“ബാബിലോണിലെ ആ സൌന്ദര്യധാമം
ഇതാ ആഗതയായിരിക്കുന്നു…” ഉച്ചത്തിൽ
പ്രഖ്യാപിച്ചു കൊണ്ട് ചാടിയെഴുന്നേറ്റ ഡെസ്ഫോർജ് ഇരു കൈകളും വിടർത്തി അവളെ ആലിംഗനം
ചെയ്യുവാൻ തയ്യാറായി നിന്നു.
ഫ്രെഡറിക്‌സ്മട്ടിൽ ചെലവഴിച്ച
അത്രയും സമയം കൊണ്ട് ഒരു വിസ്കി ബോട്ട്‌ലിന്റെ പകുതിയും അകത്താക്കിക്കഴിഞ്ഞിരുന്നു
ഡെസ്ഫോർജ്. പകൽ മുഴുവനും മദ്യം സേവിച്ചു കൊണ്ടിരിക്കുകയായിരുന്നു അദ്ദേഹം എന്ന കാര്യം
അപ്പോഴാണ് ഞാൻ ഓർത്തത്. കാരണം, അദ്ദേഹത്തിന്റെ വാക്കുകൾ അത്രമേൽ കുഴഞ്ഞതും അവ്യക്തവുമായിരുന്നു.
നീണ്ട തലമുടി നെറ്റിയിലേക്കിറങ്ങി അലങ്കോലപ്പെട്ട് നരച്ച താടിയുമായി ചങ്ങാത്തം കൂടിയിരിക്കുന്നു.
ഭാവപ്രകടനങ്ങളിലെ അതിഭാവുകത്വവും ബലിഷ്ഠകായവും എല്ലാം കൂടി ആ ആൾക്കൂട്ടത്തിന്റെ ശ്രദ്ധ
അദ്ദേഹത്തിലേക്ക് തിരിച്ചു.
ഡെസ്ഫോർജിന്റെയും ഇലാനയുടെയും
സാന്നിദ്ധ്യം ആ ഹാളിലെ ഭൂരിപക്ഷത്തിന്റെയും സംസാരവിഷയമായി മാറി എന്നതായിരുന്നു വാസ്തവം.
അതിൽ ഒട്ടും ആശ്ചര്യം തോന്നേണ്ട കാര്യവുമില്ല. അദ്ദേഹം അഭിനയിച്ച ഏതാണ്ട് നൂറ്റിപതിനൊന്നോളം
ചിത്രങ്ങൾ ലോകത്തിലെ വിവിധ ഭാഷകളിലേക്ക് മൊഴിമാറ്റം ചെയ്യപ്പെട്ടിട്ടുണ്ട്. ഉരുക്ക്
മുഷ്ടികളും ബലിഷ്ഠ ശരീരവുമായി ശത്രുക്കളെ നിലംപരിശാക്കുന്ന വെള്ളിത്തിരയിലെ ആ നായകൻ
അതിനാൽ തന്നെ ഒട്ടു മിക്കവർക്കും സുപരിചിതനായിരുന്നു. അദ്ദേഹത്തെ ഒന്ന് നേരിൽ കാണുവാൻ
ഭാഗ്യം ലഭിക്കുക എന്നത് എല്ലാവരുടെയും സ്വപ്നമായിരുന്നു.
ഇലാനയെ അദ്ദേഹം മറ്റുള്ളവർക്ക്
പരിചയപ്പെടുത്തി. ആർണി അവൾക്കിരിക്കുവാനായി അടുത്ത മേശയുടെ മുന്നിൽ നിന്നും ഒരു കസേര
നീക്കിയിട്ടു കൊടുത്തു. ഫോഗെലിന്റെ മുഖത്തെ അത്ഭുത ഭാവം ഒന്ന് കാണേണ്ടത് തന്നെയായിരുന്നു.
അവളുടെ മുഖത്ത് നിന്നും കണ്ണെടുക്കാനാവാതെ തികഞ്ഞ ആരാധനയോടെ അദ്ദേഹം കുറേ നേരം ഇരുന്നു.
