Saturday, 26 December 2015

ഈസ്റ്റ് ഓഫ് ഡെസലേഷൻ - 54



കൈപ്പത്തിയിലൂടെ രക്തം ഒഴുകിത്തുടങ്ങിയിരിക്കുന്നു. കർച്ചീഫ് എടുത്ത് കൈത്തണ്ടയ്ക്ക് ചുറ്റും വരിഞ്ഞു കെട്ടുമ്പോൾ എല്ലുകളുടെ ചലനത്തിൽ നിന്നും എനിക്ക് മനസ്സിലായി ഫ്രാക്ച്ചർ സംഭവിച്ചിരിക്കുന്നു എന്ന്. എങ്കിലും ഇതുവരെയും വേദന അനുഭവപ്പെട്ടു തുടങ്ങിയിട്ടില്ല. അല്പം കൂടി കഴിയുമ്പോഴേ അത് പ്രകടമായി തുടങ്ങൂ. മുറിവേറ്റ കൈ ഫ്ലയിങ്ങ് ജാക്കറ്റിന്റെ പോക്കറ്റിൽ തിരുകി ഞാൻ കുന്നിൻ‌മുകളിലേക്ക് നടപ്പ് തുടർന്നു.

മുകൾഭാഗത്തുള്ള മുൾ‌വേലിക്കിടയിലൂടെ അപ്പുറം കടന്ന് മഞ്ഞിന്റെ മറവ് പറ്റി സൌത്ത് മെഡോവിന് നേർക്ക് നീങ്ങവെ അകലെ നിന്നും ഒരു വെടിയൊച്ച മുഴങ്ങി. അതിന് മറുപടി എന്ന പോലെ തൊട്ടു പിന്നാലെ രണ്ടെണ്ണം കൂടി തല കുനിച്ച് ഞാൻ മുന്നോട്ട് ഓടി. റസ്‌മുസെന്റെ ഫാമിന്റെ വടക്ക് ഭാഗത്തെ മതിൽക്കെട്ടിന്റെ മറവിലെത്തിയതും ഞാൻ ശ്രദ്ധാപൂർവ്വം പതുക്കെ നീങ്ങി ഫാമിനുള്ളിലേക്ക് പ്രവേശിച്ചു.

ധാന്യപ്പുരയുടെ മച്ചിൻപുറത്ത് നിന്നും ഒരു വെടിയൊച്ച കൂടി അതിനുള്ള തിരിച്ചടിയെന്നോണം ഫാം ഹൌസിനുള്ളിൽ നിന്നും രണ്ട് തവണ വെടി മുഴങ്ങി. ഒട്ടും താമസിച്ചില്ല, വന്ന വഴിയിലൂടെ തന്നെ ഞാൻ തിടുക്കത്തിൽ തിരിഞ്ഞോടി. ഫാം ഹൌസിൽ നിന്നും നോക്കിയാൽ കാണാൻ പറ്റാത്ത ദൂരത്തിൽ എത്തിയതും മതിലിന് മുകളിലൂടെ ചാടിക്കടന്ന് ഞാൻ ഫാം ഹൌസിന്റെ പിൻ‌ഭാഗത്തേക്ക് നടന്നു.

പിൻ‌ഭാഗത്തെ വാതിൽക്കൽ ആരും തന്നെ ഉണ്ടായിരുന്നില്ല. അഥവാ ആരെങ്കിലും ഉണ്ടായിരുന്നെങ്കിൽ തന്നെയും അത് ശ്രദ്ധിക്കാനുള്ള മനോനിലയിലായിരുന്നില്ല ഞാൻ. മുറിവേറ്റ കൈപ്പത്തിയിൽ അസഹനീയമായ വേദന ആരംഭിച്ചിരിക്കുന്നു. കൈപ്പത്തിയിൽ നിന്നും മുകളിലേക്ക് അത് ജീവനുള്ള ഒരു വസ്തുവിനെപ്പോലെ അരിച്ച് കയറുന്നു.

