Sunday, 14 June 2015

ഈസ്റ്റ് ഓഫ് ഡെസലേഷൻ - 35



സാൻഡ്‌വിഗ് ക്രീക്കിൽ നിന്നും ഏതാണ്ട് ഒരു മൈൽ അകലെ ഗ്രാമത്തിലായിരുന്നു ഒലാഫ് റസ്മൂസെന്റെ ഫാം സ്ഥിതി ചെയ്തിരുന്നത്. സമുദ്രനിരപ്പിൽ നിന്നും എഴുനൂറ് അടിയോളം ഉയരത്തിലുള്ള കുന്നിന്റെ നിറുകയിലെ ആ ഫാമിനുള്ളിലാണ് അദ്ദേഹത്തിന്റെ കോട്ടേജ്. ഗ്രീൻലാന്റിലെ മറ്റെല്ലാ പുരയിടങ്ങളിലും കാണുന്നത് പോലെ മരപ്പലകകൾ കൊണ്ടായിരുന്നു ആ കോട്ടേജും നിർമ്മിച്ചിരുന്നത്. മരം കൊണ്ട് നിർമ്മിച്ച വീടുകൾ ശീതകാലത്ത്  ഇളം ചൂട് ബഹിർഗമിപ്പിക്കും എന്നതാണ് ആ നിർമ്മിതിയുടെ പ്രത്യേകത. എങ്കിലും ആ പ്രദേശത്തെ മറ്റ് വീടുകളിൽ നിന്നും തികച്ചും വേറിട്ട് നിൽക്കുന്ന രീതിയിലായിരുന്നു അതിന്റെ രൂപകല്പന. എഴുപതടിയോളം നീളം വരുന്ന ആ കെട്ടിടത്തിന്റെ മുൻഭാഗം അങ്ങോളമിങ്ങോളം നീണ്ട് കിടക്കുന്ന വിശാലമായ ഹാൾ. ആ ഹാളിലെ അന്തരീക്ഷത്തിന് ആവശ്യമായ ചൂട് പകരുവാൻ ഉതകും വിധം വലിപ്പമേറിയ നെരിപ്പോട്.

ഹാളിന്റെ പിറകിലായിട്ടാണ് അടുക്കള. ഒന്നാം നിലയിലേക്ക് കയറിയാൽ നിരനിരയായി നിർമ്മിച്ചിരിക്കുന്ന ആറ് കിടപ്പുമുറികൾ. മുറികളിൽ നിന്ന് പിൻ‌ഭാഗത്തേക്കുള്ള വാതിലുകൾ തുറക്കുന്നത് അഴികളോട് കൂടി ബാൽക്കണിയിലേക്കാണ്. ഊഷ്മളമായ ആതിഥ്യ മര്യാദയോടെ ഞങ്ങളെ സ്വീകരിച്ച ഒലാഫ് റസ്മൂസെൻ എന്നെയും സൈമൺസെനെയും കൊണ്ടുപോയത് ഏറ്റവും അറ്റത്തുള്ള റൂമിലേക്കാണ്. ഡെസ്ഫോർജും ഇലാനയും ഒരു നാട്ടുകാരനെയും കൂട്ടി നായാട്ടിന് പോയിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.

വാഷ് ബേസിന് മുകളിൽ ഘടിപ്പിച്ച പൊട്ടലുള്ള കണ്ണാടി നോക്കി ഷേവ് ചെയ്തുകൊണ്ടിരിക്കുന്ന എന്നെയും നോക്കി തന്റെ ഊഴം കാത്ത് കട്ടിലിൽ കിടക്കുകയാണ് സൈമൺസെൻ. അപ്പോഴാണ് ആരോ കോണിപ്പടികൾ കയറി വരുന്ന ശബ്ദം കേട്ടതും തുടർന്ന് കതക് തള്ളിത്തുറന്ന് ഡെസ്ഫോർജ് പ്രവേശിച്ചതും.

