തൊട്ടടുത്ത ദിനത്തിലെ
പ്രഭാതം. സമയം ആറരയോടടുക്കുന്നു. വെതർ റിപ്പോർട്ടിനായി ഞാൻ എയർ സ്ട്രിപ്പിലേക്ക് നടന്നു.
ഇന്നത്തെ ദിനം തെളിഞ്ഞ അന്തരീക്ഷമായിരിക്കുമെന്നത് തീർച്ച. ഹാർബറിന് മുകളിൽ മൂടൽ മഞ്ഞിന്റെ
കണിക പോലും കാണുവാനില്ല. ദൂരെ തെളിഞ്ഞ ആകാശത്തിലേക്ക് ഉയർന്ന് നിൽക്കുന്ന പർവ്വത ശിഖരങ്ങളുടെ
വ്യക്തത. ഇതെല്ലാം കൂടി ഒത്ത് നോക്കുമ്പോൾ ഈ പ്രദേശത്തെ ചിരപരിചിതനെന്ന നിലയിൽ
എനിക്കത് മനസ്സിലാക്കാൻ കഴിയുന്നു. ക്രമേണ
ഈ നാടിനെ ഞാനും സ്നേഹിച്ചു തുടങ്ങിയിരിക്കുന്നു എന്ന തിരിച്ചറിവ് എന്നിൽ ആഹ്ലാദം പകർന്നു.
ടവറിൽ നിന്നും കൈപ്പറ്റിയ
റിപ്പോർട്ടുമായി തിരിച്ചുള്ള നടപ്പിൽ കോൺക്രീറ്റ് ഹാങ്കറുകൾക്ക് സമീപത്ത് കൂടിയുള്ള
കുറുക്കുവഴി തെരഞ്ഞെടുക്കുവാൻ ഞാൻ തീരുമാനിച്ചു. ആർണിയുടെ വിമാനം പാർക്ക് ചെയ്യാറുള്ള
ഹാങ്കറിന് മുന്നിൽ ഒരു ജീപ്പ് കിടക്കുന്നുണ്ട്. അരികിലെത്തിയപ്പോഴാണ് ഹാങ്കറിന്റെ ഗേറ്റ്
തുറന്ന് പുറത്ത് വരുന്ന ചീഫ് മെക്കാനിക്ക് കാനഡക്കാരൻ മില്ലറെയും ആർണിയെയും കണ്ടത്.
ഒരു നിമിഷം ഇരുവരും പരസ്പരം എന്തോ സംസാരിച്ചിട്ട് മില്ലർ ജീപ്പിൽ കയറി ഡ്രൈവ് ചെയ്ത്
പോയി.
ആർണി എന്നെ കണ്ടത് അപ്പോഴായിരുന്നു.
എന്തോ കുഴപ്പം സംഭവിച്ചിരിക്കുന്നു എന്ന് ഒറ്റ നോട്ടത്തിൽ തന്നെ അവന്റെ മുഖത്ത് നിന്നും
വായിച്ചെടുക്കുവാൻ കഴിയുന്നുണ്ട്. ബഹിർമുഖ സ്വഭാവമുള്ളവരുടെ സവിശേഷതയാണത്. എന്തെങ്കിലും
നിർഭാഗ്യം അവരെ പിടികൂടിയാൽ അതൊളിപ്പിയ്ക്കാൻ അവരെക്കൊണ്ടാവില്ല.
“എന്ത് പറ്റി ആർണീ…?” അരികിലെത്തിയതും ഞാൻ ചോദിച്ചു.
മറുപടി പറയുന്നതിന് പകരം
ഗേറ്റ് തുറന്ന് അവൻ ഹാങ്കറിനുള്ളിലെ അരണ്ട വെളിച്ചത്തിലേക്ക് നടന്നു. പിന്നാലെ ഞാനും.
അവന്റെ വിമാനം അതിനകത്തുണ്ടായിരുന്നു. സ്കീസ് രണ്ടും ഒടിഞ്ഞ് ഒരു വശത്തേക്ക് ചരിഞ്ഞ്
അടിഭാഗം നിലത്ത് മുട്ടി കിടക്കുകയാണ് വിമാനം. അണ്ടർ കാര്യേജിന് കാര്യമായ തകരാറ് സംഭവിച്ചിട്ടുണ്ട്.
ഇത്രയും നാശനഷ്ടങ്ങൾ വരുത്തിയ വില്ലൻ അടുത്ത് തന്നെ കിടപ്പുണ്ട്. ഒരു ത്രീ ടൺ ബെഡ്‌ഫോർഡ്
ട്രക്ക്. അവിടുത്തെ ആവശ്യങ്ങൾക്കായി എയർസ്ട്രിപ്പിൽ ഉപയോഗിച്ചിരുന്ന ആ ട്രക്ക് ആരോ
റിവേഴ്സ് എടുത്ത് വിമാനത്തിൽ ചെന്നിടിച്ചിരിക്കുകയാണ്.
