“അങ്ങനെ ഒടുവിൽ ഇവിടെയെത്തി…” വിമാനം പതുക്കെ നിശ്ചലമായപ്പോൾ ഞാൻ പറഞ്ഞു.
പറഞ്ഞാൽ വിശ്വസിക്കില്ല… ബുദ്ധിമുട്ടൊന്നും കൂടാതെ ലാന്റ് ചെയ്തതിൽ ഡെസ്ഫോർജിന്റെ മുഖത്ത് എന്തോ
വല്ലാത്ത നിരാശത പോലെ തോന്നി. വളരെ വിഷമിച്ച് ഒന്ന് ചിരിച്ചു എന്ന് വരുത്തി അദ്ദേഹം.
“ഒരു ആന്റി ക്ലൈമാക്സ്… അല്ലേ ജോ…?” അദ്ദേഹം ചോദിച്ചു.
“ഒരു ആന്റി ക്ലൈമാക്സ്… അല്ലേ ജോ…?” അദ്ദേഹം ചോദിച്ചു.
ഞാൻ തിരിഞ്ഞ് പിന്നിലേക്ക്
നോക്കി. “രണ്ട് പേരും ഓകെ ആണല്ലോ…?”
ഗൂഡ്രിഡിന്റെ കവിളിണകളിൽ
രക്തമയം തിരികെയെത്തിയത് ഇപ്പോഴാണ്.ഇലാന മനോഹരമായി പുഞ്ചിരിച്ചു. “തീർച്ചയായും… എന്നത്തെയും പോലെ ഓകെ…”
ഞാൻ ഒരു സിഗരറ്റിന് തീ
കൊളുത്തുവാൻ ശ്രമിച്ചു.
“ആരോ അവിടെ എന്തോ പറഞ്ഞത്
പോലെ…?” ഡെസ്ഫോർജ് പിറകോട്ട് നോക്കി.
ക്യാബിന്റെ സൈഡ് വിൻഡോ
ഞാൻ തുറന്നു. ഉള്ളിലേക്കരിച്ചെത്തിയ മഴനീർക്കണങ്ങൾ ഏറ്റുവാങ്ങി നിശ്ശബ്ദരായി ഞങ്ങൾ
അല്പനേരം അങ്ങനെ ഇരുന്നു. കുഞ്ഞോളങ്ങൾ താഴെ
വിമാനത്തിന്റെ ഫ്ലോട്ടിൽ വന്നടിക്കുന്ന ശബ്ദം മാത്രമേ ആ നിശ്ശബ്ദതയെ ഭഞ്ജിക്കുവാനായി
ഉണ്ടായിരുന്നുള്ളൂ. തന്റെ വിഞ്ചസ്റ്റർ ഗൺ ലഗേജ് സ്പേസിൽ നിന്നും എടുത്ത് കൊടുക്കുവാൻ
ഡെസ്ഫോർജ് ഇലാനയോട് ആവശ്യപ്പെട്ടു. അത് കൈയിൽ കിട്ടിയതും അദ്ദേഹം അതിന്റെ കെയ്സിന്റെ
സ്ട്രാപ്പ് അഴിയ്ക്കുവാൻ തുനിഞ്ഞു.
ജാലകത്തിലൂടെ തലയിട്ട്
ഞാൻ പുറത്തേക്ക് നോക്കി. ഔട്ട് ബോർഡ് എൻജിൻ ഘടിപ്പിച്ച ഏതോ തോണിയുടെ ശബ്ദം അടുത്ത്
വരുന്നത് കേൾക്കാൻ കഴിയുന്നുണ്ട്. ഏതാനും നിമിഷങ്ങൾ കഴിഞ്ഞതും ഒരാൾ ഉച്ചത്തിൽ
എന്നെ വിളിച്ച് ഡാനിഷ് ഭാഷയിൽ സംസാരിക്കുന്നത് കേട്ടപ്പോൾ ആശ്വാസമായി. പോസ്റ്റ് ഓഫീസ് നടത്തുന്ന ബെർഗ്സൺ ആയിരുന്നു
അത്. മഴയിൽ നിന്നും പുറത്ത് വന്ന ആ തോണിയുടെ എൻജിൻ അയാൾ ഓഫ് ചെയ്തു. വിമാനത്തിന്റെ
ഫ്ലോട്ടിനരികിൽ എത്തിയ തോണി ചാഞ്ചാടിക്കൊണ്ട് നിന്നു. എന്നെ നോക്കി പുഞ്ചിരിച്ച അയാളുടെ താടിരോമങ്ങളിൽ
ഈറൻ മുത്തുകൾ ഉടക്കി നിൽക്കുന്നുണ്ടായിരുന്നു.
