വിമാനം തകർന്ന് കിടക്കുന്ന
ഇടത്തിന് ഏതാണ്ട് അമ്പത് വാര അകലെയായി ഞങ്ങൾ ടെന്റ് തയ്യാറാക്കി. ശേഷം ഞങ്ങൾ കൈവശം
കരുതിയിരുന്ന സ്റ്റവ് സാറാ കെൽസോയെ ഏൽപ്പിച്ച്
അല്പം ചായ ഉണ്ടാക്കുവാൻ ഏർപ്പാടാക്കി. അവരെ സംബന്ധിച്ചിടത്തോളം തൽക്കാലം മറ്റൊരു ജോലിയും
അവിടെ ചെയ്യുവാനും ഉണ്ടായിരുന്നില്ലെന്നതാണ് വാസ്തവം. മൃതദേഹങ്ങൾ മാന്തിയെടുക്കുക എന്ന
അറപ്പുളവാക്കുന്ന പ്രവൃത്തിയിൽ അവരുടെ സാന്നിദ്ധ്യം കഴിയുന്നതും ഒഴിവാക്കുന്നതായിരിക്കും
ഉത്തമം എന്ന് ഞങ്ങൾ തീരുമാനിക്കുകയായിരുന്നു.
അത്ര ആഴത്തിലൊന്നും കുഴിക്കേണ്ട
ആവശ്യമേയുണ്ടായിരുന്നില്ല വാസ്തവത്തിൽ. അടയാളമായി അടുക്കി വച്ചിരിക്കുന്ന കല്ലുകൾ മഞ്ഞുറഞ്ഞ്
സിമന്റ് കൊണ്ടെന്നത് പോലെ പരസ്പരം കൂടിച്ചേർന്നിരിക്കുന്നു. അവയ്ക്കിടയിലെ ഹിമപാളികൾ
തകർക്കുക എന്നതാണ് പ്രധാനമായും ചെയ്യേണ്ടത്. ഞങ്ങൾ കൊണ്ടുവന്നിരുന്ന രണ്ട് ഷവലുകൾ കൊണ്ട്
സൈമൺസെനും ഞാനും അക്കാര്യം നിർവ്വഹിച്ചു. കല്ലുകൾക്കിടയിലെ ബന്ധനം വേർപെട്ടതോടെ ഫോഗെലും
സ്ട്രാട്ടണും ചേർന്ന് അവയോരോന്നായി അടർത്തി മാറ്റുവാൻ തുടങ്ങി. അവയ്ക്കടിയിൽ നിന്നും
പ്രത്യക്ഷപ്പെട്ട ഒരു കാൽ ആദ്യമായി കണ്ടത് ഞാനായിരുന്നു. ഷൂ ധരിച്ചിരുന്ന ആ കാലിലെ
പാന്റ്സിന്റെ കീറലുകൾക്കിടയിലൂടെ മാംസപേശികൾ അധികവും വേർപെട്ട എല്ലുകൾ പുറത്ത് കാണാമായിരുന്നു.
ആ നിമിഷം വരെയും എന്തെങ്കിലുമൊക്കെ സംസാരിച്ചു കൊണ്ടിരുന്ന ഞങ്ങൾ പൊടുന്നനെ നിശ്ശബ്ദരായി.
പിന്നെ അവിടെ നിറഞ്ഞ മൌനത്തെ ഭഞ്ജിച്ചുകൊണ്ടിരുന്നത് ഷവലുകൾ മഞ്ഞുകട്ടകളിൽ പതിക്കുമ്പോഴുണ്ടാകുന്ന
താളാത്മകമായ ശബ്ദം മാത്രമായിരുന്നു.
അവസാനത്തെ കല്ലും നീക്കിയതോടെ
തെളിഞ്ഞ ദൃശ്യം അത്യന്തം ദയനീയമായിരുന്നു. ഒട്ടും ആഴമില്ലാത്ത കുഴിയിൽ കിടക്കുന്ന രണ്ട്
മൃതദേഹങ്ങൾ. ഭീഭത്സമായ ആ കാഴ്ച്ചയിൽ വൈകാരികതയ്ക്ക് ഒട്ടും സ്ഥാനമുണ്ടായിരുന്നില്ല.
