Friday, 18 December 2015

ഈസ്റ്റ് ഓഫ് ഡെസലേഷൻ - 53



ഡെസ്ഫോർജും ഞാനും തമ്മിലുള്ള അസ്വാരസ്യം അനുനിമിഷം ഏറിക്കൊണ്ടിരുന്നു. മെയിൽ ബാഗുകളുടെ ഇടയിൽ നിന്നും ബെർഗ്സൺ ആ പാക്കറ്റ് കണ്ടെടുത്ത് ഗൂഡ്രിഡിന് നേർക്ക് നീട്ടിയപ്പോഴുണ്ടായ ആവേശത്തിന്റെ തീവ്രത പോലും അതിന്റെ നിഴലിൽ മങ്ങിപ്പോയിരുന്നു എന്നതാണ് വാസ്തവം. പാക്കറ്റിന്റെ മുകളറ്റം തുറന്ന് അവൾ അതിനുള്ളിൽ നിന്നും ഒരു കാർഡ്ബോഡ് ബോക്സ് പുറത്തെടുത്തു. സ്കോച്ച് ടേപ്പ് കൊണ്ട് നന്നായി വരിഞ്ഞ് ചുറ്റി ഒട്ടിച്ചിട്ടുണ്ടായിരുന്നു അത്.

“ആർണി എന്നെ ഏൽപ്പിച്ചപ്പോൾ ഉള്ള അതേ അവസ്ഥയിൽ തന്നെ ഇരിക്കുന്നു” ഗൂഡ്രിഡ് പറഞ്ഞു.

ഒരു പേനാക്കത്തി എടുത്ത് ഞാനതിന്റെ അടപ്പ് മുറിച്ച് മാറ്റി. ഗ്രേ നിറത്തിലുള്ള ഒരു ക്യാൻ‌വാസ് മണി ബെൽറ്റ് ആയിരുന്നു അതിനുള്ളിൽ.  ബെൽറ്റിൽ ഘടിപ്പിച്ചിരിക്കുന്ന തുകലുറകൾ എല്ലാം തന്നെ നിറഞ്ഞ് വീർത്തിരിക്കുന്നു. അതിലൊന്ന് തുറന്ന് ആ കല്ലുകൾ ഞാൻ എന്റെ കൈപ്പടത്തിലേക്ക് കുടഞ്ഞിട്ടു.

“അപ്പോൾ ഇങ്ങനെയാണല്ലേ അവയുടെ രൂപം?” ഡെസ്ഫോർജ് ആരാഞ്ഞു.

“അതെ...” ഞാൻ തല കുലുക്കി. “വിദഗ്ദ്ധരുടെ കരങ്ങൾ ഇതിന്മേൽ പ്രവർത്തിക്കുന്നത് വരെ ഇവ ഇങ്ങനെയാണ് കാണപ്പെടുക 

അവ ആ ഉറകളിൽ തിരികെ നിക്ഷേപിച്ചിട്ട് ഞാൻ ആ ബെൽറ്റ് എന്റെ അരയിൽ കെട്ടി. പിന്നെ ബെർഗ്സൺന്റെ നേർക്ക് തിരിഞ്ഞു. “നിങ്ങളുടെ ജീപ്പ് അല്പനേരത്തേക്ക് കൊണ്ടുപോകുന്നതിൽ വിരോധമില്ലല്ലോ?”

“ഒരു വിരോധവുമില്ല” എന്തൊക്കെയോ ദുരൂഹത അതിനെ ചുറ്റിപ്പറ്റി നിൽക്കുന്നു എന്നത് അയാൾക്ക് മനസ്സിലായി എന്ന് തോന്നി. “നോക്കൂ എന്റെ സഹായം എന്തെങ്കിലും വേണമെങ്കിൽ പറയാൻ മടിക്കണ്ട” അയാൾ കൂട്ടിച്ചേർത്തു.

“ഹേയ്, അതിന്റെ ആവശ്യമൊന്നുമില്ല” ഞാൻ പറഞ്ഞു.

പെട്ടെന്നാണ് ഡെസ്ഫോർജിന് ദ്വേഷ്യം കയറിയത്.  “വെറുതെ സമയം മെനക്കെടുത്താതെ ഇവിടുന്ന് പുറത്തിറങ്ങാൻ നോക്ക് പൊട്ടിത്തെറിച്ചുകൊണ്ട് അദ്ദേഹം പുറത്തേക്ക് നടന്നു.

പുറത്ത് അക്ഷമനായി ഉലാത്തുന്ന ഡെസ്ഫോർജിനെ നോക്കി ഇലാനയുടെ അരികിൽ ഞാൻ ഒരു നിമിഷം നിന്നു. “ഇയാൾക്കിത് എന്തിന്റെ കേടാണ്? വല്ല പിടിയുമുണ്ടോ?”

