ഞാൻ പതുക്കെ തട്ടിൻപുറത്തിന്റെ
അറ്റത്ത് വന്ന് താഴെ നിൽക്കുന്ന അവളെ നോക്കി. അത്താഴത്തിന് വന്നപ്പോൾ ധരിച്ചിരുന്ന
ആ വസ്ത്രത്തിന് പുറമെ തോളിലൂടെ ഒരു ഷീപ് സ്കിൻ കോട്ട് അലസമായി ഇട്ടിരിക്കുന്നു.
മുകളിലേക്ക് നോക്കിയ അവൾ
എന്നെ കണ്ടതും പുഞ്ചിരിച്ചു. “എനിക്കും കൂടി സ്ഥലമുണ്ടാകുമോ അവിടെ...?”
“എന്ന് തോന്നുന്നു…”
കോണി വഴി മുകളിലെത്തിയ
അവൾ ഇരു പോക്കറ്റുകളിലും കൈകൾ തിരുകി ചുറ്റുപാടും ഒന്ന് നിരീക്ഷിച്ചു. “ഇത് കൊള്ളാമല്ലോ… ആട്ടെ,
നിങ്ങളെന്താ അവിടെ നിന്നും ഇറങ്ങിപ്പോന്നത്…? ഒലാഫിന്റെ ചരിത്രാദ്ധ്യാപനത്തിൽ താല്പര്യമില്ലാഞ്ഞിട്ടാണോ…?”
“അല്ലേയല്ല… അദ്ദേഹത്തിന്റെ പാണ്ഡിത്യത്തിൽ പലപ്പോഴും അത്ഭുതം തോന്നിയിട്ടുമുണ്ട്… ഞാനും അദ്ദേഹവും വളരെ നാളുകളായി സുഹൃത്തുക്കാളാണ്… അദ്ദേഹത്തിന്റെ പുരാവസ്തു ശേഖരങ്ങളെല്ലാം ഞാൻ ഇതിനു മുമ്പ് കണ്ടിട്ടുള്ളതാണ്… പെട്ടെന്ന് അത്രയും പേർ ഒന്നിച്ചവിടെ കൂടിയപ്പോൾ എന്തോ എനിക്ക് ഒരു
അസ്വസ്ഥത… അല്ലെങ്കിലും ആൾക്കാർ കൂടുന്നിടത്ത് നിൽക്കാൻ പണ്ടേ
എനിക്ക് അത്ര താല്പര്യമില്ല…”
“ആ ആൾക്കൂട്ടത്തിൽ ഞാനും
പെടുമോ…?”
“എന്ത് തോന്നുന്നു നിങ്ങൾക്ക്…?”
തുറന്ന് കിടന്ന ആ വാതിലിനരികിലേക്ക്
ഞങ്ങൾ നടന്നു. അവിടെ കണ്ട ഒരു പെട്ടിയുടെ മുകളിൽ ഇരുന്ന അവൾക്ക് ഞാൻ ഒരു സിഗരറ്റ് നീട്ടി.
“ഇത്തരമൊരു ചിന്ത കൂടെക്കൂടെ
ഉണ്ടാകാറുണ്ടോ നിങ്ങൾക്ക്…? അതായത് ഒരു പാർശ്വവത്കരിക്കപ്പെട്ടവന്റെ നിരാശത…?”
“പലപ്പോഴും…”
ഒന്ന് മന്ദഹസിച്ചിട്ട്
അവൾ തല കുലുക്കി. “ലോകത്ത് മറ്റെവിടെയും ലഭിക്കുന്നതിലും അധികം പണം ഇവിടെ ലഭിക്കുമെന്നത്
കൊണ്ടാണ് ഗ്രീൻലാന്റിലേക്ക് വന്നതെന്നല്ലേ നിങ്ങൾ പറഞ്ഞത്…? വാസ്തവത്തിൽ അതൊരു നുണയല്ലേ…?”
പുറത്ത് പെയ്യുന്ന മഴയിലേക്ക്
നോക്കിക്കൊണ്ട് ഞാൻ നിന്നു. ആ മഴയെ അപ്പാടെ എന്റെ മനസ്സിലേക്ക് ആവാഹിക്കുവാനായെങ്കിൽ
എന്ന് ഒരു നിമിഷം ഞാൻ ആഗ്രഹിച്ചു.
“പട്ടണത്തിൽ ചെല്ലുമ്പോൾ
കാർ എവിടെ പാർക്ക് ചെയ്യും എന്നോർത്തുള്ള വേവലാതി… ഒരു
പാർക്കിങ്ങ് ഏരിയ കണ്ടുപിടിച്ചാൽ അവിടെ ഒരു കാറിനുള്ള സ്ഥലം ഉണ്ടാകുമോ എന്നുള്ള വേവലാതിയാണ്
അടുത്തത്… ഇവിടെ ഗ്രീൻലാന്റിൽ ഓരോ ദിനവും പുതിയ പുതിയ പോരാട്ടങ്ങളുടേതാണ്… മനുഷ്യനും വിജനതയും തമ്മിലുള്ള പോരാട്ടം… അത് മനുഷ്യനെ എന്നും മുൾമുനയിൽ നിർത്തുന്നു… ആ ഒരു വൈകാരികത നമുക്ക് പകരുവാൻ ഈ ഭൂമിയിൽ അവശേഷിച്ചിരിക്കുന്ന ചുരുക്കം
ചിലയിടങ്ങളിൽ ഒന്നാണ് ഗ്രീൻലാന്റ്…” ഞാൻ പറഞ്ഞു.
