ജാലകച്ചില്ലിൽ മഴയുടെ
താഡനം. കനത്തു തുടങ്ങിയിരുന്ന അന്ധകാരത്തിലേക്ക് ഞാൻ കണ്ണുകൾ പായിച്ചു.
“പാരച്യൂട്ടിൽ താഴെയെത്തിയതിന്
ശേഷം പിന്നെന്ത് സംഭവിച്ചു…?” ഡെസ്ഫോർജ് ആരാഞ്ഞു.
ഞാൻ തിരിഞ്ഞ് അദ്ദേഹത്തെ
നോക്കി. “നിലാവെട്ടത്തിൽ ഒരു പന്ത്രണ്ട് മൈൽ ആസ്വാദ്യകരമായ നടപ്പ്… നേരെ ഒലാഫ് റസ്മൂസെന്റെ കോട്ടേജിലേക്ക് കയറിച്ചെന്നു… ഫ്രെഡറിക്‌സ്ബോർഗിൽ ഇന്നും ഒരു ഹണ്ടിങ്ങ് ട്രിപ്പിനായി മലനിരകളിൽ എത്തിയതാണെന്നും
വെള്ളപ്പാച്ചിലിൽ ഒലിച്ചുപോയ റോഡിന്റെ ഭാഗത്ത് വച്ച് ഉണ്ടായ അപകടത്തിൽ പെട്ട് ജീപ്പ്
നഷ്ടമായി എന്നും അദ്ദേഹത്തോട് പറഞ്ഞു. ഒരു വിധം കൊക്കയിൽ നിന്നും അള്ളിപ്പിടിച്ച് കയറി
മുകളിലെത്തിയെങ്കിലും എന്റെ സകല സാധനങ്ങളും ജീപ്പിനോടൊപ്പം നഷ്ടപ്പെട്ടു എന്നും അദ്ദേഹത്തെ
ധരിപ്പിച്ചു. ഗ്രീൻലാന്റിൽ ഇത്തരം അപകടങ്ങൾ സാധാരണമാണ്. അതുകൊണ്ട് തന്നെ അദ്ദേഹം അതേക്കുറിച്ച്
കൂടുതലൊന്നും ചോദിക്കുകയുമുണ്ടായില്ല.
അടുത്ത ദിവസം ഒരു ഫിഷിങ്ങ്
ബോട്ടിൽ എനിക്ക് ഫ്രെഡറിക്‌സ്ബോർഗിലേക്ക് ലിഫ്റ്റ് ലഭിച്ചു. അവിടെ നിന്നും ഈസ്റ്റ്
കാനഡ എയർവേസിന്റെ സീ പ്ലെയ്ൻ സർവീസായ കാറ്റലീനയിൽ ന്യൂഫൌണ്ട് ലാന്റിലേക്ക്. മഞ്ഞുകാലത്തിന്റെ ആരംഭം വരെയും അവർ സർവീസ് നടത്താറുള്ളതാണ്.
കട്ടിലിന്റെ അറ്റത്ത്
ഇരിക്കുന്ന സാറാ കെൽസോയുടെ മുഖം വിവർണ്ണമായിരുന്നു. മാനസിക പിരിമുറുക്കത്താൽ അവളുടെ
കൈയിലെ കർച്ചീഫ് ചുരുട്ടി ചുരുട്ടി ഒരു ചെറിയ ഉണ്ട കണക്കെ ആയിരിക്കുന്നു. ഡെസ്ഫോർജ്
തിരിഞ്ഞ് സാവധാനം അവളുടെ മുഖത്തേക്ക് നോക്കി.
“മൈ ഡിയർ എയ്ഞ്ചൽ… അപ്പോൾ നീ എന്നെ കബളിപ്പിക്കുകയായിരുന്നു അല്ലേ…? എങ്കിലും പറയൂ… ശരിക്കും നീ ആരാണ് …?”
“ഇനിയിപ്പോൾ അതറിഞ്ഞിട്ട്
പ്രത്യേകിച്ചെന്തെങ്കിലും…?” അവൾ ചോദിച്ചു.
“അറിഞ്ഞിട്ട് പ്രത്യേകിച്ചൊന്നുമില്ല…”
അല്പം മദ്യം ഗ്ലാസിലേക്ക്
പകർന്നിട്ട് അടുത്തു കണ്ട കസേര വലിച്ചിട്ട് അദ്ദേഹം അവളുടെ മുന്നിലേക്ക് നീങ്ങിയിരുന്നു.
“ഇനി കാര്യങ്ങളെല്ലാം
ഓരോന്നായി വെളിപ്പെടുത്തുന്നതല്ലേ നല്ലത്..?”
“ഓൾ റൈറ്റ്… എന്തൊക്കെയാണ് നിങ്ങൾക്കറിയേണ്ടത്…?” പരിക്ഷീണിതയായി
അവൾ അദ്ദേഹത്തെ നോക്കി.
