Friday 23 October 2015

ഈസ്റ്റ് ഓഫ് ഡെസലേഷൻ - 51



നേരെ റൂമിൽ ചെന്ന് വേഷമഴിച്ച് ഞാൻ ഫ്ലൈയിങ്ങ് ഡ്രെസ്സ് എടുത്തണിഞ്ഞു. തുടക്കത്തിലുണ്ടായിരുന്ന ആവേശമൊക്കെ അപ്പോഴേക്കും ഏറെക്കുറെ ആവിയായി കഴിഞ്ഞിരുന്നുവെന്നതാണ് സത്യം. എങ്കിലും ഞാനെന്റെ തീരുമാനത്തിൽ നിന്നും പിന്മാറാൻ തയ്യാറായിരുന്നില്ല. എല്ലാം വിധികല്പിതം എന്ന തീരുമാനത്തോടെ ഞാൻ എമർജൻസി സ്റ്റെയേഴ്സ് വഴി ഇറങ്ങി ഗാരേജിലേക്ക് നടന്നു.

ലാന്റ് റോവറിന്റെ ലഗേജ് സ്പേസിലേക്ക് ബാഗ് എടുത്തിട്ട് ഞാൻ കാത്തു നിന്നു. ഗൂഡ്രിഡിന്റെ രണ്ട് സ്യൂട്ട് കെയ്സുകൾ നേരത്തെ തന്നെ അതിനകത്ത് വച്ചിരിക്കുന്നു. തേഞ്ഞ് പഴക്കം ചെന്ന കെയ്സിനുള്ളിൽ സൂക്ഷിച്ചിരിക്കുന്ന തന്റെ വിഞ്ചസ്റ്റർ ഗൺ അതിനരികിലായി ഡെസ്ഫോർജ് വച്ചിട്ടുണ്ട് . പാദപതനം കേട്ട് ഞാൻ തിരിഞ്ഞു. മൂന്നുപേരും കൂടി നിഴലിന്റെ മറവിൽ നിന്നും പുറത്തേക്ക് വന്നു.

“ഒരു ചതഞ്ഞ പ്രഭാതം” ഡെസ്ഫോർജ് പറഞ്ഞു. എങ്കിലും അദ്ദേഹത്തിന്റെ മുഖം പ്രകാശമാനമായിരുന്നു.

“അല്ല, ശരിക്കും എന്താണ് നിങ്ങളുടെ ഉദ്ദേശ്യം? തോക്കും കരുതിയിട്ടുണ്ടല്ലോ” ഞാൻ ചോദിച്ചു.

ആ ചോദ്യത്തിന് അർഹിക്കുന്ന  ഗൌരവം അദ്ദേഹം കൊടുക്കുന്നത് പോലെ തോന്നി.

“ഇത്രയും ദിവസം ഇവിടെ വെറുതെ ഇരുന്ന് ബോറടിക്കുകയായിരുന്നില്ലേ ഇനി അതിനൊരവധി കൊടുക്കാം നമുക്ക്

“നിങ്ങൾക്കൊക്കെ ശരിക്കും വട്ടായെന്നാണ് തോന്നുന്നത്” ഞാൻ പറഞ്ഞു.

ആരും ഒന്നും മിണ്ടിയില്ല്ല. എനിക്കരികിലൂടെ വന്ന് പതുക്കെ തൊട്ടുരുമ്മിയിട്ട് ഇലാന ലാന്റ് റോവറിനുള്ളിലേക്ക് കയറി.