“എന്താണ് സംഭവിച്ചത്…?”
“ഒരു പിടിയുമില്ല… രാവിലെ വന്നപ്പോൾ കണ്ട കാഴ്ച്ച ഇതാണ്… നിങ്ങൾക്കറിയാമല്ലോ... രാത്രിയിൽ ഇവിടെ കാവൽക്കാരൊന്നും ഇല്ലെന്നത്… മില്ലർ പറയുന്നത് ഏതോ മദ്യപാനി ഒരു രസത്തിന് ട്രക്കിനുള്ളിൽ കയറി സ്റ്റാർട്ട്
ചെയ്ത് വരുത്തി വച്ച പണിയായിരിക്കുമെന്നാണ്...”
“ഇക്കണക്കിന് പോയാൽ വല്ല
മൃഗങ്ങളും വന്ന് രാത്രിയിൽ ഈ വിമാനം തന്നെ പറത്തിക്കൊണ്ട് പോകില്ല എന്നതിനെന്താണുറപ്പ്
…” ഞാൻ പറഞ്ഞു.
എന്റെ കണ്ണുകളിലേക്കവൻ
തുറിച്ചു നോക്കി. അർത്ഥഗർഭമായ ആ നീണ്ട മൌനത്തിനൊടുവിൽ അതേക്കുറിച്ച് കൂടുതലെന്തോ വെളിപ്പെടുത്തുവാൻ
അവൻ തുനിയുന്നത് പോലെ എനിക്ക് തോന്നി. എന്നാൽ അടുത്ത നിമിഷം അതിൽ നിന്നും പിന്തിരിഞ്ഞ
അവൻ തുടർന്നത് ലാഘവത്തോടെയാണ്.
“ഒരു ക്രെയിൻ കൊണ്ടു വരാനാണ്
മില്ലർ പോയിരിക്കുന്നത്… ഉടൻ തന്നെ വിമാനം ഉയർത്തുവാൻ സാധിക്കും…”
“സംഭവിച്ച കേടുപാടുകളോ…?”
“രണ്ട് മൂന്ന് ദിവസം കൊണ്ട്
തീർക്കാമെന്നാണ് മില്ലർ പറയുന്നത്…”
“രണ്ട് മൂന്ന് ദിവസം…! അതിനുള്ളിൽ എന്തെല്ലാം കാര്യങ്ങൾ
സംഭവിക്കാനിരിക്കുന്നുവെന്ന് വല്ല പിടിയുമുണ്ടോ ആർണീ…?”
“എന്താണ് നിങ്ങൾ ഉദ്ദേശിച്ചതെന്ന്
മനസ്സിലാക്കാൻ സാധിച്ചെങ്കിൽ എന്നാഗ്രഹിക്കുന്നു…” പ്രസന്നഭാവത്തിൽ
അവൻ ചിരിച്ചു.
“എന്ന് തന്നെയാണ് എന്റെയും
ആഗ്രഹം… ശരി… എനിക്ക് പോകേണ്ട സമയമായി… പിന്നെ കാണാം…” ഞാൻ പറഞ്ഞു.
ഹാങ്കറിന്റെ ഗേറ്റ് തുറന്ന്
പുറത്ത് കടന്ന് ഞാൻ തിരിഞ്ഞ് നിന്നു. “പിന്നെ, ആർണീ… ഇന്നലെ
രാത്രി നീ ഇലാനയ്ക്ക് കൊടുത്ത ആ കല്ല്…
അത്തരം കല്ലുകൾ ഇനിയും ബീച്ചിലെങ്ങാനും
കാണാനിടയായാൽ എടുത്ത് വയ്ക്കാൻ മറക്കല്ലേ… എനിക്കും വേണം കുറച്ച് … വയസ്സുകാലത്തെ ജീവിതത്തെക്കുറിച്ച് ചിന്തിക്കേണ്ട സമയമായിരിക്കുന്നു…”
എന്നാൽ ഞാൻ കൊളുത്തിയ
ചൂണ്ടയിൽ അത്ര പെട്ടെന്നൊന്നും അവൻ കൊത്തില്ല എന്നെനിക്കുറപ്പായിരുന്നു. ഒരു ചെറുപുഞ്ചിരിയുടെ
ഇടയിൽ ആ കണ്ണുകളിൽ പടരുന്ന ഭീതി ആ അരണ്ട വെട്ടത്തിലും
എനിക്ക് കാണാമായിരുന്നു. കൂടുതലൊന്നും പറയാതെ ഞാൻ തിരിഞ്ഞ് ഹാർബറിലേക്ക് നടന്നു.