അവളുടെ മുഖത്ത് അപ്പോഴും പരിഭ്രമം കാണാമായിരുന്നു. “സത്യമായിട്ടും എനിക്കറിയില്ല ചിലപ്പോഴെല്ലാം അദ്ദേഹം ഇങ്ങനെ രോഷാകുലനാകും ഒരു കാ‍രണവുമില്ലാതെ വെറുതെ എല്ലാവരോടും കയർക്കും അല്പം മദ്യം ലഭിച്ചാൽ ഒരു പക്ഷേ നോർമലായേക്കും

“ശരിയാണ് കുറേക്കാലമായി നിർത്താതെ കഴിച്ചു കൊണ്ടിരിക്കുകയല്ലേ ഇത്രയും നേരം കഴിക്കാതിരിക്കുന്നതിന്റെ വെപ്രാളമായിരിക്കും  വെറുപ്പോടെ ഞാൻ പറഞ്ഞു.

തന്റെ റൈഫിൾ അരികിൽ വച്ച് ജീപ്പിന്റെ ഡ്രൈവിങ്ങ് സീറ്റിൽ ഇരിക്കുകയാണ് ഡെസ്ഫോർജ്. ഉടക്കാനുള്ള മുഖഭാവത്തോടെ അദ്ദേഹം എന്നെ നോക്കി. “എന്താ, ഞാൻ പറഞ്ഞതിൽ വല്ല വിരോധവുമുണ്ടോ?”

“നിങ്ങളുടെ ഇഷ്ടം പോലെ

ഞാൻ പിൻ സീറ്റിൽ കയറി ഇരുന്നു. ഞങ്ങളുടെ ശീത സമരത്തിനിടയിൽ പെട്ട് ചിന്താക്കുഴപ്പത്തോടെ ഇലാന മടിച്ച് നിന്നു. എന്നാൽ ബുദ്ധിമതിയായ ഗൂഡ്രിഡ് അത് വിദദ്ധമായി പരിഹരിച്ചു. ഡെസ്ഫോർജിന് സമീപം മുൻ സീറ്റിലേക്ക് അവൾ കയറി ഇരുന്നു.

“പെട്ടെന്ന് തീരുമാനിച്ചോണം” അദ്ദേഹം കടുത്ത സ്വരത്തിൽ പറഞ്ഞു. “നീ വരുന്നുണ്ടോ ഇല്ലയോ?”

ഇലാന മറുപടി നൽകിയില്ല. പിൻ സീറ്റിൽ എനിക്കരികിൽ കയറി ഇരുന്നു. മുരൾച്ചയോടെ ജീപ്പ് മുന്നോട്ട് കുതിക്കവെ അവൾ ഇരു കൈകളാലും മുറുകെ പിടിച്ച് മുന്നിലേക്ക് നോക്കി ഇരുന്നു.

                            * * * * * * * * * * * * * * * * * * * *

പൂർണ്ണമായും മാറിയില്ലെങ്കിലും മഴയ്ക്ക് അൽപ്പമൊരു ശമനം വന്നിരിക്കുന്നു. അതുകൊണ്ട് ദൂരക്കാഴ്ച്ച ഏതാണ്ട് അമ്പത് വാര എന്ന നിലയിൽ ഭേദപ്പെട്ടിട്ടുണ്ട്. ചളി പുരണ്ട് കിടക്കുന്ന റോഡിലൂടെ വീശിയടിക്കുന്ന കാറ്റിനെതിരെ ഞങ്ങൾ കുന്നിൻ മുകളിലേക്ക് കുതിച്ചു.

റോഡിന് ഇടത് ഭാഗം കുത്തനെ താഴോട്ട് ചെന്ന് ക്രീക്കിന് മുന്നിലുള്ള ബീച്ചിലാണ് ചേരുന്നത്. ക്രീക്കിലേക്കുള്ള ആ മലഞ്ചെരുവിൽ അങ്ങിങ്ങായി കുറ്റിച്ചെടികൾ നിറഞ്ഞിരിക്കുന്നു. അവയ്ക്കിടയിൽ ഏതാണ്ട് പത്തടിയോളം ഉയരത്തിൽ തലയുയർത്തി നിൽക്കുന്ന ബിർച്ച് മരങ്ങൾ. വലത് ഭാഗത്താകട്ടെ പായൽ പിടിച്ച പാറക്കെട്ടുകൾക്ക് ഇടയിലായി ചെമ്പട്ട് വിരിച്ചത് പോലെ പടർന്ന് നിൽക്കുന്ന പോപ്പി ചെടികൾ. അവയ്ക്ക് കൂട്ടിനായി നിൽക്കുന്ന ആൽ‌പൈൻ മരങ്ങളും ചില ഔഷധസസ്യങ്ങളും. മഴ തോർന്ന പ്രഭാതത്തിൽ മഞ്ഞിറങ്ങുമ്പോൾ എല്ലാം കൂടി മനോഹരമായ ഒരു ദൃശ്യമായിരിക്കും നമുക്ക് സമ്മാനിക്കുന്നത്.

