തിരികെ ഹോട്ടലിലെ എന്റെ
റൂമിലെത്തി കുളിക്കുവാൻ കയറുന്നത് വരെയും പ്രത്യേകിച്ചൊരു വികാരവിക്ഷോഭവും എന്നെ അലട്ടിയിരുന്നില്ല.
ഷവറിലെ തണുത്ത ജലധാര ശിരസ്സിൽ പതിച്ചപ്പോഴാണ് അല്പം മുമ്പ് നടന്ന ആ സംഭവത്തിന്റെ തീവ്രതയും
ഭവിഷ്യത്തും ഓർത്ത് ഞാൻ ഞെട്ടിത്തരിച്ചു പോയത്. ആ ഷോക്കിൽ ഏതാണ്ട് രണ്ട് മിനിറ്റ് അങ്ങനെ
നിന്നു പോയ ഞാൻ പിന്നെ ടവൽ എടുത്ത് ദേഹം തുടച്ചു. വസ്ത്രം ധരിച്ചുകൊണ്ടിരിക്കവെയാണ്
വാതിലിൽ ആരോ മുട്ടിയതും അടുത്ത നിമിഷം ആർണി റൂമിലേക്ക് പ്രവേശിച്ചതും. അത്ര ചെറുതല്ലാത്ത
ഒരു മുറിവ് അവന്റെ വലത് കവിളിൽ കാണാമായിരുന്നു. എങ്കിലും പ്രസന്നവദനനായിരുന്നു അവൻ.
“വല്ലാത്തൊരു രാത്രി… അല്ലേ…? എന്ത് തോന്നുന്നു…?” അവൻ അടുത്ത് വന്നു.
“എനിക്ക് കുഴപ്പമൊന്നുമില്ല… ഡെസ്ഫോർജിന് എങ്ങനെയുണ്ട്…?” ഞാൻ ചോദിച്ചു.
“ഇലാനയുണ്ട് അദ്ദേഹത്തോടൊപ്പം… ഞാൻ എന്റെ കോട്ടേജിലേക്ക് പോകുകയാണ്… ഷർട്ടിൽ മുഴുവൻ രക്തമാണ്… പക്ഷേ, എന്റെയല്ല എന്നതാണ് ആശ്വാസം… വേഷം മാറി അര മണിക്കൂറിനുള്ളിൽ ഞാനെത്താം… ബാറിൽ വച്ച് കാണാം നമുക്ക്…”
അവൻ തിരിഞ്ഞ് നടന്നു.
വസ്ത്രധാരണം പൂർത്തിയാക്കി ഇടനാഴിയിലിറങ്ങി ഞാൻ ഡെസ്ഫോർജിന്റെ റൂമിന് നേർക്ക് നടന്നു.
വാതിലിൽ മുട്ടി അല്പം കഴിഞ്ഞ് കതക് തുറന്ന് പുറത്തേക്കെത്തി നോക്കിയത് ഇലാനയായിരുന്നു.
“എങ്ങനെയുണ്ട് അദ്ദേഹത്തിന്…?”
“വന്ന് നോക്ക്…”
കഴുത്തറ്റം പുതപ്പിച്ചിരിക്കുന്ന
ഒരു ബ്ലാങ്കറ്റിനടിയിൽ സുഖമായി ഉറങ്ങുകയാണ് ഡെസ്ഫോർജ്. താളാത്മകമായി കൂർക്കം വലിച്ചുകൊണ്ടിരിക്കുന്ന
അദ്ദേഹത്തിന്റെ വായ് അൽപ്പം തുറന്നിരിക്കുന്നു.
“വിസ്കി ശരിക്കും തലയ്ക്ക്
പിടിച്ചിരിക്കുന്നു… ഒരുറക്കം കഴിഞ്ഞ് എഴുന്നേൽക്കുമ്പോൾ കഴിഞ്ഞതെല്ലാം
ഒരു സ്വപ്നമായിരുന്നിരിക്കും എന്നായിരിക്കും അദ്ദേഹം കരുതുക…” അവൾ പറഞ്ഞു.
“അത് തന്നെയാണെനിക്കും
തോന്നുന്നത്…”
തലയുയർത്തി അവൾ എന്നെ
നോക്കി. എന്നോട് എന്തോ പറയുവാനുണ്ടെന്ന് ആ കണ്ണുകളിൽ നിന്ന് വ്യക്തം. ഊഹം ശരിയായിരുന്നു.
അവൾ വായ് തുറന്നതും ആരോ കതകിൽ മുട്ടി. എന്നെ ഒന്നുകൂടി നോക്കിയിട്ട് അവൾ പോയി വാതിൽ
തുറന്നു. സാറാ കെൽസോ ആയിരുന്നു അത്.
