Sunday, 5 October 2014

ഈസ്റ്റ് ഓഫ് ഡെസലേഷൻ - 9ഇലാനയെയും സോറെൻസെനെയും കപ്പലിൽ കൊണ്ട് ചെന്ന് വിട്ടിട്ട് ബോട്ടുമായി ഞാൻ ജാക്ക് ഡെസ്ഫോർജിനെ തേടിയിറങ്ങി. ബോട്ടിന്റെ ഡീസൽ എൻ‌ജിന് നൽകാൻ കഴിയുന്ന ഉയർന്ന വേഗതയായ ഏഴ് നോട്ടിക്കൽ മൈൽ സ്പീഡിൽ തന്നെ കുറേ നേരം മുന്നോട്ട് നീങ്ങുവാൻ കഴിഞ്ഞു. എന്നാൽ പിന്നീടങ്ങോട്ട് മഞ്ഞുകട്ടകളുടെ സാന്നിദ്ധ്യം ഏറി വന്നതിനാൽ പലപ്പോഴും എൻ‌ജിൻ ഓഫ് ചെയ്തതിന് ശേഷം സീറ്റിന് മുകളിൽ കയറി നിന്ന് മുന്നോട്ടുള്ള പാത തിട്ടപ്പെടുത്തേണ്ടി വന്നു. എമ്പാടും തിങ്ങി ഞെരുങ്ങി നിൽക്കുന്ന കൂർത്ത മഞ്ഞുപാളികൾക്കിടയിലൂടെയുള്ള യാത്ര തികച്ചും ദുഃഷ്കരം തന്നെയായിരുന്നു.

ബോട്ട് നീങ്ങുമ്പോൾ വെള്ളത്തിലുണ്ടാകുന്ന ചലനങ്ങൾ ചുറ്റിനുമുള്ള ഐസുകട്ടകളെ ഇളക്കി അപകടകരാമാം വിധം മുകളിലേക്ക് ഉയർത്തിക്കൊണ്ടിരുന്നു. ബോട്ടിന്റെ പാർശ്വങ്ങളിൽ മൂർച്ചയേറിയ ലോഹപല്ലുകൾ കൊണ്ടെന്നപോലെ നാശനഷ്ടങ്ങൾ വരുത്തുവാൻ പര്യാപ്തമായിരുന്നു അവ. രണ്ട് തവണ അവയുടെ പിടിയിൽ ഏതാണ്ട് അകപ്പെട്ടു എന്ന് തന്നെ കരുതിയതാണ്. തക്ക സമയത്ത് തന്നെ ബോട്ടിന്റെ വേഗത വർദ്ധിപ്പിച്ച് ഒഴിഞ്ഞു മാറുവാൻ കഴിഞ്ഞതിനാലാണ് രക്ഷപെട്ടതെന്ന് പറയാം. ദുർഘടമായ ആ പ്രദേശത്ത് നിന്നും അവസാനം താരതമ്യേന സുരക്ഷിതമായ തെളിഞ്ഞ തടാകത്തിൽ എത്തിയതും ഞാൻ എൻ‌ജിൻ ഓഫ് ചെയ്തു. ദേഹമാസകലം വിയർക്കുന്നുകൈകൾക്ക് ചെറുതായി വിറയൽ അനുഭവപ്പെടുന്നു എങ്കിലും ഈ യാത്രയുടെ ഓരോ നിമിഷവും ഞാൻ ആസ്വദിക്കുകയായിരുന്നു. അൽപ്പം വിശ്രമിക്കുവാനായി ബോട്ടിന്റെ അമരത്തിൽ ഇരുന്നിട്ട് ഒരു സിഗരറ്റിന് തീ കൊളുത്തി.

തടാകത്തിലെ വെള്ളത്തിനെ തഴുകി ഉയർന്നു വന്ന ഇളംകാറ്റിന് നല്ല തണുപ്പുണ്ടായിരുന്നു. മുകളിൽ തെളിഞ്ഞ നീലാകാശത്തിൽ പ്രകാശം പരത്തി നിൽക്കുന്ന സൂര്യൻ. ദൂരെ തീരത്തിന് സമാന്തരമായി ഹിമകിരീടം അണിഞ്ഞ് നിൽക്കുന്ന പർവ്വതനിരകളുടെ ദൃശ്യം അവിശ്വസനീയമാം വിധം മനോഹരമായിരുന്നു. മറ്റെവിടെയും ഇതുവരെ കാണാൻ കഴിഞ്ഞിട്ടില്ലാത്ത അത്രയും ഹൃദയഹാരിയായ കാഴ്ച്ച

