“ഞാനും അറിഞ്ഞ് തുടങ്ങിയിരുന്നു… എന്റെ നിയന്ത്രണം കൈ വിട്ടു പോകുന്നത്…” കാതരമായ കണ്ണുകളോടെ അവൾ പറഞ്ഞു.
തികച്ചും ആത്മാർത്ഥമായ
വാക്കുകളായിരുന്നു അവളുടേത്. പക്ഷേ, എന്തുകൊണ്ടോ അതിനെ ആ രീതിയിലെടുത്ത് മുന്നോട്ട്
പോകുന്നതിനു പകരം അവളുടെ അഭിമാനത്തെ ഒന്ന് നുള്ളി നോവിക്കാനാണ് എനിക്കപ്പോൾ തോന്നിയത്.
“അതെന്താ… ഒരു മികച്ച പ്രകടനം കാഴ്ച്ച വെയ്ക്കാൻ ഇനി ജാക്കിനെക്കൊണ്ടാവില്ല എന്ന്
തീർച്ചപ്പെടുത്തിയോ നിങ്ങൾ…? അതല്ല,
ഇന്ന് രാത്രി അദ്ദേഹത്തിനത് സാധിക്കില്ല എന്ന് വിചാരിച്ചിട്ടാണോ…?”
എന്നിൽ നിന്നും അവൾ അൽപ്പം
പിറകോട്ട് മാറി. ഒരു സ്ഫോടനമോ മുഖമടച്ചുള്ള അടിയോ ആണ് ഞാൻ പ്രതീക്ഷിച്ചിരുന്നതെങ്കിലും
തികച്ചും വിഭിന്നമായിരുന്നു അവളുടെ പ്രതികരണം. വളരെ ലാഘവത്തോടെ എന്നെ നോക്കിയിട്ട്
അവൾ തലയാട്ടി.
“കഷ്ടം…! നിങ്ങളെപ്പോലെ വിഡ്ഢിയായ ഒരു
യുവാവ് ഈ ലോകത്ത് വേറെ കാണില്ല… എന്തായാലും
ഒന്ന് നിൽക്കൂ… ഒരു കാര്യം കാണിച്ചു തരാം…” പുറത്തിറങ്ങി അവൾ ഡെസ്ഫോർജിന്റെ റൂമിലേക്ക് നടന്നു.
ഏതാനും നിമിഷങ്ങൾക്കകം
അവൾ തിരികെയെത്തി. ഫ്രെഡറിക്‌സ്മട്ടിൽ നിന്നും സാറാ കെൽസോ കണ്ടെടുത്ത ആ പേഴ്സ് അവളുടെ
കൈയിലുണ്ടായിരുന്നു. അത് തുറന്ന് ആ കത്തെടുത്ത് അവൾ എന്റെ നേർക്ക് നീട്ടി.
“നിങ്ങളിതൊന്ന് വായിച്ച്
നോക്കൂ…”
ഈ കത്തിന് വേണ്ടിയായിരുന്നു
ഇത്രയും നാൾ ഡെസ്ഫോർജ് അക്ഷമയോടെ കാത്തിരുന്നിരുന്നത്. ഹൊറൈസൺ സിനിമാ കമ്പനിയിലെ മിൽറ്റ്
ഗോൾഡ് അയച്ച കത്ത്… അതിന്റെ ഉള്ളടക്കം ഒരു ബോംബ് ഷെൽ തന്നെയായിരുന്നു.
ജാക്ക് ഡെസ്ഫോർജിനെ വച്ച് ഇനിയും ഒരു പരീക്ഷണത്തിന് മുതിരാൻ സഹനിർമ്മാതാക്കൾക്ക് ഒട്ടും താൽപ്പര്യമില്ലാത്തതിനാൽ
ആ ചിത്രത്തിന്റെ നിർമ്മാണം എന്നെന്നേക്കുമായി ഉപേക്ഷിക്കുവാൻ നിർബന്ധിതനായിരിക്കുകയാണത്രെ
അദ്ദേഹം. തന്റെ കൈയിൽ നിന്നും കാര്യങ്ങൾ വഴുതിപ്പോയതിൽ ഖേദം പ്രകടിപ്പിച്ച അദ്ദേഹം
ഇടിത്തീ പോലെ മറ്റൊന്നു കൂടി അവതരിപ്പിച്ചിരിക്കുന്നു. സാമ്പത്തിക ബാദ്ധ്യതകൾ തീർപ്പാക്കുന്നതിനായി
നിരവധി പേർ സമർപ്പിച്ചിരുന്ന കേസുകളിൽ വന്ന വിധിയെത്തുടർന്ന് ഡെസ്ഫോർജിന്റെ കാലിഫോർണിയയിലെ
വസ്തുവകകൾ ജപ്തി ചെയ്യപ്പെട്ടതായ വാർത്ത…
അവിശ്വസനീയതയോടെ അതിലേക്ക്
തന്നെ നോക്കി അന്തം വിട്ടിരിക്കെ എന്റെ വിരലുകൾക്കിടയിൽ നിന്നും ഇലാന ആ കത്ത് തട്ടിയെടുത്തു.