കൈയിൽ വിഞ്ചസ്റ്റർ ഗണ്ണും അരയിൽ വെടിയുണ്ടകൾ നിറച്ച ബെൽറ്റുമായി പ്രത്യക്ഷപ്പെട്ട അദ്ദേഹത്തിന്റെ അപ്പോഴത്തെ രൂപം കണ്ടാൽ മലനിരകളിൽ നിന്നും ഇറങ്ങി വന്ന ഒരു കാട്ടുകൊള്ളക്കാരന്റെ ലക്ഷണമുണ്ടായിരുന്നു. അതുമല്ലെങ്കിൽ നിർദ്ദയനായ ഒരു കാട്ടുകൊള്ളക്കാരൻ എങ്ങനെയായിരിക്കണമോ അതായിരുന്നു അദ്ദേഹത്തിന്റെ രൂപം.

“ഹേയ് ജോ മൈ ബേബീ ദിസ് ഈസ് ഗ്രേറ്റ്” ആഹ്ലാദത്തോടെ അദ്ദേഹം വിളിച്ചു കൂവി. “എങ്ങനെയുണ്ടായിരുന്നു ലോകത്തിന്റെ നിറുകയിലേക്കുള്ള യാത്ര? മിസ്സിസ് കെൽ‌സോയുടെ സംശയം ദൂരീകരിച്ചുവോ?”

“എന്നാണെനിക്ക് തോന്നുന്നത്” ഞാൻ തല കുലുക്കി.

“അക്കാര്യത്തിൽ യാതൊരു സംശയവുമില്ല...” സൈമൺസെൻ കിടക്കയിൽ നിന്നും എഴുന്നേറ്റ് കാലുകൾ താഴേക്കിട്ട് ഇരുന്നു. “അത് കെൽ‌സോ തന്നെ പരിശോധന ആരംഭിക്കുന്നതിന് മുമ്പ് തന്നെ അയാളുടെ ഭാര്യ സൂചിപ്പിച്ച ആ മുദ്രണം അയാളുടെ വിരലിൽ കിടന്നിരുന്ന മോതിരത്തിലുണ്ടായിരുന്നു. ഏറ്റവും പ്രധാനപ്പെട്ട വസ്തുത അയാളുടെ ഡെന്റൽ റെക്കോർഡാണ്. അതൊരിക്കലും നുണ പറയില്ല

“അത് പിന്നെ എനിക്കറിഞ്ഞു കൂടേ?” ഡെസ്ഫോർജ് പറഞ്ഞു “എത്രയെത്ര സിനിമകളിലാണ് പോലീസ് ഓഫീസറുടെ വേഷം ഞാൻ ചെയ്തിരിക്കുന്നത്

അദ്ദേഹം എന്റെ നേർക്ക് തിരിഞ്ഞു. “ ജോ ഇനിയിപ്പോൾ നാളെ രാവിലെയല്ലേ ഫ്രെഡറിക്‌സ്ബോർഗിലേക്ക് തിരിക്കുന്നുള്ളൂ?”

“കാലാവസ്ഥ അനുവദിച്ചാൽ

അദ്ദേഹം പുഞ്ചിരിച്ചു. “എന്ന് വച്ചാൽ ഇന്ന് രാത്രി നമുക്കൊന്ന് തകർക്കാമെന്ന് എന്നാൽ ശരി. പിന്നെ കാണാം

