Friday 1 January 2016

ഈസ്റ്റ് ഓഫ് ഡെസലേഷൻ - 55



മൌനം ഭഞ്ജിച്ചത് ഫോഗെൽ ആയിരുന്നു.  “മിസ്റ്റർ മാർട്ടിൻ, പ്ലീസ്ആ മരതകക്കല്ലുകൾ ഇങ്ങ് തന്നേക്കൂ

വൈമനസ്യത്തോടെ ഞാൻ ഡെസ്ഫോർജിനെ നോക്കി. അദ്ദേഹം തല കുലുക്കി. “അതങ്ങ് കൊടുത്തേക്കൂ ജോ

അരയിൽ കെട്ടിയിരുന്ന ആ ബെൽറ്റ് അഴിച്ച് ഞാൻ ഫോഗെലിന് എറിഞ്ഞു കൊടുത്തു. തികച്ചും ശാന്തനായി അയാൾ അത് പിടിച്ചെടുത്തു.   “നീണ്ട കാത്തിരിപ്പിനൊടുവിൽ അവസാനം...”

ഇലാനയെ അയാൾ ഞങ്ങളുടെ നേർക്ക് തള്ളി വിട്ടു. ഞങ്ങളുടെയൊപ്പം എത്തിയ അവൾ തിരിഞ്ഞ് ഫോഗെലിനെ നോക്കി. “നിങ്ങളുടെ അടുത്ത നീക്കം എന്താണ് മിസ്റ്റർ ഫോഗെൽ? ആർണിയ്ക്ക് കൊടുത്ത ശിക്ഷ തന്നെയാണോ ഞങ്ങൾക്കും?”

ഫോഗെൽ അങ്ങേയറ്റം സൌ‌മ്യതയോടെ പുഞ്ചിരിച്ചു. “മൈ ഡിയർ മിസ് എയ്ട്ടൺ മറ്റെല്ലാ കുറ്റവാളികളെയും പോലെ തന്നെയാണ് ഞാനും ചെയ്ത പാപത്തിന്റെ ഭാരം ഏറ്റെടുക്കുവാൻ ഒരു മടിയുമില്ല എനിക്ക് എന്നാൽ ചെയ്യാത്ത ഒരു കുറ്റം എന്റെ തലയിൽ കെട്ടി വയ്ക്കുന്നതിനോട് ശക്തമായി ഞാൻ പ്രതിഷേധിക്കുന്നു ആ പാവം ആർണി ഫാസ്ബെർഗിനെ കൊന്നത് ആരാണെന്ന് എനിക്കറിയില്ല പക്ഷേ, ഒരു കാര്യം പറയാം തീർച്ചയായും അത് ഞാനോ എന്റെ സംഘത്തിലുള്ളവരോ അല്ല

നുണ പറയേണ്ട ഒരാവശ്യവും അയാൾക്കുണ്ടെന്ന് എനിക്ക് തോന്നിയില്ല. ഇലാന തിരിഞ്ഞ് എന്നെത്തന്നെ തുറിച്ച് നോക്കി. “പിന്നെ ആര്, ജോ? ആരായിരിക്കും അത് ചെയ്തിരിക്കുക?”

“ഒരേയൊയൊരു വ്യക്തിയായിരിക്കാനേ സാദ്ധ്യതയുള്ളൂ” ഞാൻ പറഞ്ഞു. “ഈ മരതകക്കല്ലുകളെക്കുറിച്ച് ആദ്യമായി അവനോട് പറഞ്ഞ അതേ വ്യക്തി

സാറാ കെൽ‌സോ പെട്ടെന്ന് ചുരുങ്ങി ഇല്ലാതാവുന്നത് പോലെ കാണപ്പെട്ടു. അവളുടെ മുഖത്തെ ചർമ്മം വലിഞ്ഞ് മുറുകി. അവളുടെ വലത് കൈ ഉയർന്ന് അറിയാതെ വായ് പൊത്തിപ്പിടിച്ചു. ഒരടി പിന്നോട്ട് വച്ച് അവൾ തലയാട്ടി. “ഇല്ല ഒരിക്കലുമില്ല ഞാനല്ല അത് ചെയ്തത്

“നിങ്ങൾ തന്നെയാകാനേ മാർഗ്ഗമുള്ളൂ മറ്റാരും ആ സമയത്ത് അവിടെ ഉണ്ടായിരിക്കാൻ യാതൊരു സാദ്ധ്യതയുമില്ല” ഞാൻ തറപ്പിച്ചു പറഞ്ഞു.