എന്നിട്ട് ശ്രദ്ധാപൂർവ്വം പഴയത് പോലെ തന്നെ മടക്കി കവറിനുള്ളിലാക്കി പേഴ്സിലേക്ക് തിരുകി വച്ചു.
“പക്ഷേ… എന്തിനാണദ്ദേഹം എന്നോട് നുണ പറഞ്ഞതെന്ന് മാത്രം മനസ്സിലായില്ല…!” ഞാൻ ആശ്ചര്യപ്പെട്ടു.
അവൾ ചുമൽ വെട്ടിച്ചു.
“ഒരു തരം മിക്കാബർ സിൻഡ്രം എന്ന് പറയാം മൈ ഡിയർ… അവസാന
നിമിഷം എന്തെങ്കിലും മാറ്റങ്ങൾ ഉണ്ടാകാതിരിക്കില്ല എന്ന ശുഭപ്രതീക്ഷ…”
“നിങ്ങൾക്കിതേക്കുറിച്ച്
അറിയാമായിരുന്നുവെന്നാണോ…?”
“തീർച്ചയായും…”
“ആ ചിത്രവുമായി ബന്ധപ്പെട്ട്
ഒരു പ്രയോജനവും ഉണ്ടാകാൻ പോകുന്നില്ല എന്നറിഞ്ഞിട്ടും പിന്നെ നിങ്ങളെന്തിനിവിടെ വന്നു…?” ഞാൻ ചോദിച്ചു.
“എനിക്കങ്ങനെ തോന്നി… കാരണം, ഈ അവസ്ഥയിൽ അദ്ദേഹത്തിന് ആവശ്യം ഒരു ആത്മസുഹൃത്തിനെയാണ്… നിങ്ങൾക്കത് പറഞ്ഞാൽ മനസ്സിലാവില്ല…”
ഇടുപ്പിൽ കൈ കുത്തി ഒരു
തരം ധാർഷ്ട്യ ഭാവത്തിൽ അവൾ നിന്നു. “പിന്നെ… ഒരു കാര്യം വ്യക്തമാക്കാൻ ഞാനാഗ്രഹിക്കുന്നു… വഴിയിൽ പോകുന്ന ആർക്കെങ്കിലും
വേണ്ടി മികച്ച പ്രകടനം കാഴ്ച്ച വയ്ക്കുന്ന തരക്കാരിയല്ല ഞാൻ… ശരിയാണ്… ചിലപ്പോഴെങ്കിലും ജാക്ക് ഡെസ്ഫോർജിനൊപ്പം ഉറങ്ങിയിട്ടുണ്ട്
ഞാൻ… ആരും നിർബന്ധിച്ചിട്ടല്ല… വേണമെന്ന് എനിക്ക് തോന്നിയത് കൊണ്ട് മാത്രം… നൌ കൈൻഡ്ലി ഗെറ്റ് റ്റു ഹെൽ ഔട്ട് ഓഫ് ഹിയർ…”
തർക്കിക്കുവാൻ മുതിർന്നില്ല
ഞാൻ. കാരണം, ഒരു ക്ഷമാപണത്തിനുള്ള ശ്രമം പോലും ചെന്നെത്തുക ഒരു പൊട്ടിത്തെറിയുടെ വക്കിലായിരിക്കും
എന്ന് എന്റെയുള്ളിലിരുന്ന് ആരോ പറയുന്നത് പോലെ തോന്നി. അതിനാൽ അവളുടെ ആജ്ഞ ശിരസ്സാ
വഹിച്ച് ഞാൻ പുറത്തേക്ക് നടന്നു.
* * * * * * * * *
* * * * * * *
ഹോട്ടലിലെ ബാറിലേക്ക്
ചെന്ന ഞാൻ കണ്ടത് ഒലാഫ് സൈമൺസെന്നിന്റെ അരികിൽ ഇരിക്കുന്ന ആർണിയെയാണ്. ഞാൻ അരികിലെത്തിയതും
അവൻ എഴുന്നേറ്റു.
“ഞാൻ പോകാനൊരുങ്ങുകയായിരുന്നു… ഇലാന എവിടെ…?” അവൻ
ആരാഞ്ഞു.
“അവളുടെ റൂമിലുണ്ട്… നിന്റെ സ്ഥാനത്ത് ഞാനായിരുന്നെങ്കിൽ കുറച്ച് കൂടി ക്ഷമ കാണിക്കുമായിരുന്നു… അത്ര നല്ല മൂഡിലല്ല അവൾ… ആരോടാണ് വഴക്കടിക്കേണ്ടതെന്ന് നോക്കിയിരിക്കുകയാണ്…”
“ആപൽക്കരമായ സാഹചര്യത്തിൽ
ജീവിക്കുക എന്നത് എന്റെ ഒരു ഹോബിയാണ്…” അവൻ പുറത്തേക്ക് നടന്നു.
