Sunday, 5 July 2015

ഈസ്റ്റ് ഓഫ് ഡെസലേഷൻ - 38



സാൻഡ്‌വിഗിൽ നിന്നും പുലർച്ചെ പുറപ്പെട്ട് എട്ട് മണിയോടെ ഞങ്ങൾ ഫ്രെഡറിക്‌സ്ബോർഗിൽ ലാന്റ് ചെയ്തു. യാത്രക്കാരെ ഇറക്കിയിട്ട് പെട്ടെന്ന് തന്നെ ഞാൻ അടുത്ത ട്രിപ്പിന് തയ്യാറെടുത്തു. നഷ്ടമായ സമയം തിരിച്ച് പിടിക്കേണ്ടതുണ്ട് ഗോട്‌ഹാബിലേക്കുള്ള ഒന്ന് രണ്ട് തൊഴിലാളികളെ ഡ്രോപ്പ് ചെയ്തതിന് ശേഷം ഞാൻ സോന്ദ്രേ സ്ട്രോംഫോർഡിലേക്ക് തിരിച്ചു. ആഴക്കടലിൽ നിന്നും എൻ‌ജിൻ ട്രബിളുമായി ഹാർബറിലെത്തിയിട്ടുള്ള ഒരു ട്രോളറിന് ആവശ്യമായ സ്പെയർ പാർട്ടുകൾ അത്യാവശ്യമായി എത്തിക്കേണ്ടതുണ്ട്.

തിരികെ ഫ്രെഡറിക്‌സ്ബോർഗിൽ എത്തിയപ്പോൾ ഉച്ചയ്ക്ക് ഒരു മണിയായിരുന്നു. അപ്പോഴാണ് അടുത്ത യാത്രക്കായി തിരക്ക് കൂട്ടിക്കൊണ്ടിരിക്കുന്ന സൈമൺസെനെ കണ്ടത്. ഏതാണ്ട് നൂറ് മൈൽ അകലെയുള്ള ഒരു തീരദേശ ഗ്രാമത്തിൽ രണ്ട് എസ്കിമോകൾ അന്യോന്യം കത്തിക്കുത്ത് നടത്തിയിരിക്കുന്നു. അദ്ദേഹത്തെ അവിടെ കൊണ്ട് വിട്ട് നാളെ ഇതേ സമയത്ത് കണ്ടുമുട്ടാമെന്ന ഉറപ്പിന്മേൽ ഞാൻ തിരികെ ഫ്രെഡറിക്‌സ്ബോർഗിലേക്ക് പറന്നു.

ആർണിയെ കാണുക എന്നതായിരുന്നു എന്റെ പ്രധാന ഉദ്ദേശ്യം. തിരക്ക് പിടിച്ച ഇന്നത്തെ യാത്രകൾക്കിടയിൽ ഇപ്പോൾ മാത്രമാണ് അല്പം സമയം ലഭിച്ചിരിക്കുന്നത്. ഞാൻ നേരെ എയർസ്ട്രിപ്പിലേക്ക് നടന്നു. ആർണിയുടെ വിമാനം ഹാങ്കറിൽ തന്നെ കിടക്കുന്നുണ്ട്. മില്ലറും രണ്ട് മെക്കാനിക്കുകളും ചേർന്ന് ക്രെയ്‌നിന്റെ സഹായത്തോടെ ഉയർത്തിയ വിമാനത്തിന്റെ അണ്ടർ കാര്യേജിൽ അറ്റകുറ്റപ്പണികൾ ചെയ്തുകൊണ്ടിരിക്കുകയാണ്.

“ആർണി എവിടെ?”  ഞാൻ ചോദിച്ചു.

“ഇന്നലെ രാത്രി വന്ന് പോയതാണ് പിന്നെ കണ്ടിട്ടില്ല” പുഞ്ചിരിച്ചുകൊണ്ട് മില്ലർ കൈയിലെ ഗ്രീസ് ഒരു തുണിയിൽ തുടച്ചു.  “ചിലപ്പോൾ ഏതെങ്കിലും പെണ്ണിന്റെ കൂടെ ബെഡ്ഡിലായിരിക്കും... വേറെ ഒന്ന് രണ്ട് പേരും അവനെ തിരക്കി വന്നിരുന്നുഉച്ച കഴിഞ്ഞ് വീണ്ടും അവർ അന്വേഷിച്ച് വന്നിരുന്നു അവനെ കാണുവാൻ സാധിച്ചില്ല എന്നും പറഞ്ഞ്

“ആരായിരുന്നു അവർ?”