“ആ മരതകക്കല്ലുകളിൽ നിന്നാവട്ടെ
തുടക്കം… യഥാർത്ഥത്തിൽ അത് ആരുടേതായിരുന്നു…?”
“ദി ഇന്റർനാഷണൽ ഇൻവെസ്റ്റ്മെന്റ്
കമ്പനി ഓഫ് ബ്രസീൽ… ഏതോ ഉൾനാടൻ പ്രദേശത്ത് നിന്നും സാവോ പോളോയിലേക്കുള്ള
എയർ ഷിപ്‌മെന്റ് ആയിരുന്നു അത്…
അവിടുത്തെ ചിലരുടെ സഹായത്തോടെ ആ വിമാനം
റാഞ്ചുകയാണ് ഗോൺട് ചെയ്തത്… ബ്രസീലിൽ നിന്നും വിമാനം പുറത്ത് എത്തിക്കുവാനായി
ഹാരിസൺ കാത്ത് നിൽക്കുന്നുണ്ടായിരുന്നു…”
“ഇതിന്റെയെല്ലാം പിന്നിൽ
ഫോഗെൽ ആയിരുന്നു…?”
“ദാറ്റ്സ് റൈറ്റ്…”
“ഈ കഥയിൽ നിന്റെ റോൾ എപ്പോഴാണ്
ആരംഭിച്ചത്…?”
അവൾ ചുമൽ വെട്ടിച്ചു.
“വർഷങ്ങളായി… വർഷങ്ങളായി ഞാൻ ഫോഗെലിന് വേണ്ടി വർക്ക് ചെയ്യുകയാണ്…”
“വിമാനം കാണാതായി എന്നറിഞ്ഞപ്പോൾ
ഫോഗെലിന്റെ പ്രതികരണം എന്തായിരുന്നു…?”
“യാഥാർത്ഥ്യം അംഗീകരിക്കുകയല്ലാതെ
വേറെ മാർഗ്ഗമുണ്ടായിരുന്നില്ല അയാളുടെ മുന്നിൽ… ചിലപ്പോഴൊക്കെ
ഇങ്ങനെ സംഭവിക്കാറുണ്ട് എന്നയാൾ പറഞ്ഞു…”
“മിസ്റ്റർ കെൽസോ എന്ന
അജ്ഞാതനായ ആ വൈമാനികനെക്കുറിച്ച് വേവലാതിയൊന്നുമുണ്ടയിരുന്നില്ലേ അയാൾക്ക്…?”
നിഷേധ രൂപേണ അവൾ തലയാട്ടി. “പ്രത്യേകിച്ചൊരു ഉത്കണ്ഠയും കാണിച്ചതായി തോന്നിയില്ല… ഈ ഹാരിസൺ എന്നയാൾ പലപ്പോഴും പല ഐഡന്റിറ്റിയുമായി നടക്കാറുള്ളതുമാണ്… മാത്രവുമല്ല, ഫോഗെലിനെ കബളിപ്പിച്ച് എങ്ങോട്ടെങ്കിലും പോകുക എന്നത്
നടക്കുന്ന കാര്യമേ ആയിരുന്നില്ല… അത് നന്നായിട്ടറിയാവുന്നവരായിരുന്നു ഗോൺടും ഹാരിസണും… മറ്റൊന്ന്, വിമാനത്തിന് ഇൻഷുറൻസ് ഉണ്ടായിരുന്നു എന്നത് ഓർമ്മ വേണം…നഷ്ടത്തിന്റെ അളവ് കുറയുവാൻ അതുപകരിച്ചിരിക്കും…”
“അപ്പോൾ ആ ഇൻഷുറൻസ് തുക ലഭിച്ചു എന്നാണോ പറയുന്നത്…?”
“തീർച്ചയായും… തികച്ചും ന്യായമായ ഒരു ക്ലെയിം തന്നെയായിരുന്നു അത്… പിന്നെ, ഈ ലണ്ടൻ ആന്റ് യൂണിവേഴ്സൽ ഇൻഷുറൻസ് കമ്പനി തന്നെ ഫോഗെലിന്റെ
ഉടമസ്ഥതയിലാണല്ലോ…”
ഡെസ്ഫോർജ് വീണ്ടും ഗ്ലാസ്
നിറച്ചു. “ജോ, നീ പറയുന്നത് വച്ച് നോക്കിയാൽ,
എല്ലാം ഒറ്റയ്ക്ക് തട്ടിയെടുക്കുവാനുള്ള പദ്ധതിയിലായിരുന്നു മർവിൻ ഗോൺട്… പക്ഷേ, ഹാരിസൺ അത് മുൻകൂട്ടി കണ്ടുപിടിച്ചു…”
ഞാൻ തല കുലുക്കി. പിന്നെ
സാറാ കെൽസോയെ നോക്കി. “മിസ്റ്റർ കെൽസോയുടെ വിധവയായി രംഗപ്രവേശം ചെയ്യാനുള്ള ആശയം
ബുദ്ധിപരമായിരുന്നു… പക്ഷേ,
ആ ഡെന്റൽ റെക്കോർഡ്സും വിവാഹ മോതിരവും… സത്യത്തിൽ ആരുടേതായിരുന്നു അത്…?”
