Friday, 6 February 2015

ഈസ്റ്റ് ഓഫ് ഡെസലേഷൻ - 20ബെഡ്‌റൂമിൽ എത്തിയെങ്കിലും ഞാൻ കിടക്കാനൊരുങ്ങിയില്ല. ആ സംഘത്തെ ചുറ്റിപ്പറ്റിയുള്ള ദുരൂഹത ഇനിയും അലട്ടിക്കൊണ്ടിരിക്കുന്നു. പുറത്ത് ആഞ്ഞടിച്ചുകൊണ്ടിരിക്കുന്ന ശീതക്കാറ്റ് ചെറിയ മഞ്ഞു കട്ടകൾ ചരലുകൾ പോലെ ജാലകച്ചില്ലുകളിൽ വന്ന് പതിച്ചുകൊണ്ടിരുന്നു.

ഒരു സിഗരറ്റിന് തീ കൊളുത്തി ഞാൻ കിടക്കയിൽ വന്ന് ഇരുന്നു. പിന്നെ റേഡിയോയിലൂടെ ഒഴുകിയെത്തുന്ന സംഗീതം ശ്രവിച്ചുകൊണ്ട് പതുക്കെ ചാരിക്കിടന്നു.

കതകിൽ ആരോ ചെറുതായി മുട്ടിയത് പോലെ തോന്നിയെങ്കിലും അത് എന്റെ തോന്നൽ മാത്രമായിരിക്കും എന്നായിരുന്നു എന്റെ ധാരണ. പക്ഷേ, അല്പം കൂടി ശബ്ദത്തിൽ അതാവർത്തിച്ചതും ഞാൻ എഴുന്നേറ്റ് വാതിലിന് നേർക്ക് നടന്നു.

സാറാ കെൽ‌സോ ആയിരുന്നു അത്. അല്പം സങ്കോചത്തോടെ അവൾ മന്ദഹസിച്ചു. “ഒരു നിമിഷം എനിക്ക് വേണ്ടി ചെലവഴിക്കുന്നതിൽ വിരോധമുണ്ടോ?”

“സന്തോഷമേയുള്ളൂ

ഞാൻ കതക് അടയ്ക്കവെ അവൾ ജാലകത്തിനരികിലെത്തി പുറത്തെ ഇരുട്ടിലേക്ക് സൂക്ഷിച്ച് നോക്കി. “ഇത് പോലെ പരുക്കൻ കാലാവസ്ഥയാണോ എപ്പോഴും ഇവിടെ?”

കട്ടിലിനരികിൽ ചെന്ന് ഞാൻ റേഡിയോ ഓഫ് ചെയ്തു. “ഈ അസമയത്ത് കാലാവസ്ഥയെക്കുറിച്ച് ചർച്ച ചെയ്യാൻ നിങ്ങൾ ഇവിടെ വന്നതിന്റെ ഔചിത്യം എനിക്ക് മനസ്സിലാകുന്നില്ല, മിസ്സിസ് കെൽ‌സോ

അവൾ പതുക്കെ തിരിഞ്ഞ് എന്റെ നേരെ നോക്കി വിളറിയ ഒരു പുഞ്ചിരി സമ്മാനിച്ചു. “നിങ്ങൾ ഒട്ടും വളച്ചുകെട്ടില്ലാത്ത ഒരു മനുഷ്യനാണല്ലേ മിസ്റ്റർ മാർട്ടിൻ? ഒരു തരത്തിൽ അത് തന്നെയാണ് നല്ലതും കാര്യങ്ങൾ എളുപ്പമാകും നിങ്ങൾ പറഞ്ഞത് ശരിയാണ് കാലാവസ്ഥയെക്കുറിച്ച് ചർച്ച ചെയ്യാനല്ല ഞാനിപ്പോൾ വന്നത് സത്യം പറഞ്ഞാൽ, ആ പൈലറ്റ് ആർണ്ണി ഫാസ്ബെർഗ് അയാളുമായി സംസാരിക്കുവാനുള്ള സൌകര്യം നിങ്ങൾ ഏർപ്പെടുത്തുമെന്നായിരുന്നു ഞാൻ വിചാരിച്ചിരുന്നത്...”