* * * * * *
* * * * * * * * * *
സൈമൺസെനും ഫോഗെലും സംഘവും
സ്ലിപ്പ്‌വേയിൽ എത്തിക്കഴിഞ്ഞിരുന്നു. സ്ട്രാട്ടനും ആ പോലീസുകാരനും കൂടി അവർക്കാവശ്യമായ
സ്കീകളും മറ്റ് ഉപകരണങ്ങളും എന്റെ വിമാനത്തിൽ കയറ്റിക്കൊണ്ടിരിക്കുകയാണ്.
“വെതർ റിപ്പോർട്ട് എങ്ങനെയുണ്ട്…?” സൈമൺസെൻ ആരാഞ്ഞു.
“പകൽ മുഴുവനും തെളിഞ്ഞ
അന്തരീക്ഷമായിരിക്കുമെന്നാണ് പറയുന്നത്… ഇരുട്ടാവുന്നതോടെ ചെറിയ തോതിൽ മൂടൽ മഞ്ഞ് പരക്കുവാനുള്ള
സാദ്ധ്യതയും തള്ളിക്കളയുന്നില്ല… അല്പം മനസ്സ് വച്ചാൽ ഇരുട്ടാവുന്നതിന് മുമ്പ് തന്നെ
നമുക്ക് പോയി തിരിച്ചെത്താമെന്നാണ് തോന്നുന്നത്…” ഞാൻ
പറഞ്ഞു.
അദ്ദേഹം തല കുലുക്കി.
“എന്നാൽ ശരി, പെട്ടെന്ന് തന്നെ നമുക്ക് പുറപ്പെടാം… സാൻഡ്വിഗ്ഗിലെ
ഏജന്റുമായി ഞാൻ ബന്ധപ്പെട്ടിരുന്നു… നാം ആവശ്യപ്പെട്ട ചെറിയ തരം സ്ലെഡ്ജുമായി അയാളവിടെ
കാത്ത് നിൽക്കുന്നുണ്ടാകും… നമ്മൾ ലാന്റ് ചെയ്യേണ്ട താമസമേയുള്ളൂ…”
ഇരമ്പി വരുന്ന ഒരു വാഹനത്തിന്റെ
മുരൾച്ച കേട്ട് ഞങ്ങൾ തിരിഞ്ഞു നോക്കി. ഹോട്ടലിന്റെ ഉടമസ്ഥതയിലുള്ള ലാന്റ് റോവറാണ്.
സാമാന്യം വേഗതയിൽത്തന്നെ പാഞ്ഞു വന്ന അത് സ്ലിപ്പ്‌വേയുടെ ഏതാനും വാര അകലെ ബ്രേക്ക്
ചെയ്തു. ഷീപ്പ് സ്കിൻ കോട്ടും സ്കീ പാന്റ്സും സൺഗ്ലാസും ധരിച്ച് ആദ്യം പുറത്തിങ്ങിയ
ഇലാനയെ കണ്ടാൽ ഒരു ടൂറിസ്റ്റിന്റെ എല്ലാ ലക്ഷണവുമുണ്ടായിരുന്നു. ഡ്രൈവിങ്ങ് സീറ്റിൽ നിന്നും പുറത്തിറങ്ങിയ ഹോട്ടൽ
പോർട്ടർ അവരുടെ ബാഗേജുകൾ പുറത്തിറക്കി വയ്ക്കുവാൻ തുടങ്ങി. മറുവശത്ത് കൂടി പുറത്തിറങ്ങിയ
ഡെസ്ഫോർജിനാകട്ടെ കഴിഞ്ഞ രാത്രിയിലെ അടിപിടിയുടെയും മദ്യപാനത്തിന്റെയും ക്ഷീണമൊന്നും
കാര്യമായി കാണാനില്ല.
“നേരം പുലരുന്നതേയുള്ളല്ലോ… ഫ്ലൈറ്റ് മിസ്സാകുമോ എന്നൊരു സംശയമുണ്ടായിരുന്നു…” ഡെസ്ഫോർജ് പറഞ്ഞു.
സൈമൺസെൻ തിരിഞ്ഞ് പുരികം
ചുളിച്ച് സംശയഭാവത്തിൽ എന്നെ നോക്കി. “മിസ്റ്റർ ഡെസ്ഫോർജും നമ്മോടൊപ്പം വരുന്നുണ്ടോ…?”
