കാണുന്നവർക്ക് തോന്നും
ഇയാൾക്ക് എങ്ങനെ ഇത്രയധികം കഴിക്കാൻ സാധിക്കുന്നുവെന്ന്. പക്ഷേ, ഇന്ന് രാവിലെ സാൻഡ്‌വിഗ്ഗിൽ നിന്ന് എത്തിയതിന്
ശേഷം വെറുമൊരു സാൻഡ്‌വിച്ച് മാത്രമേ ആകെക്കൂടി ഞാൻ കഴിച്ചിട്ടുള്ളൂവെന്ന് എനിക്കല്ലേ
അറിയൂ … ഡെസ്ഫോർജും ഒട്ടും മോശമായിരുന്നില്ല. എന്നാൽ ഇലാനയാകട്ടെ
വെറുമൊരു കോഫി കൊണ്ട് തൃപ്തിപ്പെട്ട് ഞങ്ങൾ കഴിക്കുന്നതും നോക്കി അരികിൽ ഇരുന്നു.
ഡിന്നറിന് ശേഷം വീണ്ടും
ഒരു മണിക്കൂർ കൂടി ഞങ്ങൾ അവിടെത്തന്നെ ചെലവഴിച്ചു. കോഫിയും സിഗരറ്റുമായി ഞാനും, തന്റെ
പതിവ് ക്വോട്ട മദ്യവുമായി ഡെസ്ഫോർജും ചർച്ചയിൽ മുഴുകി. ഏതോ ഒരു ഘട്ടത്തിൽ ഡെസ്ഫോർജിന്റെ
അഭിപ്രായമായിരുന്നു അത് – ഗൂഡ്രിഡിനെ പുലർച്ചെ സാൻഡ്‌വിഗ്ഗിൽ കൊണ്ടുപോയി വിട്ട് മടങ്ങുമ്പോൾ
ആ മരതകക്കല്ലുകൾ കൂടി കൊണ്ടുവരാമെന്ന്… വാസ്തവത്തിൽ അങ്ങനെയൊരു ചിന്ത അതിന് മുമ്പ് എന്റെ
മനസ്സിൽ എത്തിനോക്കിയിട്ടില്ലായിരുന്നു. അതിനെക്കുറിച്ച് അധികം സംസാരിച്ചിട്ടില്ലായിരുന്നു
എന്നതാണ് സത്യം. സംഭാഷണങ്ങളുടെ അടിത്തട്ടിൽ എവിടെയോ മുങ്ങിക്കിടക്കുന്നുണ്ടായിരുന്നെങ്കിലും
പല പ്രശ്നങ്ങൾക്കുമിടയിൽ പെട്ട് അക്കാര്യത്തെക്കുറിച്ച് ഒരു വ്യക്തമായ ധാരണയിലെത്താൻ
ഞങ്ങൾക്ക് കഴിഞ്ഞില്ല.
പടവുകൾ കയറി ഒന്നാം നിലയിൽ
എത്തുമ്പോൾ സമയം പതിനൊന്നര കഴിഞ്ഞിരുന്നു. സാറാ കെൽസോ എന്ത് ചെയ്യുന്നുവെന്ന് നോക്കാൻ
ഇലാനയോട് പറഞ്ഞിട്ട് ഞാനും ഡെസ്ഫോർജും അദ്ദേഹത്തിന്റെ റൂമിലേക്ക് നടന്നു. ഏതാനും നിമിഷങ്ങൾക്കകം
ഇലാനയും ഞങ്ങളോടൊപ്പം ചേർന്നു.
“അവൾ ഉറങ്ങുകയാണ്… നല്ല ക്ഷീണം കാണും… ഇന്ന് സംഭവബഹുലമായ ഒരു നീണ്ട ദിവസമായിരുന്നല്ലോ… എനിക്കും നല്ല ക്ഷീണം… എന്നാൽ നമുക്ക് രാവിലെ കാണാം…” ഇലാന പറഞ്ഞു.
