Saturday, 12 September 2015

ഈസ്റ്റ് ഓഫ് ഡെസലേഷൻ - 46



അടുത്ത ദിവസം മദ്ധ്യാഹ്നത്തിൽ ടേക്ക് ഓഫിന് തയ്യാറെടുക്കുമ്പോഴും മഴ പെയ്തു കൊണ്ടിരിക്കുകയായിരുന്നു. എങ്കിലും കാലാവസ്ഥാ റിപ്പോർട്ട് അനുകൂലമായതു കൊണ്ട് ഞാൻ അത് അത്ര കാര്യമായി എടുത്തില്ല. ട്രാൻസിറ്റ് ഫ്ലയിങ്ങ് ആയതിനാൽ കസ്റ്റംസ് പരിശോധനകൾ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. മാത്രവുമല്ല, ഗ്രാന്റ് ബേ പോലുള്ള ആ കൊച്ചു വിമാനത്താവളത്തിൽ അത്തരം ചടങ്ങുകളെല്ലാം കഴിയാവുന്നത്ര വെട്ടിച്ചുരുക്കിയിരുന്നു. യാത്രാ രേഖകളെല്ലാം മർവിൻ ഗോൺ‌ട് തന്നെ ശരിയാക്കിയിട്ടുണ്ടായിരുന്നു. എൻ‌ജിൻ ട്യൂൺ ചെയ്യാൻ എത്തിയ രണ്ട് മെക്കാനിക്കുകൾക്കാകട്ടെ എന്റെ മുഖം നേരിട്ട് കാണുവാൻ അവസരവും ലഭിച്ചില്ല. അങ്ങനെ യാതൊരു ബുദ്ധിമുട്ടും കൂടാതെ ഞാൻ ജാക്ക് കെൽ‌സോ എന്ന വൈമാനികനായി മാറുകയായിരുന്നു.

എന്റെ പ്രതിഫലമായ നാലായിരം ഡോളറിന്റെ പുത്തൻ നോട്ടുകൾ ഗോൺ‌ട് നേരത്തെ തന്നെ നൽകിയത് ഒരു എൻ‌വലപ്പിൽ ആക്കി എന്റെ തന്നെ പേർക്ക് ഗൂസ് ബേ യിലെ അഡ്രസ്സിൽ ഞാൻ പോസ്റ്റ് ചെയ്തിരുന്നു. അങ്ങനെ എല്ലാ കാര്യങ്ങളും ശരിയായ രീതിയിലായെന്ന് ഉറപ്പ് വരുത്തിയിട്ടാണ് ഞാൻ ടേക്ക് ഓഫിന് തയ്യാറായി എത്തിയത്. എന്റെ കണക്ക് കൂട്ടൽ വച്ച് നോക്കിയാൽ നോർമൽ ടാങ്കുകളിലെ ഇന്ധനം കൊണ്ട് അറ്റ്‌ലാന്റിക്കിന് മുകളിൽ പാതി ദൂരം താണ്ടുവാൻ കഴിയും. ശേഷമുള്ള ദൂരത്തിന് ഓക്സിലറി ടാങ്കിലെ ഇന്ധനം ധാരാളം. പൈലറ്റ് സീറ്റിൽ ഇരുന്ന് ഇൻ‌സ്ട്രുമെന്റ് പാനൽ പരിശോധിച്ചു കൊണ്ടിരിക്കവെ ഗോൺ‌ട് അരികിലെത്തി.

ഒരു പുത്തൻ ഫ്ലയിങ്ങ് സ്യൂട്ട് ആയിരുന്നു അയാൾ ധരിച്ചിരുന്നത്. കോ-പൈലറ്റിന്റെ സീറ്റിൽ വന്നിരുന്ന് ബെൽറ്റ് മുറുക്കുമ്പോൾ അയാളുടെ മുഖത്തെ സന്തോഷം പറഞ്ഞറിയിക്കാനാവാത്തതായിരുന്നു.

“റെഡി റ്റു ഗോ?”  ഞാൻ ചോദിച്ചു.

