തണുത്തുറഞ്ഞ വെള്ളത്തിൽ
അധിക നേരം എനിക്ക് കഴിച്ചു കൂട്ടാനാകില്ല എന്ന വസ്തുത അവർക്ക് നന്നായിട്ടറിയാമെന്നതിനാൽ
കരയിൽ എത്തുന്ന എന്നെ പിടികൂടാനായി ഒട്ടും സമയം കളയാതെ ജെട്ടിയിലേക്ക് നീങ്ങുകയായിരിക്കും
അവർ ഇപ്പോൾ. അതിനാൽ തന്നെ അൽപ്പം റിസ്കെടുക്കുവാൻ ഞാൻ തീരുമാനിച്ചു. പുകമഞ്ഞിന്റെ ആവരണത്തിന്റെ
സുരക്ഷിതത്വത്തിൽ ഞാൻ ഹാർബറിന്റെ മറുകരയിലേക്ക് നീന്തി.
ഏതാണ്ട് പത്ത് മിനിറ്റ്
ആയിക്കാണും നീന്തിത്തുടങ്ങിയിട്ട്. തണുപ്പിന്റെ കാഠിന്യത്തിൽ ദേഹം മരവിക്കുന്നത് പോലെ… കരയെത്തുവാൻ സാധിക്കുമോ എന്നതിൽ സന്ദേഹം തോന്നിത്തുടങ്ങിയിരിക്കുന്നു.
പെട്ടെന്നാണ് എന്റെ കാൽമുട്ട് വെള്ളത്തിനടിയിലെ ഏതോ പാറയിൽ തട്ടിയത്. ഭാഗ്യം… തീരമായിരിക്കുന്നു… നിമിഷങ്ങൾക്കകം വെള്ളത്തിൽ നിന്നും പുറത്ത് കടന്ന
ഞാൻ മുന്നോട്ടിഴഞ്ഞ് നീങ്ങി തീരത്തെ ചരൽപ്പരപ്പിൽ കമഴ്ന്ന് കിടന്നു.
തണുത്ത് മരവിച്ചിരുന്നു
എന്റെ ദേഹം. എങ്കിലും അൽപ്പം ബുദ്ധിമുട്ടി എഴുന്നേറ്റ ഞാൻ വേച്ച് വേച്ച് മുന്നോട്ട്
നടന്നു. നിരനിരയായി അടുക്കി വച്ചിരിക്കുന്ന കോൺക്രീറ്റ് ബ്ലോക്കുകളുടെ അരികിലേക്കാണ്
ഞാൻ എത്തിപ്പെട്ടത്. സ്ഥലം പിടികിട്ടി. ശീതക്കാറ്റിൽ നിന്നുമുള്ള സുരക്ഷിത്വത്തിനായി
എയർ സ്ട്രിപ്പിന്റെ വടക്കേ അറ്റത്ത് നിരത്തിയിരിക്കുന്ന ബ്ലോക്കുകളാണത്.
ഞാൻ വാച്ചിലേക്ക് കണ്ണോടിച്ചു.
ഒമ്പത് മണിയായിരിക്കുന്നു. ആർണിയെ കടലിൽ വിട്ട് പോന്നിട്ട് ഏതാണ്ട് മൂന്ന് മണിക്കൂറോളമാകുന്നു.
ഇതിനകം തിരിച്ചെത്തിയിരിക്കണം അവൻ. പ്രത്യേകിച്ചും കാലാവസ്ഥ മോശമായിക്കൊണ്ടിരിക്കുന്നതിനാൽ.