“ഏത് ഇന്ന് രാത്രി തന്നെയോ?” നിഷേധാർത്ഥത്തിൽ ഞാൻ തലയാട്ടി. “അവന് ഇന്ന് മറ്റ് പരിപാടികൾ ഉണ്ടെന്ന് ഞാൻ പറഞ്ഞിരുന്നല്ലോ

“അതെ എനിക്കോർമ്മയുണ്ട്” അവളുടെ സ്വരത്തിൽ അക്ഷമ കലർന്നിരുന്നു. “അയാൾ ഏതോ ഒരു പെണ്ണിന്റെയൊപ്പമാണെന്ന് എന്ന് വച്ച് അയാളോടെനിക്ക് സംസാരിക്കുവാൻ കഴിയില്ല എന്നൊന്നും ഇല്ലല്ലോ

“ഫോഗെൽ ഇതേക്കുറിച്ചെന്ത് വിചാരിക്കും?”

“മിക്കവാറും അയാൾ ഇപ്പോൾ ഉറക്കമായിട്ടുണ്ടാകും” അവളുടെ സ്വരത്തിൽ തീർത്തും നിരാശത പ്രകടമായിരുന്നു. അവൾ ഒന്നു കൂടി എനിക്കരികിലേക്ക് നീങ്ങി നിന്നു. “എനിക്കയാളോട് സംസാരിച്ചേ പറ്റൂ മിസ്റ്റർ മാർട്ടിൻ എനിക്കറിയണം ഇന്ന് രാത്രി തന്നെ അയാൾക്ക് ഞങ്ങളെ സഹായിക്കാൻ കഴിയുമോ എന്ന് ഇനിയും ഈ അനിശ്ചിതാവസ്ഥ താങ്ങാനുള്ള കരുത്തെനിക്കില്ല

അവളുടെ മുഖത്തേക്ക് ഞാൻ സൂക്ഷിച്ചു നോക്കി. അദൃശ്യമായ ഒരു ആവരണത്തിന് പിന്നിലെന്ന പോലെ സുതാര്യമായ ആ മുഖത്ത് നിന്നും ഒന്നും തന്നെ വായിച്ചെടുക്കുവാൻ എനിക്കായില്ല. ചുഴിഞ്ഞുള്ള എന്റെ നോട്ടത്തെ യാതൊരു ചാഞ്ചല്യവുമില്ലാതെ അവൾ നേരിട്ടു.

“ഓൾ റൈറ്റ് വെയ്റ്റ് ഹിയർ ഐ വിൽ സീ വാട്ട് ഐ കാൻ ഡൂ” ഞാൻ പറഞ്ഞു.

                                 * * * * * * * * * * * * * * * * * * * * *


ഇടനാഴിയുടെ അറ്റത്തായിരുന്നു ഗൂഡ്രിഡിന്റെ റൂം. അല്പ നേരം കാതോർത്ത് ഞാനവിടെ നിന്നു. മുറിയിൽ നിന്നും ശബ്ദമൊന്നും കേൾക്കാനില്ല. ഞാൻ വാച്ചിലേക്ക് നോക്കി. പാതിരാവാകാൻ ഇനി നിമിഷങ്ങൾ മാത്രം. ഒരു മണി വരെ അവൾക്ക് ഡ്യൂട്ടി ഉണ്ടെന്നാണ് ആർണ്ണി പറഞ്ഞത്. കതകിന്റെ ഹാൻഡിലിൽ പിടിച്ചു നോക്കിയപ്പോൾ അത് ലോക്ക് ചെയ്തിരിക്കുന്നു. തിരിഞ്ഞ് നടക്കാൻ തുനിയുമ്പോഴാണ് ഇടനാഴിയുടെ അറ്റത്തുള്ള സർവീസ് സ്റ്റെയർകെയ്സ് വഴി കുറച്ച് ബ്ലാങ്കറ്റുകളുമായി അവൾ ഇറങ്ങി വരുന്നത് കണ്ടത്.

വളരെ പ്രസന്നവതിയായിരുന്നു അവൾ. പാൽ കട്ടുകുടിച്ച പൂച്ചയുടേതെന്ന പോലെ അവളുടെ കണ്ണുകൾ തിളങ്ങുന്നുണ്ടായിരുന്നു. അവനെക്കുറിച്ച് എന്തൊക്കെ തന്നെ പറഞ്ഞാലും ഒരു കാര്യം സമ്മതിച്ചേ പറ്റൂ പരിപൂർണ്ണ സംതൃപ്തി പകരുന്നതിൽ ആർണ്ണി എന്നും അഗ്രഗണ്യൻ തന്നെ എന്നത്.