ഒരു നീണ്ട മാത്ര അവൾ സ്തബ്ധയായി ആ നിലയിൽ നിന്നു. ഘനീഭവിച്ച ആ മൌനത്തിന് അറുതി വരുത്തിയത് ഡെസ്ഫോർജായിരുന്നു. അദ്ദേഹത്തിന്റെ സ്വരം വളരെ ശാന്തവും ക്ഷീണിതവുമായിരുന്നു.

“തീർച്ചയായും ഉണ്ടായിരുന്നു മകനേ ഈ ഞാൻ അവിടെയുണ്ടായിരുന്നു എനിക്ക് വന്ന ആ കത്ത് ഇവളുടെ മുറിയിൽ നിന്നും കിട്ടിയത് ഓർമ്മയുണ്ടോ നിനക്ക്? മിൽറ്റ് ഗോൾഡിൽ നിന്നും എനിക്കുള്ള കത്ത്? എന്റെ മുന്നിൽ സകല വഴികളും അടഞ്ഞിരിക്കുന്നു എന്ന് അതിൽ നിന്നും ഇവൾ മനസ്സിലാക്കി വിമാനാവശിഷ്ടങ്ങളുടെയടുത്തേക്ക് നിങ്ങളെല്ലാം കൂടി പോയി മടങ്ങി വന്ന ആ രാത്രിയിലാണ് ഇവൾക്ക് നൂറു ശതമാനവും ഉറപ്പായത്, ആർണി തന്നെ കബളിപ്പിക്കുകയായിരുന്നു എന്ന് അന്ന് രാത്രി ഇവൾ എന്നെ ഈ ധാന്യപ്പുരയിലേക്ക് കൂട്ടിക്കൊണ്ടു വന്നു അതിനുള്ളിലെ വൈക്കോൽ മെത്തയിൽ അല്പം നേരമ്പോക്കിനായിരിക്കുമെന്നേ ഞാൻ കരുതിയുള്ളൂ പക്ഷേ, അതിലും എത്രയോ മേലെയായിരുന്നു അത് വളരെ വളരെ മേലെ ആർണിയിൽ നിന്നും ആ മരതകക്കല്ലുകൾ കരസ്ഥമാക്കുകയാണെങ്കിൽ അത് രണ്ടായി വീതിച്ചെടുത്ത് എന്റെ ബോട്ടിൽ രക്ഷപെടാമെന്നായിരുന്നു ഇവളുടെ പ്രലോഭനം

എന്താണെന്നറിയില്ല എല്ലാം വളരെ വ്യക്തമായി കൺ‌മുന്നിൽ തെളിയുന്നത് പോലെ അടുത്ത നിമിഷം എന്നിൽ നിന്നും പുറത്ത് വന്ന സ്വരം മറ്റാരുടെയോ എന്ന പോലെ എനിക്ക് തോന്നി.

“ജാക്ക് എന്തിനായിരുന്നു നിങ്ങൾ അവനെ കൊന്നത്?”

“കൊല്ലണമെന്ന ഒരുദ്ദേശ്യവും ഉണ്ടായിരുന്നില്ലഅവന് അത്ര പെട്ടെന്നൊന്നും പോലീസിനെ വിവരമറിയിക്കാൻ സാധിക്കില്ലെന്ന് എനിക്കറിയാമായിരുന്നു ആ മരതകക്കല്ലുകൾ നൽകുകയാണെങ്കിൽ ചെറിയൊരു വിഹിതം അവന്റെ സന്തോഷത്തിനായി നൽകാനും ഞാൻ തയ്യാറായിരുന്നു അവന്റെ തന്നെ തോക്ക് കൈക്കലാക്കി അവനെ അതിന്റെ മുനയിൽ നിർത്തിക്കൊണ്ടുള്ള ഒരു വിലപേശൽ നടത്തുകയായിരുന്നു ഞാൻ അതിനിടയിലാണ് അവൻ എന്റെ നേർക്ക് ചാടി വീണത് അപ്രതീക്ഷിതമായ ആ നീക്കത്തിനിടയിലാണ് വെടിയുതിർന്നത് ഞാൻ പോലുമറിയാതെ സംഭവിച്ച ഒരു കൈയബദ്ധം

“പക്ഷേ, ഇതൊരിക്കലും സംഭവ്യമല്ല” സാറാ കെൽ‌സോ തലയാട്ടി.