മുഖം തുടച്ച് വസ്ത്രം മാറവേ ഞാൻ ആലോചിക്കുകയായിരുന്നു എന്താണദ്ദേഹം ഉദ്ദേശിച്ചതെന്ന് എന്നെ കണ്ടപ്പോൾ അദ്ദേഹത്തിന്റെ മുഖത്ത് തെളിഞ്ഞ വാത്സല്യം തികച്ചും നിർവ്യാജമായിരുന്നു അത്. ഏത് തരത്തിൽ നോക്കിയാലും ഏകാകിയായ ഒരു മനുഷ്യനായിരുന്നു ഡെസ്ഫോർജ്. പലപ്പോഴും ഞാനത് ശ്രദ്ധിച്ചിട്ടുള്ളതാണ്. ആർഭാടകരമായ ഒരു ഈവനിങ്ങ് ഡ്രിങ്ക് ആണ് ഉദ്ദേശിച്ചതെങ്കിൽ ഏറ്റവും അനുയോജ്യമായ സ്ഥലത്ത് തന്നെയാണ് അദ്ദേഹം എത്തിപ്പെട്ടിരിക്കുന്നത്. ഒരു പക്ഷേ, ലോകത്തെ ഏതൊരു മദ്യപാനിയുടെയും സൌഭാഗ്യമായിരിക്കും ഒലാഫ് റസ്മൂസെന്റെ ആതിഥ്യം അനുഭവിക്കുക എന്നത്.

ഞാൻ ബാൽക്കണിയിലേക്കിറങ്ങി. താഴെ അടുക്കളയിൽ നിന്നും റസ്മൂസെന്റെ ഉച്ചത്തിലുള്ള ശകാരം കേൾക്കാം. പാചകത്തിനായി എത്തിയ ഏതെങ്കിലും എസ്കിമോ സ്ത്രീയോടായിരിക്കാം. അടുക്കളയുടെ കതക് വലിച്ച് തുറന്ന് അടുത്ത നിമിഷം അദ്ദേഹം പുറത്തിറങ്ങി. അദ്ദേഹത്തിന്റെ ഇരു കൈകളിലും ഓരോ കുപ്പിയുണ്ടയിരുന്നു.

ജന്മനാ തന്നെ വ്യത്യസ്തരാണ് ചില മനുഷ്യർ. രക്തത്തിന് പകരം അഗ്നിയായിരിക്കും അവരുടെ സിരകളിൽ. ചടുലതയായിരിക്കും അവരുടെ ജീവസത്ത. അത്തരമൊരു മനുഷ്യനായിരുന്നു ഒലാഫ് റസ്മൂസെൻ. ഡാനിഷ് വംശജനായ ഐസ്‌ലാന്റർ.  പായ്ക്കപ്പലിലും സ്റ്റീമറിലും മാസ്റ്റർ ആയി ജോലി നോക്കിയിട്ടുള്ളയാൾ. മുപ്പത് വർഷത്തോളം സമുദ്രമായിരുന്നു അയാളുടെ തട്ടകം. അമ്പതാമത്തെ വയസ്സിൽ ജോലിയിൽ നിന്നും വിരമിച്ച് സാൻഡ്‌വിഗിൽ കുടിയേറിയിരിക്കുന്നു. കുടിയേറ്റക്കാരുടെ ചരിത്രം ചികയുക എന്ന തന്റെ ജീവിതാഭിലാഷത്തിന് ആടുവളർത്തൽ എന്ന മുഖം‌മൂടി അണിയിച്ച് ജീവിതം ആസ്വദിക്കുകയാണദ്ദേഹം.

നെരിപ്പോടിൽ നിന്നും പ്രസരിക്കുന്ന വെട്ടത്തിൽ നിൽക്കുന്ന അദ്ദേഹത്തെ കണ്ടപ്പോൾ അദ്ദേഹത്തിന്റെ മുൻ‌ഗാമികളെയാണെനിക്കോർമ്മ വന്നത്. നെഞ്ചിലേക്കിറങ്ങി ഇടതൂർന്ന് നിൽക്കുന്ന താടി രോമങ്ങൾ... ശരാശരിയിലും മുന്നിട്ട് നിൽക്കുന്ന ശരീരഘടന എറിക്ക് ദി റെഡ്, ലെ‌യ്ഫ് ദി ലക്കി എന്നീ ആദ്യകാല കുടിയേറ്റക്കാരെ ആദരവോടെ ഞാൻ സ്മരിച്ചു.