“എന്ത് സഹായമാണ് വേണ്ടത് മിസ്റ്റർ മാർട്ടിൻ?” മന്ദഹാസത്തോടെ അവൾ ചോദിച്ചു.

“ആർണ്ണി ഇവിടെയുണ്ടാകുമെന്ന് ഞാൻ കരുതി

“അദ്ദേഹം ഒരു മണിക്കൂർ മുമ്പ് ഇവിടുന്ന് പോയി നന്നായിട്ടൊന്ന് ഉറങ്ങണമെന്ന് പറഞ്ഞിരുന്നു നാളെ അതിരാവിലെ ഇറ്റ്‌വാക്കിലേക്ക് ഒരു ട്രിപ്പുണ്ടെന്നാണ് പറഞ്ഞത് അത്യാവശ്യമുള്ള എന്തെങ്കിലും കാര്യമാണോ?”

ഞാൻ തലയാട്ടി. “സാരമില്ല നാളെ രാവിലെ ഞാൻ കണ്ടു കൊള്ളാം

                              * * * * * * * * * * * * * * * * * * * * *

മുറിയിലേക്ക് തിരികെ ചെല്ലുമ്പോൾ ഞാൻ നൽകിയ സിഗരറ്റും പുകച്ച് കൊണ്ട് ജാലകത്തിനരികിൽ നിൽക്കുകയായിരുന്നു സാറാ കെൽ‌സോ. എന്നെ കണ്ടതും അവൾ പെട്ടെന്ന് തിരിഞ്ഞു.

“വൈകിപ്പോയി അയാൾ വീട്ടിൽ പോയ്ക്കഴിഞ്ഞു” ഞാൻ പറഞ്ഞു.

“ദൂരെയാണോ അയാളുടെ വീട്?”

“അഞ്ച് ഏറിയാൽ പത്ത് മിനിറ്റ് നടക്കാനുള്ള ദൂരം

“എന്നെ അങ്ങോട്ട് കൂട്ടിക്കൊണ്ടു പോകാമോ?” അവൾ ഒന്നുകൂടി എന്നോടടുത്ത് നിന്നു. അവൾ ഉപയോഗിക്കുന്ന സുഗന്ധദ്രവ്യത്തിന്റെ പരിമളം എന്റെ നാസാരന്ധ്രങ്ങളിലേക്ക് അടിച്ചു കയറി. അവളുടെ കറുത്ത കൃഷ്ണമണികൾ എന്റെ കണ്ണുകളെ ആക്രമിച്ച് കീഴ്പ്പെടുത്തുന്നത് പോലെ

“വിഷമിക്കേണ്ട മിസ്സിസ് കെൽ‌സോ” ഞാൻ പറഞ്ഞു. “ബൂട്ട്സും ചൂട് പകരുന്ന നല്ലൊരു കോട്ടും കരുതിക്കോളൂ അഞ്ച് മിനിറ്റിനുള്ളിൽ താഴെ ഹാളിൽ വച്ച് സന്ധിക്കാം നമുക്ക്

അവൾ എന്റെ കൈത്തണ്ടയിൽ പതുക്കെ പിടിച്ച് അല്പം സംശയത്തോടെ ചോദിച്ചു. “ഹാളിലൂടെ അല്ലാതെ വേറെ വഴി വല്ലതുമുണ്ടോ പുറത്ത് കടക്കാൻ?”

ഞാൻ തല കുലുക്കി. “ഉണ്ട് സർവീസ് സ്റ്റെയേഴ്സിലൂടെ ഇറങ്ങിയാൽ നേരെ ബേസ്മെന്റിൽ എത്താം അവിടെയുള്ള ഡോർ തുറക്കുന്നതെ ഹോട്ടലിന്റെ പിൻഭാഗത്തെ കോമ്പൌണ്ടിലേക്കാണ്എന്താ, ആ വഴി നോക്കുന്നോ?”