ഞങ്ങൾക്ക് പുറംതിരിഞ്ഞ്
നിന്നു കൊണ്ട് ഗ്ലാസിലേക്ക് മദ്യം പകരുകയായിരുന്നു ഡെസ്ഫോർജ്. ഇലാനയാകട്ടെ എന്തോ പ്രതീക്ഷിക്കുന്നത്
പോലെ എന്നെത്തന്നെ ഇമവെട്ടാതെ നോക്കിക്കൊണ്ട് നിൽക്കുകയാണ്. സ്വാഭാവികമായും എന്നെക്കൊണ്ട്
കഴിയുന്നത് ഞാൻ ചെയ്തു. അവളെയും ചേർത്ത് പിടിച്ച് വാതിലിന് നേർക്ക് നടന്നു. മൃദുവായ
ഒരു ചുംബനം കൂടി... അതിലും അധികം എന്തോ അവൾ പ്രതീക്ഷിച്ചിരുന്നുവെന്നത് വ്യക്തം. എന്നാൽ
അതെന്തായിരുന്നുവെന്ന് എനിക്ക് ഊഹിക്കുവാനായില്ല. അതിന്റെ നിരാശത ആ കണ്ണുകളിൽ പ്രകടമായിരുന്നു.
ഒന്നും ഉരിയാടാതെ അവൾ പുറത്തേക്ക് ഇറങ്ങി.
മുറിയ്ക്കുള്ളിലേക്ക്
തിരിഞ്ഞ ഞാൻ കണ്ടത് നീരസത്തോടെ എന്നെത്തന്നെ നോക്കി നിൽക്കുന്ന ഡെസ്ഫോർജിനെയാണ്.
“നീ സ്വയം നിയന്ത്രിക്കേണ്ട
സമയമായിരിക്കുന്നു ജോ… വെറുതെയാണ്...”
“അങ്ങനെയാണോ നിങ്ങൾ കരുതുന്നത്…?”
“അതെ… എനിക്കറിയാം അവളെ… വളരെക്കാലമായി… എന്തിന്
നിന്റെ സമയം വെറുതെ കളയുന്നു…?”
അദ്ദേഹത്തിന്റെ വാക്കുകളിൽ
അസൂയയോ വിദ്വേഷമോ മറ്റെന്തൊക്കെയോ ഒളിഞ്ഞിരിക്കുന്നത് പോലെ തോന്നി. അവളോടുള്ള വെറുപ്പ്
അദ്ദേഹത്തിൽ പ്രകടമായിരുന്നു. അദ്ദേഹം മനഃക്കോട്ടയിൽ കൊണ്ടുനടന്നിരുന്ന ചലച്ചിത്രത്തിന്
മുതൽ മുടക്കുന്നതിൽ നിന്നും അവളുടെ പിതാവ് പിന്മാറിയതിലുള്ള നിരാശതയായിരിക്കാം ഒരു
പക്ഷേ… അല്ലെങ്കിൽ അദ്ദേഹത്തെ വിട്ട് അവൾ മറ്റൊരുവനോട്
താല്പര്യം കാണിക്കുന്നതിലെ അമർഷമായിരിക്കുമോ...? പല്ല് കൊഴിഞ്ഞ സിംഹമാണെങ്കിലും അത്
സമ്മതിക്കുവാൻ വൈമനസ്യമുണ്ടാകുമല്ലോ.
അതെക്കുറിച്ച് തർക്കിക്കുവാൻ
ഞാനേതായാലും മുതിർന്നില്ല. അതുകൊണ്ട് തന്നെ അദ്ദേഹവും ആ വിഷയം ഉപേക്ഷിച്ചു. ചീട്ട്
കളിക്കുവാനുള്ള അദ്ദേഹത്തിന്റെ ക്ഷണം ഞാൻ സ്വീകരിച്ചു. പല കളികളും കളിച്ചെങ്കിലും ഏതാണ്ട്
ഇരുനൂറ് ഡോളറോളം എന്റെ പോക്കറ്റിൽ നിന്നും നഷ്ടപ്പെട്ടു എന്നതല്ലാതെ ഒരു ഗുണവും എനിക്കുണ്ടായില്ല.