കോണിപ്പടികളിറങ്ങി അദ്ദേഹത്തിനരികിലേക്ക് ചെന്ന എന്നെ കണ്ടതും ഒലാഫ് ഡാനിഷ് ഭാഷയിൽ ഉച്ചത്തിൽ പറഞ്ഞു. “നന്നായി മൂടൽമഞ്ഞ് എത്തിക്കഴിഞ്ഞു

തിരിച്ചെത്തിയതിന് ശേഷം അദ്ദേഹത്തോട് അധികമൊന്നും സംസാരിക്കാൻ എനിക്ക് സമയം ലഭിച്ചിരുന്നില്ല. അദ്ദേഹം അടുത്തു കണ്ട ഒരു കസേര നെരിപ്പോടിനരികിൽ വലിച്ചിട്ട് ഇരുന്നിട്ട് ഒരു സിഗരറ്റിന് തീ കൊളുത്തി.  

“എങ്ങനെ ജീവിച്ചു പോകുന്നു എന്ന് ഞാൻ ചോദിക്കേണ്ട ആവശ്യമില്ലല്ലോ ഈ പ്രായത്തിലും എങ്ങനെ താങ്കൾ ഈ ചെറുപ്പം നിലനിർത്തുന്നു? അതിന്റെ രഹസ്യമാണെനിക്കറിയേണ്ടത്” ഞാൻ പറഞ്ഞു.

“അതിനെന്താ സംശയം ജോ? സ്ത്രീകൾ തന്നെഅവസാനം അവരെ ഞാൻ ഒഴിവാക്കി അത്ര തന്നെ” അദ്ദേഹത്തിന്റെ മുഖം തീർത്തും ഗൌരവപൂർണ്ണമായിരുന്നു.

“അങ്ങനെയാണോ? അപ്പോൾ ഇനി മുതൽ എസ്കിമോ പെണ്ണുങ്ങളൊന്നും താങ്കളുടെ ജീവിതത്തിൽ ഉണ്ടാവില്ല എന്നാണോ?”

“ആഴ്ച്ചയിൽ രണ്ടോ മൂന്നോ അതിൽ കൂടുതൽ ഉണ്ടാവില്ല ഇതൊക്കെ ഒന്ന് നിയന്ത്രിക്കേണ്ട കാലമായി എന്നങ്ങ് തീരുമാനിച്ചു ഞാൻ

അലറിച്ചിരിച്ചു കൊണ്ട് കുപ്പിയിൽ നിന്നും അല്പം മദ്യം അദ്ദേഹം ഗ്ലാസിലേക്ക് പകർന്നു. പിന്നെ ഒറ്റയിറക്കിന് അത് അകത്താക്കി. “പക്ഷേ, ജോനീ ഇക്കാര്യത്തിൽ വ്യത്യസ്തനാണല്ലോ അതെന്താ അങ്ങനെ?”

 “എന്തുകൊണ്ട് വ്യത്യസ്തനായിക്കൂടാ?”

“ഒരേയൊരു സ്ത്രീ മതി എന്നാണോ?” അദ്ദേഹം നെടുവീർപ്പിട്ടു. “ഇല്ല മകനേശരിയല്ല അതൊന്നും കിടക്ക അപ്പോഴും വിജനമായിരിക്കും നോക്കൂ ജോ പുരുഷനെ തൃപ്തിപ്പെടുത്തുവാനായിട്ടാണ് ദൈവം സ്ത്രീയെ സൃഷ്ടിച്ചിരിക്കുന്നത് നല്ലവനായ ദൈവം എത്ര മനോഹരമായി അത് നിർവ്വഹിച്ചിരിക്കുന്നു

 “ഡെസ്ഫോർജിനെക്കുറിച്ച് താങ്കൾ എന്ത് പറയുന്നു?” വിഷയം മാറ്റുവനായി ഞാൻ ചോദിച്ചു.