“കാരണമെന്താണെന്ന് വച്ചാൽ, മിസ്റ്റർ സ്ട്രാട്ടൺ അല്പം മുമ്പാണ് വീണ്ടും ബാറിലേക്ക് പോയത് ഞാൻ പുറത്തേക്ക് പോകുന്നത് അയാളെങ്ങാനും കണ്ടാൽ പിന്നെ അത് മതി മറിച്ചെന്തെങ്കിലും ചിന്തിക്കാൻ

“ആ പറഞ്ഞത് കാര്യം” ഞാൻ പറഞ്ഞു.

അവളുടെ മനസ്സിന്റെ വിഹ്വലത ഒരു മാത്ര നേരത്തേക്ക് പ്രകടമായത് എനിക്ക് പിടിച്ചെടുക്കാനായി. അതോടൊപ്പം ഭാഗികമായി വിരിഞ്ഞ ആകാംക്ഷ നിറഞ്ഞ മന്ദഹാസം തടഞ്ഞു നിർത്താൻ എന്തു കൊണ്ടോ അവൾ ശ്രമിച്ചതുമില്ല.

“ഒറ്റ മിനിറ്റ് ഞാനിതാ എത്തിക്കഴിഞ്ഞു” അവൾ പുറത്തേക്ക് പാഞ്ഞു.

                                   * * * * * * * * * * * * * * * * * * * * *

സാമാന്യം ശക്തിയോടെ തന്നെ ആഞ്ഞടിക്കുകയാണ് ശീതക്കാറ്റ്. അതുകൊണ്ട് തന്നെ മുഖത്ത് ആണിയടിച്ച് കയറ്റുന്ന അനുഭവമായിരുന്നു മഴത്തുള്ളികൾ മുഖത്തേക്ക് ശക്തിയോടെ വന്നു പതിക്കുമ്പോൾ. കാറ്റിനെതിരെ പോരാടി പ്രധാന പാതയിലൂടെ നീങ്ങുമ്പോൾ എന്റെ കൈയിൽ മുറുകെ പിടിച്ചിരുന്ന അവൾ തണുപ്പിൽ നിന്നും രക്ഷനേടാനായി കഴിയുന്നതും എന്നോട് ഒട്ടിച്ചേർന്ന് നടക്കാൻ ശ്രദ്ധിച്ചു.

കനത്ത മഴയോടും കാറ്റിനോടും മല്ലിട്ട് നീങ്ങുമ്പോൾ എന്തെങ്കിലും സംസാരിക്കുവാൻ പോലും ആകുമായിരുന്നില്ല ഞങ്ങൾക്ക്. എന്നാൽ ആർണ്ണിയുടെ വീട് സ്ഥിതി ചെയ്യുന്ന ഇടുങ്ങിയ തെരുവിലെത്തിയതും ഇരുവശത്തുമുള്ള ഉയരം കൂടിയ പലകവീടുകൾ കാറ്റിനെ ഒരളവു വരെ തടഞ്ഞ് നിർത്താൻ പര്യാപ്തമായിരുന്നു. അതിനാൽ അവിടെ നിന്നങ്ങോട്ട് ഞങ്ങളുടെ യാത്ര താരത‌മ്യേന എളുപ്പമായി തീർന്നു. തെരുവിന്റെ അറ്റത്ത് അല്പം ഉയർന്ന പ്രദേശത്തായിരുന്നു ആർണ്ണിയുടെ ഒറ്റനില കെട്ടിടം. മുൻ‌ഭാഗത്ത് വരാന്തയുള്ള ഒരു കുഞ്ഞു വീട്. തുറന്ന് കിടക്കുന്ന ഒരു ജാലകപ്പാളി കാറ്റിൽ അങ്ങോട്ടുമിങ്ങോട്ടും ആടിക്കൊണ്ടിരിക്കുന്നു. ഉള്ളിൽ വെളിച്ചമുണ്ട്.

കതകിൽ തട്ടി അൽപ്പം കഴിഞ്ഞപ്പോൾ വാതിൽ തുറന്ന് ആർണ്ണി പുറത്തേക്ക് എത്തി നോക്കി. ഒരു നൈറ്റ് ഗൌൺ ധരിച്ചിക്കുന്ന അവൻ കഴുത്തിൽ ഒരു സ്കാർഫ് ചുറ്റിക്കെട്ടിയിട്ടുണ്ട്. കണ്ടിട്ട് എന്തായാലും ഉറക്കത്തിൽ നിന്നും എഴുന്നേറ്റ് വരുന്ന മട്ടൊന്നും ആയിരുന്നില്ല അവന്റേത്.