ഒരു ടൊമാറ്റോ ജ്യൂസ് ഓർഡർ
ചെയ്തിട്ട് ഞാൻ സൈമൺസെന്നിന്റെ അരികിലെ സ്റ്റൂളിൽ ചെന്ന് ഇരുന്നു.
“ഓഫീസർ… എപ്പോഴാണ് താങ്കൾ എന്റെ കൈകളിൽ വിലങ്ങണിയിക്കാൻ പോകുന്നത്…?” ഞാൻ ചോദിച്ചു.
“അതിന്റെ ആവശ്യമുണ്ടെന്ന്
തോന്നുന്നില്ല…” പാതി ഗൌരവത്തിൽ അദ്ദേഹം പറഞ്ഞു. “ഡെസ്ഫോർജിന് ഇപ്പോൾ എങ്ങനെയുണ്ട്…?”
“നല്ല ഉറക്കത്തിലാണ്… നാളെ രാവിലെ ഉറക്കമുണരുമ്പോൾ ഇന്ന് നടന്ന സംഭവങ്ങളൊക്കെ അദ്ദേഹത്തിനോർമ്മയുണ്ടായാൽ
ഭാഗ്യം… ആട്ടെ, ആ പോർച്ചുഗീസുകാരുടെ കാര്യം എന്തായി…?”
“ആ കൈയൊടിഞ്ഞവനെ ഹോസ്പിറ്റലിൽ
അഡ്മിറ്റ് ചെയ്തിട്ടുണ്ട്… ഡ ഗാമയെയും ബാക്കിയുള്ളവരെയും തിരികെ അവരുടെ പായ്ക്കപ്പലിലേക്ക്
പറഞ്ഞു വിട്ടു. യാത്ര തിരിക്കുന്നത് വരെ പുറത്തിറങ്ങരുതെന്ന് ഓർഡർ കൊടുത്തിട്ടുണ്ട്… മിക്കവാറും മറ്റന്നാൾ മാത്രമേ
അവർക്ക് പുറപ്പെടുവാൻ കഴിയൂ… ഇങ്ങോട്ടുള്ള സാധനങ്ങളൊക്കെ ഇറക്കി കഴിഞ്ഞതാണ്… അവരിനി പുറത്തിറങ്ങാതിരിക്കുന്ന കാര്യം ഞാനേറ്റു…” ഗ്ലാസിലെ മദ്യം അദ്ദേഹം കാലിയാക്കി. “കൃത്യ സമയത്ത് തന്നെ അവിടെ എത്തിച്ചേരാൻ
കഴിഞ്ഞു എന്നതിലാണ് എനിക്ക് സന്തോഷം… കാരണം, കൊലപാതകം എന്നാൽ കൊലപാതകം തന്നെയാണ്… കൊല്ലപ്പെട്ടത് എത്ര നികൃഷ്ടനായാലും…”
“അറിയാം… വളരെ നന്ദിയുണ്ട് താങ്കൾ അപ്പോൾ അവിടെയെത്തിയതിന്…”
എന്റെ തോളിൽ പതുക്കെ തട്ടിയിട്ട്
അദ്ദേഹം എഴുന്നേറ്റു. “നിങ്ങൾക്കിപ്പോൾ ആവശ്യം നല്ലൊരുറക്കമാണ് ജോ… നാളെ രാവിലെ സ്ലിപ്പ്‌വേയിൽ വച്ച് കണ്ടുമുട്ടാം…”
അദ്ദേഹം പൊയ്ക്കഴിഞ്ഞ്
അല്പ നേരം ഞാൻ അവിടെ തന്നെ ഇരുന്നു. പലതും മനസ്സിലൂടെ മിന്നി മറയുന്നു. പക്ഷേ, അവയ്ക്കെല്ലാം
മീതെ മുന്നിട്ട് നിന്നത് ഇലാനയുടെ രൂപമായിരുന്നു. എഴുന്നേറ്റ് ഞാൻ മുകളിലത്തെ നിലയിലേക്ക്
നടന്നു. ഇടനാഴി വിജനവും ശാന്തവുമാണ്. എന്റെ റൂമിന്റെ മുന്നിൽ ഒരു നിമിഷം ഞാൻ നിന്നു.
ഇലാനയെ കാണുവാൻ പോയ ആർണി എന്ത് ചെയ്യുകയായിരിക്കും ഇപ്പോൾ…? എന്റെ ഊഹം തെറ്റിയില്ല… പെട്ടെന്നാണ് ഇടനാഴിയുടെ അറ്റത്തുള്ള റൂമിൽ നിന്നും
അവളുടെ സ്വരം ഉയർന്നത്. ഉച്ചത്തിലുള്ള ശകാരം. വളരെ വ്യക്തമായിരുന്നു അത്.