പെട്ടെന്ന് അവയെല്ലാം കൂടി ഒന്നാകുന്നത് പോലെ എനിക്ക് തോന്നി. ഈ കടലും ഈ കാറ്റും സൂര്യനും ആകാശവും പർവ്വതങ്ങളും അവയുടെ നിറുകയിലെ ഹിമപ്പരവതാനിയുംഎല്ലാം കൂടി ഒന്നായി പരിപൂർണ്ണതയുടെ നിമിഷത്തിൽ എത്തിച്ചേരുമ്പോൾ ലോകം തന്നെ നിശ്ചലമാകുന്നത് പോലെ... ആ അനുഭൂതിയിൽ ഒരു നിമിഷം ഞാനങ്ങനെ നിന്നു. ശ്വസിക്കുവാൻ പോലും മറന്നുപോയ നിമിഷങ്ങൾ എന്തോ ഒന്ന് പ്രതീക്ഷിച്ചുകൊണ്ടുള്ള ആ നിൽപ്പ് അത് എന്തായിരുന്നുവെന്ന് വിവരിക്കുവാൻ എനിക്കാവുന്നില്ല പിന്നെ പിന്നെ സാവധാനം അവയെല്ലാം തങ്ങളുടെ യഥാസ്ഥാനങ്ങളിലേക്ക് തിരികെ പോകുവാൻ തുടങ്ങി. കുളിർകാറ്റ് വീണ്ടും എന്റെ മുഖത്തെ തഴുകി കടന്നു പോയി. തടാകത്തിലെ മഞ്ഞുകട്ടകൾ വീണ്ടും അന്യോന്യം മുട്ടിയുരുമ്മി ശീൽക്കാരം പുറപ്പെടുവിക്കാൻ തുടങ്ങി. സിഗരറ്റിന്റെ രൂക്ഷമായ ചവർപ്പ് രസം വീണ്ടും എന്റെ കണ്ഠനാളത്തെ ഗ്രസിച്ചു. പെട്ടെന്നാണാ യാഥാർത്ഥ്യം എന്റെ മനസ്സിലേക്ക് ഓടിയെത്തിയത് ഇലാനാ എയ്ട്ടൺ എന്ന ആ നിമിത്തം ഇല്ലായിരുന്നുവെങ്കിലും ഈ മനോഹര തീരത്ത് ഞാൻ എത്തിപ്പെടുമായിരുന്നു!

എൻ‌ജിൻ സ്റ്റാർട്ട് ചെയ്ത് ഞാൻ വീണ്ടും ബോട്ട് മുന്നോട്ടെടുത്തു. പത്ത് മിനിറ്റ് കഴിഞ്ഞതും തീരത്തിനരികിൽ മതിൽ പോലെ നിൽക്കുന്ന പാറക്കെട്ടുകൾക്കരികിൽ നിന്നും അന്തരീക്ഷത്തിലേക്കുയരുന്ന നീലപ്പുകയുടെ ചുരുളുകൾ എന്റെ ശ്രദ്ധയിൽ പെട്ടു. അതെ തീ കാഞ്ഞുകൊണ്ട് ഒരു നായാട്ട് സംഘം അവിടെ ഇരിക്കുന്നുണ്ട് അവരുടെ കയാക്കുകൾ ബീച്ചിൽ കയറ്റിയിട്ടിരിക്കുന്നു. പുറം തിരിഞ്ഞിരിക്കുന്ന ജാക്ക് ഡെസ്ഫോർജിനെ ഒറ്റ നോട്ടത്തിൽ തന്നെ ഞാൻ തിരിച്ചറിഞ്ഞു. ഒരു കൈയിൽ ഒരു ടിൻ കപ്പും മറുകൈയിൽ മദ്യക്കുപ്പിയും ബോട്ടിന്റെ ശബ്ദം കേട്ട് തിരിഞ്ഞു നോക്കിയ അദ്ദേഹം എന്നെക്കണ്ടതും ആഹ്ലാദത്തോടെ ഉച്ചത്തിൽ വിളിച്ചു.

“ജോ ബേബി മൈ ഡിയർ എന്തൊക്കെയുണ്ട് വിശേഷങ്ങൾ?”