“മിസ്റ്റർ ഡെസ്ഫോർജിന്
എങ്ങനെയുണ്ടെന്ന് അറിയാൻ വന്നതാണ്…” സാറ പറഞ്ഞു.
കിടക്കയുടെ നേർക്ക് ഇലാന
കൈ ചൂണ്ടി. “ആരാധകർക്ക് കാണുവാൻ പറ്റിയ സമയം തന്നെ…”
സാറാ കെൽസോ കട്ടിലിനരികിലേക്ക്
ചെന്ന് അദ്ദേഹത്തെ സൂക്ഷിച്ച് നോക്കി. “എപ്പോഴും അദ്ദേഹം ഇങ്ങനെയാണോ…?”
“ആഴ്ച്ചയിൽ നാലോ അഞ്ചോ
തവണ മാത്രം…” ഇലാന പറഞ്ഞു.
ചീങ്കണ്ണിയുടെ തുകൽ കൊണ്ട്
നിർമ്മിച്ച ഒരു പേഴ്സ് സാറാ കെൽസോ കട്ടിലിനരികിലെ ലോക്കറിന് മുകളിൽ വച്ചു. “ഞാനിത്
ഇവിടെ വയ്ക്കുന്നു… ഫ്രെഡറിക്‌സ്മട്ടിൽ നിന്നും കിട്ടിയതാണ്… ആ മൽപ്പിടുത്തത്തിനിടയിൽ വീണു പോയതായിരിക്കും…”
“അത് ജാക്കിന്റെ തന്നെയാണെന്ന്
നിങ്ങൾക്കുറപ്പുണ്ടോ…?”
അവൾ തല കുലുക്കി. “ഞാനത്
തുറന്ന് നോക്കിയിരുന്നു… മറ്റ് പലതിന്റെയും കൂടെ അദ്ദേഹത്തിന്റെ പേരിൽ വന്ന
ഒരു കത്തും അതിലുണ്ടായിരുന്നു..”
അവൾ വാതിലിനരികിലേക്ക്
ചെന്നിട്ട് തിരിഞ്ഞു നിന്നു. “മിസ്റ്റർ മാർട്ടിൻ… അവിടെ
നിങ്ങൾ കാഴ്ച്ച വച്ച ആ പ്രകടനം… ഗംഭീരം തന്നെയായിരുന്നു… യൂ ആർ എ മാൻ ഓഫ് സർപ്രൈസസ്… ആ സെർജന്റ് അപ്പോൾ അവിടെ എത്തിയില്ലായിരുന്നുവെങ്കിൽ
എന്ത് സംഭവിക്കുമായിരുന്നുവെന്ന് വല്ല രൂപവുമുണ്ടോ…?”
“ഒരിക്കലും പറയാൻ കഴിയില്ല
മിസ്സിസ് കെൽസോ… എന്ത്
പറയുന്നു…?”
“നിങ്ങൾ പറഞ്ഞത് ശരിയാണ്…”
വാതിൽ പതുക്കെ ചാരിയിട്ട്
സാറാ കെൽസോ നടന്നകന്നു.
“ഇദ്ദേഹം ശാന്തമായി ഉറങ്ങട്ടെ… നമുക്ക് എന്റെ റൂമിലേക്ക് പോയാലോ…? കുറച്ച്
നേരം സംസാരിച്ചിരിക്കാം…” ഇലാന അഭിപ്രായപ്പെട്ടു.
തൊട്ടടുത്ത റൂം തന്നെയായിരുന്നു
അവളുടേത്. അങ്ങോട്ട് നടക്കുന്നതിനിടയിലും അവളുടെ മുഖത്തെ സ്ഥായിയായ ആ രോഷഭാവം ഞാൻ ശ്രദ്ധിക്കാതിരുന്നില്ല.
പലപ്പോഴും അവളിൽ പ്രകടമാകാറുള്ള ആ ഭാവം യുക്തിക്ക് നിരക്കാത്തതും വിശദീകരണം ഇല്ലാത്തതും
തീർത്തും അരോചകവുമായി എനിക്കനുഭവപ്പെട്ടു. ആരെയും മയക്കുന്ന ശരീരവടിവിനുടമായാണ് അവളെന്ന
വസ്തുത ഒരു വശത്ത്… അതോടൊപ്പം തന്നെ ജാക്ക് ഡെസ്ഫോർജിന്റെ പെണ്ണാണ്
അവളെന്ന യാഥാർത്ഥ്യം മറുവശത്ത്…
അതുകൊണ്ട് തന്നെ അവളോടുള്ള അഭിനിവേശം
എന്നിൽ അസ്വസ്ഥതയുളവാക്കി.
