Sunday, 12 April 2015

ഈസ്റ്റ് ഓഫ് ഡെസലേഷൻ - 27



ഓടിയെത്തിയ ഡെസ്ഫോർജ്, അക്രമികളൊലൊരുവന്റെ പിൻ‌കഴുത്തും ഇടുപ്പിനോട് ചേർന്ന് ജീൻസിന്റെ ഭാഗവും കൂട്ടിപ്പിടിച്ച് എടുത്തുയർത്തി ഒന്ന് കറക്കി നൃത്തവേദിയുടെ പുറത്തേക്ക് വലിച്ചെറിഞ്ഞു. റെസ്റ്റോറന്റിലെ ഒരു തീൻ‌മേശയുടെ മുകളിലേക്കാണ് തല കുത്തി അയാൾ ചെന്ന് വീണത്. ആ ആഘാതത്തിൽ തകർന്ന് വീണ മേശമേലുണ്ടായിരുന്ന മദ്യക്കുപ്പികളും ഗ്ലാസുകളും ഉടഞ്ഞ് ആൾക്കൂട്ടത്തിനിടയിലേക്ക് ചിന്നിച്ചിതറി. അത് കണ്ട് ഭയന്ന ഒരു പരിചാരികയുടെ നിലവിളി അവഗണിച്ച ഡെസ്ഫോർജ് അടുത്തയാളുടെ നേർക്ക് തിരിഞ്ഞു. സ്ട്രാട്ടനെ മർദ്ദിച്ചുകൊണ്ടിരുന്ന രണ്ടാമന്റെ കഴുത്തിൽ അദ്ദേഹത്തിന്റെ ബലിഷ്ഠമായ കരം ഒരു ഉരുക്ക് ദണ്ഡ് പോലെ ആഞ്ഞ് പതിച്ചു.

അപ്പോഴേക്കും ആർണിയും എത്തിക്കഴിഞ്ഞിരുന്നു. അക്രമികളിലെ മൂന്നാമത്തവന്റെ പുറത്തേക്ക് ചാടി വീണതോടെ നില തെറ്റിയ ഇരുവരും കൂടി താഴെ വീണ് കെട്ട്പിണഞ്ഞ് അല്പദൂരം ഉരുണ്ടുരുണ്ട് പോയി. പരസ്പരം കഴുത്തിലെ പിടി വിടുവാൻ അപ്പോഴും ഇരുവരും കൂട്ടാക്കിയിരുന്നില്ല. അതോടെ സ്ട്രാട്ടനെ ആക്രമിക്കുന്നവരുടെ എണ്ണം ഒന്നിലേക്ക് കുറഞ്ഞു. സ്ട്രാട്ടന്റെ മേൽ കയറി നിന്നു കൊണ്ട് തലയിൽ ആഞ്ഞ് ചവിട്ടുകയായിരുന്നു ആ പോർച്ചുഗീസുകാരൻ. എന്നാൽ അക്രമികളുടെ എണ്ണം കുറഞ്ഞതോടെ അല്പമൊരു സൌകര്യം ലഭിച്ച സ്ട്രാട്ടൻ വിദഗ്ദ്ധമായി ഒരു വശത്തേക്ക് ഉരുണ്ടു മാറി അയാളുടെ കാലിൽ പിടിച്ച് താഴേക്ക് വലിച്ചിട്ടു.