മോശമായ കാലാവസ്ഥ ആയിരുന്നിട്ടും അസാമാന്യ വേഗതയിലാണ് ഡെസ്ഫോർജ് ജീപ്പ് ഓടിച്ചുകൊണ്ടിരിക്കുന്നത്. പലപ്പോഴും തോന്നിയതാണ് സ്പീഡ്  കുറയ്ക്കുവാൻ അദ്ദേഹത്തോട് പറയാൻ. പക്ഷേ, രംഗം കൂടുതൽ വഷളാക്കേണ്ട എന്ന് കരുതി മിണ്ടാതിരിക്കുകയായിരുന്നു. ഇനിയും ക്ഷമിക്കാൻ വയ്യ കുന്നിൻ മുകളിലേക്കുള്ള വഴി പാതി ദൂരം താണ്ടിയിരിക്കുന്നു. പെട്ടെന്നാണ് എതിർദിശയിലെ വളവിൽ നിന്നും അസാമന്യ വേഗതയിൽ ഞങ്ങൾക്ക് നേരെ പാഞ്ഞു വരുന്ന ലാന്റ് റോവർ ദൃഷ്ടിയിൽ പെട്ടത്. ഞാൻ താമസിക്കുന്ന ഹോട്ടലിന്റെ ഉടമസ്ഥതയിലുള്ള വാഹനങ്ങളിലൊന്ന്!  

എല്ലാം തണുത്തുറഞ്ഞ് നിശ്ചലമായത് പോലെ തോന്നിയ നിമിഷം ബ്രേക്ക് ചെയ്യാൻ പോലും തുനിയാതെ ഡെസ്ഫോർജ് ജീപ്പ് ഇടത് വശത്തെ ട്രാക്കിലേക്ക് വെട്ടിച്ചു. എതിരെ വന്ന ലാന്റ് റോവർ സഡൻ ബ്രേക്കിൽ സ്കിഡ് ചെയ്ത് ഞങ്ങളുടെ ജീപ്പിനെ തൊട്ടു തൊട്ടില്ല എന്ന മട്ടിൽ കടന്നുപോയി നിന്നു. ഞങ്ങളുടെ ജീപ്പാകട്ടെ നിയന്ത്രണം വിട്ട് റോഡിൽ നിന്നും ഇറങ്ങി കുഴഞ്ഞ മണ്ണിലൂടെ നീങ്ങി.

അപ്രതീക്ഷിതമായ ആഘാതത്തിൽ ഞാൻ സീറ്റിൽ നിന്നും എടുത്തെറിയപ്പെട്ടു. തല അൽപ്പം മുന്നോട്ട് കുനിച്ച് ഇരു കൈകളും ഒരു കവചം പോലെ പിടിച്ചുകൊണ്ടാണ് ഞാൻ കുഴഞ്ഞ മണ്ണിൽ ചെന്ന് പതിച്ചത്. അവിടെ നിന്നും അൽപ്പ ദൂരം ഉരുണ്ട് സമീപത്തെ കുറ്റിക്കാട്ടിൽ ചെന്ന് നിശ്ചലമായതും പതുക്കെ ഞാൻ എഴുന്നേറ്റു.

രോഷാകുലനായ സിംഹത്തെപ്പോലെ മുരൾച്ചയോടെ ചരലും മണ്ണുമെല്ലാം തെറിപ്പിച്ചു കൊണ്ട് ഡെസ്ഫോർജിന്റെ ജീപ്പ് വീണ്ടും റോഡിലേക്ക് കയറി ബ്രേക്ക് ചെയ്ത് നിന്നു. ജീപ്പിനെ കടന്ന് മുന്നോട്ട് പോയി നിന്ന ലാന്റ് റോവർ അപ്പോഴേക്കും റിവേഴ്സ് എടുത്തു വരുന്നതാണ് ഞാൻ കണ്ടത്. വിൻഡ് സ്ക്രീനിൽ പിടിച്ച് എഴുന്നേറ്റ് നിൽക്കുന്ന സ്ട്രാട്ട‌ന്റെ കൈയിൽ നീട്ടിപ്പിടിച്ച ഓട്ടോമാറ്റിക്ക് ഗൺ ഉണ്ടായിരുന്നു.