ജാലകത്തിനരികിൽ ഇട്ടിരിക്കുന്ന
ഇരിപ്പിടത്തിൽ അവൾ ചെന്നിരുന്നു. കാലിന്മേൽ മറുകാൽ കയറ്റി വച്ചുള്ള ആ ഇരിപ്പിൽ അവളുടെ
സ്കെർട്ടിന്റെ അറ്റം വലിഞ്ഞ് മുറുകി തുടയിൽ നിന്നും മുകളിലേക്ക് കയറി. ഒരു സിഗരറ്റ്
ആവശ്യപ്പെട്ട അവൾക്ക് അത് നൽകിയിട്ട് തീ കൊളുത്തിക്കൊടുക്കുമ്പോൾ എന്റെ വിരലുകൾക്ക്
വിറയൽ അനുഭവപ്പെടുന്നുണ്ടായിരുന്നു.
“മിസ്സിസ് കെൽസോ ഇവിടെ
എത്തിയിരിക്കുന്നതിന്റെ ഉദ്ദേശ്യം ശരിക്കും എന്താണ്…?” അവൾ
ചോദിച്ചു.
സംസാരം തുടങ്ങി വയ്ക്കുവാൻ
പറ്റിയ വിഷയം തന്നെ. ഫോഗെലിന്റെയും സംഘത്തിന്റെയും ആഗമനോദ്ദേശ്യം ഞാൻ അവളോട് വിശദീകരിച്ചു.
തെല്ലൊരു ആകാംക്ഷയോടെ ശ്രദ്ധാപൂർവ്വം അത് കേട്ടുകൊണ്ടിരുന്ന അവളുടെ പുരികം എന്റെ വിവരണം
പൂർത്തിയായിട്ടും ചുളിഞ്ഞ് തന്നെ കാണപ്പെട്ടു.
“ഒരു ഇൻഷൂറൻസ് ഉദ്യോഗസ്ഥൻ
എന്ന നിലയിൽ സ്വന്തം നില ഭദ്രമാക്കുന്നതിൽ മിടുക്കനാണ് സ്ട്രാട്ടൺ എന്നാണെനിക്ക് തോന്നിയത്… പക്ഷേ, നിങ്ങളുടെ പ്രകടനവും ഒട്ടും മോശമായിരുന്നില്ല എന്നതാണ് വാസ്തവം…”
“സ്ട്രാട്ടണുമായി താരതമ്യം ചെയ്താൽ എന്റെ പ്രകടനം അല്പം അപരിഷ്കൃതമായിരുന്നുവെന്ന്
വേണം പറയാൻ…”
“പക്ഷേ, തികച്ചും ഫലപ്രദമായിരുന്നു… മൃഗീയമാം വണ്ണം ഫലപ്രദം…” അവൾ പറഞ്ഞു. “അത്തരം ആക്രമണം ഒരു നഗരത്തിൽ വളർന്നവന്
മാത്രമേ പഠിച്ചെടുക്കുവാൻ കഴിയൂ… ഉദാഹരണത്തിന് കുപ്പി കൊണ്ടുള്ള ആ വിദ്യ… ക്വീൻസ്ബെറി നിയമാവലിയിൽ കാണാൻ
കഴിയുന്നതല്ലായിരുന്നു അത്…”
“ഞാൻ വളർന്ന് വന്ന പ്രദേശത്ത്
ഒരേയൊരു നിയമാവലി മാത്രമേ ഉണ്ടായിരുന്നുള്ളൂ… നമ്മെ ആക്രമിക്കാൻ മറ്റുള്ളവന് അവസരം ലഭിക്കുന്നതിന്
മുമ്പ് അങ്ങോട്ട് ആക്രമിക്കുക…”
“ആ കഥകൾ ഒന്ന് പറയാമോ…?” അവൾ ലാഘവത്തോടെ ചോദിച്ചു.
“പിന്നെന്താ…? അതിനധികം സമയമൊന്നും വേണ്ട…” ഞാൻ തോൾ വെട്ടിച്ചു. “ഫ്ലീറ്റ് എയർ ആം ൽ ഒരു പൈലറ്റ്
ആയിരുന്നു ഞാനെന്ന് മുമ്പ് പറഞ്ഞിരുന്നല്ലോ… 1951 ൽ ആയിരുന്നുവത്… അന്ന് ചെറിയ തോതിൽ ഒരു യുദ്ധമൊക്കെ ഉണ്ടായിരുന്നു…”
“കൊറിയൻ വാർ…?”