സ്ട്രാട്ടനെ സഹായിക്കാനായി ഡെസ്ഫോർജ് കുതിച്ചു. പക്ഷേ, അദ്ദേഹത്തിനവിടെ എത്താനായില്ല. വെറും ഇരുപതോ മുപ്പതോ സെക്കന്റുകൾക്കുള്ളിൽ നടന്ന ഈ സംഭവ വികാസങ്ങളെല്ലാം ബാർ കൌണ്ടറിനരികിൽ നിന്ന് വീക്ഷിച്ചുകൊണ്ടിരിക്കുകയായിരുന്ന ഡ ഗാമ ഇടപെടുവാൻ തീരുമാനിച്ചത് പെട്ടെന്നായിരുന്നു. സ്‌ഥൂലഗാത്രനായ അയാൾ അവിശ്വസനീയ വേഗതയിലാണ് ആൾക്കൂട്ടത്തെ തള്ളിമാറ്റി ഡെസ്ഫോർജിന് പിന്നിലെത്തിയത്.  അദ്ദേഹത്തെ പിന്നിൽ നിന്നും വട്ടം ചുറ്റിപ്പിടിച്ച് ഉയർത്തിയിട്ട് തന്റെ ഉരുക്ക് കൈത്തണ്ടയാൽ കഴുത്തിനെ വലയം ചെയ്ത് മുറുക്കി.

ആർണിയും സ്ട്രാട്ടണും തങ്ങളുടെ എതിരാളികളുമായുള്ള മൽപ്പിടുത്തത്തിലായിരുന്നതിനാൽ ഡ ഗാമയെ തടയുവാൻ ആരും തന്നെയുണ്ടായിരുന്നില്ല. കഴുത്തിലെ പിടി മുറുകും തോറും ശ്വാസതടസം നേരിട്ടു തുടങ്ങിയ ഡെസ്ഫോർജിന്റെ മുഖം വലിഞ്ഞ് മുറുകി നീല വർണ്ണമാകുന്നത് ഞാൻ ശ്രദ്ധിച്ചു. അദ്ദേഹത്തിന്റെ കൈകൾ രണ്ടും നിസ്സഹായതയോടെ അലക്ഷ്യമായി ചലിച്ചു കൊണ്ടിരുന്നു.

വിറയൽ എന്റെ ദേഹത്തെ ബാധിച്ചു തുടങ്ങിയിരുന്നു. വീർത്തു വരുന്ന ബലൂൺ കണക്കെ തലയ്ക്കുള്ളിൽ മർദ്ദം ഏറുന്നു. കാണികളുടെ ആരവം കടൽത്തീരത്താഞ്ഞടിക്കുന്ന തിരമാലകളുടെ ഗർജ്ജനത്തിന് സമാനമായി തോന്നി എനിക്ക്. എന്നെ നോക്കി നിശ്ശബ്ദമായി കേഴുന്ന ഇലാനയെ കാണാമായിരുന്നു എനിക്ക്. അടുത്ത നിമിഷം ഒരു ചീറ്റപ്പുലിയെപ്പോലെ അവൾ ഗാമയുടെ മുകളിലേക്ക് ചാടി വീണു. എന്നാൽ തന്റെ വലത് കൈ കൊണ്ട് ഒരു പുഷ്പം കണക്കെ അയാൾ അവളെ ദൂരേക്ക് വലിച്ചെറിഞ്ഞിട്ട് ഡെസ്ഫോർജിന്റെ കഴുത്തിലെ പിടി ഒന്നു കൂടി മുറുക്കി. ഡ ഗാമയുടെ മുഖത്തെ നിർവ്വികാരത മാഞ്ഞ് പോകുന്നതും പകരം ഞാൻ കണ്ടിട്ടുള്ളതിൽ വച്ചേറ്റവും ക്രൂരവും രാക്ഷസീയവുമായ ഒരു ചിരി തെളിയുന്നതും ഞാൻ വിറയലോടെ ശ്രദ്ധിച്ചു.