“ഗുഡ് മോണിങ്ങ് ജോ… നിങ്ങൾ ശരിക്കും ഭാഗ്യവാനാണ്… അര മണിക്കൂർ
മുമ്പ് വരെ ഈ ക്രീക്കിന് മുകളിൽ കനത്ത മൂടൽ മഞ്ഞായിരുന്നു… പെട്ടെന്നാണ് മഴ വന്നതും എല്ലാം തെളിഞ്ഞതും…”
“ഫ്രെഡറിക്‌സ്ബോർഗിൽ നിന്നും
ടേക്ക് ഓഫ് ചെയ്യുമ്പോൾ അങ്ങേയറ്റം മോശമായിരുന്നു കാലാവസ്ഥ…” ഞാൻ പറഞ്ഞു.
പിൻസീറ്റിൽ നിന്നും അല്പം
മുന്നോട്ടാഞ്ഞ് ഗൂഡ്രിഡ് ജാലകത്തിലൂടെ നോക്കി. “ഗുഡ് മോണിങ്ങ് മിസ്റ്റർ ബെർഗ്സൺ… എന്റെ മുത്തച്ഛന് എങ്ങനെയുണ്ട്…?”
“ഫൈൻ മിസ്സ് റസ്മുസെൻ… മിനിഞ്ഞാന്നായിരുന്നു ഏറ്റവും ഒടുവിൽ അദ്ദേഹത്തെ ഞാൻ കണ്ടത്...”
ഗൂഡ്രിഡിനെ വിമാനത്തിൽ
കണ്ടതിൽ തികച്ചും അത്ഭുതം കൊള്ളുകയായിരുന്നു അയാൾ. എന്നാൽ അയാൾ കൂടുതൽ എന്തെങ്കിലും
പറയാൻ തുനിയുന്നതിന് മുമ്പ് പെട്ടെന്ന് തന്നെ ഞാൻ ഇടയിൽ കയറി.
“അപ്പോൾ അതിന് ശേഷം അദ്ദേഹത്തെ
കണ്ടിട്ടില്ലെന്നാണോ…? ഇന്നലെ മദ്ധ്യാഹ്നത്തിൽ വന്ന ബോട്ടിൽ അദ്ദേഹത്തിന്
ഒരു ഒരു മെയിൽ ഉണ്ടായിരുന്നിരിക്കണമല്ലോ…”
“അറിയില്ല…” അയാൾ പറഞ്ഞു. “മൂടൽ മഞ്ഞ് കാരണം ഇന്നലെ ഏറെ വൈകി പാതിരാത്രി ആകാറായപ്പോഴാണ്
ബോട്ട് ഇവിടെയെത്തിയത്… അതിനാൽ മെയിൽ ബാഗ് തുറന്ന് സോർട്ട് ചെയ്യുവാൻ ഇതുവരെ
എനിക്ക് സമയം ലഭിച്ചില്ല… മെയിൽ ബാഗ് ഇപ്പോഴും സ്റ്റോറിൽ തന്നെയുണ്ട്…”
“അതേതായാലും നന്നായി… അത് തുറക്കുമ്പോൾ ഒരു പാക്കറ്റ് ഉണ്ടാകും… ഗൂഡ്രിഡിന്റെ പേർക്ക്… അവളുടെ മുത്തച്ഛന്റെ കെയറോഫിൽ… നിങ്ങൾക്ക് അവിടെ വരെയുള്ള ഒരു യാത്ര ഒഴിവാക്കാം…” ഞാൻ പറഞ്ഞു.