“വെൻ എവർ യൂ ലൈക്ക് പക്ഷേ, ഒരു കാര്യം  ചാർട്ട് ബോർഡിൽ വൃത്തിയായി ക്ലിപ്പ് ചെയ്ത ഒരു മാപ്പ് അയാൾ എനിക്ക് നീട്ടി. “ഇത് ശ്രദ്ധിച്ചാൽ ഒരു കാര്യം നിങ്ങൾക്ക് മനസ്സിലാകും ഐ ഹാവ് ചെയ്ഞ്ച്ഡ് അവർ ഡെസ്റ്റിനേഷൻ

അയാൾ രേഖപ്പെടുത്തിയിരിക്കുന്ന വ്യോമപഥം ഞാൻ ശ്രദ്ധിച്ചു. ഗ്രാന്റ് ബേയിൽ നിന്നും നേരെ വടക്ക് പടിഞ്ഞാറോട്ട് പറന്ന് ഗ്രീൻലാന്റിന്റെ മുനമ്പിന് മുകളിലൂടെ കടന്ന് ഐസ്‌ലാന്റിലെ റെയ്ക്ജാവിക്കിൽ അവസാനിക്കുന്ന യാത്ര. മൊത്തം ആയിരത്തി അറുനൂറ് മൈൽ.

“ഇതിന്റെ പിന്നിലെ ഉദ്ദേശ്യം?”  ഞാൻ ചോദിച്ചു.

അയാൾ പോക്കറ്റിൽ നിന്നും ഒരു എൻ‌വലപ്പ് എടുത്ത് എന്റെ നേർക്ക് നീട്ടി. “ആയിരം ഡോളർ കൂടിയുണ്ട് ഇതിൽ ഓൾ റൈറ്റ്?”

മുമ്പ് തന്നത് പോലെ തന്നെ പുത്തൻ നോട്ടുകളായിരുന്നു അതും. തികച്ചും ആകർഷണീയം തിരികെ എൻ‌വലപ്പിനകത്തേക്ക് തന്നെ ഇട്ട് ഞാനത് ഫ്ലയിങ്ങ് ജാക്കറ്റിന്റെ ഉൾഭാഗത്തെ പോക്കറ്റിൽ തിരുകി. വാസ്തവത്തിൽ എങ്ങോട്ടായാലും എനിക്കെന്ത്? റെയ്ക്ജാവിക്ക് അല്ലെങ്കിൽ ഷാനൺ എന്നെ സംബന്ധിച്ചിടത്തോളം എല്ലാം ഒരു പോലെ തന്നെ.

ഒരു കൌശലക്കാരനെപ്പോലെ അയാൾ പുഞ്ചിരിച്ചു. “ഡെസ്റ്റിനേഷനിൽ വരുത്തിയ മാറ്റം നാം കൺ‌ട്രോൾ ടവറിനെ അറിയിക്കുന്നില്ല അവരുടെ രേഖകളിൽ നമ്മുടെ ലക്ഷ്യം അയർലണ്ട് തന്നെ ആയിരിക്കട്ടെ

“യൂ ആർ ദി ബോസ്  അത്രയും പറഞ്ഞിട്ട് ഞാൻ വിമാനം പതുക്കെ റൺ‌വേയിലേക്ക് എടുത്തു.

ടേക്ക് ഓഫ് ചെയ്യുമ്പോഴും മഴ തകർക്കുന്നുണ്ടായിരുന്നു. ആകാശം ഈയം പൂശിയത് പോലെ പക്ഷേ, കാലവസ്ഥാ റിപ്പോർട്ട് മനസ്സിലുള്ളത് കൊണ്ട് ഒട്ടും വേവലാതിയുണ്ടായിരുന്നില്ല എനിക്ക്. കടലിന് മുകളിലെത്തുന്നത് വരെയും ഞാൻ വിമാനത്തിന്റെ ദിശ മാറ്റുവാൻ തുനിഞ്ഞില്ല. കൈകാര്യം ചെയ്യുവാൻ വളരെ എളുപ്പമുള്ള വിമാനം പറയാതിരിക്കാൻ കഴിയില്ല അത്. അങ്ങ് ദൂരെ ചക്രവാളത്തിനും അപ്പുറം എങ്ങോ ഒരു മേഘശകലം സൂര്യകിരണങ്ങളേറ്റ് വെട്ടിത്തിളങ്ങി. പിന്നോട്ട് ചാഞ്ഞിരുന്ന് കൺ‌ട്രോൾ സ്റ്റിക്കിൽ അലസമായി കൈ വച്ച് ഞാൻ ആ യാത്ര ആസ്വദിക്കുവാനാരംഭിച്ചു.