ആ ഇരുട്ടിൽ എന്നെ മാത്രമായിരുന്നു അവൻ അപ്പോൾ കണ്ടത്. “ഹേയ്, ജോ യൂ ഓൾഡ് ഡെവിൾ എന്താണ് ഈ നേരത്ത്?” അവൻ പുഞ്ചിരിച്ചു.

പിന്നിലെ നിഴലിൽ നിന്നിരുന്ന സാറയെ ഞാൻ മുന്നോട്ട് നീക്കി നിർത്തി. “ഞങ്ങൾ ഉള്ളിലേക്ക് വരുന്നതിൽ വിരോധമില്ലല്ലോ ആർണ്ണീ വല്ലാത്ത തണുപ്പ് പുറത്ത് 

അവന്റെ മുഖത്തെ ആശ്ചര്യം അവർണ്ണനീയമായിരുന്നു. ഞങ്ങൾ മുന്നോട്ട് നീങ്ങവെ അവൻ വാതിലിന് മുന്നിൽ നിന്നും പിറകോട്ട് നീങ്ങി വഴിയൊരുക്കി. നെരിപ്പോടിനുള്ളിലെ ഇരുമ്പുതകിട് ചുട്ടുപഴുത്ത് ചെറി പഴം പോലെ തിളങ്ങുന്നുണ്ടായിരുന്നു. അതിൽ നിന്നും ബഹിർഗമിക്കുന്ന ചൂട് പറഞ്ഞറിയിക്കാനാവാത്ത ആശ്വാസമാണ് അപ്പോൾ ഞങ്ങൾക്കേകിയത്.

സാറ കൈയ്യുറകൾ ഊരി മാറ്റി നെരിപ്പോടിനുള്ളിലേക്ക് കൈകൾ നീട്ടിപ്പിടിച്ചു. “ദിസ് ഈസ് നൈസ് ദിസ് ഈസ് വെരി നൈസ്

“ആർണ്ണീ ഇത് മിസ്സിസ് സാറാ കെൽ‌സോ ഒരു അഞ്ച് മിനിറ്റ് ഒഴിവുണ്ടെങ്കിൽ ഇവർക്കെന്തോ ബിസിനസ് വിഷയം സംസാരിക്കാനുണ്ടായിരുന്നു

“ബിസിനസോ? എനിക്കൊന്നും മനസ്സിലാകുന്നില്ല” അവളുടെ മുഖത്തു നിന്നും വൈമനസ്യത്തോടെ മുഖം തിരിച്ച് അവൻ എന്നെ നോക്കി.

“മിസ്സിസ് കെൽ‌സോ എല്ലാം വിശദീകരിക്കും

അവൾ തിരിഞ്ഞ് ഉദാസീനതയോടെ എന്നെ നോക്കി. “താങ്കളുടെ ഈ സഹായത്തിന് വളരെ നന്ദി, മിസ്റ്റർ മാർട്ടിൻ എന്റെ പ്രശ്നങ്ങളെല്ലാം ഇദ്ദേഹത്തോട് വിശദീകരിക്കുന്നത് കേട്ട് നിന്ന് താങ്കളുടെ വിലയേറിയ സമയം ഇനിയും പാഴാക്കണമെന്നില്ല മിസ്റ്റർ ഫാസ്ബെർഗ് തിരികെ എന്നെ ഹോട്ടലിൽ കൊണ്ടുചെന്നാക്കുമെന്ന് എനിക്കുറപ്പുണ്ട്

“നിനക്ക് ബുദ്ധിമുട്ടാവില്ലല്ലോ ആർണ്ണീ?” ഞാൻ ചോദിച്ചു. എന്നാൽ അവനാകട്ടെ ഇതെല്ലാം വിശ്വസിക്കാനാവാതെ ചെറിയ തോതിലൊരു ഇടിവെട്ട് ഏറ്റവനെപ്പോലെ നടുക്കത്തോടെ നിൽക്കുകയാണ്.

