Sunday, 19 July 2015

ഈസ്റ്റ് ഓഫ് ഡെസലേഷൻ - 40



ഹാർബറിൽ എത്തിയപ്പോഴേക്കും മൂടൽ മഞ്ഞ് ഒരു നനഞ്ഞ പുതപ്പ് പോലെ എന്നെ ആവരണം ചെയ്തു കഴിഞ്ഞിരുന്നു. എങ്കിലും സുരക്ഷിതമായി തോണി കരയ്ക്കടുപ്പിച്ച് കെട്ടിയതിന് ശേഷം ഞാൻ ജെട്ടിയിലേക്കുള്ള പടവുകൾ കയറി.

ജെട്ടിയിലൂടെ നടക്കവെ ദൂരെ കടലിൽ എവിടെയോ ശ്രദ്ധാപൂർവ്വം നീങ്ങുന്ന ഒരു ട്രോളറിന്റെ ഫോഗ് ഹോൺ മുഴങ്ങിക്കേട്ടു. സ്ലിപ്പ് വേയുടെ മുകളറ്റത്താണ് ഞാൻ എന്റെ വിമാനം പാർക്ക് ചെയ്തിരുന്നത്. അടുത്ത യാത്രക്കായുള്ള ഇന്ധനം നിറക്കേണ്ടിയിരിക്കുന്നു. ഇന്ധനം സൂക്ഷിച്ചിരിക്കുന്ന ഇടത്ത് നിന്നും ഇരു കൈകളിലും ഓരോ ക്യാനുകൾ എടുത്തു കൊണ്ടു വന്ന് ടാങ്കിൽ ഒഴിച്ചിട്ട് തിരികെ ചെന്ന് വീണ്ടും അതേ പ്രവൃത്തി തുടർന്നു. ഏതാണ്ട് ഇരുപത് മിനിറ്റോളമായിരിക്കുന്നു ഈ ജോലി തുടങ്ങിയിട്ട്. തണുത്ത അന്തരീക്ഷമായിരുന്നിട്ടും അപ്പോഴേക്കും ഞാൻ വിയർത്തു കുളിച്ചിരുന്നു.  ആരുടെയോ കാലടി ശബ്ദം അടുത്ത് വരുന്നത് കേട്ടത് അപ്പോഴായിരുന്നു. മഞ്ഞിന്റെ കനത്ത ആവരണത്തിനുള്ളിൽ നിന്നും പ്രത്യക്ഷപ്പെട്ട ഏതോ ഒരു നാവികൻ ഒന്നും ഉരിയാടാതെ എന്നെക്കടന്ന്  ജെട്ടിയുടെ അപ്പുറം അപ്രത്യക്ഷനായി. നശിച്ച ഈ രാത്രിയിൽ ഇവിടെ അവശേഷിച്ചിരിക്കുന്നത് ഞാൻ മാത്രമാണെന്ന് തോന്നുന്നു.

അവസാനത്തെ ക്യാനും ടാങ്കിലേക്ക് കമഴ്ത്തിയിട്ട് ഒരു നിമിഷം ഞാൻ വിശ്രമിച്ചു. ഇനി റിങ്ങ് ബോൾട്ടുകളിൽ ബന്ധിച്ച് വിമാനം സുരക്ഷിതമാക്കണം. പെട്ടെന്നാണ് ഞാൻ തിരിഞ്ഞ് മൂടൽമഞ്ഞിനുള്ളിലേക്ക് സൂക്ഷിച്ച് നോക്കിയത് പ്രത്യേകിച്ചൊരു അനക്കവും കേൾക്കാനായില്ലെങ്കിലും എന്നെ ആരോ നിരീക്ഷിച്ചുകൊണ്ടിരിക്കുന്നത് പോലെ ഒരു തോന്നൽ കാണാൻ കഴിയുന്നില്ലെങ്കിലും ആരോ എനിക്കായി കാത്ത് നിൽക്കുന്നത് പോലെ

