സിഗരറ്റ് കുറ്റി കൊണ്ട്
കവിളിൽ പൊള്ളിച്ചയിടത്ത് വല്ലാതെ എരിയുന്നുണ്ടായിരുന്നു എനിക്ക്. എങ്കിലും കടുത്ത തലവേദനയുണ്ടായിരുന്നതിന്
അല്പം ശമനം തോന്നുന്നു. എങ്കിലും തലയ്ക്കുള്ളിൽ ആകെപ്പാടെ ഒരു വിങ്ങൽ. കൈകൾക്ക് ചെറുതായി
വിറയൽ അനുഭവപ്പെടുന്നു. ഒരു പക്ഷേ പ്രതികരിക്കുവാനുള്ള മനസ്സിന്റെ പ്രേരണയായിരിക്കാം
അത്. ആ വിറയൽ പിടിച്ച് നിർത്തുവാനായി ഞാൻ മനഃപൂർവ്വം ശ്രമിച്ചു. എങ്കിലും ഒരു കാര്യത്തിൽ
ഞാൻ ആശ്വസിച്ചു… എന്റെ തലച്ചോറ് പ്രവർത്തിക്കുവാനാരംഭിച്ചിരിക്കുന്നു… സന്ദർഭത്തിന്റെ ഗൌരവം പൂർണ്ണമായും
ഉൾക്കൊള്ളുവാനാകുന്നത് ഇപ്പോഴാണ്. ഇത്രമാത്രം ഭയന്നു പോയ ഒരു അവസരം ഇതിന് മുമ്പ് എന്റെ
ജീവിതത്തിൽ ഉണ്ടായിട്ടുണ്ടെന്ന് തോന്നുന്നില്ല.
ഇതൊരു സിനിമയും ഇത്തരം
സീനുകളിൽ അഭിനയിക്കുന്നത് ഡെസ്ഫോർജും ആയിരുന്നുവെങ്കിൽ അദ്ദേഹത്തിന് പറയുവാൻ വേണ്ടി
തിരക്കഥാകൃത്ത് എന്തെങ്കിലും തമാശകൾ എഴുതി വച്ചിട്ടുണ്ടാകുമായിരുന്നു. അല്ലെങ്കിൽ മേശപ്പുറത്ത്
ഇരിക്കുന്ന കോന്യാക്ക് ബോട്ട്‌ൽ എടുത്ത് ഗ്ലാസിലേക്ക് പകർന്ന് മൊത്തിയിട്ട് നിസ്സാരഭാവത്തിൽ
അവരെ നോക്കി രണ്ട് വാക്ക് പറയുമായിരുന്നു. പരുക്കൻ നായകന്മാർ ഇത്തരം രംഗങ്ങളിൽ കൈയ്യടി
വാങ്ങുന്നത് ആ വിധമാണല്ലോ.
പക്ഷേ, ഇത് ഞാനാണ്… പാവം ജോ മാർട്ടിൻ… ഒരു പൂച്ചക്കുട്ടിയെപ്പോലെ ബലഹീനൻ… എങ്ങനെയൊക്കെ പ്രതികരിക്കാൻ ശ്രമിച്ചാലും എന്റെ അന്ത്യം ഈ കടലിന്റെ
അടിത്തട്ടിൽ എവിടെയോ ആയിരിക്കും… കാലുകളിൽ ബന്ധിച്ച ഭാരമേറിയ ചങ്ങലയുമായി… ഒരു പക്ഷേ ഞാൻ അല്ലെങ്കിൽ എന്റെ ശവശരീരത്തിൽ അവശേഷിച്ചിരിക്കുന്ന ഏതെങ്കിലും
ഭാഗങ്ങൾ പൊങ്ങി വരുമായിരിക്കും… അടുത്ത വസന്തകാലത്ത് മഞ്ഞുരുകുമ്പോൾ… എന്തായാലും ലോകത്ത് ആർക്കും ഇനി എന്നെ ജീവനോടെ കാണുവാനുള്ള അവസരമുണ്ടാകില്ലെന്നത് ഉറപ്പാണ്.