“മർവിൻ ഗോൺടിന്റെ…”
തലയുയർത്തി ഞാൻ ഡെസ്ഫോർജിനെ
നോക്കി. “അവിടെ ആ അവസ്ഥയിൽ കിടക്കുന്ന മൃതദേഹങ്ങൾ കണ്ടാൽ ആരെങ്കിലും ചിന്തിക്കുക പോലും
ചെയ്യുമോ യഥാർത്ഥത്തിൽ അവരെങ്ങനെയാണ് കൊല്ലപ്പെട്ടതെന്ന്…?”
അദ്ദേഹം ആശ്ചര്യത്തോടെ
തലയാട്ടി. “എനിക്ക് മനസ്സിലാകാത്തത് ഇതാണ്… ആ മരതകക്കല്ലുകൾക്ക് എന്ത് സംഭവിച്ചു…?”
ഗൂഡ്രിഡ് സ്വന്തം പേരെഴുതി
സാൻഡ്‌വിഗ്ഗിലെ അഡ്രസ്സിലേക്ക് പോസ്റ്റ് ചെയ്ത ആ പാക്കറ്റിനെക്കുറിച്ച് ഞാൻ അദ്ദേഹത്തോട്
പറഞ്ഞു. അത് കേട്ടതും അദ്ദേഹം പതുക്കെ ചൂളമടിച്ചു. “ഇവിടെയാണ് എല്ലാം തകിടം മറിയാൻ
പോകുന്നത്… ഇക്കാര്യങ്ങളെല്ലാം സൈമൺസെനെ അറിയിക്കേണ്ട സമയം
ആയി എന്നാണെനിക്ക് തോന്നുന്നത്…”
“അതിന് അദ്ദേഹം ഇപ്പോൾ
ഇവിടെയില്ലല്ലോ… ഏതാണ്ട് നൂറോളം മൈൽ ദൂരെയുള്ള ഒരു മുക്കുവ ഗ്രാമത്തിൽ
പോയിരിക്കുകയാണ്… നാളെ മദ്ധ്യാഹ്നത്തിന് മുമ്പ് തിരിച്ചെത്തുന്ന
കാര്യം സംശയമാണ്… ഞാൻ ചെന്ന് പിക്ക് ചെയ്യുമെന്ന പ്രതീക്ഷയിലാണദ്ദേഹം
…”
“പക്ഷേ, അതിന് മുമ്പ്
നീ ഗ്രീൻലാന്റിനോട് വിട പറഞ്ഞിരിക്കും അല്ലേ…?” ഡെസ്ഫോർജ് എന്നെ നോക്കി.
“എന്ന് തോന്നുന്നു…”
ജാലകത്തിനരികിലേക്ക് നീങ്ങി
ഞാൻ പുറത്തേക്ക് നോക്കി. മൂടൽ മഞ്ഞിന് കനം വച്ച് തുടങ്ങിയിരിക്കുന്നു. എങ്കിലും മഴയുടെ
ശക്തി കുറഞ്ഞിട്ടുണ്ട്. ഞാൻ തിരിഞ്ഞു. എന്നെത്തന്നെ നോക്കി നിൽക്കുകയായിരുന്നു ഇലാന.
അവളുടെ കണ്ണുകൾ അല്പം കൂടി വലുതായത് പോലെ… കവിളിലെ ചർമ്മം വലിഞ്ഞ് മുറുകി പ്രായം കൂടിയത്
പോലെ…
“ജോ… നിങ്ങൾ കാര്യമായിത്തന്നെ പറഞ്ഞതാണോ…? പ്രശ്നം
ഗുരുതരമാകുന്നതിന് മുമ്പ് സ്ഥലം വിടാനുള്ള പരിപാടിയാണോ…?” അവൾ ചോദിച്ചു.
“ഇപ്പോഴത്തെ അവസ്ഥ വച്ച്
നോക്കിയാൽ അതായിരിക്കും ഏറ്റവും ഉചിതമെന്ന് തോന്നുന്നു... ഇനിയും ഞാനിവിടെ നിന്നാൽ
എന്തും തന്നെ സംഭവിച്ചു കൂടായ്കയില്ല…”
“ജോ… നിങ്ങൾ ഇക്കാര്യം വെളിപ്പെടുത്തിയില്ലായിരുന്നെങ്കിൽ മർവിനും ഹാരിസണും
പരസ്പരം വെടിയുതിർത്താണ് കൊല്ലപ്പെട്ടതെന്ന സത്യാവസ്ഥ ആരെങ്കിലും അറിയുമായിരുന്നോ…?”