“നല്ല ചോദ്യം” അദ്ദേഹം ഗ്ലാസ് വീണ്ടും നിറച്ചു.

“ഇരുപതാമത്തെ വയസ്സിൽ ഒരു പായ്ക്കപ്പലിൽ ഫസ്റ്റ് മേറ്റ് ആയി ജോലിക്ക് കയറിയതാണ് ഞാൻ ഹാംബർഗിൽ നിന്നും ഗോൾഡ് കോസ്റ്റിലേക്ക് ഇടത്താവളമായ ഫെർണാണ്ടോ പോ എന്ന സ്ഥലത്ത് കപ്പൽ അടുക്കുമ്പോൾ മാരകമായ പകർച്ചവ്യാധി മഞ്ഞപ്പനി പടർന്ന് പിടിച്ചിരിക്കുകയായിരുന്നു അവിടെ” അദ്ദേഹം നെരിപ്പോടിലെ തീക്കനലുകളിലേക്ക് നോക്കി അൽപ്പനേരം ഇരുന്നു. ആ പഴയകാല ഓർമ്മകളിൽ അദ്ദേഹത്തിന്റെ മുഖത്തെ ചർമ്മം വലിഞ്ഞ് മുറുകുന്നത് കാണാമായിരുന്നു. “എവിടെ നോക്കിയാലും ശവശരീരങ്ങൾ ഹാർബറിലെ വെള്ളത്തിൽ നഗരത്തിലെ തെരുവുകളിൽ എന്നാൽ അതിലേറെ ദയനീയം മറ്റൊന്നായിരുന്നു തങ്ങളെ പകർച്ചവ്യാധി ബാധിച്ചിരിക്കുന്നു എന്നറിയാവുന്ന മനുഷ്യരുടെ മുഖങ്ങൾ അസുഖം ഭേദമാകുമെന്ന് ഒരു ശതമാനം പോലും ഉറപ്പില്ലാത്തവർ ഏത് നിമിഷവും പിടഞ്ഞു വീണ് മരിക്കാമെന്നുള്ള തിരിച്ചറിവ് ആ കണ്ണുകളിൽ കാണാമായിരുന്നു ജീവച്ഛവങ്ങൾ എന്ന് വേണമെങ്കിൽ വിശേഷിപ്പിക്കാം” അദ്ദേഹം തലയാട്ടി.  “അതിന്റെ ഓർമ്മകൾ ഇപ്പോഴും എന്നെ വേട്ടയാടുന്നു

“വല്ലാത്തൊരു ദുരന്തം തന്നെ പക്ഷേ, ഡെസ്ഫോർജും ഇതുമായി എന്ത് ബന്ധം?”

“അന്ന് ഞാൻ അവരുടെ കണ്ണുകളിൽ കണ്ട അതേ ഭാവമാണ് അദ്ദേഹത്തിന്റെ കണ്ണുകളിലും എല്ലാം നഷ്ടമായവന്റെ നിസ്സഹായത ആശയുടെ നേരിയ അംശം പോലും അവശേഷിക്കുന്നില്ല എന്നറിയുമ്പോഴുള്ള വേദന പക്ഷേ, എപ്പോഴുമില്ല കേട്ടോ തന്നെ ആരും ശ്രദ്ധിക്കുന്നില്ല എന്ന് ഉറച്ച ബോദ്ധ്യമുള്ള അവസരങ്ങളിൽ മാത്രം

വളരെ പ്രസക്തമായിരുന്നു അദ്ദേഹത്തിന്റെ നിരീക്ഷണം. പക്ഷേ, അക്കാര്യത്തെക്കുറിച്ച് കൂടുതൽ ചർച്ച ചെയ്യുവാൻ ഞങ്ങൾക്കായില്ല. കാരണം അന്നേരമാണ് ഇലാനാ എയ്ട്ടൺ സ്റ്റെയർ കെയ്സ് ഇറങ്ങി താഴോട്ട് എത്തിയത്.