ഒരു പക്ഷേ, എന്റെ തോന്നൽ മാത്രമായിരിക്കാം ഉള്ളിലെ ഭയത്തിൽ നിന്നും ഉരുത്തിരിഞ്ഞ വിഭ്രാന്തി മാംസപേശികൾ വലിഞ്ഞ് മുറുകുന്നത് പോലെ പെട്ടെന്ന് ജോലി തീർക്കുവാനായി ഞാൻ തിരിഞ്ഞു. പക്ഷേ, എന്തോ ഒന്ന് എന്നെ പിന്തുടരുന്നുണ്ട് ശബ്ദമൊന്നും കേട്ടില്ലെങ്കിലും എനിക്ക് പിന്നിൽ എന്തോ ഒരു അനക്കം പോലെ അനുഭവപ്പെട്ടു. അന്തരീക്ഷവായുവിൽ ചെറു ചലനം പോലെ ഞാൻ എഴുന്നേറ്റപ്പോഴേക്കും വൈകിപ്പോയിരുന്നു. എന്റെ പിൻ‌കഴുത്തിന് താഴെയായി ശക്തിയായ ഒരു പ്രഹരമേറ്റത് പെട്ടെന്നായിരുന്നു. കമഴ്ന്ന് വീണുപോയ ഞാൻ നനഞ്ഞ കോൺക്രീറ്റ് തറയിൽ മുഖമടിച്ച് ഏതാനും നിമിഷം കിടന്നു. പിന്നെ എന്തോ ഒന്ന് എന്നെ ഒന്നടങ്കം പൊതിഞ്ഞു. മത്സ്യത്തിന്റെ ദുർഗന്ധം വമിക്കുന്ന വല പോലുള്ള നനഞ്ഞൊട്ടുന്ന എന്തോ ഒന്ന് പിന്നെ എനിക്കു ചുറ്റും അവശേഷിച്ചത് ഇരുട്ട് മാത്രമായിരുന്നു.

                                * * * * * * * * * * * * * * *

നിലയില്ലാത്ത വെള്ളത്തിനടിയിൽ നിന്നും ഇരുളിന്റെ ഓരോരോ പാളികളും താണ്ടി പതുക്കെ ഞാൻ മുകളിലേക്ക് പൊങ്ങിക്കൊണ്ടിരുന്നു. മേഘക്കീറുകളുടെ ഇടയിൽ നിന്നും അരിച്ചെത്തുന്ന പ്രഭാതകിരണങ്ങളുടെ വെട്ടം പതിയെ തെളിഞ്ഞു വരുന്നു.  ജലോപരിതലത്തിലേക്കെത്തിയ ഞാൻ കണ്ണുകൾ വലിച്ച് തുറന്ന് ചുറ്റുപാടും തുറിച്ചു നോക്കി. നല്ല തലവേദന ഞാനാരാണെന്നോ എനിക്കെന്താണ് സംഭവിച്ചതെന്നോ മനസ്സിലാക്കാനാവാതെ കുറേ നേരം ആ അവസ്ഥയിൽ തന്നെ ഞാൻ കഴിച്ചുകൂട്ടി. ഈ അവസ്ഥയും പഴയതുമായി തമ്മിൽ ബന്ധപ്പെടുത്തുവാനായി എന്നെ സഹായിച്ചത് മൂക്കിലേടിച്ചു കയറിയ ചീഞ്ഞ മത്സ്യത്തിന്റെ ദുർഗന്ധമായിരുന്നു. അതെ ഞാൻ കിടക്കുന്നത് നനഞ്ഞ മത്സ്യബന്ധന വലയുടെ കൂമ്പാരത്തിന് മുകളിലാണ്

ഏതോ ഒരു കപ്പലിന്റെ അടിത്തട്ടിലാണ് ഞാൻ എന്ന് തോന്നുന്നു. കണ്ടിട്ട് ഒരു ട്രോളറിന്റെ ഉൾഭാഗം പോലുണ്ട്. അത്രയൊന്നും വെളിച്ചമില്ലാത്തതിനാൽ ഒന്നും തന്നെ വ്യക്തമാകുന്നില്ല. എനിക്ക് മുകളിൽ ഡെക്കിൽ ആരോ നടന്നു നീങ്ങുന്നതിന്റെ പാദപതനം പെരുമ്പറ പോലെ മുഴങ്ങി. പതുക്കെ ഞാൻ എഴുന്നേറ്റ് ഇരുന്നു.