പുലർച്ചെ മൂന്നര ആയതോടെ എനിക്ക് മതിയായിക്കഴിഞ്ഞിരുന്നു.
അല്പം തല ചായ്ക്കുവാൻ
തീരുമാനിച്ച് അദ്ദേഹത്തോട് യാത്ര പറഞ്ഞ് ഞാൻ എന്റെ റൂമിലേക്ക് നടന്നു. പക്ഷേ, ഉറക്കം
കനിയുന്നില്ല. സീലിങ്ങിലേക്ക് നോക്കി മലർന്ന് കിടക്കുമ്പോൾ അന്ന് നടന്ന സംഭവങ്ങളെല്ലാം
തന്നെ ഒരിക്കൽക്കൂടി റീ വൈൻഡ് ചെയ്യുകയായിരുന്നു മനസ്സിൽ.
രണ്ട് നിമിഷം കഴിഞ്ഞു
കാണും, വാതിൽ തള്ളിത്തുറന്ന ഡെസ്ഫോർജ് എനിക്കരികിലെത്തി.
“അവൾ പോയെന്ന് തോന്നുന്നു…” തികച്ചും ലാഘവത്തോടെ അദ്ദേഹം പറഞ്ഞു.
“ആര്, സാറാ കെൽസോയോ…?!!!”
അദ്ദേഹം തല കുലുക്കി.
“ഞാനിപ്പോൾ അവളുടെ റൂമിൽ പോയിരുന്നു…”
അദ്ദേഹം അവളുടെ റൂമിൽ
പോയതിന്റെ ഉദ്ദേശ്യം എന്തായിരുന്നുവെന്ന് വ്യക്തം… അതിൽ
എനിക്ക് വ്യാകുലപ്പെടേണ്ട കാര്യവുമില്ല. പക്ഷേ,
ഈ തിരോധാനം…! ഞാൻ കട്ടിലിൽ നിന്നും ചാടിയെഴുന്നേറ്റു.
“ഇലാനയുടെ അടുത്ത് അന്വേഷിച്ചോ…?”
“അന്വേഷിച്ചു… അവിടെയുമില്ല… അവൾ ഡ്രെസ്സ് ചെയ്തുകൊണ്ടിരിക്കുകയാണ്…ഇപ്പോൾ വരും…”
പുറത്ത് കടന്ന് ഇടനാഴിയിലൂടെ
ഞാൻ ഗൂഡ്രിഡിന്റെ റൂം ലക്ഷ്യമാക്കി തിടുക്കത്തിൽ നടന്നു. കതകിൽ തട്ടി അധികം താമസിയാതെ
തന്നെ അവൾ വാതിൽ തുറന്നു. നിശാവസ്ത്രത്തിന് പകരം സാധാരണ വേഷമായിരുന്നു അവളുടേത്.
“ഓ, മിസ്റ്റർ മാർട്ടിൻ… നിങ്ങളോ…?” കട്ടിലിൽ വച്ചിട്ടുള്ള സ്യൂട്ട്കെയ്സുകളുടെ നേർക്ക്
അവൾ വിരൽ ചൂണ്ടി. “സാധനങ്ങളെല്ലാം പാക്ക് ചെയ്തുകൊണ്ടിരിക്കുകയായിരുന്നു ഞാൻ…”
“നിന്നെക്കൊണ്ട് ഒരാവശ്യമുണ്ട്
എനിക്ക്… മിസ്സിസ് കെൽസോ അപ്രത്യക്ഷയായിരിക്കുന്നു… നൈറ്റ് ഡ്യൂട്ടിയിലുള്ള സ്റ്റാഫിനോട് ഒന്ന് അന്വേഷിക്കുവാൻ പറ്റുമോ…? എന്തെങ്കിലും സൂചന ലഭിക്കുമോ എന്ന് നോക്കൂ… അധികം പബ്ലിസിറ്റി കൊടുക്കേണ്ട എന്തായാലും…”
അമ്പരപ്പോടെ അവൾ തല കുലുക്കി.