ഉടഞ്ഞ മഞ്ഞുകട്ടകൾക്കിടയിലൂടെ ഞാൻ ബോട്ടിനെ തീരത്തേക്ക് അടുപ്പിക്കവെ അദ്ദേഹം ബീച്ചിലേക്ക് ഓടി വന്നു. ഒരു ഇടവേളയ്ക്ക് ശേഷം ഞങ്ങൾ തമ്മിൽ കണ്ടുമുട്ടുമ്പോൾ ഉണ്ടാകാറുള്ള ആ പതിവ് അവാസ്തവികത ഇത്തവണയും എനിക്കനുഭവപ്പെട്ടു. സിനിമകൾക്ക് വെളിയിൽ യഥാർത്ഥജീവിതത്തിൽ അദ്ദേഹത്തെ കാണുമ്പോഴുള്ള അവിശ്വസനീയത... അദ്ദേഹത്തിന്റെ അതികായ രൂപംകഴുത്തൊപ്പം നീണ്ട് കിടക്കുന്ന ബ്രൌൺ നിറത്തിലുള്ള മുടി ജീവിതത്തിലെ സകല ദുരിതങ്ങളും അനുഭവിക്കേണ്ടി വന്നിട്ടും താൻ പരാജിതനായില്ല എന്ന് വിളിച്ചുപറയുന്ന മുഖഭാവം ദശലക്ഷക്കണക്കിന് പ്രേക്ഷകർക്ക് ചിരപരിചിതമായ ആ മുഖം ഇപ്പോൾ താടിരോമങ്ങൾ വളർന്ന് നീണ്ട് പ്രശസ്തനായ മറ്റൊരു വ്യക്തിയുമായി സാദൃശ്യം പ്രാപിച്ചിരിക്കുന്നു ഏണസ്റ്റ് ഹെമിങ്‌വേയുടെ മുഖവുമായി താൻ ഏറ്റവുമധികം ആരാധിക്കുന്ന വ്യക്തി കൂടി ആയതിനാൽ ഒരു പക്ഷേ മനഃപൂർവ്വമായിരിക്കാം അദ്ദേഹം ആ സ്റ്റൈൽ സ്വീകരിച്ചത്.

ഒരു ഐതിഹാസിക നായകനെ നേരിൽ കണ്ടുമുട്ടുമ്പോൾ എന്തായിരിക്കണം ഒരുവന്റെ മനോനില? 1930 ൽ പതിനാറാമത്തെ വയസ്സിലാണ് അദ്ദേഹം തന്റെ ആദ്യ ചിത്രത്തിൽ അഭിനയിക്കുന്നത്. 1930 ഞാൻ ജനിച്ച വർഷം 1939 ആയപ്പോഴേക്കും അദ്ദേഹത്തിന്റെ ജനസമ്മതി സമാനതകളില്ലാത്ത വിധം കുതിച്ചുയരുന്നതാണ് കണ്ടത്. പിന്നീട് രണ്ടാം ലോക മഹായുദ്ധത്തിലേക്ക് അമേരിക്ക രംഗപ്രവേശം ചെയ്ത സമയത്ത് ഒരു B.17 ബോംബർ വിമാനത്തിൽ റിയർ ഗണ്ണർ ആയി സേവനമനുഷ്ഠിച്ച് വലിയ ശ്രദ്ധ പിടിച്ചു പറ്റി. നാല്പതുകളിൽ വീണ്ടും സിനിമാ നിർമ്മാണ രംഗത്തേക്ക് തിരിച്ചെത്തി.

എന്നാൽ കഴിഞ്ഞ കുറേ വർഷങ്ങളായി അദ്ദേഹം മാദ്ധ്യമങ്ങളിൽ നിറഞ്ഞ് നിൽക്കുന്നത് തന്റെ സ്വകാര്യ ജീവിതവുമായി ബന്ധപ്പെട്ട കാര്യങ്ങളുമായിട്ടാണ്. വെള്ളിത്തിരയിൽ അവസരങ്ങൾ കുറഞ്ഞു തുടങ്ങിയതോടെ അദ്ദേഹം തന്റെ ചെറുകപ്പലായ സ്റ്റെല്ലയിൽ ലോകം ചുറ്റുവാനിറങ്ങി. അതോടൊപ്പം ഏറിക്കൊണ്ടിരുന്ന അപവാദങ്ങൾ അദ്ദേഹത്തിന്റെ പേര് ഒന്നല്ലെങ്കിൽ മറ്റൊരു തരത്തിൽ മാദ്ധ്യമങ്ങളിൽ നിറഞ്ഞ് നിൽക്കുവാൻ സഹായിച്ചു എന്ന് പറയുന്നതായിരിക്കും വാസ്തവം. ലണ്ടനിലെ ഒരു നൃത്തശാലയിൽ വച്ചുണ്ടായ അടിപിടി, റോമിൽ വച്ച് ഇറ്റാലിയൻ പോലീസുമായുണ്ടായ കൈയാങ്കളി, ഒരു പതിനഞ്ചുകാരി പെൺകുട്ടിയെ വിവാഹ വാഗ്ദാനം നൽകി വഞ്ചിച്ചു എന്ന് അവളുടെ മാതാവ് അമേരിക്കൻ കോടതിയിൽ ഫയൽ ചെയ്ത കേസ്