“സാൻഡ്‌വിഗ്ഗ് വരെ മാത്രം…” ഞാൻ പറഞ്ഞു “മിസ്സ് ഇലാനാ
എയ്ട്ടനോടൊപ്പം കുറച്ച് ദിവസം അവിടെ ചെലവഴിക്കാൻ പോകുകയാണ് അദ്ദേഹം… റെയ്ൻഡിയർ നായാട്ടിലാണ് ഇത്തവണ കമ്പം…”
“സമയം വളരെ പരിമിതമാണ്
നമ്മുടെ യാത്രയ്ക്ക്… അതിനിടയിൽ ഇവരും കൂടി…!” സൈമൺസെൻ സംശയാലുവായി കാണപ്പെട്ടു.
ഡാനിഷ് ഭാഷയിലാണ് അദ്ദേഹം
അത് പറഞ്ഞതെങ്കിലും അതിന്റെ ഏകദേശ രൂപം ഡെസ്ഫോർജിന് പിടി കിട്ടിയിരുന്നു. ഉടൻ തന്നെ
ഡെസ്ഫോർജ് പ്രതികരിച്ചു.
“നോക്കൂ… ഞങ്ങൾ കൂടെ വരുന്നതിൽ എന്തെങ്കിലും അസൌകര്യമുണ്ടെങ്കിൽ പറഞ്ഞോളൂ… ഒരു വിരോധവുമില്ല… ഞങ്ങളെ അവിടെ കൊണ്ടു ചെന്നാക്കാൻ ആർണിയോട് ഒരു
വാക്ക് പറയേണ്ട കാര്യമേയുള്ളൂ…”
“ശരിയാണ്… പക്ഷേ, അവന്റെ വിമാനത്തിന് ചെറിയൊരു ആക്സിഡന്റ് പറ്റി… എങ്ങനെ പോയാലും ചുരുങ്ങിയത് മൂന്ന് ദിവസമെങ്കിലുമെടുക്കും അത് റിപ്പയർ
ചെയ്ത് പറക്കാൻ തക്ക പാകത്തിലാക്കിയെടുക്കാൻ…” ഞാൻ പറഞ്ഞു.
എന്താണ് സംഭവിച്ചതെന്ന
സൈമൺസെന്റെ ചോദ്യത്തിനുത്തരമായി നടന്ന കാര്യങ്ങൾ ഞാൻ വിശദീകരിച്ചു. ഫോഗെലും സ്ട്രാട്ടണും
വലിയ താല്പര്യമൊന്നും ആ വിഷയത്തിൽ പ്രകടിപ്പിച്ചില്ലെങ്കിലും ഞാൻ പറഞ്ഞ ഓരോ വാക്കും
ആകാംക്ഷയോടെ ശ്രദ്ധിക്കുകയായിരുന്നു സാറാ കെൽസോ. ആ കണ്ണുകളിൽ നിന്നും പ്രത്യേകിച്ചൊന്നും
മനസ്സിലാക്കാൻ സാധിച്ചില്ലെങ്കിലും അവളുടെ കവിളിണകൾ പലപ്പോഴും ചുവക്കുന്നത് ഞാൻ ശ്രദ്ധിക്കാതിരുന്നില്ല.
ആ അപകടത്തെക്കുറിച്ചുള്ള മില്ലറുടെ അഭിപ്രായത്തിൽ സൈമൺസെന്റെ മനസ്സിലും എന്തെങ്കിലും
സംശയമുള്ളതായി എനിക്ക് തോന്നിയില്ല - അതിന്റെ
സത്യാവസ്ഥ മറ്റെന്തോ ആയിരിക്കാമെന്ന് എന്റെ മനസ്സ് പലവട്ടം പറഞ്ഞുവെങ്കിലും.
എല്ലാം കേട്ടതിന് ശേഷം
സൈമൺസെൻ തലയാട്ടി. “പാവം ആർണി… തിരക്കുള്ള സീസണിൽ തന്നെയായിപ്പോയി ഈ അപകടം…” അദ്ദേഹം ഡെസ്ഫോർജിന് നേർക്ക് തിരിഞ്ഞു. “നമ്മളെ എല്ലാവരെയും കൊണ്ടുപോകാൻ
കഴിയുമെന്ന് മിസ്റ്റർ മാർട്ടിന് ഉറപ്പുണ്ടെങ്കിൽ പിന്നെ എനിക്ക് ഒരു വിരോധവുമില്ല മിസ്റ്റർ
ഡെസ്ഫോർജ്… പക്ഷേ, എത്രയും പെട്ടെന്ന് പുറപ്പെട്ടേ തീരൂ… തിരക്ക് പിടിച്ച ഒരു ദിനമാണ് ഇന്ന് ഞങ്ങൾക്ക് മുന്നിൽ … അവിടെ ആ മഞ്ഞുമലയുടെ മുകളിൽ ഇന്ന് രാത്രി കഴിച്ചുകൂട്ടാൻ ഒട്ടും താല്പര്യമില്ല
എനിക്ക്… ഇന്ന് തന്നെ മടങ്ങാൻ സാധിക്കുമെങ്കിൽ പിന്നെ എന്തുകൊണ്ടായിക്കൂടാ…?”