എന്റെ രക്തം തിളച്ചു തുടങ്ങിയിരുനു. ഈ ലോകത്തിലെ സകല സാഡിസ്റ്റുകളേയും പ്രാകൃത മാനസരെയും ഒറ്റയടിക്ക് തുടച്ച് നീക്കണമെന്ന ഒരു ത്വര എന്നെ ആവേശിച്ചത് പെട്ടെന്നായിരുന്നു. കൈയിൽ കിട്ടിയ ഒരു കസേരയെടുത്ത് പൊക്കി ഞാൻ ഡ ഗാമയുടെ തലയിൽ ആഞ്ഞടിച്ചു. ആ ഒരു നിമിഷം ഡ ഗാമ എനിക്ക് മറ്റ് പലരുമായിരുന്നു. സ്കൂളിൽ വച്ച് എന്നെ മർദ്ദിച്ച ആ റഗ്ബി ടീം ക്യാപ്റ്റൻ നേവിയിൽ ചേർന്ന വേളയിൽ പുതിയ അംഗങ്ങളെ മര്യാദ പഠിപ്പിക്കാൻ വന്ന ആ സീനിയർ കേഡറ്റ് ഫ്ലീറ്റ് എയർ ആം ൽ ചേർന്ന സമയത്ത് പ്രായോഗിക ജ്ഞാനം കുറഞ്ഞ വൈമാനികരെ അങ്ങേയറ്റം അപമാനിക്കുമായിരുന്ന ഒരു കമാൻഡർ ഇവരെക്കാൾ എല്ലാം എന്റെ മനസ്സിൽ തെളിഞ്ഞത് മറ്റൊരു രൂപമായിരുന്നു അസുഖം ബാധിച്ച് കുറച്ച് നാൾ നേഴ്സിങ്ങ് ഹോമിൽ കഴിഞ്ഞ കാലത്തെ അനുഭവം. മാനസിക നില തെറ്റിയ രോഗികളുടെ നിയന്ത്രണാതീതമായ പെരുമാറ്റം നൈറ്റ് ഡ്യൂട്ടി സമയത്തെ തന്റെ ചീട്ട് കളിയെ തടസ്സപ്പെടുത്തന്നതിൽ കലി കയറി അവരെ നിർദ്ദാക്ഷിണ്യം തല്ലിച്ചതയ്ക്കുന്നതിൽ ആനന്ദം കണ്ടെത്തിയിരുന്ന ആ പുരുഷ നേഴ്സ്

അടിയുടെ ആഘാതത്തിൽ കസേരയുടെ കാലുകൾ ഒടിഞ്ഞ് പോയിരുന്നു. ഒരിക്കൽക്കൂടി ആ കസേര ഉയർന്ന് താഴ്ന്നു. ഇത്തവണ അത് പൂർണ്ണമായും ഒടിഞ്ഞ് നുറുങ്ങി. അസഹ്യമായ വേദനയിൽ പുളഞ്ഞ ഡ ഗാമ നിലവിളിച്ചു കൊണ്ട് ഡെസ്ഫോർജിനെ താഴേക്കിട്ടു. വട്ടം തിരിഞ്ഞ് എന്നെ നോക്കിയ അയാളുടെ മുഖത്ത് തലയിൽ നിന്നും ഒഴുകിയിറങ്ങുന്ന രക്തം കാണാമായിരുന്നു. കസേരയുടെ അവശേഷിച്ച ഭാഗവും അയാളുടെ മുഖത്തേക്ക് എറിഞ്ഞിട്ട് ഞാൻ പിന്മാറി.

പക്ഷേ, ഗാമയെ സംബന്ധിച്ചിടത്തോളം ആ പ്രഹരം ഒന്നുമല്ലായിരുന്നു. കൈകൾ രണ്ടും വിടർത്തി എന്നെ പിടികൂടുവാനായി അയാൾ മുന്നോട്ട് കുതിച്ചു. എന്നാൽ വിദഗ്ദ്ധമായി ഒരു വശത്തേക്ക് ഒഴിഞ്ഞു മാറിയ ഞാൻ അടുത്തു കിടന്ന കസേര അയാളുടെ മുന്നിലേക്ക് ചവിട്ടിയെറിഞ്ഞു. അതിൽ തട്ടി നില തെറ്റിയ ഡ ഗാമ മലർന്നടിച്ച് വീഴുന്നതാണ് പിന്നെ ഞാൻ കണ്ടത്. ഒട്ടും അമാന്തിച്ചില്ല ഞാൻ. അരികിലെ മേശമേൽ കണ്ട ഷ്നാപ്സിന്റെ കുപ്പി വലിച്ചെടുത്ത് അതിന്റെ അടിഭാഗം കൌണ്ടറിന്റെ അരികിൽ അടിച്ച് പൊട്ടിച്ചു. വീണിടത്ത് നിന്നും എഴുന്നേൽക്കാൻ കഴിയുന്നതിന് മുന്നെ ഞാൻ നീട്ടിപ്പിടിച്ച കുപ്പിയുമായി അയാളുടെ നെഞ്ചിലേക്ക് മുട്ടു കുത്തി ചാടി വീണു.