* * * * * * * * * * * * * * * *

ഔട്ട് ബോർഡ് എൻ‌ജിൻ ഘടിപ്പിച്ച ഒരു ചെറിയ തോണി ഹാർബറിൽ നിന്ന് ചോദിച്ച് വാങ്ങി ഞാൻ സ്ലിപ്പ് വേയിൽ നിന്നും ക്രീക്കിന്റെ അറ്റം വരെ പോയി നോക്കി. ടേക്ക് ഓഫ് ചെയ്യാൻ തടസങ്ങളൊന്നും തന്നെയില്ല. തിരികെ വന്നപ്പോഴേക്കും ഡെസ്ഫോർജ് വിമാനത്തിന്റെ എൻ‌ജിൻ സ്റ്റാർട്ടാക്കി വാം അപ്പ് ചെയ്ത് തയ്യാറാക്കി നിർത്തിയിട്ടുണ്ടായിരുന്നു.

പൈലറ്റ് സീറ്റിൽ ഇരുന്ന് ബെൽറ്റിട്ട് ഞാൻ പിറകിലിരിക്കുന്ന രണ്ട് നാരീമണികളെയും നോക്കി.

“രണ്ട് പേരും കണ്ണടച്ച് ഇരിക്കുന്നതാണ് നല്ലത് അത്രയും രോമാഞ്ചജനകമായ ഒന്നായിരിക്കും നമ്മെ കാത്തിരിക്കുന്നത്

ഞാൻ ആ പറഞ്ഞത് യാഥാർത്ഥ്യത്തിന്റെ ഏഴയലത്ത് പോലും എത്തുമായിരുന്നില്ല. മുന്നിലുള്ള യാതൊന്നും കാണാനാവാതെ മൂടൽ മഞ്ഞിന്റെ ചാരനിറമുള്ള ആവരണത്തിനുള്ളിലേക്ക് ഓടിച്ചു കയറ്റിയത് ഒരു പക്ഷേ, എന്റെ ജീവിതത്തിലെ ഏറ്റവും ഭീതിദായകമായ അനുഭവമായിരുന്നു. കണ്ണ് മൂടിക്കെട്ടി വാഹനം ഓടിക്കുന്നത് പോലെ. എങ്കിലും സകല ധൈര്യവും സംഭരിച്ച് ഞാൻ ത്രോട്ട്‌ൽ കൊടുത്തു കൊണ്ടിരുന്നു. എത്രയും പെട്ടെന്ന് അന്തരീക്ഷത്തിലേക്കുയരുക എന്നതായിരുന്നു അപ്പോൾ എന്റെ ഏക ലക്ഷ്യം.

ഏതാണ്ട് ഇരുപത് സെക്കന്റുകൾ കഴിഞ്ഞു  കാണും ആകാശത്തേക്കുയർന്ന് മഞ്ഞിന്റെ പുകമറയിൽ നിന്നും പുറത്ത് കടന്ന് ദക്ഷിണ ദിശയിലേക്ക് ഞങ്ങൾ നീങ്ങി.


* * * * * * * * * * * * * * * *

തികച്ചും ഗംഭീരമായ ആകാശ യാത്രയായിരുന്നു അത്. താഴെ കടലിന് മുകളിൽ പരന്ന് കിടക്കുന്ന മൂടൽമഞ്ഞ് ഒരു താഴ്‌വരയുടെ മുകളിൽ വിന്യസിച്ചിരിക്കുന്ന പുകപടലം പോലെ തോന്നിച്ചു. അവയുടെ ഇടയിലൂടെ മുകളിലേക്കുയർന്ന് നിൽക്കുന്ന കിഴക്കൻ തീരത്തെ ഗിരി ശൃംഗങ്ങൾ... ശരിക്കും അവിസ്മരണീയമായ ദൃശ്യങ്ങളായിരുന്നു അവ.

“താഴെയുള്ള ഈ മൂടൽ മഞ്ഞ് അത്ര നല്ല ലക്ഷണമല്ല അല്ലേ?” ഡെസ്ഫോർജ് എന്നെ നോക്കി ചോദ്യമെറിഞ്ഞു. എങ്കിലും വിചിത്രമെന്ന് പറയട്ടെ, അദ്ദേഹത്തിന്റെ മുഖത്ത് അപ്പോഴും ആവേശം നിറഞ്ഞ മന്ദഹാസമുണ്ടായിരുന്നു. കണ്ണുകളിൽ മുമ്പെങ്ങും കാണാത്ത തിളക്കവും.