“എങ്കിൽ ശരി…” ലാന്റ് റോവറിന്റെ ഡ്രൈവർക്കുള്ള വാടക നൽകി ഡെസ്ഫോർജ് പറഞ്ഞയച്ചു.
സ്ട്രാട്ടനും സൈമൺസെനും ചേർന്ന് ഡെസ്ഫോർജിന്റെ ബാഗേജ് വിമാനത്തിലേക്കെടുത്ത് വച്ചു.
അതിനിടയിൽ രണ്ട് നിമിഷം
ഇലാനയുമായി സംസാരിക്കുവാൻ ഞാൻ മനഃപൂർവ്വം സമയം കണ്ടെത്തി. ഞാൻ നൽകിയ സിഗരറ്റ് ചുണ്ടിൽ
വച്ച അവൾക്ക് തീപ്പെട്ടിക്കൊള്ളി ഉരച്ച് കൈപ്പടത്തിനുള്ളിലാക്കി തീ കൊളുത്തിക്കൊടുത്തു.
“ഇന്നലെ രാത്രിയിലെ ആ
സംഭവം…” പതിഞ്ഞ സ്വരത്തിൽ ഞാൻ പറഞ്ഞു. “ആർണി തന്ന ആ സമ്മാനം… അതിനെക്കുറിച്ച് തൽക്കാലം ആരോടും പറയണ്ട കേട്ടോ…”
അത്ഭുതത്തോടെ അവളെന്നെ
നോക്കി. “ഓൾ റൈറ്റ്… പക്ഷേ, അടുത്ത തവണ കാണുമ്പോൾ അതേക്കുറിച്ച് വിശദമായി
നിങ്ങൾ പറയുമെന്ന് കരുതട്ടെ...?”
മറുപടി പറയാൻ ഞാൻ തുനിഞ്ഞില്ല.
അതിന്റെ ആവശ്യം തോന്നിയുമില്ല. വേറെ ധാരാളം കാര്യങ്ങളുണ്ട് ചിന്തിക്കാൻ. എല്ലാവരും
വിമാനത്തിൽ കയറിയതിന് ശേഷം ബാഗേജ് വച്ചിരിക്കുന്ന ഇടം ഞാൻ പരിശോധിച്ചു. സ്ട്രാട്ടൺ
തന്റെ ജോലി ഭംഗിയായി നിർവ്വഹിച്ചിരിക്കുന്നു. യാത്രക്കാരുടെ ഭാരത്തിന് അനുസൃതമായി ബാലൻസ്
ചെയ്യുന്ന വിധം ഏറ്റവും ഉചിതമായ രീതിയിൽ തന്നെയാണ് അയാൾ ബാഗേജ് അടുക്കി വച്ചിരിക്കുന്നത്.
അവ ഓരോന്നും ദൃഢമായി ബന്ധിച്ചതിന്
ശേഷം അവസാന വട്ട പരിശോധനയും ഞാൻ പൂർത്തിയാക്കി. ശേഷം ക്യാബിനിൽ കയറി സ്റ്റാർട്ട് ചെയ്ത്
വിമാനം പതുക്കെ വെള്ളത്തിലേക്ക് ഇറക്കി. പിന്നെ താമസമുണ്ടായില്ല. നിമിഷങ്ങൾക്കകം ഞങ്ങൾ
ടേക്ക് ഓഫ് ചെയ്തു കഴിഞ്ഞിരുന്നു.
(തുടരും)
അപ്പോൾ നമ്മളും പോകുവല്ലേ അവരോടൊപ്പം...?
ReplyDeleteഞാന്‍ എപ്പഴേ കയറി!
Deleteന്നാ പോവാം ?
വരുന്നോരൊക്കെ പെട്ടെന്ന് കയറിക്കോണം... പിന്നെ ഓടി വന്ന് ജയനെപ്പോലെ തൂങ്ങിക്കിടന്ന് പോകാമെന്ന് കരുതണ്ട...
Deleteആര്‍ണിയുടെ വിമാനം അങ്ങനെയങ്ങ് കേടായതാണോ... അതിലെന്തോ ഒരിതുണ്ടല്ലോ...
ReplyDeleteപിന്നെ ആ പേടി! ആകെയൊരു വശപ്പിശക് ... വരട്ടെ, നോക്കാം
സാറ കെല്‍സയും ആര്‍ണിയുമായി എന്തോ ഡിങ്കോള്‍ഫി?
Deleteഅപ്പോൾ രണ്ട് പേരും മനസ്സിരുത്തിത്തന്നെ വായിക്കുന്നുണ്ട്... സന്തോഷായി...