തീർത്തും മാരകമായ ആയുധം തന്നെയായിരുന്നു ആ കുപ്പി. അതിന്റെ ഉടഞ്ഞ് കൂർത്ത ഭാഗം ഞാൻ അയാളുടെ കീഴ്ത്താടിയിൽ ചേർത്ത് വച്ച് താഴോട്ട് വലിച്ചു. ഒരു ബ്ലേഡ് കൊണ്ട് വരിഞ്ഞത് പോലെ ആ മുറിപ്പാടിൽ നിന്നും രക്തം കിനിയുവാൻ തുടങ്ങി. ആഞ്ഞൊരമർത്തൽ അത് മതിയാകുമായിരുന്നു അയാളുടെ കഥ കഴിക്കാൻ ആ യാഥാർത്ഥ്യം മനസ്സിലായതോടെ അയാളുടെ മുഖത്ത് ഇതാദ്യമായി മരണഭയം നിഴലിക്കുന്നത് കാണാറായി.

ആ നിമിഷം അയാളെ ഞാൻ കൊല്ലുമായിരുന്നോ ഇല്ലയോ എന്ന കാര്യത്തിൽ ഒരുറപ്പുമുണ്ടായിരുന്നില്ല എനിക്ക്. ആ സമയത്താണ് ആൾക്കൂട്ടത്തിന്റെ ആരവത്തിനും മുകളിൽ ഒരു വെടിയൊച്ച മുഴങ്ങിയത്. അതോടെ ഒരു ഞെട്ടലോടെ ഞാൻ യാഥാർത്ഥ്യത്തിലേക്ക് തിരികെയെത്തി. ഉച്ചത്തിലുള്ള ആരവം നിശ്ശബ്ദതയ്ക്ക് വഴി മാറിയത് അവിശ്വസനീയമായ വേഗതയിലായിരുന്നു. കൊടുങ്കാറ്റിന് ശേഷമുള്ള സമുദ്രത്തിന്റെ ശാന്തതയുടെ പ്രതീതി. വലത് കൈയിൽ നീട്ടിപ്പിടിച്ച ഓട്ടോമാറ്റിക്ക് പിസ്റ്റളുമായി ഒലാഫ് സൈമൺസെൻ ആൾക്കൂട്ടത്തെ വകഞ്ഞ് മാറ്റി മുന്നോട്ട് വന്നു.

“ദാറ്റ്സ് ഇനഫ്, ജോ” ഇംഗ്ലീഷ് ഭാഷയിൽ അദ്ദേഹം ഉച്ചരിച്ചു. “ഐ വിൽ ടേക്ക് ഓവർ നൌ

ഞാൻ പതുക്കെ എഴുന്നേറ്റ് കൈയിലിരുന്ന കുപ്പി ബാർ കൌണ്ടറിൽ ശ്രദ്ധാപൂർവ്വം വച്ചു. തല ചുറ്റുന്നത് പോലെ ഇതുവരെ നടന്നതൊക്കെ യാഥാർത്ഥ്യമോ സ്വപ്നമോ എന്ന വിഭ്രാന്തിയിലായിരുന്നു ഞാൻ. താഴെ വീണു കിടക്കുന്ന ഡ ഗാമയെയും ആർണിയും സാറാ കെൽ‌സോയും ചേർന്ന് പിടിച്ചെഴുന്നേൽപ്പിക്കാൻ ശ്രമിക്കുന്ന ജാക്ക് ഡെസ്ഫോർജിനെയും ഒക്കെ അവ്യക്തമായി കാണുവാൻ സാധിച്ചു എനിക്ക്. വലിയ കേടുപാടൊന്നും കൂടാതെ നൃത്തവേദിയുടെ ഒരരികിൽ നിൽക്കുന്ന സ്ട്രാട്ടൺ കർച്ചീഫ് കൊണ്ട് തന്റെ മുഖത്തെ രക്തത്തുള്ളികൾ തുടച്ചു കൊണ്ടിരിക്കുന്നു.