“അവൾ പറയുന്നതിൽ കാര്യമുണ്ട്
ജോ…” ഡെസ്ഫോർജ് ഇടയിൽ കയറി പറഞ്ഞു. “ആ മൃതദേഹങ്ങളുടെ
ഇപ്പോഴത്തെ അവസ്ഥ വച്ച് നോക്കിയാൽ ഒരിക്കലും സത്യാവസ്ഥ പുറത്ത് വരില്ലായിരുന്നു…”
“പിന്നെ എന്തു കൊണ്ട്
നിങ്ങൾ ഇക്കാര്യം മൂടി വയ്ക്കാൻ ശ്രമിച്ചില്ല...?” ഇലാന ചോദിച്ചു. “ഇത്രയും വലിയ ഒരു സംഭവത്തിൽ നിങ്ങളും ഒരു ഭാഗമായിരുന്നുവെന്ന്
ഒരാൾക്ക് പോലും സംശയം ഉണ്ടാകുമായിരുന്നില്ല…”
ഇതേ ചോദ്യം പല തവണ ഞാൻ
തന്നെ എന്നോട് ചോദിച്ചിട്ടുള്ളതാണ്…
പക്ഷേ, ഒരിക്കലും വ്യക്തമായ ഒരു ഉത്തരത്തിൽ
എത്തുവാൻ കഴിഞ്ഞിരുന്നില്ല എനിക്ക്.
“എനിക്കറിയില്ല…” ഞാൻ പറഞ്ഞു. “ഒരു പക്ഷേ, എന്റെ ഒരു അന്ത്യാഭിലാഷം എന്നോ മറ്റോ കൂട്ടിക്കോളൂ… ഈ കുരുക്കുകളിൽ നിന്ന് ഇനി രക്ഷപെടാൻ കഴിഞ്ഞില്ലെങ്കിലോ…?”
അവൾ മനോഹരമായി മന്ദഹസിച്ചു.
“ഇല്ല ജോ… ഒരു ഒളിച്ചോട്ടം… ഇനി അതിനാവില്ല നിങ്ങൾക്ക്…
അത്തരം പ്രകൃതമല്ല നിങ്ങളുടേത്… ഈ നിമിഷം മുതൽ…”
അതെ… നൂറ് ശതമാനവും സത്യമായിരുന്നു അത്. അവൾ പറഞ്ഞ ആ നിമിഷം തന്നെ എനിക്കത്
മനസ്സിലായിരുന്നു. പ്രതിസന്ധികളിൽ നിന്നും
ഒളിച്ചോടിയിരുന്ന ഒരു കാലമുണ്ടായിരുന്നു എനിക്ക്… അതെല്ലാം
പോയകാല നിനവുകൾ മാത്രം… ഇനി എനിക്കതിനാവില്ല…
ഞാൻ പുഞ്ചിരിച്ചു. “പിന്നെ
ഞാനെന്ത് ചെയ്യണം…? ഈ രാത്രിയിൽ ഒറ്റയ്ക്ക് ചെന്ന് ഫോഗെലിനെയും സ്ട്രാട്ടണെയും
പിടികൂടണോ…?”
ജാലകത്തിനരികിൽ ചെന്ന്
ഡെസ്ഫോർജ് പുറത്തേക്ക് സൂക്ഷിച്ചു നോക്കി. “അങ്ങനെയൊരു ചിന്തയുടെ ആവശ്യമേയുണ്ടെന്ന്
തോന്നുന്നില്ല… ഈ കാലാവസ്ഥയിൽ എവിടെപ്പോയി രക്ഷപെടാനാണവർ…?”
അദ്ദേഹം പറഞ്ഞത് ശരിയാണ്.
കാലാവസ്ഥ അനുകൂലമാകുന്നത് വരെ ഇവിടെ നിന്നും പുറത്ത് കടക്കുക എന്നത് എളുപ്പമുള്ള കാര്യമല്ല.
ഡ ഗാമയുടെ പായ്ക്കപ്പലിന് ഈ കാലാവസ്ഥയിൽ അധികനേരമൊന്നും നടുക്കടലിൽ പിടിച്ച് നിൽക്കാൻ
കഴിയില്ല. മാത്രവുമല്ല, ആർണിയുടെ കൊലപാതകത്തെത്തുടർന്ന് സംശയാസ്പദമായ ഒരു നീക്കത്തിനും
ഫോഗെലും സ്ട്രാട്ടണും തയ്യാറാവുകയുമില്ല. അവരെ സംബന്ധിച്ചിടത്തോളം അങ്ങനെയൊരു നീക്കം
ഏറ്റവും വിഡ്ഢിത്തരമായിരിക്കും.