ഇനി ഒരു പക്ഷേ, ഇത്രയൊന്നും
ഭയക്കേണ്ട ആവശ്യകത ഉണ്ടായിരിക്കില്ലേ…? എന്റെ ചിന്തകളിൽ അതിഭാവുകത്വം കലരുന്നുവോ…? കൈപ്പടത്തിന്റെ പിൻഭാഗം കൊണ്ട് ഞാൻ മുഖത്തെ വിയർപ്പ് തുടച്ചു കളഞ്ഞു.
പിന്നെ ഇടറുന്ന സ്വരത്തിൽ പറഞ്ഞു.
“എന്താണിതെല്ലാം എന്ന്
ആരെങ്കിലും ഒന്ന് പറഞ്ഞു തന്നാൽ കൊള്ളാമായിരുന്നു…”
“ഡോണ്ട് ബീ സ്റ്റുപ്പിഡ്…” പരുക്കൻ സ്വരത്തിൽ ഫോഗെൽ
പറഞ്ഞു. “എന്തിനാണ് നിങ്ങളെ ഇവിടെ കൊണ്ടുവന്നിരിക്കുന്നതെന്ന് നിങ്ങൾക്ക് നന്നായിട്ടറിയാം…”
പുറത്ത് ആരൊക്കെയോ ഒച്ചയെടുക്കുന്നത്
കേട്ട് ഒരു നിമിഷം എല്ലാവരുടെയും ശ്രദ്ധ അങ്ങോട്ട് മാറി. മദ്യപിച്ച് ലക്കില്ലാതെ ഒരു
കൂട്ടം നാവികർ പരസ്പരം ശണ്ഠ കൂടുന്നു. ഒന്നും മിണ്ടാതെ, അവരെ നിയന്ത്രിക്കുവാനായി ഡ
ഗാമ പുറത്ത് ഡെക്കിലേക്ക് നടന്നു.
“നിങ്ങളുടെ സംഘവുമായി
ആ മനുഷ്യന് എന്താണ് ബന്ധം…?” ഞാൻ ചോദിച്ചു.
“അയാൾ വെറും ഒരു ഉപകരണം
മാത്രം… ആവശ്യമെങ്കിൽ ഞാൻ ഒന്ന് മൂളിയാൽ മതി… നിങ്ങളുടെ കഥ കഴിക്കുവാൻ രണ്ടാമതൊന്ന് ആലോചിക്കേണ്ടി വരില്ല അയാൾക്ക്… ഓർമ്മയിരിക്കട്ടെ എപ്പോഴും...”
അവിടെ നിറഞ്ഞ മൌനം അല്പനേരം
നീണ്ടു നിന്നു. ഭീകരാന്തരീക്ഷത്തിന്റെ മാറ്റ് കൂട്ടുവാൻ വേണ്ടിയായിരിക്കണം അയാൾ അത്രയും
ഇടവേള നൽകിയത്.
“ആ ഹെറോൺ വിമാനത്തിനരികിൽ
ഇന്നലെ നാം എത്തിയപ്പോൾ എന്റെ ഉടമസ്ഥതയിലുള്ള ചില വസ്തുക്കൾ കണ്ടെത്താൻ കഴിയുമെന്നായിരുന്നു
ഞാൻ കരുതിയിരുന്നത്… അതിനിഗൂഢമായി ഒളിപ്പിച്ച് വച്ചിരുന്ന ചില വസ്തുക്കൾ… പക്ഷേ, അതവിടെ ഉണ്ടായിരുന്നില്ല… എന്തിനെക്കുറിച്ചാണ്
ഞാൻ പറഞ്ഞുവരുന്നതെന്ന് മനസ്സിലാകുന്നുണ്ടോ നിങ്ങൾക്ക്…?”
നിഷേധാർത്ഥത്തിൽ ഞാൻ തലയാട്ടി.