ഡെസ്ഫോർജ് ചുമൽ വെട്ടിച്ചു. “അവൾ പറഞ്ഞു വരുന്നതെന്താണെന്ന് വച്ചാൽ, ഈ സംഭവം നടക്കുന്ന സമയത്ത് ഞാൻ അവളോടൊപ്പം ശയിക്കുകയായിരുന്നുവെന്നാണ്

“ഞാനും അങ്ങനെ തന്നെയാണ് കരുതിയിരുന്നത്” ഞാൻ പറഞ്ഞു.

അദ്ദേഹം സാറയുടെ നേർക്ക് തിരിഞ്ഞു. “സോറി, എയ്ഞ്ചൽ നിന്നെ കിടപ്പറയിൽ വിട്ട് ഞാൻ ഒരു മണിക്കൂർ  പുറത്ത് പോയിരുന്നു ആ സമയത്താണ് ഇതെല്ലാം നടന്നത് നീയൊരു കൊച്ചു കുഞ്ഞിനെപ്പോലെ ശാന്തമായി ഉറങ്ങുകയായിരുന്നു അപ്പോൾ

“യൂ ഫൂൾ...! യൂ സ്റ്റുപ്പിഡ് ബ്ലഡി ഫൂൾ…! ഇനി എന്താവും? ഇനി എന്തെല്ലാം സംഭവിക്കാം?” ദ്വേഷ്യം നിയന്ത്രിക്കാനായില്ല എനിക്ക്.

“ദൈവത്തിന് മാത്രമേ അറിയൂ എല്ലാം കുഴഞ്ഞു മറിഞ്ഞിരിക്കുന്നു” അദ്ദേഹം തലയാട്ടി. “ഇതെല്ലാം ഇങ്ങനെ അവസാനിക്കുമെന്ന് ഞാൻ സ്വപ്നത്തിൽ പോലും കരുതിയിരുന്നില്ല തുടക്കത്തിൽ ഇതൊരു നല്ല ആശയമായി തോന്നി കാരണം അത്രയ്ക്കും നിരാശനായിരുന്നു ഞാൻ എന്റേതായി ഒന്നും തന്നെ ബാക്കിയുണ്ടായിരുന്നില്ല, ജോ മിൽറ്റ് ഗോൾഡിൽ നിന്നും വന്ന ആ കത്ത് അതെന്റെ മരണ മണിയായിരുന്നു മുടങ്ങിപ്പോയ ആ സിനിമയും നികുതി കുടിശ്ശികയും ഒക്കെയായി ബന്ധപ്പെട്ട് കാലിഫോർണിയയിലുള്ള എന്റെ വസ്തു വകകൾ ജപ്തി ചെയ്യാനുള്ള കോടതി ഉത്തരവ് നിലനിൽക്കുന്നുണ്ടായിരുന്നു പ്രതീക്ഷക്ക് വകയില്ലാത്ത വിധം എല്ലാം അവസാനിച്ചിരിക്കുന്നു എന്ന് വച്ചാൽ ഇനി ഒരിക്കലും ഒരു സിനിമ എന്നെ വച്ച് നിർമ്മിക്കപ്പെടാൻ പോകുന്നില്ല എന്ന്