“സാൻഡ്‌വിഗ്ഗിലെ കാലാവസ്ഥ എങ്ങനെയായിരിക്കും എന്നതാണ്‌ പ്രധാനം” അൽപ്പം നീരസത്തോടെ ഞാൻ പറഞ്ഞു.

“എന്താ, ഭയമുണ്ടോ നിനക്ക്?” ഒരു വെല്ലുവിളിയുടെ ലാഞ്ഛനയുണ്ടായിരുന്നു അദ്ദേഹത്തിന്റെ സ്വരത്തിൽ.

“സത്യം പറഞ്ഞാൽ മരണഭയം ഈ അവസ്ഥയാണ് സാൻഡ്‌വിഗ്ഗിലുമെങ്കിൽ ഞാൻ ഇപ്പോഴേ പറഞ്ഞേക്കാം എല്ലാവരും  പ്രാർത്ഥിച്ചു തുടങ്ങുന്നതായിരിക്കും നല്ലത്

വിവർണ്ണമായ മുഖത്തോടെ ഗൂഡ്രിഡ് തന്റെ സീറ്റിന്റെ കൈപ്പടിയിൽ മുറുകെ പിടിച്ചു. ഇലാന അവൾക്ക് ഒരു സിഗരറ്റ് നീട്ടിയിട്ട് പുഞ്ചിരിയോടെ മൊഴിഞ്ഞു. “മനുഷ്യരെ വെറുതെ ഭയപ്പെടുത്തുന്നത് ഇദ്ദേഹത്തിന് ഒരു ഹരമാണ് ഗൂഡ്രിഡ്

“എനിക്ക് നൽകിയ വിശ്വാസ വോട്ടിന് നന്ദി” ഞാൻ ഫ്ലൈയിങ്ങിൽ ശ്രദ്ധ കേന്ദ്രീകരിച്ചു.

അല്പം ക്രൂരമാണെങ്കിൽപ്പോലും എന്റെ ഉള്ളിലെ ഭയം മറ്റുള്ളവരിലേക്ക് പകർന്ന് കൊടുക്കുന്നതിൽ രസം കണ്ടെത്തുകയായിരുന്നു ഞാൻ. അര മണിക്കൂറോളം പ്രത്യേകിച്ചൊന്നും തന്നെ ചെയ്യാനുണ്ടായിരുന്നില്ല എനിക്ക്. വല്ലപ്പോഴും ഗതി മാറേണ്ടി വരുമ്പോൾ അറിയാതെ തന്നെ കൈകൾ പ്രവർത്തിക്കുന്നുണ്ടായിരുന്നു. ചെന്ന് പെട്ടിരിക്കുന്ന കുരുക്കിനെക്കുറിച്ച് ആലോചിച്ചു കൊണ്ടിരിക്കുകയായിരുന്നു ഞാൻ.

ഫോഗെലിനെ സംബന്ധിച്ചിടത്തോളം അയാളുടെ കണക്കുകൂട്ടലുകൾ എല്ലാം കണിശമായിരുന്നിരിക്കാം. എന്നാൽ ചിലയിടത്തെങ്കിലും അയാൾക്ക് വീഴ്ച്ച പറ്റിയിരിക്കുന്നു. അല്പം കൂടി ശ്രദ്ധ ചെലുത്തിയിരുന്നെങ്കിൽ അനായാസം തന്റെ നിധിയുമായി സ്വന്തം രാജ്യത്തെത്താമായിരുന്നു അയാൾക്ക്. എന്നാൽ വളരെ പ്രധാനപ്പെട്ട രണ്ട് വസ്തുതകൾ അയാൾ കാണാതെ പോയി. ഈ സംഭവത്തിൽ എന്റെ പങ്കാളിത്തവും സാറാ കെൽ‌സോയുടെ വിശ്വാസ വഞ്ചനയും