“എനിക്കൊന്നും മനസ്സിലാകുന്നില്ല…”
“ഈ അടുത്തയിടെ ഒരു സ്കീ
പ്ലെയിൻ അവിടെ ലാന്റ് ചെയ്തതായി നിങ്ങൾക്ക് മനസ്സിലായിരുന്നു… പിന്നെന്തിന് നിങ്ങളത് എന്നിൽ നിന്നും മറച്ചു വച്ചു…?”
തക്കതായ ഒരു ഉത്തരം നൽകുന്നതിനായി
ഒരു നിമിഷം ചിന്തിച്ചുവെങ്കിലും ഞാനതിൽ ദയനീയമായി പരാജയപ്പെട്ടു. “ഞാൻ മറച്ചു വച്ചുവെന്നോ…?”
സ്ട്രാട്ടൺ ഒരു ദീർഘശ്വാസമെടുത്തു.
“നിങ്ങൾ വെറുതേ പൊട്ടൻ കളിക്കുകയാണ് ജോ…”
അയാളുടെ കൈകളിൽ അപ്പോഴും
ആ കറുത്ത കൈയ്യുറകൾ ഉണ്ടായിരുന്നു. ആ രൂപത്തിൽ എനിക്കു പിന്നിൽ നീങ്ങുന്ന അയാളെ കണ്ടപ്പോൾ
വല്ലാത്ത വെറുപ്പാണെനിക്ക് തോന്നിയത്.
“ഈ പ്രദേശത്ത് ഒരേ ഒരു
സ്കീ പ്ലെയ്ൻ മാത്രമേ ഈ അവസരത്തിൽ ഓപ്പറേറ്റ് ചെയ്യുന്നുള്ളൂ… നിങ്ങൾ തന്നെയാണ് എന്നോടത് പറഞ്ഞത്…” ഫോഗെൽ
പറഞ്ഞു.
അത് നിഷേധിക്കുന്നതിൽ
യാതൊരു അർത്ഥവുമുണ്ടായിരുന്നില്ല. അതിനാൽ ഞാനതിന് തുനിഞ്ഞുമില്ല. “ദാറ്റ്സ് റൈറ്റ്…”
“എന്ന് വച്ചാൽ തന്റെ നിരീക്ഷണപ്പറക്കൽ
കഴിഞ്ഞ് വന്ന് ആർണി ഫാസ്ബെർഗ് നമ്മളോട് പറഞ്ഞതത്രയും നുണയായിരുന്നുവെന്ന്… അവിടെ ലാന്റ് ചെയ്യുക എന്ന കാര്യം അസാദ്ധ്യമാണെന്നായിരുന്നു അവൻ പറഞ്ഞത്… എന്തിനായിരിക്കണം അവനങ്ങനെ ചെയ്തത്…?”
“അക്കാര്യം അവനോടല്ലേ
ചോദിക്കേണ്ടത്…?”
“ഞാൻ ചോദിച്ചു… പക്ഷേ, സഹകരിക്കാൻ അവൻ തയ്യാറായിരുന്നില്ല… ഈ ദുരൂഹതയുമായി ബന്ധപ്പെട്ട് നിങ്ങളുടെ കഥ കൂടി കേട്ടു കഴിഞ്ഞിട്ട്
ഞങ്ങൾ വീണ്ടും ചെല്ലുന്നുണ്ട് അവന്റെ അടുത്തേക്ക്…”
കുപ്പിയിലെ ബ്രാണ്ടി ഗ്ലാസിലേക്ക്
പകർന്നിട്ട് ഫോഗെൽ കസേരയിലേക്ക് ചാഞ്ഞു കിടന്നു. “വീണ്ടും ഞാൻ ചോദിക്കുന്നു… വിമാനം തകർന്ന് കിടന്നതിനടുത്ത്
ആർണി ഫാസ്ബെർഗ് ലാന്റ് ചെയ്ത കാര്യം നിങ്ങളെന്തിന് ഞങ്ങളിൽ നിന്നും മറച്ചു വച്ചു…?”