തലയ്ക്കുള്ളിൽ ഒരു ചെറു സ്ഫോടനം നടന്നത് പോലെ വേദനയാൽ പല്ല് കടിച്ചു പിടിച്ച എന്റെ കണ്ണുകൾ അറിയാതെ അടഞ്ഞു. നന്നായി ഒന്ന് ശ്വസിക്കണം കഴിവിന്റെ പരമാവധി ശ്രമിച്ച് ഞാൻ ദീർഘമായി ശ്വസിക്കുവാൻ നോക്കി. അൽപ്പം ആശ്വാസം തോന്നുന്നു ഇപ്പോൾ.

ഇരുന്നിടത്തു നിന്നും എഴുന്നേറ്റ് ഞാൻ ഇരുട്ടിൽ തപ്പിത്തടഞ്ഞ് മുന്നോട്ട് നീങ്ങി. മുകളിലെ തട്ടിൽ നിന്നും അരിച്ചിറങ്ങുന്ന പ്രകാശവീചി കണ്ടതും ഞാൻ നിന്നു. അതേ ഡെക്കിലേക്കുള്ള ചെറിയ കിളിവാതിലാണത് കതകിന്റെ അരികുകൾ ചേരാത്തത് കൊണ്ടാണ് ചെറുതായെങ്കിലും ആ പ്രകാശം എന്റെ കണ്ണിൽ പെട്ടത്. എന്റെ തലയുടെ മുകളിൽ നിന്നും ഏതാണ്ട് നാലടി ഉയരത്തിലായിരുന്നു അത്. ഞാൻ ജീവനോടെ ഉണ്ട് എന്നറിയിക്കുന്നതിന് ഒരേയൊരു മാർഗ്ഗമേ ഉണ്ടായിരുന്നുള്ളൂ. ഉച്ചത്തിൽ അലറി വിളിക്കുവാൻ ഞാൻ തീരുമാനിച്ചു.

മുകളിൽ ഡെക്കിൽ വീണ്ടും ആരുടെയോ പാദപതനം അടുത്തു വന്നു. അടുത്ത നിമിഷം ആ കിളിവാതിലിന്റെ കതക് മുകളിലേക്ക് തുറക്കപ്പെട്ടു. ആരോ ഒരാൾ അവിടെ നിന്നും താഴോട്ട് എന്റെ നേരെ നോക്കി. തൊപ്പി ധരിച്ച് നീണ്ട മീശയുള്ള ഒരു ഒരു നാവികൻ. സ്പാനിഷ്‌‌കാരനാണെന്ന് തോന്നുന്നു. പെട്ടെന്നാണ് ആ മുഖം ഞാൻ തിരിച്ചറിഞ്ഞത് ഫ്രെഡറിക്‌സ്മട്ടിൽ വച്ച് അന്നൊരു രാത്രിയിൽ അടിപിടിയുണ്ടാക്കിയ ഡ ഗാമയുടെ സംഘത്തിൽ ഉണ്ടായിരുന്നയാൾ!

പക്ഷേ, അയാൾ എന്നെ എന്തിന് തട്ടിക്കൊണ്ടു വരണം? അന്നത്തെ സംഭവത്തിന് പകരം വീട്ടാനായിരിക്കണം അല്ലാതെ വേറൊരു കാരണവും കാണുന്നില്ല. വാതിൽ തുറന്ന് എന്നെ നോക്കിയ ആ മനുഷ്യന്റെ മുഖത്ത് നിന്ന് ഒന്നും തന്നെ വായിച്ചെടുക്കാനാകുന്നില്ല. ആ കതക് യഥാസ്ഥാനത്ത് അടച്ച് വച്ചിട്ട് അയാൾ തിരികെ പോയി.

കൈകളിൽ ശിരസ്സും താങ്ങി ഞാൻ വീണ്ടും അവിടെത്തന്നെ ഇരുന്ന് ഗാഢമായി ശ്വാസമെടുക്കുവാൻ ശ്രമിച്ചു. പക്ഷേ, അതുകൊണ്ട് യാതൊരു പ്രയോജനവുമുണ്ടായില്ല. ചുറ്റുമുള്ള ഇരുട്ടും ചീഞ്ഞു തുടങ്ങിയ മത്സ്യത്തിന്റെ ദുർഗന്ധവും പിൻ‌കഴുത്തിലെ വേദനയും എല്ലാം കൂടി വല്ലാത്തൊരു അവസ്ഥയിൽ എന്നെ എത്തിച്ചു. പിന്നെ പിടിച്ചു നിൽക്കാൻ എനിക്കായില്ല. ഒരു വശത്തേക്കുരുണ്ടു മാറിയ ഞാൻ ശക്തിയായി ഛർദ്ദിച്ചു.