“അതെ… ഞാൻ പറയുന്നത് ഒരു പക്ഷേ,
നിങ്ങൾ തെറ്റിദ്ധരിച്ചേക്കാം… ആ യുദ്ധം ഒരിക്കലും ബ്രിട്ടന്റേതായിരുന്നില്ല… ഒരു വിമാനവാഹിനിക്കപ്പലിൽ നിന്നുമായിരുന്നു ഞങ്ങൾ കോസ്റ്റൽ പട്രോളിങ്ങിനായി
ടേക്ക് ഓഫ് ചെയ്തിരുന്നത്… എന്നാൽ നോർത്ത് കൊറിയൻ വൈമാനികരാകട്ടെ അത്ര പരിചയ
സമ്പന്നരൊന്നും ആയിരുന്നില്ല… ഒരു വിമാനവാഹിനിക്കപ്പലിൽ ലാന്റ് ചെയ്യുക എന്നത്
യുദ്ധസമയത്ത് അത്ര എളുപ്പമുള്ള സംഗതിയല്ല… യുദ്ധമില്ലാത്ത കാലത്ത് പോലും അവർക്ക് ധാരാളം വിമാനങ്ങളും
വൈമാനികരും ആ വിധത്തിൽ നഷ്ടമായിട്ടുണ്ട്… ആ കാലഘട്ടത്തിലാണ് ഞങ്ങളുടെ ബാച്ചിലെ വൈമാനികരിൽ
ഭൂരിഭാഗവും മദ്യാസക്തരാകുന്നത്…”
“വിസ്കി…?”
“അല്ല… എന്റെ കാര്യത്തിൽ റം ആയിരുന്നു താരം… മറ്റുള്ളവരിൽ നിന്നും വിഭിന്നനായിരുന്നു എപ്പോഴും ഞാൻ… മദ്യത്തിനോട് തികഞ്ഞ വെറുപ്പായിരുന്നു എനിക്ക്… മദ്യാസക്തി എന്നത് ഒരു രോഗമാണെന്ന കാര്യം അറിയുമോ നിങ്ങൾക്ക്…? വളരെ അപൂർവ്വം ആളുകളേ അത് മനസ്സിലാക്കിയിട്ടുള്ളൂ… ആ സംഘത്തോടൊപ്പം ജോലി ചെയ്യുമ്പോൾ മദ്യത്തിൽ നിന്നും അകന്ന് നിൽക്കുവാൻ
ഞാൻ പെട്ട പാട് എനിക്കും ദൈവത്തിനും മാത്രമേ അറിയൂ… എങ്കിലും
അവരുടെ നിർബന്ധത്താൽ എനിക്കും അത് തുടങ്ങേണ്ടി വന്നു… പിന്നീടായിരുന്നു ഏറ്റവും ദുഃഷ്കരമായ അവസ്ഥ… മദ്യപാനം നിർത്താൻ സാധിക്കാതെയായി എനിക്ക്…”
“നിങ്ങളുടെ വിവാഹബന്ധം
തകരാനുള്ള പ്രധാന കാരണവും അത് തന്നെയായിരുന്നു…?”
“ഒരളവ് വരെ… മുമ്പ് ഞാൻ പറഞ്ഞിരുന്നല്ലോ… അമിത മദ്യപാനം മൂലം ഒരു നാൾ എനിക്ക് ഡ്യൂട്ടിക്ക്
അറ്റന്റ് ചെയ്യുവാൻ പോലും ആയില്ല… അതോടെ ആ ജോലിക്ക് വിരാമവുമായി…”
“അതിനെത്തുടർന്നാണ് നിങ്ങൾ
കൊമേഴ്സ്യൽ പൈലറ്റ് ലൈസൻസിനായുള്ള കോഴ്സിന് ചേരുന്നതും അത് കരസ്ഥമാക്കുന്നതും…?”
“ഇതിനിടയിലുള്ള ഒരു ഒമ്പത്
മാസക്കാലത്തെക്കുറിച്ച് നിങ്ങളോട് ഞാൻ പറഞ്ഞിരുന്നില്ല… ആ കാലഘട്ടത്തിലാണ് ഞാൻ ഈ വിദ്യകളൊക്കെ സ്വായത്തമാക്കുന്നത്… അടിഭാഗം ഉടച്ച കുപ്പികൾ എങ്ങനെ ഉപയോഗിക്കണമെന്നും എതിരാളിയുടെ ഏത്
മർമ്മത്തിൽ ബൂട്ട്സ് ഇടിച്ച് കയറ്റണമെന്നും ഒക്കെ… ഈവനിങ്ങ് സ്റ്റാൻഡേഡ് പത്രത്തിലെ പരസ്യങ്ങൾ
മുഴുവനും അരിച്ച് പെറുക്കിക്കൊണ്ട് നദീ തീരത്തെ
ചാരുബെഞ്ചിൽ സമയം ചെലവഴിച്ചിരുന്ന കാലം… കുറഞ്ഞ വാടകയുള്ള വീടുകൾ തേടിയുള്ള നടപ്പ്…”
“എന്നിട്ട്…?”