മുന്നോട്ടോടി ചെന്ന് അവളുടെ
റൂമിന്റെ വാതിൽ ഞാൻ മലർക്കെ തുറന്നു. കട്ടിലിലെ മെത്തയിൽ തള്ളിയിടപ്പെട്ട നിലയിൽ മലർന്ന്
കിടക്കുന്ന ഇലാന... അനങ്ങാനാകാത്ത വിധം ഇലാനയുടെ കൈകൾ രണ്ടും അമർത്തിപ്പിടിച്ച് അവളുടെ
ദേഹത്തേക്ക് പടരുന്ന ആർണി. മറ്റൊന്നുമാലോചിച്ചില്ല ഞാൻ. ഓടിച്ചെന്ന് കോളറിൽ പിടിച്ച്
പൊക്കിയെടുത്ത് അവനെ വാതിലിന് നേർക്ക് പിടിച്ച് തള്ളി. ആ പോക്കിൽ നില തെറ്റി വീഴാനൊരുങ്ങിയ
അവൻ ചുമരിനടുത്തെത്തി പിടിച്ച് നിന്നു. തിടുക്കത്തിൽ എഴുന്നേറ്റിരുന്ന് തന്റെ സ്കെർട്ട്
താഴോട്ട് പിടിച്ചിടുവാൻ ശ്രമിക്കുന്ന ഇലാനയെ നോക്കി ഞാൻ സൌമ്യമായി പുഞ്ചിരിച്ചു.
“ഇനി എന്തെങ്കിലും സഹായം…?” ഞാൻ ചോദിച്ചു.
“യെസ്… നിങ്ങളുടെ ഈ നശിച്ച സ്നേഹിതനെയും കൊണ്ട് ഒന്ന് ഇറങ്ങിത്തരുമോ ഇവിടുന്ന്…?”
അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു. താൻ എല്ലാവരുടെയും ഇരയായി പരിണമിക്കുന്നു എന്നതിലുള്ള അപമാനഭാരത്താലായിരിക്കണം… എന്തായാലും ആവശ്യത്തിലധികമാണ് ഇന്നവൾക്ക് ലഭിച്ചിരിക്കുന്നത്. ഞാൻ
ആർണിയുടെ നേർക്ക് തിരിഞ്ഞു.
“വരൂ ആർണീ… നമുക്ക് പോകാം…”
ഇലാനയുടെ മുഖത്ത് നിന്നും
മിഴികൾ മാറ്റി അവൻ എന്നെ രൂക്ഷമായി ഒന്ന് നോക്കി. “അപ്പോൾ അതാണ് കാര്യം… ഞാൻ ഇവിടുന്ന് ഇറങ്ങുന്നു… ഞാൻ നിർത്തിയിടത്ത് നിന്നും നല്ലവനായ ജോ മാർട്ടിൻ
ആരംഭിക്കുന്നു…”
അവൻ പറഞ്ഞത് അല്പം കടന്നു
പോയെങ്കിലും അതിലെ നർമ്മം ഓർത്ത് ഞാൻ പൊട്ടിച്ചിരിച്ചു പോയി.
“ആർണീ… മൂഢനെപ്പോലെ പെരുമാറാതിരിക്കൂ… വരൂ… എന്റെയൊപ്പം വരൂ…” ഞാൻ നിർബന്ധിച്ചു.
അത്രയും രോഷാകുലനായി ഇതിന്
മുമ്പ് ഒരിക്കലും ഞാനവനെ കണ്ടിട്ടില്ല. അവൻ
ഇലാനയുടെ നേർക്ക് തിരിഞ്ഞു. “ജീവിതത്തിലെ ഏറ്റവും വലിയ വിഡ്ഢിത്തരമാണ് നിങ്ങളിപ്പോൾ
ചെയ്തത് ഇലാനാ… എന്നെന്നും ഓർമ്മിക്കാനായി ഞാനൊരു സാധനം ഇവിടെ
ഇട്ട് പോകുന്നു… നിങ്ങളുടെ സ്റ്റോക്കിങ്സിന്റെ മുകളറ്റത്ത് ഒട്ടിച്ച്
വച്ചേക്ക്… അത് കാണുമ്പോൾ ഓർക്കണം… ആർണി ഫാസ്ബെർഗ് എന്ന്...”
എന്തോ ഒരു സാധനം കിടക്കയിലേക്ക്
ഇട്ടിട്ട് വാതിൽ വലിച്ചടച്ച് അവൻ പുറത്തേക്ക് പോയി. അവൻ വലിച്ചെറിഞ്ഞ ആ വസ്തു കിടക്കയിൽ
നിന്നും തെറിച്ച് താഴെ വീണ് കട്ടിലിനടിയിലേക്ക് ഉരുണ്ടു പോയി. താഴെയിറങ്ങിയ ഇലാന മുട്ടുകുത്തി
കട്ടിലിനടിയിലേക്ക് കുനിഞ്ഞ് ചെന്ന് കൈയെത്തി അത് എടുത്തിട്ട് എഴുന്നേറ്റു. അവളുടെ
കൈപ്പടത്തിനുള്ളിൽ കണ്ട ആ വസ്തു ഒരു പരുക്കൻ ചരൽക്കല്ല് പോലെയാണ് എനിക്ക് തോന്നിച്ചത്.