“ദാ നോക്ക് ആ വരുന്നതാണ് പെണ്ണ്  പതുക്കെ മന്ത്രിച്ചുകൊണ്ട് റസ്മൂസെൻ ഗ്ലാസിൽ ബാക്കിയുണ്ടായിരുന്നതും കാലിയാക്കിയിട്ട് അവളെ സ്വീകരിക്കുവാനായി എഴുന്നേറ്റു. “നായാട്ട് എങ്ങനെയുണ്ടായിരുന്നു?” അദ്ദേഹം ഇംഗ്ലീഷിൽ ചോദിച്ചു.

“നായാട്ട് ഒന്നും സംഭവിച്ചില്ല പക്ഷേ, ഒരു ഗുണമുണ്ടായി മനം മയക്കുന്ന പ്രകൃതി ദൃശ്യങ്ങൾ കാണുവാനൊത്തു മല കയറിയത് വെറുതെയായില്ല” അവൾ പറഞ്ഞു.

പുഞ്ചിരിച്ചുകൊണ്ട് എഴുന്നേറ്റ എന്റെ നേർക്ക് അവൾ വന്നു. “ഹലോ ജോ എന്തു പറയുന്നു?”

ആദ്യം അവളെയും പിന്നെ എന്നെയും മാറി മാറി നോക്കിയ റസ്മുസെൻ പെട്ടെന്ന് പൊട്ടിച്ചിരിച്ചു. “ഓ ഇപ്പോഴല്ലേ മനസ്സിലായത് ഗുഡ് വെരി ഗുഡ് നിങ്ങൾ കുട്ടികൾ വർത്തമാനം പറഞ്ഞിരിക്ക് ഞാൻ പോയി അത്താഴം എന്തായി എന്ന് നോക്കട്ടെ  

(തുടരും)

41 comments:

  1. കഥ തുടരുന്നു... ഈ ലക്കത്തിൽ സസ്പെൻസ് ഇത്തിരി കുറഞ്ഞു പോയി അല്ലേ? :)

    ReplyDelete
  2. സസ്പെൻസ് കുറഞ്ഞാലെന്താ, വായിക്കാൻ രസമുണ്ടല്ലോ... :)


    (ഓടിപ്പോയി കഴിഞ്ഞ രണ്ടു ഭാഗങ്ങൾ വായിക്കട്ടെ....)

    ReplyDelete
  3. ഡെസ്ഫോർജ്ജിനെ കണ്ടിട്ട്‌ കുറേ ആയല്ലോ.പാവം വല്ലാത്ത കോലം തന്നെ....

    ReplyDelete
    Replies
    1. കുഞ്ഞൂസ്‌... അതെന്താ പിറകോട്ടാണോ ഇപ്പോൾ വായന?

      സുധി... പുള്ളിയുടെ കാര്യം ഒന്നും പറയണ്ട...

      Delete
  4. അതെ.... ഡെസ്‌ഫോര്‍ജിനെ വീണ്ടും കണ്ടതില്‍ സന്തോഷം.

    അതൊക്കെ പോട്ടെ. ഞങ്ങളിവിടെ ജോയോടും ഇലാനയോടും വര്‍ത്തമാനം പറഞ്ഞിരിയ്ക്കുമ്പോഴേയ്ക്കും വിനുവേട്ടന്‍ പോയി അടുത്ത ഭാഗം എഴുതി തീര്‍ക്ക്. ;)

    ReplyDelete
    Replies
    1. കാര്യങ്ങളുടെ പോക്ക് ഇങ്ങനൊക്കെയാണെങ്കിൽ അടുത്ത വണ്ടിക്ക് ആർണിയെയും കൂട്ടി ഞാനുമങ്ങെത്തും... അല്ല പിന്നെ..!

      Delete
    2. അവരെ സ്വസ്ഥമായി ഒന്ന് സംസാരിക്കാനും സമ്മതിക്കില്ലേ ശ്രീ...?