കീറത്തുണികൾ കൊണ്ട് മൂടിയ ആ അസ്ഥിപഞ്ജരങ്ങളിൽ അഴുകുവാൻ വിസമ്മതിക്കുന്ന മരവിച്ച മാംസശകലങ്ങൾ
തൂങ്ങിക്കിടക്കുന്നു.
അത് നോക്കി അൽപ്പ നേരം
നിന്നിട്ട് സൈമൺസെൻ ഫോഗെലിന് നേർക്ക് തിരിഞ്ഞു. “നിങ്ങൾ കൊണ്ടുവന്ന ആ ഫോട്ടോ കൊണ്ട്
ഒരു പ്രയോജനവും ഉണ്ടെന്ന് തോന്നുന്നില്ല… മിസ്സിസ് കെൽസോയുടെ പക്കൽ മറ്റെന്തോ തെളിവുകൾ
കൂടി ഉണ്ടെന്നല്ലേ നിങ്ങൾ പറഞ്ഞത്…?”
ഫോഗെൽ തന്റെ കോട്ടിന്റെ
ഉൾഭാഗത്തെ പോക്കറ്റിൽ നിന്നും ഒരു എൻവലപ്പ് എടുത്ത് സൈമൺസെന് കൈമാറി. “മിസ്റ്റർ കെൽസോയുടെ
ഡെന്റൽ റെക്കോർഡാണ്…”
അതിനുള്ളിൽ നിന്നും പുറത്തെടുത്ത
വെള്ള കാർഡുമായി സൈമൺസെൻ ആ കുഴിയിലേക്കിറങ്ങി. വലതുഭാഗത്ത് കണ്ട അസ്ഥികൂടത്തിന്റെ തലയോട്ടിയാണ്
അദ്ദേഹം ആദ്യം പരിശോധിച്ചത്. പിന്നെ അടുത്തതിന് നേർക്ക് തിരിഞ്ഞു. പിന്നെ എഴുന്നേറ്റ്
തല കുലുക്കി.
“എനിക്കിനി സംശയമൊന്നുമില്ല… ഇതാണ് കെൽസോ… വേണമെങ്കിൽ നിങ്ങളും നോക്കിക്കോളൂ…”
അദ്ദേഹം തിരികെ നൽകിയ
കാർഡുമായി ഫോഗെൽ കുഴിയിലേക്കിറങ്ങി ആ തലയോട്ടിയുടെ അരികിൽ മുട്ടുകുത്തിയിരുന്ന് ആവശ്യമായ
പരിശോധനകൾ നടത്തി. എഴുന്നേറ്റ് ഞങ്ങളുടെ അരികിലെത്തിയ അയാളുടെ മുഖം മ്ലാനമായിരുന്നു.
അയാൾ ആ കാർഡ് എന്റെ നേരെ നീട്ടി.
“മിസ്റ്റർ മാർട്ടിൻ… നിങ്ങളും കൂടി ഉറപ്പ് വരുത്തിയാലും പ്ലീസ്... നിഷ്പക്ഷരായ രണ്ട് പേരുടെ സാക്ഷ്യം മതിയാകും ഏത്
കോടതിയ്ക്കും…”
താഴെയിറങ്ങി ഞാൻ ആ തലയോട്ടിയുടെ
വായ്ക്കുള്ളിലേക്ക് സൂക്ഷിച്ച് നോക്കി. ആ കാർഡിലെ വിവരങ്ങളുമായി നൂറ് ശതമാനവും പൊരുത്തപ്പെടുന്നതായിരുന്നു
ആ പല്ലുകളുടെ ഘടന എന്ന് മനസ്സിലാക്കുവാൻ ഒട്ടും സമയം വേണ്ടി വന്നില്ല. പല്ലുകളുടെ എണ്ണം
കൃത്യമായിരുന്നു എന്ന് മാത്രമല്ല, പല്ലുകളിൽ മൂന്നിടത്തായുള്ള സ്വർണ്ണപ്പണികളും മറ്റ്
രണ്ട് പല്ലുകളിൽമേലുള്ള പോർസലിൻ ക്രൌണുകളും യഥാസ്ഥാനങ്ങളിൽ തന്നെ ഭദ്രമായി കാണാമായിരുന്നു.
എഴുന്നേറ്റിട്ട് ഞാൻ കാർഡ്
ഫോഗെലിന് തിരിച്ചു കൊടുത്തു. “ഞാൻ നോക്കിയിടത്തോളം എല്ലാം തന്നെ കൃത്യമായിരിക്കുന്നു…”
“എന്നാൽ പിന്നെ ഇനി ഈ
കേസ് സെറ്റ്‌ൽ ചെയ്യാമല്ലോ…” സൈമൺസെൻ പറഞ്ഞു.