സ്ട്രാട്ടൺ ആകട്ടെ അവളുടെ സൌന്ദര്യത്തെ അംഗീകരിച്ചുവെങ്കിലും അധികം ആവേശമൊന്നും പ്രകടിപ്പിച്ചില്ല.
സാറാ കെൽസോയുടെ ചുണ്ടിൽ വൈമനസ്യത്തോടെ വിരിഞ്ഞ ആ പാതി മന്ദഹാസം തികച്ചും സ്വാഭാവികമായിരുന്നു.
മറ്റൊരു പെണ്ണിന്റെ സൌന്ദര്യത്തിന് മുന്നിൽ മത്സരിക്കാനാവാതെ പിന്മാറേണ്ടി വരുമ്പോൾ
ഉണ്ടാകുന്ന നീരസം കലർന്ന അസൂയ. ഇലാന അണിഞ്ഞിരിക്കുന്ന വസ്ത്രത്തിന്റെയും ആഭരണങ്ങളുടെയും
മൂല്യം നിർണ്ണയിക്കുന്ന തിരക്കിലായിരുന്നു സാറാ കെൽസോ. ഒരു കംപ്യൂട്ടറിനെ പോലും തോൽപ്പിക്കുന്ന
വേഗതയിൽ അത് നിർവ്വഹിച്ചിട്ട് അവൾ തല താഴ്ത്തി.
ഡെസ്ഫോർജ് ഇലാനയെ വട്ടം
ചുറ്റി പിടിച്ച് തന്നോട് ചേർത്തു. എന്നിട്ട് ആർണിയുടെ നേർക്ക് തിരിഞ്ഞു. “ആർണീ… നാളെ രാവിലെ ഇവളെയും കൊണ്ട് സാൻഡ്‌വിഗിൽ ഒരു നായാട്ടിന് പോയാലോ എന്നാലോചിക്കുകയാണ്
ഞാൻ… നിന്റെ വിമാനത്തിൽ ഞങ്ങളെ അവിടെ എത്തിക്കാൻ പറ്റുമോ
നാളെ…?”
“ആഗ്രഹമില്ലാഞ്ഞിട്ടല്ല… പക്ഷേ, നാളെ പുലർച്ചെ സോന്ദ്രേയിലേക്ക് ഒരു ട്രിപ്പുണ്ടെനിക്ക്…”
സിഗരറ്റിന് തീ കൊളുത്തുവാനൊരുങ്ങിയ
സാറാ കെൽസോ പെട്ടെന്ന് തലയുയർത്തി അവനെ രൂക്ഷമായി ഒന്ന് നോക്കി. എന്നാൽ അത് കണ്ടില്ലെന്ന്
നടിച്ച് അവൻ എന്നെ നോക്കി പുഞ്ചിരിച്ചു.
“നിങ്ങൾ നാളെ രാവിലെ സ്യുലേ
തടാകത്തിൽ ചെന്നിറങ്ങാൻ തീരുമാനിച്ചുവെന്ന് ഒലാഫ് സൈമൺസെൻ പറയുന്നത് കേട്ടല്ലോ…” ആർണി ചോദിച്ചു.
“ദാറ്റ്സ് റൈറ്റ്…”
“അദ്ദേഹം നിങ്ങളെ കാണിച്ച
വെതർ റിപ്പോർട്ട് കൃത്യമായിരിക്കുമെന്ന് കരുതുന്നു…” അവൻ
പറഞ്ഞു. പിന്നെ തിരിഞ്ഞ് ഇലാനയുടെ ചുമലിൽ തട്ടി. “ഡാൻസ് ചെയ്യാൻ വരുന്നോ…?”