“ഒരു ദിവസം ചെറിയൊരു അടിപിടിയെത്തുടർന്ന്
പോലീസ് എന്നെ ലോക്കപ്പിലാക്കി… തുടർന്ന് അവർ ആമിയുമായി ബന്ധപ്പെടുകയും അവൾ എന്നെക്കാണാൻ
എത്തുകയും ചെയ്തു… മാസങ്ങളോളം എന്നെ അന്വേഷിച്ചു നടക്കുകയായിരുന്നു
അവൾ… സത്യം പറയണമല്ലോ… രണ്ടാമത്തെ തവണയായിരുന്നു അവൾക്ക് ഈ അനുഭവം… ലോക്കപ്പിൽ നിന്നും അവളെന്നെ കൊണ്ടുപോയത് ഒരു ക്ലിനിക്കിലേക്കായിരുന്നു… അങ്ങനെ വിളിക്കാമോ അതിനെ എന്നറിയില്ല… അവരുടെ പരീക്ഷണ വസ്തുക്കളായിരുന്നു ഞങ്ങൾ മദ്യപാനികൾ എന്ന് പറയുന്നതായിരിക്കും
ശരി… എന്തുകൊണ്ടോ,
എന്നെ സാധാരണ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരണമെന്ന് അപ്പോഴും ആഗ്രഹമുണ്ടായിരുന്നു
അവൾക്ക്… പിന്നീടുള്ളതെല്ലാം ഒരു തുറന്ന പുസ്തകം പോലെ നിങ്ങളുടെ
മുന്നിൽ വ്യക്തം…”
അവൾ തല കുലുക്കി. “പക്ഷേ, നിങ്ങൾ അതിജീവിച്ചു… ശരിയല്ലേ…? അതാണ് ഏറ്റവും പ്രധാനപ്പെട്ട വസ്തുത…”
“ചിലപ്പോഴെങ്കിലും എനിക്ക്
സംശയം തോന്നാറുണ്ട്…”
ജാലകത്തിനരികിൽ നിന്നുകൊണ്ട്
ഞാൻ പുറത്തേക്ക് നോക്കി. കനത്ത അന്ധകാരം. മിഴികൾ വീണ്ടും തൊട്ടരികിൽ ഇരിക്കുന്ന ഇലാനയിലേക്ക്
വഴിമാറി. നനുനനുത്ത കാലുകൾ… വസ്ത്രത്തിന്റെ ഇറക്കി വെട്ടിയ കഴുത്തിലൂടെ അനാവൃതമാകുന്ന
മാറിടങ്ങളുടെ താഴ്‌വാരം…
അറിയാതെ എന്റെ കരങ്ങൾ അവളുടെ ചുമലിൽ
സ്പർശിച്ചു. അടുത്ത നിമിഷം എന്റെ കരവലയത്തിൽ ഒതുങ്ങിക്കഴിഞ്ഞിരുന്നു അവൾ. ഗാഢവും ദീർഘവുമായ
ഒരു ചുംബനം… ഒടുവിൽ അതിൽ നിന്നും മോചിതയായപ്പോൾ ശ്വാസമെടുക്കുവാൻ
ബുദ്ധിമുട്ടുകയായിരുന്നു അവൾ.
(തുടരും)
അപ്പോൾ ഞാൻ പോയിട്ട് പിന്നെ വരാംട്ടോ... :)
ReplyDeleteഇതിന്റെ ബാക്കിയുണ്ടാവ്വോ ....ന്നാ വേഗം വരണേ
Deleteഈ കാര്യത്തിലൊരു തീരുമാനമാക്കിയിട്ട് പോയാല്‍ മതി.. ഹല്ല പിന്നെ!!
Deleteകഥ പറഞ്ഞ് ,കഥ പറഞ്ഞ് ചെറുക്കൻ പണി പറ്റിച്ചല്ലോ!!!!!
ReplyDeleteഅത് പിന്നെ... വേണംന്ന് വിചാരിച്ചിട്ടല്ലോ സുധി... :)
Deleteഉവ്വ ...ബിസ്വസിച്ച്
Deleteഓൾക്കെന്താ... ശ്വാസം മുട്ടാ....!!?
ReplyDeleteജീവിതത്തിൽ ആദ്യമായി ചുംബിച്ച പോലെ...
അതൊരു ചോദ്യമാ... :)
Deleteആക്രാന്തം ....വമ്പൻ ആക്രാന്തം ...
Deleteഇത്തിരി ക്ഷമ കാണിക്കു ജോ..
(ജിമ്മിച്ചാ ...നോട്ട് ദി പോയിന്റെ ...)
