplyDelete
    Replies
    1. പരിചയപ്പെടുന്നവരെ മുഴുവനും പറ്റിച്ച് കടന്നു കളയുന്നവൾ അല്ലേ...? :)

      Delete
  11. ഒരു കൈ നോക്കാൻ തന്നെ പോകുന്നു ഞാൻ…തടയാനാവില്ല മക്കളേ !!!


    ReplyDelete
  12. അതന്നേ... ഇനിയിപ്പോ ഒന്നും നോക്കാനില്ല. നമുക്ക്‌ ജോ യെ ഒറ്റയ്ക്കങ്ങട്ട്‌ വിടാൻ പറ്റില്യല്ലോ... വാ പോയി നോക്കാം...


    (അവരങ്ങോട്ട്‌ തന്നെ വന്നാ മത്യാരുന്നു)

    ReplyDelete
    Replies
    1. ശ്രീ പോരുന്നുണ്ടെങ്കിൽ നമ്മുടെ ഉണ്ടാപ്രിയേയും കൂടി ഒപ്പം കൂട്ടിക്കോണേ... എവിടെ പോയോ ആവോ... !

      Delete
    2. ഉണ്ടാപ്രിച്ചായനെ കൂടെ കൂട്ടുകാന്നു വച്ചാല്‍ ഇലാനയെ കൂടെ വിളിയ്ക്കേണ്ടി വരും ;)

      Delete
  13. വിനുവേട്ടാ!!!! ഞാനെത്തി.

    ReplyDelete
    Replies
    1. അപ്പോൾ കമ്പ്യൂട്ടർ മലയാളം പഠിച്ചോ സുധീ...?

      Delete
  14. അയ്യോ!!!!!!!

    ഈ മൂടൽ മഞ്ഞിൽ അയാളെന്ത് കാണിക്കാൻ പോകുവാണോ??????????????

    ReplyDelete
    Replies
    1. അതടുത്ത ലക്കത്തിൽ അറിയാം സുധീ...

      Delete
  15. ഞാനും ഓടിയണച്ച്‌ എത്തി പിറകെയുണ്ടേ....

    ReplyDelete
    Replies
    1. നന്നായി... കഥ അതിന്റെ അവസാന ഘട്ടത്തിലേക്ക് അടുക്കുകയാണ്... ഓട്ടത്തിൽ പിന്നിലാകണ്ട കേട്ടോ...

      Delete
  16. സാറയും കൂട്ടരും കാറിൽ.. ഡ ഗാമ കപ്പലിൽ... ജോപ്പൻ വിമാനത്തിലും!!

    കര-ജല-വായു മാർഗ്ഗങ്ങളിലൂടെ മൂന്ന് കൂട്ടരും ഒരേ ലക്ഷ്യത്തിലേയ്ക്ക്.. ആരാദ്യമെത്തും??

    (ഇലാന എന്തെങ്കിലും പറയുന്നതിനുമുന്നെ ജോപ്പൻ പുറത്തേയ്ക്കിറങ്ങിയത് നന്നായി... അല്ലെങ്കിൽ ചിലപ്പോ യാത്ര മാറ്റി വെയ്ക്കേണ്ടി വന്നേനെ.. ;) )

    ReplyDelete
    Replies
    1. ഇലാനയുടെയും ജോ മാർട്ടിന്റെയും കെമിസ്ട്രി പിടി കിട്ടി അല്ലേ ജിമ്മിയ്ക്ക്... :)

      Delete
  17. അവസാന രംഗങ്ങളിലെ ചേസ്...
    "ഇതെല്ലെല്ലാം കൂടി ഒരു സിനിമക്ക് ഉള്ള കോപ്പ് ഉണ്ടല്ലേടോ ഊവേ. ഇത് സിനിമയാക്കിയാല്‍ ഞാന്‍ രക്ഷപെടും എന്ന്‍ ഡെസ്ഫറോജ് ചിന്തിച്ചാല്‍ തെറ്റ് പറയാനോക്കൂല്ല. വില്‍ക്കാന്‍ മരതക കല്ലുകള്‍ ഉണ്ടല്ലോ. അപ്പോള്‍, ജോ മാര്‍ട്ടിന്‍ ആണ്ട് ഗൂഡ്രിഡ് തന്നെ പ്രൊഡ്യൂസേര്സ്!! അടിപൊളി.

    ReplyDelete
  18. ജോസ്‌ലെറ്റ് ഡെസ്ഫോർജിന്റെ മനസ്സിലൂടെ സഞ്ചരിച്ചു അല്ലേ? :)

    ReplyDelete
  19. ഡെസ്ഫോര്‍ജ് പറയാതെ പറഞ്ഞു. ജോ തീരുമാനിച്ചു.

    ReplyDelete
  20. Replies
    1. ആദ്യം മുതൽ വായിച്ചാലേ മനസ്സിലാവൂ പ്രവാഹിനീ....

      Delete
  21. ചേയ്സ്... ബോണ്ട് സിനിമകളിലെ ബിജിയെം ഓര്മ്മ വരുന്നു.

    ReplyDelete
  22. thirakkayitta...vaayikkundu vinuvetta.....

    ReplyDelete
    Replies
    1. എന്നാലും വന്നൂലോ.... സന്തോഷായി വിൻസന്റ് മാഷേ...

      Delete
  23. എടുക്കു വിമാനം.. ലവന്മാര്‍ എവിടുന്ന് കണ്ടു പിടിച്ചിട്ടു തന്നെ കാര്യം.. ദാസാ. ഇക്കുറി നീയും പോരെ.. ഞാന്‍ ഒറ്റയ്ക്ക് ചാവണ്ടല്ലോ..

    ReplyDelete
  24. കരയിലൂടെ -വെള്ളത്തിലൂടെ - ആകാശത്തിലൂടെയെല്ലാം
    മൂന്നു കൂട്ടരും അതി വിദഗ്ദ്ധമായ രക്ഷപെടൽ നടത്തുന്നു

    ReplyDelete
  25. ആ വിഡ്ഢി മൂടല്‍മഞ്ഞിനെ വകവെക്കാതെ വിമാനം പറത്തുമോ എന്നതാണ് പേടി.

    ReplyDelete
  26. ഇയാളും കൂടി മരിച്ച്‌ പോയാൽ പിന്നെ വിനുവേട്ടൻ തനിയേ വിമാനം പറത്തേണ്ടി വരും.

    ReplyDelete
  27. അതാ.... എല്ലാവരും പോയല്ലേ? ശോ...

    ReplyDelete