എന്നാൽ അടുത്ത നിമിഷം പ്രകാശമേറ്റതും അവളുടെ കൈയിലെ ആ കല്ല് ഹരിത വർണ്ണത്തിൽ തിളങ്ങുവാൻ
തുടങ്ങി. അത് ശ്രദ്ധിച്ച അവളുടെ നയനങ്ങൾ അത്ഭുതത്താൽ വികസിച്ചു.
“ഒരു നിമിഷം… നോക്കട്ടെ അത്…” ഞാൻ മുന്നോട്ട് ചുവട് വച്ചു.
ഇലക്ട്രിക്ക് ബൾബിൽ നിന്നും
പ്രവഹിക്കുന്ന പ്രകാശത്തിന് നേർക്ക് ഞാനത് ഉയർത്തിപ്പിടിച്ചു. എന്റെ തൊണ്ട വരളുന്നത്
പോലെ…
“വില മതിക്കുന്ന എന്തെങ്കിലുമാണോ…?” ഇലാന ആരാഞ്ഞു.
ഞാനത് തിരികെ അവളുടെ കൈപ്പടത്തിൽ
തന്നെ വച്ചു കൊടുത്തു. “ആയിരമോ ഒരു പക്ഷേ, രണ്ടായിരമോ തന്നെ… ഒരു വിദഗ്ദ്ധന് മാത്രമേ തീർച്ച പറയാൻ കഴിയൂ…”
അവളുടെ മുഖത്ത് വിരിഞ്ഞ
ആശ്ചര്യം അവർണ്ണനീയമായിരുന്നു.
“മരതകക്കല്ലാണത്…” ഞാൻ പറഞ്ഞു. “ജുവലറിക്കാർ മിനുക്കുപണികൾ ചെയ്യുന്നതിന് മുമ്പ് ഇങ്ങനെയായിരിക്കും
അത് കാണപ്പെടുക…”
അവളുടെ അത്ഭുതം അതിന്റെ
പാരമ്യതയിലെത്തിക്കഴിഞ്ഞിരുന്നു. “ഇവിടെ ഗ്രീൻലാന്റിൽ മരതകം ഉണ്ടെന്ന് എനിക്കറിയില്ലായിരുന്നു…”
“ഇല്ല ഇലാനാ… എനിക്കും അറിയില്ലായിരുന്നു…” എന്റെ ചുണ്ടുകൾ അത് മന്ത്രിക്കുമ്പോൾ ആ മരതകക്കല്ലിന്റെ
നിഗൂഢതയെക്കുറിച്ച് ചിന്തിക്കുകയായിരുന്നു ഞാൻ.
(തുടരും)
ആകാംക്ഷയോടെ ഒരാഴ്ച്ച കാത്തിരുന്ന എല്ലാവർക്കും വീണ്ടും സ്വാഗതം... :)
ReplyDeleteഒന്ന് വായിച്ചു.കമന്റ് നാളെ!!!
ReplyDeleteഗൊച്ചു ഗള്ളാ.. നാളെ വന്ന് വീണ്ടും വായിച്ചാല്‍ സീന്‍ വല്ലതും മാറുമോ എന്ന് കരുതിയിട്ടല്ലേ... വിനുവേട്ടന്‍ ആ ടൈപ്പ് അല്ലാ ട്ടാ.. (വെറുതെ നമ്മളെ കൊതിപ്പിക്കും.. അത്രേയുള്ളൂ..)
Deleteസുധിയെ പിന്നെ കണ്ടില്ലല്ലോ...
Delete
Deleteമനപ്പൂർവ്വമല്ല വിനുവേട്ടാ!!ഈ ലക്കം ഞാൻ ആസ്വദിച്ച് തന്നെയാണു വായിച്ചത്...
മിനിങ്ങാന്ന് രാവിലെ എനിക്കേറെ ഇഷ്ടപ്പെട്ട ഒരു ബ്ലോഗർ എന്നെ ഭീഷണിപ്പെടുത്തി മെയിൽ അയച്ചു...അന്ന് വൈകിട്ട് ഒരു പോസ്റ്റ് ചെയ്തില്ലെങ്കിൽ എന്നെ ഡൈവോഴ്സ് ചെയ്യുമത്രേ...എഴുതാൻ ഒരു മൂഡുമില്ലായിരുന്നെങ്കിലും ഞാൻ ഒരു പോസ്റ്റ് തയ്യാറാക്കി വൈകിട്ട് ഏഴ് മണിയായപ്പോൾ പബ്ലീഷ് ചെയ്യാൻ നോക്കി.ഒരു തവണ വോഡഫോണും,രണ്ട് തവണ എം.റ്റി.എസ്സും,ഒരു തവണ കടവൂരും ചതിച്ചു.ആകെ മൂഡൊഫായിരുന്നപ്പോളാ ആർണി ഇലാനയെ കയറിപ്പിടിച്ചത്.
((((അടുത്ത ലക്കത്തിനായ് കാത്തിരിക്കുന്നു.
എന്റെ ബ്ലോഗിലും വരൂ.))))