This comment has been removed by the author.
ReplyDeleteപേഴ്സിലുള്ള കത്ത്... അതെന്താ ആരും നോക്കുന്നില്ലേ??
ReplyDeleteഛേ ച്ഛെ... വല്ലോരുടേം കത്തൊക്കെ നമ്മളു നോക്കുന്നതു മ്മോശല്ലേ?
Delete(വിനുവേട്ടൻ നോക്കീട്ടു മ്മളോട് പറഞ്ഞു തരട്ടേന്ന്... ;))
എങ്കിൽ ശരി... അടുത്ത ലക്കത്തിൽ നമുക്ക് ആ കത്തിന്റെ കാര്യം തന്നെ നോക്കാം...
Deleteന്റെ അത്തിപ്പാറ അമ്മച്ചീ... ഇവിടെയും കത്ത് വിവാദമോ??
Delete‘ഞാൻ ഇലാനയെ ഏൽപ്പിച്ച കത്ത് 24 പേജുകൾ ഉള്ളതാണ്‘ - സാറ കെൽസോ
‘എന്റെ കത്ത് ഇങ്ങനല്ല, ഇത് എന്റെ കത്തല്ല.. യഥാർത്ഥ കത്ത് ഞാൻ കാണിച്ച് തരാം’ - ഡെസ്‌ഫോർജ്
‘സാറ ഏൽപ്പിച്ച കത്ത് ഞാൻ വായിച്ചതാണ്, പക്ഷേ അതിലെ വിവരങ്ങൾ ഞാൻ പുറത്ത് വിടുന്നത് മര്യാദയല്ല’ - ഇലാന
‘ഡെസ്ഫോർജിന്റെ കത്തിലെ വിവരങ്ങൾ ഞെട്ടിക്കുന്നതാണ്. അത് വായിച്ചതിന്റെ ഷോക്കിൽ ഞാൻ ഒരു ബോട്ടിൽ റം ഒറ്റയടിക്ക് അകത്താക്കി’ - ജോ മാർട്ടിൻ
ഈ വിഷയത്തെക്കുറിച്ച് ചർച്ച ചെയ്യാൻ ‘ന്യൂസ് അവറിൽ‘ സൌദിയിൽ നിന്നും പ്രശസ്ത തർജ്ജമക്കാരൻ വിനുവേട്ടൻ, ബാംഗ്ലൂരിൽ നിന്നും സ്ഥിരമായി കത്തിടപാടുകൾ നടത്തുന്ന ശ്രീക്കുട്ടൻ, കാനഡ ജംഗ്ഷനിലെ പോസ്റ്റോഫീസിൽ എന്നും ചെന്ന് ‘കത്തുണ്ടോ’ എന്ന് തിരക്കാറുള്ള മുബി എന്നിവർ പങ്കെടുക്കുന്നു..
Ha ha haa....Kalakki Jimmi....
Deleteഈ വിഷയത്തെക്കുറിച്ച് ചർച്ച ചെയ്യാൻ വരാമെന്നേറ്റിരുന്ന ആരും തന്നെ ടെലിഫോൺ ലൈനിൽ ഇല്ലാത്തത് കൊണ്ട് നമുക്ക് ചെറിയൊരു ഇടവേളയിലേക്ക് പോകേണ്ടതായി വന്നിരിക്കുകയാണ്... ചർച്ചകളിലെ സ്ഥിരം സാന്നിദ്ധ്യമായിരുന്ന ശ്രീമാൻ ഉണ്ടാപ്രിയെപ്പോലും ഈ വഴിയെങ്ങും കാണുന്നില്ല...
Deleteഅതു കലക്കി, ജിമ്മിച്ചാ...
Deleteഇനിയിപ്പോ സത്യത്തില്‍ ആ കത്തു നമ്മടെ ഉണ്ടാപ്രിച്ചായന്റെ അല്ലേ എന്നാ എന്റെ സംശയം!!!
അതെല്ലോ.... എന്താ സംശയം.?
Deleteപേഴ്സണലായിട്ടു ജാക്കിനോടൊരു കാര്യം ചോദിച്ചതാ ..
ആ ഇലാന കൊച്ചിനെ വല്ല സോളാർ പദ്ധതീം ആയിട്ട് നമ്മടെ നാട്ടിലേക്കു അയച്ചൂടെ പഹയാ -ന്ന്
നമ്മുടെ മുൻ ചീഫ് വിപ്പ് ഈ ബ്ലോഗ് കണാനിടയായാൽ നമ്മുടെയൊക്കെ കാര്യത്തിനൊരു തീരുമാനമാകും... :)
Deleteഉണ്ടാപ്രിച്ചായോ... ആ പദ്ധതി കൊള്ളാല്ലോ!!