വിളറി വെളുത്ത മുഖവുമായി ഇരിക്കുന്ന അവളെ അവിടെ വിട്ട് പിൻഭാഗത്തെ എമർജൻസി സ്റ്റെയേഴ്സ്
വഴി ഞാൻ ഹോട്ടലിന് പിന്നിലെ മുറ്റത്ത് എത്തി. രണ്ട് ലാന്റ്‌റോവറുകളിൽ ഒന്ന് മാത്രമേ
ഷെഡ്ഡിലുള്ളൂ. അത് സ്റ്റാർട്ട് ചെയ്ത് ഞാൻ റോഡിലേക്കിറങ്ങി മൂടൽ മഞ്ഞിന്റെ ആവരണത്തെ
കീറിമുറിച്ച് മുന്നോട്ട് കുതിച്ചു.
ഹാർബറിലേക്കുള്ള പാത വിജനമായിരുന്നു.
കാനിങ്ങ് ഫാക്ടറിയുടെ മുന്നിൽ വാഹനം പാർക്ക് ചെയ്തിട്ട് കാൽനടയായി ഞാൻ ജെട്ടിയിലേക്ക്
നീങ്ങി. വെറുതെയാണ് ഞാൻ സമയം കളയുന്നതെന്ന് അറിയാം… എങ്കിലും
അറിയണമല്ലോ… കാലാവസ്ഥ അങ്ങേയറ്റം മോശമായിരുന്നിട്ടു കൂടി അവിശ്വസനീയമായിരുന്നു
അത്. ഹാർബറിൽ നങ്കൂരമിട്ടിരുന്ന ഡ ഗാമയുടെ പായ്ക്കപ്പലിന്റെ പൊടി പോലുമുണ്ടായിരുന്നില്ല
അവിടെങ്ങും.
(തുടരും)
ജോലിത്തിരക്ക് മൂലം കഴിഞ്ഞയാഴ്ച്ച എഴുതുവാൻ സമയം ലഭിച്ചില്ല...
ReplyDeleteഅപ്പോൾ ഇനി...? മിസ്സിസ് കെൽസോയ്ക്ക് എന്ത് സംഭവിച്ചു...?
അപ്പോൾ ഇനി എന്താകുമോ എന്തോ???
ReplyDeleteകട്ടിയിലൊരു ചുംബനം കൊടുത്തിരുന്നെങ്കിൽ അതെങ്കിലുമാകാമായിരുന്നു.
വിനുവേട്ടനു കൈയിൽ നിന്നും രണ്ട് ചുംബനം ഇടാൻ മേലായിരുന്നോ!!!?!?!?!?!?!?!?
എന്നിട്ട് വേണം ഇതിന്റെ ഒറിജിനൽ പുസ്തകവും വാങ്ങി വച്ച് വായിക്കാനിരിക്കുന്ന ഉണ്ടാപ്രി എന്നെ എടുത്തിട്ട് പെരുമാറാൻ... :)
Deleteഉണ്ടാപ്രിയേ... എവിടെ? കാണാനില്ല്ലല്ലോ, രണ്ട് മൂന്ന് ലക്കങ്ങളിലായി....?
ഇക്കാര്യത്തില്‍ മാത്രം ഉണ്ടാപ്രിച്ചായന്‍ വിനുവേട്ടനെ പെരുമാറില്ല ;)
Deleteങ്ഹേ... ദേ ഇപ്പം മാന്‍ മിസ്സിംഗും!!
ReplyDeleteഅതെ അതെ... അടുത്ത പ്രഹേളിക...
Deleteമാന്‍ അല്ലാലോ വുമന്‍ അല്ലെ മിസ്സിംഗ്..
Deleteസംഭവങ്ങള്‍ നേരിട്ട് ഉള്ളില്‍ പതിയുന്ന അവതരണം തന്നെ....കഥാഗതി ആകാംക്ഷയുണര്‍ത്തുന്നു
ReplyDeleteവളരെ സന്തോഷം മാഷേ....
Deleteസംഗതി ഒക്കെ കൊള്ളാം. കഥയുടെ തുടർച്ച നഷ് sപ്പെടുന്ന രീതിയിലുള്ള ഈ അകലം ശരിയാകില്ലാട്ടൊ വിനുവേട്ടാ... എന്നാലും കെൽസാനെ ആര ടിച്ചുമാറ്റി.....!!?