“ഓഹ് തീർച്ചയായും ജോ തീർച്ചയായും” നടുക്കത്തിൽ നിന്നുണർന്ന അവൻ പെട്ടെന്ന് പറഞ്ഞു. “മിസ്സിസ് കെൽ‌സോയുടെ കാര്യമോർത്ത് വിഷമിക്കേണ്ട സുരക്ഷിതയായി ഇവരെ ഹോട്ടലിൽ എത്തിക്കുന്ന കാര്യം ഞാനേറ്റു

ഞാൻ വാതിൽക്കൽ എത്തിയതും അവൾ വിളിച്ചു. തിരിഞ്ഞു നോക്കിയ ഞാൻ കണ്ടത് അവളുടെ കോട്ട് ഊരുവാൻ സഹായിക്കുന്ന ആർണ്ണിയെയാണ്. ഹൃദയഹാരിയ നീല വർണ്ണത്തിലുള്ള ഇറുകിയ വസ്ത്രമാണ് അവൾ ധരിച്ചിരിക്കുന്നത്. താഴെ നിന്നും മുട്ടിന് തൊട്ടു മുകൾ ഭാഗം വരെയുള്ള ബട്ടണുകൾ അഴിച്ചിട്ടിരിക്കുകയാണ്. കറുത്ത കൊസ്സാക്ക് ലെതർ ബൂട്ട്സ് അവളെ അത്യന്തം ആകർഷകയാക്കിയിരിക്കുന്നു.

അരികിൽ വന്ന് അവൾ എന്റെ കരങ്ങൾ കൈയിലെടുത്തു.  “മിസ്റ്റർ ഫോഗെലിനെ എങ്ങാനും കാണുകയാണെങ്കിൽ ഇതേക്കുറിച്ച് ഒരക്ഷരം പോലും താങ്കൾ മിണ്ടില്ല സമ്മതിച്ചല്ലോ? എന്നെക്കുറിച്ച് ഒരു തെറ്റിദ്ധാരണ അയാൾക്കുണ്ടാകാൻ ഞാനാഗ്രഹിക്കുന്നില്ല

“തീർച്ചയായും ഇക്കാര്യത്തിൽ നിങ്ങളെക്കെന്നെ വിശ്വസിക്കാം” ഞാൻ പറഞ്ഞു.

വല്ലപ്പോഴും മാത്രം പ്രത്യക്ഷപ്പെടുന്ന ആ പുഞ്ചിരി അവളുടെ ചുണ്ടിൽ വീണ്ടും വിരിഞ്ഞു. കൂടുതൽ എന്തെങ്കിലും പറയാൻ അവൾക്ക് അവസരം ലഭിക്കുന്നതിന് മുന്നെ ഞാൻ തിരിഞ്ഞ് പുറത്തേക്ക് നടന്നു.

കാറ്റിന്റെ ഗതി മാറിയിരിക്കുന്നു. ഇടുങ്ങിയ ആ തെരുവിലൂടെ നടക്കവെ ശീതക്കാറ്റിന്റെ കരാളഹസ്തങ്ങൾ എന്റെ മുഖത്ത് പ്രഹരമേൽപ്പിക്കുവാൻ തുടങ്ങി. കൊടും തണുപ്പിൽ നനഞ്ഞൊട്ടിയുള്ള നടപ്പ് എങ്കിലും അപ്പോഴത്തെ മാനസികാവസ്ഥയിൽ അത് അല്പം പോലും എന്നെ അലോസരപ്പെടുത്തിയില്ല. ആർണ്ണി ഇപ്പോൾ എന്തു ചെയ്യുകയായിരിക്കും എന്നതിനെക്കുറിച്ച് ഓർത്ത് ഞാൻ ഉറക്കെ ചിരിച്ചു പോയി. അറിഞ്ഞോ അറിയാതെയോ എന്തായാലും ശരി, ഇന്നത്തെ രാത്രിയിൽ അവന് ലഭിച്ച ഭാഗ്യത്തിന് കൊടുക്കേണ്ടി വരുന്ന വില വളരെ വലുതായിരിക്കും തീർച്ച.


 (തുടരും)

36 comments:

 1. അങ്ങനെ പന്ത് ആർണ്ണിയുടെ കോർട്ടിൽ എത്തുന്നു... ഇനി...?

  ReplyDelete
  Replies
  1. പന്തോ ?
   ഓ നിങ്ങ ഇങ്ങനെ ആണൊ പറയുന്നേ..
   ഞങ്ങ വേറെ പേരിലാ പറയുന്നേ

   Delete
  2. അല്ല.. ഉണ്ടാപ്രി ശരിക്കും എന്താ ഉദ്ദേശിച്ചത്‌?