“മനസ്സിലായില്ല…?” അയാൾ ആശ്ചര്യം കൊണ്ടു.
“ഇതിലിപ്പോൾ കൂടുതൽ എന്ത്
മനസ്സിലാവാൻ…? ബോട്ട് തിരിക്ക്… സ്റ്റോറിലേക്ക്… ഞങ്ങളും പിന്നാലെ വരാം…”
കൂടുതലൊന്നും ചിന്തിക്കാൻ
മെനക്കെടാതെ അയാൾ തോണിയുടെ അമരത്തിലേക്ക് നീങ്ങി എൻജിൻ സ്റ്റാർട്ട് ചെയ്യുവാനുള്ള
ശ്രമം തുടങ്ങി. ഞങ്ങളുടെ സംഭാഷണത്തിന്റെ രത്നച്ചുരുക്കം ഞാൻ ഡെസ്ഫോർജിനോടും ഇലാനയോടും
പറഞ്ഞു.
“അപ്പോൾ ആ മരതകക്കല്ലുകൾ
കൈവശമെത്തിക്കഴിഞ്ഞാൽ എന്ത് ചെയ്യാനാണ് നിന്റെ പരിപാടി…?” ഡെസ്ഫോർജ് ആരാഞ്ഞു.
“ബെർഗ്സന്റെ ആ പഴയ ജീപ്പെടുത്ത്
നേരെ ഒലാഫ് റസ്മുസെന്റെ കോട്ടേജിലേക്ക് ചെല്ല്ലുക… വരാൻ
പോകുന്ന വിപത്തിനെക്കുറിച്ച് അദ്ദേഹത്തെ ബോധവാനാക്കുക… ഫോഗെലിനെയും കൂട്ടരെയും വരവേൽക്കാനായി നമുക്കൊരു സ്വീകരണക്കമ്മിറ്റി
രൂപീകരിക്കണം എന്നിട്ട്… അര ഡസൻ എസ്കിമോ ആട്ടിടയന്മാർ ഒലാഫിന്റെ ചുറ്റുവട്ടത്ത്
എപ്പോഴും ഉണ്ടായിരിക്കും… ഇങ്ങോട്ട് ഉടക്കാൻ വരുന്നവരെ പാഠം പഠിപ്പിച്ച്
വിടുവാൻ ഒട്ടും പിന്നിലല്ല അവർ…”
ഗൂഡ്രിഡ് നിഷേധരൂപേണ തലയാട്ടി.
“പക്ഷേ, ഈ സമയത്ത് മുത്തച്ഛൻ തനിച്ചായിരിക്കും മിസ്റ്റർ മാർട്ടിൻ… നിങ്ങൾ മറന്നു പോയോ…? ഈ സീസണിൽ ആട്ടിടയന്മാരെല്ലാം മലനിരകളിലായിരിക്കും… ആട്ടിൻ കൂട്ടങ്ങളെ തിരികെ താഴ്‌വരയിലേക്ക് ആട്ടിത്തെളിച്ച് കൊണ്ടുവരുവാനായി…” അവൾ ഇലാനായുടെ നേർക്ക് തിരിഞ്ഞു. “നാലാഴ്ച്ച…. ഏറിയാൽ അഞ്ച്… അതോടെ ശൈത്യം വരവായി… നിനച്ചിരിക്കാത്തത്ര വേഗതയിലായിരിക്കും അതിന്റെ വരവ്… പിന്നെ ഇവിടെ നിന്ന് പുറത്ത് കടക്കുക എളുപ്പമല്ല…”
“ഓൾ റൈറ്റ്… എങ്കിൽ നാം നേരെ അദ്ദേഹത്തിന്റെ വസതിയിലേക്ക് പോകുന്നു… ഫോഗെലും സംഘവും എത്തുന്നതിന് മുമ്പായി അദ്ദേഹത്തെയും കൂട്ടി മടങ്ങുന്നു…” ഞാൻ പറഞ്ഞു.