      അത്‌ ശരി... ജിമ്മിയേയും സംശയിക്കേണ്ടിയിരിക്കുന്നു... നിങ്ങൾ രണ്ടു പേരും കൂടിയാണോ നേരത്തെ അവിടെ സന്ദർശിച്ചത്‌...?

      Delete
  5. എന്നാലും സ്ത്രീകളെക്കുറിച്ചുള്ള അയാളുടെ ധാരണ ശരിയല്ല.

    ReplyDelete
    Replies
    1. ശരിയാണ്‌ ... റാംജിഭായിയുടെ നിരീക്ഷണം ശരിയാണ്‌...

      Delete
  6. ഉം.. വായിച്ചു... ഒന്നിച്ചു വായിച്ചതുകൊണ്ടാവും ഡെസ് ഫോർജിനെ കണ്ടിട്ട് കൂറെയായി എന്നെനിക്ക് തോന്നാത്തത്..

    ReplyDelete
    Replies
    1. അല്ലെങ്കിലും രാവിലെയല്ലേ കണ്ടത്‌ ഡെസ്ഫോർജ്ജിനെ... പത്ത്‌ പതിനാലു മണിക്കൂറല്ലേ ആയിട്ടുള്ളൂ...

      അപ്പോൾ മുടങ്ങാതെ ക്ലാസിൽ വരാൻ തീരുമാനിച്ചുവല്ലേ? :)

      Delete
  7. ഒലാഫ് റസ്മൂസെന്റെ ആതിഥ്യം അനുഭവിക്കാന്‍
    ഇവിടെ ഒരാള്‍ റെഡി ആണ്.
    ക്ലൂ തരാം. "ഞാനല്ല". :D

    ReplyDelete
    Replies
    1. എനിക്കറിയാം, പക്ഷേ പറയൂല്ലാ.... :D :D

      Delete
    2. എനിക്കുമറിയാം ആ ആളെ... കരിമ്പിൻ ജ്യൂസ്‌ കുടിച്ച ആളല്ലേ...? :)

      Delete
  8. കഥ വേഗതയിൽ മുന്നേറുവാണല്ലേ ഒപ്പം കാണികളും സോറി വായനക്കാരും ത്രില്ലടിച്ചു പിറകേ

    ReplyDelete
  9. കുഴപ്പമൊന്നും കൂടാതെ സാൻഡ്‌വിഗ് ക്രീക്കിലിറങ്ങിയല്ലേ.. (അതിനെക്കുറിച്ച് ജാക്കേട്ടൻ ഒന്നും പറഞ്ഞില്ലല്ലോ... അതോ വിനുവേട്ടൻ മുക്കിയതോ? ;) )

    ആർണിയളിയൻ വേണോ അതോ റെസ്മൂസച്ചായൻ വേണോ?? ആകെ കൺഫ്യൂഷനായല്ലോ...

    എന്നാലും സ്ത്രീകളെക്കുറിച്ച് റെസ്മൂസച്ചായന്റെ കാഴ്ചപ്പാട് അത്ര ശരിയായില്ല..

    ReplyDelete
    Replies
    1. ഞാൻ ഒരു വാക്യം പോലും മുക്കുന്നില്ല ജിമ്മാ...

      ആർണി ആയാലും റസ്മുസെൻ ആയാലും കൊള്ളാം... അത്‌ ഐസ്‌ലാന്റ്‌ എന്ന രാജ്യക്കാരുടെ സവിശേഷതയാണെന്നല്ലേ ജാക്ക്‌ ഹിഗിൻസ്‌ പറയുന്നത്‌...

      Delete
  10. വിനുവേട്ടൻ ഇടക്കിട്ട് ഞങ്ങളെ മുക്കിയോ...?
    കഴിഞ്ഞ സസ്പ്പെൻസ്... പിന്നെ....?
    ഹോ.. ഞാൻ പോയിട്ട് പിന്നെ വരാം....