അയാളുടെ തോക്കിൽ നിന്നും അലക്ഷ്യമായി ഉതിർന്ന വെടിയുടെ ശബ്ദം കേട്ട ഞാൻ അലറി. “ജാക്ക് ദൈവത്തെയോർത്ത് ജീപ്പ് നിർത്തല്ലേ സ്ത്രീകളെ രണ്ടുപേരെയും ഫാമിൽ കൊണ്ടു ചെന്നാക്കൂ പ്ലീസ്

എന്തുകൊണ്ടോ,  ഇത്തവണ എന്നോട് തർക്കിക്കാതിരിക്കാനുള്ള വിവേകം അദ്ദേഹം കാണിച്ചു. വീണ്ടും കനം വച്ചു തുടങ്ങിയ മഴയിലേക്ക് ജീപ്പ് അപ്രത്യക്ഷമായി. ഞാൻ നിന്നിരുന്നതിന് തൊട്ട് മുകളിൽ റോഡിൽ ലാന്റ് റോവർ വന്ന് ബ്രേക്ക് ചെയ്തു. സ്ട്രാട്ടൺ എന്തൊക്കെയോ ഉച്ചത്തിൽ അലറി വിളിച്ചുവെങ്കിലും അതെന്താണെന്നെനിക്ക് വ്യക്തമായില്ല. അടുത്ത നിമിഷം അയാൾ ജീപ്പിൽ നിന്നും പുറത്തേക്ക് ചാടി. ഞാൻ നിന്നിരുന്നതിന് മുപ്പതോ നാല്പതോ അടി മുകൾഭാഗത്തായിട്ടാണ് ഊർന്നിറങ്ങുന്ന ചരലിനും മണ്ണിനുമൊപ്പം ഓട്ടോമാറ്റിക്ക് ഗണ്ണുമായി അയാൾ വന്നു പതിച്ചത്.

മുകളിലെ റോഡിൽ, അവരെ കബളിപ്പിച്ച് കടന്നു കളഞ്ഞ ജീപ്പിന് പിന്നാലെ പായുന്ന ലാന്റ് റോവറിന്റെ ശബ്ദം കേട്ടു. ഞാനാകട്ടെ, പ്രാണരക്ഷാർത്ഥം കുനിഞ്ഞ് കുറ്റിച്ചെടികൾക്കിടയിലൂടെ മുന്നോട്ടോടുമ്പോൾ യന്ത്രത്തോക്ക് രണ്ട് തവണ ശബ്ദിക്കുന്നത് കേൾക്കാറായി.

മുന്നോട്ടുള്ള പ്രയാണം തുടരവെ മരച്ചില്ലകൾ എന്റെ മുഖത്ത് ചാട്ടവാർ കണക്കെ അടിച്ചു കൊണ്ടിരുന്നു. അത് കാര്യമാക്കാതെ കഴിയാവുന്നത്ര വേഗതയിൽ നീങ്ങുമ്പോൾ എവിടെയോ കാൽ തട്ടി നിലത്തു വീണ ഞാൻ ഒന്നുരുണ്ട് മഴവെള്ളത്തിനും ചെറുകല്ലുകൾക്കുമൊപ്പം താഴോട്ട് ഊർന്ന് നീങ്ങി. ഒരു ഉരുൾ പൊട്ടലിൽ പെട്ടത് പോലെ ശ്വാസമടക്കിപ്പിടിച്ചുകൊണ്ട് ഞാൻ ചെന്നെത്തിയത് ക്രീക്കിന് തൊട്ട് മുമ്പുള്ള ബീച്ചിലാണ്.

ആയാസപ്പെട്ട് ഞാൻ വീണ്ടും എഴുന്നേറ്റു. കാലുകൾ നിലത്തുറയ്ക്കുന്നില്ല. ചരൽ നിറഞ്ഞ ആ തീരത്തു കൂടി ഞാൻ വേച്ച് വേച്ച് നടന്നു. അർദ്ധവൃത്താകൃതിയിൽ അടുക്കിവച്ചത് പോലെ തോന്നിക്കുന്ന ഏതാനും കരിമ്പാറക്കെട്ടുകളുടെ മറവിലെ സുരക്ഷിതത്വത്തിലേക്ക് ചെന്ന് ഞാൻ കുഴഞ്ഞ് വീണു. ഒരു നിമിഷം ഞാൻ ഒരു കൊച്ചു കുട്ടി ആയത് പോലെ തോന്നി. ചരൽ നിറഞ്ഞ സ്കോട്ടിഷ് കടൽത്തീരത്ത് മുഖമടച്ച് കിടക്കുന്ന ഒരു പന്ത്രണ്ടുകാരൻ   അന്ന് കണ്ട അതേ തരം കല്ലുകൾ തന്നെ ഇതും ഒരു പക്ഷേ, ലോകത്തെ ഒട്ടുമിക്ക ബീച്ചുകളിലും കാണുന്ന അതേ ചരൽക്കല്ലുകൾ ചുവപ്പും ബ്രൌണും വെളുപ്പും കറുപ്പും എല്ലാം ഇടകലർന്ന മിനുസമേറിയ കല്ലുകൾ