Deleteപോകല്ലേ... ഒരാള്‍കൂടി കൂടിയുണ്ടേ...
ReplyDeleteആ തണുപ്പത്തേക്കോ ? :)
Deleteഞാനുമെത്തി,,
ReplyDeleteവല എടുത്തിട്ടില്ലേ സുധീ? :)
Deleteടിംഗ്..ടിംഗ്..പോട്ടേ...
ReplyDeleteഫുട്ട് ബോർഡിൽ തന്നെ നിന്നോണേ... :)
Deleteഅപ്പോ.. നമുക്ക് മഞ്ഞുമലയുടെ മുകളിലേക്ക് പോകാല്ലെ...
ReplyDeleteഎന്നാലും ആർണിയുടെ വിമാനത്തിന് ആരോ മനഃപ്പൂർവ്വം പണികൊടുത്തതാ....!
അതുറപ്പ്...!!
അത് പറയൂല്ല... സസ്പെൻസ്... സസ്പെൻസ്...
Deleteവിമാനം വെള്ളത്തിലൂടെ ഒഴുകി ഒഴുകിപ്പറന്ന് പൊങ്ങുന്നത്.. ങാഹാ..ഹാ...ഹാ.. എന്താ ഒരു സുഖം...! എന്താ ഒരു അനുഭൂതി...!
ReplyDeleteഅങ്ങു മഞ്ഞു മലയുടെ മുകളിലേക്ക്....
പിന്നേയും പിന്നേയും മുകളിലേക്ക്....!!
തൊട്ടടുത്ത് ഇലാനയുടെ കള്ളച്ചിരി ഞാൻ ശ്രദ്ധിച്ചിട്ടും കണ്ടില്ലെന്നു നടിച്ചു.
ഡെസ്ഫോർജ് തൊട്ടു പിറകിലുണ്ടേ..
ങ് ഹേ... അശോകൻ മാഷിതെപ്പഴാ വിമാനത്തിനകത്ത് കയറിപ്പറ്റിയത്?
Deleteഞാൻ നോക്കുമ്പോഴുണ്ട് ജിമ്മിച്ചൻ വാതിലിന്റടുത്ത് പതുങ്ങി നിൽക്കുന്നു. ഇലാനയുടെ അടുത്തെ സീറ്റാ നോക്കുന്നതെന്ന് മനസ്സിലായതും ഞാനങ്ങു ചാടിക്കയറി..!
Deleteഅതുകണ്ട് നിരാശനായ ശ്രീ തിരിഞ്ഞു നടക്കണതു കണ്ടിരുന്നു.
പിണങ്ങിപ്പോയതാണോ എന്തോ..?!
ഇപ്പോ മനസിലായില്ലേ, ഞാനെന്താ വരാത്തതെന്ന്.. ;)
Deleteഹഹ
DeleteReply ഓപ്ഷന്‍ ക്ലിക്ക് ചെയ്യുമ്പോള്‍ ഒന്നും ആവുന്നില്ല.
ReplyDeleteചില സൈറ്റ് കിട്ടുന്നില്ല. എന്തോ ഒരു പ്രോബ്ലം ഈ സിസ്റ്റത്തില്‍.
ഇനിയെങ്കിലും ക്ലാസ്സില്‍ കൃത്യമായി വരാന്‍ കഴിയണേ. അല്ലെങ്കില്‍
ഈ ഒരേ തൂവല്‍ പക്ഷി ഒറ്റയ്ക്ക് പാടുന്ന പൂങ്കുയില്‍ ആവും ലെ?
സുകന്യാജിക്ക് അപ്പോൾ ഒരു സ്ലെഡ്ജ് ഓർഡർ ചെയ്യണമല്ലോ... അല്ലെങ്കിൽ പിന്നെ സാൻഡ് വിഗ്ഗിൽ ഇറങ്ങേണ്ടിവരും, ഇലാനയോടൊപ്പം...
Deleteസ്കീസ് ഒടിഞ്ഞ വിമാനം.. ആര്‍ണിയുടെ പരുങ്ങല്‍.. സാറാമ്മയുടെ വിങ്ങല്‍.. കല്ലിനെപ്പറ്റിയുള്ള കൊഞ്ചല്‍...
ReplyDeleteആകെ മൊത്തം ദുരൂഹത!!
എന്നാപ്പിന്നെ നിങ്ങളെല്ലാവരും കൂടെ പറന്നിട്ട് വാ... ആര്‍ണിച്ചായന് ഒരു കമ്പനി കൊടുക്കാന്‍ ഞാനിവിടെ നിന്നോളാം..
എന്നാ അവിടെ നിന്നോ. ഇലാനയുടെയും സാറാമ്മയുടെയും സെക്യൂരിറ്റി ഇനീപ്പോ ഉണ്ടാപ്രിച്ചായനെ ഏൽപ്പിയ്ക്കാം...