ഇത്തവണ അൽപ്പം മനോധർമ്മം
പ്രയോഗിക്കുവാൻ ഞാൻ തീരുമാനിച്ചു.
“ഓൾ റൈറ്റ്… ഞാൻ പറയാം… എന്റെ അടുത്ത സുഹൃത്താണ് അവൻ… അവന്റെ ഉദ്ദേശ്യം എന്താണെന്ന് സത്യത്തിൽ എനിക്കറിയില്ല… ഞാൻ കാരണം അവൻ ഒരു പ്രശ്നത്തിൽ ചെന്ന് ചാടരുതെന്ന് എനിക്ക് നിർബന്ധമുണ്ടായിരുന്നു… അതുകൊണ്ട് തന്നെ അവനെ കണ്ട് സംസാരിക്കുന്നത് വരെ മൌനം പാലിക്കുവാൻ
ഞാൻ തീരുമാനിച്ചു…”
“എന്നിട്ട് അവനുമായി സംസാരിച്ചുവോ…?”
”അതിനുള്ള അവസരം ലഭിച്ചില്ല… ഇന്ന് മുഴുവൻ സമയവും ഞാൻ പറക്കുകയായിരുന്നു…”
ബ്രാണ്ടി അല്പം നുകർന്നിട്ട്
ഫോഗെൽ ഗ്ലാസ് പ്രകാശത്തിന് നേർക്ക് പിടിച്ചു. പിന്നെ തലയാട്ടി. “ഇല്ല മാർട്ടിൻ… ഇത് ശരിയാവില്ല… ഒരിക്കലും ഇത് ശരിയാവില്ല…” കൈയിലെ ഗ്ലാസ് മനഃപൂർവ്വം മേശപ്പുറത്ത് വച്ചിട്ട് അയാൾ മുന്നോട്ടാഞ്ഞിരുന്നു.
“നിങ്ങൾ നുണ പറയുകയാണ്… നിങ്ങളെന്തോ മറച്ചു വയ്ക്കുന്നു… എങ്ങനെ അതെനിക്ക് മനസ്സിലായി എന്നല്ലേ…? നിങ്ങളുടെ കണ്ണുകളിൽ നിന്നും… നിങ്ങളുടെ
പ്രതികരണങ്ങളിൽ നിന്നും… നിങ്ങൾ പറഞ്ഞ ഓരോ വാക്കും ഞാൻ ശ്രദ്ധിക്കുകയായിരുന്നു… ഒന്നും പരസ്പരം യോജിക്കുന്നില്ല… ഒന്നു
പോലും…!”
എന്റെ മുഖത്ത് നോക്കി
ആക്രോശിച്ചു കൊണ്ടായിരുന്നു അയാളുടെ അവസാന വാക്കുകൾ. അതേ നിമിഷത്തിൽ തന്നെ സ്ട്രാട്ടൺ
തന്റെ മുഷ്ടി ചുരുട്ടി എന്റെ തലയുടെ പിൻഭാഗത്ത് ആഞ്ഞിടിച്ചു. വേദന കൊണ്ട് ഞാൻ അലറി
വിളിച്ചു. പിന്നിൽ നിന്നും എന്റെ മുടിയിൽ വലിച്ച് പിടിച്ച അയാൾ ഇടത് കൈ കൊണ്ട് എന്റെ
കണ്ഠനാളത്തിൽ അമർത്തി.