ഡ ഗാമയെയും നിവർന്ന് നിൽക്കാൻ കഴിയുന്ന അനുയായികളെയും സൈമൺസെൻ തോക്ക് ചൂണ്ടി ബാർ കൌണ്ടറിനരികിൽ നിരയായി നിർത്തി. മറ്റ് രണ്ട് പേർ അബോധാവസ്ഥയിൽ നിലത്ത് വീണ് കിടക്കുകയാണ്. ഒരു കൽക്കരിച്ചാക്ക് പോലെ ഡെസ്ഫോർജ് എടുത്ത് പൊക്കി എറിഞ്ഞ ആളാകട്ടെ ഒടിഞ്ഞ തന്റെ കൈയും താങ്ങിപ്പിടിച്ച് ഒരു കസേരയിൽ ഇരിക്കുന്നുണ്ട്.

സൈമൺസെൻ എന്റെയരികിലേക്ക് വന്നു. കൈയിൽ തോക്കുമായി നിൽക്കുന്ന അദ്ദേഹത്തിന്റെ ചുമലിന് മുകളിലൂടെ എനിക്ക് ഗാമയെ കാണാമായിരുന്നു. എന്നെത്തന്നെ തുറിച്ചു നോക്കിക്കൊണ്ട് തന്റെ താടിയിലെ രക്തം തുടച്ചു കളയുകയാണയാൾ.

“ഗോ ഹോം, ജോ” സൈമൺസെൻ ഇംഗ്ലീഷിൽ പറഞ്ഞു. “ആന്റ് ടേക്ക് യുവർ ഫ്രണ്ട്സ് വിത്ത് യൂ പിന്നീട് കാണാം എല്ലാവരോടും കുറച്ച് സംസാരിക്കാനുണ്ട്

ഒരു വിഡ്ഢിയെപ്പോലെ അദ്ദേഹത്തെ തുറിച്ച് നോക്കി ഞാൻ നിൽക്കവെ ഇലാന അരികിലേക്ക് വന്നു. ആർണിയുടെ കൈയിൽ ഊരിക്കൊടുത്തിരുന്ന ആ രോമക്കുപ്പായം അപ്പോൾ അവളുടെ ചുമലിൽ അലസമായി വിശ്രമിക്കുന്നുണ്ടായിരുന്നു. പരിഭ്രമിച്ച് വിവർണ്ണമായിരുന്നു അവളുടെ മുഖം. എങ്കിലും അവളുടെ സ്വരം ശാന്തവും വ്യക്തവുമായിരുന്നു.

“ജോ എത്രയും പെട്ടെന്ന് പുറത്ത് കടക്കുന്നതാണ് നല്ലത് അതിനുള്ള അവസരം ഇപ്പോഴും അവശേഷിച്ചിരിക്കെ

എന്റെ നേർക്ക് അവൾ കൈ നീട്ടി. അനുസരണയോടെ ആ കൈയിൽ പിടിച്ച് ഒരു ആട്ടിൻ‌കുട്ടിയെ പോലെ ഞാൻ അവളെ അനുഗമിച്ചു.

  
(തുടരും)

42 comments:

  1. വല്ല കാര്യവുമുണ്ടായിരുന്നോ ഇലാനയ്ക്ക്...? മനുഷ്യരെ തല്ലു കൊള്ളിക്കാനായിട്ട്... !

    ReplyDelete
  2. ഉള്ള നേരത്തേ രക്ഷപ്പെടുന്നത്‌ തന്നെ നല്ലത്‌

    ReplyDelete
    Replies
    1. റാംജിഭായ്, ഓടല്ലേ... നമുക്ക് നോക്കാമെന്നേ...