എന്നോട് മാത്രമെന്ന പോലെയാണ് അദ്ദേഹം സംസാരിച്ചു കൊണ്ടിരുന്നത്. ആ പരിസരത്ത് ഞാൻ മാത്രമേ ഉള്ളൂ എന്ന മട്ടിൽ. അദ്ദേഹം എന്താണ് പറഞ്ഞു വരുന്നതെന്ന് എനിക്ക് മനസ്സിലാക്കാൻ കഴിയുന്നുണ്ടായിരുന്നു. ചെയ്ത തെറ്റിന് ന്യായം കണ്ടെത്താൻ ശ്രമിക്കുകയായിരുന്നില്ല അദ്ദേഹം. മറിച്ച്, തന്റെ അവസ്ഥ എന്നെ ബോദ്ധ്യപ്പെടുത്താനുള്ള ശ്രമത്തിലായിരുന്നു അദ്ദേഹം. ഇക്കാലമത്രയും ഒരു മായിക ലോകത്തിന്റെ തടവറയിലായിരുന്നു ഡെസ്ഫോർജ്. ഒന്നിന് പിന്നാലെ മറ്റൊന്നായി അഭിനയിച്ചാടുന്ന വീരസാഹസിക രംഗങ്ങൾ എപ്പോഴെങ്കിലും പിഴവ് സംഭവിക്കുമ്പോൾ ഡയറക്ടർ കട്ട് പറയുന്നു ഒന്നു കൂടി നന്നാക്കി വീണ്ടും അതേ രംഗം ചെയ്യുന്നു ഒന്നിനും യാഥാർത്ഥ്യവുമായി ഒരു ബന്ധവുമുണ്ടായിരുന്നില്ല ഒന്നിനും തന്നെ ആർണിയുടെ കൊലയ്ക്ക് ശേഷം അദ്ദേഹത്തിന്റെ മനസ്സിൽക്കൂടി കടന്നുപോയ വികാരങ്ങൾ എന്തെല്ലാമായിരുന്നിരിക്കണം എന്നെനിക്ക് ഊഹിക്കാൻ കഴിയുമായിരുന്നു. വെടിയൊച്ചയുടെ പ്രതിധ്വനി കർണ്ണങ്ങളിൽ നിന്നും മായാൻ വിസമ്മതിക്കുന്ന ആ വേളയിൽ താൻ ചെയ്തു പോയ ഹീനകൃത്യത്തിന്റെ വ്യാപ്തി മനസ്സിലാക്കി അന്ധാളിച്ച് നിൽക്കുകയായിരുന്നിരിക്കണം അദ്ദേഹം. ഒരു റീ ടേക്കിന് ഒരു തരത്തിലും സാദ്ധ്യതയില്ലാത്ത വിധം ഒരിക്കലും തിരുത്തുവാനാകാത്ത ഒരു ഷോട്ട് ആയിപ്പോയിരുന്നു അത്

ഒന്നും ഉരിയാടാനാകാതെ ഡെസ്ഫോർജിനെത്തന്നെ നോക്കി നിൽക്കുകയായിരുന്നു ഇലാന. അദ്ദേഹത്തെ മനസ്സിലാക്കാൻ ശ്രമിച്ച് പരാജയപ്പെട്ടതിന്റെ നിസ്സഹായതയും പരിഭ്രാന്തിയും അവളുടെ കണ്ണുകളിൽ കാണാമായിരുന്നു. അവളെ അവഗണിച്ച് അദ്ദേഹം ഫോഗെലിന് നേർക്ക് തിരിഞ്ഞു.

“നിങ്ങളുടെയും എന്റെയും ഇപ്പോഴത്തെ പ്രശ്നം ഏതാണ്ട് ഒന്നു തന്നെയാണെന്ന് പറയാം ഈ രാജ്യത്തു നിന്നും എങ്ങനെ പുറത്ത് കടക്കാം എന്നത് ഡ ഗാമയുടെ പായ്ക്കപ്പലിൽ?”

നിഷേധാർത്ഥത്തിൽ ഫോഗെൽ തലയാട്ടി. “നിങ്ങൾ വെറുതെ സമയം കളയുകയാണ് മറ്റ് യാത്രികരെ കൊണ്ടു പോകാൻ ഞങ്ങളുടെ കപ്പലിൽ ഇടം ഇല്ല

 “നിങ്ങൾ ഏത് ലോകത്താണ് ജീവിക്കുന്നത് മിസ്റ്റർ? പറഞ്ഞു കൊടുക്കൂ ജോ

ഞാൻ തലകുലുക്കി ശരി വച്ചു. “അദ്ദേഹം പറഞ്ഞത് ശരിയാണ് നിങ്ങൾ പായ്ക്കപ്പലുമായി രക്ഷപെടുന്നു എന്ന് തന്നെയിരിക്കട്ടെ ഗോട്‌ഹാബിന്റെ തീരത്തിനടുത്തായി സർവേ നടത്തുന്ന ഡാനിഷ് യുദ്ധക്കപ്പലിന്റെ കാര്യം മറക്കണ്ട അര ദിവസം പോലും വേണ്ട അവർക്ക് നിങ്ങളുടെയൊപ്പമെത്താൻ...”