                            * * * * * * * * * * * * * *

ഒന്നോ രണ്ടോ മണിക്കൂർ കടന്നു പോയിരിക്കുന്നു. അഞ്ഞൂറ് മൈൽ ദൂരം പിന്നിട്ട് കഴിഞ്ഞു.. ഒന്ന് എഴുന്നേറ്റ് നടുവ് നിവർക്കണമെന്ന് തോന്നിത്തുടങ്ങിയത് ഇപ്പോഴാണ്. വിമാനത്തിന്റെ കൺ‌ട്രോൾ ഗോൺ‌ടിനെ ഏൽപ്പിച്ച് ഞാൻ ക്യാബിൻ ഡോർ തുറന്ന് വിമാനത്തിന്റെ പിൻ‌ഭാഗത്തുള്ള ടോ‌യ്ലറ്റിന് നേർക്ക് നടന്നു. ടോയ്ലറ്റിന്റെ വാതിൽ തുറന്നതും എനിക്ക് ലഭിച്ചത് ജീവിതത്തിലെ ഏറ്റവും വലിയ ഷോക്കുകളിൽ ഒന്നായിരുന്നു.

ഗ്രാന്റ് ബേ എയർപോർട്ടിലെ മെക്കാനിക്കുകളുടെ വേഷം ധരിച്ച ഒരാൾ അതിനകത്ത് നിൽക്കുന്നുണ്ടായിരുന്നു. മറ്റ് ഏത് അവസരത്തിലായാലും അതൊരു തമാശയായിട്ടേ ഞാൻ കാണുമായിരുന്നുള്ളൂ. എന്നാൽ ഇപ്പോൾ വലത് കൈയിൽ നീട്ടിപ്പിടിച്ച  ല്യൂഗർ ഓട്ടോമാറ്റിക്ക് പിസ്റ്റളുമായി നിൽക്കുന്ന അയാളുടെ ദൃശ്യം ഒരിക്കലും ഒരു തമാശയായി കാണാൻ എനിക്കാവില്ലായിരുന്നു.

(തുടരും)

39 comments:

  1. അപ്പോൾ ഇനി ഒരാഴ്ച്ചത്തേക്കുള്ള സസ്പെൻസ് ആയില്ലേ.... സമാധാനമായി എനിക്ക്... :)

    ReplyDelete
    Replies
    1. ഇങ്ങക്കിതെന്തിന്റെ കേടാണ് ഭായ് ..
      ഈ സസ്പെന്സ് ഇല്ലാണ്ടും ഇത്തിരിം കൂടി എഴുതി കൂടെ
      ഇത്തിരി കുഞ്ഞൻ പോസ്റ്റും ഒത്തിരി സസ്പെൻസും..( വേഗം അടുത്ത പോസ്റ്റിടണെ )

      Delete
    2. ഹാവൂ!!!!ഇന്നലെ വായിയ്ക്കാതിരുന്നത്‌ നന്നായി!!!

      Delete
    3. അത് പിന്നെ സസ്പെൻസിൽ നിർത്താൻ വേണ്ടി കരുതിക്കൂട്ടി അവിടെത്തന്നെ നിർത്തിയതല്ലേ ഉണ്ടാപ്രീ...

      അതെന്താ സുധീ...? അല്ല, ഇയാളിതെവിടെയായിരുന്നു ഒരാഴ്ച്ചയായി...?

      Delete
  2. Replies
    1. സ്വീകരിച്ചിരിക്കുന്നു... തേങ്ങയ്ക്കൊക്കെ എന്താ ഇപ്പോൾ വില... ! :)

      Delete
    2. കുന്നു പോലെ ഞങ്ങ തേങ്ങ കൊണ്ടേ തന്ന കാലമുണ്ടായിരുന്നു.
      അതൊക്കെ ഒരു കാലം..
      പറമ്പിലൊക്കെ ഒന്ന് ചുറ്റി അടിച്ചു നോക്കി.. ഒരു അടയ്ക്ക പോലും കാണാനില്ല.
      എല്ലാം ആരൊക്കെയോ അടിച്ചു മാറ്റി.. ( ആ ജിമ്മൻ എവിടെ പോയി.. ഒരു തെങ്ങ് പോലും നോക്കാൻ പറ്റൂലെ ആ ഗഡിക്ക് )
      ശ്രീ വരണ വരെ ഇനി തെങ്ങിറെ കാര്യോം ഞാൻ തന്നെ നോക്കാം

      Delete
    3. ഞാനെത്തിയേയ്‌ . പക്ഷെ, ഫുൾ ഫോമിലല്ല... ന്നാലും കൂടെയുണ്ട്‌

      Delete
    4. ഇപ്പ കിലോയ്ക്കാ മൂല്യം.