Deleteഅക്കോസേട്ടന്‍ അവിടെ ‘എന്തും ചെയ്യും സുകുമാരന്‍‘ ആയി ഇരിപ്പുറപ്പിച്ചിട്ടുണ്ട്... ഉണ്ടാപ്രിച്ചായന് സീറ്റ് കിട്ടിയാല്‍ ഭാഗ്യം..
Deleteആർണിയുടെ പരുങ്ങൽ കണ്ടുപിടിച്ചു അല്ലേ...? അതുപോലെ സാറാ കെൽസോയുടെ ഉദ്വേഗവും... യൂ ആർ റൈറ്റ് ഓൺ ദി ട്രാക്ക് ജിം... റൈറ്റ് ഓൺ ദി ട്രാക്ക്...
Deleteഅക്കോസേട്ടനെ മാനേജ് ചെയ്യുന്നതിനെക്കാൾ എളുപ്പമാണല്ലോ ആർണിയെ മാനേജ് ചെയ്യുന്നതിനെക്കാൾ എളുപ്പമാണല്ലോ... ഓ അങ്ങനെ... ഗൂഡ്രിഡ് റസ്മൂസെൻ എന്ന കഥാപാത്രം ഹോട്ടലിൽ തന്നെയുള്ള കാര്യം നല്ല ഓർമ്മയാ അല്ലേ...? :)
ഇനിയിപ്പോൾ ആർണിയുടെ വിമാനം കേടു വരുത്തിയത് നമ്മുടെ ഉണ്ടാപ്രിയെങ്ങാനും ആണോ...!!!
Delete
ReplyDeleteക്ഷമിച്ചു കളയണേ വിനുവേട്ടാ. ഞാൻ വിചാരിച്ചു ഈ ഗ്രൂപ്പിൽ നിന്നെന്നെ വെട്ടി ദൂരെക്കളഞ്ഞെന്ന്. മെയിലിൽ കയറി ഞാൻ നോക്കാഞ്ഞേന്റെ കുഴപ്പമാ കേട്ടോ. "ഈസ്റ്റ് ഓഫ് ഡെസലേഷൻ" 29 ഉം 30 ഉം എപ്പിസോഡുകൾ തകർത്തു മുന്നേറിയത് ഇപ്പഴാണേ കണ്ടത്. ജയനെപ്പോലെ തൂങ്ങിക്കിടന്നു യാത്ര ചെയ്യാൻ പോയിട്ട് കമ്പിയിൽ പിടിച്ചുനിന്ന് യാത്രചെയ്യുവാനുള്ള വശം പോലുമില്ല. വലിയ തിരക്ക് വരുന്നേനു മുന്നേ ഇത്തവണ കയറിപ്പറ്റി സൈഡ് സീറ്റുംകിട്ടി.അവസാനവട്ട പരിശോധനയുംപൂർത്തിയാക്കി എന്ന ധൈര്യത്തിലാ കേട്ടോപ്രശ്നമൊന്നുമില്ലല്ലോ ല്ലേ ? ധൈര്യായിട്ടിരിക്കാല്ലോ?
ധൈര്യമായിട്ടിരുന്നോളൂ ഗീതാജീ.... കൂട്ടിന് സുകന്യാജിയും ഉണ്ടല്ലോ... ഒന്നു കൊണ്ടും പേടിക്കണ്ട... :)
Deleteആ ഖുൻഫുദക്കാരൻ ഫൈസൽഭായിയെ എങ്ങാനും കാണുകയാണെങ്കിൽ ഈ വഴി പറഞ്ഞ് വിടാൻ മറക്കണ്ട കേട്ടോ... :)
വരുന്നോരൊക്കെ പെട്ടെന്ന് കയറിക്കോണം... പിന്നെ ഓടി വന്ന് ജയനെപ്പോലെ തൂങ്ങിക്കിടന്ന് പോകാമെന്ന് കരുതണ്ട... de njan vaalattathundu vinuvetta...:)
ReplyDeleteവിൻസന്റ് മാഷ് റിസ്ക് എടുക്കാൻ തീരുമാനിച്ചു അല്ലേ? ആ സ്ട്രാട്ടൺ യാത്രക്കാരുടെ ഭാരത്തിന് അനുപാതത്തിൽ ബാഗേജ് എല്ലാം വൃത്തിയായി അടുക്കി വച്ചതേയുള്ളൂ... വാലറ്റത്ത് തൂങ്ങി കുഴപ്പത്തിലാക്കല്ലേ... :)
Delete“രണ്ട് മൂന്ന് ദിവസം…!