വിമാനത്തിന്റെ എൻജിൻ
വീണ്ടും ഞാൻ സ്റ്റാർട്ട് ചെയ്തു.
ഡെസ്ഫോർജ് തന്റെ തോക്കിന്റെ ബാരലിൽ
അരുമയോടെ പതുക്കെ തടവി. “ഒലാഫിന്റെ ആ ധാന്യപ്പുരയുടെ മച്ചിൻപുറത്ത് ഒളിച്ചിരുന്ന് ഈ
തോക്ക് കൊണ്ട് നല്ലൊരു സ്വീകരണം കൊടുക്കുന്നുണ്ട് അവർക്ക് ഞാൻ … വാഹനവുമായി അവർ മുറ്റത്തെത്തേണ്ട താമസമേയുള്ളൂ...”
ചുണ്ടിന്റെ ഒരു വശത്ത്
വിശ്രമിക്കുന്ന സിഗരറ്റും കാൽമുട്ടുകൾക്ക് മേൽ വച്ചിരിക്കുന്ന തോക്കും നെറ്റിയിലേക്ക്
അലസമായി വീണു കിടക്കുന്ന നീണ്ട മുടിയും തിളങ്ങുന്ന കണ്ണുകളും എല്ലാം കൂടി കാണുമ്പോൾ
അദ്ദേഹം അഭിനയിച്ച പഴയ ഒരു ത്രില്ലർ മൂവിയുടെ പോസ്റ്റർ പോലെയുണ്ടായിരുന്നു.
“ഡോണ്ട് ബീ ബ്ലഡി സ്റ്റുപ്പിഡ്,
ജാക്ക്… ഇത് നാടകമോ സിനിമയോ ഒന്നുമല്ല… പച്ചയായ ജീവിതമാണ്... മരിച്ച് വീണിടത്ത് നിന്നും എഴുന്നേറ്റ് വന്ന്
അടുത്ത സ്ക്രിപ്റ്റിനായി കാത്തിരിക്കുവാൻ ഇത് ഫിലിം ഷൂട്ടിങ്ങ് ഒന്നുമല്ല...”
അദ്ദേഹത്തിന്റെ മുഖം രോഷം
കൊണ്ട് ചുവന്നു. തോക്കിന്റെ ബാരലിൽ ആ വിരലുകൾ മുറുകി. “ആ B-29
വിമാനത്തിൽ ഞാൻ നാടകം കളിക്കുകയായിരുന്നുവെന്നാണോ നീ കരുതിയത്, ബാസ്റ്റർഡ്…? മുപ്പത്തിയൊന്ന് ട്രിപ്പാണ് ഞാനതിൽ നടത്തിയിട്ടുള്ളത്… അവസാനം ഒരപകടത്തിൽ തുടയെല്ല് പൊട്ടുകയും ചെയ്തു… അതെല്ലാം യാഥാർത്ഥ്യമായിരുന്നു… പച്ചയായ
യാഥാർത്ഥ്യം… എത്രയോ മെഡലുകൾ ലഭിച്ചിരിക്കുന്നു എനിക്ക്… നിനക്കോ… എന്തെങ്കിലും മെഡലുകൾ ലഭിച്ചിട്ടുണ്ടോ നിന്റെ ജീവിതത്തിൽ…?”
പറയണമെന്നുണ്ടായിരുന്നു…. എനിക്കും കുറേ മെഡലുകൾ ലഭിച്ചിട്ടുണ്ടെന്ന്… പക്ഷേ, അതൊന്നും അദ്ദേഹത്തിന് മുമ്പിൽ തെളിയിക്കേണ്ട ആവശ്യകതയുണ്ടെന്ന്
ഒട്ടും തോന്നിയില്ല്ല എനിക്ക്. ഒരാവശ്യവുമില്ലാതെ വന്നു കയറിയ ഈ കുരുക്കിൽ നിന്നും
എത്രയും പെട്ടെന്ന് മോചനം നേടുക എന്നൊരു ചിന്തയായിരുന്നു എന്നിലൂടെ കടന്നു പോയത്. ഞാനെന്താണ്
പറയുന്നതെന്ന് ശ്രദ്ധിക്കുവാനുള്ള ക്ഷമ പോലും അദ്ദേഹത്തിനുണ്ടെന്ന് തോന്നിയില്ല.