      Delete
    5. ശ്രീക്കുട്ടൻ ഒന്ന് ഫോമിലായിക്കോട്ടെ...

      Delete
  3. $5000.00 ഉം തോക്കും, കണ്ട്രോള്‍ ടവര്‍ അറിയാത്ത ലക്ഷ്യവും... ഇതെന്താ ബീമാനമല്ലേ???? ഇത് വല്ലാത്ത സസ്പെന്‍സ് ആയിപ്പോയിട്ടോ...

    ReplyDelete
    Replies
    1. അല്ല, ഈ ഗ്രാന്റ് ബേ എന്ന് പറയുന്ന സ്ഥലമൊക്കെ അറിയുമോ... അവിടെ കാനഡയിലല്ലേ...?

      Delete
  4. ദേ പിന്നേം വന്നിരിക്കുന്നു. ഒരു അജ്ഞാതന്‍ കൂടി.... തോറ്റു... ഹിഗ്ഗിന്‍സിനെകൊണ്ടു തോറ്റൂ.

    ReplyDelete
    Replies
    1. ഇപ്പോൾ മനസ്സിലായില്ലേ സുധീർഭായ്, ഈ ഹിഗ്ഗിൻസ് എന്ന പറയുന്നയാൾ ചില്ലറക്കാരനൊന്നുമല്ലെന്ന്...

      Delete
    2. അയ്യായിരം ഡോളർ ചില്ലറ ആക്കാതെ പുത്തൻ നോട്ട്‌ ആക്കി തന്നെ കൊടുത്തപ്പഴേ മനസ്സിലായി കക്ഷി ചില്ലറക്കാരനല്ല എന്ന്...

      [ക്ഷമി!!! ഇടയ്ക്ക്‌ ഞാനിങ്ങനത്തെ ചളി തമാശകളും പറയും, തല്ലണ്ട!]

      Delete
  5. ഇതൊരു ചതി തന്നെ വിനുവേട്ടാ, ഇനി ഒരാഴ്ച മനുഷ്യന്റെ ഉറക്കം കളയാൻ....!!!

    ReplyDelete
    Replies
    1. ഉറക്കം പോയല്ലോ... സമാധാനമായി... സസ്പെൻസുണ്ടെങ്കിലേ അടുത്തയാഴ്ച്ച എല്ലാവരും ഓടിയെത്തുകയുള്ളൂ... :)

      Delete
  6. മേളയുടെ കണക്കുകള്‍ കൂട്ടിവരുമ്പോഴേക്കും മിസ്‌ ആയി കഴിഞ്ഞ ലക്കം. ഇപ്പൊ സസ്പെന്‍സും ആയി.

    ReplyDelete
    Replies
    1. സുകന്യാജിയുടെ ഓരോ കഷ്ടപ്പാടുകളേയ്...

      Delete
  7. ഞാനെത്തി.പുറകോട്ടൊന്ന് പോയിട്ട്‌ വരട്ടെ

    ReplyDelete
    Replies
    1. സുധിയേ... ഈയിടെയായി ഒരു ശുഷ്ക്കാന്തിക്കുറവാണല്ലോ... :)

      Delete
    2. ചില്ലറ തിരക്കുകളായിരുന്നു വിനുവേട്ടാ!!!!ഇല്ലോളം താമയിച്ചാലും വന്നല്ലോ!!!!