ഇത്തരം അന്തമില്ലാത്ത ആക്ഷേപങ്ങൾ അദ്ദേഹത്തിന് പ്രസിദ്ധിയോടൊപ്പം കുപ്രസിദ്ധിയും ഒരുപോലെ നേടിക്കൊടുത്തു. എങ്കിലും, പോകുന്നിടത്തെല്ലാം ലഭിക്കുന്ന സമാരാധ്യതയെക്കുറിച്ച് അദ്ദേഹം പലപ്പോഴും എന്നോട് പറഞ്ഞിട്ടുണ്ട്. പക്ഷേ, ചിലപ്പോഴെങ്കിലും ആ വാക്കുകളിൽ നിന്നും -  പ്രത്യേകിച്ചും അദ്ദേഹം മദ്യലഹരിയിലായിരിക്കുമ്പോൾ - ഒരു കാര്യം എനിക്ക് മനസ്സിലായിത്തുടങ്ങിയിരുന്നു. ജാക്കിന്റെ ഔദ്യോഗിക ജീവിതം നാൾക്ക് നാൾ ക്ഷയിച്ചു കൊണ്ടിരിക്കുകയാണെന്നുള്ള വേദനിപ്പിക്കുന്ന വസ്തുത രണ്ട് വർഷം മുമ്പ് ഏറ്റവുമൊടുവിലായി തുടങ്ങി വച്ച ഒരു ലോ ബജറ്റ് ഫ്രഞ്ച് ചിത്രമാണെങ്കിൽ പാതി വഴിയിൽ മുടങ്ങുകയും ചെയ്തിരിക്കുകയാണ്

“കൃത്യ സമയത്ത് തന്നെ നീ എത്തി ജോ” അദ്ദേഹം പറഞ്ഞു. “അവസാനം ഇവന്മാർ എനിക്ക് വേണ്ടി ഒരു ധ്രുവക്കരടിയെ കണ്ടുപിടിച്ച് തന്നു...”

വിഞ്ചസ്റ്റർ ഗൺ ചുമലിൽ കൊളുത്തിയിട്ടിട്ട് ഞാൻ ബീച്ചിലെ മണൽ‌പ്പരപ്പിലേക്ക് ചാടി. “ചെറുത് വല്ലതുമായിരിക്കും അല്ലേ?”

എന്റെ ചുമലിലെ തോക്ക് കണ്ട് അദ്ദേഹം പുരികം ചുളിച്ചു. “വാട്ട് ഇൻ ദി ഹെൽ ഡൂ യൂ വാണ്ട് വിത്ത് ദാറ്റ് തിങ്ങ്?”

“സുരക്ഷ” ഞാൻ പറഞ്ഞു. “നിങ്ങളും നിങ്ങളുടെ ആ നശിച്ച കരടിയും ചുറ്റുവട്ടത്തുള്ളപ്പോൾ കൈയിൽ കിട്ടുന്ന എന്തും തന്നെ ചിലപ്പോൾ ആവശ്യം വന്നേക്കാം

നനവുള്ള മണൽത്തിട്ടയിൽ വിശ്രമിക്കുന്ന കയാക്കുകൾക്ക് അരികിൽ കുറേ കുന്തങ്ങൾ  നാട്ടി വച്ചിട്ടുണ്ടായിരുന്നു. അതിൽ നിന്ന് ഒന്ന് വലിച്ചൂരി അദ്ദേഹം ഒരു അഭ്യാസിയെപ്പോലെ ചുഴറ്റി.