എയർസ്ട്രിപ്പിൽ എത്തിയതും
ഞാൻ ഓടുവാനാരംഭിച്ചു. മരവിച്ച കൈകൾക്ക് ഊർജ്ജം പകരുവാനായി കൈകൾ രണ്ടും ആവുന്നത്ര ചലിപ്പിച്ചുകൊണ്ടായിരുന്നു
ഞാൻ ഓടിയത്. ആ പരിസരത്തെങ്ങും ആരെയും കാണാനുണ്ടായിരുന്നില്ല. എയർസ്ട്രിപ്പിലെ ആവശ്യങ്ങൾക്ക്
ഉപയോഗിച്ചുകൊണ്ടിരിക്കുന്ന ആ പഴയ ജീപ്പ് സ്റ്റാർട്ട് ചെയ്ത് ഞാൻ ടൌൺ ലക്ഷ്യമാക്കി നീക്കി.
സംഭവിച്ചതെന്തൊക്കെയായാലും ശരി, എത്രയും പെട്ടെന്ന് ആർണിയെ കണ്ടുപിടിക്കുക എന്നതാണിപ്പോൾ
മുഖ്യം. ഏത് തരത്തിലുള്ള ആൾക്കാരാണ് അവനെ ലക്ഷ്യമിട്ടിരിക്കുന്നതെന്ന് പറഞ്ഞ് മനസ്സിലാക്കണം.
മൂടൽമഞ്ഞിന്റെ മറപറ്റി ഞാൻ ആവുന്നത്ര വേഗതയെടുത്തു.
ഇടുങ്ങിയ തെരുവിന്റെ അറ്റത്ത്
ജീപ്പ് പാർക്ക് ചെയ്തതിന് ശേഷം അവന്റെ കോട്ടേജിന് നേർക്ക് നടന്നു. വരാന്തയിലേക്കുള്ള
പടവുകൾ കയറവേ സൈഡ് ഗേറ്റ് വലിച്ച് തുറന്ന് ധൃതിയിൽ ആരോ പുറത്തേക്കോടുന്നത് ശ്രദ്ധയിൽ
പെട്ടു. മഞ്ഞിന്റെ ആവരണത്തിലും ആ മുഖം പെട്ടെന്നെനിക്ക് തിരിച്ചറിയാൻ കഴിഞ്ഞു. ഗൂഡ്രിഡ്
റസ്മുസെൻ. അന്ധാളിപ്പും പരിഭ്രമവും നിറഞ്ഞിരുന്നു അവളുടെ മുഖത്ത്. എന്തെങ്കിലും ചോദിക്കാൻ
സാധിക്കുന്നതിന് മുമ്പ് തന്നെ അവൾ ഇരുട്ടിൽ മറഞ്ഞു കഴിഞ്ഞിരുന്നു.
വരാന്തയിൽ കയറി ഞാൻ കതകിൽ
തട്ടി. ഉള്ളിൽ നിന്നും പ്രതികരണമൊന്നുമില്ല. അല്പം മാറിക്കിടക്കുന്ന കർട്ടനിടയിലൂടെ
വെളിച്ചത്തിന്റെ നേർത്ത വീചികൾ പുറത്തേക്ക് വരുന്നുണ്ട്. അവനെ പേര് വിളിച്ച് വീണ്ടും
ഞാൻ ഉറക്കെ തട്ടിയെങ്കിലും യാതൊരു ഫലവുമുണ്ടായില്ല. അടുക്കളയുടെ വാതിൽ നോക്കാമെന്ന്
തീരുമാനിച്ച് ഞാൻ പിൻഭാഗത്തേക്ക് നടന്നു.
തുറന്ന് കിടന്ന വാതിലിലൂടെ
ഉള്ളിലേക്ക് കാൽ വച്ച ഉടൻ തന്നെ എനിക്ക് മനസ്സിലായിക്കഴിഞ്ഞിരുന്നു ഞാൻ എന്താണവിടെ
കാണാൻ പോകുന്നതെന്ന്. അവിടെ നിറഞ്ഞിരുന്ന ആ മൌനം അതിന്റെ സൂചനയായിരുന്നു… ഈ ലോകം ഒന്നാകെ നിശ്ചലമായത് പോലെ… വെടിമരുന്നിന്റെ
രൂക്ഷഗന്ധം അന്തരീക്ഷത്തിൽ നിറഞ്ഞ് നിൽക്കുന്നു…!