പിറകോട്ട് അൽപ്പം തിരിഞ്ഞ് ഇടങ്കണ്ണിട്ട് നോക്കിയപ്പോൾ ഞാൻ കണ്ടത് ഇലാനയുടെ സംഭ്രമം
നിറഞ്ഞ മുഖമാണ്. നിർവ്വചിക്കാനാവാത്ത ഏതോ കാരണത്താൽ അങ്ങേയറ്റം ഭയചകിതയായിരിക്കുന്നു
അവൾ. ഒപ്പം എന്തെന്നില്ലാത്ത പരിഭ്രമവും.
പതുക്കെ ത്രോട്ട്‌ൽ കൊടുത്ത്
ഞാൻ ആ തോണിയെ അനുഗമിച്ചു.
(തുടരും)
മരതകക്കല്ലുകള്‍ അടങ്ങിയ പാര്‍സല്‍ അവര്‍ക്ക് ലഭിക്കുമോ? ഡെസ്ഫോര്‍ജിന്റെയും ജോ മാര്‍ട്ടിന്റെയും സ്വരച്ചേര്‍ച്ചയില്ലായ്മ എവിടെ വരെയെത്തും...? ഇലാനയുടെ മുഖത്തെ പരിഭ്രമം എന്തു ഭയന്നിട്ടാണ്...? നിരവധി ചോദ്യങ്ങളുടെ ഉത്തരം ആലോചിച്ച് കണ്ടെത്തുവാന്‍ വായനക്കാരെ ഏല്‍പ്പിച്ചിട്ട് ചെറിയൊരു ഇടവേള എടുക്കുകയാണ് ഞാന്‍... ജന്മനാട്ടിലേക്ക്...
ReplyDeleteഇത്തവണ കുറച്ച് ബ്ലോഗേഴ്സിനെയൊക്കെ ഓടിച്ചിട്ട് പിടിക്കാന്‍ പറ്റുമോ എന്ന് നോക്കട്ടെ... :)
ആലോചിച്ചോണ്ടിരിക്കുന്നു, ഗ്രിഗറി.jpg ;)
Deleteഏത്... നമ്മുടെ ഗിരിഗിരിയോ... മനുഷ്യനെ ചിരിപ്പിക്കാനായിട്ട് ഇറങ്ങിക്കോളും... :)
Deleteങേ...പിന്നേം ട്വിസ്ടോ?
Deleteനാട്ടില്‍ പോയി വാ...
ആള്‍ ദ ബെസ്റ്റ്.
ആദ്യം തേങ്ങ, പിന്നെ വായന
ReplyDeleteഎന്താ ഒരു ശുഷ്കാന്തി... :)
Deleteപിരിമുറുക്കം പിരിമുറുക്കം!!
ReplyDeleteചോദ്യങ്ങള്‍ക്കെല്ലാം ഉത്തരം തന്നില്ലെങ്കില്‍ വിവര്‍ത്തകന്‍ വിവരമറിയും കേട്ടോ. പറഞ്ഞില്ലെന്ന് വേണ്ട
വേണ്ട അജിത്‌ഭായ്... കോഴ വഴി പോകുമ്പോൾ കോഴ എത്തിച്ചേക്കാമേ... :)
Deleteതൃശ്ശൂരെത്തിയാൽ ബാക്കി കഥ നേരിട്ട് പറയിച്ചിട്ടേ വിടൂ. അല്ല പിന്നെ.
ReplyDeleteഅതിന് കഥാപ്രസംഗത്തിന്റെ പുസ്തകം എടുക്കാൻ ഞാൻ മറന്നു പോവുമല്ലോ... :)
Deleteഡെസ്ഫോർജ്ജിനെ ശുണ്ഠി പിടിപ്പിയ്ക്കേണ്ടിയിരുന്നില്ല. നമുക്കറിയാല്ലോ കക്ഷിയുടെ സ്വഭാവം!