“ഇനിയും എത്ര കാലം ഇവിടെ
തുടരാനാണ് ഭാവം…?”
ഞാൻ നെടുവീർപ്പിട്ടു.
“അതാണ് പ്രശ്നം… അടുത്ത കാലത്തായി ഐസ്‌ലാന്റിൽ നിന്നും നാർസർസ്വാക്കിലേക്ക്
നാല് ദിവസത്തെ ടൂറിസ്റ്റ് ട്രിപ്പ് ഐസ്‌ലാന്റ് എയർ തുടങ്ങി വച്ചിട്ടുണ്ട് … ഈ നാർസർസ്വാക്ക് ഇവിടെ നിന്നും അത്ര ദൂരെയൊന്നുമല്ല… നല്ലൊരു എയർഫീൽഡും തരക്കേടില്ലാത്ത ഒരു ഹോട്ടലും അവിടെയുണ്ട്… എന്തോ… എന്റെ സുവർണ്ണകാലത്തിന്റെ അന്ത്യം അടുക്കുന്നുവെന്നൊരു തോന്നൽ ഉടലെടുത്തു
തുടങ്ങിയിരിക്കുന്നു…”
“എന്ത് ചെയ്യും നിങ്ങൾ
അപ്പോൾ …?”
“മറ്റൊരിടത്തേക്ക്…”
“പുതിയൊരു മുഖംമൂടിയുമായി…?”
“മനസ്സിലായില്ല…?” ഞാൻ പരുങ്ങി.
“പ്രശസ്ത മനഃശാസ്ത്രജ്ഞൻ
കാൾ യൂങ്ങ് ഉപയോഗിച്ച പദമാണ്… ഭൂരിപക്ഷം മനുഷ്യർക്കും തങ്ങളുടെ യഥാർത്ഥ വ്യക്തിത്വവുമായി
ഈ ലോകത്തെ അഭിമുഖീകരിക്കുവാൻ ഭയമാണെന്നും അതിനാൽ തങ്ങൾക്ക് അനുയോജ്യമായ ഒരോ മുഖംമൂടി
എടുത്തണിയുന്നു എന്നുമാണ് അദ്ദേഹത്തിന്റെ വാദം… പുതിയൊരു
അസ്തിത്വം എന്ന് വേണമെങ്കിൽ പറയാം… ചെറുതോ വലുതോ ആയ അളവിൽ ഈ രോഗം ഗ്രസിച്ചിരിക്കുന്നവരാണ്
നാം ഓരോരുത്തരും… കർക്കശക്കാരനായ
ഒരു ബുഷ് പൈലറ്റ്… ഇരുമ്പിന്റെ ഞരമ്പുകളുമായി എന്തും നേരിടാൻ കഴിവുള്ള
ബലിഷ്ഠനായ വ്യക്തി… ഇത്തരമൊരു പ്രതിച്ഛായ കാഴ്ച്ച വയ്ക്കുവാനല്ലേ നിങ്ങൾ
ശ്രമിച്ചു കൊണ്ടിരിക്കുന്നത്…?”
“അതാണോ ഇപ്പോൾ ഇവിടുത്തെ
പ്രശ്നം…?”
അവൾ തുടർന്നു. “വൈക്കിങ്ങ്
കുടിയേറ്റക്കാരുടെ പിൻഗാമി ആയിട്ടാണ് റസ്മുസെൻ സ്വയം വിലയിരുത്തുന്നതും ജീവിക്കുന്നതും… ജാക്കിന്റെ പ്രശ്നം മറ്റൊന്നാണ്… വർഷങ്ങളായി
താൻ ഉണ്ടാക്കിയെടുത്ത പല മുഖംമൂടികളെയും തള്ളുവാനോ കൊള്ളുവാനോ കഴിയാതെ യാഥാർത്ഥ്യവുമായി
യാതൊരു ബന്ധവുമില്ലാതെ അലഞ്ഞ് തിരിയുന്നു…”
“ഓ…! ഇതൊക്കെ എവിടെ നിന്ന് പഠിച്ചെടുത്തു
നിങ്ങൾ…?” ഞാൻ
ചോദിച്ചു.
“യൂണിവേഴ്സിറ്റിയിൽ ആയിരുന്നപ്പോൾ
ഞാൻ ഒരു വർഷം സൈക്കോളജിയും സോഷ്യൽ ഫിലോസഫിയും പഠിച്ചിട്ടുണ്ട്…”
എന്നിലെ കാപട്യത്തിന്റെ
കാറ്റുപായയിൽ നിന്നും പൊടുന്നനെ കാറ്റൊഴിഞ്ഞത് പോലെ… അവിശ്വസനീയതയോടെ
ഞാനവളെ തുറിച്ച് നോക്കി. “പിന്നെ എന്ത് കൊണ്ട്
ആ വിഷയത്തിൽ പഠനം തുടർന്നില്ല…?”