ലിവിങ്ങ് റൂം മൊത്തം കുഴഞ്ഞ്
മറിഞ്ഞ് കിടക്കുകയാണ്. ചുമരിൽ ഘടിപ്പിച്ചിരുന്ന ടെലിഫോൺ ഇളകി താഴെ വീണ് കിടക്കുന്നു.
അലമാരകൾ മറിച്ചിട്ടിരിക്കുന്നു. കീറിപ്പറിഞ്ഞ കുഷ്യനുകൾ… നിലത്ത് ചിതറിക്കിടക്കുന്ന പുസ്തകങ്ങൾ… രക്തം… ചുമരിലൂടെ ചിതറിത്തെറിച്ച് താഴോട്ടിറ്റ് വീഴുന്ന
ചുടുനിണം…
ചുമരിനോട് ചേർന്നുള്ള
സോഫയിൽ ആർണി ചലനമറ്റ് മലർന്ന് കിടക്കുന്നുണ്ടായിരുന്നു. വെടിയേറ്റ് ചിതറിത്തകർന്ന മുഖവുമായി… കൊലപ്പെടുത്തുവാനുപയോഗിച്ച തോക്ക് അവന്റെ ദേഹത്ത് ഉപേക്ഷിച്ചിട്ട്
കടന്നു കളഞ്ഞിരിക്കുകയാണ് അക്രമി. ആർണിയുടെ തന്നെ ഷോട്ട് ഗൺ.
വിചിത്രമായിരിക്കാം… മരണത്തിന്റെ മുഖം അതിഭീകരമാണ്… പക്ഷേ, പലപ്പോഴും ആ ആഘാതത്തിൽ നാം നിർവ്വികാരരായി
നിന്നു പോകുന്നു… മരവിച്ച മനസ്സുമായി… സ്വാഭാവികമായും ഉണ്ടാകേണ്ട വികാരവിക്ഷോഭങ്ങളെല്ലാം വിസ്മരിച്ചുകൊണ്ട്… ചേതനയറ്റ് കിടക്കുന്ന അവനെയും നോക്കി അല്പനേരം ഞാനവിടെ നിന്നു. ഈ കാണുന്നതൊന്നും
യാഥാർത്ഥ്യമല്ലെന്നും ഏതോ ഒരു ഭീകരസ്വപ്നത്തിന്റെ ഭാഗമാണെന്നും ഉള്ള മിഥ്യാ ധാരണയിൽ.
ആഞ്ഞ് വീശിയ കാറ്റിൽ ഏതോ
ഒരു ജാലകവാതിൽ ഉറക്കെ അടഞ്ഞു. മുഖത്തൊരടി കിട്ടിയത് പോലെ ഞാൻ യാഥാർത്ഥ്യത്തിലേക്ക്
തിരികെയെത്തി. തിരിഞ്ഞ് പുറത്ത് കടന്ന ഞാൻ സർവ്വശക്തിയുമെടുത്ത് ജീപ്പിനരികിലേക്ക്
ഓടി. നരകത്തിലെ സകല പിശാചുക്കളും ചേർന്ന് എന്നെ പിന്തുടരുന്ന പ്രതീതി.
* * * * * * * *
* * * * *
ഹോട്ടലിന്റെ പിൻഭാഗത്തെ
മുറ്റത്ത് ജീപ്പ് പാർക്ക് ചെയ്തിട്ട് പിന്നിലെ സ്റ്റെയർകേസ് വഴി ഞാൻ എന്റെ റൂമിലേക്ക്
നടന്നു. കതക് തുറന്നതും കണ്ടത് ജാലകത്തിനരികിൽ ഇരുന്ന് പുസ്തകം വായിച്ചുകൊണ്ടിരിക്കുന്ന
ഇലാനയെയാണ്. അപ്പോഴും ഞാൻ വെളിയിൽ മഞ്ഞുമറയുടെ ഉള്ളിലാണോ നിൽക്കുന്നതെന്ന സന്ദേഹം ഒരു
നിമിഷം എന്നിലൂടെ കടന്നുപോയി. ചാടിയെഴുന്നേറ്റ അവളുടെ മുഖം മൂടൽ മഞ്ഞിനുള്ളിൽ നിന്ന്
എന്ന പോലെ പതുക്കെ തെളിഞ്ഞ് വരുന്നതായി തോന്നി. എന്നെ സ്വീകരിക്കാനായി അടുത്തേക്ക്
വന്ന അവളുടെ പുഞ്ചിരിക്കുന്ന മുഖത്ത് ക്രമേണ അത്ഭുതവും ഉത്കണ്ഠയും പരക്കുന്നത് ഞാൻ
കണ്ടു.