പെട്ടെന്നാണ് ആർണ്ണിയുടെ ഓർമ്മകൾ എന്നിലേക്കോടിയെത്തിയത്. തല തകർന്ന് സോഫയിൽ കിടക്കുന്ന ആർണ്ണി ചുമരിലൂടെ താഴേക്കൊഴുകുന്ന രക്തച്ചാലുകൾ... അവരുടെ ഗൂഢാലോചനയിലെ ഏറ്റവും വലിയ ദുരന്തമാണ് അവന്റെ മരണം ഒരിക്കലും സംഭവിക്കാൻ പാടില്ലായിരുന്ന ഒന്ന് പാവം ആർണ്ണി എന്തായിരുന്നു അവൻ പറയാറുള്ളത്കൈവരുന്ന സൌഭാഗ്യങ്ങൾ എന്ത് തന്നെയായാലും ആസ്വദിക്കുക കാരണം നാളെ എന്തായിരിക്കുമെന്ന് ആർക്കും അറിയില്ലല്ലോ…  പാവം... എന്നിട്ട്....!

ഡെസ്ഫോർജ് എന്റെ കൈത്തണ്ടയിൽ പിടി മുറുക്കിയപ്പോഴാണ് ഞാൻ ചിന്തയിൽ നിന്നും തിരികെയെത്തിയത്. ഞാൻ താഴേക്ക് കണ്ണോടിച്ചു. കത്തി കൊണ്ട് മുറിച്ച് മാറ്റിയത് പോലെ ഒരു പോയിന്റിൽ വച്ച് മൂടൽ മഞ്ഞ് അപ്രത്യക്ഷമായിരിക്കുന്നു. അടുത്ത നിമിഷം ഞങ്ങൾ കനത്ത മഴയുടെ ഉള്ളിലേക്ക് പ്രവേശിച്ചു. താഴെ അവ്യക്തമായി തെളിയുന്ന കടൽ

അവിടുന്നങ്ങോട്ട് എല്ലാം ഒരു ആന്റി-ക്ലൈമാക്സ് പോലെയായിരുന്നു.  ക്രീക്കിന് മുകളിലെത്തിയപ്പോൾ കനത്ത മഴ മൂലം വിസിബിലിറ്റി കാര്യമായി കുറഞ്ഞിരിക്കുന്നു. എങ്കിലും കുന്നിൻ പുറത്തെ റസ്മൂസെന്റെ കോട്ടേജിന്റെ ദൃശ്യം അവ്യക്തമായി കാണുവാൻ കഴിയുന്നുണ്ടായിരുന്നു. ലാന്റിങ്ങ് അത്ര ബുദ്ധിമുട്ടായിരിക്കില്ലെന്ന് കരുതുന്നു.

അല്പം വിസ്താരമുള്ള ഒരു വർത്തുള പഥത്തിലേക്ക് ഞാൻ വിമാനത്തെ വളച്ചെടുത്തു. പിന്നെ കുത്തനെയുള്ള ആ പാറക്കെട്ടുകൾക്ക് ഏതാണ്ട് ഇരുനൂറ് വാര അകലെ അതിന് സമാന്തരമായി ക്രീക്കിന് മുകളിലൂടെ ആൾട്ടിറ്റ്യൂഡ് കുറച്ചു കൊണ്ടുവന്ന് പതുക്കെ വിമാനം ജലോപരിതലത്തിൽ സ്പർശിച്ചു.

(തുടരും)

45 comments:

  1. അങ്ങനെ ലാന്റിങ്ങ് സുഗമമായി നടന്നു... ഇനി....?

    ReplyDelete
  2. ഞാനാണോ ആദ്യം വായിച്ചത്‌????????ഇത്തവണ കലക്കും.!!!!!

    ReplyDelete
  3. ഒരു ഇംഗ്ലീഷ്‌ സിനിമ കാണുന്നത്‌ പോലെ വീർപ്പടക്കിയിരുന്ന് വായിച്ചു...