ReplyDeleteസംഗതി ഒക്കെ കൊള്ളാം. കഥയുടെ തുടർച്ച നഷ് sപ്പെടുന്ന രീതിയിലുള്ള ഈ അകലം ശരിയാകില്ലാട്ടൊ വിനുവേട്ടാ... എന്നാലും കെൽസാനെ ആര ടിച്ചുമാറ്റി.....!!?
ReplyDeleteസംഗതി ഒക്കെ കൊള്ളാം. കഥയുടെ തുടർച്ച നഷ് sപ്പെടുന്ന രീതിയിലുള്ള ഈ അകലം ശരിയാകില്ലാട്ടൊ വിനുവേട്ടാ... എന്നാലും കെൽസാനെ ആര ടിച്ചുമാറ്റി.....!!?
ReplyDeleteഅപ്പോൾ ഞാൻ അടുത്ത മാസം നാട്ടിൽ പോകുമ്പോൾ എന്ത് ചെയ്യും അശോകൻ മാഷേ...?
Deleteദേ, പിന്നേം!!
Deleteവി കെ ഒരു തടവൈ ശൊന്നാല്‍ മൂണു തടവൈ ശൊന്നമാതിരി
പുരിഞ്ചിതാ!!!
ങ്ങേ, നാട്ടീ പോവേ...?
Deleteഎവിടെ പോയാലും കഥ തുടരണം, ഇല്ലേൽ വായനക്കാർ വയലന്റ് ആവും ട്ടോ.... :)
ഇക്കുറി വരുമ്പോ കാണണം..
Deleteഇതൊരു നടയ്ക്ക് പോവൂല. എന്നാലും ഓളെന്ത് പണിയാണീക്കാണിച്ചത് !
ReplyDeleteഅതല്ലേ സസ്പെൻസ് അരുൺ....
Deleteഅതും പോയി.... ഇനിയെന്താവോ?
ReplyDeleteഇനി... നോക്കാം മുബീ, ജോ എന്താണ് ചെയ്യാൻ പോകുന്നതെന്ന്...
Deleteഎന്തെങ്കിലുമൊക്കെ സംഗതികൾ നടക്കുമെന്ന് കരുതി
ReplyDeleteഎവെടെ..വെറും ചേർത്ത് പിടിക്കലും , ഉമ്മയുമൊക്കെയായി അതും കഴിഞ്ഞൂ..
ജോയുടെ സ്ഥാനത്ത് വേറെ വല്ലവരും ആയിരിക്കണം, അല്ലേ മുരളിഭായ്...? :)
Deleteഅതെന്തിനാ വേറെ വല്ലവരും!! ഈ ബിലാത്തിക്കാരനായാലും പോരേ!!!
Deleteഈ ലക്കമൊക്കെ ആ ബിലാത്തിക്കാരൻ എഴുതണമായിരുന്നു എന്നു തോന്നുന്നു ...!! :) :)
Deleteബിലാത്തിക്കാരാ... ഈ ലക്കം ഒന്നെഴുതി നോക്കുന്നോ...? :)
Deleteശോ!! വെറുതെ കൊതിപ്പിക്കാതെ...
Deleteബിലാത്തിക്കാരൻ എഴുതണമെന്ന് നിർബന്ധമില്ല, വെറുതെ പറഞ്ഞാലും മതി...
അപ്പോ എങ്ങനാ... ?
ആ റെക്കോര്‍ഡിംഗ് മെഷീന്‍ എവിടെ..? അല്ലേലും ഒരാവശ്യം വരുമ്പോ ഇതൊന്നും കാണൂല്ല..
Deleteഞാനെഴുതിയാൽ തീർച്ചയായു ഒരു
Deleteപൂരത്തിനും , വെടിക്കെട്ടിനും സ്കോപ്പുണ്ടായേനെ...!