പിന്നീടെന്ത് സംഭവിച്ചു
എന്നതിനെക്കുറിച്ച് വ്യക്തമായി ഞാനോർക്കുന്നില്ല. ഓർമ്മ വന്നപ്പോൾ ഞാൻ മുട്ടുകുത്തി
നിൽക്കുകയാണ്. എനിക്കരികിൽ എന്നെ വട്ടം ചുറ്റിപ്പിടിച്ച് ആലിംഗനം ചെയ്ത് ആശ്വസിപ്പിച്ച്
കൊണ്ട് നിൽക്കുന്ന ഇലാന…
ജീവിതത്തിൽ ഞാൻ ഇത്രയേറെ സന്തോഷിച്ച
നിമിഷങ്ങൾ ഒരു പക്ഷേ ഇതിന് മുമ്പ് ഉണ്ടായിട്ടുണ്ടാകില്ല… മരണമുഖത്ത് നിന്നും രക്ഷപെട്ട് എത്തിയപ്പോൾ അത്ര മാത്രം ആശ്വാസദായകമായിരുന്നു
അവളുടെ സാമീപ്യം.
* * * * * * * *
* * * * *
ചൂടുവെള്ളത്തിൽ നന്നായിട്ടൊന്ന്
കുളിച്ചുകഴിഞ്ഞപ്പോൾ അല്പമൊരു ആശ്വാസം തോന്നി എനിക്ക്. ശേഷം, നടന്ന സംഭവങ്ങളെല്ലാം
തന്നെ ഞാൻ അവളോട് വിവരിച്ചു. എന്തായാലും ഗൂഡ്രിഡിനെ പോയി കാണുവാൻ തന്നെ ഞങ്ങൾ തീരുമാനിച്ചു.
അവളുടെ റൂം അകത്ത് നിന്ന്
ലോക്ക് ചെയ്തിരിക്കുകയാണ്. പലവട്ടം മുട്ടിയെങ്കിലും യാതൊരു പ്രതികരണവുമുണ്ടായില്ല ഉള്ളിൽ
നിന്ന്. അവളുടെ പേരെടുത്ത് വിളിച്ച് പിന്നെയും മുട്ടിയപ്പോൾ അല്പസമയം കഴിഞ്ഞ് പതുക്കെ
വാതിൽ തുറന്ന് പേടിച്ചരണ്ട മുഖവുമായി അവൾ പുറത്തേക്കെത്തി നോക്കി. അവളുടെ കൺതടങ്ങൾ കരഞ്ഞ് കലങ്ങി വീർത്തിരുന്നു. ജ്വരം
പിടി പെട്ടവളെപ്പോലെ വിറയ്ക്കുന്നുണ്ടായിരുന്നു അവൾ.
ആദ്യം എന്നെയും പിന്നെ
ഇലാനയെയും മാറി മാറി നോക്കിയ അവൾ തന്റെ കണ്ണുകൾക്ക് മുകളിലൂടെ വീണ മുടി വകഞ്ഞ് മാറ്റി.
“ഐ ആം സോറി മിസ്റ്റർ മാർട്ടിൻ… എനിക്ക് നല്ല സുഖമില്ല… ഇന്ന് രാത്രി ഞാൻ ഡ്യൂട്ടിയിലുണ്ടാവില്ല… ഓഫ് എടുക്കുകയാണ്…” അവൾ പറഞ്ഞു.