സുധിയെ റീഡേഴ്സ് ലിസ്റ്റിൽ ഇതാ ഉൾപ്പെടുത്തിക്കഴിഞ്ഞു... :)
Deleteഒന്നും രണ്ടും മൂന്നും വായിച്ചു..
Deleteഇതിനാണോ വെറ്തെ കാത്തിരുന്നേ.
എറിയാൻ അറിയുന്നവന്റെ കൈയ്യിൽ തമ്പുരാൻ കല്ല് കൊടുക്കില്ല അല്ലെ ..
ജിമ്മീ .
Deleteസംഭവം സത്യമാ.
ആരൊടും പറയ്ണ്ട.
ആര്‍ണി ആളു കൊള്ളാമല്ലോ... കക്ഷിയ്ക്ക് ഇത് തന്നേയുള്ളോ പണി???
ReplyDeleteഅതുപിന്നെ, ഒരു വര്‍ക്ക് ഏറ്റെടുത്താല്‍ അത് ഭംഗിയായി ചെയ്ത് തീര്‍ക്കണമെന്ന് നിര്‍ബന്ധമുള്ള കൂട്ടത്തിലാണ് ആര്‍ണിയും ഞാനുമൊക്കെ.. ;)
Deleteന്നാലും മരതകല്ല്!! അത് പൊളിച്ചൂ ട്ടാ... (കുറച്ച് വെള്ളാരം കല്ലെങ്കിലും എടുത്ത് സൂക്ഷിച്ച് വെയ്ക്കണം..)
വിനുവേട്ടന്റെ ക്വൊട്ടേഷൻ ജിമ്മി ഏറ്റെടുത്തോ ...?
Deleteആർണിയെ ഗുരുവായി സ്വീകരിച്ചോ ജിമ്മിച്ചൻ?
Delete് കുഞ്ഞൂസ്... നമ്മുടെ ജിമ്മിച്ചനല്ലേന്ന്... ഫുൾ ആക്സസ് കൊടുത്തിരിക്കുകയാ.,
Delete് ശ്രീ... ജിമ്മിച്ചൻ ദക്ഷിണ കൊടുത്ത് എപ്പഴേ സ്വീകരിച്ചതാ ആർണിയുടെ ശിഷ്യത്വം..
ആര്‍ണിയെക്കുറിച്ചുള് ള ആദ്യവായനയില്‍ത്തന്നെ ഞാന്‍ ‘ഏകലവ്യ’നായി ശ്രീക്കുട്ടാ.. ദക്ഷിണവച്ച് മനസാ ഗുരുവാക്കി.. (എന്താണ് ദക്ഷിണ വച്ചത് എന്നുമാത്രം ചോദിക്കല്ലേ..)
Deleteഈ നോവൽ സിനിമയാക്കുമ്പോൾ ആർണ്ണിയുടെ റോളിലേക്ക് ഇനി വേറെ ആളെ അന്വേഷിക്കണ്ടല്ലോ... അല്ലേ ശ്രീ...?
Delete
Deleteഅതെയതെ, ആദ്യായിട്ടായിരിയ്ക്കും നായകന്റെ റോളിനു പകരം സഹ നടന്റെ റോൾ കിട്ടാനായി ഇവിടെ ചിലർ കടിപിടി കൂടുന്നത് കാണേണ്ടി വരുന്നത് ;)
എനിക്കൊരു പരാതീം ഇല്ല..ജിമ്മിച്ചനുള്ളത് ജിമ്മിചനു...
Deleteവെള്ളാരം കല്ലും ചോദിച്ചു ആരും എന്റെ പുറകെ വരാതിരുന്നാൽ മതി..
നിങ്ങളൊക്കെ നിര്‍ബന്ധിച്ചാല്‍, എനിക്കും പരാതിയില്ല ‘ആര്‍ണി’യാവാന്‍,, പക്ഷേ നിര്‍ബന്ധിക്കണം..
Delete(ആ ബിലാത്തിക്കാരന്‍ ഈ വഴി വരാത്തത് എന്റെ ഭാഗ്യം..)
ബിലാത്തി മാഷ് ആര്‍ണിയ്ക്കുള്ള കുപ്പായമൊക്കെ ഇപ്പഴേ തുന്നിക്കാണും ;)
Deleteippo veendum thrill aayi..kollam nadakkatte..:)
ReplyDeleteത്രില്‍ ആവുന്നതൊക്കെ കൊള്ളാം... പക്ഷേ ഇതില്‍ക്കൂടുതല്‍ ഒന്നും നടക്കാന്‍ പോകുന്നില്ല.. ;)
Delete@ വിൻസന്റ് മാഷ്... നായകൻ വന്നില്ലായിരുന്നെങ്കിൽ എന്ന്... :)
Delete@ ജിം... അങ്ങനെ പറയരുത്... :)
അങ്ങനെ പറയും ...വെറ്തെ മനുഷ്യേനെ ആശിപ്പിക്കാനായിട്ടു ...