അവൾ ചുമൽ വെട്ടിച്ചു. “എനിക്ക് പറ്റിയ മേഖലയല്ല അതെന്ന് മനസ്സിലായപ്പോൾ
ഞാൻ നിർത്തി… അവിടുത്തെ ബുദ്ധിജീവികളും അദ്ധ്യാപകരും പുസ്തകങ്ങളിലെ
നുണകൾ യാന്ത്രികമായി ആവർത്തിച്ചുകൊണ്ടിരിക്കുന്ന വെറും തൊഴിലാളികളാണെന്ന് തോന്നിത്തുടങ്ങിയപ്പോൾ
ഞാൻ നിർത്തി…”
ഞാൻ തലയാട്ടി. “വിചിത്രം… നിങ്ങളെക്കുറിച്ച്
അല്പാല്പമായി മനസ്സിലാക്കി വരികയാണെന്നായിരുന്നു ഞാൻ കരുതിയത്… ഇപ്പോഴിതാ തികച്ചും ഒരു പ്രഹേളികയായി വീണ്ടും മാറുന്നു നിങ്ങൾ…”
“എന്നെക്കുറിച്ച് എന്തെല്ലാമാണ്
ജാക്ക് നിങ്ങളോട് പറഞ്ഞിട്ടുള്ളത്…?” അവൾ
ചോദിച്ചു.
“മിറാ ഗ്രോസ്മാനെക്കുറിച്ച്…” ഞാൻ അവളെ തിരുത്തി. “മൈൽ എന്റ് റോഡിൽ ഒരു തയ്യൽക്കട നടത്തുന്ന പിതാവിന്റെ
അസൂയയും വിദ്വേഷവും കൂടെപ്പിറപ്പായിട്ടുള്ള ഒരു പാവം ജൂത പെൺകൊടി...”
“മറ്റ് നൂറ്റിയറുപത്തി
മൂന്ന് ബ്രാഞ്ചുകളുടെ കാര്യം പറയാൻ അദ്ദേഹം മറന്നു പോയി എന്ന് തോന്നുന്നു…” സൌമ്യതയോടെ അവൾ മൊഴിഞ്ഞു.
അവിശ്വസനീയതയോടെ ഞാൻ അവളെ
നോക്കി. “പക്ഷേ, അദ്ദേഹം എന്തിന് അക്കാര്യം മറച്ച് വയ്ക്കണം…?”
“വളരെ സങ്കീർണ്ണമായ ഒരു
വ്യക്തിത്വമാണ് ജാക്കിന്റേത്… എന്നെക്കുറിച്ച് മറ്റെന്തിങ്കിലും പറഞ്ഞുവോ അദ്ദേഹം…?”
നിഷേധാർത്ഥത്തിൽ ഞാൻ തലയാട്ടി.
“ഒന്നും തന്നെ പറഞ്ഞില്ല…?”
വീണ്ടും ഞാൻ തലയാട്ടി.
“പ്രത്യേകിച്ചൊന്നും പറഞ്ഞില്ല… എന്നാണെന്റെ ഓർമ്മ…”
“നുണയൻ… വീണ്ടും നുണ തന്നെ പറയുന്നു…” അവൾ മന്ദഹസിച്ചു. “മദ്യപാനികൾ… യഥാർത്ഥ
മദ്യപാനികൾക്ക് ലൈംഗിക വിഷയത്തിൽ കാര്യമായ
താല്പര്യമുണ്ടാകാറില്ല…
അക്കാര്യം നിങ്ങൾക്കറിയാമെന്നാണ് ഞാൻ
കരുതിയിരുന്നത്…”
ഞാൻ പതുക്കെ തല കുലുക്കി.
“എന്തുകൊണ്ടോ, ഞാൻ ഇങ്ങനെയായിപ്പോയി… നിങ്ങൾ ഇരുവരുടെയും കാര്യത്തിൽ ഞാൻ തെറ്റിദ്ധരിച്ചു
പോയി… ക്ഷമിക്കുക… ഞാൻ
പറയുന്നത് വിശ്വസിക്കണം…”
“ഇനിയുമുണ്ടല്ലോ സമയം…” അവൾ പറഞ്ഞു.