“ഇടതു കൈയിലെ രണ്ടാമത്തെ
വിരലിൽ ഒരു മുദ്രമോതിരം കൂടി ഉണ്ടാകേണ്ടതാണ്…” ഫോഗെൽ പറഞ്ഞു. “അതിന്റെ ഉൾഭാഗത്ത് ഇപ്രകാരം കൊത്തിയിട്ടുണ്ടാകും… From
Sarah with love – 22-2-52…”
ശരിയാണ്… വിരലിൽ മോതിരമുണ്ടായിരുന്നു. ഞാനത് ഊരിയെടുക്കാൻ ശ്രമിച്ചുവെങ്കിലും
മാംസവും ഐസും തമ്മിൽ ഒട്ടിച്ചേർന്ന് ഉറച്ചുപോയിരുന്നതിനാൻ വിജയിച്ചില്ല. അതുകണ്ട സൈമൺസെൻ
എനിക്കരികിൽ വന്ന് മുട്ടുകുത്തിയിരുന്ന് തന്റെ പേനാക്കത്തിയെടുത്ത് വിരലിൽ അവശേഷിച്ചിരുന്ന
മാംസത്തിനും മോതിരത്തിനും ഇടയിലൂടെ പതുക്കെ വരഞ്ഞു. ഊരിയെടുത്ത മോതിരം ഒരു നിമിഷം പരിശോധിച്ചിട്ട്
അദ്ദേഹം എന്റെ നേരെ നീട്ടി. അതിലെ ലിഖിതം ഫോഗെൽ സൂചിപ്പിച്ചത് പോലെ തന്നെ കൃത്യമായിരുന്നു.
ചെറിയൊരു മൌനത്തിന് ശേഷം
ഞാൻ പറഞ്ഞു. “മറ്റൊരു കാര്യം കൂടി… മിസ്റ്റർ കെൽസോ ധരിച്ചിരുന്നത് മാറ്റാരുടെയോ കോട്ട്
ആയിരുന്നിരിക്കണമെന്ന് തോന്നുന്നു…”
“എന്താണ് നിങ്ങൾ ഉദ്ദേശിച്ചത്…?” സൈമൺസെൻ രൂക്ഷമായി എന്നെ നോക്കി.
“മിസ്റ്റർ കെൽസോ അണിഞ്ഞിരിക്കുന്ന
ആ കോട്ടിന്റെ ഉൾഭാഗത്ത് ‘ഹാരിസൺ’ എന്നൊരു നെയിം
ടാബ് ഉണ്ടായിരിക്കും… ശരിയല്ലേ മിസ്റ്റർ ഫോഗെൽ…?”
ഗൌരവത്തോടെ ഫോഗെൽ തല കുലുക്കി. “മാത്രമല്ല, അദ്ദേഹത്തിന്റെ പോക്കറ്റിൽ ഹാർവി സ്റ്റെയ്ൻ
എന്ന പേരിലുള്ള ഒരു ക്രെഡിറ്റ് കാർഡും ഉണ്ടായിരുന്നുവെന്നാണറിഞ്ഞത്…”
“തീർച്ചയായും ഇരട്ടപ്പേരുകൾ
ഒരു ഭ്രമമായിരുന്നിരിക്കണം അദ്ദേഹത്തിന്…” ഞാൻ പറഞ്ഞു.
“ആ പ്രഹേളികയുടെ ഉത്തരം
ലഭിക്കുവാൻ തൽക്കാലം ബുദ്ധിമുട്ടാണ്…” ഫോഗെൽ പറഞ്ഞു. തെല്ലൊരു ജിജ്ഞാസയോടെ സൈമൺസെൻ അയാളെ
നോക്കിയെങ്കിലും തൽക്കാലം അങ്ങനെയങ്ങ് പോകട്ടെ എന്ന മട്ടിൽ അദ്ദേഹം പിൻവാങ്ങി. “എന്നാൽ
ഇനി മിസ്സിസ് കെൽസോയെ വിളിക്കുകയല്ലേ…?”
എന്നാൽ അതിന്റെ ആവശ്യമുണ്ടായിരുന്നില്ല.