എന്റെ വിരലുകൾ ആ ചരൽക്കൂട്ടത്തിലേക്ക് ആഴ്ന്നിറങ്ങി. അതുമായി കുറേ നേരം ഞാൻ ആ നിലയിൽ അവിടെ തന്നെ കിടന്നു. ശ്വാ‍സമെടുക്കുവാൻ പോലും ഭയന്ന നിമിഷങ്ങൾ ഏത് നിമിഷവും മുകളിൽ കേൾക്കുവാൻ സാദ്ധ്യതയുള്ള അയാളുടെ പാദപതനത്തിന് ചെവിയോർത്ത് പക്ഷേ, ഒന്നുമുണ്ടായില്ല. മലമുകളിൽ നിന്നും താഴ്‌വാരത്തിലേക്ക് മഴയെയും വഹിച്ചു കൊണ്ടെത്തുന്ന കാറ്റിന്റെ മർമ്മരം മാത്രം  കൂട്ടിന് താഴെ ക്രീക്കിലെ കുഞ്ഞോളങ്ങളുടെ ഈണവും.

                                     * * * * * * * * * * * * * * * * * * * *

ഏതാണ്ട് അഞ്ച് മിനിറ്റോളം ഞാൻ അവിടെത്തന്നെ കിടന്നു. പിന്നെ എഴുന്നേറ്റ് ഫാം ഹൌസിന്റെ താഴെ ഭാഗത്തേക്കുള്ള ഏകദേശ ദൂരം കണക്കാക്കി അത് ലക്ഷ്യമാക്കി തീരത്തു കൂടി പതുക്കെ മുന്നോട്ട് നടന്നു. എന്റെ കണക്കു കൂട്ടൽ തെറ്റിയില്ല. ഫാം ഹൌസിന് താഴെ മലയടിവാരത്ത് കിഴുക്കാം തൂക്കായി തള്ളി നിൽക്കുന്ന ഒരു വലിയ ഗ്രാനൈറ്റ് പാറയുടെ അടിയിലാണ് ഞാനെത്തിയത്. അതിന്റെ ഒരു വശത്ത് കൂടി മരച്ചില്ലകളിൽ പിടിച്ച് തൂങ്ങി ഞാൻ മുകളിലേക്ക് കയറി.

പാറക്കെട്ടിന് മുകളിലെത്തിയിരിക്കുന്നു. മൂടൽ മഞ്ഞ് ഇനിയും അരങ്ങൊഴിഞ്ഞിട്ടില്ല. ചെറുതായി വീശുന്ന കാറ്റിനൊപ്പം എനിക്കു ചുറ്റും വട്ടം കറങ്ങുന്ന അവ വിവിധ രൂപങ്ങളിൽ എന്നെ ഭയപ്പെടുത്തിക്കൊണ്ടിരുന്നു. എന്റെ ഹൃദയമിടിപ്പുകൾ പെരുമ്പറ പോലെ മുഴങ്ങുന്നതായി തോന്നി. പാറക്കെട്ടിലെവിടെയോ ഉരഞ്ഞതിനാൽ എന്റെ വായിൽ നിന്നും രക്തം കിനിയുന്നുണ്ടായിരുന്നു. അവിടെ കണ്ട ഒരു കല്ലിൽ പതുക്കെ ഞാൻ ഇരുന്നു. പിൻ‌ഭാഗത്തായി ഉയർന്ന് നിൽക്കുന്ന ഒരു കൂട്ടം മരങ്ങൾ. അധികമകലെയല്ലാതെ കാണുന്ന സമതലത്തിനുമപ്പുറം തലയുയർത്തി നിൽക്കുന്ന കുന്നുകൾക്ക് താഴെ റസ്മുസെന്റെ ഫാം.

ഒരു ദീർഘശ്വാസമെടുത്ത് ഞാൻ വീണ്ടും എഴുന്നേറ്റു. റസ്മുസെന്റെ ഫാം ഹൌസ് ലക്ഷ്യമാക്കി മുന്നോട്ട് നീങ്ങി. പെട്ടെന്നായിരുന്നു ഒരു പാറക്കെട്ടിന്റെ അറ്റത്തുള്ള മറവിൽ നിന്നും ചാടിയെഴുന്നേറ്റ സ്ട്രാട്ടന്റെ രൂപം എന്റെ സർവ്വ നാഡികളെയും തളർത്തിയത്.

പൂർവ്വകാല സുഹൃത്തുക്കൾ പൊടുന്നനെ ഒരു നാൾ കണ്ടുമുട്ടിയത് പോലെ മധുരമായ സ്വരത്തിൽ അയാൾ ചോദിച്ചു. “ആഹ് ഇതെവിടെയായിരുന്നു ഇത്രയും നേരം?”