ReplyDelete(ഇനി ഒരു മാസം ഞങ്ങളെന്തു ചെയ്യുമെന്നാ ആലോചന)
ഒരു മാസം കൊണ്ട് ഇതിൽ അഭിനയിക്കാൻ അനുയോജ്യരായവരെ കണ്ടെത്തൂ... പണ്ടത്തെപ്പോലെ... :)
Deleteനിരവധി അനവധി ചോദ്യങ്ങള്‍ക്ക് മറുപടി ഇനി വൈകുമല്ലോ.
ReplyDeleteനാട്ടില്‍ പ്രവാസി വോട്ട് ഉണ്ടോ
വൈകും വൈകും.... വോട്ടില്ല സുകന്യാജീ...
Deleteചൂടൻ ഡെസ്ഫോർജ് ഇനി എന്തൊക്കെ കാട്ടിക്കൂട്ടുമോ ആവോ ?
ReplyDeleteഡെസ്ഫോർജ്... നോക്കാം നമുക്ക്...
Deleteഡെസ്ഫോർ ജ് ഉള്ളതാ ആകെ ഒരു ധൈര്യം.സംഭവബഹുലമായ രാപകലുകളായിരിക്കും ഇനി വരാനിരിക്കുന്നതെന്ന് ഈ ലക്കം വായിച്ചാൽ അറിയാം.പഴയ കളരിച്ചുവടുകൾ മറന്ന് തുടങ്ങിയതായിരുന്നു.!!!!!!
ReplyDeleteഅപ്പോൾ കളരിയാണല്ല്ലേ... എങ്കിൽ ഞാൻ ആ വഴിക്കില്ല....
Deleteകുറേ മെഡലുകൾ ലഭിച്ചിട്ടുണ്ടെന്ന് പറയാമായിരുന്നു.കുരുക്കുകള്‍ വന്നുപ്പെടുന്നത് മുന്‍കൂട്ടി അറിയുവാനാവില്ലല്ലോ .ആശംസകള്‍
ReplyDeleteഅഴിയും തോറും മുറുകുന്ന കുരുക്കുകൾ...
Deleteകഥ തുടരുകയാണല്ലോ.. അതുകൊണ്ട് ഒരിയ്ക്കലും അവസാനിക്കാത്ത ആകാംക്ഷയോടെ ഒലാഫിന്റെ ധാന്യപ്പുരയിലേക്ക് ..
ReplyDeleteഅതെ... ഇനി നമുക്ക് അങ്ങോട്ട് പോകാം...
Deleteഇലാനയുടെ പരിഭ്രമത്തിന്റെ വിവരമറിയാൻ ഇനി ഒന്നൊന്നര മാസം കാത്തിരിക്കണമല്ലെ ....? ഇതല്ലെ ക്രൂരത....!? ഹോ .. ഹൊ ... അൺ സൈക്കിബിൾ... അൺ സൈക്കിബിൾ ..... !
ReplyDeleteഅല്ല വേറൊരു കാര്യം ചോദിക്കട്ടെ ... വിനുവേട്ടന്റെ മലയാള പേര് അറബിയിൽ പറയുമ്പോൾ വേറൊന്നാവുമോ ....? ഒരാൾ എന്നെ ഡാനീഷ് ഭാഷയിൽ വിളിക്കുന്നത് കേട്ടതായി പറയുന്നു .. അതു കൊണ്ടാ ഒരു സംശയം വന്നത്.
അത് ശരിയാക്കി അശോകൻ മാഷേ.... തിരക്ക് പിടിച്ച് എഴുതി രണ്ടാമതൊന്ന് വായിച്ച് നോക്കാതെ പോസ്റ്റ് ചെയ്തതിന്റെ കുഴപ്പമാണ്... മാഷത് കണ്ടുപിടിച്ചുവല്ലോ.... വളരെ സന്തോഷം ട്ടോ... ഒപ്പം നന്ദിയും... ഇത്രയും ശ്രദ്ധാപൂർവ്വം വായിക്കുന്നതിന്...