അവളെ റൂമിനുള്ളിലേക്ക്
പതുക്കെ തള്ളി നീക്കി ഞാൻ ഉള്ളിൽ കടന്നു. തൊട്ട് പിന്നാലെ ഇലാനയും.
“ഞാൻ നിന്നെ കണ്ടിരുന്നു
ഗൂഡ്രിഡ്… അവിടെ നിന്നും ഓടിപ്പോകുന്നത്…” ഞാൻ പറഞ്ഞു.
അവളുടെ അമ്പരപ്പ് തികച്ചും
നിഷ്കളങ്കമായി തോന്നിച്ചു. “ഓടിപ്പോകുന്നതോ…? എനിക്കൊന്നും മനസ്സിലാകുന്നില്ല…”
“അതേ… ആർണിയുടെ കോട്ടേജിൽ നിന്നും… എനിക്കരികിലൂടെയാണ് നീ ഓടിപ്പോയത്… അവനെ കാണാൻ വന്നതായിരുന്നു ഞാൻ…”
അവളുടെ മുഖം വിളറി. തിരിഞ്ഞ്
കട്ടിലിലേക്ക് വീണ് അവൾ ഏങ്ങലടിക്കുവാൻ തുടങ്ങി. അവൾക്കരികിൽ ചെന്നിരുന്ന് പതുക്കെ
ഞാൻ ചുമലിൽ തടവി ആശ്വസിപ്പിച്ചു.
“ഗൂഡ്രിഡ്… കരയുവാനുള്ള സമയം ഒന്നും ഇല്ല നമുക്ക്… നീ പോലീസിൽ വിവരമറിയിച്ചുവോ…?”
ഏങ്ങലടിച്ചുകൊണ്ടിരുന്ന
അവൾ തല തിരിച്ച് എന്നെ നോക്കി. “ഞാനല്ല അദ്ദേഹത്തെ കൊന്നത്… നിങ്ങളിത് വിശ്വസിക്കണം… ഞാനവിടെ എത്തിയപ്പോഴേക്കും അദ്ദേഹം കൊല്ലപ്പെട്ടിരുന്നു…”
“ഞാൻ വിശ്വസിക്കുന്നു
ഗൂഡ്രിഡ്… അതോർത്ത്
നീ വിഷമിക്കേണ്ട…” ഞാൻ പറഞ്ഞു.
“നിങ്ങൾക്ക് മനസ്സിലാവില്ല… ആർണിയും ഞാനും തമ്മിൽ പലപ്പോഴും വഴക്കടിക്കാറുണ്ട്… പലർക്കും അതറിയുന്നതുമാണ്… സർജന്റ് സൈമൺസെന് പോലും…” അവൾ വിതുമ്പി.
“എന്തൊക്കെ സംഭവ്യവും
എന്തൊക്കെ അസംഭവ്യവും ആണെന്നും അദ്ദേഹത്തിന് നന്നായിട്ടറിയാം ഗൂഡ്രിഡ്… നീ ആർണിയുടെ മുഖത്തേക്ക് പോയിന്റ് ബ്ലാങ്ക് റേഞ്ചിൽ നിന്നുകൊണ്ട് രണ്ട്
ബാരൽ നിറയൊഴിച്ചുവെന്ന് വിശ്വസിക്കുവാനും മാത്രം വിഡ്ഢിയൊന്നുമല്ല സൈമൺസെൻ… അത്തരം ഒരു ചിന്തയുമായി സമയം മെനക്കെടുത്താൻ പോലും അദ്ദേഹം തുനിയുകയില്ല…” അവളുടെ ഇരുകരങ്ങളും കൈകളിലെടുത്ത്
ഞാൻ മുറുകെ പിടിച്ചു. “ഇനി പറയൂ… എന്താണവിടെ സംഭവിച്ചതെന്ന് പറയൂ…”
(തുടരും)
ആർണീ....!!!