ഏത് നിമിഷവും പിന്നിൽ നിന്നും വെടിയുണ്ട ഏൽക്കാം എന്ന ശങ്കയോടെ തല കുനിച്ച് ഞാൻ മുറ്റത്തു കൂടി മുന്നോട്ടോടി. പക്ഷേ, ഭാഗ്യവശാൽ അത്തരത്തിൽ ഒന്നും തന്നെ സംഭവിച്ചില്ല. നിമിഷങ്ങൾക്കകം വാതിലിന് മുന്നിൽ എത്തിയതും എനിക്കായിട്ടെന്നത് പോലെ അത് തുറക്കപ്പെട്ടു.

ഉള്ളിൽ കടന്ന് അടുക്കളയുടെ മറുവശത്തെ ചുമരിൽ ചെന്നിടിച്ചപ്പോഴായിരുന്നു എന്റെ ഓട്ടം നിലച്ചത്. എനിക്ക് പിന്നിൽ കതക് അടഞ്ഞ് ബോൾട്ട് വീഴുന്ന ശബ്ദം ഒരു ഞെട്ടലോടെ ഞാൻ ശ്രവിച്ചു. വെട്ടിത്തിരിഞ്ഞ് കണ്ണുകളിൽ മൂടിയ വിയർപ്പ് തുള്ളികൾ ഇടത് കൈയാൽ വടിച്ചു കളഞ്ഞ് നോക്കിയപ്പോൾ ഞാൻ കണ്ടത് എന്നെത്തന്നെ നോക്കിക്കൊണ്ട് നിൽക്കുന്ന ഡ ഗാമയെയാണ്.

                                      * * * * * * * * * * * * * * *

ഗാമയുടെ ബലിഷ്ഠകരങ്ങളിൽ അകപ്പെട്ട എന്നെ ഉന്തിത്തള്ളി അയാൾ ഹാളിലേക്ക് ആനയിച്ചു. വെടിയുണ്ടകളേറ്റ് ചിതറിയ ചില്ലു ജാലകത്തിനരികിൽ റിവോൾവറും കൈയിലേന്തി ഇരിക്കുന്ന ഫോഗെൽ. അയാൾക്കരികിൽ ചുമരിൽ ചാരി ഇരിക്കുകയാണ് സാറാ കെൽ‌സോ. മേശമേൽ കണ്ണുകളടച്ച് കിടക്കുന്ന ഒലാഫ് റസ്മുസെന്റെ തലയിൽ രക്തം പുരണ്ടിരിക്കുന്നു. അദ്ദേഹത്തിന്റെ അരികിൽ പരിഭ്രമത്തോടെ ഇരിക്കുന്ന ഇലാനയും ഗൂഡ്രിഡും.

എന്നെ നോക്കി വളരെ ലാഘവത്തിൽ ഫോഗെൽ ചോദിച്ചു. “സ്ട്രാട്ടണ് എന്ത് സംഭവിച്ചു?”

“ദുർഘടമായ വഴിയിലൂടെ ബീച്ചിലേക്കിറങ്ങാൻ ശ്രമിച്ചു നിങ്ങളുടെ സ്ഥാനത്ത് ഞാനായിരുന്നെങ്കിൽ അയാളെ ഇനി ജീവനോടെ കാണാമെന്ന പ്രതീക്ഷയേ വച്ചു പുലർത്തില്ലായിരുന്നു

മറ്റൊരു ബുള്ളറ്റ് കൂടി ജാലത്തിന്റെ ചില്ലുകൾ തകർത്തു കൊണ്ട് മുറിയുടെ ചുമരിൽ ചെന്ന് തറച്ചു. എല്ലാവരും ഞൊടിയിടയിൽ തറയിൽ കമഴ്ന്ന് കിടന്നു. ഇലാനയുടെ അരികിലേക്ക് പതുക്കെ ഇഴഞ്ഞു നീങ്ങിയ ഞാൻ മുറിവേറ്റ കൈ അവൾക്ക് നേരെ നീട്ടി. “ഇലാനാ, ഈ മുറിവിന് എന്തെങ്കിലും ഒന്ന് ചെയ്യൂ പ്ലീസ് പിന്നെ, എന്താണിവിടെ ശരിക്കും സംഭവിച്ചത്?”