    പാവം ആർണ്ണി!!!!എനിയ്ക്ക്‌ പ്രതികാരം ചെയ്യണം...

    ReplyDelete
    Replies
    1. പ്രതികാരം... പ്രതികാരം ഒന്നിനും ഒരു പരിഹാരമല്ല ഉണ്ണീ... :)

      Delete
  4. ഒരു ഇംഗ്ലീഷ്‌ സിനിമ കാണുന്നത്‌ പോലെ വീർപ്പടക്കിയിരുന്ന് വായിച്ചു...

    പാവം ആർണ്ണി!!!!എനിയ്ക്ക്‌ പ്രതികാരം ചെയ്യണം...

    ReplyDelete
    Replies
    1. ജാക്ക് ഹിഗ്ഗിൻസിന്റെ ഏത് നോവലാണ് സിനിമയാക്കാൻ പറ്റാത്തത്... അത്രയ്ക്കും കൃത്യതയോടെ ഒരു തിരക്കഥ പോലെയാണ് അദ്ദേഹത്തിന്റെ ആഖ്യാനം...

      Delete
  5. കത്തികൊണ്ട് മുറിച്ച് വിഭാഗിച്ചപോലെ മൂടല്‍മഞ്ഞ്. വര്‍ണ്ണനയൊക്കെ കലക്കുന്നുണ്ട് അല്ലേ. ഹിഗ്ഗിന്‍സച്ചായന്‍ ആള് കൊള്ളാല്ലേ

    ReplyDelete
    Replies
    1. അതെ അജിത്‌ഭായ്... അത് സമ്മതിച്ചേ തീരൂ...

      Delete
  6. ചുരുക്കത്തിൽ വിമാനം വെള്ളത്തിലായി.

    ReplyDelete
    Replies
    1. ഇത് വെള്ളത്തിൽ ലാന്റ് ചെയ്യുന്ന വിമാനമല്ലേ അരുൺ...

      Delete
  7. അങ്ങനെ വിമാനം സുഖായി താഴെയിറങ്ങി .. ഇനി ...? അവിടെയാണല്ലെ സസ്പ്പെൻസ്.....?

    ReplyDelete
    Replies
    1. ഇനി... ഇനി ഞാൻ വെക്കേഷന് നാട്ടിൽ പോകും... :)

      Delete
  8. അങ്ങനെ വിമാനം സുഖായി താഴെയിറങ്ങി .. ഇനി ...? അവിടെയാണല്ലെ സസ്പ്പെൻസ്.....?

    ReplyDelete
    Replies
    1. ആ സസ്പെൻസ് തിരികെ വന്നിട്ടേ ഉണ്ടാകൂ അശോകൻ മാഷേ...

      Delete
  9. കഥാകൃത്ത് ഒരു വൈമാനികന്‍ തന്നെയായിരുന്നോ .. വായനക്കാരെ ആകാക്ഷയുടെ സീറ്റ് ബെല്‍ട്ടില്‍ ബന്ധിച്ചിരുത്താന്‍ പോന്ന ത്രസിപ്പിക്കുന്ന ആഖ്യാനം..
    അടുത്ത ലക്കത്തിന് കാത്തിരിക്കുന്നു!

    ReplyDelete
    Replies
    1. കഥാകൃത്ത് മിലിട്ടറിയിലും സേവനമനുഷ്ടിച്ചിട്ടുള്ള വ്യക്തിയാണ് മാഷേ....

      Delete
  10. ഓൻ അങ്ങനെ ലാൻഡ് ചെയ്തില്ലായിരുന്നെങ്കിൽ മാത്രമേ ഞാൻ അത്ഭുതപ്പെടുമായിരുന്നുള്ളൂ.