   Delete
 2. :( ഇടക്കെവിടെയോ വിട്ടു പോയി വിനുവേട്ടാ ... ഉടനെ ബാക്കിയുള്ളതും നോക്കി തിരികെയെത്താം . :)

  ReplyDelete
  Replies
  1. തിരികെയെത്തണം കേട്ടോ...

   Delete
 3. ആർണ്ണിയ്ക്ക്‌ നല്ലൊരു പണി തന്നെയാണല്ലോ കിട്ടീത്‌. എന്നാലും അതൊരു തീരുമാനമാകുമെന്നുറപ്പായി.

  ReplyDelete
  Replies
  1. പക്ഷേ, ആർണ്ണി ‘സന്തോഷം കൊണ്ടെനിക്കിരിക്കാൻ വയ്യേ... ഞാനിപ്പം എവിടേലും വലിഞ്ഞ് കേറും..’ എന്ന അവസ്ഥയിലല്ലേ നിൽക്കുന്നത്...

   Delete
  2. എന്തോ .....ഇമ്മാതിരി പണിയൊന്നും നുമ്മടെ നാട്ടിലെന്നാ ഇല്ലാത്തെ

   Delete
  3. തികച്ചും ന്യായമായ ചോദ്യം :)

   Delete
 4. പലക വീടുകള്‍ രസമായിരിക്കും അല്ലെ?
  ചിത്രങ്ങളില്‍ കാണുന്ന തണുത്ത അന്തരീക്ഷത്തില്‍ നിലകൊള്ളുന്ന വീടുകളെ ഓര്‍ത്തുപോയി.

  ReplyDelete
  Replies
  1. വിവരണങ്ങൾക്ക് ദൃശ്യഭംഗി ലഭിച്ചു എന്നറിയുന്നതിൽ സന്തോഷം റാംജി ഭായ്...

   Delete
 5. Panth Arney_de courtilum pennu cottage_kum ethi.. ini enthokke aavumo entho!!

  ReplyDelete
  Replies
  1. ആർണ്ണിയല്ലേ ആള്... എന്തിനാ സംശയം...?

   Delete
  2. അങ്ങനെ.. എന്റെ ജിമ്മിച്ചാ പന്ത് എന്നൊക്കെ കേട്ടു ഞാനാകെ കണ്‍ഫ്യുഷൻ ആയിപ്പോയി ..

   Delete
  3. ഇപ്പോൾ എന്റെയും സംശയം തീർന്നു.

   Delete
 6. സാറാ കെല്‍സോ... സാറാ കില്‍ സോ ആവാതിരിന്നാല്‍ മതിയായിരുന്നു.
  പെണ്ണൊരുമ്പെട്ടാല്‍... എന്നല്ലേ... ആര്‍ണ്ണിയുടെ കാര്യം ഘട്ടപൊകയാകുമോന്നാ സംശയം.

  ReplyDelete
  Replies
  1. ആർണ്ണി ആലോചിക്കാതെ എന്തിനാ എടുത്ത്‌ ചാടാൻ പോകുന്നത്‌? അതു കൊണ്ടല്ലേ?

   Delete
 7. ഇപ്പൊഴാ ഒരു ചൂടും തണുപ്പുമൊക്കെ വന്നത്. ഇനി കാര്യങ്ങൾ മുന്നോട്ടു പോകട്ടെ...

  ReplyDelete
  Replies
  1. മസാലയുടെ മണം അല്ലേ? :)

   Delete
 8. എന്തിനാ സാറാ മറ്റുള്ളവരെ ഇങ്ങിനെ ഭയക്കുന്നത്? കാത്തിരിക്കാം...

  ReplyDelete
  Replies
  1. എന്തെങ്കിലും കാര്യം കാണാതിരിക്കില്ല മുബീ...

   Delete
 9. ഇനിയെന്തായിരിക്കും. ദൃശ്യത്തിലുണ്ട്.

  ReplyDelete
  Replies
  1. ദൃശ്യത്തിലുണ്ട് ....പെരുച്ചാഴിയിൽ ഇല്ല .. എന്താദ് ...