“എങ്കിൽ പറയൂ… ശരിക്കും നിങ്ങൾ എന്തിനാണ് ഗ്രീൻലാന്റിൽ വന്നത്…? എനിക്കിനിയും മനസ്സിലാകാത്ത കാര്യം അതാണ്…”
“വളരെ ലളിതം, ജോ… ഒരു നടി ആകണമെന്നത് എന്റെ അതിയായ ആഗ്രഹമായിരുന്നു… പണം കൊടുത്ത് വാങ്ങാൻ കഴിയാത്തതാണത്… പ്രാഗത്ഭ്യം ഉണ്ടെങ്കിൽ മാത്രമേ അതിന് കഴിയൂ… സിനിമയിൽ മുഖം കാണിക്കാൻ എന്നെ സഹായിച്ചത് ജാക്ക് ആണ്… അത്ര വലിയ നടിയാണെന്നൊന്നും ഞാൻ അവകാശപ്പെടുന്നില്ല… എങ്കിലും ഒരു വേഷം വേണമെങ്കിൽ ആരുടെയും ശിപാർശ ഇന്ന് എനിക്ക് ആവശ്യമില്ല… എന്നെ തേടി അവസരങ്ങൾ ഇങ്ങോട്ട് വരികയാണ് ഇപ്പോൾ പതിവ്…”
“അതിൽ കുറ്റബോധം തോന്നുന്നുണ്ടോ
നിങ്ങൾക്ക്…? ഇപ്പോഴത്തെ സൌഭാഗ്യത്തിന് ജാക്കിനോട് വല്ലാതെ
കടപ്പെട്ടിരിക്കുന്നുവെന്ന കുറ്റബോധം…?”
“അദ്ദേഹത്തിന്റെ മുടങ്ങിപ്പോയ
ചിത്രത്തിന് നല്ലൊരു സാമ്പത്തിക പിന്തുണ ആവശ്യമായിരുന്നു… എന്റെ പിതാവിനെക്കൊണ്ട് അത് ചെയ്യിക്കാമെന്നായിരുന്നു ഞാൻ കരുതിയത്… പാവം ജാക്ക് ആകട്ടെ തികഞ്ഞ ശുഭാപ്തി വിശ്വാസത്തോടെ കാത്തിരിക്കുകയും
ചെയ്തു…”
“എന്നിട്ട് നിങ്ങളുടെ
പിതാവ് രംഗപ്രവേശം നടത്തിയില്ലേ…?”
“ചിത്രത്തിന്റെ നിർമ്മാതാവ്
മിൽറ്റ് ഗോൾഡ് ഈ പ്രോജക്ട് ഉപേക്ഷിച്ചു എന്നറിയിച്ചപ്പോൾ പിന്നെ അതിന്റെ ആവശ്യകതയുണ്ടായില്ല… ഈ വിഷമഘട്ടത്തിൽ ജാക്കിനെ നേരിട്ട് കണ്ട് സമാശ്വസിപ്പിക്കുവാനാണ് എനിക്ക്
തോന്നിയത്… പാവം ജാക്ക്…” അവൾ
തലയാട്ടി.
“മുപ്പതോ നാൽപ്പതോ ലക്ഷം
ഡോളർ തന്റെ ജീവിതത്തിൽ സമ്പാദിച്ചു കൂട്ടിയ ഒരു വ്യക്തിയുടെ ഇപ്പോഴത്തെ ഈ അവസ്ഥയോർത്ത്
എനിക്കെന്തോ അത്ര ദുഃഖമൊന്നും തോന്നുന്നില്ല…” ഞാൻ പറഞ്ഞു.
“ശരിയാണ്… പക്ഷേ, വ്യക്തിപരമായി നോക്കിയാൽ എന്തോ… എനിക്കും അതിൽ ഉത്തരവാദിത്വം ഉള്ളത് പോലെ…” അവൾ പറഞ്ഞു.
“ദാറ്റ്സ് ക്രെയ്സി…”
എന്തുകൊണ്ടാണെന്നറിയില്ല… പൊടുന്നനെ ഞാൻ അവളുടെ കൈത്തണ്ടയിൽ പിടിച്ചെഴുന്നേൽപ്പിച്ചു.
“ഒരു തുടക്കത്തിന് അത്തരത്തിലുള്ള
ചിന്തകളെ മനസ്സിൽ നിന്നും ആട്ടിപ്പായിച്ചേ മതിയാകൂ…” ഞാൻ പറഞ്ഞു.
അടുത്ത നിമിഷം എന്റെ മാറോട്
ചേർന്നു കഴിഞ്ഞിരുന്നു അവൾ. എന്റെ കരവലയത്തിലൊതുങ്ങിയ അവളെ ഞാൻ ഗാഢമായി ചുംബിച്ചു.
അല്പം നീണ്ട ആ ചുംബനത്തിനൊടുവിൽ ശ്വാസമെടുക്കുവാനായി മുഖം മാറ്റിയ അവൾ വിടർന്ന കണ്ണുകളോടെ
പുഞ്ചിരിച്ചു.
“നിങ്ങൾക്കെന്നോട് ഇത്ര
അഭിനിവേശമാണോ…?” അവൾ ചോദിച്ചു.
“അന്ന് കപ്പലിലെ സലൂണിൽ
വച്ച് സുവർണ്ണ നൂലുകളാൽ നെയ്ത ആ വസ്ത്രവുമണിഞ്ഞ് നിന്ന നിങ്ങളെ കണ്ടത് മുതൽ…”
“എങ്കിൽ അടുത്ത പടിയിലേക്ക്
കടക്കുന്നതിന് മുമ്പ് ചില കാര്യങ്ങൾ വ്യക്തമാകാനുണ്ട്…” അവൾ എന്നെ തള്ളി മാറ്റി.