      Delete
  3. ഒരു സിനിമാസ്റ്റൈൽ സ്റ്റണ്ട് കഴിഞ്ഞ് എല്ലാവരും ക്ഷീണിതരായി....

    ReplyDelete
    Replies
    1. ഏറിയാൽ രണ്ട് മിനിറ്റ്... അത്രയേയുള്ളൂ അരീക്കോടൻ മാഷേ...

      Delete
  4. ഹാവു.... സമാധാനമായി!

    ReplyDelete
  5. അടിയുടെ പൊടി പൂരം. ഒരു അദ്ധ്യായം ആക്ഷന്‍ മാത്രമായിരുന്നല്ലേ..
    എന്നാലും നമ്മുടെ തോമാച്ചായന്റെ തുണിപറിച്ചടിയോളം വരില്ല.

    ReplyDelete
    Replies
    1. ഒരാളും കൂടിയെത്തിയല്ലോ ചിരിപ്പിക്കാനായിട്ട്... :)

      Delete
  6. അടിയാണേൽ ഇതുപോലിരിക്കണം. എന്തിനാ ഒരുപാട് നേരം കിടന്ന് മറിയണേ..?!
    നിമിഷ നേരം കൊണ്ട് രണ്ടും രണ്ടിടത്തായില്ലേ...
    ഇത്തവണ ‘സ്റ്റണ്ട് മാത്രം.
    സ്റ്റണ്ട് സംവിധായകന്റെ പേരു പറഞ്ഞില്ല...
    വിനുവേട്ടനണോ...?

    ReplyDelete
    Replies
    1. അതെയതെ... നടീനടന്മാർക്ക് ഇംഗ്ലീഷ് പരിജ്ഞാനം അത്ര പോരാത്തത് കൊണ്ട് മലയാളത്തിൽ പറഞ്ഞ് കൊടുക്കേണ്ടി വന്നു അശോകൻ മാഷേ... :)

      Delete
  7. സത്യത്തിൽ എന്താണിവിടെ സംഭവിച്ചത്? ഞാനൊരു ബീയർ എടുക്കാൻ വേണ്ടി സ്റ്റോറിലേയ്ക്ക് പോയ നേരത്ത് എന്ത് അക്രമമാണ് ഇവിടെ കാട്ടിക്കൂട്ടിയത്!! പൊട്ടിച്ചുകളഞ്ഞ ഓരോ കുപ്പിയ്ക്കും പകരം ചോദിച്ചിട്ടേ ഇവന്മാരെ വിടാവുള്ളു പോലീസുകാരാ..

    (എന്നാലും ന്റെ ഇലാനേ..)

    ReplyDelete
    Replies
    1. സത്യത്തില്‍ ജിമ്മിച്ചന്‍ ആരുന്നോ അവിടുത്തെ ബാര്‍മാന്‍, അല്ല ബീയർ എടുക്കാൻ വേണ്ടി സ്റ്റോറിലേയ്ക്ക് പോയതുകൊണ്ട് ചോദിച്ചതാ..

      Delete
    2. ആകാശത്തിനു കീഴിലെ ഏതു ബാറും ഷാപ്പും ജഗന്നാ... സോറി ജിമ്മിച്ചനു സമാനമാണ്. മുന്നില്‍ നിന്നും പിന്നില്‍ നിന്നും ഒരു താങ്ങ് അച്ചായനു ആവശ്യം വരില്ല. പറയാൻ എന്തും എളുപ്പമാണു, തിരിച്ചെടുക്കാനാണു പാട്‌... ഒരു ബാറും സ്വയം തുറന്നു കുടിയ്ക്കാന്‍ അച്ചായനെ വല്ലാതെ പ്രേരിപ്പിയ്ക്കരുത്‌. അതാർക്കും നന്നാവില്ല.