ReplyDeleteവിനുവേട്ടൻ നാട്ടിൽ പോയി വരുമ്പോളേയ്ക്കും ഡെസ്ഫോർജിന്റെ ആവേശം ആവിയായി പോവാതിരുന്നാൽ മതിയായിരുന്നു..
ReplyDeleteനല്ലൊരു അവധിക്കാലം ആശംസിക്കുന്നു..
സന്തോഷം ജിമ്മി...
Deleteഎല്ലാം തോക്കും വച്ചോണ്ടുള്ള കളി തന്നെ!! ഇനിയിപ്പം വലിയൊരു ഇടവേള ആണെന്ന് തോന്നുന്നു. എല്ലാരും അവധി ആശംസകൾ ഒക്കെ നേര്ന്നിട്ടുണ്ടല്ലോ. ഞാൻ നാട്ടിലെത്തിയിട്ട് ഒരാഴ്ച ആയി ഇവിടെ മഴ തന്നെ മഴ. പിന്നെ പ്രവാസി വോട്ടു രേഖപ്പെടുത്താൻ പറ്റി. അത് പോട്ടെ ഈ ഇലാന ഇത്രേം പേടിക്കുന്നതിന്റെ കാര്യം എന്താവും?
ReplyDeleteതോക്കല്ലേ കൈയിൽ ഇരിക്കുന്നത്... ഒപ്പം മുൻ കോപവും... എങ്ങനെ പേടിക്കാതിരിക്കും ഗീതാജീ?
Deleteചോദ്യങ്ങള്‍ക്കുള്ള ഉത്തരങ്ങള്‍ കാത്തിരിക്കുകയാണ്, ( നാട്ടില്‍ തൊട്ടടുത്ത പാലക്കാട് ഞാനുണ്ട്, )
ReplyDeleteവളരെ സന്തോഷം കേരളേട്ടാ...
Deletevinuvetta vayikkunnudu.....:)
ReplyDeleteസന്തോഷം വിൻസന്റ് മാഷേ...
Deleteആരും പേടിക്കരുത് ..... ഞാനിവിടെയുണ്ട്......
ReplyDeleteഹല്ല പിന്നെ വിമാനം പുഷ്പം പോലെ ഇ റക്കി പിന്നാ തോക്ക്......
അങ്ങനെ പറഞ്ഞ് കൊടുക്ക് കുട്ടത്തേ...
Deleteഇലാനക്കെന്തിന്നാ ഈ പരിഭ്രമം ...
ReplyDeleteകാര്യങ്ങൾ എല്ലാം ക്‍ാരുതിയ പോലെ തന്നെ നടക്കും..!
അല്ലാ
ഇതിനിടക്ക് വിനുവേട്ടൻ നാട്ടിൽ വെച്ച് ചില വേണ്ടപ്പെട്ടവരോട്
ബാക്കി കഥകൾ ചൊല്ലിയാടി എന്നൊരു കിംവദന്തി ബൂലോകത്ത്
പ്രചരിക്കുന്നുണ്ടല്ലോ ...
അങ്ങിനെയും ഉണ്ടായോ?
Deleteഅതിനു ഞാൻ കഥാ പ്രസംഗത്തിന്റെ പുസ്തകം എടുക്കാൻ മറന്നു പോയി മുരളിഭായ്... :)
Deleteഇലാനക്ക് ഇതെന്തുപറ്റി??
ReplyDeleteഡെസ്ഫോർജ്ജിന്റെ കൈയിൽ തോക്കല്ലേ ഇരിക്കുന്നത്... അതുകൊണ്ടാ മുബീ...
Deleteവരാറായോ വിനുവേട്ടാ???
ReplyDeleteഡിസംബർ പതിനെട്ട് ആവും ശ്രീ പോസ്റ്റ് റെഡിയാവാൻ...
Deleteഉജ്ജ്വലം.
ReplyDeleteപഴയ ഒന്നുരണ്ട് അദ്ധ്യായങ്ങള്‍ വായികേണ്ടിവന്നു കഥയുടെ ട്രാക്കിലേക്ക് മടങ്ങിയെത്താന്‍..