ഏതാണ്ട് പത്ത് വാര അകലെ എല്ലാം വീക്ഷിച്ചുകൊണ്ട് നിൽക്കുന്നുണ്ടായിരുന്നു അവൾ. സൺ ഗ്ലാസ്
അപ്പോഴും ധരിച്ചിരുന്നത് കൊണ്ട് എന്താണ് ആ കണ്ണുകളിലെ ഭാവപ്പകർച്ച എന്ന് അറിയുവാൻ കഴിയുമായിരുന്നില്ല.
എന്നാൽ കൈപ്പടത്തിൽ ആ മോതിരവുമായി ഫോഗെൽ അരികിലെത്തുമ്പോൾ അവളുടെ മുഖം തികച്ചും വിവർണ്ണമായിരുന്നു.
കൈയിലെ ഗ്ലൌസ് ഊരി മാറ്റി ശ്രദ്ധാപൂർവ്വം ആ മോതിരം എടുത്ത് അവൾ സൂക്ഷിച്ചു നോക്കി.
അടുത്ത നിമിഷം ഒരു വശത്തേക്ക് ചാഞ്ഞ് വീഴുവാനാഞ്ഞ അവളെ ഫോഗെൽ താങ്ങി നിർത്തി.
“നമുക്ക് ടെന്റിലേക്ക്
തിരിച്ച് പോകാം… എന്തിനാണിപ്പോൾ ഇങ്ങോട്ട് വന്നത്… നിങ്ങൾക്ക് കാണുവാൻ പറ്റിയ ദൃശ്യമല്ല അവിടെയുള്ളത്…” ഫോഗെൽ പറഞ്ഞു.
“കണ്ടേ തീരൂ…! എനിക്കദ്ദേഹത്തെ കണ്ടേ തീരൂ…!” ശാഠ്യം പിടിച്ച് അവൾ തലയിളക്കി.
ഫോഗെലിന്റെ കൈകളിൽ നിന്നും
കുതറി മാറി അവൾ കുഴിമാടത്തിനരികിലേക്കോടിയെത്തി. തന്റെ പ്രിയതമന്റെ അവശിഷ്ടങ്ങളിലേക്ക്
പത്ത് സെക്കന്റിൽ അധികം അവൾ നോക്കിയിരിക്കുമെന്ന് എനിക്ക് തോന്നുന്നില്ല. ഒരു ആർത്തനാദത്തോടെ
അവൾ ഫോഗെലിന്റെ കൈകളിലേക്ക് വീണു.
ഓടിയെത്തിയ സ്ട്രാട്ടന്റെ
സഹായത്തോടെ മൂവരും ടെന്റിലേക്ക് മടങ്ങുന്നതും നോക്കി നിൽക്കവെ എന്റെയുള്ളിൽ അവളോട് അല്പം ആരാധനയൊക്കെ തോന്നിത്തുടങ്ങിയിരുന്നു.
അത്രയ്ക്കും മികച്ച പ്രകടനമായിരുന്നു അത്… നാഷണൽ
തീയേറ്ററിന്റെ സ്റ്റേജിലായിരുന്നു ഈ പ്രകടനമെങ്കിൽ നിലയ്ക്കാത്ത ഹർഷാരവം ആയിരുന്നിരിക്കും
അവൾക്ക് ലഭിച്ചിട്ടുണ്ടാകുക.
(തുടരും)
അതെന്താ അങ്ങനെ കൂട്ടുകാരേ...? സസ്പെൻസ്... സസ്പെൻസ്...
ReplyDeleteസാറായുടേത് അഫിനയം...??? അപ്പോള്‍ ചത്തോടത്തൊന്നുമല്ല നെലോളി. അല്ലേ. വിനുവേട്ടാ...!!!
ReplyDeleteഒന്നും കാണാതെ ജോ അങ്ങനെ മനസ്സിൽ കരുതില്ലല്ലോ സുധീർഭായ്...
Deleteഅതെ...
ReplyDeleteഅതെന്താ അങ്ങനെ? ആകെ ശോകമൊക്കമായ ഒർ സീനിന്റെ അവസാനം ഒരു സസ്പെൻസ്?
"ആകെ ശോക മൂകമായ" എന്നാണുദ്ദേശ്ശിച്ചത്
Deleteഅതെ.... അതു തന്നെയാ ഞാനും ചോദിക്കുന്നത് ശ്രീ... :)
Deleteങേ!!!!പ്രകടനമോ????