      ഒരറ്റത്തു നിന്നും കുടിയ്ക്കാന്‍ തുടങ്ങിയാൽ അച്ചായന്‍ നിർത്തില്ല. പൊളിച്ചടുക്കും പലതും... അച്ചായന്റെ ഉള്ളിൽ എല്ലാരും കൂടെ ചങ്ങലയ്ക്കിട്ടു നിർത്തിയ മറ്റൊരു അച്ചായനുണ്ട്‌, മുറിവേറ്റ ഒരു സിങ്കം. അതിനെ പുറത്തു കൊണ്ടു വരാൻ ശ്രമിയ്ക്കരുത്‌. അത്‌ അവരവരുടെ കുഴി കുത്തലായി തീരും (അതിനു കുപ്പി മേടിച്ചു കൊടുത്ത്‌ മടുക്കും നമ്മൾ).
      ആജ്ഞകളുടെ വാറോലകളുമായി ഇനിയാരും EOD വഴി കടന്ന് കമന്റെഴുതാന്‍ വരണമെന്നില്ല. മനസ്സിലായെങ്കിൽ ശ്രീജിത്തേ, നിനക്ക് പോവാം.

      Delete
    3. അറിഞ്ഞിരുന്നില്ല ഞാന്‍, അറിഞ്ഞിരുന്നെങ്കില്‍ ചോദികകില്ലായിരുന്നു..
      എന്നാലും ഇപ്പോള്‍ ചോദിച്ചു പോകുവാ.. ആ ദുഷ്ടന്റെ കയ്യില്‍ നിന്നും ജിമിച്ചനു രക്ഷിക്കാമായിരുന്നില്ലേ.. നമ്മുടെ ജോയെ..

      Delete
    4. അംഗനമാരെയും കാണാം ബീയറും കഴിക്കാം എന്ന് കരുതി കൌണ്ടറിൽ ഒരു സീറ്റ് ഒപ്പിച്ചെടുത്തതാ.. അപ്പോളാ ‘അളവുകാരൻ’ പറയുന്നത് ‘ആന’ ബീയർ വേണമെങ്കിൽ സ്റ്റോറിൽ പോയി എടുത്തോണ്ട് വാ എന്ന്. (നമ്മള് അവിടുത്തെ സ്ഥിരം പറ്റുപടിക്കാരൻ ആയതിന്റെ ഒരു സൌകര്യമേ..) എന്നാലും ആ നേരത്ത് യിവന്മാർ അലമ്പാക്കുമെന്ന് കരുതിയില്ല..

      (ശ്രീക്കുട്ടാ... നമിച്ചു ട്ടാ..)

      Delete
    5. എന്റെ ശ്രീ.... സാഷ്ടാംഗം നമിക്കുന്നു... ജനാർദ്ദനൻ പറഞ്ഞത് പോലെ, നീ തങ്കപ്പനല്ലെടാ... പൊന്നപ്പനാ... പൊന്നപ്പൻ... (ജനാർദ്ദനൻ അങ്ങനെ തന്നെയല്ലേ പറഞ്ഞത്... ! ഓർമ്മ വരുന്നില്ലല്ലോ... )

      Delete
  8. എന്റെ നേർക്ക് അവൾ കൈ നീട്ടി. അനുസരണയോടെ ആ കൈയിൽ പിടിച്ച് ഒരു ആട്ടിൻ‌കുട്ടിയെ പോലെ ഞാൻ അവളെ അനുഗമിച്ചു.
    അത് കൊള്ളാം, ഒരുത്തന്‍റെ തല അടിച്ചു പൊട്ടിച്ചിട്ട് ആട്ടിന്‍ കുട്ടിയെപോലെ ഇറങ്ങി പോകുക.. പെണ്ണിന് മുന്‍പില്‍ ഇതു കൊമ്പനും ആട്ടിന്‍ കുട്ടിയായി പോകുമല്ലേ..