അല്പം ആശ്വാസം തോന്നുന്നു ഇപ്പോൾ. ഞാൻ വാച്ചിലേക്ക് നോക്കി. ഭാഗ്യം അത് ഓടുന്നുണ്ട്. ഏഴു മണിയായിരിക്കുന്നു ആ ദുർഗന്ധവുമേറ്റ് വീണ്ടും ഞാൻ അവിടെത്തന്നെ ഇരുന്നു.

ഏതാണ്ട് ഒരു മണിക്കൂർ കഴിഞ്ഞു കാണും. മുകളിലെ കിളിവാതിൽ വീണ്ടും തുറക്കപ്പെട്ടു. ഇത്തവണ അയാളോടൊപ്പം ഡ ഗാമയും ഉണ്ടായിരുന്നു. ചുണ്ടിൽ ഒരു സിഗരറ്റുമായി അയാൾ അവിടെയിരുന്ന് എന്നെ സൂക്ഷിച്ചു നോക്കി. എലിയെ പിടിച്ച് മുന്നിലിട്ട് വേദനിപ്പിച്ചു കൊണ്ടിരിക്കുന്ന പൂച്ചയുടെ ഭാവമായിരുന്നു അയാളുടെ മുഖത്ത്.

അയാൾ തിരിഞ്ഞ് തന്റെ അനുയായിയോട് എന്തോ പറഞ്ഞു. അല്പ സമയത്തിനകം ഒരു കോണി മുകളിൽ നിന്നും താഴേക്കിറക്കി തന്നു അവർ. ഭയമോ മറ്റെന്തെങ്കിലും വികാരങ്ങളോ തോന്നുവാനുള്ള മാനസികാവസ്ഥയിലായിരുന്നില്ല അപ്പോൾ ഞാൻ. അത്രയും ക്ഷീണിതനായിരുന്നു ഞാൻ. ഒരു വിധം മുകളിലെത്തി ഡെക്കിൽ മലർന്ന് കിടന്ന എന്റെ ശ്വാസകോശങ്ങൾ അല്പം ശുദ്ധവായുവിനായി വെമ്പി. ഈറനാർന്ന അന്തരീക്ഷത്തിൽ നിന്നും ഞാൻ ആവുന്നത്ര വായു ഉള്ളിലേക്കെടുക്കുവാൻ ശ്രമിച്ചു.

എനിക്കരികിൽ വന്ന് ഇരുന്ന ഡ ഗാമയുടെ മുഖത്ത് കണ്ട ഉത്ക്കണ്ഠ അഭിനയമായിരുന്നിരിക്കണം.

“കണ്ടിട്ട് വല്ലാത്ത ക്ഷീണം പോലെഎന്ത് തോന്നുന്നു മിസ്റ്റർ മാർട്ടിൻ?”

“തീരെ വയ്യ” ക്ഷീണിതനായി ഞാൻ പറഞ്ഞു.

ഗൌരവത്തോടെ അയാൾ തല കുലുക്കി. പിന്നെ ചുണ്ടിൽ നിന്നും സിഗരറ്റ് എടുത്ത് അതിന്റെ തീ എരിയുന്ന ഭാഗം എന്റെ കവിളിൽ ചേർത്തു വച്ചു. കുത്തു കൊണ്ട പന്നിയെപ്പോലെ അലറി വിളിച്ച് ഉരുണ്ട് മാറി ഞാൻ ചാടിയെഴുന്നേറ്റു.

അയാളുടെ അനുയായി തന്റെ ബെൽറ്റിൽ നിന്നും വലിച്ചൂരിയ കത്തി നീട്ടിപ്പിടിച്ച് എന്റെ നേർക്ക് നീങ്ങി. അത് കണ്ട ഗാമ അലറിച്ചിരിച്ചു.

“ഇപ്പോൾ നല്ല സുഖം തോന്നുന്നുണ്ടല്ലേ മിസ്റ്റർ മാർട്ടിൻ? അവശനിലയിലുള്ള കിടപ്പിൽ നിന്നും ചാടിയെഴുന്നേൽക്കുവാനുള്ള സ്ഥിതിയിലേക്കെത്തിയില്ലേ?”