തന്റെ കഴുത്തിലണിഞ്ഞിരുന്ന സ്കാർഫ് അഴിച്ചെടുത്ത് അവൾ എന്റെ കൈത്തണ്ടയിൽ മുറുക്കി കെട്ടി. “ഇവിടെ എത്തിയതും വീടിനുള്ളിലേക്ക് കയറി ഇരുന്നുകൊള്ളുവാൻ ഡെസ്ഫോർജ് ഞങ്ങളോട് പറഞ്ഞു. എന്നിട്ട് അദ്ദേഹം ധാന്യപ്പുരയിലേക്ക് പോയി ഇങ്ങോട്ട് വരുന്ന ഫോഗെലിനെയും സംഘത്തെയും അതിന്റെ മച്ചിൻ‌പുറത്ത് നിന്നു കൊണ്ട് തകർത്ത് തരിപ്പണമാക്കണമെന്നും പറഞ്ഞ്...”

“പിന്നെ എവിടെയാണ് പിഴവ് സംഭവിച്ചത്?”

“പിൻ‌വാതിലിൽ കൂടിയാണ് അവർ വീടിനുള്ളിലെത്തിയത് ഇനി പറഞ്ഞിട്ട് കാര്യമില്ലല്ലോ

“അല്ലെങ്കിലും അദ്ദേഹത്തിന്റെ ബുദ്ധി മൊത്തം ഇന്ന് തല തിരിഞ്ഞതായിരുന്നു റസ്മുസെന് എന്ത് പറ്റി?”

“ഫോഗെലുമായി ഒന്ന് ഏറ്റു മുട്ടി നോക്കിയതാണ് അപ്പോഴേക്കും ഡ ഗാമ തോക്കിന്റെ പാത്തി വച്ച് അദ്ദേഹത്തിന്റെ തലയിൽ അടിച്ചു

രണ്ട് വെടിയുണ്ടകൾ കൂടി ജനാലയിലൂടെ അകത്തേക്ക് പാഞ്ഞു വന്നു. ഒന്ന് തറയിൽ പതിച്ച് തെറിച്ച് ചുമരിൽ പോയി തട്ടി നിന്നു. അതു കണ്ട ഗൂഡ്രിഡ് ഭയചകിതയായി നിലവിളിച്ചു. ഫോഗെൽ എനിക്ക് നേരെ തിരിഞ്ഞ് റിവോൾവർ  റീ-ലോഡ് ചെയ്തു. അയാളുടെ കവിളിൽ രക്തക്കറ പുരണ്ടിരുന്നു.

“ഈ കുട്ടിക്കളി ആവശ്യത്തിലധികമായിരിക്കുന്നു ഇങ്ങ് വരൂ മിസ് എയ്ട്ടൺ” ഫോഗെൽ ഇലാനയെ വിളിച്ചു. സംശയിച്ച് നിൽക്കുന്ന ഇലാനയെ ശ്രദ്ധിച്ച അയാൾ ഡ ഗാമയുടെ നേരെ ആംഗ്യം കാണിച്ചു. ഗാമ അവളെ പിടിച്ച് വലിച്ച് ഫോഗെലിന് നേർക്ക് തള്ളി വിട്ടു. അവളുടെ മുടിയിൽ കുത്തിപ്പിടിച്ച് തല പിറകോട്ട് ചായ്ച്ച് റിവോൾവറിന്റെ ബാരൽ ചെന്നിയിൽ ചേർത്ത് വച്ചു. “മിസ്റ്റർ മാർട്ടിൻ പുറത്ത് പോയി ഡെസ്ഫോർജിനോട് പറഞ്ഞേക്കൂ, രണ്ട് മിനിറ്റിനകം അവിടെ നിന്നും ഇറങ്ങി വന്നില്ലെങ്കിൽ ഇവളുടെ തല ചിന്നിച്ചിതറിയിരിക്കുമെന്ന്