സംശയ ഭാവത്തിൽ ഫോഗെൽ ഡെസ്ഫോർജിന് നേർക്ക് തിരിഞ്ഞു. “നിങ്ങളുടെ മനസ്സിൽ എന്തോ ചിലതുണ്ടല്ലോ അല്ലെങ്കിൽ ഇങ്ങനെയൊരു വിഷയം ഇപ്പോൾ എടുത്തിടേണ്ട കാര്യമില്ലല്ലോ

ഡെസ്ഫോർജ് ഒരു സിഗരറ്റിന് തീ കൊളുത്തി. “താഴെ ക്രീക്കിൽ ഇവന്റെ ഓട്ടർ സീ പ്ലെയ്ൻ കിടക്കുന്ന കാര്യം മറക്കണ്ട

ഇതാദ്യമായി ഫോഗെലിന്റെ പരുക്കൻ മുഖഭാവത്തിന് അയവ് വന്നിരിക്കുന്നു. ഡെസ്ഫോർജിന്റെ ആ വാക്കുകൾ അയാൾക്ക് തെല്ലൊന്നുമല്ല പ്രത്യാശ പകർന്നത്. രക്ഷപെടാനുള്ള എല്ലാ വഴികളും ഏതാണ്ട് അടഞ്ഞു എന്നു തന്നെ ഉറപ്പിച്ചതായിരുന്നു അയാൾ.

“നിങ്ങൾക്ക് വിമാനം പറത്താൻ അറിയുമോ?”

“ഇവന്റെയത്രയും പറ്റില്ലെങ്കിലും ചെറു ദൂരമൊക്കെ താണ്ടുവാൻ എനിക്ക് സാധിക്കും ഉദാഹരണത്തിന് ന്യൂഫൌണ്ട്‌ലാന്റ് വരെയെങ്കിലും

“ന്യൂഫൌണ്ട്‌ലാന്റ് വരെ നമുക്ക് എത്താൻ കഴിയുമെന്നോ?”

“ടാങ്കിലുള്ള ഇന്ധനം കൊണ്ട് വളരെ ഈസിയായി എത്താം ധാരാളം മത്സ്യബന്ധന താവളങ്ങളുണ്ടവിടെ അവിടെ നിന്നും വീണ്ടും ഇന്ധനം നിറച്ച് യാത്ര തുടരാം രണ്ടാമത്തെ ലാന്റിങ്ങ് മെയിനിലോ മറ്റോ നടത്താം അതിന് ശേഷം അല്പം റിസ്കെടുക്കുവാൻ ഞാൻ തയ്യാറാണ് അമേരിക്ക ഒരു വിശാലമായ രാജ്യമാണ്പക്ഷേ, ഒരു കാര്യം മരതകല്ലുകളുടെ ഒരു പങ്ക് എനിക്ക് നൽകേണ്ടി വരും ഫിഫ്റ്റി- ഫിഫ്റ്റി തികച്ചും ന്യായമായ ആവശ്യമേ ഞാൻ ഉന്നയിക്കുന്നുള്ളൂ

ഫോഗെലിന്റെ തലച്ചോറ് പൊടുന്നനെ പ്രവർത്തിക്കുന്നത് അയാളുടെ മുഖത്ത് നിന്നും എനിക്ക് മനസ്സിലാക്കാൻ കഴിഞ്ഞുവേണ്ട സമയത്ത് വേണ്ടയിടത്ത് വച്ച് അത് കൈകാര്യം ചെയ്യാമെന്ന തീരുമാനം എടുത്തിട്ട് അയാൾ പറഞ്ഞു. “സമ്മതം വേറെ എന്തെങ്കിലും വ്യവസ്ഥകൾ?”

ഡെസ്ഫോർജ് കൈ നീട്ടി. “തൽക്കാലം ആ നിധി ഞാൻ തന്നെ സൂക്ഷിക്കാം നിങ്ങളും നിങ്ങളുടെ ഈ തടിയൻ ഡ ഗാമയുടെയും കൈകൾ ഒഴിവില്ലല്ലോ ആയുധങ്ങൾ നിറഞ്ഞിരിക്കുകയല്ലേ

ഫോഗെൽ ഒന്ന് സംശയിച്ചു. പിന്നെ തീരുമാനിച്ചിട്ടുണ്ടാകാം ഡെസ്ഫോർജിനെ കൈകാര്യം ചെയ്യുന്നത് അത്ര വലിയ ബുദ്ധിമുട്ടുള്ള കാര്യമൊന്നുമല്ല എന്ന്. അയാൾ ആ ബെൽറ്റ് അദ്ദേഹത്തിന് പതുക്കെ എറിഞ്ഞു കൊടുത്തു. ഡെസ്ഫോർജ് അത് തന്റെ കോട്ടിന്റെ പോക്കറ്റിൽ നിക്ഷേപിച്ചു.