ReplyDeleteഎന്ന് ജോ മാർട്ടിന്റെ മനസ്സ് പറയുന്നു...
Deleteമനപ്പൂർവ്വമായി എനിക്ക് മെയിൽ അയച്ചില്ല അല്ലേ??
ReplyDeleteഅയ്യോ... ഇന്നലെ പോസ്റ്റ് ചെയ്തു കഴിഞ്ഞിട്ട് ആർക്കും മെയിൽ അയക്കാൻ സമയം കിട്ടിയില്ല സുധീ... അതു കൊണ്ടാ... മെയിൽ അയക്കാതെ ആരൊക്കെ വരും എന്നറിയാനുള്ള ഒരു ആകാംക്ഷയും ഉണ്ടായിരുന്നു കേട്ടോ...
Deleteവരാത്തവർക്കൊക്കെ ഇന്ന് സമൻസ് അയച്ചിട്ടുണ്ട്... :)
"ഞങ്ങൾ കൈവശം കരുതിയിരുന്ന സ്റ്റവ് സാറാ കെൽസോയെ ഏൽപ്പിച്ച് അല്പം ചായ ഉണ്ടാക്കുവാൻ ഏർപ്പാടാക്കി."
ReplyDeleteശവക്കുഴി മാന്താൻ പോകുമ്പോളും ചായ കുടിയ്ക്കുന്നോ!! കഷ്ടം തന്നെ മൊതലാളീ..
അങ്ങനെ എല്ലാവരും കൂടെ മിസ്റ്റർ കെൽസോയുടെ മരണം ഉറപ്പ് വരുത്തി.. കയ്യിൽ വന്നുചേരാൻ പോകുന്ന ഇൻഷുറൻസ് തുകയുടെ വലിപ്പമോർത്താവണം സാറാമ്മ ബോധം കെട്ട് വീണത്.. അമ്പടി പുളുസൂ...
ചായ ആയതുകൊണ്ടല്ലേ ജിമ്മി കഷ്ടം എന്ന് പറഞ്ഞത്... :)
Deleteഇൻഷുറൻസ് തുക... ശരിക്കും തല പുകഞ്ഞാലോചിച്ചു അല്ലേ... അപാര ബുദ്ധി തന്നെ... :)
ഇനിയിപ്പോള്‍ സംശയത്തിന്റെ ഒന്നും ആവശ്യമില്ലല്ലോ.
ReplyDeleteഇന്നസെന്റ് പറഞ്ഞത് പോലെ “ഇതു വരെ എല്ലാം വളരെ ശരിയാണ്...” എന്നാലും ജോ മാർട്ടിൻ പറയുന്നത് “കണ്ടിട്ട്ണ്ട്... കണ്ടിട്ട്ണ്ട്... ഇതൊക്കെ ഞാൻ കുറേ കണ്ടിട്ട്ണ്ട്...” എന്നല്ലേ റാംജിഭായ്... :)
Deletenge...Tharikida aano ival vinuvetta..??!!!
ReplyDeleteഒന്നും പറയാറായിട്ടില്ല വിൻസന്റ് മാഷേ...
DeleteSo again suspense...!
ReplyDeleteഅതെ... അതെ...
Deleteഉലകം സകലം അഭിനയം......വീണ്ടും സസ്പെൻസ്......വരട്ടെ കാണാം......
ReplyDeleteകാത്തിരിക്കൂ വിനോദ്...
Deleteമൊത്തത്തില്‍ നോക്കുമ്പോ.. ഒരു 'സുകുമാര കുറുപ്പി' കഥ പോലെ ആകുമോ എന്ന് സംശയം.
ReplyDeleteഎന്തായാലും വായനക്കാരെല്ലാം നന്നായി ബുദ്ധി പ്രവർത്തിപ്പിക്കുന്നുണ്ട്... :)
Deleteഹമ്പട!
ReplyDeleteഅങ്ങരുടെ പല്ല് ഇളക്കി ലവന് ഫിറ്റ് ചെയ്തതാണോന്നാ ഇപ്പൊ ഡൌട്ട്.
മ്മടെ പല്ല് ഡാക്കിട്ടറെ വിളിച്ച് ചോദിച്ചാലോ?
Deleteഇനിയിപ്പോൾ ഡോക്ടറെ തപ്പി പോകാനൊന്നും സമയമില്ലെന്നേ...