അതെക്കുറിച്ച് ഒന്നാലോചിക്കാൻ പോലും എനിക്ക് സമയം ലഭിച്ചില്ല. അതിന് മുമ്പ് തന്നെ ഡ ഗാമ എന്നെ പിടികൂടി വാതിലിലൂടെ പുറത്തേക്ക് വലിച്ചെറിഞ്ഞു കഴിഞ്ഞിരുന്നു. മുറ്റത്തേക്ക് തെറിച്ച് മുട്ടുകുത്തി വീണ എനിക്കരികിലൂടെ ഡെസ്ഫോർജ് ഉതിർത്ത ഒരു വെടിയുണ്ട ചീറിപ്പാഞ്ഞ് പോയി. എന്നാൽ അടുത്ത നിമിഷം തന്നെ അദ്ദേഹം മനസ്സിലാക്കിക്കഴിഞ്ഞിരുന്നു അത് ഞാനാണെന്ന്. അവിടെ നിന്നും എഴുന്നേറ്റ ഞാൻ അദ്ദേഹത്തിന്റെ പേർ ഉച്ചത്തിൽ വിളിച്ചുകൊണ്ട് ധാന്യപ്പുര ലക്ഷ്യമാക്കി കഴിയാവുന്നത്ര വേഗത്തിൽ ഓടി.

ധാന്യപ്പുരയുടെ കവാടത്തിൽ എത്തിയതും മുകളിൽ മച്ചിൻ‌പുറത്ത് ഡെസ്ഫോർജ് പ്രത്യക്ഷപ്പെട്ടു. തന്റെ ആ പഴയ ജാക്കറ്റും ധരിച്ച് കൈയിൽ വിഞ്ചസ്റ്റർ ഗണ്ണുമായി നിൽക്കുന്ന അദ്ദേഹം ഞാൻ പതിവായി കാണാറുള്ള ജാക്ക് ഡെസ്ഫോർജ് ആയിരുന്നില്ല. ചലച്ചിത്രങ്ങളിൽ കാണാറുള്ള അതിമാനുഷനായ ആ ഡെസ്ഫോർജായിരുന്നു അത് അവിടെ നിന്നും ഇറങ്ങി എന്റെ നേർക്ക് നടന്നു വരുന്ന അദ്ദേഹത്തെ കണ്ടതും എനിക്ക് സ്ഥലകാല വിഭ്രാന്തി ബാധിച്ചത് പോലെ പല തവണ വെള്ളിത്തിരയിൽ കണ്ടിട്ടുള്ള സാഹസിക ദൃശ്യങ്ങളുടെ പുനഃരാവിഷ്കരണം പോലെ

അദ്ദേഹത്തിന്റെ വാക്കുകൾ ഏതോ തിരക്കഥയിലെ പേജുകളിൽ നിന്നും അടർത്തിയെടുത്തത് പോലെ അദ്ദേഹത്തിന് വേണ്ടി മാത്രം എഴുതപ്പെട്ട ഡയലോഗുകൾ  വെള്ളിത്തിരയിൽ നിന്നെന്ന പോലെ അവ അദ്ദേഹത്തിന്റെ ചുണ്ടിൽ നിന്നും പുറത്ത് വന്നു.

“എന്ത് പറ്റി മകനേ ഈ അവസ്ഥയിൽ?”