“അവരിൽ അല്പം പ്രായമുള്ള ആളുടെ പേര് ഫോഗെൽ എന്നാണ് ജർമ്മൻ‌കാരനോ മറ്റോ ആണെന്ന് തോന്നുന്നു

“അല്ല, ഓസ്ട്രിയനാണ്” ഞാൻ പറഞ്ഞു. “ങ്‌ഹാ അത് പോട്ടെ വിമാനത്തിന്റെ റിപ്പയറിങ്ങ് എങ്ങനെ പോകുന്നു?”

“തരക്കേടില്ല നാളെ ആകുമ്പോഴേക്കും റെഡിയാകും അവനെ കാണുകയാണെങ്കിൽ പറഞ്ഞേക്ക്, രാവിലെ വന്ന് വിമാനം എടുത്തു കൊള്ളാൻ

അപ്പോൾ ആ വേട്ടനായ്ക്കൾ അവനെ ലക്ഷ്യമിട്ടു കഴിഞ്ഞിരിക്കുന്നു! ഞാൻ ധൃതിയിൽ അവന്റെ കോട്ടേജിലേക്ക് നടന്നു. വാതിൽ അടച്ച് പൂട്ടിയിരിക്കുകയാണ്. കുറച്ച് നേരം മുട്ടി നോക്കിയെങ്കിലും പ്രതികരണമൊന്നുമുണ്ടായില്ല.

രണ്ട് സാദ്ധ്യതകളേ ഉള്ളൂ ഒന്നുകിൽ അവൻ ഗൂഡ്രിഡിന്റെ അടുത്തായിരിക്കും അല്ലെങ്കിൽ ഫ്രെഡറിക്‌സ്മട്ടിൽ ഇരുന്ന് മദ്യപിക്കുന്നുണ്ടാവും ഞാൻ താമസിക്കുന്ന ഹോട്ടലിലേക്കുള്ള വഴിയിലാണ് ഫ്രെഡറിക്‌സ്മട്ട്. പോകുന്ന വഴി കയറി നോക്കാം.

വല്ലാത്തൊരു ദിവസം തന്നെയായിരുന്നു ഇന്ന്. നല്ല ക്ഷീണം മറ്റ് വല്ലവരുമാണെങ്കിൽ ഒന്നോ രണ്ടോ ഡബിൾ ബ്രാണ്ടി ആയിരിക്കും ഓർഡർ ചെയ്തിരിക്കുക. ഒരു കോഫി ഓർഡർ ചെയ്തിട്ട് ഞാൻ ഒരു മദ്യപാനിയുടെ ചേഷ്ടകളോടെ അടുത്തു കണ്ട ഉയർന്ന സ്റ്റൂളിൽ ഇരിപ്പുറപ്പിച്ചു.

അരികിൽ വന്ന ബാർ സൂക്ഷിപ്പുകാരനോട് ആർണി അവിടെ വന്നിരുന്നുവോ എന്ന് ഞാൻ അന്വേഷിച്ചു. അയാൾ തല കുലുക്കി.

“ഉച്ചയ്ക്ക് ഏതാണ്ട് ഒരു മണിയോടെ വന്നിരുന്നു ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുമ്പോഴാണ് അയാളെ കാണുവാനായി രണ്ട് പേർ വന്നത് ഇന്നലെ രാത്രിയിൽ നിങ്ങളുടെയൊപ്പം വന്നില്ലേ, അവർ തന്നെ അവരും ആർണിയുമായി എന്തോ പ്രശ്നമുണ്ടെന്ന് തോന്നുന്നു ചെറിയ തോതിൽ വാക്ക് തർക്കമുണ്ടായി പക്ഷേ, പെട്ടെന്ന് തന്നെ ആർണി സ്ഥലം കാലിയാക്കി

“എന്ത് പ്രശ്നം?”