രക്ഷപെടുവാൻ എന്തെങ്കിലും മാർഗ്ഗമുണ്ടോ എന്നറിയുവാൻ ഞാൻ ചുറ്റും ഒന്ന് വീക്ഷിച്ചു. ആ സമയത്താണ് ഗാമയുടെ സഹായി കത്തിയുമായി വന്ന് എന്റെ പുറത്ത് വരഞ്ഞത്. കീറിയ വസ്ത്രത്തിനടിയിൽ നിന്നും രക്തം കിനിയുന്നത് ഞാൻ അറിഞ്ഞു.

പോർച്ചുഗീസ് ഭാഷയിൽ തന്റെ സഹായിയോട് എന്തോ പറഞ്ഞിട്ട് ഗാമ ഡെക്കിലൂടെ കപ്പലിന്റെ പിൻഭാഗത്തേക്ക് നീങ്ങി. ആ നാവികനാകട്ടെ ബലമായി എന്നെയും കൊണ്ട് അയാളെ അനുഗമിച്ചു.

കപ്പലിന്റെ പിൻഭാഗത്തുള്ള ക്യാബിന്റെ വാതിൽ തുറന്ന് ഗാമ ഒരു വശത്തേക്ക് മാറി നിന്നിട്ട് തന്റെ സഹായിയോട് പൊയ്ക്കൊള്ളുവാൻ ആംഗ്യം കാണിച്ചു. പിന്നെ എന്റെ ചുമലിൽ പിടിച്ച് ആ മുറിയ്ക്കുള്ളിലേക്ക് ആഞ്ഞു തള്ളി. അടി തെറ്റിയ ഞാൻ വേച്ചു വേച്ച് ചെന്ന് തറയിൽ കമഴ്ന്ന് വീണു.

വീണ്ടും കണ്ണുകളിൽ ഇരുട്ട് കയറുന്നു ഒരു നിമിഷം ആ അവസ്ഥയിൽ അങ്ങനെ കിടക്കുമ്പോഴാണ് പരിചിതമായ ആ സ്വരം എന്റെ കാതുകളിൽ എത്തിയത്.

“വല്ലാത്ത കുരുക്കിലാണ് വന്ന് പെട്ടിരിക്കുന്നത് അല്ലേ ചങ്ങാതീ?”

തറയിൽ നിന്നും എന്നെ പിടിച്ചെഴുന്നേൽപ്പിച്ച റാൾഫ് സ്ട്രാട്ടൺ അടുത്തുള്ള കസേരയിലേക്ക് എന്നെ പിടിച്ച് തള്ളി. എന്താണ് സംഭവിക്കുന്നതെന്നറിയുവാൻ ബദ്ധപ്പെട്ട് ചുറ്റും നോക്കിയ ഞാൻ കണ്ടത് മേശയുടെ എതിർഭാഗത്തുള്ള കസേരയിൽ ഇരിക്കുന്ന ഫോഗെലിനെയാണ്.

(തുടരും)

45 comments:

  1. അതൊരു അപ്രതീക്ഷിത ട്വിസ്റ്റ് ആയല്ലോ...

    ഗാമയെ തല്‍ക്കാലം മറന്നു കിടക്കുകയായിരുന്നു.

    [ഉണ്ടാപ്രിച്ചായാ... ഇത്തവണ ആദ്യ കമന്റ് എന്റെ വകയാണല്ലോ]

    ReplyDelete
    Replies
    1. വിനുവേട്ടന് അങ്ങനെ തന്നെ വരണം ...ഹി ഹി ..

      Delete
    2. ചിരിക്കാതെ ഈ ലക്കത്തെക്കുറിച്ചുള്ള അഭിപ്രായം പറ ഉണ്ടാപ്രീ... :)

      Delete
    3. ഇതൊക്കെ എന്ത് :)

      Delete
    4. മോളിലത്തെ കമന്റൊക്കെ മായ്ച്ചു കളഞ്ഞോ ..
      ഇങ്ങള് സുലൈമാനല്ല കേട്ടാ ...........
      എന്തൊരു വിവർത്തിക്കലാണു പഹയാ...കോരിത്തരിച്ചു പോയിന്നും ..
      ഇപ്പം ആർണിക്കു പണി കിട്ടും എന്ന് ബിജാരിച്ചിരുന്നു ഞമ്മൾ ..
      ജോടെ കാര്യം ആകെ ഇടങ്ങെറായല്ലൊ ....