“ഇതിന്റെ ആവശ്യമേയുള്ളൂ ആണായി പിറന്നവന് ഇത് മാത്രം മതി ഒരു ധ്രുവക്കരടിയെ കൊല്ലുവാൻ ഇത് ധാരാളം

നായാട്ടിന്റെ മഹത്വത്തെക്കുറിച്ച് അദ്ദേഹം പ്രഭാഷണം ആരംഭിക്കുന്നതിന് മുമ്പ് ഞാൻ ഇടപെട്ടു. വിഞ്ചസ്റ്റർ തോക്കിന്റെ പാത്തിയിൽ തട്ടിക്കൊണ്ട് ഞാൻ പറഞ്ഞു.

“വെൽ ദിസ് ഈസ് മൈ വേ ദി ജോ മാർട്ടിൻ വേഏത് കരടിയായാലും ശരി എന്നോട് നൂറ് വാര അടുത്തെത്തിയാൽഈ മാഗസിനിലെ വെടിയുണ്ടകൾ മുഴുവനും ഒരെണ്ണം ബാക്കിയില്ലാതെ ഏറ്റുവാങ്ങും കാരണം, അവയുടെ രോമം എനിക്ക് അലർജിയാണ്

അലറി ചിരിച്ചുകൊണ്ട് അദ്ദേഹം എന്റെ പുറത്ത് തട്ടി.  “ജോ ബേബീ നീയൊരു സംഭവം തന്നെ എയർ കണ്ടീഷണറിന്റെ കണ്ടുപിടുത്തത്തിന് ശേഷം ഉണ്ടായ ഏറ്റവും വലിയ സംഭവം തന്നെ നീ...  വരൂ നമുക്കൽപ്പം ഡ്രിങ്ക്സ് കഴിക്കാം

“താങ്ക്സ് ഞാൻ കഴിക്കില്ലെന്ന് അറിയാമല്ലോ

തീ കൂട്ടിയിരിക്കുന്നയിടത്തേക്ക് ജാക്ക് ഡെസ്ഫോർജിന് പിന്നാലെ ഞാൻ നടന്നു. അദ്ദേഹം അത്യാവശ്യത്തിന് അകത്താക്കിയിട്ടുണ്ടെന്നത് വ്യക്തമാണ്. എരിയുന്ന വിറക് ചുള്ളികൾക്കരികിൽ ചെന്നിരുന്ന് അദ്ദേഹം എതാണ്ട് മുക്കാലും ഒഴിഞ്ഞ കുപ്പിയുടെ കോർക്ക് തുറന്ന് ശേഷിച്ചത് കപ്പിലേക്ക് പകർന്നു. നാർക്കസിറ്റിൽ നിന്നും വന്നിരിക്കുന്ന ആ നായാട്ടുകാർ നിർവ്വികാരതയോടെ ഞങ്ങളെ വീക്ഷിച്ചുകൊണ്ട് തെല്ലകലെ ഇരിക്കുന്നുണ്ടായിരുന്നു. അവരുടെ കാൽക്കൽ തന്നെ ചടഞ്ഞ് കിടക്കുന്ന വേട്ടനായ്ക്കളും. ജാക്ക് വെറുപ്പോടെ തലയാട്ടി.

“ലുക്ക് അറ്റ് ദെം വാട്ട് എ ബ്ലഡി ക്രൂഅവരെ ഇത്രയും ദൂരെ ഇങ്ങോട്ട് കൊണ്ടുവരാൻ കൈക്കൂലി കൊടുക്കേണ്ടി വന്നു...” അദ്ദേഹം അല്പം വിസ്കി ഉള്ളിലേക്കിറക്കി. “അവരുടെ വസ്ത്രങ്ങൾ കണ്ടോ? ഒരു ജോടി സീൽ സ്കിൻ പാന്റ്സ് പോലുമില്ല” അദ്ദേഹം കപ്പ് വീണ്ടും ചുണ്ടോടടുപ്പിച്ചു.

“നിങ്ങൾക്ക് ഞാനൊരു അതിഥിയെ കൊണ്ടു വന്നിട്ടുണ്ട് ഒരു പെൺകുട്ടി പേര് എയ്ട്ടൺ...”

അമ്പരപ്പോടെ അദ്ദേഹം വെട്ടിത്തിരിഞ്ഞു. “ഇലാനയോ  ഇവിടെയോ…? യൂ ആർ കിഡിങ്ങ്…!

ഞാൻ തലയാട്ടി. “ഇന്നലെ രാത്രി കോപ്പൻഹേഗനിൽ നിന്നുമുള്ള വിമാനത്തിൽ സോന്ദ്രേയിൽ എത്തി

“വരവിന്റെ ഉദ്ദേശ്യം എന്താണെന്ന് അവൾ പറഞ്ഞുവോ?”