തലയുയർത്തി ഒരു നിമിഷം
അവൾ എന്നെ ഒന്ന് നോക്കി. പിന്നെ കസേര പിന്നോട്ട് നീക്കി എഴുന്നേറ്റു. “തീർച്ചയായും…”
“അതൊരു വല്ലാത്ത തീരുമാനമായിപ്പോയി…” ഡെസ്ഫോർജ് എഴുന്നേറ്റു. അദ്ദേഹത്തിന്റെ കാലുകൾ ഉറയ്ക്കുന്നുണ്ടായിരുന്നില്ല.
അദ്ദേഹം സാറാ കെൽസോയുടെ നേർക്ക് കൈകൾ നീട്ടി. “വരൂ… എങ്ങനെയാണ്
ഡാൻസ് ചെയ്യേണ്ടതെന്ന് ഇവരെയൊന്ന് കാണിച്ചുകൊടുക്കാം നമുക്ക്…”
ഫോഗെൽ തന്റെ അതൃപ്തി മറച്ച്
വയ്ക്കുവാൻ ശ്രമിച്ചുവെങ്കിലും വിജയിച്ചില്ല എന്ന് പറയുന്നതായിരിക്കും ശരി. അയാളുടെ
മുഖം മ്ലാനമാകുന്നത് അവഗണിച്ച സാറ എഴുന്നേറ്റ് ഡെസ്ഫോർജിനരികിലേക്ക് നടന്നു. ജ്യൂക്ക്
ബോക്സിൽ നിന്ന് ഉയരുന്ന താളം ചടുലമായിരിക്കുന്നു. തിങ്ങി നിറഞ്ഞ ആൾക്കൂട്ടത്തിനിടയിലൂടെ
നീങ്ങുന്ന അവർ ഇരുവരെയും വീക്ഷിച്ചിട്ട് ഞാൻ ആ പോർച്ചുഗീസ് സംഘത്തിന് നേർക്ക് ദൃഷ്ടികൾ
പായിച്ചു. അവരിൽ അധികവും തങ്ങളുടെ കണ്ണുകളാൽ ഇലാനയെ വിവസ്ത്രയാക്കുകയായിരുന്നു. അതിൽ
കുറഞ്ഞതൊന്നും അവരിൽ നിന്നും പ്രതീക്ഷിക്കേണ്ടതുമില്ലായിരുന്നു. മറ്റുള്ളവരിൽ നിന്നും
വ്യത്യസ്തമായി ഒരു കാര്യം ഞാൻ അവരിൽ ശ്രദ്ധിച്ചു. അവർ ആരും തന്നെ പരസ്പരം സംസാരിക്കുന്നുണ്ടായിരുന്നില്ല.
ഡ ഗാമയാകട്ടെ ചുണ്ടിൽ എരിയുന്ന സിഗരറ്റുമായി ഇരു കൈകളും പോക്കറ്റിൽ തിരുകി ബാർ കൌണ്ടറിൽ
ചാരി നിൽക്കുകയാണ്. എങ്കിലും അയാളുടെ കണ്ണുകൾ ഡെസ്ഫോർജിനെ പിന്തുടർന്നു കൊണ്ടേയിരുന്നു.
എന്റെ ചിന്ത അൽപ്പം പിറകോട്ട്
സഞ്ചരിച്ചു. പതിമൂന്നാം വയസ്സിലായിരുന്നു അപ്രതീക്ഷിതമായി ഞാൻ സ്കൂൾ റഗ്ബി ടീമിൽ എത്തിപ്പെട്ടത്.
അവസാന നിമിഷം ടീമിലെ ഒരംഗത്തിന് അസുഖം ബാധിക്കുകയും പകരക്കാരനെ തരപ്പെടുത്താൻ കഴിയാതിരിക്കുകയും
ചെയ്തപ്പോൾ ആരോ എന്റെ പേര് നിർദ്ദേശിക്കുകയായിരുന്നു. എന്റെ കഷ്ടകാലം തുടങ്ങിയത് ആ
ദുർബല നിമിഷത്തിലായിരുന്നു. ടച്ച് ലൈനിന്റെ ഒരു വാര അകലെ വച്ച് ഞാനുമായി കൂട്ടിയിടിച്ച്
ക്യാപ്റ്റൻ വീഴുകയും തുടർന്ന് എതിർ ടീം നിഷ്‌പ്രയാസം വിജയിക്കുകയുമായിരുന്നു.