      Delete
    5. ഏത്‌ കമന്റ്‌ മായ്ച്ചൂന്നാ പറയുന്നേ? ഞാനൊന്നും ചെയ്തില്ലല്ലോ ഉണ്ടാപ്രീ...!

      Delete
    6. ഞാനില്ലാത്ത നേരം നോക്കി നിങ്ങളിവിടെ കമന്റ് ഡിലീറ്റ് ചെയ്തു കളിക്കുവാ അല്ലേ...

      Delete
    7. ഞാനല്ല കേട്ടോ ജിമ്മിച്ചാ

      Delete
  2. ഹയ്യോ..ജോയ്ക്കും പണി കിട്ടിയല്ലോ!!!!
    ഇവരെല്ലാം ഒരു കൈയായിരുന്നോ??അതോ എന്റെ വായന തെറ്റിപ്പോയതാണോ??

    ReplyDelete
    Replies
    1. സുധിയുടെ വായനയ്ക്ക് ഒരു കുഴപ്പവും സംഭവിച്ചിട്ടില്ല... ഹിഗ്ഗിൻസ് നമ്മളെ അമ്പരപ്പിച്ചു കൊണ്ടിരിക്കുകയാണ്...

      Delete
  3. iam back..koodeyundu ini..:)

    ReplyDelete
    Replies
    1. സ്വാഗതം വിൻസന്റ് മാഷേ... മുടങ്ങിപ്പോയ ലക്കങ്ങളൊക്കെ പെട്ടെന്ന് വായിച്ചിട്ട് വാ...

      Delete
  4. iam back..koodeyundu ini..:)

    ReplyDelete
  5. ഇവിടെ ആരൊക്കെ ആരുടെ കൂടെയെന്ന് ഇനിയും മനസ്സിലാക്കേണ്ടിയിരിക്കുന്നു....!! ആരേയും വിശ്വസിക്കാൻ നിവർത്തിയില്ല.

    ReplyDelete
    Replies
    1. ആരൊക്കെ ആരുടെയൊക്കെ കൂടെയായാലും ശരി, നുമ്മ വിനുവേട്ടന്റെ കൂടെ തന്നെ ണ്ട്‌...
      ;)

      Delete
    2. അശോകൻ മാഷേ... ഒരുത്തനെയും വിശ്വസിക്കാൻ പാടില്ല...

      Delete
    3. അശോകൻ മാഷേ... സത്യം പറ.. ആരുടെ കൂടെയാ? സാറയുടെയോ ഇലാനയുടെയോ??

      Delete
  6. വല്ലാത്തൊരു അവസ്ഥയിൽ എത്തിയല്ലോ..... പണി കിട്ടുമെന്ന് കരുതിയ ആളെ വിട്ട്..... നമ്മുടെ ചങ്ങാതിക്കാണല്ലോ പണികിട്ടിയത്.....
    മൊത്തം ശരിയില്ലാത്തവന്മാര്‍ ആണോ..... വിനുവേട്ടാ.....

    ReplyDelete
    Replies
    1. അതറിയാൻ അടുത്ത ലക്കം വരെ കാത്തിരിക്കണമല്ലോ വിനോദ്...

      Delete
  7. Replies
    1. ഇനി ഇപ്പോൾ എങ്ങനെയും രക്ഷപെടാനുള്ള വഴി നോക്കണം...

      Delete
    2. തിരക്കാക്കല്ലേ... ആ ചെക്കനിത്തിരി സാവകാശം കൊടുക്കെന്ന്...

      Delete
  8. ട്വിസ്റ്റടിപ്പിച്ച് ഗാമ
    അമ്പരപ്പിച്ച് ഹിഗിൻസ്
    ഗുട്ടൻസ്സടിപ്പിച്ച് വിനുവേട്ടൻ

    ഇനി...?

    ReplyDelete
    Replies
    1. ഇനി ഉദ്വേഗത്തിന്റെ നിമിഷങ്ങൾ...

      Delete
  9. ആകെ മൊത്തം ടോട്ടല്‍ സീന്‍ കോണ്‍ട്രയാണല്ലോ.. ? അടി തെറ്റിയാ ജോയും വീഴും. അല്ലേ..?