(തുടരും)

33 comments:

  1. അപ്രതീക്ഷിതമായ സംഭവ വികാസങ്ങൾ... നിഗൂഢതകളുടെ ചുരുളുകൾ അഴിയുന്നു...

    ReplyDelete
  2. കഥ ആകാംക്ഷഭാരിതമായിത്തന്നെ തുടരുന്നു..വീണ്ടും നിഗൂഡതകളുടെ ആകാശസഞ്ചാരങ്ങള്‍

    ReplyDelete
  3. കഥയില്‍ വീണ്ടുമൊരു വഴിതിരിവായല്ലോ

    ReplyDelete
    Replies
    1. ഇതൊന്നും ഒന്നുമല്ല കേരളേട്ടാ...

      Delete
  4. ഇത്‌ വരെ വായിച്ചതിലും ഏറ്റവും ശ്വാസം മുട്ടിച്ച അദ്ധ്യായം.

    ആർണിയുടെ അന്ത്യം ഇങ്ങനെ ആയിരുന്നെന്ന് കരുതിയിട്ടേയില്ലായിരുന്നു.

    എന്തായാലും അവിടുന്ന് പോകട്ടെ.

    ReplyDelete
    Replies
    1. അതെ... ആരും നിനച്ചിരിക്കാത്ത ഒരു ഷോക്കിങ്ങ് ന്യൂസ് ആയിപ്പോയി അല്ലേ?

      Delete
  5. സംഭ്രമജനകമായൊരു അന്ത്യത്തിലേയ്ക്ക് കൂപ്പുകുത്തുകയാണല്ലെ...
    ഈ അദ്ധ്യായം ഒന്നുകൂടി വായിച്ചാലെ പിടുത്തം കിട്ടൂ....
    അതു പിന്നെയാകാം ....

    ReplyDelete
    Replies
    1. ഒന്നു കൂടി മനസ്സിരുത്തി വായിക്കൂ അക്കോസേട്ടാ...

      Delete
  6. സംഭ്രമജനകമായൊരു അന്ത്യത്തിലേയ്ക്ക് കൂപ്പുകുത്തുകയാണല്ലെ...
    ഈ അദ്ധ്യായം ഒന്നുകൂടി വായിച്ചാലെ പിടുത്തം കിട്ടൂ....
    അതു പിന്നെയാകാം ....

    ReplyDelete
    Replies
    1. ഇതു വരെ പിടുത്തം കിട്ടിയില്ലേ അശോകേട്ടാ?

      Delete
  7. അതെന്നാ അക്കോസേട്ടാ!?!?!?!?പിന്നെ പിടുത്തം കിട്ടിയാൽ മതിയോ??ഞാൻ സമ്മതിയ്ക്കിയേലാ.ഇപ്പത്തന്നെ പിടിച്ചോണം..

    ReplyDelete
    Replies
    1. ദേ കണ്ടോ... സു...സു... സുധിയും പറഞ്ഞു...

      Delete
  8. ho ingnaoyokke ayirunnu karyangal alle????
    ellavarkkum happy new year..:)

    ReplyDelete
    Replies
    1. അതെ വിൻസന്റ് മാഷേ...

      എല്ലാ വായനക്കാർക്കും എന്റെ വകയും പുതുവത്സരാശംസകൾ...

      Delete
  9. കനകം മൂലം കാമിനി മൂലം
    കലഹം പലവിധമുലകിൽ സുലഭംന്ന് അവരുടെ നാട്ടിൽ ആരും പാടിയിട്ടില്ലാരിക്കും

    ReplyDelete
    Replies
    1. പാടിയില്ലെങ്കിലും സംഭവം അതു തന്നെ, അല്ലേ അജിത്‌ഭായ്...

      Delete
  10. ആ മരതക കല്ലുകള്‍ ഇനി ആര്‍ക്കു സ്വന്തം?