സ്ട്രാട്ടണ് എന്താണ് സംഭവിച്ചതെന്ന് ഞാൻ അദ്ദേഹത്തെ അറിയിച്ചു. “പക്ഷേ, അതല്ല ഇപ്പോഴത്തെ പ്രശ്നം നിങ്ങൾ അങ്ങോട്ട് വന്നേ തീരൂ  ഇല്ലെങ്കിൽ ഇലാനയെ കൊല്ലുമെന്നാണ് ഫോഗെൽ പറയുന്നത് പറഞ്ഞത് പോലെ തന്നെ ചെയ്യാനും മടിക്കില്ല അയാൾ എന്നാണെനിക്ക് തോന്നുന്നത്

അദ്ദേഹം തല കുലുക്കി. അദ്ദേഹത്തിന്റെ മനസ്സ് പക്ഷേ അവിടെയല്ല എന്ന് തോന്നി. “ഓകെ, മൈ കിഡ്അതാണ് നീ ആഗ്രഹിക്കുന്നതെങ്കിൽ പക്ഷേ, എന്തുറപ്പാണ് നാം മുറ്റത്തിറങ്ങുമ്പോൾ അയാൾ നമ്മുടെ നേർക്ക് നിറയൊഴിക്കില്ല എന്നതിന്?

“അതെക്കുറിച്ച് നമുക്ക് അടുത്ത ലക്കത്തിൽ ആലോചിക്കാം

“അതു വരെ കാത്തിരിക്കാൻ എനിക്കാവില്ല” കാൽ നീട്ടി വച്ച് അദ്ദേഹം വാതിൽക്കലെത്തി മുറ്റത്തേക്കിറങ്ങി. പിന്നെ കൈയിലെ തോക്ക് താഴെയിട്ടു. “ഓ.കെ. ഫോഗെൽ നിങ്ങൾ വിജയിച്ചിരിക്കുന്നു

ഒരു നിമിഷ നേരത്തേക്ക് എന്റെ മനസ്സിൽ അശുഭകരമായ ചിന്തകൾ കടന്നു പോയി ഡെസ്ഫോർജിന്റെ ശരീരം അസംഖ്യം വെടിയുണ്ടകളുടെ ടാർഗറ്റ് ആയി പരിണമിക്കുന്ന രംഗം എന്തിനോ വേണ്ടി കാത്തു നിൽക്കുന്നത് പോലെ ഇരു കൈകളും അരയിൽ കുത്തി അദ്ദേഹം അല്പ നേരം അവിടെ നിലകൊണ്ടു. അടുത്ത നിമിഷം ഫാം ഹൌസിന്റെ വാതിൽ തുറന്ന് ഇലാനയെയും മുന്നിൽ നിർത്തിക്കൊണ്ട് ഫോഗെൽ പുറത്തേക്ക് വന്നു.

അയാളെ അനുഗമിച്ചു കൊണ്ട് സാറാ കെൽ‌സോയും തൊട്ടു പിന്നിൽ ഡ ഗാമയും ഉണ്ടായിരുന്നു. പക്ഷേ, ഗൂഡ്രിഡിനെ കാണ്മാനുണ്ടായിരുന്നില്ല. ഒരു പക്ഷേ, തന്റെ മുത്തച്ഛനെ നോക്കുവാൻ വേണ്ടി അവൾ അവിടെത്തന്നെ നിന്നതായിരിക്കാം. ഒരു വല്ലാത്ത മൌനത്തിന്റെ അകമ്പടിയുമായി നടുമുറ്റത്ത് ഞങ്ങൾ പരസ്പരം നോക്കി നിന്നു.

(തുടരും)

38 comments:

  1. എന്തും സംഭവിക്കാവുന്ന നിമിഷങ്ങള്‍...

    ReplyDelete
  2. എന്താവും ഇനി??

    ReplyDelete
    Replies
    1. അതറിയാൻ കണ്ണുകളിൽ ഇളനീർ കുഴമ്പുമൊഴിച്ച് അടുത്തയാഴ്ച്ച വരെ കാത്തിരിക്കണം മുബീ... :)

      Delete
  3. വെടിയൊച്ച കേള്‍ക്കുന്നുണ്ടോ? ഭീതിദമായ രംഗം 

    ReplyDelete
    Replies
    1. ഇനിയും വെടിയൊച്ചകൾ പ്രകമ്പനം കൊള്ളുമോ...?