“നമുക്ക് ഒന്നുകൂടി ശ്രമിച്ചു
നോക്കാം…” ഫോഗെൽ പറഞ്ഞു. “തന്റെ സ്കീ പ്ലെയിനിൽ അവിടെ ലാന്റ്
ചെയ്ത ആർണി, നേരെ ആ ഹെറോൺ വിമാനത്തിനരികിലേക്ക് പോകുന്നു… ഏത് അമൂല്യ വസ്തുക്കൾ വീണ്ടെടുക്കുവാൻ വേണ്ടിയാണോ ഞാൻ ഗ്രീൻലാന്റിലേക്ക്
വന്നത്, അവ ആ വിമാനത്തിൽ നിന്നും കണ്ടെടുത്ത് അവൻ തിരിച്ച് പറക്കുന്നു… എന്താ, എന്റെ നിഗമനം യുക്തിസഹമല്ലേ…?”
“എന്ത് തേടിയാണ് അവിടെ
ചെന്നത് എന്നതിനെക്കുറിച്ച് അവന് വ്യക്തമായ ധാരണയുണ്ടെങ്കിൽ മാത്രം…” ഞാൻ പറഞ്ഞു.
ആ ഒരു ചിന്ത ഒരു പക്ഷേ
അയാളുടെ മനസ്സിൽ ഇതിന് മുമ്പും കടന്ന് പോയിരിക്കണം. കാരണം, എന്നെ തുറിച്ച് നോക്കി അല്പ
നേരം അയാൾ അവിടെ ഇരുന്നു. ഒരു കത്തിയാൽ മുറിച്ചെടുക്കാവുന്ന വിധം കനമാർന്ന മൌനം… പിന്നെ പതുക്കെ സ്ട്രാട്ടൺ പറഞ്ഞു. “ഇയാൾ ആ പറഞ്ഞതിൽ കാര്യമില്ലാതില്ല…”
“ഒഫ് കോഴ്സ്, യൂ ഫൂൾ… ഇയാൾ പറഞ്ഞതിൽ കാര്യമുണ്ട്…” ഫോഗെൽ മുന്നോട്ടാഞ്ഞ് വീണ്ടും എന്റെ നേരെ നോക്കി. “ആരായിരിക്കുമത്
മാർട്ടിൻ…? ആരായിരിക്കും ആർണിയോട് അതിനെക്കുറിച്ച് പറഞ്ഞിട്ടുണ്ടാകുക…?”
“അത് നിങ്ങൾ തന്നെ കണ്ടുപിടിക്കേണ്ട
കാര്യമല്ലേ… ആ വസ്തുക്കൾ എന്ത് തന്നെയായാലും ശരി, അത് എവിടെയാണ്
ഒളിപ്പിച്ച് വച്ചിരിക്കുന്നതെന്ന് നേരത്തെ തന്നെ അറിയാവുന്ന ഒരാൾ… നിങ്ങളോട് വളരെ അടുപ്പമുള്ള ആരെങ്കിലും ഒരാൾ…” ഞാൻ സ്ട്രാട്ടന് നേരെ നോക്കി. “ഇവിടെയുള്ള ഈ സുഹൃത്തിനെക്കുറിച്ച്
എന്ത് പറയുന്നു…? എത്ര കാലമായി ഇയാൾ നിങ്ങളോടൊപ്പമുണ്ട്…?”
സ്ട്രാട്ടന്റെ കൈ ഉയർന്ന്
താഴ്ന്നു. എന്റെ ശിരസ്സിന്റെ ഒരു വശത്തേറ്റ പ്രഹരത്തിൽ പ്രജ്ഞ നഷ്ടപ്പെടുന്നത് പോലെ
തോന്നി. ഇരു കൈകളും തലയിൽ അമർത്തി വേദനയോട് മല്ലിടവെ ഞാൻ കാലിടറി മുന്നോട്ട് വീഴുവാനാഞ്ഞു.
“ഇവിടെ കൊണ്ടു വാ അയാളെ… യൂ ഫൂൾ… എന്റെ ചോദ്യം ചെയ്യൽ കഴിഞ്ഞിട്ടില്ല ഇതു വരെ…” ഫോഗെൽ രോഷത്തോടെ പറഞ്ഞു.