ReplyDeleteആശാന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് ഇന്ന് ഹർത്താൽ ഉണ്ടായിരിക്കുന്നതാണ്..
Deleteഅവശ്യ സർവ്വീസായ ബിവറേജസ് ഔട്‌ലെറ്റുകളെ ഒഴിവാക്കുമായിരിക്കും അല്ലേ ജിമ്മീ?
Deleteഅതുപിന്നെ പ്രത്യേകം പറയേണ്ട കാര്യമില്ലല്ലോ വിനുവേട്ടാ... ;)
Deleteഹർത്താൽ കഴിഞ്ഞോ . ഇങ്ങട്ട് വരാമോ
Deleteഇതു നല്ല കഥ. അതുതന്നെയാ എനിക്കും ചോദിക്കാനുള്ളത്. “ഇനി പറയൂ… എന്താണവിടെ സംഭവിച്ചതെന്ന് പറയൂ…”
ReplyDeleteഅത് അടുത്തയാഴ്ച്ച, സുധീർഭായ്...
Deleteഇന്ത്യേലോക്കെ ഒരാഴ്ച എന്ന് പറഞ്ഞാൽ ഏഴു ദിവസമാ ..
Deleteദവിടെങ്ങനെ ആണാവോ ആവോ .
എന്തൊരു കഷ്ടമാണെന്ന് നോക്കണേ!!!!
ReplyDeleteആർണ്ണീ നീ അമരനാണെന്നൊന്നും പറയാൻ എനിയ്ക്ക് പറ്റത്തില്ല..
ശ്ശേ!!!ആകെ മൂഡ് കളഞ്ഞല്ലോ!
എനിയ്ക്ക് ദേഷ്യം വരുന്നുണ്ട്.ഇതിനാണോ വിനുവേട്ട രണ്ടാഴ്ച ഒളിച്ചിരുന്നത്??????
ആർണ്ണിയുടെ വിടവാങ്ങലിൽ മൂഡ് പോകാനിരിക്കുന്ന ഒരാൾ കൂടിയുണ്ട്... ആരാന്നറിയാമോ?
Deleteതണുക്ക്
സുധീ തണുക്ക്... ഇപ്പോൾ നല്ല കുട്ടിയല്ലേ...? :)
ഞാനിവിടെ ഇല്ലാ...
Deleteഇത് ഞാനല്ലാ... ഞാൻ മറ്റെവിടെയോ ആണ്….. (കോബ്രയിൽ സലിം കുമാർ പറയുന്നത് പോലെ)... :)
Deleteജിമ്മിച്ചൻ ഇനി ജാക്കേട്ടന്റെ കൂടെ കൂടും ...( അതിയാൻ ഇനി എപ്പോ തട്ടി പോകും എന്ന് നോക്കിയാ മതി )
Deleteഓടി വന്ന് വായിച്ചതാ...
ReplyDeleteപാവം ആർണി..
നല്ലൊരു മനുഷ്യനായിരുന്നു... എന്ത് ചെയ്യാം... അല്ലേ?
Deleteയ്യോ, ഇനി എന്താകും....? പറയൂ, എന്താണ് അവിടെ സംഭവിച്ചതെന്ന് പറയൂ.... ഞങ്ങൾക്കും അതറിയണം ...
ReplyDeleteകണ്ണിൽ എണ്ണയൊഴിച്ച് കാത്തിരിക്കൂ കുഞ്ഞൂസേ...
Deleteഅതെ... എന്താണവിടെ സംഭവിച്ചതെന്ന് പറ, വിനുവേട്ടാ... എന്നിട്ടാകാം മറ്റു കാര്യങ്ങള്‍...
ReplyDeleteപാവം ആര്‍ണ്ണി!!!
[ജിമ്മിച്ചാ... ഗുരുവിന്റെ വെടി തീര്‍ന്നല്ലോ, ഇനി?]