“നിങ്ങൾക്ക് ഞാൻ എന്ന വ്യക്തിയോടാണോ അതോ ആ വസ്ത്രമണിഞ്ഞ എന്റെ ശരീരത്തോടാണോ
അഭിനിവേശം…? രണ്ടും തമ്മിൽ വളരെ അന്തരമുണ്ട്…”
“അതിന് ഒരു പത്ത് സെക്കന്റെങ്കിലും
ആലോചിക്കേണ്ടി വരുമല്ലോ…” ഞാൻ പറഞ്ഞു. എന്നിട്ട് അവളെ കടന്നു പിടിക്കുവാനായി
മുന്നോട്ട് നീങ്ങി. അപ്പോഴാണ് താഴെ കളപ്പുരയുടെ പ്രധാന വാതിൽ കരഞ്ഞതും ആരുടെയോ സംസാരം
കേൾക്കാനായതും.
ചുണ്ടിൽ വിരൽ വച്ച് അവളോട്
നിശ്ശബ്ദമായിരിക്കാൻ ആംഗ്യം കാണിച്ചിട്ട് ഞാൻ തട്ടിൻപുറത്തിന്റെ വക്കിലേക്ക് പതുക്കെ
പതുങ്ങി നീങ്ങി. സാറാ കെൽസോയുടെ അരക്കെട്ടിൽ ഇടത് കൈ കൊണ്ട് വലയം ചെയ്ത് ഡെസ്ഫോർജ്
നിൽക്കുന്നുണ്ടായിരുന്നു അവിടെ. അടുത്ത നിമിഷം ഇരുകൈകളാൽ അവളെ എടുത്തുയർത്തിയ അദ്ദേഹം,
കളപ്പുരയുടെ മൂലയിൽ വിരിച്ചിരിക്കുന്ന വൈക്കോൽ പരപ്പിനരികിലേക്ക് നടന്നു.
വളരെ ശ്രദ്ധയോടെ പിറകോട്ട്
വലിഞ്ഞ് ഞാൻ ഇലാനയുടെ അരികിലെത്തി.
“ഓർമ്മയുണ്ടോ അല്പം മുമ്പ്
നിങ്ങൾ പറഞ്ഞത്…? മദ്യപാനത്തെയും ലൈംഗികശേഷിയെയും കുറിച്ച്…? അതാ താഴെ, ആ വൈക്കോൽ മെത്തയിൽ ജാക്ക് സാറാ കെൽസോയോടൊപ്പം കലാപരിപാടികൾ
തുടങ്ങിയിട്ടുണ്ട്… മദ്യം അദ്ദേഹത്തിന്റെ ലൈംഗികശേഷിയ്ക്ക് ഒരു കുറവും
വരുത്തിയതായി തോന്നുന്നില്ല…” അവളുടെ
കാതിൽ ഞാൻ മന്ത്രിച്ചു.
ഒരു കൈയാൽ വായ് പൊത്തി
ചിരിയടക്കാൻ പാടു പെടുന്ന അവളെയും കൂട്ടി ഞാൻ മറു വശത്തെ തുറന്ന് കിടക്കുന്ന വാതിലിനരികിലേക്ക്
നടന്നു.
“പുറത്ത് പോകണമെന്നുണ്ടെങ്കിൽ
ഇതാ, ഈ കയറിൽ തൂങ്ങി താഴോട്ടിറങ്ങുകയേ മാർഗ്ഗമുള്ളൂ…” ഉത്തരത്തിലെ
കൊളുത്തിൽ ഇട്ടിരിക്കുന്ന കയർ ചൂണ്ടിക്കാണിച്ച് ഞാൻ പറഞ്ഞു.
നിഷേധാർത്ഥത്തിൽ അവൾ തലയാട്ടി.
“ഇല്ല… എനിക്ക് പറഞ്ഞിട്ടുള്ളതല്ല അത്… ഒരിക്കലും ഞാനൊരു അത്‌ലറ്റ് ആയിരുന്നില്ല…”
“അപ്പോൾ ഇനി നമ്മൾ എന്ത്
ചെയ്യും…?” ചിരിച്ചു കൊണ്ട് ഞാൻ ചോദിച്ചു.
* * * * * * *
* * * * * * * * *
ഏതാണ്ട് ഒരു മണിക്കൂർ
കഴിഞ്ഞിരിക്കുന്നു. ഡെസ്ഫോർജും സാറാ കെൽസോയും തിരികെ പോകുമ്പോൾ നന്നേ ഇരുട്ട് വീണിരുന്നു.
കോണി ഇറങ്ങുവാൻ ഞാൻ ഇലാനയെ സഹായിച്ചു. ഇരുട്ടിലൂടെ നടന്ന് പ്രധാന കവാടത്തിൻ എത്തിയപ്പോൾ
മഴ തകർത്ത് പെയ്യുന്നുണ്ടായിരുന്നു. അവളുടെ അരക്കെട്ടിൽ കൈ ചേർത്ത് പിടിച്ച് ഒരു നിമിഷം
ഞാൻ നിന്നു.