എന്നെ തിരികെ പിടിച്ച്
കൊണ്ടുവന്ന സ്ട്രാട്ടൺ തല പിറകോട്ട് മലർത്തിപ്പിടിച്ച് മേശമേൽ ഉണ്ടായിരുന്ന ഗ്ലാസിലെ
ബ്രാണ്ടിയിൽ പകുതിയും എന്റെ വായിലേക്ക് കമഴ്ത്തി. ഒട്ടും താമസിച്ചില്ല… പതിവുള്ള മനംപിരട്ടൽ… അടിവയറ്റിൽ നിന്നും എല്ലാം കൂടി ഉരുണ്ടു കയറുന്നത്
പോലെ… അനിവാര്യമായത് സംഭവിച്ചു… സ്ട്രാട്ടന്റെ വൃത്തിയുള്ള ഗ്രേ സ്യൂട്ടിൽ എമ്പാടും എന്റെ ഛർദ്ദിൽ
നിറഞ്ഞു പടർന്നു. അറപ്പ് കൊണ്ട് അലറിയ സ്ട്രാട്ടൻ എന്നെ ദൂരേക്ക് ശക്തിയായി പിടിച്ച്
തള്ളി. ചുവരിനടുത്ത് ചെന്ന് വീണുപോയ ഞാൻ എഴുന്നേറ്റ് നോക്കിയപ്പോൾ കണ്ടത് തന്റെ സ്യൂട്ടിന്റെ
ബട്ടണുകൾ അഴിച്ചു കൊണ്ടിരിക്കുന്ന സ്ട്രാട്ടനെയാണ്. അല്പം ശുദ്ധവായുവിനായി ദീർഘമായി
ശ്വസിച്ചിട്ട് ഞാൻ കതക് തുറന്ന് പുറത്തേക്ക് കുതിച്ചു.
എന്റെ തൊട്ട് പിന്നാലെ
ഓടിയെത്തിയ അയാളെ ഞാൻ ആഞ്ഞ് തൊഴിച്ചു. മുഖത്ത് ചവിട്ടേറ്റ അയാൾക്ക് കൂടുതലൊന്നും ചെയ്യാൻ
കഴിയുന്നതിന് മുമ്പ് തന്നെ ഞാൻ ഡെക്കിലെത്തിക്കഴിഞ്ഞിരുന്നു. തന്റെ ക്രൂവുമായി സംസാരിച്ചു
കൊണ്ട് മൂന്നോ നാലോ അടി അകലെയായി ഡ ഗാമ നിൽക്കുന്നുണ്ടായിരുന്നു. അപ്രതീക്ഷിതമായി എന്നെ
കണ്ടതും അയാൾ വെട്ടിത്തിരിഞ്ഞു. എന്നാൽ അയാൾക്ക് ഒന്നും തന്നെ ചെയ്യാനാകുന്നതിന് മുമ്പ്
ഡെക്കിലെ കൈവരികൾക്ക് മുകളിലൂടെ ഞാൻ താഴേക്ക് ചാടിക്കഴിഞ്ഞിരുന്നു.
തണുപ്പ് അസഹനീയമായിരുന്നു.
തണുത്തുറഞ്ഞ വെള്ളത്തിനടിയിൽ എത്തിയതും എന്റെ ഹൃദയമിടിപ്പ് നിന്നു പോകുമോ എന്ന് വരെ
ശങ്കിച്ച നിമിഷങ്ങൾ… പിന്നെ പതുക്കെ ഉയർന്ന് ഉപരിതലത്തിലെത്തിയ ഞാൻ കനത്ത
മൂടൽമഞ്ഞിന്റെ ആവരണത്തിനുള്ളിൽ സുരക്ഷിതനായിരുന്നു. ഒട്ടും താമസിച്ചില്ല… ആവുന്നത്ര വേഗതയിൽ ഞാൻ കര ലക്ഷ്യമാക്കി നീന്തുവാൻ തുടങ്ങി.