രക്ഷപെടാനായി ഞാൻ തിരിയുവാൻ ശ്രമിച്ചതും അയാളുടെ തോക്കിൽ നിന്നും ഉതിർന്ന വെടിയുണ്ട എന്റെ കൈപ്പത്തിയുടെ മുകളിലായി തുളഞ്ഞു കയറി. തികച്ചും ഒരു പ്രൊഫഷണൽ കില്ലറുടെ വൈദഗ്ദ്ധ്യം മരണാസന്നനായ ഒരുവന് ചിലപ്പോൾ അതിന് മുമ്പായി എതിരാളിയുടെ നേർക്ക് ഒരു നിറയെങ്കിലും ഒഴിക്കുവാൻ സാധിച്ചേക്കും. പക്ഷേ, കൈപ്പത്തി തകർന്ന ഒരുവന് ഒരിക്കലും അത് സാദ്ധ്യമല്ല തന്നെ.

ഒരു കാര്യം അവർ പറയുന്നത് ശരിയാണ് - ഒരു വെടിയുണ്ട നിങ്ങളുടെ ദേഹത്ത് വന്ന് തറയ്ക്കുന്ന നേരത്ത് നിങ്ങളതിന്റെ വേദന ഒട്ടും തന്നെ അറിയുന്നില്ല. തന്നേക്കാൾ വലിയൊരു മനുഷ്യൻ നൽകുന്ന ശക്തിയായ താഡനത്തിന്റെ ആഘാതം പോലെയുള്ള അനുഭവം മാത്രമായിരിക്കും ആദ്യം അത് നൽകുക. എന്നാൽ അത് നമ്മുടെ കേന്ദ്രനാഡീ വ്യൂഹത്തിൽ ഏൽപ്പിക്കുന്ന ആഘാതം വളരെ വലുതായിരിക്കും.അടിവയറ്റിൽ ഒരു തൊഴി കിട്ടിയത് പോലെ നമ്മുടെ ശ്വാസം നിലച്ച് പോകുന്നു.

കമഴ്ന്ന് വീണ ഞാൻ ഒരിറ്റ് ശ്വാസത്തിനായി പൊരുതി. ഒരു ചെറു പുഞ്ചിരിയോടെ എന്റെ അവസ്ഥ ആസ്വദിച്ചുകൊണ്ട് സ്ട്രാട്ടൺ ആ പാറക്കെട്ടിന്റെ അഗ്രഭാഗത്ത് അങ്ങനെ നിന്നു. “കുറേ നേരമായി നിങ്ങളെ നിരീക്ഷിച്ചു കൊണ്ട് നിൽക്കുകയായിരുന്നു ഞാൻ അവിടെ നിന്നാൽ ഇങ്ങ് താഴെ വരെയും കാണാമായിരുന്നു നേർത്ത മഞ്ഞിന്റെ ആവരണത്തിനിടയിലും  അയാൾ തലയാട്ടി. “ഒരിക്കലും നിങ്ങൾ ഇതിൽ ഉൾപ്പെടാൻ പാടില്ലായിരുന്നു ഒരിക്കലും

അയാൾ തന്റെ ഓട്ടോമാറ്റിക് ഗൺ ഉയർത്തി എന്റെ നേർക്ക് ഉന്നം പിടിച്ചു. ഞാൻ ഉച്ചത്തിൽ അലറി. “ഡോണ്ട് ബീ എ ഫൂൾ, സ്ട്രാട്ടൺ ആ മരതകക്കല്ലുകൾ എവിടെയാണെന്നെനിക്കറിയാം…!

ഒരു നിമിഷം ഒന്ന് സംശയിച്ചിട്ട് അയാൾ തോക്ക് താഴ്ത്തി. ഞാൻ ഒരു കാലിൽ പതുക്കെ മുട്ടു കുത്തിയിട്ട് ഇടത് കൈ താഴെ പൂഴിയിലേക്ക് തിരുകി. അവിടെ നിന്ന് എഴുന്നേൽക്കുമ്പോൾ എന്റെ കൈപ്പിടി നിറയെ ഉണ്ടായിരുന്ന മണ്ണ് അയാളുടെ മുഖത്തേക്ക് ശക്തിയോടെ വലിച്ചെറിഞ്ഞു. സ്വാഭാവികമായും അത് തടയാനായി ഇടം കൈ ഉയർത്തി അയാൾ ഒരടി പിന്നോട്ട് വച്ചു. അടുത്ത നിമിഷം ആ പാറക്കെട്ടിന്റെ അഗ്രത്തിൽ നിന്നും അഗാധ ഗർത്തത്തിലേക്ക് അയാൾ പതിച്ചു.