“ഇല്ല ചിലപ്പോൾ നിങ്ങളെ തിരികെ കൊണ്ടുപോകാനായിരിക്കും 

“ഒരിക്കലുമല്ല” അദ്ദേഹം ചെറുതായി ചിരിച്ചു. “എന്റെ ഇപ്പോഴത്തെ അവസ്ഥ എന്താണെന്ന് വച്ചാൽ ആവശ്യത്തിലധികം കടങ്ങളുണ്ട് എനിക്കിപ്പോൾതൽക്കാലത്തേക്കെങ്കിലും അതിൽ നിന്നെല്ലാം രക്ഷപെട്ട് നിൽക്കുവാൻ എന്തുകൊണ്ടും അനുയോജ്യമാണ് ഈ ഗ്രീൻലാന്റ്” അദ്ദേഹം കൈ കുത്തി പിന്നോട്ട് ചാഞ്ഞിരുന്നു. മദ്യം സിരകളെ ബാധിച്ചു തുടങ്ങിയിരിക്കുന്നുവെന്ന് വ്യക്തം. “ഞാനൊരു കാര്യം പറയട്ടെ? പക്ഷേ, രഹസ്യമാണ് പറഞ്ഞല്ലോ അതീവ രഹസ്യം ഓർമ്മയിരിക്കട്ടെ  എന്നെ വീണ്ടും പ്രശസ്തിയുടെ നിറുകയിൽ കൊണ്ടുചെന്ന് നിർത്തുവാനുള്ള ഒരു പ്രോജക്ട് ഒത്തു വന്നിരിക്കുന്നു അതിന്റെ വരുമാനം മതിയാവും എന്റെ വാർദ്ധക്യ കാലം സുരക്ഷിതമാക്കുവാൻ ഹൊറൈസൺ കമ്പനി ഉടമ മിൽറ്റ് ഗോൾഡ് ഏത് നിമിഷവും എന്നെ തേടിയെത്താം

“ചിലപ്പോൾ അദ്ദേഹത്തിന്റെ എന്തെങ്കിലും സന്ദേശവുമായിട്ടാണ് ഈ എയ്ട്ടൺ പെൺ‌കുട്ടി വന്നിരിക്കുന്നതെങ്കിലോ?”

ജാക്കിന്റെ മുഖം പ്രകാശമാനമായി. “ഹേയ്, ശരിയാണല്ലോ ആ പറഞ്ഞതിൽ അൽപ്പം കാര്യമില്ലാതില്ല

പെട്ടെന്നാണ് ആ നായാട്ട് സംഘത്തിൽ ആരോ ചെറുതായി കൂകി വിളിച്ചത്. തിരിഞ്ഞ് നോക്കിയ ഞങ്ങൾ കണ്ടത് ഉത്സാഹത്തോടെ കൈകൾ വീശിക്കൊണ്ട് ഞങ്ങളുടെ നേർക്ക് ഓടി വരുന്ന ഒരു എസ്കിമോയെയാണ്. അതോടെ മറ്റെല്ലാം മറന്ന ജാക്ക് ഡെസ്ഫോർജ് ചാടിയെഴുന്നേറ്റ് ഒരു കുന്തം വലിച്ചൂരിയെടുത്തു.

“ദിസ് ഈസ് ഇറ്റ് ലെറ്റ്സ് ഗെറ്റ് മൂവിങ്ങ്” അദ്ദേഹം പറഞ്ഞു. 
      
(തുടരും)

44 comments:

 1. അല്ല... എന്തായിരിക്കും ഇലാനയുടെ വരവിന്റെ ലക്ഷ്യം...? വെറുമൊരു കുന്തം കൊണ്ട് ജാക്കിന് ധ്രുവക്കരടിയെ കൊല്ലാൻ സാധിക്കുമോ...?

  ReplyDelete
 2. ഇലാനയുടെ ലക്ഷ്യം എന്തോ ആവട്ടെ... ജാക്കിനോട് കലശലായ ആരാധന തോന്നുന്നു... :) ഒരു കുന്തം മാത്രം കൊണ്ട് ധ്രുവക്കരടിയെ നേരിടുമെന്ന ചങ്കൂറ്റം , ഹോ... !