(തുടരും)
ഇതൊരു രക്ഷപെടലാണോ...? ഫോഗെലിന്റെയും സംഘത്തിന്റെയും അടുത്ത നീക്കം എന്തായിരിക്കും....? കാത്തിരിക്കുക, അടുത്ത വാരം വരെ... :)
ReplyDeleteഎന്തായാലും ജോക്ക് രക്ഷപ്പെട്ടേ പറ്റൂ...... ഇത്രയും പ്രഹരങ്ങള്‍ സഹിച്ചും .....രക്ഷപ്പെടാനുള്ള ജോയുടെ വെമ്പല്‍ മനസ്സിലാക്കാം ..... നമ്മളും കപ്പലിലുണ്ടായിരുന്ന പോലുണ്ടായിരുന്നു....
ReplyDeleteഈ ലക്കം അനുഭവവേദ്യമായി എന്നറിയുന്നതിൽ സന്തോഷം വിനോദ്...
Deleteസ്റ്റോം വാണിങ്ങിൽ തുടരെത്തുടരെ ഉണ്ടായ രക്ഷപെടൽ പോലെ ആകുമോ എന്തോ??
ReplyDeleteനായകൻ രക്ഷപെടുമായിരിക്കും.പാവം ജോ!!!
ഗെറിക്കിന്റെ രക്ഷപെടൽ ഇപ്പോഴും രോമാഞ്ചജനകം തന്നെ അല്ലേ...? പക്ഷേ, ഇത് പാവം ജോ... ജോ മാർട്ടിൻ...
Deleteസ്റ്റണ്ടും സസ്പെൻസുമായി ഒരു
ReplyDeleteത്രില്ലിങ്ങ് ചാപ്റ്ററാണല്ലൊ ഇത്തവണ
ഇനി കര പറ്റുന്നതിന് മുമ്പ് വേറെ പുലിവാലെന്തെങ്കിലും
മൂപ്പർക്ക് പിണയുമോ ..?
അതിന് കാത്തിരിക്കണം മുരളിഭായ്...
Deleteജീവൻ രക്ഷിക്കാൻ എന്തു സാഹസത്തിനും നാം മുതിരും. ഹൃദയം ഉറഞ്ഞുപോകുന്ന തണുപ്പിനെക്കുറിച്ചൊന്നും അന്നേരം ഓർത്തെന്നു വരില്ല. ഇത്തവണ നല്ലൊരദ്ധ്യായമായിരുന്നു.
ReplyDeleteഅനുഭവം... അല്ലേ അശോകൻ മാഷേ...
Deleteപേടിക്കേണ്ട ജോപ്പാ... ആഞ്ഞ് നീന്തിക്കോ....
ReplyDeleteഇത്തിരി തല്ല് കൊണ്ടാലെന്താ, ഈ ലക്കം കിടുക്കി... പ്രത്യേകിച്ച് അവസാന ഖണ്ഡികകൾ...
ഈ പിന്തുണയാണ് ജോ മാർട്ടിന്റെ ഊർജ്ജം... :)
Deleteഅടി, ഇടി, ചാടല്‍, നീന്തല്‍.... കൊള്ളാം. ജോ ഉഷാറാക്കി :) :) ഇനി രണ്ടിലൊന്നറിഞ്ഞിട്ടേ ഞാന്‍ പ്ലെയിന്‍ അന്വേഷിച്ചു പോകൂ....
ReplyDeleteഅതെ... അതാ നല്ലത്... അല്ലെങ്കിൽ വല്ല ഡ ഗാമയുടെയും താവളത്തിൽ എത്തിപ്പെടും... :)
Deleteവറചട്ടിയില്‍ നിന്ന് എരിതീയിലേക്ക് വീണതുപോലെയാകുവോ ജോ മാര്‍ട്ടിന്റെ കാര്യം.
ReplyDeleteഹേയ്, അങ്ങനെ വരാന്‍ വഴിയില്ല
ശുഭാപ്തി വിശ്വാസം വളരെ നല്ലതാണ് അജിത്‌ഭായ്... :)
Deleteനല്ല അടിയും ഇടിയും ഒക്കെയായി സംഭവമാണല്ലോ ഈ ലക്കം....