ആജാനുബാഹുവായ ആ പതിനെട്ടുകാരൻ
എന്നെ വെറുതെ വിട്ടില്ല. കളി കഴിഞ്ഞ് ഷവർ റൂമിൽ വച്ച് അവൻ എന്നെ ക്രൂരമായി മർദ്ദിച്ചു.
ഇനി അവന്റെ കൺവെട്ടത്ത് കണ്ടുപോയാൽ ബാക്കി വച്ചേക്കില്ല എന്നൊരു മുന്നറിയിപ്പും. പിന്നീടുള്ള
ജീവിതത്തിൽ നിന്നും ടീം ഗെയിം എന്ന വാക്ക് തുടച്ചു മാറ്റപ്പെടുക മാത്രമല്ലായിരുന്നു
അതിന്റെ പരിണിത ഫലം. അക്രമവും കലാപവും നടക്കുന്നയിടങ്ങളിൽ നിന്നും മാറി നിൽക്കുവാനുള്ള
ത്വര മനസ്സിൽ രൂഢമൂലമായി. അതോടൊപ്പം ഡ ഗാമയുടെ രൂപഭാവങ്ങളുള്ളവരെ ഒന്നോടെ വെറുക്കുവാനും
തുടങ്ങി. മാത്രമല്ല, അത്തരക്കാരോട് ഒരു ആക്രമണോത്സുകത തന്നെ എന്റെ മനസ്സിൽ ഉരുത്തിരിഞ്ഞു
വന്നു. അതായിരുന്നു ഏറ്റവും അപകടകരവും.
അത്തരമൊരു അവസ്ഥയാണ് ഈ
ഹാളിൽ എനിക്ക് ഇപ്പോൾ അനുഭവപ്പെടുന്നത്… പുകയും വിയർപ്പും കലർന്ന ദുർഗന്ധം… തുളുമ്പിയ മദ്യത്തിന്റെ മനം മടുപ്പിക്കുന്ന രൂക്ഷഗന്ധം… ഇതെല്ലാം കൂടി ഉച്ഛ്വസിക്കുമ്പോൾ തല കറങ്ങുന്നത് പോലെ… വല്ലാത്ത അസ്വസ്ഥത…
അപ്പോഴായിരുന്നു അത് സംഭവിച്ചത്… അതും നിനച്ചിരിക്കാത്ത ഇടത്ത് നിന്നും. ജ്യൂക്ക് ബോക്സിൽ പുതിയൊരു
നമ്പർ പ്ലേ ചെയ്ത് തുടങ്ങിയതും ചാടിയെഴുന്നേറ്റ റാൾഫ് സ്ട്രാട്ടൺ ആൾക്കൂട്ടത്തിനിടയിലൂടെ
മുന്നോട്ട് നടന്ന് ആർണിയുടെ അരികിലെത്തി അവന്റെ ചുമലിൽ പതുക്കെ തട്ടി. വൈമനസ്യത്തോടെ
അവൻ ഇലാനയെ അയാൾക്ക് വിട്ടു കൊടുത്തു.
ആർണി മേശയ്ക്കരികിലേക്ക്
തിരിഞ്ഞ് നടക്കവെ ഞാൻ സ്ട്രാട്ടനെയും ഇലാനയെയും വീക്ഷിച്ചു.
“തരക്കേടില്ലാതെ നൃത്തം
ചെയ്യുമെന്ന് തോന്നുന്നു ഇരുവരും…” ഞാൻ പറഞ്ഞു.
“കുറച്ച് പാട് പെടേണ്ടി
വരും…” നീരസത്തോടെ ആർണി പറഞ്ഞു.
വീണ്ടും ഞാൻ ഗാമയെ ശ്രദ്ധിച്ചു.