  ReplyDelete
  Replies
  1. മേലെ ആകാശം, താഴെ ഭൂമി എന്ന മട്ടിൽ നടക്കുന്ന ജാക്കിന് എന്തും ആവാല്ലോ കുഞ്ഞൂസ്... :)

   Delete
  2. വിവരക്കേട് അല്ലാതെന്താ..
   ഈ ധ്രുവക്കരടി ധ്രുവക്കരടി എന്നു കേട്ടിട്ടുണ്ടോ...
   .............പ്രധാന നടനും ഓണറുമാ ഈ നില്‍ക്കുന്ന ധ്രുവക്കരടി..

   Delete
  3. തന്നെ തന്നെ

   Delete
 3. എനിക്കും ജാക്കിനെ ഇഷ്ടപ്പെട്ടു.

  ReplyDelete
  Replies
  1. അപ്പോൾ ജാക്ക് ഫാൻസ് അസോസിയേഷനിൽ അഗബലം കൂടുന്നു... :)

   Delete
  2. അതിയാനെ ശരിയ്ക്ക് അറിയാന്‍ മേലാഞ്ഞിട്ടാ..

   Delete
 4. ഒരു കുന്തം കൊണ്ട് മാത്രം ധൃവകരടിയെ കൊല്ലാന്‍ പറ്റുമോ എന്ന് ചോദിച്ചാല്‍, പറ്റുമെന്ന് 'The Edges' എന്ന സിനിമയില്‍ കാണിക്കുന്നുണ്ട്. വളരെ ഫയിമസ് ആയ 'I will kill the bear' എന്ന ഡയലോഗ് ആ സിനിമയിലെയാണ്. ഒന്ന് കണ്ടു നോക്കൂ.
  അവസാനം ഒരു രണ്ടു മൂന്നു ദിവസമൊക്കെ കഴിഞ്ഞു ഒരുകയ്യില്‍ ഹിമകരടിയും മറുകയ്യില്‍ ഇലാനയുമായി ജാക്ക് വരുമാരിക്കും. രജനികാന്തിനെ വെച്ച് സിനിമ എടുക്കാന്‍ സ്കോപ് ഉണ്ട്. ഇലന എന്തായാലും ഹണി റോസ് മതി. അല്ലെ ജിമ്മിച്ചാ..

  ReplyDelete
  Replies
  1. ശരി ശ്രിജിത്ത്... ഇത്തവണ ഞാൻ എതിര് പറയുന്നില്ല... :)

   Delete
  2. പ്ലീസ് അങ്ങനെ പറയരുത്...

   Delete
  3. അങ്ങിനെ പറയും.. ഹണിയുടെ കാര്യത്തില്‍ ഇക്കുറി ഒരു കോമ്പ്രമൈസും ഇല്ല..

   Delete
  4. Kollamallo..ushaar avatte;;:)

   Delete
  5. വെറുതെ ആശിപ്പിക്കരുത് ശ്രീജിത്തേ.. കഴിഞ്ഞ തവണത്തേതുപോലെ പറഞ്ഞ് പറ്റിക്കാനാണെങ്കിൽ ഈ കളിക്ക് ഞാനില്ല.. ഇപ്പോളേ പറഞ്ഞേക്കാം.. ;)

   Delete
 5. അവസാനം ഒരാകാംക്ഷ ഉണ്ടാക്കി തുടരും എന്നാക്കി അല്ലെ?
  ധൃവക്കരടിയെ പിടിക്കാതെ പിന്നെന്ത് കഥ?

  ReplyDelete
  Replies
  1. അതല്ലേ റാംജിഭായ് അതിന്റെ ഒരു ട്രിക്ക്... :)

   Delete
 6. ആ കരടിയുടെ കാര്യം അപ്പോൾ തീരുമാനമായി..സമയമാം രഥത്തിൽ കരടി സ്വർഗ്ഗയാത്ര തേടുന്നു....

  ReplyDelete
  Replies
  1. എന്ന് തീർത്ത് പറയാറായോ... അടുത്ത ലക്കം വരട്ടെ അരീക്കോടൻ മാഷേ...

   Delete
 7. അങ്ങനെ ജാക്കിനെ കണ്ടെത്തി... ഇനി ഇലാനയുടെ വരവിന്റെ ഉദ്ദേശം...

  ('എസ്കിമോ' അവിടുത്തെ ആൾക്കാരെ വിളിയ്ക്കുന്ന പേരല്ലേ വിനുവേട്ടാ?)

  ReplyDelete
  Replies
  1. അതെ ശ്രീ... തദ്ദേശീയരെ വിളിക്കുന്ന പേര് തന്നെയാണ് എസ്കിമോ എന്നത്... ആ നായാട്ട് സംഘത്തിൽ ഉള്ളവരെല്ലാം തന്നെ എസ്കിമോകളാണ്...