(തുടരും)

29 comments:

  1. ഒന്നര മാസത്തെ ഇടവേളയ്ക്ക് ശേഷം നോവൽ തുടരുന്നു... എല്ലാവരും കഥയൊക്കെ മറന്നു പോയോ ആവോ... !

    ReplyDelete
  2. ഈ വരവ് ഒരു വരവുതന്നെ.
    സ്ട്രാട്ടണ്‍ ഓര്‍ത്തുകാണില്ല ഇങ്ങനെ ഒരു നീക്കം.

    എന്താ കഥ! ഞാനാണോ ആദ്യം ഇവിടെ.

    ReplyDelete
    Replies
    1. അതെ... അപ്രതീക്ഷിതമായ നീക്കം...

      Delete
  3. കഥയൊന്നും മറന്നിട്ടില്ല . ഇടയ്ക്കു വന്നു നോക്കാറുണ്ട് അടുത്ത ലക്കം വന്നോന്ന്. ഇത്തവണയും ആകെ സംഭ്രമജനകമായി വായിച്ചു തീർത്തത്.
    " ഇടതു കൈ പൂഴിയിലേക്ക് തിരുകി " പിന്നെ സംഭവിച്ചതൊക്കെയും അപ്രതീക്ഷിതം ല്ലേ. (വായനക്കാരെ സംബന്ധിച്ച് ) . കഥ ബാക്കിയും വരട്ടെ. ഒപ്പം ക്രിസ്തുമസ്..... പുതുവത്സര ആശംസകളും.

    ReplyDelete
    Replies
    1. ഇനി നോവൽ തീരുന്നത് വരെ മുടക്കമൊന്നുമുണ്ടാകില്ല ഗീതാജി...

      Delete
  4. വിനുവേട്ടാാാ!!!!!!


    രണ്ട്‌ മാസം കൊണ്ട്‌ ബാക്കി അറിയാൻ വീർപ്പ്‌ മുട്ടി ഇരിക്ക്യാരുന്നു.ഇത്തവണ ആകെ സംഭ്രമിപ്പിച്ചല്ലൊ!!!!.

    ജീപ്പിലുള്ളവരെക്കുറിച്ച്‌ ഓർത്ത്‌ ഒരു അസ്വസ്ഥത...

    ReplyDelete
    Replies
    1. ഇനി നമുക്ക് ജീപ്പിലുള്ളവരുടെയടുത്തേക്ക് പോകാം... വിഷമിക്കാതെ....

      Delete
  5. സ്ട്രാട്ടന്റെ അപ്രതീക്ഷിത വീഴ്ച്ച സ്വാഭാവികം തന്നെ.. അത് വേണ്ടത് തന്നെ...

    ( പഴയ കഥകൾ ഓർമ്മയിൽ ഒരു നിഴലായി മാത്രമുണ്ട്. ഒരു കഥാ ചുരുക്കം കൊടുത്തു കൂടെ വിനുവേട്ടാ.... )

    ReplyDelete
    Replies
    1. ഇനിയിപ്പോൾ കഥാ ചുരുക്കം എന്നൊക്കെ പറഞ്ഞാൽ... വയ്യ അശോകേട്ടാ...

      Delete
  6. ബാക്കിയുള്ളവര്‍ ആകാംക്ഷയുടെ മുനമ്പില്‍ത്തന്നെ ഇപ്പോഴും...

    ReplyDelete
    Replies
    1. അതാണാല്ലോ‍ ഹിഗ്ഗിൻസിന്റെ വിജയവും...

      Delete
  7. എന്റെ ലാപ്ടോപ്പ് അടിച്ചുപോയതിനാൽ ഒന്നരമാസം ഞാനും ബൂലോഗത്തൂന്ന് അവധി ആയിരുന്നു.
    ചാപ്റ്റർ 52 വായിച്ചതാണോന്ന് നോക്കട്ടെ. വായിച്ചതാണേലും ഒരു റീ-കാപ് വേണ്ടിവരും

    ReplyDelete
    Replies
    1. തിരിച്ചെത്തിയതിൽ സന്തോഷം അജിത്‌ഭായ്...

      Delete
  8. ജോയുടെ പൂഴിക്കടകൻ!!!!!

    ReplyDelete
  9. പോലീസെവിടെ ? ആംബുലൻസെവിടെ ?

    ReplyDelete
    Replies
    1. ആകെക്കൂടിയുള്ള ഒരു പോലീസുകാരൻ സൈമൺസെൻ ഒരു അടിപിടി കേസ് അറ്റന്റ് ചെയ്യാൻ പോയിരിക്കുകയല്ലേ അരുൺ... മറന്നു പോയോ...?