    ReplyDelete
    Replies
    1. അതറിയാന്‍ ഇനി അധികം കാത്തിരിക്കേണ്ട സുകന്യാജീ...

      Delete
  11. ഒരു കത്ത് ഇത്രയും പ്രശ്നങ്ങള്‍ ഉണ്ടാക്കിയോ? എന്നാലും പാവം ആര്‍ണി...

    ReplyDelete
    Replies
    1. അതെ... പ്രതീക്ഷയ്ക്ക് വകയില്ലാതെ നിസ്സഹായനായി നിൽക്കുന്ന ഡെസ്ഫോർജിന് ആ പ്രലോഭനത്തെ അതിജീവിക്കാനായില്ല... വില കൊടുക്കേണ്ടി വന്നത് പാവം ആർണിയും...

      Delete
  12. ദേ പിന്നേം ട്വിസ്റ്റ്!!! എവിടെച്ചെന്ന് നിൽക്കുമോ എന്തോ...

    ന്നാലും ന്റെ ആർണിച്ചായൻ.. ഉള്ളിൽ സങ്കടമുണ്ട് ട്ടാ...

    ReplyDelete
    Replies
    1. ആശാന്റെ വിയോഗത്തിൽ ജിമ്മിയുടെ സങ്കടം ഈ ഞങ്ങൾക്ക് നന്നായി മനസ്സിലാവുന്നു... എന്ത് ചെയ്യാം ജിമ്മി...

      Delete
  13. അപ്പോൾ കഥ വീണ്ടും
    വഴിത്തിരിഞ്ഞ് പോകുകയാണല്ലോ..
    പീന്നെ
    മരദകവും ,മാദക തിടമ്പുമൊക്കെ എവിടെയുണ്ടോ
    അവിടെയെല്ലാം സംഭവിക്കുന്നത് തന്നെ ഇവിടേയും സംഭവിച്ചു...!

    ReplyDelete
    Replies
    1. ജാക്ക് ഹിഗ്ഗിൻസ് എന്ന വിശ്രുത കഥാകാരൻ നമ്മെ ഇതുവരെ കാണാത്ത വഴികളിലൂടെയാണ് കൈ പിടിച്ച് കൊണ്ടുപോകുന്നത്...

      Delete
  14. അപ്‌പോ അങ്‌ങനായിരുന്‌നല്‌ലേ ആർണ്ണിയുടെ അന്ത്യം? അപ്രതീക്ഷിതമായ വെളിപ്പെടുത്തൽ!

    ഇനി അടുത്ത ട്വിസ്ററ് എവിടാ?

    ReplyDelete
    Replies
    1. തികച്ചും അപ്രതീക്ഷിതം അല്ലേ ശ്രീ...? ട്വിസ്റ്റുകൾ ഇനിയും ബാക്കി....

      Delete
  15. അപ്രതീക്ഷിത ട്വിസ്റ്റുകൾ കഥയെ ആകാംക്ഷാഭരിതമാക്കുന്നു.....

    ReplyDelete
    Replies
    1. ആകാംക്ഷയുടെ ഉത്തുംഗ ശൃംഗത്തിൽ കയറുവാൻ തയ്യാറായിരുന്നുകൊള്ളൂ കുഞ്ഞൂസ്...

      Delete

  16. വിനുവേട്ടാ , ഡെസ്ഫോർജ് പറപ്പിച്ച വിമാനത്തിന്റെയും , ബെൽട്ടിന്റെയും തുടർ വിവരങ്ങൾ അറിയാൻ , അടുത്ത ട്വിസ്റ്റും പ്രതീക്ഷിച്ചു കൊണ്ട് , ആകാംഷയോടെ അടുത്ത ലക്കത്തിനായി കാത്തിരിക്കുന്നു ...

    ReplyDelete
  17. ഷഹീം... അടുത്ത ലക്കത്തിന് ഇനി ഏതാനും മണിക്കൂറുകൾ മാത്രം... ഇടയ്ക്കിടയ്ക്ക് വന്ന് നോക്കിക്കോളൂ... :)

    ReplyDelete
  18. നിഗൂഡതകൾ ഓരോന്നായി ചുരുൾ നിവർന്നു വരുന്നു ല്ലേ?

    ReplyDelete
  19. ട്വിസ്റ്റ്‌...

    ReplyDelete