Delete(മോനേ.. മനസ്സില്‍ ലഡു പൊട്ടി!!)
ഇത്തവണ സംഗതി സക്സസ് ആകുമോ? അതോ അടുത്ത അദ്ധ്യായത്തില്‍ വാതിലില്‍ ആരെങ്കിലും മുട്ടുമോ?
ReplyDeleteപിടക്കുന്ന നെഞ്ചോടെ..
മിടിക്കുന്ന ഞരമ്പോടെ..
ആകാംക്ഷാകുതുകിയായ വായനക്കാരന്‍.
ആകാംക്ഷയുടെ മുൾ മുനയിൽ ഒരാഴ്ച്ച നിർത്തുന്നതിലുള്ള ആ സുഖം ഒന്ന് വേറെ തന്നെയാ... :)
Deleteസുഖിച്ചോ സുഖിച്ചോ ...
Deleteചുമ്മാ ലാലിസം കാണിക്കാനാ പരിപാടിയെങ്കി .. തനി ഗൊണം അറിയുംട്ടാ
അപ്പോൾ പിന്നെ അടുത്ത ലക്കം സ്കിപ്പ് ചെയ്യേണ്ടി വരുമോ... !
Deleteഇതൊന്നും അത്ര ഇശ്യു ആക്കണ്ട...
ReplyDeleteഎന്നാലും, ഒരു ഇഷ്യു തന്നെയല്ലേ സുധീർഭായ്... ?
Deleteഒരടി കഴിഞ്ഞ് നടു നിവർത്തിയില്ല. അപ്പഴേയ്ക്കും... എന്താ ഇയ്യാളീ കാണിയ്ക്കണേ...
ReplyDeleteഅറിയാതെ ചുമലിൽ കൈ വച്ചു പോയി എന്നൊരു അപരാധമല്ലേ ജോ മാർട്ടിൻ ചെയ്തുള്ളൂ? അത് ഇങ്ങനെയൊക്കെ ആകുമെന്ന് വിചാരിച്ചു കാണില്ല ശ്രീ... :)
Deleteഅറിയാതെ ..ല്ലേ..
Deleteഅറിഞ്ഞോണ്ട് നുമ്മളെന്തെൻല്ലാം ചെയ്തു നോക്കി..ഒന്നും നടന്നില്ല
അതെ... അതു തന്നെയാ അതിന്റെ വ്യത്യാസം ഉണ്ടാപ്രീ... :)
Deleteഇതൊന്നും അത്ര ഇശ്യു ആക്കണ്ട... Sudheer...ഒരടി കഴിഞ്ഞ് നടു നിവർത്തിയില്ല. അപ്പഴേയ്ക്കും... എന്താ ഇയ്യാളീ കാണിയ്ക്കണേ... Shree...hahahha....
ReplyDeleteആരും മോശമല്ല വിൻസന്റ് മാഷേ.... :)
Deleteenthokke sambhvikkumo?????!!!!!
ReplyDeleteഅത് സസ്പെൻസ്...
Deleteജോ മാർട്ടിൻ കൽപ്പിച്ചതും ഇലാന ഇച്ഛിച്ചതും... എന്താ...?? അദന്നെ...!
ReplyDeleteഎന്നാലും രണ്ടാളെയും ഈ പരുവത്തിൽ ‘തുടരാൻ’ അനുവദിച്ചത് ഇത്തിരി കടന്നകയ്യായിപ്പോയി വിനുവേട്ടാ..
നമ്മളെക്കൊണ്ട് ഇത്രയൊക്കെയല്ലേ ചെയ്യാൻ പറ്റൂ... :)
Deleteഅവരങ്ങനെ ചെയ്തതിലല്ല... അങ്ങനെ അതങ്ങ് തുടരാന്‍ അനുവദിച്ചതിലേ ജിമ്മിച്ചനു വിഷമമുള്ളൂ?
Deleteഇതിനെയാണോ സാര്‍ "കിട്ടാത്ത മുന്തിരി" എന്ന് വിളിയ്ക്കുന്നത്? ;)
[എന്നെ തിരയണ്ട, ഞാനോടി]
ഈ ജിമ്മിച്ചൻ ജിമ്മിച്ചൻ എന്ന് പറഞ്ഞാൽ ആരാന്നാ വിചാരിച്ചത്... ശുദ്ധനാ... ശുദ്ധൻ... മുന്തിരി കിട്ടാത്തതിന്റെ വിഷമം ഒളിപ്പിച്ച് വയ്ക്കാനും മാത്രം കാപട്യമൊന്നും ഇല്ലാത്ത ശുദ്ധൻ... :)
Deleteതൃപ്തിയായി വിനുവേട്ടാ.. നിങ്ങളെങ്കിലും എന്നെ മനസ്സിലാക്കിയല്ലോ.. :)
Deleteങേ.. അപ്പൊ ജോ ആണല്ലേ ചുംബന സമരം തുടങ്ങിവെച്ചത്..