“ആർണിയുടെ കാര്യത്തിൽ
എന്ത് ചെയ്യാനാണ് പോകുന്നത്…?” ഇലാന ആരാഞ്ഞു.
ഞാൻ ചുമൽ വെട്ടിച്ചു.
“നമുക്ക് ചെയ്യാൻ ഒന്നും തന്നെയില്ല… ഉണ്ടോ…? നാളെ സൈമൺസെൻ വരുന്നത് വരെ മൃതദേഹം അവിടെത്തന്നെ
കിടക്കട്ടെ… തെളിവുകൾ നശിക്കാതിരിക്കാൻ അതാണേറ്റവും നല്ലത്…”
ആരോ തട്ടുന്നത് കേട്ട്
ഞാൻ ചെന്ന് വാതിൽ തുറന്നു. ഗൂഡ്രിഡ് ആയിരുന്നു അത്. അവളുടെ മുഖം കരഞ്ഞ് വീങ്ങിയിരുന്നു.
എങ്കിലും ആത്മനിയന്ത്രണം കൈവരിച്ചത് പോലെ തോന്നി.
“മിസ്റ്റർ മാർട്ടിൻ… എനിക്കൊരു ഉപകാരം ചെയ്യുമോ…?”
“എന്നെക്കൊണ്ടാവുന്നതാണെങ്കിൽ
തീർച്ചയായും…”
“എനിക്ക് വേണ്ടി ഒരു ട്രിപ്പ്
നടത്തുന്നതിൽ വിരോധമുണ്ടോ…? സാൻഡ്‌വിഗിലേക്ക്… അതിരാവിലെ തന്നെ…? എനിക്ക് മുത്തച്ഛന്റെ അടുത്ത് പോകണം… ഈ നശിച്ച സ്ഥലത്ത് നിന്നും എനിക്ക് രക്ഷപെടണം… എത്രയും പെട്ടെന്ന്…”
“ഒലാഫ് സൈമൺസെൻ നാളെ ഉച്ചകഴിഞ്ഞ്
ഇവിടെയെത്തുമ്പോൾ നീ ഇവിടെ ഉണ്ടായിരിക്കണ്ടേ…? നിന്റെ തിരോധാനത്തിൽ അദ്ദേഹത്തിനെന്തെങ്കിലും
അസ്വാഭാവികത തോന്നിയാലോ…?”
“അദ്ദേഹത്തിന് എന്നെ കാണണമെന്ന്
തോന്നിയാൽ ഏത് സമയത്തും സാൻഡ്‌വിഗിലേക്ക് വരാമല്ലോ…” അവൾ
എന്റെ കൈകൾ രണ്ടും മുറുകെ പിടിച്ചു. “പ്ലീസ്, മിസ്റ്റർ മാർട്ടിൻ…”
ഞാൻ പതുക്കെ തലകുലുക്കി.
“ഓൾ റൈറ്റ് ഗൂഡ്രിഡ്… പക്ഷേ, എല്ലാം കാലാവസ്ഥയെ ആശ്രയിച്ചിരിക്കുന്നു… നാളെ രാവിലെയാവുമ്പോഴേക്കും മൂടൽ മഞ്ഞ് മാറണേ എന്ന് പ്രാർത്ഥിച്ചോളൂ…”
“താങ്ക് യൂ മിസ്റ്റർ മാർട്ടിൻ…” അവളുടെ മുഖത്ത് ശരിക്കും ആശ്വാസം പ്രകടമായിരുന്നു അപ്പോൾ. വാതിലിന്
നേർക്ക് നീങ്ങിയ അവൾ ഒരു നിമിഷം സംശയിച്ച് നിന്നിട്ട് പതുക്കെ തിരിഞ്ഞു. “ആർണി എന്നെ
ഏൽപ്പിച്ച ആ പാക്കറ്റിൽ എന്തായിരുന്നു മിസ്റ്റർ മാർട്ടിൻ…?”
“മരതകക്കല്ലുകൾ, ഗൂഡ്രിഡ്...”
ഞാൻ പറഞ്ഞു. “വിലപിടിപ്പുള്ള മരതകക്കല്ലുകൾ… അവന്റെ സ്വപ്നങ്ങൾക്കും അപ്പുറം ധനികനാകാൻ കഴിയുന്നത്ര
വിലയേറിയ മരതകക്കല്ലുകൾ... ആരെയും വിലയ്ക്ക് വാങ്ങാനും മാത്രം ധനികനാവുമായിരുന്നു അവൻ…”
“അപ്പോൾ അതായിരുന്നു അദ്ദേഹം
കൊല ചെയ്യപ്പെടാൻ കാരണം… ആരാണത് ചെയ്തതെന്ന് നിങ്ങൾക്കറിയുമോ മിസ്റ്റർ മാർട്ടിൻ…?”