Delete“കഷ്ടം…! നിങ്ങളെപ്പോലെ വിഡ്ഢിയായ ഒരു യുവാവ് ഈ ലോകത്ത് വേറെ കാണില്ല…"
ReplyDeleteശരിയാ ജോമോനേ... നീ ഇനിയും കുറെ കാര്യങ്ങള്‍ പഠിക്കാനുണ്ട്... മനുഷ്യന്‍ കടന്നുചെല്ലാന്‍ മടിയ്ക്കുന്ന മഞ്ഞുമലകള്‍ക്കിടയിലൂടെ ബീമാനം പറത്തുന്നത് മാത്രമല്ല, അതുക്കും മേലേ... (ലവള് ‘ഗെറ്റ് ഔട്ട് ഹൌസ്’ അടിച്ചതില്‍ യാതൊരു തെറ്റും പറയാനില്ല..)
എല്ലാവരുടെയും ഇരയായി പരിണമിക്കുന്നതിലുള്ള അപമാനഭാരം.. (ഇതൊന്നും സോളാര്‍ കച്ചവടക്കാരിയ്ക്ക് ബാധകമല്ലെന്ന് തോന്നുന്നു..)
ഡീസന്റായിട്ട് നടക്കുന്നവരുടെ ഓരോരോ പ്രോബ്ലംസേ... :)
Deleteഹഹ.. അത് ശരിയാണ് ഡീസന്റേട്ടാ..
Deleteകാര്യങ്ങള്‍ ഉഷാറായി തുടങ്ങിയിരിക്കുന്നു.
ReplyDeleteഇനി എല്ലാം ചുറുചുറുക്കോടെ നീങ്ങിക്കോളും അല്ലേ സുധീർഭായ്...?
Deleteമറുപടി പറയാൻ ജിമ്മിച്ചനെ ഏൽപ്പിച്ചിട്ട് വിനുവേട്ടനിതെവിടെ പോയി...?!
ReplyDeleteഎല്ലാം കഴിഞ്ഞ് ആ മരതകവും കൊടുത്തിട്ട് മുങ്ങാനായിരുന്നല്ലെ അർണിയുടെ പ്ലാൻ.. ഇതിപ്പോൾ അതിനും മുൻപേ സാധനം കയ്യിൽ കിട്ടിയില്ലേ...!
രണ്ട് ദിവസം നല്ല തിരക്കിലായിരുന്നു അശോകൻ മാഷേ... അതുകൊണ്ടാ...
Deleteവിനുവേട്ടനില്ലാത്ത തക്കം നോക്കി ഞാനൊന്ന് മേഞ്ഞതല്ലേ മാഷേ.. ;)
Deleteഒരു വിരോധവുമില്ലാട്ടോ... അശോകൻ മാഷ്ക്കും മേയാം...
Deleteവിനുവേട്ടാ!!!അക്കോസേട്ടനെ കളിയാക്കാതെ.
Deleteഅക്കോസേട്ടൻ... അശോകൻ മാഷ്ക്ക് നല്ല പേര് തന്നെയാണല്ലോ സുധി ചാർത്തിക്കൊടുത്തിരിക്കുന്നത്... :)
Deleteഹോ, ചുളുവിൽ ഒരു മരതകം !
ReplyDeleteഅതെയതെ... ഈ മരതകം ഒരു താരമാകുന്നത് എങ്ങനെയെന്ന് അറിയാൻ എല്ലാവരും കാത്തിരിക്കുക...
Delete'കല്ലിനുമുണ്ടൊരു കഥ പറയാന്‍’
Deleteഅമ്പട മരതകമേ!!
ആര്ണിയുടെ മരതകം പോയിക്കിട്ടി.. ഇതൊക്കെ കാര്യം കഴിഞ്ഞു കൊടുത്താ പോരെ.. ഇപ്പൊ മരതകോം പോയി, ഒന്നും നടന്നുമില്ല..
ReplyDeleteജോ മാർട്ടിന് വരാൻ കണ്ട ഒരു സമയം അല്ലേ...? :)
Delete"ഇതൊക്കെ കാര്യം കഴിഞ്ഞു കൊടുത്താ പോരെ.. "
Deleteമീശ മാധവന്‍ നായര്‍ പറഞ്ഞതുപോലെ, ‘അതൊക്കെ എപ്പോളേ കട്ട് ബോധിച്ചു..’
കിട്ടാവുന്നത് പോരട്ടെ
ReplyDeleteഎന്തൊക്കെയാണ് കിട്ടാൻ പോകുന്നതെന്നറിയാൻ കാത്തിരിക്കാം റാംജിഭായ്...
Deleteഇഷ്ട കുണ്ടന്മാര്‍ക്ക് റോളക്സ് വാച്ച്കൊടുക്കുന്ന ഒരു ഷെഖിന്റെ കഥ കേട്ടിട്ടുണ്ട്. ആര്‍ണി ഷേയ്ഖോം കാ ഷേഖ് ആണല്ലേ..! ഗൊള്ളാം..