ReplyDeleteഅത് ശരി... ഗവേഷണം പോയ പോക്കേയ്... :)
Deleteഞാനൊന്നും പറയണില്ല. അടുത്ത ലക്കം വരട്ടെ.
ReplyDeleteഒന്നും പറയാഞ്ഞത് ശരിയായില്ല കേട്ടോ...
DeleteIthinte oru kurav undayirunnu ithuvare!!!
ReplyDeleteനാടോടുമ്പോൾ നടുവേ ഓടണമെന്നല്ലേ അരീക്കോടൻ മാഷേ... :)
Deleteകുറച്ചു നാളായി EOD യുടെ പ്രാന്ത പ്രദേശങ്ങളില്‍ നിന്നും മുങ്ങി നടക്കുന്ന ഉണ്ടാപ്രിച്ചായന് ഒരു ഷോക്കോസ് നോട്ടീസ് അയയ്ക്കാനുള്ള പ്ലാനുകള്‍ അണിയറയില്‍ നടക്കുന്ന വിവരം മുന്‍കൂര്‍ അറിയിയ്ക്കുന്നു...
ReplyDeleteഎത്രയും വേഗം കമ്മറ്റിയില്‍ മുഖം കാണിയ്ക്കേണ്ടതാണ്.
അത് പിന്നെ ശ്രീ .. അടി എന്ന് എഴുതിക്കാണിച്ചാലേ നുമ്മ പറപറക്കും ..
Deleteപേടിച്ചു മാറി നിന്നതാ....
ഇനിം മുടങ്ങാതെ വന്നോളാംട്ടോ ..
പേടിയോ... ഉണ്ടാപ്രിയ്ക്കോ... ?
Deleteഞാൻ ഇവിടെ വന്നിട്ടില്ല, കത്തും ചുംബനവും കണ്ടതുമില്ല.... :)
ReplyDeleteഅത് കലക്കി...
Delete‘കത്തും ചുംബനം..’
Deleteസന്ദര്‍ഭത്തിന് ചേരുന്ന പ്രയോഗം.. (വെറുതെയല്ല ചിലര്‍ക്കൊക്കെ ശ്വാസം മുട്ടിയത്!!)
ഒന്നും കണ്ടില്ലെങ്കിലെന്താ, കാര്യം മനസ്സിലായി, ല്ലേ കുഞ്ഞൂസേച്ച്യേ.. ?
ഇന്നലെ ആ ഹീറോ കളിച്ചപ്പോഴേ ഞാന്‍ ഇത് മണത്തതാ :) ജിമ്മി ച്ചോ മുകളിലെ കമന്റ് കലക്കീട്ടോ
ReplyDeleteജാലകത്തിനരികിൽ നിന്നുകൊണ്ട് ഞാൻ പുറത്തേക്ക് നോക്കി. കനത്ത അന്ധകാരം. മിഴികൾ വീണ്ടും തൊട്ടരികിൽ ഇരിക്കുന്ന ഇലാനയിലേക്ക് വഴിമാറി. നനുനനുത്ത കാലുകൾ… വസ്ത്രത്തിന്റെ ഇറക്കി വെട്ടിയ കഴുത്തിലൂടെ അനാവൃതമാകുന്ന മാറിടങ്ങളുടെ താഴ്‌വാരം… അറിയാതെ എന്റെ കരങ്ങൾ അവളുടെ ചുമലിൽ സ്പർശിച്ചു. അടുത്ത നിമിഷം എന്റെ കരവലയത്തിൽ ഒതുങ്ങിക്കഴിഞ്ഞിരുന്നു അവൾ. ഗാഢവും ദീർഘവുമായ ഒരു ചുംബനം… ഒടുവിൽ അതിൽ നിന്നും മോചിതയായപ്പോൾ ശ്വാസമെടുക്കുവാൻ ബുദ്ധിമുട്ടുകയായിരുന്നു അവൾ............. ........ ...... ......
ReplyDelete(ജാക്കേട്ടന്റെ ബുക്കിൽ ഇതിന്റെ ബാക്കി ഭാഗങ്ങളും
വളരെ സുന്ദരമായി വർന്നിച്ചിട്ടില്ലെ ..വിനുവേട്ടാ ? )
ഇത് വേറൊരു പുലിവാലാവും.
ReplyDeleteമദ്യപാനം രോഗമാണ്
ReplyDeleteകേരളമാകെ രോഗികളാണ്