ReplyDeleteഅതിനുള്ളിൽ എന്തെല്ലാം കാര്യങ്ങൾ
സംഭവിക്കാനിരിക്കുന്നുവെന്ന് വല്ല പിടിയുമുണ്ടോ ആർണീ…?”
അപ്പോൾ കഴിഞ്ഞ രണ്ട് മൂന്നാഴ്ച്ചകളിൽ എന്തെല്ലാമാണ് സംഭവിച്ചതെന്ന്
ഞാൻ പറയേണ്ടതില്ലല്ലോ ..അല്ലേ
എല്ലാം സംഭവിച്ച് കഴിഞ്ഞിട്ടല്ലേ മുരളിഭായ് എത്തിയത്... കഷ്ടമായിപ്പോയീട്ടോ...
Deleteഅയ്യടാ!! ബിലാത്തിയേട്ടന്‍ വന്നല്ലോ... ഇനി കാര്യങ്ങളൊക്കെ ഒന്നൂടെ ഉഷാറാവും..
Deleteഓടോ: ബിലാത്തിപ്പട്ടണത്തിലെ പുതിയ പോസ്റ്റ് തുറക്കാന്‍ പറ്റുന്നില്ലല്ലോ...
എല്ലാവരും കൂടെ ഇതെങ്ങോട്ടാ? എന്നാലും ആരായിരിക്കും ആർണിയുടെ വിമാനം കേടുവരുത്തിയത്???
ReplyDeleteമുബി പിന്നെ നേരത്തെ തന്നെ സ്കീയുമായി സ്കേറ്റ് ചെയ്ത് അവിടെ എത്തി നിൽക്കുകയാണെന്നറിയാം... അല്പ നേരം കൂടി അവിടെ നിൽക്കണേ... എല്ലാവരും ഒന്നെത്തിക്കോട്ടെ...
Deleteആർണിയുടെ വിമാനം... അത് സസ്പെൻസ്... പറയൂല്ല... :)
"ആർണിയുടെ വിമാനം കേടുവരുത്തിയത് ആരായിരുന്നാലും അവനെ ഉടനെ പിടികൂടുക" എന്ന ആവശ്യം മുനിര്‍ത്തി ഒരു അഖില ഭാരത വിമാന ഹര്‍ത്താല്‍ നടത്തിയാലോ..?
ReplyDeleteഎന്നാലും വിമാനത്തിന്‍റെ കാലോടിഞ്ഞതും, ആർണിയുടെ പേടിയും, മരതകകല്ലും എല്ലാം കൂടി നോക്കുമ്പോ.. എന്തൊക്കെയോ ചീഞ്ഞു നാറുന്നുണ്ട്..
എല്ലാം കൂടി മൊത്തം കൺഫ്യൂഷൻ ആയല്ലോ... സമാധാനമായി... :)
Deleteആര്‍ണിച്ചായന്റെ വിമാനം കേടുവരുത്തിയത് ആരായാലും അവനെ മണിച്ചിത്രത്താഴിട്ട് പൂട്ടും മോനേ ദിനേശാ...
Deleteആ കശ്മലനെക്കുറിച്ച് ചെറിയ ‘കുളു’ കിട്ടിയിട്ടുണ്ട്.. എന്നാലും പുറത്ത് പറയാനായിട്ടില്ല.. ;)
അതെന്തിനാ അതു പറയുമ്പോ എല്ലാരും കൂടെ ഉണ്ടാപ്രിച്ചായനെ നോക്കുന്നത്???
Deleteബൂലോകരെല്ലാരും കയറിയ ആ ബീമാനം സേഫ് ആയി ലാന്റ് ചെയ്യണേ.....ആമേൻ
ReplyDeleteഅങ്ങനെ തന്നെ ആവട്ടെ മാഷേ...
Deleteനമ്മുടെ ഉണ്ടാപ്രിയെ കുറച്ച് ദിവസമായി കാണാനില്ല... ഹേബിയസ് കോർപ്പസ് ഹർജി കൊടുക്കേണ്ടി വരുമോ...?
ReplyDeleteഒരു ലുക്കൌട്ട് നോട്ടീസ് ഇറക്കിയാലോ??
Deleteവരും വരാതിരിയ്ക്കില്ല.
Deleteഇല്ലെങ്കില്‍ നമ്മുടെ ചാത്തന്മാര്‍ ഉണ്ടാപ്രിച്ചനെ ഇങ്ങു വരുത്തും !!!
കുറെയധികം വായിക്കാനുണ്ടായിരുന്നു. എല്ലാം വായിച്ചുതീര്‍ത്തു.
ReplyDeleteഞാനും കയറി എന്നാല്‍ പോവാം :)
ReplyDeleteആരാടാ ഞങ്ങടെ ആര്‍ണീടെ ബീമാനത്തിനിട്ട് പണിതത് !
ReplyDelete