അയാൾ ചുമൽ വെട്ടിച്ചു. “ഞാൻ അപ്പുറത്തായിരുന്നു  ങ്‌ഹാ സിഗ്രിഡ് ആയിരുന്നു ഇവിടെ അറ്റൻഡ് ചെയ്തത് ഒരു മിനിറ്റ് ഞാൻ അവളെ വിളിക്കാം

അയാൾ കിച്ചണിലേക്ക് നടന്നു. ഏതാനും നിമിഷങ്ങൾക്കകം അയാൾ ആ പെൺകുട്ടിയെയും കൂട്ടി തിരികെയെത്തി. കഴിഞ്ഞ തവണ ഞാൻ വന്നപ്പോൾ കണ്ട അതേ പരിചാരിക. ലജ്ജ ലവലേശം തീണ്ടിയിട്ടില്ലാത്ത എസ്കിമോ പെൺകൊടി. കൈകളിൽ പറ്റിപ്പിടിച്ചിരിക്കുന്ന കുഴച്ച മാവ് ടവലിൽ തുടച്ചു കൊണ്ടാണ് അവളുടെ വരവ്. പാചകത്തിനിടയിലായിരുന്നു അവൾ എന്ന് വ്യക്തം.

അവളുടെ ഇംഗ്ലീഷ് പരിജ്ഞാനം തീർത്തും മോശമായിരുന്നതിനാൽ ഡാനിഷ് ഭാഷയിലാണ് ഞാൻ അവളോട് സംസാരിച്ചത്.

ആർണി ഭക്ഷണം കഴിച്ച് പകുതിയായപ്പോഴാണ് അവർ എത്തിയതത്രേ. അവരുടെ സംഭാഷണം ഇംഗ്ലീഷിൽ ആയിരുന്നത് കൊണ്ട് എന്താണ് വിഷയമെന്ന് അവൾക്ക് മനസ്സിലായില്ല. എന്നാൽ അവരിൽ പ്രായമുള്ള ആൾ അങ്ങേയറ്റം രോഷാകുലനായിരുന്നുവെന്നും അയാളെ പരിഹസിക്കുന്ന മട്ടിൽ ആർണി പൊട്ടിച്ചിരിച്ചുവെന്നും അവൾ പറഞ്ഞു. പിന്നീട് അവൾ കാണുന്നത് അവർ തമ്മിൽ വാക്കേറ്റം നടത്തുന്നതും അത് കൈയ്യാങ്കളിയിലേക്ക് കടക്കുന്നതുമാണ്. ഒരു കസേര പറക്കുന്നതും ശേഷം ആർണി തിരക്കിട്ട് പുറത്ത് പോകുന്നതുമാണ് അവൾ പിന്നെ കണ്ടത്.

അത്രയും വിവരങ്ങൾ നൽകിയതിന് അവളോട് ഞാൻ നന്ദി പറഞ്ഞു. കിച്ചണിലേക്ക് തിരികെ പോകുന്ന അവളെ നോക്കി കോഫി നുണഞ്ഞ് അവിടെ ഇരിക്കുമ്പോൾ എന്താണവിടെ സംഭവിച്ചതെന്നതിനെക്കുറിച്ച് ഒരു ഏകദേശ രൂപം ലഭിച്ചിരുന്നു എനിക്ക്. ഞാൻ എഴുന്നേറ്റ് കൌണ്ടറിൽ വച്ചിരിക്കുന്ന ടെലിഫോണിനരികിലേക്ക് നടന്നു. പിന്നെ ഹോട്ടലിലെ നമ്പർ ഡയൽ ചെയ്ത് ഗൂഡ്രിഡിനെ ആവശ്യപ്പെട്ടു.

ഫോണിന്റെ അങ്ങേ തലയ്ക്കൽ കേട്ട അവളുടെ സ്വരം വളരെ സംശയഭാവത്തോടെ ആയിരുന്നു.

“ആരാണത്…?

“ജോ മാർട്ടിനാണ് ആർണി എവിടെയുണ്ടെന്നറിയുമോ?”

ഒരു നിമിഷം അവൾ സംശയിച്ച് നിന്നു എന്നത് വ്യക്തം. “ഇന്ന് ഉച്ചയ്ക്ക് താൻ എവിടെയായിരുന്നുവെന്ന് ആരോടും പറയരുതെന്നാണ് എന്നോട് പറഞ്ഞേൽപ്പിച്ചിരിക്കുന്നത് അല്പം ഏകാന്തതയും മനഃസമാധാനവും വേണമെന്ന് അദ്ദേഹം പറഞ്ഞു

“ഗൂഡ്രിഡ് പറയൂ അവൻ ഇപ്പോൾ എവിടെയാണ്? വളരെ അത്യാവശ്യമുള്ള ഒരു കാര്യത്തിനാണ്

“നിങ്ങളായത് കൊണ്ട് പറയാം ഹീ ഹാസ് ഗോൺ ഫിഷിങ്ങ്

“പതിവ് സ്ഥലത്താണോ…?