“അത് പോലീസല്ലേ തീരുമാനിക്കേണ്ടത്…? എങ്കിലും ഞങ്ങൾക്ക് ഒരു ഏകദേശരൂപം ലഭിച്ചിട്ടുണ്ട്… എന്തേ ചോദിക്കാൻ കാരണം…?” ഞാൻ അവളെ നോക്കി.
“വെറുതെ…” പതിഞ്ഞ സ്വരത്തിൽ അവൾ പറഞ്ഞു. “അല്ല, ഇനി ഇപ്പോൾ അറിഞ്ഞിട്ടും കാര്യമില്ലല്ലോ… അദ്ദേഹത്തെ തിരികെ കൊണ്ടുവരാൻ ഇനി ഒന്നിനുമാവില്ലല്ലോ… ആവുമോ…?”
അവൾ നടന്നകലുന്നത് നോക്കി
നൊമ്പരത്തോടെ ഞാൻ നിന്നു. പണ്ടായിരുന്നുവെങ്കിൽ ഒരു പെഗ് വിസ്കിയിൽ കടിച്ചമർത്താമായിരുന്ന
നൊമ്പരം…
സാറാ കെൽസോ കട്ടിലിൽ
നിന്നും എഴുന്നേറ്റു. അങ്ങേയറ്റം വിവശയായിരുന്നു അവൾ. കണ്ണുകൾ കുഴിയിലാണ്ടു പോയിരിക്കുന്നു.
വലിഞ്ഞ് മുറുകി വികൃതമായ മുഖം. വെറും മൂന്ന് രാത്രി മുമ്പ് കണ്ട ആ അതീവസുന്ദരിയായ പെൺകൊടിയുടെ
ചിത്രം എന്റെ മനസ്സിലേക്കെത്തി. അതുമായി നേരിയ സാമ്യത പോലുമില്ല ഇപ്പോൾ അവളുടെ രൂപത്തിന്.
“ആർക്കും വിരോധമില്ലെങ്കിൽ
ഞാൻ പോയി ഒന്നുറങ്ങിക്കോട്ടെ…?” അവൾ ചോദിച്ചു.
ഡെസ്ഫോർജ് എന്റെ മുഖത്തേക്ക്
നോക്കി. അവളോടുള്ള സഹാനുഭൂതി അദ്ദേഹത്തിന്റെ കണ്ണുകളിലുണ്ടായിരുന്നു. “അവൾ പോകട്ടെ
ജോ… അല്ലെങ്കിൽ തന്നെ എങ്ങോട്ടും ഓടിപ്പോകാൻ കഴിയില്ലല്ലോ
അവൾക്ക്…”
അതെ… ശരിയാണ്… ഒരക്ഷരം ഉരിയാടാതെ ഞാൻ തല കുലുക്കി. പുറത്ത് കടന്ന്
അവൾ വാതിൽ പതുക്കെ ചേർത്തടച്ചു.
“ഇനിയെന്ത്…?” ഡെസ്ഫോർജ് എന്നെ നോക്കി.
പെട്ടെന്നാണ് വിശപ്പിന്റെ
വിളി ഞാൻ തിരിച്ചറിഞ്ഞത്. വാച്ചിലേക്ക് നോക്കി. മണി പത്ത് കഴിഞ്ഞിരിക്കുന്നു.
“ഡിന്നർ കഴിക്കാൻ ഇനിയും
സമയമുണ്ട്… ആരെങ്കിലും വരുന്നോ എന്റെ കൂടെ…?”
“നല്ല തീരുമാനം…” ഡെസ്ഫോർജ് പറഞ്ഞു. “രണ്ടേ രണ്ട് മിനിറ്റ്… ഞാനിതാ എത്തി… ഈ ഡ്രെസ്സൊന്ന് മാറിക്കോട്ടെ…” അദ്ദേഹം ബെഡ്‌റൂമിലേക്ക് നടന്നു.
ഇലാനയുടെ നേർക്ക് തിരിഞ്ഞ്
ഞാൻ ഇരു കൈകളും നീട്ടി. അവ ഗ്രഹിക്കുന്നതിന് മുമ്പ് അവളൊന്ന് സംശയിച്ചു. “എന്താണിതിന്റെ
അർത്ഥം…?”
“ഐ ജസ്റ്റ് വാണ്ടഡ് റ്റു
താങ്ക് യൂ…” ഞാൻ പറഞ്ഞു. “എന്നെ നേരെയാക്കിയെടുത്തതിന്…”
“ഓ… അതിനോ…!” അവൾ മന്ദഹസിച്ചു. “കോടതി നടപടികൾക്ക് ശേഷവും ഈ
ആശ്വാസം നിങ്ങൾക്കുണ്ടാകട്ടെ എന്ന് ആശിക്കുന്നു…”
“ഓ… ഈ ഡെന്മാർക്കുകാർ വളരെ സംസ്കാരമുള്ളവരാണ്… ലോകത്തിലെ ഏറ്റവും സൌകര്യങ്ങൾ നിറഞ്ഞ തടവറകളാണ് അവരുടേത്… നിങ്ങൾക്കറിയില്ലേ അത്…?”