ഹൊ... ! എനിക്കാലോചിക്കാൻ വയ്യ... ജിമ്മി ഇക്കാര്യം അറിയുമ്പോൾ... ! :(
Deleteഇത്രയ്ക്കൊന്നും വേണ്ടായിരുന്നു...
Deleteആശാനെ വെടി വച്ചത് ആരായിരുന്നാലും ശരി, അവനെ നമ്മള് പൂട്ടും... മണിച്ചിത്ര താഴിട്ട് പൂട്ടും!!
ജിമ്മിച്ചാ ഇനി പറഞ്ഞിട്ട് വല്ല കാര്യവുമുണ്ടോ? പോയത് പോയില്ലേ??
Deleteപാവം ജിമ്മിച്ചനെ ഇനിയും കരയിക്കല്ലേ മുബീ...
Deleteന്നാലും പറയാണ്ടിരിക്കാൻ പറ്റ്വോ മുബീത്താ... ഉള്ളിൽ സങ്കമുണ്ട് ട്ടാ..
Delete(ആർണിയാശാന്റെ തലയ്ക്ക് വെടി വച്ചവരോട് ആശാൻ ക്ഷമിച്ചിരിക്കുന്നു എന്ന് പത്രത്തിൽ വാർത്ത... ഫോട്ടോയുമുണ്ട്.. )
കട്ടെടുത്ത മൊതലൊക്കെ ശിഷ്യന്റെ കയ്യിലാണോ ...( ഗൂഡ്രിഡമ്മച്ചിടെ കൂടെ ചേർന്നു സംഭവം അടിച്ചു മാറ്റിയതാണോടോ ഉവ്വേ ..)
Deleteഹ ഹ
Deleteആര്‍ണ്ണി തിരശീലയ്ക്ക് പിന്നിലേക്ക് പോയി, ഒരുപാട് ചോദ്യങ്ങള്‍ അവശേഷിപ്പിച്ചിട്ട്.
ReplyDeleteകേരളേട്ടാ... ആ ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്തുക എന്നതാണിനിയുള്ള യജ്ഞം...
Deleteആര്‍ണ്ണി കുറച്ചുകൂടി ശ്രദ്ധിക്കേണ്ടതായിരുന്നു...... എന്തായാലും വല്ലാത്ത ട്രജഡി ആയിപ്പോയി...... വിനുവേട്ടാ എന്താണവിടെ സംഭവിച്ചത്.....
ReplyDeleteഇത്രയും പെട്ടെന്ന്... ഇങ്ങനെയൊരു വിടവാങ്ങൽ ആരും പ്രതീക്ഷിച്ചില്ല അല്ലേ വിനോദ്...?
Deleteഹലോ വിനുവേട്ടാ കേള്ക്കാമോ ..
Deleteഎന്താണവിടെ സംഭവിച്ചത് ...പോലീസ് സ്ഥലത്തെത്തിയിട്ടുണ്ടോ..
പാതിരാത്രിയിൽ ഗ്ഗൂഡ്രിഡ് ചേച്ചി എന്തിനാണ് അവിടെ പോയത് ..
നാട്ടുകാരുടെ പ്രതികരണം എന്താണ്
( ക്യാമറാമാൻ ശ്രീക്കൊപ്പം വിനുവേട്ടൻ )
:)
Deleteഅയ്യോ ആര്‍ണി..... പാവം :(
ReplyDeleteകണ്ടോ കണ്ടോ... ഇപ്പോൾ ആർണ്ണി പാവമായി...
Deleteവ്യത്യസ്തനാമൊരു ആർണിയാശാനെ,
Deleteസത്യത്തിലാരും തിരിച്ചറിഞ്ഞില്ലാ...
നടേശാ, കൊല്ലേണ്ടാരുന്നു
ReplyDeleteനല്ലവനായിരുന്നു... മരതകക്കല്ല് പോലും പുല്ലു പോലെ വലിച്ചെറിഞ്ഞിട്ട് പോയവനായിരുന്നു ആർണ്ണി...