    ReplyDelete
    Replies
    1. സത്യായിട്ടും ഇല്ല അശോകൻ മാഷേ...

      Delete
  11. സംഭവബഹുലം വേണം വിനുവേട്ടാ, സംഭവബഹുലം. ഈ ലക്കം ബഹിഷ്കരിക്കുന്നു. വായിച്ചിട്ട് ബഹിഷ്കരിക്കുന്നു

    ReplyDelete
    Replies
    1. പ്രതിഷേധ സമരം സിന്ദാബാദ്‌...
      ലക്കം മുഴുവൻ വായിച്ചിട്ട്‌...
      ഇങ്ങനെയൊക്കെ പറയാമോ...
      ഉള്ളിൽ വിഷമം ഇണ്ട്‌ ട്ടോ...

      Delete
  12. ജന്മനാ തന്നെ വ്യത്യസ്തരാണ് ചില മനുഷ്യർ.
    രക്തത്തിന് പകരം അഗ്നിയായിരിക്കും അവരുടെ സിരകളിൽ.
    ചടുലതയായിരിക്കും അവരുടെ ജീവസത്ത. അത്തരമൊരു മനുഷ്യൻ
    നമ്മുടെ ഗ്രൂപ്പിലുമുണ്ടോ‍ന്നൊരു സംശയം...ചുമ്മാ വെറുമൊരു സംശയം മാത്രം കേട്ടൊ


    ReplyDelete
    Replies
    1. ഒരു ക്ലൂ തരുമോ മുരളിഭായ്‌?

      Delete
    2. മന്ത്രം പാട്ടായാൽ മണ്ണാൻ പുറത്താകില്ലെ ഭായ്

      Delete
  13. ങേ.. തറവാട്ടില്‍ വീണ്ടും മദ്യത്തിന്‍റെ മണമോ.. വേസ്റ്റ് ഗ്ലാസ്‌ എവിടെയാ വെയ്ക്കേണ്ടത്?

    ReplyDelete
    Replies
    1. വേറെ ഒരു ചിന്തയുമില്ല അല്ലേ? :)

      Delete
  14. കുട്ടികള്‍ വര്‍ത്തമാനം പറഞ്ഞിരുന്നാല്‍ മതിയായിരുന്നു. ഹി..ഹി..

    ReplyDelete
  15. രണ്ടാഴ്ച മുന്നേ ഞാന്‍ കണ്ട ആ ആട്ടിന്‍കൂട്ടം ഒലാഫിന്റെ ആയിരിക്കോ??? പക്ഷേ ഒലാഫ് ആള് ശരിയല്ലാട്ടോ... അല്ല പിന്നെ!

    ReplyDelete
  16. എല്ലാരും പറയുന്നു ഒലാഫ്‌ ആളു ശരിയല്ലാന്ന്. ശരിയാണോ ജിമ്മീ?

    ReplyDelete
    Replies
    1. നല്ല ആളോടാണ് വിനുവേട്ടൻ ചോദിക്കണത്

      Delete
    2. അത് കലക്കി...

      ജിമ്മി മൌനം വെടിയണം... :)

      Delete
  17. നിങ്ങ സംസാരിച്ചോണ്ടിരി.. ഞാന്‍ പോയിട്ട് പിന്നെ വരാ...

    ReplyDelete
    Replies
    1. നാളെത്തന്നെ ഇങ്ങ് പോരെ സുധീർഭായ്...

      Delete
  18. ഇപ്പോഴാണോ വരുന്നത്‌ മാഷേ?

    ReplyDelete
  19. ഒഴിച്ചാ ഗ്ലാസ് ടപ്പ്ന്ന് തീരണം......അതെനിക്ക് ഇഷ്ടപ്പെട്ടു....

    ReplyDelete
  20. സസ്‌പെന്‍സ് ഇല്ലെങ്കിലും പതിവുപോലെ നന്നായിട്ടുണ്ട്.

    ReplyDelete