“റെഡി…?” ഞാൻ ചോദിച്ചു.
അവൾ തല കുലുക്കിയതും ഞങ്ങൾ
ഒരുമിച്ച് മഴയത്ത് കൂടി ഓടി. പോർച്ചിന്റെ പടികളിലേക്ക് കയറി ഒരു നിമിഷം നിൽക്കവെ അവൾ
കുടുകുടെ ചിരിച്ചു.
പെട്ടെന്നാണ് ഇരുട്ടിന്റെ
മറവിൽ നിന്നും ഡെസ്ഫോർജിന്റെ സ്വരം പുറത്ത് വന്നത്. “ജോ… നീയാണോ അത്…? നിന്നെ കണ്ടില്ലല്ലോ എന്ന് വിചാരിക്കുകയായിരുന്നു
ഞാൻ…”
അദ്ദേഹം എന്നോട് ശണ്ഠയ്ക്കൊരുങ്ങുകയാണെന്നാണ്
ഒരു നിമിഷം ഞാൻ വിചാരിച്ചത്. എന്നാൽ എന്റെ പ്രതീക്ഷയ്ക്ക് വിപരീതമായി അദ്ദേഹം ഇപ്രകാരം
പറഞ്ഞു.
“ജോ… ഈ സ്ഥലം എനിക്ക് മതിയായി… നിന്റെയൊപ്പം നാളെ രാവിലെ ഫ്രെഡറിക്‌സ്ബോർഗിലേക്ക്
ഞാനും വരുന്നതിൽ വിരോധമുണ്ടോ…?”
“അതിനെന്താ… ദാറ്റ്സ് ഫൈൻ ബൈ മീ…”
“സീ യൂ അറ്റ് ബ്രേക്ക്ഫാസ്റ്റ്
ദെൻ…”
ഉള്ളിലേക്ക് കയറിപ്പോയ
അദ്ദേഹത്തിന് പിന്നിൽ വാതിൽ അടഞ്ഞു. എന്നോടൊട്ടിച്ചേർന്ന് നിൽക്കുന്ന ഇലാനയെ ഞാൻ നോക്കി.
“അദ്ദേഹത്തിന്റെ വാക്കുകളിൽ നിന്നും എന്താണ് മനസ്സിലാക്കേണ്ടത്…? അദ്ദേഹവും അവളുമായി പ്രണയത്തിലാണെന്നാണോ…?”
“പ്രണയം… ആ വാക്കിന്റെ അർത്ഥം എന്താണെന്ന് അദ്ദേഹത്തിനറിയുമെന്ന് തോന്നുന്നില്ല…” അവൾ പറഞ്ഞു.
തൊട്ടരികിൽ ആയിരുന്നതിനാൽ
അവളുടെ മുഖം വിവർണ്ണമാകുന്നത് ആ ഇരുട്ടിലും ഞാൻ തിരിച്ചറിഞ്ഞു. എന്നിൽ നിന്നും അടർത്തി
മാറ്റി അവളുടെ ചുമലുകളിൽ പിടിച്ച് ആ മുഖത്തേക്ക് ഉറ്റു നോക്കി ഞാൻ ചോദിച്ചു. “നിനക്കറിയുമോ ഇലാനാ…? പ്രണയം എന്ന വാക്കിന്റെ അർത്ഥം എന്താണെന്ന് നിനക്കറിയുമോ…?”
“അവിടെ ആ മച്ചിൻപുറത്ത്
വച്ച് നടന്ന സംഭവങ്ങൾ… അതെനിക്ക് വല്ലാതെ ഇഷ്ടപ്പെട്ടു...” അവൾ പറഞ്ഞു. “നിങ്ങളെയും എനിക്കിഷ്ടമാണ്… ഈ രാത്രിയിലേക്ക് അതിന്റെ ഓർമ്മകൾ ധാരാളം… പതുക്കെ പതുക്കെ, ജോ മാർട്ടിൻ… പതുക്കെ പതുക്കെ…”
ശുഭരാത്രി പോലും നേരാതെ,
ഒരു ചുംബനം പോലും നൽകാതെ എന്നെ തനിച്ചാക്കി അവൾ നടന്നകന്നു. അവൾ പറഞ്ഞതിനെക്കുറിച്ച്
ചിന്തിച്ചുകൊണ്ട് കോരിച്ചൊരിയുന്ന മഴയുടെ താളത്തിന് ചെവി കൊടുത്തു കൊണ്ട് ഞാൻ ആ ഇരുട്ടിൽ
അങ്ങനെ നിന്നു. മഴവെള്ളം കുടിച്ച് ദാഹം മാറിയ ഭൂമിയുടെ ഗന്ധം…എന്റെ ഉള്ളിന്റെയുള്ളിൽ ഇത്രയും കാലം ഘനീഭവിച്ച് കിടന്നിരുന്ന ഏതോ ഒരു
വികാരം ഉരുകിയൊലിച്ച് പോകുന്നത് പോലെ… വർഷങ്ങൾക്ക് ശേഷം ഇതാദ്യമായി മനസ്സ് തുറന്ന് ഒന്നുറക്കെ
ചിരിക്കുവാൻ എന്റെ ഹൃദയം തുടിച്ചു.