      Delete
  4. ഇനി വെടിയൊച്ചകൾ മാത്രമാകമോ ജയ പരാജയങ്ങൾ തീരുമാനിയ്ക്കുക.?
    കാത്തിരുന്നു കാണാം --

    ReplyDelete
    Replies
    1. ജാക്ക് ഹിഗ്ഗിൻസിന്റെയല്ലേ നോവൽ... അപ്രതീക്ഷിതമായി എന്തെല്ലാം സംഭവിക്കാനിരിക്കുന്നു ഇനിയും അശോകേട്ടാ...

      Delete
  5. ഇനി വെടിയൊച്ചകൾ മാത്രമാകമോ ജയ പരാജയങ്ങൾ തീരുമാനിയ്ക്കുക.?
    കാത്തിരുന്നു കാണാം --

    ReplyDelete
    Replies
    1. ധാന്യപ്പുരയുടെ മച്ചിൻപുറത്ത് നിന്നും കേട്ട വെടിയൊച്ചയുടെ മറുപടി എന്ന പോലെ തൊട്ടു പിന്നാലെ വീണ്ടും രണ്ട് വെടിയൊച്ചകൾ കൂടി... അശോകേട്ടന്റെ കമന്റും അതുപോലെയാണല്ലോ... രണ്ട് തവണ... ആദ്യത്തേതിന്റെ എക്കോയാണോ...?

      Delete
  6. വിനുവേട്ടാാ!!!!!

    ഇന്നലെ വായിയ്ക്കാൻ പറ്റിയില്ല.


    ശ്വാസം മുട്ടിപ്പോയത്‌ കൊണ്ട്‌ ഓടിച്ച്‌ വായിച്ചിട്ട്‌ കണ്ണടച്ച്‌ ആ രംഗങ്ങളൊക്കെ ഒന്നൂടെ മനക്കണ്ണിൽ കണ്ടു.പിന്നെ സ്വസ്ഥമായി ഒന്നൂടെ വായിച്ചു.

    ഇനിയെന്താകും.??

    ReplyDelete
    Replies
    1. സു.. സു... സുധീ... രംഗങ്ങൾ മനഃക്കണ്ണിൽ കാണാന്ന് സാധിക്കും വിധമുള്ള എഴുത്താണ് ജാക്ക് ഹിഗ്ഗിൻസിന്റേത്... കഴിഞ്ഞ രണ്ട് നോവലുകളിലും നാം അത് ദർശിച്ചതാണല്ലോ...

      Delete
  7. വിനുവേട്ടാാ!!!!!

    ഇന്നലെ വായിയ്ക്കാൻ പറ്റിയില്ല.


    ശ്വാസം മുട്ടിപ്പോയത്‌ കൊണ്ട്‌ ഓടിച്ച്‌ വായിച്ചിട്ട്‌ കണ്ണടച്ച്‌ ആ രംഗങ്ങളൊക്കെ ഒന്നൂടെ മനക്കണ്ണിൽ കണ്ടു.പിന്നെ സ്വസ്ഥമായി ഒന്നൂടെ വായിച്ചു.

    ഇനിയെന്താകും.??

    ReplyDelete
    Replies
    1. അശോകേട്ടന് പഠിക്കുകയാണോ സുധീ...? :)

      Delete
  8. മലയാളക്കരയിലെ കഥകളില്‍ വെടിയൊച്ചകള്‍ വായിക്കാത്തത് കോണ്ടാണ് എന്ന് തോന്നുന്നു.വെടിയുണ്ടകളെ കുറിച്ചോര്‍ത്തുപോയി .നടന്നുപോകുമ്പോള്‍ വെടിയുണ്ട നടന്നുപോകുന്നയാളുടെ ശരീരത്തില്‍ തൊട്ടു തൊട്ടില്ല എന്നരീതിയില്‍ ചീറിപ്പാഞ്ഞു പോയാലത്തെ അവസ്ഥയെക്കുറിച്ച് ഓര്‍ത്തുപോയി .ഇനി ആ വെടിയുണ്ട ശരീരത്തില്‍ തുളച്ചുകയറിയാലോ .ഉദ്വേഗജനകമായ തുടര്‍ക്കഥ ആശംസകള്‍

    ReplyDelete
  9. വീണ്ടും സസ്പെൻസ്‌!!!