കറുത്ത ലെതർ ജാക്കറ്റ് ധരിച്ച വിരൂപനായ ഒരു അനുയായിയുടെ കാതിൽ എന്തോ പറയുകയാണ് അയാൾ.
അടുത്ത നിമിഷം അയാൾ ആ തിരക്കിലൂടെ നടന്നെത്തി സ്ട്രാട്ടന്റെ ചുമലിൽ പതുക്കെ തട്ടി.
സ്ട്രാട്ടൺ ആകട്ടെ നിഷേധാർത്ഥത്തിൽ തലയാട്ടിയിട്ട് ഇലാനയോടൊപ്പം നൃത്തം തുടർന്നു. ആ
പോർച്ചുഗീസുകാരൻ ഒരിക്കൽക്കൂടി ശ്രമിച്ചുവെങ്കിലും ഇത്തവണ സ്ട്രാട്ടൺ നിർദ്ദാക്ഷിണ്യം
അയാളെ തട്ടി മാറ്റി.
വിലകൂടിയ കോട്ടും സ്യൂട്ടും
റോയൽ എയർ ഫോഴ്സ് ടൈയും അണിഞ്ഞ് സ്ത്രൈണത തുളുമ്പുന്ന ആ ഇംഗ്ലീഷുകാരനെ ആക്രമിക്കണമെന്ന്
ഗാമയുടെ സംഘത്തിന് തോന്നാൻ അധികം കാരണങ്ങളൊന്നും തന്നെ വേണ്ടിയിരുന്നില്ല. തിങ്ങി നിറഞ്ഞ
ആ ഹാളിലെ ഏറ്റവും ആകർഷണീയയായ യുവതിയോടൊപ്പം അയാൾ നൃത്തം വയ്ക്കുന്ന അസൂയാവഹമായ ദൃശ്യം
സഹിക്കാവുന്നതിനപ്പുറമായിരുന്നു അയാൾക്ക്. അപ്രതീക്ഷിതം എന്ന് പറയാനാവില്ലെങ്കിലും
പിന്നീട് നടന്ന പ്രവൃത്തി അവിടെ കൂടിയ എല്ലാവരെയും ഞെട്ടിച്ചു കളഞ്ഞു.
സ്ട്രാട്ടണെ കൈയെത്തിപ്പിടിച്ച
അയാൾ ആക്രമിക്കാനായി കോട്ടിന്റെ കോളറിൽ പിടിച്ച് വലിച്ചടുപ്പിച്ചു. പിന്നീട് നടന്നതെന്താണെന്ന്
വ്യക്തമായി കാണുവാൻ സാധിച്ചില്ലെങ്കിലും തികച്ചും വിനാശകരമായിരുന്നു അതിന്റെ ഫലം. സ്ട്രാട്ടൺ
അയാളുടെ അടിവയറ്റിൽ മുട്ടു മടക്കി ഒന്ന് കൊടുത്തിരിക്കണം. കാരണം ആ പോർച്ചുഗീസുകാരന്റെ
നിലവിളി ജ്യൂക്ക് ബോക്സിലെ തകർക്കുന്ന സംഗീതത്തിനും മുകളിൽ ഉയർന്ന് കേട്ടു. തിരിച്ച്
നിർത്തി അയാളെ മുന്നോട്ട് തള്ളി വിടുന്നതിനൊപ്പം സ്ട്രാട്ടൺ വലത് കൈപ്പത്തി കൊണ്ട്
അയാളുടെ പിൻകഴുത്തിൽ കനത്ത ഒരു പ്രഹരവും ഏൽപ്പിച്ചു.