(തുടരും)
പ്രണയ വർണ്ണങ്ങൾ...
ReplyDeleteEnnu paranjal entha ?
Deleteഎന്നു പറഞ്ഞാൽ പ്രണയത്തിന്റെ വിവിധ ഭാവങ്ങൾ... ജാക്കിന്റെയും സാറയുടെയും പ്രണയം... ജോയുടെയും ഇലാനയുടെയും പ്രണയം...
Deleteകള്ളാ കള്ളാ കൊച്ചു കള്ളാ... മാറ്റി അല്ലേ...
Deleteഞാൻ ആദ്യം കാണുമ്പോ പണ്രയവർണങ്ങൾ എന്നാരുന്നേ..
ഇല്ല ഉണ്ടാപ്രീ... ഞാനൊന്നും മാറ്റീല്ലാ...
Delete“അവിടെ ആ മച്ചിൻപുറത്ത് വച്ച് നടന്ന സംഭവങ്ങൾ… അതെനിക്ക് വല്ലാതെ ഇഷ്ടപ്പെട്ടു...”
ReplyDeleteഎന്തരോ എന്തോ....!
അത്രയ്ക്കങ്ങ് തെറ്റിദ്ധരിക്കണ്ട... എല്ലാം പതുക്കെ പതുക്കെ എന്നല്ലേ ഇലാന പറഞ്ഞത്...
Deleteആ ചിലരങ്ങനെ പറയും ...
Deleteപയ്യെ തിന്നാൽ... പനയും തിന്നാം എന്നല്ലേ ഉണ്ടാപ്രീ നമ്മുടെ നാട്ടിലെ പഴഞ്ചൊല്ല്...
Deleteസെന്‍സര്‍ബോര്‍ഡ് കത്രിക പ്രയോഗിച്ചുവെന്ന് തോന്നുന്നു
ReplyDeleteആ കത്രിക ജാക്ക് ഹിഗ്ഗിൻസിന്റെ തന്നെയാ അജിത്‌ഭായ്... എന്റെ കത്രിക ഇങ്ങനെയല്ലാ... :)
Deleteഹാ ഹാ.വിനുവേട്ടാാാാ!!!!!
Deleteഒന്നൊത്തു നോക്കേണ്ടി വരും .... ( പറ്റിച്ചാ ദൈവം ചോദിച്ചോളുംട്ടാ ..)
Deleteധൈര്യമായിട്ട് ഒത്ത് നോക്കിക്കോ ഉണ്ടാപ്രീ... എന്നിട്ട് പറ...
Deleteറമളാന്‍ മാസല്ലേ റബ്ബേ... ഇതൊന്നും ശരിയാവൂല... അല്ല ശരിയല്ലാന്നും! പാത്തൂ ഇബ്ടെ നിക്കൂല..
ReplyDeleteപോയിട്ട് പെട്ടെന്ന് തന്നെ തിരിച്ചെത്തണം ട്ടോ... :)
Deleteബിസ്വസിച്ച് ...
Delete:) :)
Deleteആഹാ... പുതിയ ലക്കം വന്നോ എന്നറിയാൻ വന്നതാണല്ലേ... ? :)
Deleteഇലാന ഇമ്മടെ ജോയുടെ കാറ്റ് കുത്തി വിട്ടല്ലോ!!!
ReplyDeleteഅതെ അതെ... മനഃശാസ്ത്രം പഠിച്ചാൽ ഇങ്ങനെ പല വമ്പന്മാരുടെയും കാറ്റ് കുത്താൻ പറ്റും സുധീ...
Deleteഈ ഇലാനയെ തീരെ മനസ്സിലാകുന്നില്ല. വീണ്ടും മഴയാണല്ലോ.
ReplyDeleteഇലാന ഒരു പ്രഹേളിക തന്നെ ഗീതാജീ...
Deleteമഴയും പ്രണയവും ഇഴ ചേർന്ന ലക്കം...!
ReplyDeleteഈ ലക്കം ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ സന്തോഷം കുഞ്ഞൂസ്...
Deleteഇത്തവണ തികച്ചും റൊമാന്റിക് ആയ ഓൂ അദ്ധ്യായമാണല്ലോ... ഒപ്പം തോരാത്ത മഴയും വൈക്കോൽ പുരയും മച്ചിൻ പുറവും.
ReplyDeleteഒരു സിനിമയിലൊക്കെ ആണേൽ മനോഹരമായ സീനുകൾ ആയിരിയ്ക്കും ഈ ലക്കത്തിലേതെന്ന് തീർച്ച.
അതേ അതേ ..( ഇപ്പൊ അമ്മാതിരി പടങ്ങളൊന്നും ഇറങ്ങാറില്ല എന്ന് തോന്നുന്നു ).
Deleteസത്യം ഉണ്ടാപ്രിച്ചായാ...
Delete"താഴ്‌വാരം" പോലൊരു സിനിമ!!!