ആകാംക്ഷയോടെ വീണ്ടും
ReplyDeleteഈ ആകാംക്ഷയാണ് അടുത്ത ലക്കം വിവർത്തനം ചെയ്യുവാനുള്ള ഊർജ്ജം... ::)
Deleteഹോ... ഇതാണ്ടെ പിന്നേം സംശയം.. ഇതിനിടക്ക് ഇവരിതെവിടെപ്പോയി ?
ReplyDeleteഅടുത്ത ലക്കത്തിൽ അറിയാം ഗീതാജീ...
Deleteനല്ല എഴുത്ത് നൽകുന്ന സുഖം അനുഭവിക്കുന്നു.
ReplyDeleteആകാംക്ഷയോടെ -
വളരെ സന്തോഷം വിജയകുമാർ...
Deleteനമ്മുടെ ഡെസ്ഫോർജിന്റെ പ്രാധാന്യം കുറഞ്ഞ് കുറഞ്ഞ് വരികയാണല്ലോ!!!
ReplyDeleteഎന്ന് പറയാൻ പറ്റില്ല സുധീ... ഡെസ്ഫോർജ് .... ഇപ്പോൾ ഒന്നും പറയുന്നില്ല ഞാൻ...
Deleteങേ.. അപ്പൊ ഇങ്ങേരു കപ്പലുമായി മഞ്ഞു മലയില്‍ താമസിക്കുന്നത് മരതകം അടിച്ചുമാറ്റാന്‍ ആണോ..
Deleteഇതൊരു നടയ്ക്ക് പോവോ വിനുവേട്ടാ.... ? ഇനീപ്പോ സാറായെ തപ്പിയെടുക്കണമല്ലോ ... !! :(
ReplyDeleteഅതെ... സാറയെ കണ്ടെത്തുക എന്നതാണിപ്പോൾ പ്രധാനം...
Deleteഅപ്പോള്‍ നാട്ടിലേക്ക് പോരാനുള്ള ഒരുക്കത്തിലാണോ.
ReplyDeleteഅടുത്ത മാസമാണ് കേരളേട്ടാ...
Deleteസാറ ഇതെവിടെ പോയി? അതും ഡെസ്‌ഫോര്‍ജ് പോലും അറിയാതെ?
ReplyDeleteഈ കഥ ദിങ്ങനെ കൊണ്ടു നിര്‍ത്തി നാട്ടില്‍ പോകുമോ? [പോകും മുന്‍പ് പബ്ലിഷ് ചെയ്യാനുള്ള പോസ്റ്റുകളൊക്കെ എഴുതി ഷെഡ്യൂള്‍ ചെയ്ത് വച്ച ശേഷം പോയാല്‍ പോരേ?]
ശ്രീക്കുട്ടൻ പറഞ്ഞതിൽ കാര്യമില്ലാതില്ല...
Deleteവായനക്കാരോട് കുറച്ച് ഉത്തരവാദിത്തമൊക്കെ കാണിക്കണ്ടേ വിവർത്തകാ...
സാറാ കെൽസോ ഒരു നല്ല്ല അഭിനേത്രി ആണെന്ന് എല്ലാവരും കണ്ടതല്ലേ... ഇതിൽ കൂടുതൽ എന്ത് പ്രതീക്ഷിക്കാൻ... അടുത്ത ലക്കത്തിൽ വ്യക്തമാകും ശ്രീ...
Deleteഅവധിക്കാലത്ത് നമ്മുടെ നോവലിനും അവധിയായിരിക്കാനാണ് സാദ്ധ്യത കൂട്ടുകാരേ...
ഉണ്ടാപ്രിച്ചായനെയും ജിമ്മിച്ചനെയും കണ്ടു കിട്ടുന്നവര്‍ ഇവിടെ റിപ്പോര്‍ട്ട് ചെയ്യുമല്ലോ അല്ലേ?
ReplyDelete[ജിമ്മിച്ചനെ തലനാരിഴയ്ക്ക് എനിയ്ക്ക് മിസ്സായി]
ഞാൻ ഹാജർർർ... (എന്നെ കണ്ടുകിട്ടിയതിന് വല്ല സമ്മാനവും ഉണ്ടെങ്കിൽ അത് എനിക്ക് തന്നെ തരണേ...)