ReplyDeleteഅതല്ലേ ആർണി... ആർണി ഇങ്ങനെയേ ആകാവൂ... :)
Deleteക്ലാസ്സില്‍ കയറാതെ കറങ്ങി നടക്കുന്ന അജിത്തേട്ടന്‍, ബിലാത്തിക്കാരന്‍, ഉണ്ടാപ്രിച്ചായന്‍, സുകന്യേച്ചി, മുബി, പിന്നെ കടിച്ചാല്‍ പൊട്ടാത്ത ഇംഗ്ലീഷ് പറയുന്ന ചേട്ടന്‍ തുടങ്ങിയവര്‍ എത്രയും പെട്ടെന്ന് ഹാജര്‍ വയ്ക്കേണ്ടതാണ്..
ReplyDeleteഈ പറഞ്ഞ കുട്ടികളൊക്കെ ക്ലാസിൽ കയറാതെ നടക്കുന്നത് ഇക്കൊല്ലത്തെ പത്താം ക്ലാസ് പരീക്ഷയുടെ റിസൽട്ട് കണ്ടിട്ടാണെങ്കിൽ അത്തരമൊരു വ്യാമോഹം വേണ്ട എന്ന് മാത്രമേ എനിക്ക് പറയാനുള്ളൂ... :)
Delete:)
Deleteഹാജര് ...( ഒരു രണ്ടു A+ ഇവിടെ...)
Deleteജിമ്മിയെ പേടിച്ച് ഞാൻ വായിക്കാൻ എത്തിയതാ... ശോ വിനുവേട്ടാ ഇങ്ങള് ജിമ്മിക്ക് ക്വട്ടേഷൻ കൊടുക്കണ്ടായിരുന്നു... പോരാത്തതിന് സിനിമയിൽ ഓഫറും!
ReplyDeleteഈ ഇലാനയെ കൊണ്ട് തോറ്റു... അതും പറയാനാ വന്നത് അത് മറന്നേനെ ഇവിടത്തെ കലപിലക്കിടയിൽ...
ഇവിടെ ഈ കലപില കഴിഞ്ഞ് സമയമുണ്ടേലേ പോസ്റ്റിന്റെ കമന്റിടൂ ;)
Deleteഈ കലപിലയിൽ കൂടുന്നത് തന്നെ ഒരു രസമല്ലേ മുബീ... ധൈര്യമായിട്ട് പോരെ... :)
Deleteപിന്നെ, ജിമ്മി ഈ റോളിൽ തിളങ്ങും... റിപ്പോർട്ടർ ടി.വി. യുടെ ഒരു എപ്പിസോഡിൽ പണ്ട് അഭിനയിച്ച് നല്ല പരിചയമുണ്ട് കേട്ടോ... :)
Deleteഅപ്പോ അമ്പതാം തേങ്ങ എന്റെ വക....തുടരട്ടെ !
ReplyDeleteമാഷും എത്തിയല്ലോ... സന്തോഷായി...
Deleteകത്തും മരതകവും കൂടി " കത്തുമെന്നു കരുതിയ തീ കെടുത്തിയല്ലോ ;),, മരതകം തേടി ഒരു യാത്രയാവുമോ ഇനി ?
ReplyDeleteഒരു തരം മിക്കാബർ സിൻഡ്രം അവസാന നിമിഷം എന്തെങ്കിലും മാറ്റങ്ങൾ ഉണ്ടാകാതിരിക്കില്ല എന്ന ശുഭപ്രതീക്ഷ. അങ്ങനെ ക്ലാസ്സില്‍ കയറാതെ ഞാനും ഫുള്‍ എ പ്ലസ് വാങ്ങുമെന്ന പ്രതീക്ഷ.
ReplyDeleteഅപ്പോ എന്റെ പേരു വെട്ടിയതാണോ? ഞാനെന്നിട്ടും ലോങ്ങ് ഗ്യാപ് കണ്ടു സംശയിച്ചു ബ്ലോഗിൽ നോക്കുമ്പോഴല്ലേ അടുത്ത 29th എപ്പിസോട് കണ്ടെ. സാരമില്ല എനിക്ക് പിറകീന്നു ഒന്നാമാതെത്തിയാലും മതി. "ഈ ഇലാന ഒരു അസാധാരണ പെണ്ണ് തന്നെ. ആർണ്ണി എന്തോ സാധനം കിടക്കയിലേക്ക് ഇട്ടിട്ടു വാതിലടച്ചു പോയീന്നു വായിച്ചപ്പം ഞാനങ്ങു ഭയന്നു വല്ല ബോംമ്പു വല്ലോമായിരിക്കുമോന്നു.
ReplyDeleteഹും...
ReplyDeleteമരതക കല്ലും...
മാദക പല്ലുകളും
ഗ്രീന്‍ ലാന്‍ഡല്ലേ. മരതകം തന്നെയായിരിക്കും അത്.
ReplyDeleteഇനീപ്പം മിക്കാബര്‍ സിന്‍ഡ്രം എന്താണെന്ന് ഗൂഗിള്‍ ചെയ്ത് നോക്കണം
ReplyDelete