      Delete
  10. ഹോ... ജോ കളരി പഠിച്ചിട്ടുണ്ടാവുംല്ലേ. എന്തായാലും സംഗതി ഉഷാറായി. ഇനി എന്താണാവോ? തമിഴ് പടത്തിലെ പോലെ വീണ്ടും സ്ട്രാട്ടന് എണീറ്റ്‌ വരോ ?

    ReplyDelete
    Replies
    1. അഗാധ ഗർത്തത്തിലേക്ക് വീണാൽ എഴുന്നേറ്റ് വരുമോ...? അല്ല, ശരിക്കും എഴുന്നേറ്റ് വരുമോ ഇനി...!

      Delete
  11. അങ്ങനെ ഒരു വല്യ ഇടവേളയ്ക്കു ശേഷം നമ്മള്‍ വീണ്ടും കഥയിലേയ്ക്ക് തിരിച്ചെത്തി, അല്ലേ?

    സ്ട്രാട്ടന് കിട്ടേണ്ടതു തന്നെ, എന്നാലും അപ്രതീക്ഷിതമായിപ്പോയി.

    അപ്പോ ഇനി ഡെസ്‌ഫോര്‍ജും മറ്റും ?

    ReplyDelete
    Replies
    1. അതെ ശ്രീ... ഒന്നര മാസത്തെ ഇടവേളയായിരുന്നു... തിരിച്ചിങ്ങോട്ട് വരാനേ തോന്നുന്നുണ്ടായിരുന്നില്ല സത്യത്തിൽ...

      കഥ അതിന്റെ അവസാന ഘട്ടത്തിലേക്ക് അടുക്കുകയാണ് കേട്ടോ...

      Delete

  12. ജോയുടെ മുന്നേറ്റം
    സ്ട്രാട്ടന്റെ അപ്രതീക്ഷിത പതനം
    അങ്ങിനെ സസ്പൻസ് പൊളിച്ച് മ്ടെ കഥ തുടരട്ടെ ...

    പിന്നെ

    അനേകം ബൂലോഗരെ നേരിട്ട് പോയി സന്ദർശിച്ച
    ഒരു നീണ്ട ഇടവേളക്ക് ശേഷം വീണ്ടും ഉഷാറായതിൽ സന്തോഷം

    ReplyDelete
    Replies
    1. ഇല്ല മുരളിഭായ്... ഒരേയൊരു ബ്ലോഗറെ മാത്രമേ കണ്ടുമുട്ടുവാൻ കഴിഞ്ഞുള്ളൂ... നമ്മുടെ അശോകേട്ടനെ...

      സു.. സു... സുധിയും കല്ലോലിനിയും കൂടി ഇങ്ങോട്ട് വരുമെന്ന് പറഞ്ഞത് നിർഭാഗ്യവശാൽ നടന്നില്ല... ഞാൻ അങ്ങോട്ട് ചെല്ലാമെന്ന് ഏറ്റിരുന്നത് എം.സി റോഡിന്റെ ഇപ്പോഴത്തെ അവസ്ഥയെത്തുടർന്ന് വിചാരിച്ചിരിക്കാതെ മുടങ്ങുകയും ചെയ്തു... സാരമില്ല... അടുത്ത വെക്കേഷന് സന്ദർശിച്ചിരിക്കും... തീർച്ച...

      Delete
  13. വിനുവേട്ടൻ ബൂലോഗൻ സുധി ബൂലോഗനേയും ,കല്ലോലിനി ബൂലോഗിയേയും ഇപ്പ സന്ദർശ്ശിക്കും ഇപ്പ സന്ദർശ്ശിക്കും എന്ന് പറഞ്ഞതല്ലാതെ സന്ദർശ്ശനം നടത്താത്തത്തതിൽ കടുത്ത അമർഷം രേഖപ്പെടുത്തിയിരിക്കുന്നു മുരളിയേട്ടാ!!!!!

    ReplyDelete
    Replies
    1. അപ്രതീക്ഷിതമായി വന്നു പെട്ട മാറ്റങ്ങളിൽ നിർവ്യാജം ഖേദിക്കുന്നു സു.. സു... സുധി... ലേലു അല്ലൂ... ലേലു അല്ലൂ... ലേലു അല്ലൂ... എന്നെ അഴിച്ചു വിടോ...

      Delete
  14. കൊല്ലാന്‍ തയ്യാറായി നില്‍ക്കുന്ന എതിരാളി ഇല്ലാതായി. ദൈവകൃപ.

    ReplyDelete
  15. 52 കടന്ന്, 53-ലൂടെ 54-ലേയ്ക്ക്...

    ReplyDelete
    Replies
    1. വിനുവേട്ടന്റെ വയസ്സാണോ ഈ ചൊല്ലിയാടുന്നത് ജിമ്മിച്ചാ ..?

      Delete
  16. സിനിമാറ്റിക്ക്, കിടിലന്‍ പകര്‍ത്തെഴുത്ത്...

    ReplyDelete