“അതെയെന്ന് തോന്നുന്നു

“ഫൈൻ എങ്കിൽ ഞാൻ അവിടെ ചെന്ന് കണ്ടോളാം

റിസീവർ താഴെ വച്ചിട്ട് ഞാൻ വാച്ചിലേക്ക് നോക്കി. സമയം അഞ്ചര ആയിരിക്കുന്നു. ആർണി പതിവായി ഫിഷിങ്ങിന് പോകുന്ന സ്ഥലം ക്രീക്കിന്റെ അപ്പുറത്ത് ഏതാണ്ട് രണ്ട് മൈൽ അകലെ കടലിലാണ്. അതായത് ഒരു ബോട്ട് വാടകയ്ക്ക് എടുക്കുകയേ മാർഗ്ഗമുള്ളൂ എന്നർത്ഥം. സാരമില്ല അതത്ര ബുദ്ധിമുട്ടുള്ള കാര്യമല്ല പുറത്തിറങ്ങി ഞാൻ കോരിച്ചൊരിയുന്ന മഴയിലൂടെ ഹാർബറിലേക്ക് വച്ചു പിടിച്ചു. 


(തുടരും)

45 comments:

  1. ആർണി നോട്ടപ്പുള്ളി ആകുന്നു... ഇനി...?

    ഉണ്ടാപ്രീ... ആ പുസ്തകം ഷെൽഫിൽ തന്നെ ഇരുന്നോട്ടെ കേട്ടോ... വിവർത്തനം കഴിഞ്ഞതിന് ശേഷം തുറന്നാൽ മതി... :)

    ReplyDelete
    Replies
    1. ശ്ശെ എന്നാലും ഞമ്മളങ്ങനെ ചെയ്യോ ..അദ്ദവിടെത്തനെ ഇരുന്നോട്ടെ .
      നിങ്ങ പക്കേങ്കില് ഒന്നും വിട്ടു കളയർതു കേട്ടാ...

      Delete
    2. ഉണ്ടാപ്രി... മാണ്ടാ

      Delete
    3. എന്റെ വിവർത്തനം ശരിയാണോ എന്ന് പരിശോധിക്കാൻ ഉണ്ടാപ്രി ഒറിജിനൽ പുസ്തകം തന്നെ വാങ്ങിക്കളഞ്ഞു മുബീ...

      Delete
    4. ഉണ്ടാപ്രി വാങ്ങിയത് ഒറിജിനല്‍ ആണോ വ്യാജനാണൊ എന്നറിയാന്‍ ഞാനും ഒരു പുസ്തകം വാങ്ങുന്നുണ്ട്. വണ്‍ മിനിറ്റേ, ബുക് സ്റ്റാള്‍ വരെ ഒന്ന് പോയിട്ട് വരട്ടെ

      Delete
    5. എന്താ പറയ്യാ.. ഫോട്ടോ കോപ്പിയില്‍ ആരെങ്കിലും സ്‌പെല്ലിംഗ് മിസ്റ്റെയ്ക്ക ഉണ്ടോന്ന് നോക്ക്വോ. !

      Delete
    6. ഹോ ടെക്നോളജി ഒക്കെ പോയ പോക്കേ..
      ഇംഗ്ലീഷ് പുസ്തകം ഒക്കെ മലയാളത്തില്‍ ഫോട്ടോസ്റ്റാറ്റ് എടുത്തു കൊടുക്കുന്ന മെഷീന്‍ വരെ കണ്ടുപിടിച്ചു.

      Delete
    7. ഹാ ഹാ ഹാ.ശ്രീജിത്ത്‌.

      Delete
  2. ആര്‍ണ്ണിയെ അപ്പോ ലവന്മാര്‍ നോട്ടമിട്ടു കഴിഞ്ഞു...

    ReplyDelete
    Replies
    1. അതാരാ മറ്റവൻ ? ലവൻ ഒരാളല്ലേ ഉള്ളു

      Delete
    2. അല്ല ഉണ്ടാപ്രീ... സത്യത്തിൽ രണ്ട്‌ ലവന്മാരുണ്ട്‌... ഒന്ന് വാത്മീകിയുടെ കഥയിലെ ലവൻ... പിന്നൊന്ന് ഉണ്ടാപ്രി പറഞ്ഞ ലവൻ... ഇതൊക്കെ കൂടാതെയാ ശ്രീയുടെ ലവന്മാർ...