ReplyDeleteഅടിയും ഇടിയും വരുമ്പോൾ എല്ലാവർക്കും എന്താ ആവേശം... :)
Deleteഅടച്ചിട്ട മുറിയിലെ പൂച്ച, പുലിയ്ക്ക് സമം എന്ന് പറയുന്നത് വെറുതെയല്ല അല്ലേ.... പക്ഷെ.. കാലില്‍ ചങ്ങലയുമായി...?
ReplyDeleteഅത് ജോ ആലോചിച്ച് ആലോചിച്ച് പേടിച്ച് വിറച്ചതല്ലേ സുധീർഭായ്...
Deleteവെയ്ക്കെടാ വെടി.
ReplyDeleteആരോടാ...? :)
Deleteതക്കം നോക്കി രക്ഷപ്പെട്ടുവോ. അടുത്ത വാരം കാണാം അല്ലെ
ReplyDeleteഅതെ... തീർച്ചയായും സുകന്യാജീ...
Deleteഈ അദ്ധ്യായം തികച്ചും ആവേശകരം തന്നെ. ജോ എങ്ങനെ എവിടെ കര പറ്റും എന്ന് കണ്ടറിയണം.
ReplyDelete(വിനുവേട്ടൻ ജോ യെ അവിടെ വിട്ട് അടുത്ത ലക്കത്തിൽ ആർണ്ണിയെയോ മറ്റോ പ്റ്റി പറഞ്ഞു കളയുമോ എന്നും കണ്ടു തന്നെ അറിയണം)
ആർണ്ണി തൽക്കാലം മീൻ പിടിക്കട്ടെ ശ്രീ... നമുക്ക് ജോ മാർട്ടിന്റെ കൂടെ പോകാം...
Deleteചെറിയ ഒരു പഴുതു കിട്ടിയപ്പോൾ രക്ഷപെട്ടോടിയ ജോ മാർട്ടിൻ ആപത്തൊന്നും കൂടാതെ രക്ഷപെട്ടു കൊള്ളുമെന്ന് ആശ്വസിക്കാം. കഴിഞ്ഞ ലക്കം മുതൽ ഉദ്വേഗഭരിതമായാണ് " ഈസ്റ്റ് ഓഫ് ഡെസലേഷൻ" കടന്നു പൊയ്ക്കൊണ്ടിരിക്കുന്നത്.
ReplyDeleteനായകനല്ലേ... ആപത്ത് വരാൻ പാടില്ലല്ലോ ഗീതാജീ...
Deleteഇത് കര വരെ എത്തുമോ എന്ന് കണ്ടു തന്നെ അറിയണം..
ReplyDeleteഇനി അടുത്ത ആഴ്ച.. വേറെ ഒരു ലൊക്കേഷനില്‍ നിന്നും ബാക്കി പറയാനാണ് ഭാവമെങ്കില്‍.. ആ വെള്ളം ഇപ്പോഴേ വാങ്ങിയേരേ..
വെള്ളം എടുത്തതായിരുന്നു... ശ്രീജിത്ത് പറഞ്ഞ നിലയ്ക്ക് അടുപ്പത്ത് വയ്ക്കുന്നില്ല...
Deleteമ്ടെ വിനുവേട്ടനെങ്ങാനും മൂപ്പരുടെ കൂടെ കടലിൽ ചാടിയോ കൂട്ടരെ ..?
ReplyDeleteഉഗ്രൻ തണപ്പാണ് ..ഇതുവരെ പൊന്താത്തോണ്ട് ചോദിച്ചതാണന്റെ പൊന്നെ...!
കഴിഞ്ഞയാഴ്ച്ച ജോലിത്തിരക്കിൽ പെട്ടുപോയി മുരളിഭായ്... ഈ ആഴ്ച്ച പോസ്റ്റ് ചെയ്യാം.
Delete