“ഞാൻ വിചാരിച്ചിരുന്നത്
സ്വീഡനിലെ ജയിലുകൾക്കാണ് ആ ബഹുമതി എന്നാണ്…”
“എന്നെ ഭയപ്പെടുത്താനുള്ള
പരിപാടിയാണോ…?” അവളെ മാറിലേക്ക് വലിച്ചടുപ്പിച്ച് ഞാൻ ഒരു ചുടു
ചുംബനം നൽകി.
(തുടരും)
കാര്യങ്ങൾ ഇപ്പോൾ കുറേക്കൂടി വ്യക്തമായില്ലേ...?
ReplyDeleteകാര്യങ്ങൾ വ്യക്തമാവുന്നു..... മൂടല്‍ മഞ്ഞു മാറി.....കാഴ്ച്ചകള്‍ സുതാര്യമാവുന്നു.....അടുത്ത ലക്കത്തിനു കാത്തിരിക്കുന്നു......
ReplyDeleteഹൊ...! അപ്പോൾ വീണ്ടും എഴുതിത്തുടങ്ങണമല്ലോ...
Deleteഹോ... ഈ സമയത്ത് ഒരു ചുംബനം അത്യാവശ്യമായിരുന്നു
ReplyDeleteഅജിത്ഭായ്.... ::)
Deleteഇനിയെന്താണ് സംഭവിക്കുക.
ReplyDeleteഇനി.... ഇനി സാൻഡ്‌വിഗ്ഗിലേക്ക് പോകണ്ടേ....?
Deleteappo angnaeyaanu alle??!!
ReplyDeleteഅങ്ങനെയാണ് കാര്യങ്ങൾ...
Deleteഇപ്പോൾ കാര്യങ്ങൾ കുറേക്കൂടി വ്യക്തമായി വരുന്നു. പക്ഷെ ഹിഗ്ഗിൻസ് അല്ലേ എപ്പോഴാണ് കാര്യങ്ങൾ മാറി മറിയുക എന്നു പറയാൻ കഴിയില്ല.
ReplyDeleteഅത് കാര്യം....
Deleteഅതീവ ഹൃദ്യം ആ ചുംബനം.......!!
ReplyDeleteഅതീവ ഹൃദ്യം ആ ചുംബനം.......!!
ReplyDeleteഅതീവ ഹൃദ്യം ആ ചുംബനം.......!!
ReplyDeleteഅത് മനസ്സിലായി അശോകൻ മാഷേ... കമന്റ് മൂന്ന് തവണയല്ലേ പതിഞ്ഞത്... :)
Deleteമൂന്നുതവണ പറഞ്ഞുറപ്പിച്ചാല്‍ ദൈവം പോലും വാക്കുമാറ്റരുതെന്നൊരു നിയമമുണ്ട്
Delete:)
Deleteവായനയുമായി ഈ വഴിയിലൂടെ കടന്നു പോകുന്നു....
ReplyDeleteഈ വഴി വിജനമല്ല എന്നറിയുന്നതിൽ സന്തോഷം... :)
Deleteഗൂർണ്ണി ആ പായ്ക്കറ്റ് അയച്ചിരുന്നോ ആവോ??
ReplyDeleteവിനുവേട്ടാ!!!!!സംശയം...
മറുപടിയ്ക്കണം.
അതാരാ ഈ ഗൂർണ്ണി, സുധിയേ...? അതറിഞ്ഞിട്ട് സംശയത്തിനുത്തരം പറയാം.. :)
Deleteഹൊ! അപ്പൊ ഇതാണ് സംഭവം. സാറ എങ്ങനെ കെൽസോയുടെ ഭാര്യയായി എന്നൊരു കൺ ഫ്യൂഷനുണ്ടായിരുന്നു. അതു ക്ലിയറായി.
ReplyDeleteഇനി ബാക്കി കൂടെ എന്താകുമെന്ന് നോക്കാം.
അങ്ങനെ സംശയങ്ങളോരോന്നായി ക്ലിയറാകട്ടെ...
Deleteവായന അടയാളപ്പെടുത്തുന്നു വിനുവേട്ടാ..
ReplyDeleteസന്തോഷം മുബീ...
ReplyDeleteഞാനും ഉണ്ട് പുറകെ . സംശയങ്ങൾ എല്ലാം ഉള്ളിലൊതുക്കി നേരിട്ട് എല്ലാം മനസ്സിലാക്കാൻ ആയി അടുത്ത ഭാഗം വരെ കാത്തിരിക്കാം എന്നു വിചാരിക്കുന്നു.