      Delete
    3. അയ്യോ... ഞാന്‍ പറഞ്ഞ ലവന്‍ മ്മടെ ലവന്‍ അല്ലേയ്...

      Delete
    4. ശ്രീ പറഞ്ഞ ലവന്‍ ആ ലവന്‍ അല്ല അതാണ് '11' ഇപ്പൊ എല്ലാര്ക്കും മനസിലായല്ലോ..

      Delete
    5. അയ്യയ്യോ... "11" അല്ലേയ്... അതാണെന്നും വച്ച് ആരുമെന്നെ ചീത്ത വിളിയ്ക്കരുത്... ;)

      Delete
    6. യഥാർത്ഥ ലവൻ ഇതെല്ലാം കണ്ട്‌ ഊറിച്ചിരിക്കുകയായിരിക്കും... ;)

      Delete
  3. ആര്‍ണിക്ക് .....പ്രൊട്ടക്ഷന്‍ വേണ്ടി വരുമോ.. കഴിഞ്ഞലക്കത്തില്‍... ഉണ്ടായിരുന്ന.... അയവാര്‍ന്ന അന്തരീക്ഷത്തിന് മാറ്റം വന്നിരിക്കുന്നു

    ReplyDelete
    Replies
    1. ഇനി ഇത്തിരി പിരിമുറുക്കം ആകട്ടെ എന്ന് നോവലിസ്റ്റ്‌ വിചാരിച്ചു, വിനോദ്‌...

      Delete
  4. ആര്‍ണിയിലൂടെ ചുരുള്‍ അഴിയുമോ അതോ നമ്മള്‍ വീണ്ടും കുരുങ്ങുമോ?

    ReplyDelete
    Replies
    1. ഇനി കുരുക്ക്‌ മുറുകും ജോസ്‌ലെറ്റ്‌…

      Delete
  5. ആര്‍ണിയെ തിരക്കി ഫിഷിംഗ് സ്ഥലത്തേക്ക്

    ReplyDelete
    Replies
    1. സുകന്യാജി കരയ്ക്ക്‌ നിൽക്കുന്നതാ നല്ലത്‌ കേട്ടോ...

      Delete
  6. ഒരു ധൈര്യത്തിന് ശ്രീ. ഒരാളെക്കൂടി സൃഷ്ടിച്ചതാ....!

    ReplyDelete
    Replies
    1. ഈ ലവന്മാരെക്കൊണ്ട്‌ തോറ്റു...

      Delete
  7. ദേ പിന്നേം മഴ!!

    ന്റെ ആശാൻ പെട്ടോ? ഹേയ്... ഇതൊക്കെ എന്ത്..! (പൈലറ്റ്മാരുടെ പുണ്യാളാ, കാത്തോളണേ..)

    =============

    “തരക്കേടില്ല… നാളെ ആകുമ്പോഴേക്കും റെഡിയാകും… അവനെ കാണുകയാണെങ്കിൽ പറഞ്ഞേക്ക്, രാവിലെ വന്ന് വിമാനം എടുത്തു കൊള്ളാൻ…”

    ഗെറിക്കച്ചൻ ആള് കിടുവാണ്... സൈക്കിൾ നന്നാക്കുന്നതുപോലെയല്ലേ പുള്ളിക്കിതെല്ലാം..

    ReplyDelete
    Replies
    1. ജിമ്മിയുടെ ആശാന്റെ കാര്യം പരുങ്ങലിലാ...

      അല്ല... ഇതിനിടയിൽ ഈ ഗെറിക്ക്‌ എന്ന കഥാപാത്രത്തിനെ എവിടുന്ന് കൊണ്ടുവന്നു ജിമ്മി? സ്റ്റോംവാണിങ്ങിന്റെ ഹാങ്ങോവറാണോ?...

      Delete
    2. അതുശരിയാണല്ലോ... ഈ ഗെറിക്ക് എവിടുന്ന് വന്നു!!

      മില്ലർ എന്ന് തിരുത്തിവായിക്കാൻ അപേക്ഷ.. :)

      Delete
    3. ആശാനും കൊള്ളാം, ശിഷ്യനും കൊള്ളാം... :)

      Delete
    4. ജിമ്മീ ഒരു മാതിരി ഈസ്റ്റ് ഓഫ് ഡെസലേഷനില്‍ സ്റ്റോംവാണിങ്ങിട്ടിളക്കരുത്..