Deleteഎന്നാലും ആ കൂടിക്കാഴ്ച മിസ് ആയല്ലോ ശ്രീ...
“ഉള്ളിൽ സങ്കടമുണ്ട് ട്ടോ..”
അതന്നെ... കുറേ നാളായി നമ്മള്‍ ഈ ഒളിച്ചു കളി തുടങ്ങീട്ട്.
Deleteഇപ്പം ദാ വിനുവേട്ടന്‍ നാട്ടിലെത്തും. [കുറച്ചു മുമ്പേ വന്നിരുന്നെങ്കിലോ!]
ഉണ്ടാപ്രിയ്ക്ക് ഈയിടെയായി ഒരു സ്നേഹോമില്ല... എത്ര നാളായി ഈ വഴിയൊക്കെ വന്നിട്ട്...
Deleteസാറാ എവിടെ പോയി. പാവം ഇലാന. സ്നേഹം ഇച്ചിരി കൂടി കൊടുക്കാമായിരുന്നു. .
ReplyDeleteഎന്ത് ചെയ്യാനാ സുധീർഭായ്... ജോ ഇങ്ങനെയായിപ്പോയി...
Deleteസാറയും പോയി, പായ്ക്കപ്പലും പോയി !!
ReplyDeleteജോപ്പന്റെ കണക്കുകൂട്ടലുകൾ അപ്പാടെ തെറ്റിച്ച്, പ്രതികൂലമായ കാലാവസ്ഥയിലും കപ്പലുമായി സ്ഥലം വിട്ട ഗാമ മുടുക്കൻ തന്നെ... അമ്പ’ഡ’ ഗാമാ!!
(കഴിഞ്ഞ നാല് ലക്കങ്ങൾ ഒന്നിച്ച് വായിച്ച് ഞാനിതാ വീണ്ടുമെത്തിയിരിക്കുന്നു.. )
നാലു ലക്കങ്ങള്‍ വായിയ്ക്കാന്‍ ലേറ്റായ ജിമ്മിച്ചനോട് വിശാല ഹൃദയനായ വിനുവേട്ടന്‍ ക്ഷമിച്ചിരിയ്ക്കുന്നു - ദേ [ലവടെ വലതു വശത്ത് മോളില് ] ഫോട്ടോയുമുണ്ട്.
Deleteജിമ്മന് ഹാർദ്ദവമായ സ്വാഗതം... പക്ഷേ, ഞാൻ നാട്ടിൽ പോവ്വാട്ടോ... അങ്ങനെ ഒരാൾ മാത്രം എപ്പോഴും നാട്ടിൽ പോയാൽ മതിയോ...?
Deleteഇതാണ് ഞാന്‍ പറഞ്ഞത് ഈ ഗ്യാപ്പ് മനുഷ്യനെ പരീക്ഷിക്കുന്നു എന്ന്‍. എല്ലാം കൂടി ഒരുമിച്ച് വായിച്ചാല്‍...ഹോ..ഹോ..കിടിലം.
ReplyDeleteഎന്ന് വച്ച് ക്ലാസിൽ മുടങ്ങാനാണ് ഭാവമെങ്കിൽ.... ങ് ഹാ...
Deleteഇത്ര പെട്ടെന്ന് സാറ എങ്ങോട്ട് പോയി?
ReplyDeleteഅതിപ്പം തന്നെ അറിയാം സുകന്യാജീ...
Deleteഞാന്‍ ചാറ്റകും ചീറ്റലും കറക്കവും കഴിഞ്ഞു വന്നപ്പോഴേക്കു സാറ മിസ്സായി........ ഇത് ശരിയാവൂല....... എന്തോ കുഴപ്പമുണ്ട് .....ഞാനിറങ്ങണോ..... വിനുവേട്ടാ.....
ReplyDeleteവിനോദ് ഒരു വരവ് വരേണ്ടി വരുമെന്നാണ് തോന്നുന്നത്... :)
Deleteസന്തോഷം .ഇനി തുടര്‍ന്നോളാം
ReplyDelete