ReplyDeleteഅപ്പോൾ സംശയം ഇല്ലാത്തവരായി ആരുമില്ലേ ഇവിടെ...? :)
Deleteഞാനും എത്തി. ഇനിപോകാം സാന്റ് വിഗ്ഗിലേക്ക് .
ReplyDeleteമരതകം പോലെ വിലപിടിപ്പുള്ളതൊന്നും ആരും എടുക്കരുത്.
അതെ... വെറുതെ കിട്ടുന്നതെന്തും അപകടം ക്ഷണിച്ച് വരുത്തും...
Deleteഈ ഇന്ഷുറന്സുകരന്മാര്‍ എല്ലാരും കള്ളന്മാര്‍ ആണെന്നെ.. ഡിന്നറിനു പോകുന്ന വഴി കുഴപ്പങ്ങള്‍ ഒന്നും ഉണ്ടാവാതെയിരുന്നാല്‍ മതിയാരുന്നു.. ജോയുടെ കാര്യം പോട്ടെ.. ആ ഇല്യാനയ്ക്ക് വല്ലതും പറ്റുന്നത് ഓര്‍ക്കാന്‍ കൂടി പറ്റുന്നില്ല..
ReplyDeleteശ്രീജിത്തേ.. എന്താ ഒരു ഉത്കണ്ഠ... :)
Deleteഇപ്പോൾ കാര്യങ്ങളുടെ
ReplyDelete“കിടപ്പു വശം” ഏറെ കുറെ മനസ്സിലായല്ലോ ...
‘കട്ടിലിന്റെ അറ്റത്ത് ഇരിക്കുന്ന സാറാ കെൽസോയുടെ
മുഖം വിവർണ്ണമായിരുന്നു. മാനസിക പിരിമുറുക്കത്താൽ അവളുടെ
കൈയിലെ കർച്ചീഫ് ചുരുട്ടി ചുരുട്ടി ഒരു ചെറിയ ഉണ്ട കണക്കെ ആയിരിക്കുന്നു.
ഡെസ്ഫോർജ് തിരിഞ്ഞ് സാവധാനം അവളുടെ മുഖത്തേക്ക് നോക്കി.‘
ഓരൊ കഥാപാത്രങ്ങളുടേയും മൈനർ ഭാവ ചലനങ്ങൾ പോലും ഒന്നും വിട്ടു
പോകാതെ വർ്ണ്ണിക്കാനുള്ള കഴിവുകൊണ്ട് തന്നെയാണ് നമ്മുടെ ജാക്കേട്ടൻ ഇത്ര
ലോക പ്രശസ്തനായി തീർന്നത് കേട്ടോ കൂട്ടരെ
സത്യമാണ് മുരളിഭായ്... കഥാപാത്രങ്ങളുടെ ഭാവചലനങ്ങൾ... പ്രകൃതിയുടെ വിവിധ രൂപഭാവങ്ങൾ... ആ ഭാവങ്ങളെ കഥാപാത്രങ്ങളുടെ മനോവ്യാപാരവുമായി കൂട്ടിയിണക്കൽ... ഇതിലെല്ലാം അഗ്രഗണ്യനാണ് ജാക്ക് ഹിഗ്ഗിൻസ്...
Deleteആ വര്‍ണ്ണനാപാടവം ഒട്ടും ചോരാതെ മലയാളത്തിലാക്കുന്ന വിനുവേട്ടനും അഗ്രഗണ്യനാണ് കേട്ടോ
Deleteഎല്ലാം കൂടി ആദ്യം മുതല്‍ ഒന്നൂടെ വായിക്കാന്‍ തോന്നുന്നുണ്ട് വിനുവേട്ടാ,
ReplyDeleteഅത്രയ്ക്കും രസം പിടിച്ചോ?
ReplyDeleteഅടുത്ത ഭാഗം എവിടെ....?
ReplyDeleteഅൽപ്പം ജോലിത്തിരക്കിലാ കുഞ്ഞൂസേ...
Deleteഈ ചുംബനം ഇങ്ങിനെ നീണ്ടു പോകുന്നത് എനിക്കത്ര പിടിക്കുന്നില്ല കേട്ടോ..
ReplyDeleteഎന്നിട്ടെന്തിനാ വന്ന് ഒളിഞ്ഞ് നോക്കുന്നത്? :)
Deleteപെട്ടെന്ന് തുടരുമല്ലോ...
ReplyDeleteഈ ആഴ്ച്ച എന്തായാലും ഉണ്ടാകും മുബാറക്ക്...
Deleteഗൂർണിയല്ലാ.ഗൂഡ്രിഡിനെ ഉദ്ദേശിച്ചതാ!!!
ReplyDelete