Deleteജോ എന്താവോ അങ്ങിനെ വിചാരിക്കുന്നത്? പാവല്ലേ സാറാ...
ReplyDeleteസഹതാപം, സഹതാപം...
Deleteമരിച്ച / കൊന്ന പ്രിയതമന്റെ ഇൻഷൂറൻസും
ReplyDeleteതാങ്ങാനും ,തലോടാനും കുറെ ഫോഗെൽ മാരും ഉണ്ടെങ്കിൽ
ദു:ഖം അഭിനയിച്ച് അലയടിപ്പിക്കാനാണൊ , ചുള്ളത്തിയായ ഒരു
പെണ്ണിന് വിഷമം ...അല്ലേ ...!
ചങ്കിൽ കൊള്ളുന്ന വർത്തമാനം പറയല്ലേ മുരളിഭായ്... :)
Deleteമരിച്ചവര്‍ പോയി, ഇരിക്കുന്നവരുടെ കാര്യം നോക്കണമല്ലോ എന്നതുതന്നെ ചിന്താഗതി.
ReplyDeleteമരിച്ചവര്‍ പോയി, ഇരിക്കുന്നവരുടെ കാര്യം നോക്കണമല്ലോ എന്നതുതന്നെ ചിന്താഗതി.
ReplyDeleteഇത്രയൊക്കെയേ ഉള്ളൂ ജീവിതം എന്ന് പറയുന്നത്... അല്ലേ കേരളേട്ടാ...?
Deleteഅവിടെ കണ്ട ദൃശ്യങ്ങളൊന്നും അത്ര സുഖകരമല്ലല്ലോ, ആകാംക്ഷാഭരിതമായ നിമിഷങ്ങളിലൂടെ വായനക്കാരെ കൂട്ടിക്കൊണ്ടു പോകയാണല്ലേ.
ReplyDeleteസാറാ കെൽസോ വില്ലത്തിയാണോ? അവരോടാകെ ഒരു സഹതാപം തോന്നി വായിച്ചിങ്ങോട്ടു വന്നപ്പം പിന്നേം ദാ സസ്പെൻസ്.
നോവൽ വിരസതയുളവാക്കുന്നില്ല എന്നറിഞ്ഞതിൽ സന്തോഷം ഗീതാജീ...
Deleteയഥാര്‍ത്ഥ ഭാവം സണ്‍ ഗ്ലാസ്സില്‍ ഒളിപ്പിച്ചുവെച്ചു
ReplyDeleteഓ... അത് കണ്ടുപിടിച്ചു അല്ലേ... ? :)
Deleteകോട്ടിലൊക്കെ പേരെഴുതിവെയ്ക്കുന്ന ആൾക്കാർ അന്നും ഉണ്ടായിരുന്നു :))
ReplyDeleteഹ ഹ ഹ... പക്ഷേ അതുപോലേയല്ല അരുൺ ഇത്... പൈലറ്റിന്റെ ഔദ്യോഗിക വേഷത്തിലെ നെയിം ടാബല്ലേ...
Deleteനോവലുകൾ വളരെ ചുരുക്കമെ വായിച്ചിട്ടുള്ളു. ചെറുകഥകളാണു പ്രാണൻ..എന്നിരുന്നാലും ഈ മൊഴിമാറ്റ നോവലിന്റെ മുഖവുരയും പിന്നെ വിനുവേട്ടന്റെ ഭാഷാ ശൈലിയും, വായിക്കുവാൻ ഒരു പ്രേരണ നല്കുന്നു. ഇന്ന് മുതല്ക്ക് തന്നെ വായിച്ച് തുടങ്ങുന്നു..
ReplyDeleteസ്വാഗതം രാജാവേ... വളരെ സന്തോഷം... ഈ പ്രജകളോടൊപ്പം എന്നും ഉണ്ടാവണേ... :)
Deleteജോ മാര്‍ട്ടിനെ പിടിച്ച് നാല് പെട പെടച്ചാല്‍ എല്ലാ സസ്പെന്‍സും തീരും. വേണോ. ആര്‍ക്കേലും സസ്പെന്‍സ് അറിയണോ
ReplyDeleteസാറ , മികച്ച അഭിനേത്രി തന്നെയാണോ....?? ആ .... കാത്തിരുന്നു കാണാം ല്ലേ...
ReplyDelete