    അടുത്ത ട്വിസ്റ്റ്‌ ഏതു വഴിയായിരിയ്ക്കും???

    ReplyDelete
    Replies
    1. റസ്മുസെന്‍? അതോ ഗൂഡ്രിഡോ...!

      Delete
    2. അടുത്ത ലക്കത്തിൽ... പെട്ടെന്ന് വായിച്ചോളൂ ശ്രീ...

      Delete
  10. ivide aake kalushitham aanalle..??:)

    ReplyDelete
    Replies
    1. ഇനിയും കലുഷിതമാകാനിരിക്കുന്നതേയുള്ളൂ വിൻസന്റ് മാഷേ...

      Delete
  11. ഉദ്വേഗജനകമായ നിമിഷങ്ങള്‍

    ReplyDelete
  12. ഇനിയെന്താവും എന്നറിയാന്‍ അടുത്ത വര്‍ഷം ആവില്ലേ.

    എല്ലാ വായനക്കാര്‍ക്കും പുതുവത്സരാശംസകള്‍

    ReplyDelete
    Replies
    1. അത് ശരിയാണല്ലോ സുകന്യാജീ... എല്ലാ വായനക്കാർക്കും എന്റെ വകയും നവവത്സരാശംസകൾ...

      Delete
  13. വിനുവേട്ടാ... പല തവണ വെള്ളിത്തിരയിൽ കണ്ടിട്ടുള്ള സാഹസിക ദൃശ്യങ്ങളുടെ പുനഃരാവിഷ്കരണം പോലെ, ഉദ്വേഗജനകമായി , ഇനിയും കഥയുടെ അടുത്ത ലക്കങ്ങൾ വേഗം തുടരട്ടെ.... എന്റെ പുതുവത്സരാശംസകൾ.

    ReplyDelete
  14. ഇന്നാണു ഈ അദ്ധ്യായം വായിക്കാനൊത്തത്. അത് നന്നായി. അടുത്ത ലക്കവും കൂടെ ചേർത്ത് വായിക്കാല്ലോ

    ReplyDelete
  15. 54-ഉം കടന്ന് 55-ലേയ്ക്ക്..

    (ഹെന്റമ്മോ... മൊത്തം വെടിയും പുകയുമാണല്ലോ..!!)

    ReplyDelete
  16. കഴിഞ്ഞ കുറച്ച് ദിവസങ്ങൾ മുഴുവൻ
    ലണ്ടൻ വണ്ടലാന്റിലെ ഒരു കുഴിയിൽ അകപ്പെട്ട്
    കിടക്കുകയായിരുന്നു.. ഊരിയെടുക്കുവൻ കുറച്ച് ബുദ്ധിമുട്ടൽ
    കാരണമാണ് വൈകിയത് ...

    ReplyDelete
    Replies
    1. വൈകിയത് ക്ഷമിച്ചു.
      കുട്ടി ലവ് ലെറ്റർ കൊണ്ടുവന്നിട്ട് ക്ലാസിൽ കയറിക്കോളൂ

      Delete
    2. പരിക്കുകളൊന്നും പറ്റിയില്ല എന്ന് കരുതട്ടെ മുരളിഭായ്... ? :)

      Delete
  17. ഇന്നാണ് വായിക്കാൻ പറ്റിയത്. അടുത്തതെന്താവും എന്നോർത്ത് കാത്തിരുന്നു മുഷിയേണ്ടതില്ലല്ലോ വേഗം അടുത്ത ലഖങ്ങൾ വായിച്ചു തീർക്കണല്ലോ. യാത്രകളുടെ തിരക്കിൽ സമയം നന്നേ കുറവ്.

    ReplyDelete
  18. നേര്‍ക്കുനേര്‍...
    അടുത്ത രംഗത്തേക്ക് കടക്കട്ടെ.

    ReplyDelete