    ReplyDelete
    Replies
    1. എന്താ സംശയം... ജോ മാർട്ടിനോടാ കാലാവസ്ഥയുടെ കളി...? പുള്ളിക്കാരന്റെ ഭയം പുള്ളിക്കാരൻ മറ്റുള്ളവരിലേക്ക് പകരുന്നത് ശ്രദ്ധിച്ചില്ലായിരുന്നോ സുധീർഭായ്...? :)

      Delete
  11. ത്രസിപ്പിക്കുന്ന വായനയിലൂടെ വളരെ
    സുരക്ഷിതമായി ലാന്റ് ചെയ്തിരിക്കുന്നത് കണ്ട് കോരിതരിക്കുന്നു

    ReplyDelete
    Replies
    1. ആ തരിപ്പ് മാറുന്നതിന് മുമ്പ് ഗോവയിലും നാട്ടിലുമൊക്കെ കറങ്ങിയിട്ട് വാ മുരളിഭായ്... :)

      Delete
  12. ഭാഗ്യം എന്നല്ലാതെ ഒന്നും പറയാനില്ല. പുറപ്പെടുമ്പോഴുള്ളതുപോലെ കനത്ത മൂടല്‍മഞ്ഞുണ്ടെങ്കില്‍ കുഴങ്ങിയതുതന്നെ.

    ReplyDelete
    Replies
    1. എങ്കിൽ വിവരമറിഞ്ഞേനെ കേരളേട്ടാ...

      Delete
  13. നാട്ടില്‍ പോയതിനാല്‍ മുടങ്ങിപ്പോയ 32ആം ഭാഗം മുതല്‍ ഞാന്‍ വായിച്ചു തുടങ്ങുന്നു ,,,, :)

    ReplyDelete
    Replies
    1. അപ്പോൾ നീണ്ട വെക്കേഷനായിരുന്നോ...? വീണ്ടും ഈ വഴി എത്തിയതിൽ സന്തോഷം ഫൈസൽഭായ്...

      Delete
  14. ഇനി നാട്ടില്‍ പോയി വന്നിട്ടല്ലേ ബാക്കി വായിയ്ക്കാന്‍ പറ്റൂ?

    ReplyDelete
    Replies
    1. അതെ ശ്രീ... നാട്ടിൽ ചെന്നാൽ നെറ്റും കാര്യങ്ങളുമൊക്കെ സംശയമാണ്... മാത്രമല്ല ഒരു വിശ്രമം ആവശ്യവുമല്ലേ...

      Delete
    2. അതും ശരിയാണ്. സന്തോഷമായി പോയി വരൂ :)

      Delete
  15. ഈ തുടർക്കഥ ഞാൻ കാണുന്നതിപ്പോൾ...ന്തായാലും അസ്സലായിട്ടുണ്ട് എഴുത്ത്.. ഇനി എഴുതുന്നതൊക്കെ വായിക്കാം..തുടർക്കഥ തുടരൂ വിന്വേട്ടാ

    ReplyDelete
    Replies
    1. പ്രഥമസന്ദർശനത്തിൽ വളരെ സന്തോഷം ഹാബി... അപ്പോൾ ഇതിന് മുമ്പുള്ള ലക്കങ്ങൾ വായിക്കുന്നില്ലേ...?

      Delete
  16. "കൈവരുന്ന സൌഭാഗ്യങ്ങൾ എന്ത് തന്നെയായാലും ആസ്വദിക്കുക… കാരണം നാളെ എന്തായിരിക്കുമെന്ന് ആർക്കും അറിയില്ലല്ലോ…"

    വിവർത്തകേട്ടൻ ഈ ഭാഗം ‘ചെരിച്ചിട്ടത്’ ഇഷ്ടായി... :)

    ReplyDelete
    Replies
    1. ജിമ്മീ, അത് നമ്മുടെ ജാക്കേട്ടൻ തന്നെ ചെരിച്ചിട്ടതാ... അതിനെ പിടിച്ച് നിവത്താൻ തോന്നിയില്ല എനിക്ക്...