      Delete
  8. സസ്പെൻസ്‌ തന്നെ എല്ലാടത്തും... ന്നാലും ടോയ്‌ലറ്റിനകത്തെ ഈ സസ്പെൻസ്‌ ഇച്ചിരെ കടുപ്പമായിപ്പോയി. (ഞാനാണേൽ ആ തോക്കു കാണുമ്പോഴേ പോയ കാര്യം സാധിച്ചേനെ)

    ReplyDelete
    Replies
    1. അത്രയ്ക്കും ധൈര്യവാനാണ് ശ്രീക്കുട്ടൻ അല്ലേ...? :)

      Delete
  9. അവിടെ കൊണ്ടുവന്നൊരു സസ്പെല്ലൻസിട്ടല്ലെ....? അതും: നീട്ടിപ്പിടിച്ച തോക്കിൻ മുനയിൽ....! മാത്ര മോ പറന്നു കൊണ്ടിരിക്കുന്ന വിമാനത്തിൽ.....!!!

    ReplyDelete
  10. അവിടെ കൊണ്ടുവന്നൊരു സസ്പെല്ലൻസിട്ടല്ലെ....? അതും: നീട്ടിപ്പിടിച്ച തോക്കിൻ മുനയിൽ....! മാത്ര മോ പറന്നു കൊണ്ടിരിക്കുന്ന വിമാനത്തിൽ.....!!!

    ReplyDelete
    Replies
    1. അതെ... പറന്നുകൊണ്ടിരിക്കുന്ന വിമാനത്തിൽ... നോട്ട് ദി പോയിന്റ്...

      Delete
  11. പാവം മൂത്രമൊഴിക്കാന്‍ പോയപ്പോ പേടിക്കാതെ ഇരിക്കാന്‍ ഒരു തോക്കും കൂടെ എടുത്തതാവും..
    പഴയ വല്യമ്മമാര്‍ രാത്രി മൂത്രമൊഴിക്കാന്‍ പോകുമ്പോ വെട്ടുകത്തി എടുത്തോണ്ട് പോന്ന പോലെ..

    ReplyDelete
    Replies
    1. രണ്ട് പേർ മാത്രമുള്ള വിമാനത്തിൽ എങ്ങനെ മൂന്നാമതൊരാൾ എത്തി...? എന്താണയാളുടെ ഉദ്ദേശ്യം...? ആരെ ലക്ഷ്യമിട്ടാണ് അയാളുടെ പുറപ്പാട്...? എല്ലാ ചോദ്യങ്ങൾക്കും ഉത്തരത്തിനായി കാത്തിരിക്കുക ഒരാഴ്ച്ച... :)

      Delete
  12. സംഗതി മൂത്രം ആവിയായി പോകും...... ഞാനപ്പഴേ പറഞ്ഞതാ ...... മൊത്തം ലക്ഷണക്കേടാന്ന്...... തോക്കിലുണ്ടയുണ്ടോ..... എന്തായാലും പണിപാളി.......

    ReplyDelete
    Replies
    1. ഉണ്ടയുണ്ടോന്നോ... ഒരു സംശയവും വേണ്ട വിനോദ്...

      Delete
  13. ഞാനപ്പം താമസിച്ചു വന്നത് നന്നായി ല്ലേ. കുറച്ചു ടെൻഷൻ അടിച്ചാ മതീല്ലോ അടുത്ത ലഖം ഉടനെ ഉണ്ടാവുമല്ലോ. അല്ല ഈ തോക്കും പിടിച്ചു നിക്കുന്നതാരാണാവോ!

    ReplyDelete
  14. നാളേം കൂടി കഴിഞ്ഞിട്ട് രണ്ട് ലക്കം ഒന്നിച്ച് വായിക്കുന്നതാ‍ ബുദ്ധീന്ന് തോന്നുന്നു ഈ കമന്റുകളൊക്കെ കാണുമ്പം

    ReplyDelete
    Replies
    1. അന്നന്നത്തെ ജോലി അന്നന്ന് ചെയ്ത് തീര്‍ക്കണമെന്ന് സാറ് പറഞ്ഞത് ഞാന്‍ മറന്നുപോയാരുന്നു. ഇപ്പ ഓര്‍മ്മ വന്നു, ഈ ലക്കം വായിക്കേം ചെയ്തു. ടോയ്ലറ്റില്‍ ഗണ്ണും കൊണ്ട് നിന്ന ആ അജ്ഞ്‍ാതന്‍ ആര്!!!

      Delete
  15. ഞെട്ടി!!!
    ഓടട്ടെ അടുത്ത അധ്യായത്തിലെക്ക്..

    ReplyDelete
  16. കാശിന്ന് ദുര മൂത്ത് ഈ ചങ്ങാതി അപകടം വരുത്തും 

    ReplyDelete