സ്ട്രാട്ടന്റെ അടിയേറ്റ്
അയാൾ നിലത്ത് വീണതോടെ ഹാളിലെ ആൾക്കൂട്ടം ചിന്നിച്ചിതറി. പിന്നെ അവിടെ നടന്നതെല്ലാം
നിയന്ത്രണാതീതമായിരുന്നു. ഇലാനയെ ആ തിരക്കിൽ നിന്നും ഉന്തിത്തള്ളി മാറ്റുവാൻ സ്ട്രാട്ടണ്
ഒരു മാത്ര സമയം ലഭിച്ചു. പക്ഷേ, അപ്പോഴേക്കും ഗാമയുടെ സംഘാംഗങ്ങൾ കുതിച്ചെത്തിക്കഴിഞ്ഞിരുന്നു.
തന്റെ നേർക്ക് ചാടി വീണ ആദ്യ പോർച്ചുഗീസുകാരനെ കാൽ മടക്കി അടിവയറിന് താഴെ മർമ്മസ്ഥാനത്ത്
തന്നെ തൊഴിച്ചു. ഒരലർച്ചയോടെ അയാൾ താഴെ വീണു.
അതിനകം മറ്റ് നാല് പേരും
കൂടി സ്ട്രാട്ടന്റെ മേൽ ചാടി വീണു കഴിഞ്ഞിരുന്നു. അയാളുടെ മാന്ത്രിക വിദ്യകൾക്കൊന്നും
പിന്നെ ആയുസ്സുണ്ടായില്ല. അക്രമികളുടെയടിയിൽ വീണു കിടക്കുന്ന സ്ട്രാട്ടണെ സഹായിക്കാനായി
ആർണി മുന്നോട്ട് കുതിച്ചു. എന്നാൽ ആർണിയെയും പിന്നിലാക്കി ഒരു കാളക്കൂറ്റനെപ്പോലെ അലറി
വിളിച്ചുകൊണ്ട് മുന്നോട്ട് കുതിക്കുന്ന ഡെസ്ഫോർജിനെയാണ് അടുത്ത നിമിഷം ഞാൻ കണ്ടത്.
(തുടരും)
വല്ല കാര്യവുമുണ്ടായിരുന്നോ ജോ മാർട്ടിനും ഡെസ്ഫോർജിനും...? ഫ്രെഡറിക്‌സ്മട്ടിൽ തന്നെ അത്താഴം കഴിച്ചാലേ മതി വരൂ അന്ന് രാത്രി എന്ന് തീരുമാനിക്കാൻ... ! വായനക്കാരുടെ സഹായവും ചിലപ്പോൾ വേണ്ടി വന്നേക്കും കേട്ടോ... :)
ReplyDeleteകനകം മൂലം കാമിനി മൂലം.... !!
ReplyDeleteഎവിടെയും അങ്ങനെയാണല്ലോ...
Deleteഅടി തൊടങ്ങ്യേയ്...
ReplyDeleteഅടിയും യുദ്ധവും ഒന്നും ഇല്ലാഞ്ഞിട്ട് ഒരു രസവുമില്ല അല്ലേ ശ്രീ...?
Deleteകുപ്പിയും പെണ്ണും രാത്രിയും ഒരുമിക്കുമ്പോൾ ക്ലബ്ബുകളിൽ മിക്കവയിലും സംഭവിക്കാവുന്നത് തന്നെ ഇവിടേയും സംഭവിച്ചു....
ReplyDeleteഅപ്പോൾ അസ്വാഭാവികത ഒന്നും തന്നെയില്ല എന്ന്... :)
Delete"ഇവിടിപ്പോ എന്താ ഇണ്ടായേ..? ആരാ ഇവിടെ പടക്കം പൊട്ടിച്ചേ..? ഇന്ന് വിഷുവാ..?" (സ്ട്രാട്ടന്റെ വേഷം ഇന്നച്ചന് ഉറപ്പിച്ചു..)
ReplyDeleteഅങ്ങനെ ആകാംഷയോടെ കാത്തിരുന്ന അടിയുടെ പെരുന്നാളിന് തുടക്കമായി.. ഒടുക്കം എന്താവുമോ എന്തോ..
ആഹാ... നടന്മാരെ കണ്ടുപിടിച്ചു തുടങ്ങിയല്ലേ...? ഇന്നച്ചൻ ആ വേഷത്തിന് ചേരുമോ ശ്രീ...?