      ആർണിയുടെ ഈ പോളിസി ജിമ്മി നോട്ട് ചെയ്യുമെന്ന് എനിക്ക് നൂറ് ശതമാനവും ഉറപ്പായിരുന്നു... :)

      Delete
    2. നാളെ ആരെന്നുമെന്തെന്നുമാര്‍ക്കറിയാം... അല്ലേ

      Delete
  17. ഈ എപിസോഡിന്റെ ലാന്റിംഗ് ഭംഗിയാക്കി.

    ReplyDelete
    Replies
    1. പക്ഷേ, ഈയിടെയായി സുകന്യാജി ഇവിടെ ലാന്റ് ചെയ്യാൻ ഇത്തിരി വൈകുന്നുണ്ടല്ലോ... :)

      Delete
  18. വെള്ളത്തിലാ ലാൻഡിങ്ങ് .... ഇനി കരയ്ക്ക് കേറണമെങ്കിൽ വിനുവേട്ടൻ നാട്ടിൽ നിന്നും വരണ്ടേ.... :(

    ReplyDelete
    Replies
    1. മിക്കവാറും അങ്ങനെ തന്നെയായിരിക്കും കുഞ്ഞൂസ്... ഈ ആഴ്ച്ച തീരെ ഒഴിവ് ലഭിക്കുമെന്ന് തോന്നുന്നില്ല...

      Delete
  19. വിനുവേട്ടാ...... ഞങ്ങളീ ആണ്‍കുട്ടികള്‍ ഇതല്ല ഇതിലപ്പുറവും ചാടിക്കടക്കും...... ജോ....ബ്രോ..... ഞാനുണ്ട് കൂടെ....
    ഹല്ലപിന്നെ.....
    എഴുത്ത് മാരകം വിനുവേട്ടാ.....ആശംസകൾ നേരുന്നു.....

    ReplyDelete
  20. വിനോ‍ദേ.... വിനോദ് ചാടിക്കടക്കും എന്നതിൽ യാതൊരു സംശയവുമില്ല എനിക്ക്... കാട്ടാനയുടെ മുന്നിൽ പെട്ടിട്ട് പേടിച്ചിട്ടില്ല... പിന്നെയാ ഈ മൂടൽ മഞ്ഞ്... അല്ലേ....? :)

    ReplyDelete
    Replies
    1. അതുതന്നെ വിനുവട്ടാ......ധീരനൊരിക്കലേ മരിക്കൂ.....

      Delete
  21. ഇത്തവണ ഇത്തിരി കൂടുതൽ ടെൻഷൻ അനുഭവിച്ചാണ് വായിച്ചു തീർത്തത്. സേഫ് ലാന്റിംഗ് ആവുമോ? എന്താവും സംഭവിക്കുക എന്നൊക്കെ ആലോചിച്ചു. വായിച്ചു തീര്ന്നപ്പം കുഴപ്പമില്ലാതെ സേഫ് പിന്നെ എല്ലാരും കമന്റ് ചെയ്തിരിക്കുന്നു അതും കൂൾ കൂൾ ആയി.

    ReplyDelete
    Replies
    1. സേഫ് ആയി ലാന്റ് ചെയ്താലല്ലേ കഥ മുന്നോട്ട് പോകൂ... :)

      Delete
  22. പിറകിൽ രണ്ട് നാരീമണികൾ ഇരിക്കുമ്പോൾ ലാന്റിംഗ് സേഫ് ആയില്ലെങ്കിൽ പോയില്ലേ മാര്ക്ക്....അതുകൊണ്ട് സേഫ് ലാന്റിംഗ് നടക്കും എന്നുറപ്പായിരുന്നു...

    ReplyDelete
  23. മനോഹരമായ മറ്റൊരു അദ്ധ്യായം കൂടി.

    ReplyDelete
  24. ഹാവൂ.... വെള്ളത്തിലായാലും ഇറങ്ങിയല്ലോ.

    ReplyDelete