   Delete
 8. ഒരു കുന്തം കൊണ്ട് ധൃവക്കരടിയെ ഫേസ് ചെയ്യാന്‍ ധൈര്യമുള്ള ജാക്ക് ഡെസ്ഫോര്‍ജ്!
  എനിക്കിഷ്ടപ്പെട്ടു.
  ഏകദേശം എന്റെ സ്വഭാവം തന്നെ.

  ReplyDelete
  Replies
  1. അത്രയ്ക്ക് ഭീകരനാണോ അജിത്‌ഭായ്...? അന്ന് നേരിട്ട് കണ്ടപ്പോള്‍ വെറുമൊരു പാവമായിട്ടാണല്ലോ എനിക്ക് തോന്നിയത്... :)

   Delete
  2. അജിത് ഭായ് ഒരു ഭയങ്കരൻ തന്നെ....!

   Delete
  3. അപ്പോ... അജിത്തേട്ടൻ ഒരു പുലിയായിരുന്നല്ലേ???

   Delete
  4. പിന്നല്ലാ.. ദേഷ്യം വന്നാല്‍ കുന്തോം എടുത്ത് ഒറ്റ പോക്കല്ലേ..

   Delete
  5. അതറിയില്ലേ, കപ്പലിന് വരെ അജിതെട്ടനെ പേടിയാ..

   Delete
 9. വായിക്കുന്നുണ്ട്. ശേഷം പിന്നെ...

  ReplyDelete
  Replies
  1. എങ്ങോട്ടാ അശോകൻ മാഷേ, തിരക്ക്‌ പിടിച്ച്‌ പോകുന്നത്‌?

   Delete
 10. ഒടുവില്‍ ജാക്കിനെ കണ്ടു... ധൈര്യശാലി തന്നെ!

  ReplyDelete
  Replies
  1. ധൈര്യശാലിയൊക്കെത്തന്നെ... ധൈര്യം എന്താവുമെന്നറിയാൻ അടുത്ത ലക്കം വരെ കാത്തിരിക്കുക...

   Delete
 11. ഈ ജാക്ക് ഡെസ്ഫോര്‍ജ് ആരാ‍ാ മോൻ...
  ജാക്കിന്റെ ആ കുന്തം തന്നെ മതിയാവും ...
  ആ ഹിമക്കരടിയേയും , ഇലാനയേയും കീഴടക്കാൻ ...!

  ReplyDelete
  Replies
  1. ശ്ശോ ഭയങ്കര കുന്തം തന്നെ....!!
   അപ്പം ജോ കൊണ്ടു വന്ന തോക്കിനൊരു വിലയുമില്ല...
   വെടിവയ്പ്പ് നടക്കൂല്ലാല്ലേ.

   Delete
  2. ഹഹ...

   “കയ്യിൽ കുന്തം വച്ചിട്ടെന്തിനാ തോക്കും തൂക്കി നടക്കുന്നൂ?”

   പാട്ട് കേട്ടിട്ടില്ലേ ചാർളിച്ചായാ..

   Delete
 12. ആള് വിചാരിച്ചപോലെ യല്ല ല്ലേ !! :)

  ReplyDelete
  Replies
  1. ആള് പുലിയല്ലേ ഫൈസലേ... :)

   Delete
 13. Replies
  1. ഉണ്ടാവണമല്ലോ വിൻസന്റ് മാഷേ...

   Delete
 14. യുദ്ധവും തന്ത്രവും മാത്രമല്ല പ്രകൃതി ഭംഗി കൂടി നോവലില്‍ കണ്ടപ്പോള്‍ സന്തോഷം.

  ReplyDelete
  Replies
  1. സന്തോഷം സുകന്യാജീ...

   Delete
 15. ഇത്തിരി ലേറ്റായാലും ‘ലേറ്റ്‘ അവാതെ ഞാനുമെത്തി..

  ഈ ജാക്ക് അച്ചായൻ ഒരു ജാക്കിച്ചായൻ തന്നെ!!

  എസ്കിമൊക്കരടിയുടെ വിധി അറിയാൻ കാത്തിരിക്കുന്നു.. :)

  ReplyDelete
 16. ജാക്കിന്ന് പുതിയ സംരംഭം ഐശ്വര്യം പ്രദാനം ചെയ്യട്ടെ.

  ReplyDelete
 17. പച്ച പിടിക്കുമായിരിക്കും!!!

  ReplyDelete