Deleteഇതിലപ്പുറോം വലിച്ചെറിഞ്ഞു കളയുന്നവനാണ് ശിഷ്യൻ
Deleteന്റെ ആശാനേ!!!
ReplyDeleteഅല്പ സ്വല്പം ചുറ്റിക്കളിയൊക്കെ ഉണ്ടായിരുന്നെങ്കിലും ആശാൻ പാവമായിരുന്നു.. എന്നാലും ഇത്ര പെട്ടെന്ന് തട്ടിക്കളയുമെന്ന് പ്രതീക്ഷിച്ചില്ല..
ഗൂഡ്രിഡിന് എന്താവും പറയാനുണ്ടാവുക??
ആ പാവം ഗൂഡ്രിഡിന് ആരുമില്ലാണ്ടായല്ലോ ജിമ്മീ...
Deleteഅങ്ങനെ പറയരുത് ബ്രോ..
Deleteഅദ്ദന്നെ... അങ്ങനെ പറയും ..
Deleteവല്ലാത്തൊരു ചെയ്തായിപ്പോയ് ബ്രോ...( പെണ്ണിനേം , മൊതലിനേം തട്ടിയെടുതോ)
ശൊ ... ഇതിത്തിരി കഷ്ടമായിപ്പോയല്ലൊ...! പാവം ആർണി...
ReplyDeleteഎങ്ങനെ നടന്ന ചെക്കനായിരുന്നു... അല്ലേ അശോകൻ മാഷേ?
Deleteസംഭവ ബഹുലമായ അദ്ധ്യായം. വിടന്‍ ആര്‍ണിയുടെ വിടവാങ്ങല്‍...
ReplyDeleteഇങ്ങനെയൊക്കെ പറയാമോ... നമ്മുടെ പാവം ആർണ്ണിയെ...
Deleteഹും ആർണ്ണീടടുത്താ കളീ...?
ReplyDeleteഎന്താ ഉണ്ടായെന്ന് അടുത്താഴ്ച്ച കാണാല്ല്ലോ അല്ലേ
(“എന്തൊക്കെ സംഭവ്യവും എന്തൊക്കെ അസംഭവ്യവും ആണെന്നും അദ്ദേഹത്തിന് നന്നായിട്ടറിയാം )
എല്ലാം കഴിഞ്ഞില്ലേ മുരളിഭായ്...
Deleteഎന്നാലും ഇത്ര പെട്ടന്ന് ആര്ണിയെ കൊന്നത് ശെരിയായില്ല വിനുവേട്ടാ.. നിങ്ങളൊക്കെ ഇങ്ങിനെ ദുഷ്ടന്മാര്‍ ആയാലോ..
ReplyDeleteഎന്ത് ചെയ്യാം ശ്രീജിത്തേ... ഹിഗ്ഗിൻസ് കൊന്നാൽ പിന്നെ എനിക്കും അതല്ലേ മാർഗ്ഗമുള്ളൂ...
Deleteന്നാലും ഒന്ന് പേടിപിച്ചു വിട്ടാൽ മതിയാർന്ന്
Deleteഇത്രയൊക്കെ നടന്നിട്ടും നമ്മുടെ ഉണ്ടാപ്രി വന്നില്ലല്ലോ... :(
ReplyDeleteനുമ്മ ബന്ന്
Deleteഉണ്ടാപ്രി വന്നാൽ അതൊരു ഒന്നൊന്നര വരവ് തന്നെയാ... സന്തോഷായി...
Deleteഎന്നാലും ആർണ്ണി ? ഇനിയിപ്പം പറഞ്ഞിട്ട് കാര്യമില്ലല്ലോ പോയത് പോയി.
ReplyDeleteഇനി ആരുടെ വാക്കാ വിശ്വസിക്ക?
ഇലാനയെ വിശ്വസിക്കാമെന്ന് തോന്നുന്നു ഗീതാജീ...
DeleteTributes to Arni....
ReplyDeleteമാഷ്ക്കെങ്കിലും സ്നേഹമുണ്ടല്ലോ ആർണിയോട്...
Delete