പത്മരാജന്റെ കൈയിൽ കൊടുക്കണം ഈ സീൻ, അല്ലേ...?
Deleteപത്മരാജന്‍ അല്ലെങ്കില്‍ ഭരതന്‍!
Deleteശ്രീ... അപ്പോൾ ഇനി നടീനടന്മാരെ തെരഞ്ഞെടുക്കാനുള്ള സമയമായീട്ടോ...
Deleteഈ പ്രണയത്തിന് എത്ര വർണ്ണങ്ങളാണ്...!!
ReplyDeleteഏഴു നിറങ്ങൾ അശോകൻ മാഷേ...
Deleteഅത് പണ്ടായിരുന്നു.
Deleteഇപ്പോ ഏഴോ എട്ടോ മറ്റോ ആക്കീന്ന് കേട്ടാരുന്നു!
മഴനൂലില്‍ കോര്‍ത്തെടുത്ത പ്രണയത്തിന്‍റെ ആവേശത്തില്‍ .......സസ്പെന്‍സിന് തല്‍ക്കാലം വിട..... അടുത്ത ഭാഗത്തിന് കാത്തിരിക്കുന്നു...... നമ്മുടെ ഭാഗത്തേക്കും വരിക.....
ReplyDeleteസന്തോഷം വിനോദ്... തീർച്ചയായും വരുന്നുണ്ടങ്ങോട്ട്...
Deleteമച്ചിന്‍ പുറത്ത് കച്ചി, പരക്കം പായുന്ന എലി.
ReplyDeleteആക്ചുവലി അവിടെ എന്താണ് സംഭവിച്ചത്? ഹിഗ്ഗിന്‍സ് കട്ട് പറഞ്ഞെങ്കിലും പരിഭാഷകന് വായനക്കാരോട് ചില കടപ്പാട് ഒക്കെയുള്ളത് മറക്കരുത്.
ആ പറഞ്ഞതിന് താഴെ എന്റെ ഒരൊപ്പ് കൂടി
Deleteരണ്ടുപേരും കൂടി ചിരിപ്പിക്കല്ലേ...
Deleteഭൂരിപക്ഷം മനുഷ്യർക്കും തങ്ങളുടെ യഥാർത്ഥ വ്യക്തിത്വവുമായി ഈ ലോകത്തെ അഭിമുഖീകരിക്കുവാൻ ഭയമാണെന്നും അതിനാൽ തങ്ങൾക്ക് അനുയോജ്യമായ ഒരോ മുഖംമൂടി എടുത്തണിയുന്നു
ReplyDeleteഇലാന കേമി തന്നെ.
ഒരു സംശയവും വേണ്ട റാംജിഭായ്...
Deleteകടന്ന് പിടിക്കലിനേക്കാളൂം , ഉമ്മവ്വെക്കലിനേക്കാളുമൊക്കെ ഉപരി
ReplyDeleteഈ ലക്കം നാം സ്വയം തിരിഞ്ഞ് നോക്കേണ്ട വാക്യങ്ങളാണ് ചിലത്
“
വർഷങ്ങളായി താൻ ഉണ്ടാക്കിയെടുത്ത പല മുഖംമൂടികളെയും
തള്ളുവാനോ കൊള്ളുവാനോ കഴിയാതെ യാഥാർത്ഥ്യവുമായി യാതൊരു
ബന്ധവുമില്ലാതെ അലഞ്ഞ് തിരിയുന്നു...
എന്നിലെ കാപട്യത്തിന്റെ കാറ്റുപായയിൽ
നിന്നും പൊടുന്നനെ കാറ്റൊഴിഞ്ഞത് പോലെ…“
സത്യം, മുരളിഭായ്...
DeleteHmmmmm.....
ReplyDeleteജോ... യു റ്റൂ. .... !!!
ReplyDeleteഎന്ന് പറയാൻ വരട്ടെ സുധീർഭായ്...
Deleteമലയാളം അടിച്ചു പോയാരുന്നു..
ReplyDeleteഇപ്പോഴാ തിരിച്ചു കിട്ടിയേ.. ജോയിക്ക് അച്ചാറ് തൊട്ടു നക്കാന്‍ കൊടുത്തിട്ട് സദ്യ കൊടുക്കാതെ എണീപ്പിച്ചു വിട്ടത് ശെരിയായില്ല എന്ന് വിനുവേട്ടന്‍ ഇലനയോടു പറഞ്ഞേക്കണേ..
കുറച്ച് മോരും കൂടി കൂട്ടി പീന്നീട് കഴിക്കാനായിട്ടാ അങ്ങനെ ചെയ്തതെന്ന് ഇലാന പറഞ്ഞു ശ്രീജിത്തേ...
Deleteപ്രണയവര്‍ണങ്ങളും വര്‍ണനയും കൊള്ളാം
ReplyDeleteവായിച്ച് ഒപ്പമെത്തി അല്ലേ സുകന്യാജീ...
Deleteകഥാപാത്രങ്ങളുടെ ഇടയില്‍ നില്‍ക്കുന്നതുപോലെ.
ReplyDelete