    ReplyDelete
    Replies
    1. അതാ, പെണ്ണിന്റെ മിടുക്ക് .... :)

      Delete
    2. ശ്രീജിത്തിന്റെ എല്ലാം സംശയവും തീർന്നില്ലേ... ? :)

      Delete
  9. അടിയോടടി. മാഫിയാ ശശിയും കനല്‍കണ്ണനുമൊക്കെ മാറിനില്‍ക്കണം.

    ReplyDelete
    Replies
    1. അടിയൊക്കെ പൊരിഞ്ഞ അടി തന്നെയായിരുന്നു... പക്ഷേ, സൈമൺസെൻ വന്നില്ലായിരുന്നെങ്കിൽ രണ്ടിലൊന്നറിഞ്ഞേനെ...

      Delete
  10. അടുത്ത അടി വരുന്നതിനു മുൻപേ രക്ഷപ്പെടുന്നത് തന്നെ ബുദ്ധി...!

    ReplyDelete
    Replies
    1. പക്ഷേ, അടുത്ത ലക്കം ആവുമ്പോഴേക്കും തിരിച്ചെത്തണേ... :)

      Delete
  11. എന്താപ്പോ ഇവിടെ സംഭവിച്ചേ? ആകെ ഒരു വെടീം പൊകേം പോലെ... ;)

    ReplyDelete
    Replies
    1. ഇന്ന് വിഷുവല്ലേ... പിള്ളേര് പടക്കം പൊട്ടിച്ചതാ.. :P

      എല്ലാവർക്കും വിഷു ആശംസകൾ.. :)

      Delete
    2. എല്ലാ വായനക്കാർക്കും എന്റെ വകയും വിഷു ആശംസകൾ....

      Delete
  12. ഒരു അടിയുടെ വിവരണം ഇത്ര ഭംഗിയായി വേറെങ്ങും വായിച്ചിട്ടില്ല.ഞാൻ പുറത്ത്‌ നിന്നത്‌ നന്നായി.

    ReplyDelete
    Replies
    1. ഈ ലക്കം ഇഷ്ടമായി എന്നറിഞ്ഞതിൽ സന്തോഷം സുധി...

      Delete
  13. ആർണ്ണിയോട്‌ ഭയങ്കര ബഹുമാനാമൊക്കെ തോന്നുന്നുണ്ട്‌...

    ReplyDelete
  14. "ഗാമ ഇനിയും എണീറ്റ്‌ വരും മുമ്പേ വേഗം അവർ ഒന്നു പുറത്തു കടന്നിരുന്നെങ്കിൽ ". ഇത്രയും സീനും ഹൃദയമിടിപ്പോടെയാണ് വായിച്ചു തീർത്തെ.

    ReplyDelete
    Replies
    1. ഗാമയെയും സംഘത്തെയും നമ്മുടെ പോലീസുകാരൻ നിരത്തി നിർത്തിയിരിക്കുകയല്ലേ...?

      Delete
  15. Dishyum..dishyum...njan scoot ayene ippo..:)

    ReplyDelete
    Replies
    1. വിൻസന്റ് മാഷ് അവിടെത്തന്നെ നിൽക്കെന്നേ...

      Delete
  16. ഇതോടെ ഇലാനയുടെ മനസ്സില്‍ ജോ ക്ക് ഒരു പ്രത്യേക " ഇത് " കൂടിക്കാണുമോ :) എന്തായാലും എസ്കേപ് .

    ReplyDelete
  17. എന്തോരം ആക്‍ഷന്‍ ഹീറോക്കളാ. ദേ ഇപ്പ ജോയും ഒരു ആക്‍ഷന്‍ ഹീറോ!

    ReplyDelete
  18. അപ്പോൾ സ്റ്റണ്ട് സീനും ഉണ്ട് അല്ലേ

    ReplyDelete
  19. ഇടി കൊണ്ടവന്‍ മേശപ്പുറത്തേക്ക് തെറിച്ചു വീഴുന്നതും മേശ ഒടിയുന്നതും നമ്മളൊക്കെ എത്ര കണ്ടതാ. ഇവന്മാര്‍ മലയാള സിനിമ കണ്ട് പഠിച്ചതാവും 

    ReplyDelete