   Delete
  2. ഒരു പിടിയും കിട്ടുന്നില്ലല്ലോ...

   Delete
 10. ‘ഞാൻ വാതിൽക്കൽ എത്തിയതും അവൾ വിളിച്ചു. തിരിഞ്ഞു നോക്കിയ ഞാൻ കണ്ടത് അവളുടെ കോട്ട് ഊരുവാൻ സഹായിക്കുന്ന ആർണ്ണിയെയാണ്. ഹൃദയഹാരിയ നീല വർണ്ണത്തിലുള്ള ഇറുകിയ വസ്ത്രമാണ് അവൾ ധരിച്ചിരിക്കുന്നത്. താഴെ നിന്നും മുട്ടിന് തൊട്ടു മുകൾ ഭാഗം വരെയുള്ള ബട്ടണുകൾ അഴിച്ചിട്ടിരിക്കുകയാണ്. കറുത്ത കൊസ്സാക്ക് ലെതർ ബൂട്ട്സ് അവളെ അത്യന്തം ആകർഷകയാക്കിയിരിക്കുകയാണ്..’
  അന്ന് രാത്രി ആർണ്ണിക്കുന്നുണ്ടാകുന്ന ഭാഗ്യവും ,
  പിന്നീട് അവന് സംഭവിക്കാവുന്ന ഭാഗ്യക്കേടും ...
  എഴുത്തുകാരൻ വായനക്കാർക്ക് ഭാവന ചെയ്യുവാൻ
  വിട്ടുകൊടുത്തുകുണ്ടാണല്ലോ ഈ ഭാഗം അവസാനിപ്പിച്ചത് അല്ലേ

  ReplyDelete
  Replies
  1. പക്ഷേ ഈ അഗ്രഗണ്യൻ എന്ന് പറഞ്ഞലെന്നാ ..? എനിക്കൊരു പിടിം കിട്ടീല്ല .

   Delete
  2. നല്ല ആളോട്‌ തന്നെ ചോദിക്കുന്നത്‌... :)

   Delete
 11. സാറയെ സുരക്ഷിതയായി അയാൾ തിരിച്ചെത്തിക്കുമായിരിക്കും. കാത്തിരുന്ന് കാണാം.

  ReplyDelete
  Replies
  1. അങ്ങനെയും ഒരു സംശയമോ?

   Delete
 12. കാര്യങ്ങൾ നടക്കുന്നത് കേരളത്തിൽ അല്ലാത്തത് കൊണ്ട് അവിടെ ഒരു ചുക്കും സംഭവിക്കില്ല !!!

  ReplyDelete
 13. മോനെ മനസ്സില്‍ ലഡ്ഡു പൊട്ടി ;)

  ReplyDelete
 14. ആര്‍ണി..! ആരിനി..?

  ReplyDelete
 15. ഇവള്‍ സാറയോ സരിതയോ!!

  >>>> ഓൾ റൈറ്റ്… വെയ്റ്റ് ഹിയർ… ഐ വിൽ സീ വാട്ട് ഐ കാൻ ഡൂ…” ഞാൻ പറഞ്ഞു
  ഇങ്ങനെയാണോ വിവര്‍ത്തിക്കുന്നത്? ഞാന്‍ കണ്‍സ്യൂമര്‍ കോര്‍ട്ടില്‍ കേസു കൊടുക്കാന്‍ പോവാ

  ReplyDelete
  Replies
  1. “ഓൾ റൈറ്റ്... തൽക്കാലം ഇവിടെത്തന്നെ നിൽക്കൂ... എന്നെക്കൊണ്ടെങ്കിലും ചെയ്യാൻ പറ്റുമോ എന്ന് നോക്കട്ടെ...”

   കേസ് കൊടുക്കല്ലേ... എന്നെ ഒന്ന് പേടിപ്പിച്ചാൽ മതി... നന്നായിക്കോളാമേ.... :)

   Delete
 16. വളരെ നാളുകളായി കമ്പ്യൂട്ടറിനടുത്ത് വന്നിട്ട്. ഏതായാലും വായിച്ചു നിര്‍ത്തിയ നോവലിന്‍റെ ബാക്കി ആദ്യം ആവട്ടെ എന്നു കരുതി. ഈ ഭാഗം നന്നായിട്ടുണ്ട്.

  ReplyDelete