Deleteസ്ട്രാട്ടന്‍ കുറച്ചൂടെ ചെറുപ്പമല്ലേന്നൊരു സംശയം... നോക്കാം, കഥാപാത്രങ്ങള്‍ക്ക് കുറച്ചു കൂടെ വ്യക്തത വരട്ടെ.
Deleteകുളം കലങ്ങികിടക്കുകയാണല്ലോ... മീന്‍ പിടിക്കുവാന്‍ പറ്റിയ സമയം തന്നെ.
ReplyDeleteഏത് മീനാ ഉദ്ദേശിച്ചത് സുധീർഭായ്...? :)
Deleteഇത്തരം സമയങ്ങളില്‍ ഒരു അടിപിടി ഇല്ലെങ്കില്‍ ഒരു രസോംല്യാന്നെ.
ReplyDeleteഅടിപിടി കാണുമ്പോഴുള്ള ആ ഒരു രസം... അല്ലേ...?
Deleteഞാനുണ്ട് കേട്ടോ. വായിച്ച് എത്തിക്കൊള്ളാം.
ReplyDeleteവീണ്ടും സ്വാഗതം കേട്ടോ... എപ്പോഴും സ്വാഗതം...
DeleteNalla rasam..alpam maari ninnu kaanatte...
ReplyDeleteആരാന്റമ്മയ്ക്ക് ഭ്രാന്ത് വന്നാൽ.... അല്ലേ വിൻസന്റ് മാഷേ... ?
DeletePenninte kaaryathil asooya nannalla. ....!
ReplyDeleteതീർച്ചയായും... :)
Deleteഎന്താ ഒരു ഉത്സാഹം... ::)
ReplyDeleteഅടി ഇടി... നായകന്‍ കുതിച്ച് വരുന്നു.... ആഹാ നല്ല സ്റ്റണ്ട് സീന്‍... എന്താവോ എന്തോ?
ReplyDeleteഅടി കണ്ട് രസിക്കുകയാണല്ലേ...?
Deleteഓ അതൊക്കെ പാതിയും മേക്കപ്പ് ഒക്കെയായിരിക്കുമെന്നേ. അതാ
ReplyDeleteസാറാകെല്സോയുടെ ചുണ്ടിൽ വിരിഞ്ഞ ആ പാതി മന്ദഹാസം. അല്ലാതെ അസൂയ ആയിട്ടൊന്നുമാവില്ല. അയ്യോ !! എന്നാലും ലാസ്റ്റ് സീൻ ആകെ ഭയാനകം!! ഇനിയിപ്പം എന്തൊക്കെയാണോ സംഭവിക്കാൻ പോണത് ഒരു പെണ്ണിന്റെ പേരിൽ കഷ്ടം അല്ലാതെന്തു പറയാൻ.
ആ അസൂയ ശരിക്കും പിടി കിട്ടിയല്ലേ? :)
Deleteഇനിയല്ലേ അടി ശരിക്കും കാര്യമാകാൻ പോകുന്നത്... അടുത്ത ലക്കത്തിനായി കാത്തിരിക്കുക...
ഫൈറ്റ് സീന്‍
ReplyDeleteഹുയ്യോ!!!
ReplyDeleteഒരു അടിയൊക്കെ ഇല്ലാഞാല്‍ എന്തോന്ന് :),, എന്നാലും ഇത് ചോദിച്ചു വാങ്ങിയ പോലെയായി
ReplyDeleteഈ ബ്ബാറിലൊക്കെ വച്ച് അടികൂടാന്‍ ഇവര്‍ക്കൊന്നും നാണമില്ലേ
ReplyDeleteഹൌ..ഇപ്പോൾ എല്ലാം മിസ്സായാനേ
ReplyDeleteവഴിയെപ്പോയ വയ്യാവേലി വലിച്ചു കയറ്റിയതുപോലെയായി
ReplyDelete