      Delete
  8. എന്ത് ഏടാകൂടത്തിലാ വിനുവേട്ടാ ഇങ്ങള് ആർണിയെ കൊണ്ട് ചാടിച്ചേ??

    ReplyDelete
    Replies
    1. ഞാനല്ല മുബീ... സാറയല്ലേ കൊണ്ടുചെന്ന് ചാടിച്ചത്‌?

      Delete
  9. സാറാ.. അവളെ എനിക്കു പണ്ടേ സംശയമുണ്ടായിരുന്നു. പക്ഷെ ജാക്ക് ഹിഗ്ഗിന്‍സ്സിനെ വിശ്വസിക്കാന്‍ പറ്റാത്തതുകൊണ്ട് ഒന്നും ഉറപ്പിക്കുവാനും കഴിയില്ല.

    ReplyDelete
    Replies
    1. എപ്പോഴാ ട്വിസ്റ്റ്‌ വരിക എന്ന് ചിന്തിക്കാൻ പോലും പറ്റില്ല അല്ലേ സുധീർഭായ്‌?

      Delete
  10. അവള്‍ ക്ലാര.. ഛെ അല്ല സാറ.. പിന്നെ മഴയും.. ആകെ മൊത്തത്തില്‍ ഒരു പത്മരാജന്‍ മണക്കുന്നു..

    ReplyDelete
    Replies
    1. മഴ മഴ എന്ന് പറഞ്ഞ്‌ കൊതിപ്പിക്കല്ലേ ശ്രീജിത്തേ...

      Delete
  11. kadhayeppatti parayan ithuvare njanathu vayichitteyillallo. ini thudangiyittu evideyethan. orupaadu dooram munnottu poyille? Thrissur visheshangalum ore thooval pakshikalum poyi nokki. Thrissuril visheshangalum kandilla, pakshikalem kandilla. veendum varam.

    ReplyDelete
    Replies
    1. ആഹാ... അജ്ഞാതവാസം കഴിഞ്ഞ് എഴുത്തുകാരി ചേച്ചി എത്തിയല്ലോ... പക്ഷേ, വായിക്കാനുള്ള പരിപാടി ഒന്നും ഇല്ല എന്നല്ലേ എഴുതിയിരിക്കുന്നത്... :(

      Delete
  12. കടലിൽ മീൻ പിടിക്കാൻ പോയ ആർണിയുടെ വലയിൽ എന്തൊക്കെ കുടുങ്ങുമോ എന്തോ....? !!!

    ReplyDelete
    Replies
    1. അതോ പളനിയണ്ണനെപ്പോലെ മ്മളെ പറ്റിച്ച് കടാപ്പുറത്ത് വന്ന് കിടക്കുമോ??

      Delete
    2. അതറിയാൻ ഇനി ഏറിയാൽ രണ്ട് ദിവസം കൂടി കുഞ്ഞൂസ്...

      Delete
  13. ആർണ്ണിയെ കണ്ടുപിടിക്കട്ടെ.വരാം.

    ReplyDelete
    Replies
    1. കായലിൽ പോ‍യി നല്ല പരിചയമുള്ളതല്ലേ സുധീ... സുധിയും കൂടി വാ ഒരു ധൈര്യത്തിന്... :)

      Delete
  14. ശോ ഇത്തവണയും ഞാൻ ഏറ്റവും പിറകിലായിപ്പോയി. ഈ ആർണ്ണി ഇതെവിടെപ്പോയി? ഇനിയിപ്പം അവിടെ കാണുമോ എന്തോ? അതോ അടുത്ത പുലിവാല് പിടിച്ചോ?

    ReplyDelete
    Replies
    1. ഒടുവിലായാലും എത്തിയല്ലോ ... അത് തന്നെ സന്തോഷം ഗീതാജീ...

      ആർണിയല്ലേ ആള്... എപ്പോൾ പിടിച്ചു എന്ന് ചോദിച്ചാൽ മതി... :)

      Delete
  15. ആർണിയുടെ ആനിയിളക്കുവുനാനുള്ള പരിപാട്യാ അല്ലേ...

    ReplyDelete
  16. ആര്‍ണ്ണി അപകടങ്ങളിലേക്ക് സ്വയം വലിച്ചെറിയപ്പെടുകയാണ്

    ReplyDelete