    ReplyDelete
  10. ഡ ഗാമയുടെ ക്രൂരകൃത്യങ്ങള്‍. പേടിച്ചുപോയി

    ReplyDelete
    Replies
    1. പേടിച്ചാലും അടുത്ത ലക്കത്തിൽ വരണേ സുകന്യാജീ...

      Delete
    2. അടി എന്ന് എഴുതി വച്ചാൽ ആ വഴിക്ക് പോകാത്താ ടീംസ് ആണ്!! ഇനി അടുത്ത കുംഭത്തിന് കപ്പയിടുമ്പോൾ നോക്കിയാൽ മതി..

      Delete
    3. അങ്ങനെയല്ല... അടുത്ത വേനലിൽ കരിമ്പിൻ ജ്യൂസിന്റെ ആൾക്കാർ കറക്ക് യന്ത്രവുമായി എത്തുമ്പോൾ നോക്കിയാൽ മതി എന്ന് പറയൂ ജിം... :)

      Delete
    4. :D ഞാന്‍ തോറ്റു. ലേലു അല്ലു

      Delete
  11. അയ്യയ്യോ എന്തൊരു ക്രൂരതയാ ഇത്? ഇനിയുമുണ്ടോ ഇത്തരം വിനോദങ്ങള്‍?

    ReplyDelete
    Replies
    1. ഇനിയുമുണ്ടോന്ന് ചോദിച്ചാൽ....

      Delete
  12. ഇപ്പോഴല്ലേ മനസിലായത് ലവനും, മറ്റവന്റെ ആളാന്നു.. ഇനിയിപ്പോ ലവന്മാരുടെ കയ്യീന്ന് എങ്ങിനെ രെക്ഷപെടും.. എന്തായാലും ഒരു അപാര 'തിരി മറി' (ട്വിസ്റ്റ്‌) ആയി പോയി..

    ReplyDelete
    Replies
    1. അതിന് ലവന്മാർ തന്നെ വിചാരിക്കണം ശ്രീജിത്തേ...

      Delete
  13. I told you no?
    I knew this chapter and there on will be action packed

    ReplyDelete
    Replies
    1. അജിത്‌ഭായ് അല്ലെങ്കിലും ആള് പുലിയല്ലേ... ( ഉണ്ടാപ്രിയുടെ ഷെൽഫിൽ നിന്നും പുസ്തകമെങ്ങാനും അടിച്ച് മാറ്റിയോ ആവോ അജിത്‌ഭായ്... ! )

      Delete
  14. അതേയ്.. നിങ്ങക്കറിയാവോ? ഈ ഡ ഗാമയുടെ ശരിക്കുള്ള പേര് ഷാജി എന്നാണ്.. മട്ട് ഷാജി.. ഫ്രെഡറിക്സ്മട്ടിലെ ക്വൊട്ടേഷൻ ടീമിന്റെ തലവൻ..

    എന്നാലും ഇത് ഇമ്മിണി ബല്ല്യ ക്വൊട്ടേഷനായിപ്പോയി..

    ReplyDelete
    Replies
    1. അതെ... നിനച്ചിരിക്കാതെ വഴിമാറി എത്തിയ ക്വൊട്ടേഷൻ...

      Delete
  15. ക്ലൈമാക്സിലേക്ക് അടുക്കുന്നു.

    ReplyDelete
    Replies
    1. ഇനിയും ട്വിസ്റ്റുകൾ ധാരാളം, ജോസ്‌ലെറ്റ്...

      Delete
  16. എന്നെ സ്കീ പ്ലെയിന്‍ അന്വേഷിക്കാന്‍ പറഞ്ഞു വിട്ടിട്ട് വിനുവേട്ടന്‍ ജോക്കിട്ട് പണിതല്ലേ... ആഹ, നോക്കട്ടെ..

    ReplyDelete
  17. പേടിപ്പിച്ചു കളഞ്ഞല്ലോ? ശ്വാസം അടക്കിപ്പിടിച്ചാ വായിച്ചെ . വേഗം ചെല്ലട്ടെ അടുത്ത എപ്പിസോട് വായിക്കട്ടെ.

    ReplyDelete
  18. ആവൂ. വായിച്ച് ഒപ്പമെത്തി. അക്ഷരങ്ങള്‍ അല്‍പ്പംകൂടി വലുതായാല്‍ വായിക്കാന്‍ എളുപ്പമാവും 

    ReplyDelete